Quote5,550 കോടി രൂപ നിര്‍മാണച്ചിലവിൽ 176 കിലോമീറ്റര്‍ ദൈർഘ്യമുള്ള ദേശീയപാതാ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു
Quoteകാസിപ്പേട്ടില്‍ 500 കോടിയിലധികം രൂപയുടെ റെയില്‍വേ നിര്‍മാണ യൂണിറ്റിന് തറക്കല്ലിട്ടു
Quoteഭദ്രകാളി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തി
Quote''തെലുങ്ക് ജനതയുടെ കഴിവ് എല്ലായ്പ്പോഴും ഇന്ത്യയുടെ കഴിവുകൾക്കു പ്രയോജനപ്പെടുന്നതായിരുന്നു''
Quote"ഇന്നത്തെ യുവാക്കളുടെ ഇന്ത്യ ഊർജത്താല്‍ നിറഞ്ഞിരിക്കുന്നു"
Quote''കാലഹരണപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍കൊണ്ട് ഇന്ത്യയില്‍ അതിവേഗ വികസനം അസാധ്യമാണ്''
Quote''തെലങ്കാന ചുറ്റുമുള്ള സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയും ചെയ്യുന്നു''
Quote''ഉല്‍പ്പാദന മേഖല യുവാക്കള്‍ക്ക് വലിയ തൊഴില്‍ സ്രോതസായി മാറിയിരിക്കുന്നു''

തെലങ്കാനയിലെ ജനങ്ങൾക്ക് എന്റെ ആശംസകൾ!

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ജി, എന്റെ കേന്ദ്ര കാബിനറ്റ് സഹപ്രവർത്തകൻ നിതിൻ ഗഡ്കരി ജി, ജി കിഷൻ റെഡ്ഡി ജി, സഞ്ജയ് ജി, മറ്റ് വിശിഷ്ട വ്യക്തികൾ, തെലങ്കാനയിലെ എന്റെ സഹോദരീ സഹോദരന്മാർ! അടുത്തിടെ തെലങ്കാന രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കി. തെലങ്കാന സംസ്ഥാനം പുതിയതായിരിക്കാം, എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ തെലങ്കാനയുടെയും അവിടുത്തെ ജനങ്ങളുടെയും സംഭാവന എല്ലായ്പ്പോഴും വളരെ വലുതാണ്. തെലുങ്ക് ജനതയുടെ കഴിവ് ഇന്ത്യയുടെ കരുത്ത് എക്കാലവും വർധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിൽ തെലങ്കാനയ്ക്ക് വലിയ പങ്കുണ്ട്. ലോകമെമ്പാടും ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവരികയും വികസിത ഇന്ത്യയെ നോക്കിക്കാണാൻ ഏറെ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന അത്തരമൊരു സാഹചര്യത്തിൽ തെലങ്കാനയ്ക്ക് മുന്നിൽ നിരവധി അവസരങ്ങളുണ്ട്.

 

|

സുഹൃത്തുക്കളെ ,

ഇന്നത്തെ പുതിയ ഇന്ത്യ യുവ ഇന്ത്യയും ഊർജം നിറഞ്ഞ ഇന്ത്യയുമാണ്. 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ നാം ഒടുവിൽ ഈ സുവർണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ഈ സുവർണ്ണ കാലഘട്ടത്തിലെ ഓരോ സെക്കൻഡും നാം പൂർണമായി ഉപയോഗിക്കണം. ദ്രുതഗതിയിലുള്ള വികസനത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ ഒരു ഭാഗവും പിന്നാക്കം പോകരുത്. ഈ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനായി, കഴിഞ്ഞ 9 വർഷങ്ങളിൽ, തെലങ്കാനയുടെ വികസനത്തിലും അതിന്റെ കണക്റ്റിവിറ്റിയിലും ഇന്ത്യാ ഗവൺമെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് തെലങ്കാനയിൽ കണക്ടിവിറ്റിയും നിർമ്മാണവുമായി ബന്ധപ്പെട്ട 6,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഇന്ന് നടന്നു. ഈ പദ്ധതികൾക്കെല്ലാം തെലങ്കാനയിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ ,

