ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജി വലിയ ഭാരതഭക്തനായിരുന്നു: പ്രധാനമന്ത്രി
യോഗയെക്കുറിച്ചും ആയുര്‍വേദത്തെക്കുറിച്ചുമുള്ള നമ്മുടെ അറിവ് ലോകത്തിനു പ്രയോജനപ്രദമാകണമെന്നത് നമ്മുടെ ദൃഢനിശ്ചയമാണ്: പ്രധാനമന്ത്രി
ഭക്തി കാലഘട്ടത്തിലെ സാമൂഹ്യവിപ്ലവത്തെ മാറ്റിനിര്‍ത്തി ഇന്ത്യയുടെ സ്ഥിതിയും അവസ്ഥയും സങ്കല്‍പ്പിക്കുക പ്രയാസം: പ്രധാനമന്ത്രി
ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജി ഭക്തിവേദാന്തത്തെ ലോകത്തിന്റെ ചേതനയുമായി ബന്ധിപ്പിച്ചു

ഹരേ കൃഷ്ണ!
ഇന്ന് ഈ മംഗള വേളയില്‍ നമുക്കൊപ്പം ചേരുന്ന രാജ്യത്തിന്റെ സാംസ്‌കാരിക മന്ത്രി ശ്രീ. കിഷന്‍ റെഡ്ഡി,  ഇസ്‌കോണ്‍ ബ്യൂറോ പ്രസിഡന്റ് ശ്രീ ഗോപാല്‍ കൃഷ്ണ ഗോസ്വാമി ജി,  ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൃഷ്ണ ഭക്തരേ,

