"ഇന്ത്യയിൽ, നാം നിർമിതബുദ്ധി നവീകരണ മനോഭാവത്തിന് സാക്ഷ്യം വഹിക്കുന്നു"
"ഗവൺമെന്റിന്റെ നയങ്ങളും പരിപാടികളും നയിക്കുന്നത് 'ഏവർക്കുമായി നിർമി‌തബുദ്ധി' എന്ന മനോഭാവമാണ്"
"നിർമിതബുദ്ധിയുടെ ഉത്തരവാദിത്വപരവും ധാർമികവുമായ ഉപയോഗത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്"
"നിർമിതബുദ്ധി പരിവർത്തനാത്മകമാണെന്നതിൽ സംശയമില്ല, പക്ഷേ അത് കൂടുതൽ സുതാര്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്"
"ധാർമികവും സാമ്പത്തികവും സാമൂഹികവുമായ വശങ്ങൾ അഭിസംബോധന ചെയ്യുമ്പോൾ മാത്രമേ നിർമിതബുദ്ധിയിലുള്ള വിശ്വാസം വർധിക്കൂ"
"നിർമ‌ിതബുദ്ധി വളർച്ചാപാതയുടെ ഭാഗമായി വിപുലവൈദഗ്ധ്യവും നവവൈദഗ്ധ്യവും സൃഷ്ടിക്കണം"
"നിർമിതബുദ്ധിയുടെ ധാർമിക ഉപയോഗത്തിനായി ആഗോള ചട്ടക്കൂട് തയ്യാറാക്കാൻ നാം ഒന്നിച്ചു പ്രവർത്തിക്കണം"
"നിർമിതബുദ്ധിവഴി സൃഷ്ടിക്കപ്പെട്ട ഏതെങ്കിലും വിവരമോ ഉൽപ്പന്നമോ അടയാളപ്പെടുത്തുന്നതിന് സോഫ്റ്റ്‌വെയർ വാട്ടർമാർക്ക് അവതരിപ്പിക്കാനാകുമോ?" ;
“നിർമിതബുദ്ധി സങ്കേതങ്ങളെ അവയുടെ കഴിവുകൾക്കനുസരിച്ച് ചുവപ്പ്, മഞ്ഞ അല്ലെങ്കിൽ പച്ച എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്ന പരിശോധനാസംവിധാനം കണ്ടെത്തണം’’

മന്തിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ അശ്വിനി വൈഷ്ണവ് ജി, രാജീവ് ചന്ദ്രശേഖര്‍ ജി, ജിപിഎഐയുടെ ഔട്ട്ഗോയിംഗ് ചെയര്‍, ജപ്പാന്‍ മന്ത്രി ഹിരോഷി യോഷിദ ജി, മറ്റ് അംഗരാജ്യങ്ങളിലെ മന്ത്രിമാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തികളേ!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ആഗോള പങ്കാളിത്ത ഉച്ചകോടിയിലേക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അടുത്ത വര്‍ഷം ഈ ഉച്ചകോടിയില്‍ ഭാരതം അധ്യക്ഷനാകാന്‍ പോകുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. AI സംബന്ധിച്ച് ലോകമെമ്പാടും വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഈ ഉച്ചകോടി നടക്കുന്നത്. ഈ സംവാദം മൂലം പോസിറ്റീവും നെഗറ്റീവും ആയ എല്ലാത്തരം വശങ്ങളും മുന്നിലേക്ക് വരുന്നു. അതിനാല്‍, ഈ ഉച്ചകോടിയുമായി ബന്ധപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ-വ്യവസായ നേതാക്കളെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരുമായുള്ള കൂടിക്കാഴ്ചയിലും ഈ ഉച്ചകോടിയെക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. AI യുടെ ആഘാതം നിലവിലെ തലമുറയോ ഭാവി തലമുറയോ സ്പര്‍ശിക്കാതെ പോകില്ല. വളരെ കരുതലോടെയാണ് മുന്നോട്ട് പോകേണ്ടത്. അതുകൊണ്ടാണ് ഈ ഉച്ചകോടിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആശയങ്ങള്‍, ഈ ഉച്ചകോടിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍, മുഴുവന്‍ മനുഷ്യരാശിയുടെയും അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ദിശാബോധം നല്‍കുന്നതിനും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നത്. 