പുതിയ ലക്ഷ്യങ്ങളുണ്ടെങ്കിൽ, പുതിയ പാതകളും സൃഷ്ടിക്കേണ്ടതുണ്ട്. പഴയ അടിസ്ഥാന സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനം സാധ്യമല്ല. യാത്രയിൽ കൂടുതൽ സമയം പാഴാക്കുകയാണെങ്കിൽ, ലോജിസ്റ്റിക്സ് ചെലവേറിയതാണെങ്കിൽ, ബിസിനസ്സുകളും ജനങ്ങളും കഷ്ടപ്പെടുന്നു. അതുകൊണ്ടാണ് നമ്മുടെ സർക്കാർ മുമ്പത്തേക്കാൾ വേഗത്തിലും സ്കെയിലിലും പ്രവർത്തിക്കുന്നത്. ഇന്ന്, എല്ലാ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുമായി മുമ്പത്തേതിനേക്കാൾ പലമടങ്ങ് വേഗത്തിൽ പ്രവർത്തിക്കുന്നു. ഇന്ന് രാജ്യത്തുടനീളം ഹൈവേകൾ, എക്സ്പ്രസ് വേകൾ, സാമ്പത്തിക ഇടനാഴികൾ, വ്യാവസായിക ഇടനാഴികൾ എന്നിവയുടെ ഒരു ശൃംഖല സ്ഥാപിക്കപ്പെടുന്നു. രണ്ടുവരിപ്പാതകൾ നാലുവരിപ്പാതയായും നാലുവരിപാതകൾ ആറുവരിപ്പാതയായും മാറ്റുന്നു. 9 വർഷം മുമ്പ് തെലങ്കാനയുടെ ദേശീയപാത ശൃംഖല 2500 കിലോമീറ്റർ മാത്രമായിരുന്നുവെങ്കിൽ ഇന്ന് അത് 5000 കിലോമീറ്ററായി വർദ്ധിച്ചു. ഇന്ന്, തെലങ്കാനയിൽ 2500 കിലോമീറ്റർ ദേശീയപാതാ പദ്ധതികൾ വിവിധ ഘട്ടങ്ങളുടെ നിർമ്മാണത്തിലാണ്. ഭാരത്മാല പദ്ധതിക്ക് കീഴിൽ രാജ്യത്ത് നിർമ്മിക്കുന്ന ഡസൻ കണക്കിന് ഇടനാഴികളിൽ പലതും തെലങ്കാനയിലൂടെയാണ് കടന്നുപോകുന്നത്. ഹൈദരാബാദ്-ഇൻഡോർ സാമ്പത്തിക ഇടനാഴി, സൂറത്ത്-ചെന്നൈ സാമ്പത്തിക ഇടനാഴി, ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴി, ഹൈദരാബാദ്-വിശാഖപട്ടണം ഇന്റർ കോറിഡോർ എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഒരു തരത്തിൽ തെലങ്കാന അയൽ സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണ്.

 

|

സുഹൃത്തുക്കളെ ,

ഇന്ന് നാഗ്പൂർ-വിജയവാഡ ഇടനാഴിയിലെ മഞ്ചേരിയൽ മുതൽ വാറങ്കൽ വരെയുള്ള ഭാഗത്തിന്റെ തറക്കല്ലിടലും നടന്നു. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും വരെ തെലങ്കാനയിലേക്ക് ഇത് ആധുനിക കണക്റ്റിവിറ്റി നൽകുന്നു. ഇത് മഞ്ചേരിയിൽനിന്നും വാറങ്കലിൽനിന്നും അകലം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം ഗതാഗതക്കുരുക്കും കുറയ്ക്കും. പ്രത്യേകിച്ച് വികസനത്തിന്റെ അഭാവമുള്ള പ്രദേശങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്, നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാർ ധാരാളമായി താമസിക്കുന്നു. ഈ ഇടനാഴി മൾട്ടിമോഡൽ കണക്റ്റിവിറ്റിയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തും. കരിംനഗർ-വാറങ്കൽ സെക്ഷൻ നാലുവരിയാക്കുന്നത് ഹൈദരാബാദ്-വാറങ്കൽ ഇൻഡസ്ട്രിയൽ കോറിഡോർ, കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക്, വാറങ്കൽ പ്രത്യേക സാമ്പത്തിക മേഖല എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തും.

സുഹൃത്തുക്കളെ ,

ഇന്ന് തെലങ്കാനയിൽ കേന്ദ്ര  ഗവൺമെന്റ് വർധിപ്പിച്ചുവരുന്ന കണക്റ്റിവിറ്റി തെലങ്കാനയിലെ വ്യവസായങ്ങൾക്കും ടൂറിസത്തിനും പ്രയോജനം ചെയ്യുന്നു. തെലങ്കാനയിൽ നിരവധി പൈതൃക കേന്ദ്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്. ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇപ്പോൾ കൂടുതൽ സൗകര്യപ്രദമാണ്. ഇവിടുത്തെ കൃഷിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കരിംനഗറിലെ ഗ്രാനൈറ്റ് വ്യവസായം, ഇന്ത്യാ ഗവൺമെന്റിന്റെ ശ്രമഫലമായി പ്രയോജനം നേടുന്നു. അതായത്, അത് കർഷകരോ തൊഴിലാളികളോ വിദ്യാർത്ഥികളോ പ്രൊഫഷണലുകളോ ആകട്ടെ, എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. തൽഫലമായി, യുവാക്കൾക്ക് അവരുടെ വീടുകൾക്ക് സമീപം പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിൽ അവസരങ്ങളും ലഭിക്കുന്നു.

സുഹൃത്തുക്കളെ ,

രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുള്ള മറ്റൊരു പ്രധാന മാധ്യമമായി നിർമ്മാണ മേഖല മാറുകയാണ്. മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിൻ അത്തരത്തിലുള്ള മറ്റൊരു മാധ്യമമാണ്. രാജ്യത്ത് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ പിഎൽഐ പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതായത് കൂടുതൽ ഉൽപ്പാദിപ്പിക്കുന്നയാൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പ്രത്യേക സഹായം ലഭിക്കുന്നു. ഇതിന് കീഴിൽ തെലങ്കാനയിൽ 50-ലധികം വൻകിട പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. പ്രതിരോധ കയറ്റുമതിയിൽ ഈ വർഷം ഇന്ത്യ പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നത് നിങ്ങൾക്കറിയാം. 9 വർഷം മുമ്പ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 1000 കോടി രൂപയിൽ താഴെയായിരുന്നു. ഇന്നത് 16,000 കോടി കവിഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡിനും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

സുഹൃത്തുക്കളെ ,
രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുള്ള മറ്റൊരു പ്രധാന മാധ്യമമായി നിർമ്മാണ മേഖല മാറുകയാണ്. മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിൻ അത്തരത്തിലുള്ള മറ്റൊരു മാധ്യമമാണ്. രാജ്യത്ത് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ പിഎൽഐ പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതായത് കൂടുതൽ ഉൽപ്പാദിപ്പിക്കുന്നയാൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പ്രത്യേക സഹായം ലഭിക്കുന്നു. ഇതിന് കീഴിൽ തെലങ്കാനയിൽ 50-ലധികം വൻകിട പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. പ്രതിരോധ കയറ്റുമതിയിൽ ഈ വർഷം ഇന്ത്യ പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നത് നിങ്ങൾക്കറിയാം. 9 വർഷം മുമ്പ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 1000 കോടി രൂപയിൽ താഴെയായിരുന്നു. ഇന്നത് 16,000 കോടി കവിഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡിനും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

സുഹൃത്തുക്കളെ ,

ഇന്ന് ഇന്ത്യൻ റെയിൽവേയും നിർമ്മാണത്തിന്റെ കാര്യത്തിൽ പുതിയ റെക്കോർഡുകളും പുതിയ നാഴികക്കല്ലുകളും സ്ഥാപിക്കുകയാണ്. മെയ്ഡ് ഇൻ ഇന്ത്യ വന്ദേ ഭാരത് ട്രെയിനുകളെ കുറിച്ച് ഈ ദിവസങ്ങളിൽ ആളുകൾ വളരെയധികം സംസാരിക്കുന്നു. വർഷങ്ങളായി, ഇന്ത്യൻ റെയിൽവേ ആയിരക്കണക്കിന് ആധുനിക കോച്ചുകളും ലോക്കോമോട്ടീവുകളും നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ഈ നവീകരണത്തോടെ, ഇപ്പോൾ കാസിപ്പേട്ടയും മേക്ക് ഇൻ ഇന്ത്യയുടെ പുതിയ ആവേശവുമായി ബന്ധിപ്പിക്കാൻ പോകുന്നു. ഇപ്പോൾ എല്ലാ മാസവും ഡസൻ കണക്കിന് വണ്ടികൾ ഇവിടെ നിർമ്മിക്കും. തൽഫലമായി, ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇവിടെയുള്ള ഓരോ കുടുംബത്തിനും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രയോജനം ലഭിക്കുകയും ചെയ്യും. ഇത് തന്നെയാണ് 'സബ്കാ സത് സബ്കാ വികാസ്'. വികസനത്തിന്റെ ഈ മന്ത്രത്തിൽ തെലങ്കാനയെ നമ്മൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഈ പുരോഗമന പദ്ധതികൾക്കും സംഭവങ്ങൾക്കും വികസനത്തിന്റെ പുതിയ പ്രവാഹത്തിനും ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ! നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Manufacturing sector pushes India's industrial output growth to 5% in Jan

Media Coverage

Manufacturing sector pushes India's industrial output growth to 5% in Jan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles passing of Dr. Shankar Rao Tatwawadi Ji
March 13, 2025

The Prime Minister, Shri Narendra Modi condoled passing of Dr. Shankar Rao Tatwawadi Ji, today. Shri Modi stated that Dr. Shankar Rao Tatwawadi Ji will be remembered for his extensive contribution to nation-building and India's cultural regeneration."I consider myself fortunate to have interacted with him on several occasions, both in India and overseas. His ideological clarity and meticulous style of working always stood out" Shri Modi added.

The Prime Minister posted on X :

"Pained by the passing away of Dr. Shankar Rao Tatwawadi Ji. He will be remembered for his extensive contribution to nation-building and India's cultural regeneration. He dedicated himself to RSS and made a mark by furthering its global outreach. He was also a distinguished scholar, always encouraging a spirit of enquiry among the youth. Students and scholars fondly recall his association with BHU. His various passions included science, Sanskrit and spirituality.

I consider myself fortunate to have interacted with him on several occasions, both in India and overseas. His ideological clarity and meticulous style of working always stood out.

Om Shanti