മുംബൈ മെട്രോ ലൈന്‍ 3 ന്റെ ഒന്നാംഘട്ടത്തിലെ ആരെ ജെ.വി.എല്‍.ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു
ഠാണെ ഇന്റഗ്രല്‍ റിംഗ് മെട്രോ റെയില്‍ പദ്ധതിക്കും എലിവേറ്റഡ് ഈസേ്റ്റണ്‍ ഫ്രീവേ വിപുലീകരണത്തിനും തറക്കല്ലിട്ടു
നവി മുംബൈ എയര്‍പോര്‍ട്ട് ഇന്‍ഫ്‌ളുവന്‍സ് നോട്ടിഫൈഡ് ഏരിയ (നൈന) പദ്ധതിക്ക് തറക്കല്ലിട്ടു
ഠാണെ മുനിസിപ്പല്‍ കോര്‍പ്പറേഷന് തറക്കല്ലിട്ടു
ഇന്ത്യയുടെ പുരോഗതിയില്‍ മഹാരാഷ്ട്ര നിര്‍ണായക പങ്ക് വഹിക്കുന്നു, സംസ്ഥാനത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിന്, നിരവധി പരിവര്‍ത്തന പദ്ധതികള്‍ ഠാണെയില്‍ നിന്ന് ആരംഭിക്കുന്നു: പ്രധാനമന്ത്രി
നമ്മുടെ ഗവണ്‍മെന്റിന്റെ എല്ലാ തീരുമാനങ്ങളും പ്രതിജ്ഞകളും മുന്‍കൈകളും വികസിത് ഭാരത് എന്ന ലക്ഷ്യത്തിനായി സമര്‍പ്പിക്കപ്പെട്ടതാണ്: പ്രധാനമന്ത്രി

ഭാരത് മാതാ കി  ജയ്! 

ഭാരത് മാതാ കി  ജയ്! 

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി.പി. രാധാകൃഷ്ണന്‍ ജി, മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, സംസ്ഥാന ഗവണ്‍മെന്റിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മറ്റ് മുതിര്‍ന്ന പ്രമുഖര്‍, എന്റെ മഹാരാഷ്ട്രയിലെ പ്രിയ സഹോദരീ സഹോദരന്മാരേ!

മഹാരാഷ്ട്രയിലെ മൂന്നര ശക്തിപീഠങ്ങളായ തുള്‍ജാപൂരിലെ ഭവാനി ദേവി, കോലാപ്പൂരിലെ മഹാലക്ഷ്മി ദേവി, മഹൂരിലെ രേണുക ദേവി, വാണിയിലെ സപ്തശൃംഗി ദേവി എന്നിവരെ ഞാന്‍ എണ്ണമറ്റ പ്രാവശ്യം നമിക്കുന്നു. താനെ ഭൂമിയിലെ കോപിനേശ്വറിന്റെ പാദങ്ങളില്‍ ഞാന്‍ എന്റെ ആദരം അര്‍പ്പിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിനെയും ബാബാസാഹേബ് അംബേദ്കറെയും ഞാന്‍ വണങ്ങുന്നു.

സഹോദരീ സഹോദരന്മാരേ,

മഹത്തായ വാര്‍ത്തകള്‍ നിങ്ങളുമായി പങ്കുവെക്കാനാണ് ഇന്ന് ഞാന്‍ മഹാരാഷ്ട്രയില്‍ വന്നത്. കേന്ദ്രഗവണ്‍മെന്റ് മറാത്തി ഭാഷയ്ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കി. ഇത് മറാത്തിക്കോ മഹാരാഷ്ട്രയ്‌ക്കോ മാത്രമുള്ള ബഹുമതിയല്ല. വിജ്ഞാനത്തിന്റെയും തത്ത്വചിന്തയുടെയും ആത്മീയതയുടെയും സാഹിത്യത്തിന്റെയും സമ്പന്നമായ സംസ്‌കാരം രാജ്യത്തിന് നല്‍കിയ പാരമ്പര്യത്തിനുള്ള ബഹുമതിയാണിത്. ഇതിനായി ഭാരതത്തിലും ലോകമെമ്പാടുമുള്ള മറാത്തി സംസാരിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