സുഹൃത്തുക്കളേ,

ഇന്ന് എ ഐ കഴിവുകളിലും എ ഐയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളിലും ഭാരതം ഏറ്റവും പ്രമുഖമായ സ്ഥാനത്താണുള്ളത്. ഭാരതത്തിന്റെ യുവ സാങ്കേതിക വിദഗ്ധരും ഗവേഷകരും എ ഐയുടെ പരിധികള്‍ പര്യവേക്ഷണം ചെയ്യുകയാണ്. ഭാരതത്തില്‍, വളരെ ആവേശകരമായ എ ഐ നവീകരണ മനോഭാവമാണ് നാം കാണുന്നത്. ഇവിടെ വരുന്നതിന് മുമ്പ്, എ ഐ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ എക്സ്പോയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എങ്ങനെ ജീവിതത്തെ മാറ്റാന്‍ കഴിയുമെന്ന് നമുക്ക് കാണാന്‍ കഴിയും. YUVA AI സംരംഭത്തിന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ ആശയങ്ങള്‍ കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നിയത് തികച്ചും സ്വാഭാവികമാണ്. സാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം കൊണ്ടുവരാനാണ് ഈ ചെറുപ്പക്കാര്‍ ശ്രമിക്കുന്നത്. ഭാരതത്തില്‍, എഐ-യുമായി ബന്ധപ്പെട്ട പരിഹാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും എത്തുകയാണ്. അടുത്തിടെ ഞങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഒരു AI ചാറ്റ്-ബോട്ട് സമാരംഭിച്ചു. കര്‍ഷകര്‍ക്ക് അവരുടെ അപേക്ഷാ നില, പണമടയ്ക്കല്‍ വിശദാംശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ എന്നിവ അറിയാന്‍ ഇത് സഹായിക്കും. AI യുടെ സഹായത്തോടെ ഭാരതത്തിലെ നമ്മുടെ ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും പരിവര്‍ത്തനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എ ഐയ്ക്കും ഒരു പ്രധാന പങ്ക് വഹിക്കാനാകും.

 

സുഹൃത്തുക്കളേ,

ഭാരതത്തിലെ നമ്മുടെ വികസന മന്ത്രം - സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണ്. 'എല്ലാവര്‍ക്കും AI' എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  നാം സര്‍ക്കാര്‍ നയങ്ങളും പരിപാടികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സാമൂഹിക വികസനത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും എ ഐയുടെ കഴിവുകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ശ്രമം. എ ഐയുടെ ധാര്‍മ്മികവും ഉത്തരവാദിത്വപൂര്‍ണവുമായ ഉപയോഗത്തിന് ഭാരതം പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. 'കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ദേശീയ പരിപാടി' ഞങ്ങള്‍ ആരംഭിച്ചു. ഭാരതത്തിലും ഞങ്ങള്‍ ഒരു AI ദൗത്യം ആരംഭിക്കാന്‍ പോകുന്നു. ഭാരതത്തില്‍ AI കമ്പ്യൂട്ട് പവറിന്റെ മതിയായ ശേഷി സ്ഥാപിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇത് ഭാരതത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതനാശയങ്ങള്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കും. ഈ ദൗത്യത്തിന് കീഴില്‍, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ AI ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കും. ഞങ്ങളുടെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വഴി ഞങ്ങള്‍ AI കഴിവുകള്‍ ടയര്‍-2, ടയര്‍-3 നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നു. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന 'നാഷണല്‍ AI പോര്‍ട്ടല്‍' ഞങ്ങള്‍ക്ക് ഉണ്ട്. 'AIRAWAT' സംരംഭത്തെക്കുറിച്ചും നിങ്ങള്‍ കേട്ടിരിക്കണം. താമസിയാതെ, എല്ലാ ഗവേഷണ ലാബുകള്‍ക്കും വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പൊതു പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയും.