മിനിഞ്ഞാന്ന് നാം ജന്മാഷ്ടമി ആഘോഷിച്ചു. ഇന്ന് നാം  ശ്രീല പ്രഭുപാദ സ്വാമിയുടെ ജന്മവാര്‍ഷികം  ആഘോഷിക്കുകയാണ്. രണ്ട് ആഹ്ലാദങ്ങളിലും  സന്തുഷ്ടിയുടെ സാഫല്യവും പരസ്പരം ഒന്നിച്ചിക്കുകയാണ്. ശ്രീല പ്രഭുപാദ സ്വാമിയുടെ അനേകായിരം അനുയായികളും ലോകമെമ്പാടുമുള്ള  കൃഷ്ണഭക്തരും ഈ ചൈതന്യം അനുഭവിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ പുണ്യാത്മാക്കളെയും എനിക്ക് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നു. ലക്ഷക്കണക്കിന് മനസുകള്‍ ഒരേ വികാരത്താല്‍ ബന്ധിതമായപോലെ, ലക്ഷക്കണക്കിന് ശരീരങ്ങള്‍ ഒരൊറ്റ പൊതു ചേതനയാല്‍ ചേര്‍ക്കപ്പെട്ടതു പോെലെ ആണ് അത്. ഇതാണ്  പ്രഭുപാദ സ്വാമിജി ലോകം മുഴുവന്‍ പ്രചരിപ്പിച്ച കൃഷ്ണാനുഭവം.
സുഹൃത്തുക്കളെ,
പ്രഭുപാദ സ്വാമി അമാനുഷ  കൃഷ്ണഭക്തന്‍ മാത്രമായിരുന്നില്ല, വലിയ ഭാരത ഭക്തനും ആയിരുന്നു  എന്നു നമുക്കെല്ലാവര്‍ക്കും അറിയാം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹവും സജീവമായിരുന്നു. നിസഹകരണ പ്രസ്ഥാനത്തിനു പിന്തുണ എന്ന നിലയില്‍ സ്‌കോട്ടിഷ് കോളജില്‍ നിന്ന് ഡിപ്ലോമ എടുക്കാന്‍ പോലും അദ്ദേഹം വിസമ്മതിച്ചു.  ഇന്ന് ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം,  അമൃത മഹോത്സവം കൊണ്ടാടുന്ന  വേളയില്‍ അദ്ദേഹത്തെ പോലെ മഹാനായ ഒരു രാജ്യസ്‌നേഹിയുടെ 125-ാമത് ജന്മദിനം രാജ്യം ആഘോഷിക്കുന്നു എന്നത് സന്തോഷകരമായ യാദൃശ്ചികതയാണ്. ലോകത്തിന് ഇന്ത്യയുടെ അമൂല്യമായ നിധി നല്‍കുന്നതിനാണ്  താന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് എന്ന് ശ്രീല പ്രഭുസ്വാമി മിക്കവാറും പറയുമായിരുന്നു. ഇന്ത്യയുടെ വിജ്ഞാന ചൈതന്യവും ശാസ്ത്രവും ജീവിത സംസ്‌കാരവും പാരമ്പര്യവും अथ-भूत दयाम् प्रति, .നിത്യതയ്ക്കു വേണ്ടി ജീവിക്കുന്നതിനു മാത്രമാണ്. . इदम् न ममम् .അതു നമ്മുടേതല്ല.അതാണ് നമ്മുടെ കര്‍മ്മങ്ങളുടെ അന്ത്യ മന്ത്രവും. ഇത് സമഗ്ര ലോകത്തിനു വേണ്ടിയുള്ളതാണ്, സകല സൃഷ്ടിജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അതിനാലാണ് സ്വാമിജിയുടെ ആദരണീയനായ  ഗുരുജി ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ജി അദ്ദേഹത്തിലെ സാധ്യതകള്‍ കണ്ട് ഇന്ത്യയുടെ ദര്‍ശനവും ചിന്തകളും ലോകത്തിന് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചത്. ഗുരുവിന്റെ നിര്‍ദ്ദേശം ശ്രീല പ്രഭുപാദജി തന്റെ ദൗത്യമായി കരുതി. അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമാണ് ഇന്ന് ലോകത്തിന്റെ സര്‍വ കോണിലും നാം കാണുന്നത്. അമൃത മഹോത്സവത്തില്‍ പോലും മുന്നോട്ടുള്ള യാത്രയിലെ ഇന്ത്യയുടെ പ്രതിജ്ഞകള്‍ സബ്കാ സാത്, സബ്കാ വികാസ് സബ്കാ വിശ്വാസ് എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയാണ്. ഈ പ്രതിജ്ഞകളുടെ കാതല്‍ , നമ്മുടെ ലക്ഷ്യത്തിന്റെ സത്ത ആഗോള ക്ഷേമ ചൈതന്യമാണ്. ഈ പ്രതിജ്ഞകളുടെ സാക്ഷാത്ക്കാരത്തിന് ഓരോരുത്തരുടെയും പരിശ്രമങ്ങള്‍ എത്രത്തോളം അത്യാവശ്യമാണ് എന്നതിന് നിങ്ങള്‍ സാക്ഷികളാണല്ലോ. പ്രഭുപാദ ജി ഒറ്റയ്ക്ക്  ഇത്രത്തോളം ലോകത്തിന് നല്‍കിയെങ്കില്‍, അദ്ദേഹത്തിന്റെ അനുഗ്രത്തോടെ നാം ഒരുമിച്ചു ശ്രമിച്ചാല്‍ അതിന്റെ ഫലം എന്താവും എന്നു ചിന്തിച്ചു നോക്കുക. മനുഷ്യ പ്രജ്ഞയുടെ കൊടുമുടിയില്‍ നാം തീര്‍ച്ചായായും എത്തും. അങ്ങനെ  ലോകത്തില്‍ നമുക്ക് വലിയ കടമ നിര്‍വഹിക്കാന്‍ സാധിക്കും, സമൂഹത്തില്‍  സ്‌നേഹത്തിന്റെ സന്ദേശം വ്യാപിപ്പിക്കാനും സാധിക്കും.