നവരാത്രി കാലത്ത് നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനും തറക്കല്ലിടാനും സാധിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്. താനെയില്‍ എത്തുന്നതിനുമുമ്പ്, ഞാന്‍ വാഷിമിലായിരുന്നു, അവിടെ രാജ്യത്തെ 9.5 കോടി കര്‍ഷകര്‍ക്കുള്ള കിസാന്‍ സമ്മാന്‍ നിധി പ്രകാശനം ചെയ്യാനും നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. ഇപ്പോള്‍ താനെയില്‍ ഞങ്ങള്‍ മഹാരാഷ്ട്രയുടെ ആധുനിക വികസനത്തിന് നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയാണ്. മഹാരാഷ്ട്രയിലെ വികസനത്തിന്റെ അതിവേഗ വേഗത, മുംബൈ എം എം ആര്‍ (മുംബൈ മെട്രോപൊളിറ്റന്‍ മേഖല), ഇന്ന് സംസ്ഥാനത്തിന്റെ ശോഭനമായ ഭാവി കാണിക്കുന്നു. മുംബൈ എം എം ആറില്‍ 30,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് മഹായുതി ഗവണ്‍മെന്റ് ഇന്ന് ആരംഭിച്ചത്. 12,000 കോടി രൂപ ചെലവ് വരുന്ന താനെ ഇന്റഗ്രല്‍ റിംഗ് മെട്രോയ്ക്കും നമ്മള്‍ തറക്കല്ലിട്ടു. കൂടാതെ, നവി മുംബൈ എയര്‍പോര്‍ട്ട് ഇന്‍ഫ്‌ലുവന്‍സ് നോട്ടിഫൈഡ് ഏരിയ (നൈന പ്രോജക്ട്), ചെഡ്ഡ നഗര്‍ മുതല്‍ ആനന്ദ് നഗര്‍ വരെയുള്ള എലിവേറ്റഡ് ഈസ്‌റ്റേണ്‍ ഫ്രീവേ, താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പുതിയ ആസ്ഥാനം തുടങ്ങിയ പദ്ധതികളുടെ തറക്കല്ലിടല്‍ ഇന്ന് നടന്നു. ഈ പദ്ധതികള്‍ മുംബൈയ്ക്കും താനെയ്ക്കും ആധുനിക വ്യക്തിത്വം നല്‍കും.

 

സുഹൃത്തുക്കളേ,

ഇന്ന്, മുംബൈയിലെ ആരെ മുതല്‍ ബി കെ സി (ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്) വരെയുള്ള അക്വാ ലൈന്‍ മെട്രോയും ഉദ്ഘാടനം ചെയ്തു. മുംബൈയിലെ ജനങ്ങള്‍ ഏറെ നാളായി ഈ മെട്രോ പാതയ്ക്കായി കാത്തിരിക്കുകയാണ്. ഇന്ന് ജപ്പാന്‍ ഗവണ്‍മെന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി മുഖേന, ജപ്പാന്‍, ഈ പദ്ധതിക്ക് വളരെയധികം പിന്തുണ നല്‍കി, ഈ മെട്രോയെ ഭാരതവും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാക്കി മാറ്റി.

