“ബജറ്റിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ വെബിനാറുകൾ ഉത്തേജകമായി പ്രവർത്തിക്കുന്നു”
“വിനോദസഞ്ചാരത്തിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ നാം പുതുരീതികൾ ചിന്തിക്കുകയും മുൻകൂട്ടി ആസൂത്രണം ചെയ്യുകയും വേണം”
“വിനോദസഞ്ചാരം എന്നതു സമ്പന്നരെ പ്രതിനിധാനം ചെയ്യുന്ന ഭാവനാപദമല്ല”
“ഈ വർഷത്തെ ബജറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സമഗ്രവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”
“സൗകര്യങ്ങളുടെ വർധന കാശി വിശ്വനാഥ്, കേദാർധാം, പാവാഗഢ് എന്നിവിടങ്ങളിൽ ഭക്തരുടെ വരവിൽ പലമടങ്ങു വർധനയ്ക്കു കാരണമായി”
“ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും അതിന്റേതായ വരുമാന മാതൃക വികസിപ്പിക്കാൻ കഴിയും”
“അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാൽ നമ്മുടെ ഗ്രാമങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുകയാണ്”
“കഴിഞ്ഞ വർഷം ജനുവരിയിൽ 2 ലക്ഷം വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലേക്ക് എത്തിയപ്പോൾ, ഈ വർഷം ജനുവരിയിൽ അത് 8 ലക്ഷമായി വർധിച്ചു”
“കൂടുതൽ ചെലവഴിക്കുന്ന വിനോദസഞ്ചാരികൾക്കായി ഇന്ത്യക്കും ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ട്”
“കൃഷി, റിയൽ എസ്റ്റേറ്റ് വികസനം, അടിസ്ഥാന സൗകര്യങ്ങൾ, തുണിവ്യവസായം എന്നിവയുടെ അതേ സാധ്യതകളാണു വിനോദസഞ്ചാരത്തിനും രാജ്യത്തുള്ളത്”

നമസ്കാരം!

ഈ വെബിനാറിൽ പങ്കെടുത്ത എല്ലാ വിശിഷ്ട വ്യക്തികൾക്കും സ്വാഗതം. ഇന്നത്തെ പുതിയ ഇന്ത്യ ഒരു പുതിയ തൊഴിൽ സംസ്‌കാരവുമായി മുന്നേറുകയാണ്. ഈ വർഷത്തെ ബജറ്റ് ഏറെ കൈയ്യടി നേടുകയും രാജ്യത്തെ ജനങ്ങൾ അത് വളരെ പോസിറ്റീവായി എടുക്കുകയും ചെയ്തു. പഴയ തൊഴിൽ സംസ്‌കാരം തന്നെ തുടർന്നിരുന്നെങ്കിൽ ഇത്തരം ബജറ്റ് വെബ്‌നാറുകളെ കുറിച്ച് ആരും ചിന്തിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് നമ്മുടെ സർക്കാർ ബജറ്റ് അവതരണത്തിന് മുമ്പും ശേഷവും എല്ലാ പങ്കാളികളുമായും വിശദമായി ചർച്ച ചെയ്യുകയും അവരെ ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. ബജറ്റിന്റെ പരമാവധി ഫലം ലഭിക്കുന്നതിനും ബജറ്റ് നിർദ്ദേശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കുന്നതിനും ബജറ്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ വെബിനാർ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. ഗവൺമെന്റ് തലവനായിരിക്കെ എനിക്ക് 20 വർഷത്തിലേറെ അനുഭവമുണ്ടെന്ന് നിങ്ങൾക്കറിയാം. ഈ അനുഭവത്തിന്റെ സാരം, എല്ലാ പങ്കാളികളും ഒരു നയപരമായ തീരുമാനത്തിൽ ഉൾപ്പെടുമ്പോൾ, ആവശ്യമുള്ള ഫലം സമയപരിധിക്കുള്ളിൽ വരുന്നു എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വെബിനാറുകളിൽ ആയിരക്കണക്കിന് ആളുകൾ ഞങ്ങളോടൊപ്പം ചേർന്നത് നാം കണ്ടു. എല്ലാവരും ദിവസം മുഴുവൻ മസ്തിഷ്കപ്രക്ഷോഭം നടത്തി, ഭാവിയിൽ വളരെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നുവന്നുവെന്ന് എനിക്ക് പറയാൻ കഴിയും. എല്ലാവരും ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് വളരെ നല്ല നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ടൂറിസം മേഖലയുടെ പരിവർത്തനത്തിനായാണ് ഞങ്ങൾ ഇന്ന് ഈ ബജറ്റ് വെബിനാർ നടത്തുന്നത്.