സുഹൃത്തുക്കളേ,

AI ഉപയോഗിച്ച് നമ്മള്‍ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു സാങ്കേതിക ഉപകരണത്തേക്കാള്‍ വളരെ വിശാലമാണ്. നമ്മുടെ പുതിയ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ മാര്‍ഗമായി AI മാറുകയാണ്. ആളുകളെ ബന്ധിപ്പിക്കാനുള്ള കഴിവാണ് AI-യുടെ ഏറ്റവും വലിയ ശക്തി. AI യുടെ ശരിയായ ഉപയോഗം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി മാത്രമല്ല, തുല്യതയും സാമൂഹിക നീതിയും ഉറപ്പാക്കുന്നു. അതിനാല്‍, AI- യ്ക്ക് അതിന്റെ ഭാവിക്കായി വ്യത്യസ്ത തരം AI-കളും ആവശ്യമാണ്. അതിനര്‍ത്ഥം, AI-യെ എല്ലാം ഉള്‍ക്കൊള്ളുകയും എല്ലാ ആശയങ്ങളും സ്വീകരിക്കുകയും വേണം. AI യുടെ വികസന യാത്ര എത്രത്തോളം ഉള്‍ക്കൊള്ളുന്നുവോ അത്രത്തോളം അതിന്റെ ഫലങ്ങള്‍ ഉള്‍ക്കൊള്ളും.

കഴിഞ്ഞ നൂറ്റാണ്ടില്‍ സാങ്കേതികവിദ്യയിലേക്കുള്ള അസമമായ പ്രവേശനം കാരണം സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങള്‍ വര്‍ദ്ധിച്ചതായി നാം കണ്ടു. ഇനി നമുക്ക് മുഴുവന്‍ മനുഷ്യരാശിയെയും ഇത്തരത്തിലുള്ള ഒരു തെറ്റില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുമ്പോള്‍, അത് ഉള്‍പ്പെടുത്തുന്നതിനുള്ള ഗുണിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്കറിയാം. അതിനാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി ദിശ പൂര്‍ണമായും മാനുഷിക മൂല്യങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ആശ്രയിച്ചിരിക്കും. നമ്മുടെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കും. എന്നാല്‍ വികാരങ്ങള്‍ക്കുകൂടി കുറച്ചു സ്ഥലം മാറ്റിവെക്കേണ്ടത് നമ്മളാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നമ്മുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും, എന്നാല്‍ നമ്മുടെ ധാര്‍മ്മികത നിലനിര്‍ത്തേണ്ടത് നമ്മളാണ്. ഈ ദിശയില്‍, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

 

സുഹൃത്തുക്കളേ,

ഏതൊരു സംവിധാനവും സുസ്ഥിരമാകണമെങ്കില്‍ അത് രൂപാന്തരവും സുതാര്യവും വിശ്വസനീയവുമാക്കേണ്ടതുണ്ട്. AI പരിവര്‍ത്തനം ചെയ്യുമെന്നതില്‍ സംശയമില്ല. എന്നാല്‍ അത് കഴിയുന്നത്ര സുതാര്യമാക്കേണ്ടത് നമ്മളാണ്. ഉപയോഗിച്ച ഡാറ്റയും അല്‍ഗോരിതങ്ങളും സുതാര്യവും പക്ഷപാതരഹിതവുമാക്കാന്‍ നമുക്ക് കഴിയുമെങ്കില്‍, അത് ഒരു നല്ല തുടക്കമായിരിക്കും. ലോകമെമ്പാടുമുള്ള ആളുകളെ അവരുടെ പ്രയോജനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് എ ഐ എന്ന് ബോധ്യപ്പെടുത്തണം. ഈ സാങ്കേതികവിദ്യയുടെ വികസന യാത്രയില്‍ ആരും പിന്നിലാകില്ലെന്ന് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും വേണം. എ ഐയുമായി ബന്ധപ്പെട്ട ധാര്‍മ്മികവും സാമ്പത്തികവും സാമൂഹികവുമായ ആശങ്കകള്‍ കണക്കിലെടുക്കുമ്പോള്‍ AI-യിലുള്ള വിശ്വാസം വര്‍ദ്ധിക്കും. ഉദാഹരണത്തിന്, അപ്-സ്‌കില്ലിംഗും റീ-സ്‌കില്ലിംഗും AI വളര്‍ച്ചാ ചംക്രമണത്തിന്റെ ഭാഗമായി മാറുകയാണെങ്കില്‍, AI തങ്ങളുടെ ഭാവിയുടെ പുരോഗതിക്ക് വേണ്ടിയാണെന്ന് യുവാക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിയും. ഡാറ്റ സുരക്ഷയില്‍ ശ്രദ്ധ ചെലുത്തുകയാണെങ്കില്‍, എ ഐ, അവരുടെ സ്വകാര്യതയില്‍ ഇടപെടാതെ വികസനം നയിക്കുമെന്ന് ആളുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയും. എ ഐ യുടെ വികസനത്തില്‍ തങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഗ്ലോബല്‍ സൗത്ത് തിരിച്ചറിഞ്ഞാല്‍, ഭാവിയുടെ ഒരു മാര്‍ഗമായി അവര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയും.

സുഹൃത്തുക്കളേ,

AI-യുടെ ഗുണകരമായ വശങ്ങള്‍ ധാരാളം ഉണ്ട്, എന്നാല്‍ അതുമായി ബന്ധപ്പെട്ട നെഗറ്റീവ് വശങ്ങളും ഒരുപോലെ ആശങ്കാജനകമാണ്. 21-ാം നൂറ്റാണ്ടിലെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി AI-ക്ക് മാറാനും 21-ാം നൂറ്റാണ്ടിനെ നശിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കാനും കഴിയും. 'ഡീപ്‌ഫേക്ക്' എന്ന വെല്ലുവിളി ഇന്ന് ലോകത്തിനുമുമ്പിലാണ്. ഇതുകൂടാതെ, സൈബര്‍ സുരക്ഷയ്ക്കും ഡാറ്റ മോഷണത്തിനും തീവ്രവാദികള്‍ക്കും AI ടൂളുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിലും വലിയ ഭീഷണിയുണ്ട്. AI സജ്ജമായ ആയുധങ്ങള്‍ ഭീകര സംഘടനകളിലേക്ക് എത്തിയാല്‍ അത് ആഗോള സുരക്ഷയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഈ വിഷയം ചര്‍ച്ച ചെയ്യുകയും AI യുടെ ദുരുപയോഗം എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഒരു പദ്ധതിയില്‍ എത്തിച്ചേരുകയും വേണം. അതുകൊണ്ടാണ്, G20 പ്രസിഡന്‍സിയുടെ കാലത്ത്, ഉത്തരവാദിത്തമുള്ള മനുഷ്യ കേന്ദ്രീകൃത AI ഭരണത്തിന് ഒരു ചട്ടക്കൂട് സൃഷ്ടിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചത്. ജി20 ന്യൂഡല്‍ഹി പ്രഖ്യാപനം എല്ലാ അംഗരാജ്യങ്ങളുടെയും 'എഐ തത്വങ്ങള്‍'ക്കുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. AI യുടെ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് എല്ലാ അംഗങ്ങളും ഒരു ധാരണയിലെത്തി. വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ക്കായി ഞങ്ങള്‍ക്ക് കരാറുകളും പ്രോട്ടോക്കോളുകളും ഉള്ളതുപോലെ, AI യുടെ ധാര്‍മ്മിക ഉപയോഗത്തിനായി ഒരു ആഗോള ചട്ടക്കൂട് സൃഷ്ടിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള അല്ലെങ്കില്‍ അതിര്‍ത്തിയിലുള്ള AI ടൂളുകളുടെ പരിശോധനയ്ക്കും വിന്യാസത്തിനുമുള്ള പ്രോട്ടോക്കോളുകളും ഇതില്‍ ഉള്‍പ്പെടും. ഇതിനായി, ബോധ്യവും പ്രതിബദ്ധതയും ഏകോപനവും സഹകരണവും ഏറ്റവും ആവശ്യമാണ്. AI യുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് ഇത്തരം നടപടികള്‍ കൈക്കൊള്ളണം. ഇന്ന്, ഈ ഉച്ചകോടിയിലൂടെ ഭാരതം ആഗോള ലോകത്തോട് മുഴുവന്‍ ആഹ്വാനം ചെയ്യുന്നത് നാം ഒരു നിമിഷം പോലും പാഴാക്കരുതെന്നാണ്. ഈ വര്‍ഷം തീരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പുതുവര്‍ഷം അടുത്തുവരികയാണ്. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നമുക്ക് ആഗോള ചട്ടക്കൂട് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഈ ദൗത്യം വളരെ പ്രധാനമാണ്.