സഹോദരീ സഹോദരന്മാരേ, 

ബാലാസാഹേബ് താക്കറെക്ക് താനെയുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു. അന്തരിച്ച ആനന്ദ് ദിഗെ ജിയുടെ നഗരം കൂടിയാണിത്. രാജ്യത്തിന് ആദ്യത്തെ വനിതാ ഡോക്ടറായ ആനന്ദിബായ് ജോഷിയെ നല്‍കിയത് ഈ നഗരമാണ്. ഈ വികസന പദ്ധതികളിലൂടെ ഈ മഹത് വ്യക്തികളുടെ സ്വപ്നങ്ങളാണ് ഇന്ന് നാം സാക്ഷാത്കരിക്കുന്നത്. താനെയിലെയും മുംബൈയിലെയും എല്ലാ ജനങ്ങളെയും മഹാരാഷ്ട്രയിലെ എല്ലാ ജനങ്ങളെയും ഈ പദ്ധതികള്‍ക്ക് ഞാന്‍ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, രാജ്യത്തെ ഓരോ പൗരനും ഒരു ലക്ഷ്യമുണ്ട് 'വികസിത് ഭാരത്' (വികസിത ഇന്ത്യ)! അതുകൊണ്ടാണ് നമ്മുടെ ഗവണ്‍മെന്റിന്റെ ഓരോ തീരുമാനവും, ഓരോ പ്രതിജ്ഞയും, ഓരോ സ്വപ്നവും 'വികസിത ഭാരത'ത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, മുംബൈ, താനെ തുടങ്ങിയ നഗരങ്ങളെ ഭാവിക്ക് അനുയോജ്യമാക്കേണ്ടതുണ്ട്. എന്നിരുന്നാലും, മുന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ അവശേഷിപ്പിച്ച വിടവുകള്‍ നികത്തുന്നതിനൊപ്പം വേഗത്തില്‍ വികസിപ്പിക്കേണ്ടതിനാല്‍ നമുക്ക് ഇരട്ടി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കോണ്‍ഗ്രസും സഖ്യകക്ഷികളും മുംബൈയും താനെയും പോലുള്ള നഗരങ്ങളെ എങ്ങനെ നയിച്ചുവെന്ന് ഓര്‍ക്കുന്നുണ്ടോ? ജനസംഖ്യ വര്‍ദ്ധിച്ചു, ഗതാഗതം വര്‍ദ്ധിച്ചു, പക്ഷേ പരിഹാരങ്ങളൊന്നും ഉണ്ടായിരുന്നില്ല! രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ മന്ദഗതിയിലാകുമോ അല്ലെങ്കില്‍ നിലയ്ക്കുമോ എന്ന ഭയം യാഥാര്‍ത്ഥ്യമാകുകയായിരുന്നു. ഈ അവസ്ഥ മാറ്റാന്‍ നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചു. ഇന്ന്, മുംബൈ മെട്രോപൊളിറ്റന്‍ ഏരിയയില്‍ ഏകദേശം 300 കിലോമീറ്റര്‍ മെട്രോ ശൃംഖല വികസിപ്പിക്കുകയാണ്. മറൈന്‍ െ്രെഡവില്‍ നിന്ന് ബാന്ദ്രയിലേക്കുള്ള യാത്ര ഇപ്പോള്‍ തീരദേശ റോഡിലൂടെ 12 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി. അടല്‍ സേതു സൗത്ത് മുംബൈയും നവി മുംബൈയും തമ്മിലുള്ള ദൂരം കുറച്ചു. ഓറഞ്ച് ഗേറ്റ് മുതല്‍ മറൈന്‍ െ്രെഡവ് വരെയുള്ള ഭൂഗര്‍ഭ ടണല്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. എനിക്ക് ലിസ്റ്റുചെയ്യാന്‍ കഴിയുന്ന നിരവധി പദ്ധതികള്‍ ഉണ്ട്, പക്ഷേ ഇതിന് വളരെയധികം സമയമെടുക്കും. വെര്‍സോവബാന്ദ്ര കടല്‍പ്പാലം, ഈസ്‌റ്റേണ്‍ ഫ്രീവേ, താനെബോരിവാലി ടണല്‍, താനെ സര്‍ക്കുലര്‍ മെട്രോ റെയില്‍ പദ്ധതി തുടങ്ങിയ പദ്ധതികള്‍ ഈ നഗരങ്ങളെ മാറ്റിമറിക്കുന്നു. ഈ പദ്ധതികള്‍ മുംബൈയിലെ ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനം ചെയ്യും. അവ മുംബൈയിലെയും ചുറ്റുമുള്ള നഗരങ്ങളിലെയും ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വ്യവസായങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

സുഹൃത്തുക്കളേ,

ഒരു വശത്ത്, മഹാരാഷ്ട്രയുടെ വികസനത്തിനായി സമര്‍പ്പിച്ചിരിക്കുന്ന മഹായൂതി ഗവണ്‍മെന്റാണ് നമുക്കുള്ളത്. മറുവശത്ത്, അവസരം കിട്ടുമ്പോഴെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്ന കോണ്‍ഗ്രസും മഹാ അഘാഡികളും നമുക്കുണ്ട്. വികസന പദ്ധതികള്‍ വൈകിപ്പിക്കുന്നതിനും തടസ്സപ്പെടുത്തുന്നതിനും വഴിതിരിച്ചുവിടുന്നതിനും പേരുകേട്ടതാണ് മഹാ അഘാഡി. ഇതിന് സാക്ഷിയാണ് മുംബൈ മെട്രോ! ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുംബൈ മെട്രോ ലൈന്‍ 3 ആരംഭിച്ചത്, അദ്ദേഹത്തിന്റെ ഭരണകാലത്ത് 60 ശതമാനം ജോലികളും പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് മഹാ അഘാഡി ഗവണ്‍മെന്റ് കടന്നുവന്ന് അധികാര ഭാവത്താല്‍ പദ്ധതി നിര്‍ത്തിവച്ചു. രണ്ടര വര്‍ഷത്തോളം പദ്ധതി മുടങ്ങിക്കിടന്നു ഇതിലൂടെ ചെലവ് 14,000 കോടി രൂപ വര്‍ധിച്ചു! ഈ 14,000 കോടി രൂപ ആരുടെ പണമായിരുന്നു? അത് മഹാരാഷ്ട്രയുടെ പണമല്ലേ? അത് മഹാരാഷ്ട്രയിലെ പൗരന്മാരുടെ പണമല്ലേ? മഹാരാഷ്ട്രയിലെ നികുതിദായകര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണമായിരുന്നു ഇത്.