സുഹൃത്തുക്കളേ ,

ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഒരു പുതിയ മാനം  നൽകുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം വേണം .നാം വ്യത്യസ്തമായി  ചിന്തിക്കുകയും വേണം. ഒരു ടൂറിസ്റ്റ് ലക്ഷ്യ സ്ഥാനം വികസിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. എന്താണ് ആ സ്ഥലത്തിന്റെ സാധ്യത? യാത്ര സുഗമമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെ നിർവഹിക്കും? മുഴുവൻ വിനോദസഞ്ചാര കേന്ദ്രത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് ഏത് നൂതനമായ രീതികളാണ് നമുക്ക് സ്വീകരിക്കാൻ കഴിയുക? ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരങ്ങൾ ഭാവി രൂപരേഖ  ആസൂത്രണം ചെയ്യാൻ നിങ്ങളെ വളരെയധികം സഹായിക്കും. നമ്മുടെ രാജ്യത്ത് ടൂറിസത്തിന് വലിയ സാധ്യതകളുണ്ട്. തീരദേശ വിനോദസഞ്ചാരം, ബീച്ച് ടൂറിസം, കണ്ടൽ ടൂറിസം, ഹിമാലയൻ ടൂറിസം, സാഹസിക വിനോദസഞ്ചാരം, വന്യജീവി ടൂറിസം, ഇക്കോ ടൂറിസം, പൈതൃക ടൂറിസം, ആത്മീയ വിനോദസഞ്ചാരം, വിവാഹ കേന്ദ്രങ്ങൾ, സമ്മേളനങ്ങളിലൂടെയുള്ള വിനോദസഞ്ചാരം, കായിക വിനോദസഞ്ചാരം എന്നിങ്ങനെ നിരവധി മേഖലകൾ നമുക്ക് പര്യവേക്ഷണം ചെയ്യാം. നോക്കൂ, രാമായണ സർക്യൂട്ട്, ബുദ്ധ സർക്യൂട്ട്, കൃഷ്ണ സർക്യൂട്ട്, നോർത്ത് ഈസ്റ്റ് സർക്യൂട്ട്, ഗാന്ധി സർക്യൂട്ട് മുതലായവ. പിന്നെ നമ്മുടെ മഹാനായ സിഖ് ഗുരുക്കളുടെ പാരമ്പര്യമുണ്ട്, പഞ്ചാബിൽ അവരുടെ മുഴുവൻ തീർഥാടന കേന്ദ്രങ്ങളും ഉണ്ട്. ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ട് നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ഈ വർഷത്തെ ബജറ്റിൽ മത്സര മനോഭാവത്തിന്റെയും വെല്ലുവിളിയുടെയും വഴിയിലൂടെ ഇന്ത്യയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. യോജിച്ച ശ്രമങ്ങൾ നടത്താൻ ഈ വെല്ലുവിളി എല്ലാ പങ്കാളികളെയും പ്രചോദിപ്പിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിവിധ തല്പരകക്ഷികളെ എങ്ങനെ ഇടപെടാം എന്നതിനെ കുറിച്ച് വിശദമായ ചർച്ച നടക്കണം.

സുഹൃത്തുക്കളേ ,

വിനോദസഞ്ചാരത്തെക്കുറിച്ച് പറയുമ്പോൾ, അത് ഒരു ഭംഗി  വാക്ക് ആണെന്നും അത് സമൂഹത്തിലെ ഉയർന്ന വരുമാന വിഭാഗത്തിൽ നിന്നുള്ള ആളുകളെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂവെന്നും ചിലർ കരുതുന്നു. എന്നാൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ടൂറിസത്തിന്റെ വ്യാപ്തി വളരെ വിശാലവും പഴയതുമാണ്. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് യാത്രകൾ നടക്കുന്നുണ്ട്. അത് നമ്മുടെ സാംസ്കാരിക-സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. അതും വിഭവങ്ങളും ഗതാഗത സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത്. എന്നാൽ ഇപ്പോഴും നിരവധി വെല്ലുവിളികൾക്കിടയിലും ആളുകൾ തീർത്ഥാടനത്തിന് പോകാറുണ്ടായിരുന്നു. അത് ചാർ ധാം യാത്രയോ, ദ്വാദശ് ജ്യോതിർലിംഗ് യാത്രയോ, 51 ശക്തിപീഠ യാത്രയോ ആകട്ടെ, നമ്മുടെ വിശ്വാസ സ്ഥലങ്ങളെ ബന്ധിപ്പിച്ച അത്തരം നിരവധി യാത്രകൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും യാത്രകൾ സഹായിച്ചിട്ടുണ്ട്. രാജ്യത്തെ പല വൻ നഗരങ്ങളുടെയും മുഴുവൻ സമ്പദ് വ്യവസ്ഥയും യാത്രകളെ ആശ്രയിച്ചായിരുന്നു. പണ്ടുമുതലേയുള്ള ഈ യാത്രകളുടെ പാരമ്പര്യം ഉണ്ടായിരുന്നിട്ടും, ഇവിടങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്താത്തത് ഖേദകരമാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശാബ്ദങ്ങളിൽ ഈ സ്ഥലങ്ങളോടുള്ള രാഷ്ട്രീയ അവഗണനയും നൂറുകണക്കിന് വർഷത്തെ അടിമത്തവും രാജ്യത്തിന് വളരെയധികം നാശമുണ്ടാക്കി.

ഇപ്പോഴിതാ ഇന്നത്തെ ഇന്ത്യ ഈ അവസ്ഥ മാറ്റുകയാണ്. വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ വികസിപ്പിക്കുകയും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകുകയും ചെയ്യുമ്പോൾ അവർക്കിടയിൽ ആകർഷണം വർദ്ധിക്കുന്നത് നാം കണ്ടതാണ്. വാരണാസിയിലെ കാശി വിശ്വനാഥ് ധാം പുനർനിർമ്മിക്കുന്നതിന് മുമ്പ് പ്രതിവർഷം 70-80 ലക്ഷം ആളുകൾ സന്ദർശിക്കാറുണ്ടായിരുന്നു. കാശി വിശ്വനാഥ് ധാമിന്റെ പുനർനിർമ്മാണത്തിന് ശേഷം കഴിഞ്ഞ വർഷം വാരണാസി സന്ദർശിച്ചവരുടെ എണ്ണം 7 കോടി കവിഞ്ഞു. അതുപോലെ, കേദാർഘട്ടി പുനർനിർമിക്കുന്നതിന് മുമ്പ് ഒരു വർഷം 4-5 ലക്ഷം ആളുകൾ മാത്രമേ അവിടെ വന്നിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ വർഷം 15 ലക്ഷത്തിലധികം ഭക്തർ ബാബ കേദാറിനെ സന്ദർശിച്ചിരുന്നു. ഗുജറാത്തിലെ ഒരു പഴയ അനുഭവം എനിക്കുണ്ട്, അത് നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ഗുജറാത്തിലെ ബറോഡക്കടുത്ത് പാവഗഡ് എന്ന പേരിൽ ഒരു തീർത്ഥാടന കേന്ദ്രമുണ്ട്. ശോച്യാവസ്ഥയിലും പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതെയും കിടന്നപ്പോൾ കഷ്ടിച്ച് രണ്ടായിരം മുതൽ അയ്യായിരം വരെ ആളുകൾ ഇത് സന്ദർശിക്കാറുണ്ടായിരുന്നു. ഇപ്പോൾ, പാവഗഡ് ക്ഷേത്രം നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും വികസിപ്പിച്ചതിന് ശേഷം ശരാശരി 80,000 ആളുകൾ സന്ദർശിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സൗകര്യങ്ങളിലെ പുരോഗതി വിനോദസഞ്ചാരികളുടെ എണ്ണത്തിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മറ്റ് ബിസിനസ്സുകളിലും നേരിട്ട് സ്വാധീനം ചെലുത്തി. വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വർദ്ധനവ് അർത്ഥമാക്കുന്നത് തൊഴിലിനും സ്വയം തൊഴിലിനുമുള്ള കൂടുതൽ അവസരങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഉദാഹരണം കൂടി നിങ്ങൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിമ നിർമിച്ച് ഒരു വർഷത്തിനുള്ളിൽ 27 ലക്ഷം പേരാണ് ഇത് സന്ദർശിച്ചത്. മെച്ചപ്പെട്ട നാഗരിക സൗകര്യങ്ങൾ, മികച്ച ഡിജിറ്റൽ കണക്റ്റിവിറ്റി, നല്ല ഹോട്ടലുകൾ, വൃത്തികേടുകളില്ലാത്ത ആശുപത്രികൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഇന്ത്യയുടെ ടൂറിസം മേഖലയ്ക്ക് പലമടങ്ങ് വളരാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ ,

നിങ്ങളോട് സംസാരിക്കുമ്പോൾ, അഹമ്മദാബാദിലെ കങ്കരിയ തടാകത്തെക്കുറിച്ച് ചിലത് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. കങ്കരിയ തടാക പദ്ധതി ഏറ്റെടുക്കുന്നതിന് മുമ്പ് ആളുകൾ ഇത് സന്ദർശിക്കാൻ പ്രയാസമാണ്. ഞങ്ങൾ തടാകം പുനർവികസിപ്പിച്ചെടുക്കുക മാത്രമല്ല, ഭക്ഷണശാലകളിൽ ജോലി ചെയ്യുന്നവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്തു. ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം, ഞങ്ങൾ അവിടെ ശുചിത്വത്തിനും വളരെയധികം ഊന്നൽ നൽകി. പ്രവേശന ഫീസ് ഉണ്ടായിരുന്നിട്ടും പ്രതിദിനം ശരാശരി 10,000 ആളുകൾ അവിടെ സന്ദർശിക്കുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? അതുപോലെ, ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും അതിന്റേതായ വരുമാന മാതൃക വികസിപ്പിക്കാൻ കഴിയും.

സുഹൃത്തുക്കളേ ,

നമ്മുടെ ഗ്രാമങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കാരണം നമ്മുടെ വിദൂര ഗ്രാമങ്ങൾ ഇപ്പോൾ ടൂറിസത്തിന്റെ ഭൂപടത്തിൽ വരുന്നു. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിൽ കേന്ദ്ര സർക്കാർ വൈബ്രന്റ് ബോർഡർ വില്ലേജ് പദ്ധതി ആരംഭിച്ചു. ഹോം സ്റ്റേ, ചെറിയ ഹോട്ടലുകൾ അല്ലെങ്കിൽ റെസ്റ്റോറന്റുകൾ തുടങ്ങിയ ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ കഴിയുന്നത്ര പിന്തുണയ്ക്കാൻ നാം  എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളെ 
,

വിദേശ വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ലോകമെമ്പാടും ഇന്ത്യയോടുള്ള ആകർഷണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ രണ്ട് ലക്ഷം വിദേശ വിനോദ സഞ്ചാരികൾ മാത്രമാണ് ഇന്ത്യ സന്ദർശിച്ചത്. ഈ വർഷം ജനുവരിയിൽ എട്ട് ലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. വിദേശത്ത് നിന്ന് ഇന്ത്യ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ഞങ്ങൾ പ്രൊഫൈൽ ചെയ്യുകയും ഞങ്ങളുടെ ടാർഗെറ്റ് ഗ്രൂപ്പിനെ നിർണ്ണയിക്കുകയും ചെയ്യും. വിദേശത്ത് താമസിക്കുന്നവർക്ക് കൂടുതൽ ചെലവഴിക്കാനുള്ള കഴിവുണ്ട്. അതിനാൽ, അവരെ പരമാവധി ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രത്യേക തന്ത്രം വികസിപ്പിക്കേണ്ടതുണ്ട്. അത്തരം വിനോദസഞ്ചാരികൾക്ക് ഇന്ത്യയിൽ കുറച്ച് സമയത്തേക്ക് താമസിക്കാം, പക്ഷേ അവർ ധാരാളം പണം ചെലവഴിക്കുന്നു. ഇന്ന് ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ശരാശരി 1700 ഡോളർ ചിലവഴിക്കുമ്പോൾ അന്താരാഷ്‌ട്ര യാത്രക്കാർ അമേരിക്കയിൽ ശരാശരി 2500 ഡോളറും ഓസ്‌ട്രേലിയയിൽ ഏകദേശം 5000 ഡോളറും ചെലവഴിക്കുന്നു. ഉയർന്ന തുക ചെലവഴിക്കുന്ന വിനോദസഞ്ചാരികൾക്കായി ഇന്ത്യയ്ക്കും ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്ത് ഓരോ സംസ്ഥാനവും ടൂറിസം നയം മാറ്റേണ്ടതുണ്ട്. ഇപ്പോൾ ഞാൻ നിങ്ങൾക്ക് മറ്റൊരു ഉദാഹരണം നൽകും. ഏത് സ്ഥലത്തും ഏറ്റവും കൂടുതൽ തങ്ങുന്നത് ഒരു പക്ഷി നിരീക്ഷകനാണെന്നാണ് പൊതുവെ പറയാറുള്ളത്. ഈ ആളുകൾ മാസങ്ങളോളം ഒരുമിച്ചു ചില രാജ്യങ്ങളിൽ ക്യാമ്പ് ചെയ്യുന്നു. ഇന്ത്യയിൽ പലതരം പക്ഷികൾ ഉണ്ട്. ഇത്തരം സാധ്യതയുള്ള വിനോദസഞ്ചാരികളെ കൂടി ലക്ഷ്യം വെച്ചാണ് നമ്മുടെ നയങ്ങൾ ഉണ്ടാക്കേണ്ടത്.

സുഹൃത്തുക്കളേ ,

ഈ ശ്രമങ്ങൾക്കിടയിൽ, വിനോദസഞ്ചാര മേഖലയുടെ അടിസ്ഥാന വെല്ലുവിളിയിലും നിങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് പ്രൊഫഷണൽ ടൂറിസ്റ്റ് ഗൈഡുകൾ കുറവാണ്. ഗൈഡുകൾക്കായി പ്രാദേശിക കോളേജുകളിൽ ഒരു സർട്ടിഫിക്കറ്റ് കോഴ്‌സ് ഉണ്ടായിരിക്കണം, സ്ഥിരമായി മത്സരങ്ങൾ ഉണ്ടായിരിക്കണം. തൽഫലമായി, കഴിവുള്ള യുവാക്കൾ ഈ തൊഴിലിൽ മുന്നോട്ട് വരുകയും നമുക്ക് നല്ല ബഹുഭാഷാ ടൂറിസ്റ്റ് ഗൈഡുകളെ ലഭിക്കുകയും ചെയ്യും. അതുപോലെ ഡിജിറ്റൽ ടൂറിസ്റ്റ് ഗൈഡുകളും ലഭ്യമാണ്. സാങ്കേതികവിദ്യ ഉപയോഗിച്ചും ഇത് ചെയ്യാം. ഒരു പ്രത്യേക ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ ജോലി ചെയ്യുന്ന ഗൈഡുകൾക്ക് ഒരു പ്രത്യേക വസ്ത്രമോ യൂണിഫോമോ ഉണ്ടായിരിക്കണം. ആദ്യ കാഴ്ചയിൽ തന്നെ ടൂറിസ്റ്റ് ഗൈഡിനെ തിരിച്ചറിയാൻ ഇത് ആളുകളെ സഹായിക്കും. ഏതൊരു സ്ഥലവും സന്ദർശിക്കുന്ന ഒരു വിനോദസഞ്ചാരിയുടെ മനസ്സിൽ നിരവധി ചോദ്യങ്ങളുണ്ട് എന്നതും നാം ഓർക്കേണ്ടതുണ്ട്. അയാളുടെ ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം ലഭിക്കാൻ അയാൾ  ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഗൈഡിന് അയാളെ  സഹായിക്കാനാകും.

സുഹൃത്തുക്കളെ 

ഈ വെബിനാറിൽ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മികച്ച പരിഹാരങ്ങളുമായി നിങ്ങൾ പുറത്തുവരും.

ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, എല്ലാ സംസ്ഥാനങ്ങളും ഒന്നോ രണ്ടോ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നു. നമുക്ക് എങ്ങനെ ഒരു തുടക്കം ഉണ്ടാക്കാം? മിക്കവാറും എല്ലാ സ്കൂളുകളും അവരുടെ വിദ്യാർത്ഥികൾക്കായി രണ്ടോ മൂന്നോ ദിവസത്തേക്ക് യാത്രകൾ സംഘടിപ്പിക്കുന്നു. അതിനാൽ തുടക്കത്തിൽ 100 വിദ്യാർത്ഥികൾ ഓരോ ദിവസവും ഒരു പ്രത്യേക ലക്ഷ്യസ്ഥാനം സന്ദർശിക്കുമെന്ന് നിങ്ങൾക്ക് പ്ലാൻ ചെയ്യാം. നിങ്ങൾക്ക് ക്രമേണ ഈ സംഖ്യ 200, 300 ആയും ഒടുവിൽ 1000 ആയും വർദ്ധിപ്പിക്കാം. വിവിധ സ്കൂളുകളിൽ നിന്ന് വരുന്നവർ സ്വാഭാവികമായും കുറച്ച് പണം ചെലവഴിക്കും. ഇത്രയധികം സന്ദർശകരെ കാണുമ്പോൾ കടകൾ സ്ഥാപിക്കാനോ വെള്ളത്തിനും മറ്റും സൗകര്യമൊരുക്കാനോ ആ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രദേശവാസികൾ ഉത്സാഹിക്കും. എല്ലാം യാന്ത്രികമായി സംഭവിക്കും. ഇപ്പോൾ ഉദാഹരണത്തിന്, എട്ട് സംസ്ഥാനങ്ങളുള്ള വടക്കുകിഴക്കൻ മേഖലകളിലേക്ക് യാത്രകൾ സംഘടിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും പദ്ധതികൾ തയ്യാറാക്കാം. ഓരോ സംസ്ഥാനത്തിനും എട്ട് സർവകലാശാലകൾ ഇതിനായി തിരഞ്ഞെടുക്കാം. ഈ എട്ട് സർവ്വകലാശാലകളിൽ ഓരോന്നും അഞ്ചോ ഏഴോ ദിവസത്തേക്ക് ഒരു വടക്കുകിഴക്കൻ സംസ്ഥാനം സന്ദർശിക്കണം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളെക്കുറിച്ച് പൂർണ്ണമായ അറിവുള്ള വിദ്യാർത്ഥികൾക്ക് നിങ്ങളുടെ സംസ്ഥാനത്ത് എട്ട് സർവകലാശാലകളുണ്ടെന്ന് നിങ്ങൾ കണ്ടെത്തും.

അതുപോലെ, ഇന്നത്തെ കാലത്ത്, വിവാഹ സ്ഥലങ്ങൾ ഒരു പ്രധാന ബിസിനസ്സായി മാറിയിരിക്കുന്നു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇത് ഉയർന്നുവന്നിട്ടുണ്ട്. കല്യാണത്തിന് ആളുകൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നു. നമ്മുടെ സംസ്ഥാനങ്ങളിൽ വിവാഹ സ്ഥലങ്ങളായി പ്രത്യേക പാക്കേജുകൾ വികസിപ്പിക്കാൻ നമുക്ക് കഴിയുന്നില്ലേ? ഗുജറാത്തിലെ ജനങ്ങൾക്ക് തമിഴ്‌നാടിനെ ഒരു വിവാഹ സ്ഥലമായി കണക്കാക്കാനും തമിഴ് ആചാരപ്രകാരം വിവാഹം നടത്താനും കഴിയുന്ന തരത്തിൽ നമ്മുടെ രാജ്യത്ത് അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ഞാൻ കരുതുന്നു. ഒരു കുടുംബത്തിൽ രണ്ട് കുട്ടികളുണ്ടെങ്കിൽ, ഒരു വിവാഹം ആസാമീസ് പാരമ്പര്യത്തിലും മറ്റൊന്ന് പഞ്ചാബി പാരമ്പര്യത്തിലും നടത്താൻ തീരുമാനിക്കണം. അതനുസരിച്ച് വിവാഹ സ്ഥലങ്ങൾ അവിടെ പ്ലാൻ ചെയ്യാം. വിവാഹ ലക്ഷ്യസ്ഥാനത്തിന് ഇത്രയും വലിയ ബിസിനസ്സ് സാധ്യതയുണ്ടെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? നമ്മുടെ നാട്ടിലെ ഹൈ-എൻഡ് ക്ലാസ് ആളുകൾ വിവാഹത്തിനായി വിദേശത്ത് പോകുന്നു, എന്നാൽ മധ്യവർഗക്കാരും ഉയർന്ന മധ്യവർഗക്കാരും ഇക്കാലത്ത് ഇന്ത്യയിലെ വിവാഹ സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്, പുതുമയുള്ളപ്പോൾ അത് അവരുടെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവമായി മാറുന്നു. ഞങ്ങൾ ഇതുവരെ ഈ ആശയം പൂർണ്ണമായി ഉപയോഗിക്കുന്നില്ല, അത്തരം വിവാഹ സ്ഥലങ്ങൾക്കായി തിരഞ്ഞെടുത്ത കുറച്ച് സ്ഥലങ്ങൾ മാത്രമേയുള്ളൂ. അതുപോലെ, സമ്മേളനങ്ങളിലും ധാരാളം സാധ്യതകളുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഇവിടെയെത്തുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ അത്തരമൊരു അടിസ്ഥാന സൗകര്യം നാം വികസിപ്പിക്കണം. കോൺഫറൻസിന് ആളുകൾ വരുമ്പോൾ അവർ ഹോട്ടലുകളിൽ താമസിക്കും, ഹോസ്പിറ്റാലിറ്റി വ്യവസായവും വളരും. ഒരു തരത്തിൽ, ഒരു സമ്പൂർണ്ണ പരിസ്ഥിതി വ്യവസ്ഥ വികസിക്കും. അതുപോലെ സ്പോർട്സ് ടൂറിസം വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ്. നോക്കൂ, ഖത്തർ അടുത്തിടെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തിയ ഫുട്ബോൾ മത്സരങ്ങൾ കാണാൻ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഖത്തർ സന്ദർശിച്ചു. നമുക്ക് തുടങ്ങാൻ ചെറിയ ചുവടുകൾ എടുക്കാം. ഈ വഴികൾ കണ്ടെത്തുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും വേണം. ആളുകൾ ആദ്യം വന്നേക്കില്ല, പക്ഷേ നമുക്ക് അവിടെ സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ മീറ്റിംഗുകൾ സംഘടിപ്പിക്കാം. ഞങ്ങൾ ഒരു ലക്ഷ്യസ്ഥാനം വികസിപ്പിച്ചുകഴിഞ്ഞാൽ, ആളുകൾ സ്വയമേവ അവിടേക്ക് വരാൻ തുടങ്ങും, എല്ലാ ക്രമീകരണങ്ങളും ക്രമേണ പ്രാബല്യത്തിൽ വരും.

ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ആളുകൾക്ക് അവയെക്കുറിച്ച് അറിയാൻ കഴിയുന്ന വിധത്തിൽ ഇന്ത്യയിൽ കുറഞ്ഞത് 50 വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും ഞങ്ങൾ വികസിപ്പിക്കണം, അതിലൂടെ അവർ ഇന്ത്യാ സന്ദർശന വേളയിൽ ആ സ്ഥലം സന്ദർശിക്കുന്നത് പരിഗണിക്കും. ലോകത്തിലെ ഒട്ടനവധി രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അവിടെ വരുന്നതിൽ എല്ലാ സംസ്ഥാനങ്ങളും അഭിമാനിക്കണം. വിനോദസഞ്ചാരികളെ ക്ഷണിക്കുന്നതിനായി അവർ ലോകത്തിലെ ചില രാജ്യങ്ങളെ ലക്ഷ്യം വയ്ക്കണം. ഞങ്ങൾക്ക് അവരുടെ എംബസികളിലേക്ക് ബ്രോഷറുകൾ അയയ്‌ക്കാനും ഞങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളും ടൂറിസ്റ്റുകൾക്ക് ലഭ്യമായ സഹായങ്ങളും പട്ടികപ്പെടുത്താനും കഴിയും. ടൂറിസ്റ്റ് ഓപ്പറേറ്റർമാരോട് ഒരു പുതിയ വീക്ഷണകോണിൽ നിന്ന് ചിന്തിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ ആപ്പുകളും ഡിജിറ്റൽ കണക്റ്റിവിറ്റിയും നവീകരിക്കേണ്ടതുണ്ട്. ഒരു പ്രത്യേക വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട് യുഎന്നിന്റെയും ഇന്ത്യയുടെയും എല്ലാ ഭാഷകളിലും ആപ്പുകൾ ഉണ്ടായിരിക്കണം. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം വെബ്സൈറ്റുകൾ വികസിപ്പിച്ചാൽ അത് പ്രയോജനപ്പെടില്ല. നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടയാളങ്ങൾ എല്ലാ ഭാഷകളിലും എഴുതണം. ഒരു സാധാരണ തമിഴ് കുടുംബം ഏതെങ്കിലും വിനോദസഞ്ചാര സ്ഥലം സന്ദർശിക്കുകയും അവിടെ തമിഴ് ഭാഷയിൽ അടയാളങ്ങൾ കണ്ടെത്തുകയും ചെയ്താൽ അത് അദ്ദേഹത്തിന് വളരെ ഉപയോഗപ്രദമാണ്. ഇതൊക്കെ ചെറിയ പ്രശ്‌നങ്ങളാണെങ്കിലും അവയുടെ പ്രാധാന്യം മനസ്സിലാക്കിയാൽ തീർച്ചയായും നമുക്ക് ടൂറിസത്തെ ശാസ്ത്രീയമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാം.

ഇന്നത്തെ വെബിനാറിൽ നിങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൃഷി, റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, ടെക്‌സ്‌റ്റൈൽ തുടങ്ങിയ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ഉള്ളതിനാൽ വിനോദസഞ്ചാര മേഖലയിലും വലിയ സാധ്യതകളുണ്ട്. ഇന്നത്തെ വെബിനാറിന് ഞാൻ നിങ്ങൾക്ക് ആശംസകൾ നേരുന്നു. വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.