സുഹൃത്തുക്കളെ,
മനുഷ്യ രാശിക്കു വേണ്ടി ലോകത്തിന് എത്രമത്തോളം സംഭാവന നല്‍കാന്‍ ഇന്ത്യക്കു സാധിക്കും എന്നതിന്റെ വലിയ ഉദാഹരണമാണ് യോഗയെ കുറിച്ചുള്ള നമ്മുടെ അറിവും പാരമ്പര്യവും ലോകത്തില്‍ മുഴുവന്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത്.  ഇന്ത്യയുടെ സുസ്ഥിര ജീവിത ശൈലിയുടെയും ആയൂര്‍വേദം പോലുള്ള ശാസ്ത്രത്തിന്റെയും  പ്രയോജനം ലോകത്തിനു മുഴുവന്‍  ലഭിക്കണം എന്നത് നമ്മുടെ തീരുമാനമാണ്. ശ്രീല പ്രഭുപാദ ജി എപ്പോഴും പറയാറുണ്ടായിരുന്ന സ്വാശ്രയം എന്ന മന്ത്രത്തിന്റെ ദിശയിലാണ് ഇന്ന് രാജ്യം മുന്നേറുന്നത്.  ആത്മനിര്‍ഭര്‍ ഭാരതത്തിന്റെയും,  മെയ്ക്ക് ഇന്‍ ഇന്ത്യയുടെയും ലക്ഷ്യങ്ങളെ കുറിച്ച്  പറയുമ്പോഴെല്ലാം,   എന്റെ ഉദ്യോഗസ്ഥരോടും വ്യവസായികളോടും ഇസ്‌കോണിന്റെ  ഹരെ കൃഷ്ണ പ്രസ്ഥാനം വിജയിച്ച  ഉദാഹരണം ഞാന്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ ഹരെ കൃഷ്ണ എന്നു പറഞ്ഞ് നമ്മെ അഭിവാദ്യം ചെയ്യുമ്പോള്‍ നമുക്ക് വലിയ ഊഷ്മളതയും അഭിമാനവും തോന്നും.   മെയ്ക്ക് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഇതേ ഇഷ്ടം ലഭിക്കുമ്പോള്‍ നമുക്ക് എന്തു തോന്നും എന്ന് സങ്കല്‍പ്പിക്കുക. ഇസ്‌കോണില്‍ നിന്നു പാഠങ്ങള്‍ പഠിച്ച് നമുക്കും ഈ ലക്ഷ്യം  നേടാന്‍ സാധിക്കും.

സുഹൃത്തുക്കളെ,
കൃഷ്ണഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞു, ....................................
അതായത് അറിവിനോളം വിശുദ്ധമായിട്ട് മറ്റൊന്നും ഇല്ല. വിജ്ഞാനത്തിന്റെ ഔന്നത്യത്തെ എടുത്തു പറഞ്ഞശേഷം അദ്ദേഹം ഒരു കാര്യം കൂടി വ്യക്തമാക്കി...........................................അതായത് ശാസ്ത്രത്തില്‍ അറിവ് സമ്പാദിച്ചശേഷം നിങ്ങളുടെ മനസും ബുദ്ധിയും കൃഷ്ണനില്‍ അര്‍പ്പിക്കുക. ഈ വിശ്വാസവും ഈ ശക്തിയും ഒരു യോഗയാണ്. അതിനെയാണ് ഗീതയുടെ 12-ാം അധ്യായത്തില്‍ ഭക്തിയോഗ എന്നും വിളിക്കുന്നത്.  ഈ ഭക്തിയോഗയുടെ ശക്തി അപാരമാണ്. ഇന്ത്യയുടെ ചരിത്രം ഇതിനു സാക്ഷിയാണ്. അടിമത്തച്ചിന്റെ അത്യഗാധമായ ഗര്‍ത്തങ്ങളില്‍ ഇന്ത്യ ആണ്ടുകിടന്നപ്പോള്‍, അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും ശക്തികള്‍ മൂലം  അറിവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, ഭക്തിയാണ് ഇന്ത്യയുടെ ബോധത്തെ ഉണര്‍ത്തിയതും അതിന്റെ വ്യക്തിത്വത്തിന് കേടുപറ്റാതെ കാത്തതും. ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹിക വിപ്ലവം ഉണ്ടാകാതിരുന്നെങ്കില്‍ ഈ രൂപത്തില്‍ ഇന്ത്യയെ കാണാന്‍ സാധിക്കില്ലായിരുന്നു എന്ന പണ്ഡിതര്‍ വിലയിരുത്തുന്നു. ആ വിഷമ ഘട്ടത്തില്‍ ഭക്തിയുടെ ചൈതന്യത്തില്‍ നമ്മുടെ സമൂഹത്തെ ഒന്നിച്ചു നിര്‍ത്തിയ  ചൈതന്യ മഹാപ്രഭുവിനെ പോലുള്ള പുണ്യ പുരുഷന്മാര്‍ ആത്മ വിശ്വാസത്തില്‍ വിശ്വസിക്കാന്‍ ഉപദേശിച്ചു. വിശ്വാത്തിലുള്ള ഉച്ചനീചത്വങ്ങളെ, സമൂഹത്തിലെ ഉയര്‍ച്ച താഴ്ച്ചകളെ, ശരി തെറ്റുകളെ ഭക്തി അവസാനിപ്പിച്ചു. ശിവനും ജീവിതവും തമ്മില്‍ നേരിട്ടുള്ള ബന്ധം സൃഷ്ടിച്ചു.
സുഹൃത്തുക്കളെ,
യോഗികളും ഋഷികളും  ഭക്തിയുടെ ചരടിനെ മുറുകെ പിടിച്ചു കൊണ്ട്  കാലാകാലങ്ങളില്‍ സമൂഹത്തില്‍ അവതരിച്ചുകൊണ്ടേയിരുന്നു എന്നു ഇന്ത്യയുടെ ചരിത്രം പഠിച്ചാല്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. സ്വാമി വിവേകാനന്ദനെ പോലെ ഒരു താപസന്‍ വേദ വേദാന്തങ്ങളെ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചരിപ്പിച്ചു എങ്കില്‍ ശ്രീല പ്രഭുപാദയും ഇസ്‌കോണും  ഭക്തിയോഗയെ ലോകത്തില്‍ പ്രചരിപ്പിക്കുന്നതിനുള്ള മഹത്തായ ഉത്തരവാദിത്വം ഏറ്റെടുത്തു.  ഭക്തി വേദന്തത്തെ ലോക മനസാക്ഷിയുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹം പ്രയന്തിച്ചു. ഇതൊരു സാധാരണ ദൗത്യം ആയിരുന്നില്ല. ആളുകള്‍ നിഷ്‌ക്രിയരാകുന്ന 70 -ാം വയസിലാണ് അദ്ദേഹം  ഇസ്‌കോണ്‍ പോലെ ഒരു ആഗോള ദൗത്യം ആരംഭിച്ചത്. ഇത് നമ്മുടെ സമൂഹത്തിനും ഓരോ വ്യക്തിക്കും  വലിയ പ്രചോദനമാണ്. മിക്കപ്പോഴും ആളുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രായം കടന്നു പോയി, അല്ലെങ്കില്‍ അവര്‍ ധാരാളം കാര്യങ്ങള്‍ ചെയ്‌തേനെ എന്ന്. അല്ലെങ്കില്‍ ഇതെല്ലാം ചെയ്യാനുള്ള ശരിയായ പ്രായം ഇതല്ല. എന്നാല്‍ പ്രഭുദേവ സ്വാമി ബാല്യം മുതല്‍ ജീവിതാന്ത്യത്തോളം അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കു വേണ്ടി കര്‍മ്മനിരതനായി. കടല്‍ മാര്‍ഗ്ഗം പ്രഭുദേവജി അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ കീശ ഏതാണ്ട് കാലിയായിരുന്നു.  അദ്ദേഹത്തിന്റെ പക്കല്‍ ഗീതയും ശ്രീമദ് ഭാഗവതവും മാത്രം. യാത്രയില്‍ അദ്ദേഹത്തിന് രണ്ടുപ്രാവശ്യം ഹൃദയാഘാതം ഉണ്ടായി.  ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍  ഭക്ഷണത്തിനോ താമസത്തിനോ ഉള്ള ഒരു സൗകര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള 11 വര്‍ഷങ്ങളില്‍ ലോകം എന്താണ് കണ്ടത്. ബഹുമാന്യനായ അടല്‍ജിയുടെ വാക്കുകളില്‍ അത് അത്ഭുതമല്ലാതെ മറ്റൊന്നും ആയിരുന്നുല്ല. ഇന്ന് ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ നൂറുകണക്കിന് ഇസ്‌കോണ്‍ ക്ഷേത്രങ്ങളും അവിടെയെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തെ നിലനിര്‍ത്തുന്ന ഗുരുകുലങ്ങളുമുണ്ട്.  ഇന്ത്യയിലുള്ള വിശ്വാസം എന്നാല്‍ മനുഷ്യരാശിയിലുള്ള  തീക്ഷ്ണതയും, ആവേശവും, ആനന്ദവും, വിശ്വാസവും ആണെന്ന് ഇസ്‌കോണ്‍ ലോകത്തോടും പറയുന്നു.ഇന്ന് ലോകത്തില്‍ പല രാജ്യങ്ങളിലും ജനങ്ങള്‍ ഇന്ത്യന്‍ ഉടയാകള്‍ ധരിച്ച് കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് കാണാന്‍ സാധിക്കും. വേഷങ്ങള്‍ വളരെ ലളിതം, മനശാന്തിക്കായി ഹരെ കൃഷ്ണ ആലപിക്കുമ്പോള്‍ അവരുടെ കൈകളില്‍  ധോലക്കോ മഞ്ജീരമോ പോലുള്ള സംഗീത ഉപകരണങ്ങള്‍ മാത്രം. ജനം അവരെ കാണുമ്പോള്‍ ചിന്തിക്കും അവിടെ എന്തോ ഉത്സവും നടക്കുകയാണ് എന്ന്. എന്നാല്‍ ഈ കീര്‍ത്തനം, ഈ സംഭവം നമുക്ക് നമ്മുടെ രാജ്യത്ത് ഒരു ജീവിത രീതിയാണ്. ആനന്ദദായകമായ ഈ വിശ്വാസ രൂപം ലോകമെമ്പാടുമുള്ള ജനങ്ങളെ  ആകര്‍ഷിക്കുന്നു. സമ്മര്‍ദ്ദം നിറഞ്ഞ ഇന്ന്തതെ ലോകത്തിന് ഇത് പുതിയ പ്രതീക്ഷ പകരുന്നു.
സുഹൃത്തുക്കളെ
ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ ഇങ്ങനെ ഉപദേശിക്കുന്നു................................................................................................................
ഓരാള്‍ ജീവനുള്ള വസ്തുക്കളെ മാത്രം സ്‌നേഹിക്കുകയും അവയോട് ദയയും സ്‌നേഹവും പ്രദര്‍ശിപ്പിക്കുമ്പോള്‍ ആരെയും ദ്വേഷിക്കാതിരിക്കുമ്പോള്‍, അവന്‍ ദൈവത്തിനു പ്രിയമുള്ളവനാകുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഈ മന്ത്രമാണ് ഇന്ത്യന്‍  ചിന്തയുടെ അടിസ്ഥാനം. ഈ ചിന്തയ്ക്ക് സാമൂഹിക അടിത്തറ പാകാന്‍ നമ്മുടെ ക്ഷേത്രങ്ങളും പങ്കാളികളാകുന്നു. ഈ സേവന പാരമ്പര്യത്തിന്റെ ആധുനിക കേന്ദ്രങ്ങളായി ഇസ്‌കോണ്‍ ക്ഷേത്രങ്ങള്‍ ആവിര്‍ഭവിച്ചിരിക്കുന്നു. കച്ചില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ എപ്രകാരമാണ് ഇസ്‌കോണ്‍ ജനസേവനത്തിനായി മുന്നിട്ടിറങ്ങിയത് എന്ന് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. രാജ്യത്ത് എവിടെയെങ്കിലും അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ അത് ഉത്തരാഖണ്ഡിലെ ദുരന്തമായാലും ഒഡീഷയിലെയും ബംഗാളിലെയും ചുഴലിക്കൊടുങ്കാറ്റായാലും  ഇസ്‌കോണ്‍ സമൂഹത്തിനു സഹായഹസ്തവുമായി എപ്പോഴും ഓടി എത്തുന്നു. കൊറോണ മഹാമാരി കാലത്തും ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവരുടെ കുടംബങ്ങള്‍ക്ക് പരദേശികള്‍ക്ക് നിങ്ങള്‍ തുടര്‍ച്ചയായി ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചുകൊണ്ടിരുന്നു. അതു കൂടാചെ  നിങ്ങള്‍ ഇപ്പോഴും ലക്ഷക്കണക്കിന് പാവങ്ങള്‍ക്കു സൗജന്യം ഭക്ഷണം വിതരണം ചെയ്തു വരുന്നു. കോവിഡ് രോഗികള്‍ക്കായി ഇസ്‌കോണ്‍ നിര്‍മ്മിച്ച ആശുപത്രികള്‍, പ്രതിരോധ കുത്തിവയ്പ് പ്രചാരണ പരിപാടിയിലെ നിങ്ങളുടെ പങ്കാളിത്തം എല്ലാം എനിക്ക് ഓര്‍മ്മയുണ്ട്. ഇസ്‌കോണിനും എല്ലാ ഭക്തര്‍ക്കും ഈ സേവനങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു.
സത്യം, സേവനം, സാധന എന്ന മന്ത്രവുമായി നിങ്ങള്‍ കൃഷ്ണനെ മാത്രമല്ല സേവിക്കുന്നത് ലോകം മുഴുവന്‍ ഇന്ത്യന്‍ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന ജോലി കൂടിയാണ് നിര്‍വഹിക്കുന്നത്. ഇന്ത്യയുടെ സനാതന ധർമം .सर्वे भवन्तु सुखिनः, सर्वे संतु निरामयः എന്നതാണ് . (സമൃദ്ധിയും സന്തോഷവും എല്ലാവര്‍ക്കും ഉണ്ടാകട്ടെ, രോഗങ്ങളില്‍ നിന്ന് എല്ലാവരും മുക്തരാകട്ടെ). ഇസ്‌കോണിലൂടെ  ഈ ആശയം ലക്ഷക്കണക്കിന് ആളുകളുടെ പ്രതിജ്ഞയായി മാറിയിരിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുക, എല്ലാ ജീവികളിലും ദൈവത്തെ കാണുക അതു മാത്രമാണ് ഈ പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗം.  വിഭൂതി യോഗ എന്ന അധ്യായത്തില്‍ ദൈവം ഈ മാര്‍ഗ്ഗം കാണിച്ചു തരുന്നുണ്ട്. ദൈവം സര്‍വ വ്യാപിवासुदेवः सर्वम्' എന്ന മന്ത്രം  പ്രാവര്‍ത്തികമാക്കുമ്പോള്‍, ഈ ചേര്‍ച്ചയെ സംബന്ധിച്ച് മനുഷ്യരെ ബോധ്യ്പപെടുത്തുമ്പോള്‍  നാം നമ്മുടെ ജീവിതത്തില്‍ പ്രത്യാശയുള്ളവരാകുന്നു. ഈ മനോഭാവത്തില്‍  നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ നന്ദി.
ഹരേ  കൃഷ്ണ !

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Income inequality declining with support from Govt initiatives: Report

Media Coverage

Income inequality declining with support from Govt initiatives: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chairman and CEO of Microsoft, Satya Nadella meets Prime Minister, Shri Narendra Modi
January 06, 2025

Chairman and CEO of Microsoft, Satya Nadella met with Prime Minister, Shri Narendra Modi in New Delhi.

Shri Modi expressed his happiness to know about Microsoft's ambitious expansion and investment plans in India. Both have discussed various aspects of tech, innovation and AI in the meeting.

Responding to the X post of Satya Nadella about the meeting, Shri Modi said;

“It was indeed a delight to meet you, @satyanadella! Glad to know about Microsoft's ambitious expansion and investment plans in India. It was also wonderful discussing various aspects of tech, innovation and AI in our meeting.”