 

സുഹൃത്തുക്കളേ,

AI വെറുമൊരു പുതിയ സാങ്കേതികവിദ്യയല്ല, അത് ലോകമെമ്പാടുമുള്ള പ്രസ്ഥാനമായി മാറിയിരിക്കുന്നു. അതിനാല്‍, നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്. അടുത്ത രണ്ട് ദിവസങ്ങളില്‍ നിങ്ങള്‍ എല്ലാവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഞാന്‍ ഒരു AI വിദഗ്ധനെ കാണുമ്പോഴെല്ലാം, ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്നും എനിക്ക് എന്നെത്തന്നെ തടയാന്‍ കഴിയില്ല. ഇന്ന് നിങ്ങളെപ്പോലുള്ള വിദഗ്ദരോട് സംസാരിക്കുമ്പോള്‍ വ്യത്യസ്തമായ ആശയങ്ങള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നു. AI സൃഷ്ടിച്ച വിവരങ്ങളുടെ വിശ്വാസ്യത എങ്ങനെ വര്‍ധിപ്പിക്കാനാകുമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു? AI ടൂളുകള്‍ പരിശീലിപ്പിക്കാനും പരിശോധിക്കാനും കഴിയുന്ന ഡാറ്റാ സെറ്റുകള്‍ എന്തായിരിക്കാം? വിപണിയില്‍ ഒരു AI ടൂള്‍ പുറത്തിറക്കുന്നതിന് മുമ്പ് എത്രത്തോളം ടെസ്റ്റിംഗ് നടത്തണം എന്നതിനെക്കുറിച്ചും ചിന്തിക്കണം. ഈ വിവരമോ ഉല്‍പ്പന്നമോ AI സൃഷ്ടിച്ചതാണെന്ന് കാണിക്കുന്ന ഏതെങ്കിലും സോഫ്റ്റ്വെയര്‍ വാട്ടര്‍മാര്‍ക്ക് നമുക്ക് അവതരിപ്പിക്കാമോ? ഇതോടെ, AI സൃഷ്ടിച്ച വിവരങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് അതിന്റെ പരിമിതികളെക്കുറിച്ച് ബോധവാന്മാരാകും.

ഭാരതത്തിലെ കേന്ദ്രഗവണ്‍മെന്റിലേയും സംസ്ഥാന ഗവണ്‍മെന്റുകളിലേയും വിദഗ്ധരോടും ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്‌കീമുകളുമായി ബന്ധപ്പെട്ട വിവിധ തരം ഡാറ്റകള്‍ സര്‍ക്കാരുകളുടെ പക്കലുണ്ട്. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇത് എങ്ങനെ ഉപയോഗിക്കാം? AI ടൂളുകളെ പരിശീലിപ്പിക്കാന്‍ അത്തരം ഡാറ്റ ഉപയോഗിക്കാമോ? AI ടൂളുകളെ അവയുടെ കഴിവുകളെ അടിസ്ഥാനമാക്കി ചുവപ്പ്, മഞ്ഞ അല്ലെങ്കില്‍ പച്ച എന്നിങ്ങനെ തരം തിരിക്കാന്‍ കഴിയുന്ന ഒരു ഓഡിറ്റ് സംവിധാനം സ്ഥാപിക്കാമോ? സുസ്ഥിരമായ തൊഴില്‍ ഉറപ്പാക്കുന്ന ഒരു സ്ഥാപന സംവിധാനം സ്ഥാപിക്കാമോ? നിലവാരമുള്ള ആഗോള AI വിദ്യാഭ്യാസ പാഠ്യപദ്ധതി കൊണ്ടുവരാന്‍ നമുക്ക് കഴിയുമോ? AI അധിഷ്ഠിത ഭാവിക്കായി ആളുകളെ സജ്ജമാക്കാന്‍ നമുക്ക് മാനദണ്ഡങ്ങള്‍ സജ്ജമാക്കാന്‍ കഴിയുമോ? സര്‍ക്കാരുമായി ബന്ധപ്പെട്ടവരും നിങ്ങളെപ്പോലുള്ള എല്ലാ വിദഗ്ധരും ഇത്തരം നിരവധി ചോദ്യങ്ങള്‍ പരിഗണിക്കണം.

 

സുഹൃത്തുക്കളേ,

ഭാരതത്തില്‍ നൂറുകണക്കിന് ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം; ആയിരക്കണക്കിന് ഭാഷാ ഭേദങ്ങളുമുണ്ട്. ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ വിപുലീകരിക്കുന്നതിന് AI യുടെ സഹായത്തോടെ പ്രാദേശിക ഭാഷകളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ എങ്ങനെ ലഭ്യമാക്കാമെന്നും ചിന്തിക്കുക. AI-യുടെ സഹായത്തോടെ ഇനി സംസാരിക്കാത്ത ഭാഷകള്‍ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതിനെക്കുറിച്ചും പഠിക്കുക. സംസ്‌കൃത ഭാഷയുടെ വിജ്ഞാന അടിത്തറയും സാഹിത്യവും വളരെ സമ്പന്നമാണ്. AI യുടെ സഹായത്തോടെ ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും ചിന്തിക്കുക. വൈദിക ഗണിതത്തിന്റെ നഷ്ടമായ വാല്യങ്ങള്‍ AI-യുടെ സഹായത്തോടെ വീണ്ടും ചേര്‍ക്കാന്‍ കഴിയുമോ എന്നറിയാനും ശ്രമിക്കേണ്ടതുണ്ട്.

 

 

സുഹൃത്തുക്കളേ,

ഈ ഉച്ചകോടി ആശയങ്ങള്‍ കൈമാറാന്‍ മികച്ച അവസരം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഓരോ പ്രതിനിധികള്‍ക്കും ഇതൊരു മികച്ച പഠനാനുഭവമായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളില്‍ നിങ്ങള്‍ AI-യുടെ വിവിധ വശങ്ങളിലേക്ക് ആഴ്ന്നിറങ്ങും. നമുക്ക് ഇതു വഴി പ്രത്യേക ഫലങ്ങള്‍ പ്രാപ്തമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇവ നടപ്പിലാക്കുന്നതിലൂടെ, ഉത്തരവാദിത്തവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് തീര്‍ച്ചയായും ഞങ്ങള്‍ വഴിയൊരുക്കും. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

വളരെ നന്ദി.

നമസ്‌കാരം!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
5 Days, 31 World Leaders & 31 Bilaterals: Decoding PM Modi's Diplomatic Blitzkrieg

Media Coverage

5 Days, 31 World Leaders & 31 Bilaterals: Decoding PM Modi's Diplomatic Blitzkrieg
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister urges the Indian Diaspora to participate in Bharat Ko Janiye Quiz
November 23, 2024

The Prime Minister Shri Narendra Modi today urged the Indian Diaspora and friends from other countries to participate in Bharat Ko Janiye (Know India) Quiz. He remarked that the quiz deepens the connect between India and its diaspora worldwide and was also a wonderful way to rediscover our rich heritage and vibrant culture.

He posted a message on X:

“Strengthening the bond with our diaspora!

Urge Indian community abroad and friends from other countries  to take part in the #BharatKoJaniye Quiz!

bkjquiz.com

This quiz deepens the connect between India and its diaspora worldwide. It’s also a wonderful way to rediscover our rich heritage and vibrant culture.

The winners will get an opportunity to experience the wonders of #IncredibleIndia.”