 

സഹോദരീ സഹോദരന്മാരേ,

ഒരു വശത്ത് പണി പൂര്‍ത്തീകരിക്കുന്ന മഹായുതി ഗവണ്‍മെന്റും മറുവശത്ത് വികസനം തടസ്സപ്പെടുത്തുന്ന മഹാ അഘാഡികളും. മഹാ അഘാഡി വികസന വിരുദ്ധമാണെന്ന് അതിന്റെ ട്രാക്ക് റെക്കോര്‍ഡിലൂടെ തെളിയിച്ചു! അടല്‍ സേതുവിനെ അവര്‍ എതിര്‍ത്തു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നിര്‍ത്താന്‍ അവര്‍ ഗൂഢാലോചന നടത്തി. അധികാരത്തിലിരിക്കെ, ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചില്ല. മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പോലും അവര്‍ തടസ്സപ്പെടുത്തി. ഈ പദ്ധതികള്‍ മഹാരാഷ്ട്രയിലെ ജനങ്ങളുടെ ദാഹം ശമിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു, എന്നാല്‍ മഹാ അഘാഡി ഗവണ്‍മെന്റ് അവ തടഞ്ഞു. അവര്‍ നിങ്ങളുടെ എല്ലാ ജോലികളും നിര്‍ത്തി. ഇപ്പോള്‍, നിങ്ങള്‍ അവരെ തടയണം. വികസനത്തിന്റെ ഈ ശത്രുക്കളെ നിങ്ങള്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം. അവരെ മൈലുകള്‍ അകലെ നിര്‍ത്തുക!

സുഹൃത്തുക്കളേ,

ഭാരതത്തിലെ ഏറ്റവും സത്യസന്ധതയില്ലാത്തതും അഴിമതി നിറഞ്ഞതുമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. യുഗമോ സംസ്ഥാനമോ എന്തുമാകട്ടെ, കോണ്‍ഗ്രസിന്റെ സ്വഭാവം ഒരിക്കലും മാറില്ല! കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങള്‍ മാത്രം നോക്കൂ. ഭൂമി കുംഭകോണത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പേര് ഉയര്‍ന്നു. അവരുടെ ഒരു മന്ത്രി സ്ത്രീകളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് മയക്കുമരുന്നുമായി പിടിയിലായി. തിരഞ്ഞെടുപ്പ് കാലത്ത് വലിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നത്. പക്ഷേ, അധികാരത്തില്‍ വന്നാല്‍ പൊതുസമൂഹത്തെ ചൂഷണം ചെയ്യാന്‍ അവര്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു. അവരുടെ തട്ടിപ്പുകള്‍ക്ക് പണം നല്‍കുന്നതിന് ദിവസവും പുതിയ നികുതികള്‍ ചുമത്തുക എന്നതാണ് അവരുടെ അജണ്ട. ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചു. ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ നികുതി ഏര്‍പ്പെടുത്തി. അത് എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. എന്താണ് ഈ പുതിയ നികുതി? അവര്‍ 'ശൗചാലയ നികുതി' ചുമത്തിയിരിക്കുന്നു! ഒരു വശത്ത് 'ശൗചാലയങ്ങള്‍ പണിയൂ' എന്ന് മോദി പറയുമ്പോള്‍, മറുവശത്ത് 'ശൗചാലയങ്ങള്‍ക്ക് നികുതി ചുമത്തും' എന്ന് അവര്‍ പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ കൊള്ളയുടെയും വഞ്ചനയുടെയും ഒരു പാക്കേജാണ്. അവര്‍ നിങ്ങളുടെ ഭൂമി തട്ടിയെടുക്കും, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടും, നികുതി ചുമത്തും, സ്ത്രീകളെ അപമാനിക്കും. നുണകളുടെയും അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ഈ മുഴുവന്‍ പാക്കേജും കോണ്‍ഗ്രസിന്റെ സ്വത്വമാണ്. ഓര്‍ക്കുക, ഈയടുത്ത ദിവസങ്ങളിലെ ഒരു കാഴ്ച മാത്രമാണ് ഞാന്‍ നിങ്ങളുമായി പങ്കുവെച്ചത്, അതും പൂര്‍ണ്ണമായില്ല, സമയ പരിമിതി കാരണം. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഇതാണ് ചെയ്യുന്നത്.

 

സഹോദരീ സഹോദരന്മാരേ,

മഹാരാഷ്ട്രയില്‍ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ നിറം കാണിക്കാന്‍ തുടങ്ങി. നോക്കൂ, മഹായുതി ഗവണ്‍മെന്റ് മഹാരാഷ്ട്രയിലെ സ്ത്രീകള്‍ക്കായി 'ലഡ്കി ബഹിന്‍ യോജന' ആരംഭിച്ചിരിക്കുന്നു. ഈ പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപയും വര്‍ഷത്തില്‍ മൂന്ന് സൗജന്യ എല്‍പിജി സിലിണ്ടറുകളും ലഭിക്കും. മഹാ അഘാഡികള്‍ക്ക് ഇത് ദഹിക്കുന്നില്ല. അവര്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്, മഹായുതി ഗവണ്‍മെന്റിന് അവസരം ലഭിച്ചാല്‍, അവര്‍ക്കില്ല, അവര്‍ ആദ്യം ചെയ്യുന്നത് ഷിന്‍ഡെ ജിയോടുള്ള ദേഷ്യം തീര്‍ക്കുക എന്നതാണ്, കൂടാതെ ഷിന്‍ഡെ ജി അവതരിപ്പിച്ച എല്ലാ പദ്ധതികളും അവര്‍ അടച്ചുപൂട്ടും. പണം സഹോദരിമാരുടെ കൈകളിലേക്കല്ല, മറിച്ച് അവരുടെ ഇടനിലക്കാരുടെ പോക്കറ്റിലേക്കാണ് എത്തേണ്ടതെന്നാണ് മഹാ അഘാഡിയുടെ ആവശ്യം. അതുകൊണ്ടാണ് നമ്മുടെ അമ്മമാരും സഹോദരിമാരും കോണ്‍ഗ്രസിനോടും മഹാ അഘാഡികളോടും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. 

സുഹൃത്തുക്കളേ,

കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പലപ്പോഴും ഒരു ചോദ്യം ഉണ്ടായിരുന്നു: രാജ്യത്തിന്റെ വികസനത്തില്‍ കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്നത് എന്തുകൊണ്ട്? എന്നാല്‍ അധികാരത്തില്‍ നിന്ന് പുറത്തായതിനാല്‍ അവര്‍ തന്നെ ഉത്തരം നല്‍കി. ഇന്ന് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിറം പുറത്തുവന്നിരിക്കുന്നു. അര്‍ബന്‍ നക്‌സല്‍ സംഘമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. ലോകമെമ്പാടും, ഭാരതത്തിന്റെ പുരോഗതി തടയാന്‍ ആഗ്രഹിക്കുന്നവര്‍  കോണ്‍ഗ്രസ് ഇപ്പോള്‍ പരസ്യമായി അവര്‍ക്കൊപ്പം നില്‍ക്കുന്നു. അതുകൊണ്ടാണ്, വന്‍ പരാജയങ്ങള്‍ക്കിടയിലും, ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഇപ്പോഴും സ്വപ്നം കാണുന്നത്! തങ്ങളുടെ വോട്ട് ബാങ്ക് നിലനില്‍ക്കുമെന്ന് കോണ്‍ഗ്രസിന് അറിയാം, എന്നാല്‍ മറ്റ് ആളുകള്‍ എളുപ്പത്തില്‍ വിഭജിക്കപ്പെടും. അതിനാല്‍, കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഒരു ദൗത്യമുണ്ട്: സമൂഹത്തെ വിഭജിക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക, അധികാരം പിടിച്ചെടുക്കുക. അതിനാല്‍, നാം ഭൂതകാലത്തില്‍ നിന്ന് പഠിക്കണം. നമ്മുടെ ഐക്യം രാജ്യത്തിന്റെ കവചമാക്കണം. ഭിന്നിച്ചാല്‍ വിഭജിക്കുന്നവര്‍ ആഘോഷിക്കുമെന്ന് നാം ഓര്‍ക്കണം. കോണ്‍ഗ്രസിനെയും മഹാ അഘാഡി ജനങ്ങളുടെയും പദ്ധതികള്‍ വിജയിപ്പിക്കാന്‍ നമ്മള്‍ അനുവദിക്കില്ല.

 

സുഹൃത്തുക്കളേ,

കോണ്‍ഗ്രസ് എവിടെ കയറിയാലും അത് നാശത്തിലേക്ക് നയിക്കും. അവര്‍ രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു! അവര്‍ മഹാരാഷ്ട്രയെ നശിപ്പിച്ചു, അവര്‍ മഹാരാഷ്ട്രയിലെ കര്‍ഷകരെ നശിപ്പിച്ചു. അവര്‍ എവിടെ ഗവണ്‍മെന്റ് രൂപീകരിച്ചാലും ആ സംസ്ഥാനത്തെയും തകര്‍ത്തു. മാത്രവുമല്ല അവരുമായി കൂട്ടുകൂടുന്ന പാര്‍ട്ടികള്‍ പോലും തകരുന്നു. ഒരു കാലത്ത് ദേശീയതയെക്കുറിച്ച് സംസാരിച്ചവര്‍ ഇപ്പോള്‍ പ്രീണന രാഷ്ട്രീയത്തില്‍ മുഴുകുകയാണ്. നിയമവിരുദ്ധമായ വഖഫ് ബോര്‍ഡ് കയ്യേറ്റങ്ങള്‍ നീക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് ബില്‍ കൊണ്ടുവന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ, കോണ്‍ഗ്രസിന്റെ പുതിയ ശിഷ്യന്മാര്‍ പ്രീണന രാഷ്ട്രീയത്തില്‍ നമ്മുടെ വഖഫ് ബില്ലിനെ എതിര്‍ത്തതിന്റെ പാപമാണ് ചെയ്യുന്നത്. അനധികൃത വഖഫ് ബോര്‍ഡ് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല, കോണ്‍ഗ്രസിലെ ജനങ്ങള്‍ വീര്‍ സവര്‍ക്കറെ അപമാനിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നു, എന്നിട്ടും കോണ്‍ഗ്രസിന്റെ അനുയായികള്‍ അവര്‍ക്ക് പിന്നില്‍ നില്‍ക്കുന്നു. ഇപ്പോഴിതാ, ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിക്കുകയും അവരുടെ ശിഷ്യന്മാര്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഒരു പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ വേണ്ടി മാത്രം പ്രത്യയശാസ്ത്രത്തിലുണ്ടായ ഇത്തരം പതനം, കോണ്‍ഗ്രസിന്റെ ഈ പ്രീണന മനോഭാവം, കോണ്‍ഗ്രസിന്റെ സ്വാധീനത്തില്‍ വരുന്ന ആരുടെയും അധഃപതനവും പ്രകടമാണ്.

സുഹൃത്തുക്കളേ,

വ്യക്തമായ നയങ്ങളുള്ള സത്യസന്ധവും സുസ്ഥിരവുമായ ഒരു ഗവണ്‍മെന്റാണ് ഇന്ന് രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടത്. ബി.ജെ.പി.ക്കും മഹായുതി സര്‍ക്കാരിനും മാത്രമേ ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയൂ. സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ചത് ബിജെപി മാത്രമാണ്. ഹൈവേകള്‍, എക്‌സ്പ്രസ് വേകള്‍, റോഡ്‌വേകള്‍, വിമാനത്താവളങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു, കൂടാതെ 25 കോടി ആളുകളെയും ഞങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മഹാരാഷ്ട്രയിലെ ഓരോ പൗരനും ഈ ദൃഢനിശ്ചയത്തിനൊപ്പം നില്‍ക്കുമെന്നും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ ഒരുമിച്ച് മഹാരാഷ്ട്രയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. ഈ ആത്മവിശ്വാസത്തോടെ, എല്ലാ വികസന പദ്ധതികള്‍ക്കും വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. എന്നോടൊപ്പം പറയുക:

ഭാരത് മാതാ കി  ജയ്!

ഭാരത് മാതാ കി  ജയ്!

ഭാരത് മാതാ കി  ജയ്!

വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi