രാജസ്ഥാനിൽ 17,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു
രാജസ്ഥാനിൽ 5000 കോടിയിലധികം രൂപയുടെ വിവിധ ദേശീയപാതാപദ്ധതികൾ ഉദ്ഘാടനം ചെയ്തു
2300 കോടിയോളം രൂപയുടെ എട്ടു സുപ്രധാന റെയിൽവേ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
‘ഖാത്തീപുര റെയിൽവേ സ്റ്റേഷൻ’ രാഷ്ട്രത്തിനു സമർപ്പിച്ചു
5300 കോടിയോളം രൂപയുടെ സുപ്രധാന സൗരോർജപദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു
2100 കോടിയിലധികം രൂപയുടെ വൈദ്യുതിപ്രസരണമേഖലാ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിച്ചു
ജൽജീവൻ പദ്ധതിക്കുകീഴിൽ 2400 കോടിരൂപയോളംവരുന്ന വിവിധ പദ്ധതികൾക്കു തറക്കല്ലിട്ടു
ജോധ്പുരിൽ ഇന്ത്യൻ ഓയിലിന്റെ എൽപിജി ബോട്ടിലിങ് പ്ലാന്റ് രാഷ്ട്രത്തിനു സമർപ്പിച്ചു
“വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വികസിത രാജസ്ഥാനു സുപ്രധാന പങ്കുണ്ട്”
“ഭൂതകാലത്തിലെ നിരാശകൾ കൈവെടിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള അവസരമാണ് ഇന്ത്യക്കുള്ളത്”
“വികസിത ഭാരതത്തെക്കുറിച്ചു ഞാൻ പറയുമ്പോൾ, അതു വെറുംവാക്കോ അല്ലെങ്കിൽ വികാരമോ അല്ല; മറിച്ച്, ‌ഓരോ കുടുംബത്തിന്റെയും ജീവിതം സമൃദ്ധമാക്കാനുള്ള യജ്ഞമാണ്. രാജ്യത്തു ദാരിദ്ര്യനിർമാർജനത്തിനും ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അത്യാധുനിക സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള യജ്ഞമാണു വികസിത ഭാരതം”
“സൗരോർജത്തിൽനിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിൽ ഇന്ത്യയിന്നു ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ്”
“യുവാക്കൾ, സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ എന്നിവരാണ് ഞങ്ങളുടെ കാഴ്ചപ്പാടിൽ രാജ്യത്തെ ഏറ്റവും വലിയ നാലുവർഗങ്ങൾ; ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി മോദി നൽകിയ ഉറപ്പുകൾ ഇരട്ട എൻജിൻ ഗവണ്മെന്റ് നിറവേറ്റുന്നതിൽ എനിക്കു സന്തോഷമുണ്ട്”
“വികസിതഭാരതം എന്ന കാഴ്ചപ്പാടിലാണ് ആദ്യമായി വോട്ടുചെയ്യുന്ന ഇന്നത്തെ സമ്മതിദായകർ നിലകൊള്ളുന്നത്”

രാജസ്ഥാനിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും (റാം-റാം) ആശംസകള്‍!

വികസിത് ഭാരത്-വികസിത് രാജസ്ഥാന്‍: നിലവില്‍, രാജസ്ഥാനിലെ എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സുഹൃത്തുക്കള്‍ ഈ പ്രധാന പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, കൂടാതെ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അത് ജനങ്ങളിലേക്ക് എത്തിക്കാനും എനിക്ക് അവസരം നല്‍കിയതിന് മുഖ്യമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിന് ജയ്പൂരില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം ഭാരതത്തില്‍ മാത്രമല്ല ഫ്രാന്‍സിലും പ്രതിധ്വനിച്ചു. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ മുഖമുദ്രയാണ്. നമ്മുടെ രാജസ്ഥാനികള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടവരോട് തങ്ങളുടെ വാത്സല്യം ചൊരിയാനുളള ഒരു ശ്രമവും ഉപേക്ഷിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ഞാന്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ശക്തമായ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ എല്ലാവരും മോദിയുടെ ഗ്യാരന്റിയില്‍ വിശ്വാസമര്‍പ്പിക്കുകയും ശക്തമായ ഒരു 'ഇരട്ട-എഞ്ചിന്‍' ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍, രാജസ്ഥാനിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇന്ന്, രാജസ്ഥാന്റെ വികസനത്തിനായി ഏകദേശം 17,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഞങ്ങള്‍ തറക്കല്ലിടുകയും ഉദ്ഘാടനവും ചെയ്തു. റെയില്‍, റോഡ്, സൗരോര്‍ജ്ജം, വെള്ളം, എല്‍പിജി തുടങ്ങിയ വിവിധ വികസന സംരംഭങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ തയ്യാറാണ്. രാജസ്ഥാനില്‍ നിന്നുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈ പദ്ധതികള്‍ക്കുള്ള സംഭാവനകള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സഹോദരങ്ങളെ  സഹോദരിമാരെ ,

ചുവപ്പ് കോട്ടയിൽ  നിന്നുള്ള എന്റെ വാക്കുകള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും - 'ഇതാണ് സമയം ശരിയായ സമയം', സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭാരതം കഴിഞ്ഞ ദശകത്തിലെ നിരാശയെ മറികടന്ന് അചഞ്ചലമായ ആത്മവിശ്വാസത്തോടെ മുന്നേറുന്ന സമയമാണിത്. 2014-ന് മുമ്പുള്ള വര്‍ഷങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് തിരിച്ചുവിടുക. പ്രബലമായ വിവരണങ്ങള്‍ എന്തായിരുന്നു? ഏതൊക്കെ തലക്കെട്ടുകളാണ് പത്രങ്ങളില്‍ നിറഞ്ഞു നിന്നത്? രാജ്യത്തെ അലട്ടുന്ന വ്യാപകമായ അഴിമതി കുംഭകോണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ നിറഞ്ഞ സമയമായിരുന്നു അത്, ദിവസേനയുള്ള ബോംബ് സ്‌ഫോടനങ്ങളുടെ അശുഭകരമായ അലട്ടുന്ന വാര്‍ത്തകള്‍ പെരുകി. ജനങ്ങള്‍ അനിശ്ചിതത്വത്തിലായി, തങ്ങളുടെയും രാജ്യത്തിന്റെയും ഗതിയെക്കുറിച്ച് ചിന്തിച്ചു. അതിജീവനവും ജോലി നേടലും കോണ്‍ഗ്രസ് ഭരണകാലത്ത് വികസനം എന്നതിലുപരി ഒരു പോരാട്ടമായി തോന്നി. ഇന്നത്തെ പ്രഭാഷണവുമായി അതിനെ താരതമ്യം ചെയ്യുക. ഇപ്പോള്‍ എന്താണ് ഫോക്കസ്? വികസിത ഭാരതം, വികസിത രാജസ്ഥാന്‍ എന്നിവയെയാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഞങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നു, അതിമോഹമായ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നു, അവ നേടിയെടുക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുന്നു. വികസിത ഭാരതത്തെക്കുറിച്ച് പറയുമ്പോള്‍ അത് വെറും വാചാടോപമല്ല; ഓരോ കുടുംബത്തിന്റെയും ജീവിത ഉന്നമനം സാധ്യമാക്കുക, ദാരിദ്ര്യം തുടച്ചുനീക്കുക, യുവാക്കള്‍ക്ക് അര്‍ത്ഥവത്തായ തൊഴിലവസരങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമാക്കിയുള്ള ഒരു പ്രസ്ഥാനമാണിത്. ഇത് രാജ്യത്തുടനീളമുള്ള നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും നവീകരിക്കുന്നതിനാണ്. ഇന്നലെ രാത്രി, ഞാന്‍ ഒരു വിദേശ യാത്ര കഴിഞ്ഞ് മടങ്ങി, അവിടെ ഞാന്‍ യുഎഇയിലെയും ഖത്തറിലെയും പ്രമുഖ നേതാക്കളെ കണ്ടു. അവരും ഭാരതം നടത്തുന്ന കുതിപ്പില്‍ അത്ഭുതപ്പെടുന്നു. ഭാരതം പോലൊരു വലിയ രാഷ്ട്രത്തിന് വലിയ സ്വപ്നങ്ങള്‍ കാണാമെന്നും അതിലും പ്രധാനമായി ആ സ്വപ്നങ്ങള്‍ നിറവേറ്റാമെന്നും അവര്‍ ഇപ്പോള്‍ ഞങ്ങളുടെ ആത്മവിശ്വാസം പങ്കിടുന്നു.

 

സഹോദരീ സഹോദരന്മാരേ,

വികസിത ഭാരതം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിന് വികസിത രാജസ്ഥാനിലേക്കുള്ള യാത്ര സുപ്രധാനമാണ്. റെയില്‍വേ, റോഡുകള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ദ്രുതഗതിയിലുള്ള വികസനത്തിന് വിധേയമാകണം. ഇത്തരം മുന്നേറ്റങ്ങള്‍ കര്‍ഷകര്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും നേരിട്ട് ഗുണം ചെയ്യും, വ്യാവസായിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ഫാക്ടറികളുടെ സ്ഥാപനം പ്രോത്സാഹിപ്പിക്കുകയും രാജസ്ഥാനില്‍ ടൂറിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വര്‍ദ്ധിച്ച നിക്ഷേപം സ്വാഭാവികമായും കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. റോഡ് നിര്‍മ്മാണം, റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കല്‍, സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍, നിരാലംബര്‍ക്ക് ഭവന നിര്‍മ്മാണം, വെള്ളം, ഗ്യാസ് പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മ്മാണ മേഖല, തൊഴിലവസരങ്ങളുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കും. തല്‍ഫലമായി, ഗതാഗതവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ചരിത്രപരമായ 11 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്, ഇത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെക്കാള്‍ ആറിരട്ടിയാണ്. ഈ ഗണ്യമായ നിക്ഷേപം രാജസ്ഥാനിലെ സിമന്റ്, കല്ല്, സെറാമിക് തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഗുണം ചെയ്യും.


സഹോദരങ്ങളേ സഹോദരിമാരേ,

കഴിഞ്ഞ ദശകത്തില്‍, ഗ്രാമീണ റോഡുകള്‍ മുതല്‍ ദേശീയ പാതകളും എക്സ്പ്രസ് വേകളും വരെ വ്യാപിച്ചുകിടക്കുന്ന രാജസ്ഥാനിലെ അഭൂതപൂര്‍വമായ നിക്ഷേപം നിങ്ങള്‍ നിരീക്ഷിച്ചിരിക്കണം. ഇന്ന്, ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരം മുതല്‍ പഞ്ചാബ് വരെ നീളുന്ന വിശാലവും ആധുനികവുമായ ഹൈവേകളാല്‍ രാജസ്ഥാനെ പരസ്പരം ബന്ധിപ്പിക്കുന്നു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന റോഡുകള്‍ കോട്ട, ഉദയ്പൂര്‍, ടോങ്ക്, സവായ് മധോപൂര്‍, ബുണ്ടി, അജ്മീര്‍, ഭില്‍വാര, ചിത്തോര്‍ഗഡ് എന്നിവ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കും. കൂടാതെ, ഈ റോഡുകള്‍ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവയുമായുള്ള ബന്ധം ശക്തിപ്പെടുത്തും. റെയില്‍വേ വൈദ്യുതീകരണവും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെ നിരവധി പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ബാന്‍ഡികുയി മുതല്‍ ആഗ്ര ഫോര്‍ട്ട് വരെയുള്ള റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നത് മെഹന്ദിപൂര്‍ ബാലാജിയിലേക്കും ആഗ്രയിലേക്കുമുള്ള യാത്ര ലളിതമാക്കും. കൂടാതെ, ജയ്പൂരിലെ ഖാതിപുര സ്റ്റേഷന്‍ തുറക്കുന്നത് യാത്രക്കാര്‍ക്ക് കാര്യമായ സൗകര്യം പ്രദാനം ചെയ്യുന്ന കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇടം നല്‍കും.

സുഹൃത്തുക്കളേ,

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശ്രദ്ധേയമായ പോരായ്മ, മുന്നോട്ടുള്ള ചിന്താഗതിയും പോസിറ്റീവുമായ നയങ്ങള്‍ രൂപപ്പെടുത്താനുള്ള കഴിവില്ലായ്മയാണ്. ഭാവിക്ക് ആവശ്യമായ ദീര്‍ഘവീക്ഷണവും തന്ത്രപരമായ ആസൂത്രണവും കോണ്‍ഗ്രസിന് ഇല്ല. ഈ സമീപനം മൂലം ഭാരതം അതിന്റെ അപര്യാപ്തമായ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചു. കോണ്‍ഗ്രസിന്റെ കാലത്ത് വ്യാപകമായ വൈദ്യുതി ക്ഷാമം രാജ്യത്തെ മുഴുവന്‍ ഇരുട്ടില്‍ മുക്കി. വൈദ്യുതി ലഭ്യമാണെങ്കിലും, അത് പലപ്പോഴും ചെറിയ ഇടവേളകളില്‍ ആയിരുന്നു. ദരിദ്രരായ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇക്കാലയളവില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ പോയി.

സുഹൃത്തുക്കളേ,

മതിയായ വൈദ്യുതി ലഭ്യതയില്ലാതെ ഒരു രാജ്യത്തിനും പുരോഗതിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന വേഗതയ്ക്ക് വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. അധികാരമേറ്റയുടന്‍, രാജ്യത്തിന്റെ ശക്തി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഞങ്ങള്‍ മുന്‍ഗണന നല്‍കി. ഞങ്ങള്‍ നയങ്ങള്‍ രൂപീകരിക്കുകയും നിര്‍ണായകമായ തിരഞ്ഞെടുപ്പുകള്‍ നടത്തുകയും സൗരോര്‍ജ്ജ ഉല്‍പ്പാദനം പോലുള്ള ഉയര്‍ന്നുവരുന്ന മേഖലകളില്‍ കാര്യമായ ഊന്നല്‍ നല്‍കുകയും ചെയ്തു. ഇന്ന്, ഭാരതം സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ആഗോള നേതാവായി നിലകൊള്ളുന്നു, ഇത് നമ്മുടെ പരിശ്രമങ്ങളുടെ തെളിവാണ്. സൂര്യദേവന്റെ സമൃദ്ധമായ അനുഗ്രഹങ്ങളാല്‍ രാജസ്ഥാന് ഇക്കാര്യത്തില്‍ അപാരമായ സാധ്യതകളുണ്ട്. തല്‍ഫലമായി, വൈദ്യുതി ഉല്‍പാദനത്തില്‍ രാജസ്ഥാനെ സ്വയംപര്യാപ്തമാക്കാന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഞങ്ങള്‍ ഒരു സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയും രണ്ട് പ്ലാന്റുകള്‍ക്ക് കൂടി തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതികള്‍ വൈദ്യുതി ലഭ്യമാക്കുക മാത്രമല്ല ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

എല്ലാ വീടുകളിലും സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനും മിച്ചമുള്ള വൈദ്യുതി വിറ്റ് വരുമാനം നേടാനും ബി.ജെ.പി ഗവണ്‍മെന്റ്  പ്രതിജ്ഞാബദ്ധമാണ്. ഇത് നേടുന്നതിന്, സൗജന്യ വൈദ്യുതി പദ്ധതി എന്നര്‍ത്ഥം വരുന്ന പിഎം സൂര്യ ഘര്‍ പദ്ധതി എന്നറിയപ്പെടുന്ന ഒരു സുപ്രധാന സംരംഭം കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍, ഈ പദ്ധതി രാജ്യത്തുടനീളമുള്ള ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കും. ഇതിനായി 75,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇടത്തരം, താഴ്ന്ന ഇടത്തരം കുടുംബങ്ങള്‍ക്കാണ് അവരുടെ വീടുകള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെന്നതിനാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. കൂടാതെ, സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷനുകള്‍ക്കായി ബാങ്കുകള്‍ താങ്ങാനാവുന്നതും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതുമായ വായ്പകള്‍ വാഗ്ദാനം ചെയ്യും. ദരിദ്രരുടെയും ഇടത്തരക്കാരുടെയും സാമ്പത്തിക ബാധ്യത ലഘൂകരിക്കാനുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഗണ്യമായ ശ്രമങ്ങള്‍ക്ക് അടിവരയിടുന്ന രാജസ്ഥാന്‍ സര്‍ക്കാരും 5 ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് എന്നെ അറിയിക്കുന്നു.

 

സുഹൃത്തുക്കളേ,

ഒരു വികസിത ഭാരതം എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിന്, സമൂഹത്തിലെ നാല് പ്രധാന വിഭാഗങ്ങളെ ശാക്തീകരിക്കുന്നതില്‍ ഞങ്ങള്‍ ഉത്സാഹത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, ദരിദ്രര്‍ എന്നത് നാല് പ്രധാന ജാതികളെപ്പോലെയാണ്, ഈ ഗ്രൂപ്പുകള്‍ നമുക്ക് പരമപ്രധാനമാണ്. ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മോദി നല്‍കിയ ഉറപ്പുകള്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ യുവാക്കള്‍ക്കായി 70,000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍, പേപ്പര്‍ ചോര്‍ച്ചയുടെ ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ നിങ്ങളെ നിരന്തരം ബാധിച്ചിരുന്നു. രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍, ഈ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉടനടി രൂപീകരിച്ചു. കൂടാതെ, പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പിഴ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാര്‍ലമെന്റില്‍ കര്‍ശനമായ നിയമനിര്‍മ്മാണം നടത്തി, ഇത് അത്തരം ദുഷ്പ്രവണതകളെ ശക്തമായി തടയുന്നു.


സുഹൃത്തുക്കളേ,

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്ന് രാജസ്ഥാന്‍ ബിജെപി പ്രതിജ്ഞയെടുത്തു, അത് പാലിക്കപ്പെട്ടു. രാജസ്ഥാനിലെ എണ്ണമറ്റ സഹോദരിമാര്‍ ഈ ഉദ്യമത്തില്‍ നിന്ന് പ്രയോജനം നേടുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജല്‍ ജീവന്‍ മിഷനിലെ അഴിമതികള്‍ കാരണം രാജസ്ഥാന്‍ കാര്യമായ തിരിച്ചടി നേരിട്ടു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ ദ്രുതഗതിയിലുള്ള പുരോഗതിയാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍, എല്ലാ വീട്ടിലും ജലലഭ്യത ഉറപ്പാക്കാന്‍ നിരവധി പദ്ധതികള്‍ രാജസ്ഥാനില്‍ നടക്കുന്നുണ്ട്. കൂടാതെ, രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കീഴില്‍ ഇതിനകം 6,000 രൂപ ലഭിച്ചിരുന്നു, ഈ കണക്ക് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ 2,000 രൂപ വര്‍ദ്ധിപ്പിച്ചു. ഞങ്ങളുടെ വാഗ്ദാനങ്ങളോടുള്ള അചഞ്ചലമായ സമര്‍പ്പണം പ്രകടമാക്കി, എല്ലാ മേഖലകളിലും ഞങ്ങള്‍ ഞങ്ങളുടെ പ്രതിബദ്ധതകള്‍ ദൃഢമായി നിറവേറ്റുകയാണ്. തല്‍ഫലമായി, 'മോദിയുടെ ഉറപ്പ്' എന്ന പ്രയോഗം പൂര്‍ത്തീകരണത്തിന്റെ ഉറപ്പിന്റെ പര്യായമായി മാറി.

സുഹൃത്തുക്കളേ,

എല്ലാ ഗുണഭോക്താക്കള്‍ക്കും യാതൊരു കുറവുമില്ലാതെ അര്‍ഹതപ്പെട്ടത് വേഗത്തില്‍ എത്തിക്കുക എന്നതാണ് മോദിയുടെ ശ്രമം. അതുകൊണ്ടാണ് ഞങ്ങള്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര ആരംഭിച്ചത്, അത് രാജസ്ഥാനില്‍ നിന്നുള്ള കോടിക്കണക്കിന് വ്യക്തികളുടെ പങ്കാളിത്തം കണ്ടു. ഈ പ്രചാരണ വേളയില്‍ ഏകദേശം 3 കോടി ആളുകള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തി. ഒരു മാസത്തിനുള്ളില്‍ രാജസ്ഥാനില്‍ ഒരു കോടി പുതിയ ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ, 15 ലക്ഷം കര്‍ഷക ഗുണഭോക്താക്കള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ എന്റോള്‍ ചെയ്തു, ഏകദേശം 6.5 ലക്ഷം കര്‍ഷകര്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് അപേക്ഷിച്ചു. തല്‍ഫലമായി, ഗണ്യമായ ഫണ്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടന്‍ ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ, ഈ യാത്രയില്‍ ഏകദേശം 8 ലക്ഷം സഹോദരിമാര്‍ ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തു, ഇതിനകം 2.25 ലക്ഷം കണക്ഷനുകള്‍ വിതരണം ചെയ്തു. ഇപ്പോള്‍ ഈ സഹോദരിമാര്‍ക്കും 450 രൂപ സബ്സിഡി നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. കൂടാതെ, രാജസ്ഥാനില്‍ നിന്നുള്ള ഏകദേശം 16 ലക്ഷം വ്യക്തികള്‍ 2 ലക്ഷം രൂപ വീതം കവറേജുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

മോദി നിങ്ങളോട് പറഞ്ഞ വാക്ക് പാലിക്കുമ്പോള്‍ ചില വ്യക്തികള്‍ ആശങ്കാകുലരാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ നോക്കൂ. അടുത്തിടെ നിങ്ങള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിച്ചു, എന്നിട്ടും അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. മോദിയെ വിമര്‍ശിക്കുക എന്നത് മാത്രമാണ് അവരുടെ അജണ്ട. ഒരാള്‍ മോദിയെ എത്രത്തോളം അപലപിക്കുന്നുവോ അത്രയധികം അവര്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നു. വികസിത ഭാരതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവര്‍ അവഗണിക്കുന്നു, കാരണം മോദി അതിന് വേണ്ടി വാദിക്കുന്നു. മെയ്ഡ് ഇന്‍ ഇന്ത്യയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുന്നത് മോദി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ്. 'ലോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന വിഷയത്തില്‍ അവര്‍ മൗനം പാലിക്കുന്നത് മോദി അതിന് വേണ്ടി വാദിക്കുന്നതിനാലാണ്. ഭാരതം അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമ്പോള്‍, രാജ്യം മുഴുവന്‍ ആഹ്ലാദിക്കുന്നു, എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അതൃപ്തി തുടരുന്നു. അടുത്ത ടേമില്‍ ഭാരതം ആഗോളതലത്തില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് മോദി ഉറപ്പിച്ചു പറയുമ്പോള്‍ രാജ്യം മുഴുവന്‍ ആത്മവിശ്വാസം കൊള്ളുമ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍ അതില്‍ നിരാശരാണ്. മോദി എന്ത് പറഞ്ഞാലും ചെയ്താലും അവര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നു. മോദിയെ എതിര്‍ക്കാന്‍ മാത്രം രാജ്യത്തിന് കാര്യമായ നഷ്ടം വരുത്താന്‍ അവര്‍ തയ്യാറാണ്. കോണ്‍ഗ്രസിന് ഒരു അജണ്ട മാത്രമേയുള്ളൂ - മോദി വിരുദ്ധതയും, തീവ്ര മോദി വിരുദ്ധതയും. സമൂഹത്തെ ഭിന്നിപ്പിച്ച് അവര്‍ മോദിക്കെതിരെ ഭിന്നിപ്പുണ്ടാക്കുന്ന പ്രചരണം നടത്തി. സ്വജനപക്ഷപാതത്തിന്റെയും കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെയും ദുഷിച്ച ചക്രത്തില്‍ ഒരു പാര്‍ട്ടി കുടുങ്ങുമ്പോള്‍, ഇതാണ് ഫലം. ഒരു കുടുംബത്തെ മാത്രം അതിന്റെ അമരത്ത് നിര്‍ത്തത്തുന്ന കോണ്‍ഗ്രസിനെ ഇന്ന് എല്ലാവരും  കൈവിടുന്നു,  വികസിത ഭാരതം എന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന മഹത്തായ സ്വപ്നങ്ങളും അഭിലാഷങ്ങളുമുള്ള ആദ്യ വോട്ടര്‍മാരെ പ്രത്യേകിച്ച് യുവഭാരതത്തെ പ്രചോദിപ്പിക്കുന്നതില്‍ ഇത്തരം രാഷ്ട്രീയം പരാജയപ്പെടുന്നു. വികസിത രാജസ്ഥാന്റെയും വികസിത ഭാരതത്തിന്റെയും റോഡ്മാപ്പ് അത്തരത്തിലുള്ള ഓരോ ആദ്യ വോട്ടര്‍ക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം ചര്‍ച്ചകള്‍ ഉച്ചത്തില്‍ പ്രതിധ്വനിക്കുന്നത്, ആളുകള്‍ പറയുന്നത് - 'അബ്കി ബാര്‍, എന്‍ഡിഎ 400 പാര്‍' (ഇത്തവണ എന്‍ഡിഎ 400 കടക്കും). മോദിയുടെ പ്രതിബദ്ധതയിലുള്ള വിശ്വാസം രാജസ്ഥാനും ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി, നിങ്ങളുടെ വികസന പദ്ധതികള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi