1.25 ലക്ഷത്തിലധികം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സമർപ്പിച്ചു
പിഎം-കിസാനു കീഴിൽ 14-ാം ഗഡു തുകയായി ഏകദേശം 17,000 കോടി രൂപ അനുവദിച്ചു
ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ONDC) 1600 കാർഷികോൽപ്പാദന സംഘടനകൾ ഉൾപ്പെടുത്തുന്നതിനു തുടക്കമിട്ടു
സൾഫർ പൂശിയ യൂറിയ 'യൂറിയ ഗോൾഡ്' പുറത്തിറക്കി
5 പുതിയ മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനവും 7 മെഡിക്കൽ കോളേജുകളുടെ തറക്കല്ലിടലും നിർവഹിച്ചു
"കേന്ദ്രത്തിലെ ഗവണ്മെന്റ് കർഷകരുടെ വേദനകളും ആവശ്യങ്ങളും മനസ്സിലാക്കുന്നു"
"യൂറിയ വില നമ്മുടെ കർഷകരെ ബുദ്ധിമുട്ടിലാക്കാൻ ഗവണ്മെന്റ് അനുവദിക്കില്ല. ഒരു കർഷകൻ യൂറിയ വാങ്ങാൻ പോകുമ്പോൾ മോദിയുടെ ഉറപ്പ് ഉണ്ടെന്ന വിശ്വാസമുണ്ട്"
"വികസിത ഗ്രാമങ്ങള‌ിലൂടെ മാത്രമേ ഇന്ത്യക്ക് വികസിക്കാനാകൂ"
"രാജസ്ഥാനിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഞങ്ങളുടെ മുൻഗണന"
"ലോകമെമ്പാടും രാജസ്ഥാന്റെ അഭിമാനത്തിനും പൈതൃകത്തിനും നാമെല്ലാവരും പുതിയ പ്രതിച്ഛായ നൽകും"

രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, കേന്ദ്ര മന്ത്രി ശ്രീ നരേന്ദ്ര സിംഗ് ജി തോമർ, മറ്റെല്ലാ മന്ത്രിമാരും, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരും, നിയമസഭാംഗങ്ങളും, മറ്റെല്ലാ പ്രമുഖരും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് കർഷകരും ഈ പരിപാടിയിൽ നമ്മോടൊപ്പം ചേർന്നു! രാജസ്ഥാന്റെ മണ്ണിൽ നിന്ന് രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് ഞാൻ ആശംസകൾ നേരുന്നു. ഇന്ന്, രാജസ്ഥാനിൽ നിന്നുള്ള എന്റെ പ്രിയ സഹോദരീസഹോദരന്മാരും ഈ സുപ്രധാന സംഭവത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു.

ഖാട്ടു ശ്യാം ജിയുടെ നാട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നു. യോദ്ധാക്കളുടെ നാടായ ഷെഖാവതിയിൽ നിന്ന് രാജ്യത്തിന് വേണ്ടി നിരവധി വികസന പദ്ധതികൾ ആരംഭിക്കാൻ ഇന്ന് എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഇന്ന്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി ദശലക്ഷക്കണക്കിന് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 18,000 കോടി രൂപ ഇവിടെ നിന്ന് അയച്ചിട്ടുണ്ട്. ഈ തുക അവരുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിച്ചിട്ടുണ്ട്.

ഇന്ന് രാജ്യത്ത് 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ആരംഭിച്ചു. ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ സ്ഥാപിക്കുന്ന ഈ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഇന്ന്, 1,500-ലധികം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (എഫ്‌പി‌ഒകൾ) നമ്മുടെ  കർഷകർക്കും വേണ്ടി 'ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്' (ഒഎൻ‌ഡി‌സി) ആരംഭിച്ചു. രാജ്യത്തിന്റെ ഏത് കോണിലും ഇരിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടെയും വിപണിയിൽ വിൽക്കാൻ ഇത് എളുപ്പമാക്കും.

ഇന്ന്, രാജ്യത്തെ കർഷകർക്കായി ഒരു പുതിയ 'യൂറിയ ഗോൾഡ്' കൂടി അവതരിപ്പിച്ചു. ഇത് കൂടാതെ രാജസ്ഥാനിലെ വിവിധ നഗരങ്ങൾക്ക് പുതിയ മെഡിക്കൽ കോളേജുകളുടെയും ഏകലവ്യ മോഡൽ സ്കൂളുകളുടെയും സമ്മാനം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്കും, രാജസ്ഥാനിലെ ജനങ്ങൾക്കും, പ്രത്യേകിച്ച് എന്റെ കർഷക സഹോദരീസഹോദരന്മാർക്കും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

ഇന്ന് രാജ്യത്ത് 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ആരംഭിച്ചു. ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ സ്ഥാപിക്കുന്ന ഈ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഇന്ന്, 1,500-ലധികം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (എഫ്‌പി‌ഒകൾ) നമ്മുടെ  കർഷകർക്കും വേണ്ടി 'ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്' (ഒഎൻ‌ഡി‌സി) ആരംഭിച്ചു. രാജ്യത്തിന്റെ ഏത് കോണിലും ഇരിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടെയും വിപണിയിൽ വിൽക്കാൻ ഇത് എളുപ്പമാക്കും.

 

ഇന്ന്, രാജ്യത്തെ കർഷകർക്കായി ഒരു പുതിയ 'യൂറിയ ഗോൾഡ്' കൂടി അവതരിപ്പിച്ചു. ഇത് കൂടാതെ രാജസ്ഥാനിലെ വിവിധ നഗരങ്ങൾക്ക് പുതിയ മെഡിക്കൽ കോളേജുകളുടെയും ഏകലവ്യ മോഡൽ സ്കൂളുകളുടെയും സമ്മാനം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്കും, രാജസ്ഥാനിലെ ജനങ്ങൾക്കും, പ്രത്യേകിച്ച് എന്റെ കർഷക സഹോദരീസഹോദരന്മാർക്കും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

സുഹൃത്തുക്കളേ ,

രാജസ്ഥാനിലെ സിക്കാർ, ഷെഖാവതി പ്രദേശങ്ങൾ തീർച്ചയായും കർഷകരുടെ ശക്തികേന്ദ്രമാണ്. തങ്ങളുടെ അധ്വാനത്തിന് തടസ്സമില്ലെന്ന് ഇവിടുത്തെ കർഷകർ എക്കാലവും തെളിയിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ദൗർലഭ്യം ഉണ്ടായിട്ടും ഇവിടെ കർഷകർ മണ്ണിൽ നിന്ന് സമൃദ്ധമായ വിളകൾ കൊയ്തിട്ടുണ്ട്. കർഷകരുടെ കഴിവും കഠിനാധ്വാനവും മണ്ണിൽ നിന്ന് സ്വർണ്ണം പുറത്തെടുക്കും. അതുകൊണ്ടാണ് നമ്മുടെ സർക്കാർ രാജ്യത്തെ കർഷകരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നത്.

സുഹൃത്തുക്കളേ ,

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ കർഷകരുടെ വേദനയും ആശങ്കകളും മനസ്സിലാക്കുന്ന ഒരു സർക്കാരാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്. അതിനാൽ, കർഷകരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി കഴിഞ്ഞ ഒമ്പത് വർഷമായി കേന്ദ്രസർക്കാർ തുടർച്ചയായി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. വിത്ത് മുതൽ വിപണി വരെ കർഷകർക്കായി ഞങ്ങൾ പുതിയ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 2015-ൽ രാജസ്ഥാനിലെ സൂറത്ത്ഗഡിൽ നിന്ന് സോയിൽ ഹെൽത്ത് കാർഡ് പദ്ധതി ആരംഭിച്ചതായി ഞാൻ ഓർക്കുന്നു. ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള കർഷകർക്ക് ഞങ്ങൾ കോടിക്കണക്കിന് സോയിൽ ഹെൽത്ത് കാർഡുകൾ നൽകിയിട്ടുണ്ട്. ഈ കാർഡുകൾ കൊണ്ടാണ് കർഷകർ തങ്ങളുടെ മണ്ണിന്റെ ആരോഗ്യം ഇപ്പോൾ മനസ്സിലാക്കുന്നത്, അവർ അതിനനുസരിച്ച് വളങ്ങൾ ഉപയോഗിക്കുന്നു.

രാജസ്ഥാനിലെ കർഷകർക്കായി മറ്റൊരു സുപ്രധാന പദ്ധതി ആരംഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് 1.25 ലക്ഷത്തിലധികം പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ രാജ്യത്തിന് സമർപ്പിച്ചു. ഈ കേന്ദ്രങ്ങളെല്ലാം യഥാർത്ഥത്തിൽ കർഷകരുടെ സമൃദ്ധിക്ക് വഴിയൊരുക്കും. ഒരു തരത്തിൽ പറഞ്ഞാൽ കർഷകരുടെ ഏകജാലക കേന്ദ്രങ്ങളാണിവ.

കൃഷിയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി കർഷക സഹോദരങ്ങൾ പലപ്പോഴും വിവിധ സ്ഥലങ്ങളിൽ പോകേണ്ടിവരുന്നു. ഇപ്പോൾ, നിങ്ങൾക്ക് ഇനി അത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ല. പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കർഷകർക്ക് വിത്തും വളവും നൽകും. കൂടാതെ, ഈ കേന്ദ്രങ്ങൾ കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റ് യന്ത്രങ്ങളും നൽകും. കൃഷിയുമായി ബന്ധപ്പെട്ട ആധുനിക വിവരങ്ങളും ഈ കേന്ദ്രങ്ങൾ കർഷകർക്ക് നൽകും. സർക്കാർ പദ്ധതികളെക്കുറിച്ച് കൃത്യമായ വിവരമില്ലാത്തതിനാൽ എന്റെ കർഷക സഹോദരങ്ങൾക്ക് കാര്യമായ നഷ്ടം സംഭവിക്കുന്നത് ഞാൻ കണ്ടു. പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ഇപ്പോൾ എല്ലാ പദ്ധതികളെയും കുറിച്ചുള്ള സമയോചിതമായ വിവരങ്ങളുടെ വിശ്വസനീയമായ ഉറവിടമായി വർത്തിക്കും.

 

 സുഹൃത്തുക്കളേ ,

ഇതൊരു തുടക്കം മാത്രമാണ്, എന്റെ സഹ കർഷകരോടും ഈ ശീലം സ്വീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ കൃഷിയുമായി ബന്ധപ്പെട്ട ഒന്നും വാങ്ങേണ്ടതില്ലെങ്കിലും, നിങ്ങൾ മാർക്കറ്റിൽ പോയിട്ടുണ്ടെങ്കിൽ, നഗരത്തിൽ ഒരു പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രമുണ്ടെങ്കിൽ, അത് സന്ദർശിക്കുക. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണുക. നമ്മുടെ അമ്മമാരും സഹോദരിമാരും പച്ചക്കറി വാങ്ങാൻ പോകുമ്പോൾ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും, പക്ഷേ അവർ ഒരു സാരി കടയിൽ വന്നാൽ, അത് വാങ്ങേണ്ടതില്ലെങ്കിലും, അവർ ഇപ്പോഴും അത് സന്ദർശിക്കുന്നു. പുതിയതെന്താണെന്നും ഏതൊക്കെ ഇനം ലഭ്യമാണ് എന്നറിയാൻ അവർ ആഗ്രഹിക്കുന്നു. എന്റെ കർഷക സഹോദരീസഹോദരന്മാരും അൽപ്പം സമയമെടുത്ത് ഈ ശീലം വളർത്തിയെടുക്കണം - നിങ്ങൾ ഒരു പട്ടണത്തിൽ പോകുമ്പോഴും അവിടെ ഒരു കിസാൻ സമൃദ്ധി കേന്ദ്രം ഉള്ളപ്പോഴും അത് സന്ദർശിക്കുന്നത് ഉറപ്പാക്കുക. എല്ലാ ഇനങ്ങളും പരിശോധിക്കുക, പുതിയതെന്താണെന്ന് കാണുക. അതിൽ നിന്ന് നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. സുഹൃത്തുക്കളേ, ഈ വർഷം അവസാനത്തോടെ രാജ്യത്ത് 1.75 ലക്ഷത്തിലധികം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കും.

സുഹൃത്തുക്കളേ ,

കർഷകരുടെ ചെലവുകൾ പങ്കുവെച്ച് അവരുടെ ചെലവ് കുറയ്ക്കാൻ കേന്ദ്രത്തിലെ നിലവിലെ സർക്കാർ തികഞ്ഞ സത്യസന്ധതയോടെ പ്രവർത്തിക്കുന്നു. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. ഇന്നത്തെ 14-ാം ഗഡു കൂടി ചേർത്താൽ 2.6 ലക്ഷം കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചിട്ടുണ്ട്. വിവിധ ചെറിയ ചെലവുകൾ കൈകാര്യം ചെയ്യുന്നതിന് ഈ തുക കർഷകരെ ഗണ്യമായി സഹായിച്ചിട്ടുണ്ട്.

നമ്മുടെ സർക്കാർ നമ്മുടെ കർഷക സഹോദരങ്ങളുടെ പണം എങ്ങനെ ലാഭിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് യൂറിയ വില. രാജ്യത്തുടനീളമുള്ള കർഷകർ ദയവായി ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക. കൊറോണ എന്ന വിനാശകരമായ പാൻഡെമിക് എങ്ങനെ ബാധിച്ചുവെന്ന് നിങ്ങൾക്കറിയാം, തുടർന്ന് റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം വിപണിയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കി. പ്രത്യേകിച്ച് വളം മേഖലയിൽ ഇത് കടുത്ത തടസ്സങ്ങളുണ്ടാക്കി. എന്നാൽ ഇതിന്റെയെല്ലാം ആഘാതം നമ്മുടെ കർഷകരിൽ പതിക്കാൻ നമ്മുടെ സർക്കാർ അനുവദിച്ചില്ല.

രാസവളങ്ങളുടെ വിലയെക്കുറിച്ചുള്ള സത്യം രാജ്യത്തെ എന്റെ എല്ലാ കർഷകരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് നമ്മൾ ഇന്ത്യയിലെ കർഷകർക്ക് 266 രൂപയ്ക്ക് നൽകുന്ന യൂറിയയുടെ ചാക്ക്,  അതേ ബാഗ് യൂറിയ നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനിലെ കർഷകർക്ക് ഏകദേശം 720  രൂപയ്ക്കാണ്  ലഭ്യമാകുന്നത് .  അതുപോലെ, നാം  ഇന്ത്യയിലെ കർഷകർക്ക് 266 രൂപയ്ക്ക് നൽകുന്ന യൂറിയയുടെ ബാഗ്. , അതേ ബാഗ് യൂറിയ ബംഗ്ലാദേശിലെ കർഷകർക്ക് ഏകദേശം രൂപയ്ക്ക് ലഭ്യമാണ്. . ഇന്ത്യയിലെ കർഷകർക്ക് നമ്മൾ  നൽകുന്ന  266 രൂപയ്ക്കുള്ള   യൂറിയയുടെ ബാഗ്  ,  അതേ ചാക്കിന് 2100 രൂപയ്ക്കാണ് ചൈനയിലെ കർഷകർക്ക് കിട്ടുന്നത് . അതെ സമയം,  ഇതേ ചാക്ക് യൂറിയയുടെ   അമേരിക്കയിലെ വില എത്രയാണെന്ന് നിങ്ങൾക്കറിയാമോ? 300 രൂപയിൽ താഴെ വിലയുള്ള  യൂറിയയുടെ അതേ ചാക്ക് 3,000 രൂപയിലധികം രൂപയ്ക്കാണ്  അമേരിക്കൻ കർഷകർക്ക് വിൽക്കുന്നത് .  300  രൂപയും, 3,000 രൂപയും   തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് കാണാം. 

യൂറിയയുടെ വിലയിൽ ഇന്ത്യൻ കർഷകർ കഷ്ടപ്പെടാൻ നമ്മുടെ സർക്കാർ അനുവദിക്കില്ല. രാജ്യത്തെ കർഷകർ ഓരോ ദിവസവും ഈ സത്യത്തിന് സാക്ഷ്യം വഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. യൂറിയ വാങ്ങാൻ പോകുമ്പോൾ ഇത് മോദിയുടെ ഉറപ്പാണെന്ന് അവർക്ക് പൂർണവിശ്വാസമുണ്ട്. എന്താണ് ഉറപ്പ് എന്ന് കർഷകരോട് ചോദിച്ചാൽ അറിയാം.

 

സുഹൃത്തുക്കളേ,

രാജസ്ഥാനിൽ, നിങ്ങൾ എല്ലാ കർഷകരും നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് ബജ്റ (മില്ലറ്റ്) പോലുള്ള നാടൻ ധാന്യങ്ങൾ വളർത്തുന്നു. നമ്മുടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ, വ്യത്യസ്ത തരം നാടൻ ധാന്യങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ നമ്മുടെ സർക്കാർ ഈ നാടൻ ധാന്യങ്ങൾക്ക് ‘ശ്രീ അന്ന’ എന്ന അംഗീകാരം നൽകി. എല്ലാ നാടൻ ധാന്യങ്ങളും ‘ശ്രീ അന്ന’ എന്ന പേരിൽ തിരിച്ചറിയും, നമ്മുടെ സർക്കാർ ഇന്ത്യയുടെ നാടൻ ധാന്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലേക്ക് കൊണ്ടുപോകുന്നു. സർക്കാരിന്റെ ശ്രമഫലമായാണ് ‘ശ്രീ അന്ന’ ഉൽപന്നങ്ങളുടെ ഉൽപ്പാദനവും സംസ്കരണവും കയറ്റുമതിയും രാജ്യത്ത് വർധിക്കുന്നത്. അടുത്തിടെ, പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിൽ പങ്കെടുക്കാൻ അമേരിക്കയിലെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെയും പ്ലേറ്റിൽ ഞങ്ങളുടെ നാടൻ ധാന്യങ്ങളുടെ ഒരു വിഭവം ഉണ്ടെന്ന് കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു.

സുഹൃത്തുക്കളേ ,

നിരന്തരമായ ശ്രമങ്ങൾ നമ്മുടെ രാജ്യത്തിനും നമ്മുടെ രാജസ്ഥാനിലെ നാടൻ ധാന്യങ്ങളും 'ശ്രീ അന്ന' വിളകളും കൃഷി ചെയ്യുന്ന ചെറുകിട കർഷകർക്കും വലിയ നേട്ടങ്ങൾ കൈവരുത്തുന്നു. രാജ്യത്ത് നടക്കുന്ന നിരവധി സംരംഭങ്ങൾ കർഷകരുടെ ജീവിതത്തിൽ കാര്യമായ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു.

കർഷകരേ ,

ഇന്ത്യയിലെ ഗ്രാമങ്ങൾ വികസിക്കുമ്പോൾ മാത്രമേ ഇന്ത്യയുടെ വികസനം സാധ്യമാകൂ. ഗ്രാമങ്ങൾ വികസിക്കുമ്പോൾ മാത്രമേ ഇന്ത്യ വികസിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇന്ന് നമ്മുടെ ഗവൺമെന്റ് നഗരങ്ങളിൽ ലഭിക്കുന്നത് പോലെ ഇന്ത്യയിലെ ഗ്രാമങ്ങളിലും എല്ലാ സൗകര്യങ്ങളും എത്തിക്കാൻ പ്രവർത്തിക്കുന്നത്. രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന് ആരോഗ്യസേവനം നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. കോടിക്കണക്കിന് ആളുകൾ വിധിയെ ആശ്രയിച്ച് ജീവിതം നയിച്ചു. നല്ല ആശുപത്രികൾ ഡൽഹിയിലോ ജയ്പൂരിലോ മറ്റ് വലിയ നഗരങ്ങളിലോ മാത്രമാണെന്ന് അനുമാനിക്കപ്പെട്ടു. ഈ അവസ്ഥയും നമ്മൾ മാറ്റുകയാണ്. ഇന്ന്, പുതിയ എയിംസും (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും) പുതിയ മെഡിക്കൽ കോളേജുകളും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ഥാപിക്കപ്പെടുകയാണ്.

 

ഈ ശ്രമങ്ങളുടെ ഫലമായി ഇന്ന് രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 700 കവിഞ്ഞു. 8-9 വർഷം മുമ്പ് രാജസ്ഥാനിൽ 10 മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, രാജസ്ഥാനിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം 35 ആയി ഉയർന്നു. ഇത് നമ്മുടെ സ്വന്തം ജില്ലയിലും പരിസരങ്ങളിലും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല, ഈ സ്ഥാപനങ്ങൾ വഴി ധാരാളം ഡോക്ടർമാരെ സൃഷ്ടിക്കുകയും ചെയ്യുന്നു. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളുടെ അടിത്തറയായി ഈ ഡോക്ടർമാർ മാറുകയാണ്.

ഉദാഹരണത്തിന്, ഇന്ന് തുറന്നിരിക്കുന്ന പുതിയ മെഡിക്കൽ കോളേജുകൾ ബാരൻ, ബുണ്ടി, ടോങ്ക്, സവായ് മധോപൂർ, കരൗലി, ജുൻജുനു, ജയ്സാൽമർ, ധോൽപൂർ, ചിത്തോർഗഡ്, സിരോഹി, സിക്കാർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനം ചെയ്യും. വൈദ്യചികിത്സയ്ക്കായി ആളുകൾക്ക് ഇനി ജയ്പൂരിലേക്കോ ഡൽഹിയിലേക്കോ പോകേണ്ടിവരില്ല. നിങ്ങളുടെ വീടിനടുത്ത് ഇപ്പോൾ നല്ല ആശുപത്രികൾ ലഭ്യമാകും, പാവപ്പെട്ടവരുടെ ആൺമക്കൾക്കും ഈ മെഡിക്കൽ കോളേജുകളിൽ പഠിച്ച് ഡോക്ടർമാരാകാനുള്ള അവസരവും ലഭിക്കും. മാത്രമല്ല, മെഡിക്കൽ വിദ്യാഭ്യാസം മാതൃഭാഷയിൽ പഠിപ്പിക്കാൻ നമ്മുടെ സർക്കാർ വഴിയൊരുക്കിയിട്ടുണ്ട്. ഇനി ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ ഒരു പാവപ്പെട്ടവന്റെ മകനും മകളും ഡോക്ടറാകുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല. ഇതും മോദിയുടെ ഉറപ്പാണ്.

സഹോദരീ സഹോദരന്മാരേ,

പതിറ്റാണ്ടുകളായി, നമ്മുടെ ഗ്രാമങ്ങളും അധഃസ്ഥിതരും പിന്നാക്കാവസ്ഥയിലായിരുന്നു, പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നല്ല സ്‌കൂളുകൾ ഇല്ലായിരുന്നു. പിന്നാക്ക, ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾ വലിയ സ്വപ്‌നങ്ങൾ കണ്ടിരുന്നുവെങ്കിലും ആ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ അവർക്ക് മാർഗമില്ലായിരുന്നു. വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് ഞങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചു, വിഭവങ്ങൾ മെച്ചപ്പെടുത്തി, ഏകലവ്യ മോഡൽ ട്രൈബൽ സ്കൂളുകൾ തുറന്നു. ഇത് നമ്മുടെ ആദിവാസി യുവാക്കൾക്ക് വളരെയധികം നേട്ടങ്ങൾ കൈവരിച്ചു.

സുഹൃത്തുക്കളേ ,

സ്വപ്നങ്ങൾ അതിമോഹമാകുമ്പോഴാണ് വിജയം പ്രാധാന്യമർഹിക്കുന്നത്. നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിച്ച സംസ്ഥാനമാണ് രാജസ്ഥാൻ. ആ പൈതൃകം കാത്തുസൂക്ഷിക്കുകയും രാജസ്ഥാനെ ആധുനിക വികസനത്തിലേക്ക് നയിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാൽ, രാജസ്ഥാനിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഞങ്ങളുടെ മുൻഗണന. അടുത്തിടെ, സംസ്ഥാനത്ത് രണ്ട് ഹൈടെക് എക്‌സ്പ്രസ് വേകൾ ഉദ്ഘാടനം ചെയ്യപ്പെട്ടു - ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെയും അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ് വേയുടെയും നിർണായക ഭാഗം, രാജസ്ഥാന്റെ വികസന കഥയിലേക്ക് പുതിയ അധ്യായങ്ങൾ ചേർത്തു. രാജസ്ഥാനിലെ ജനങ്ങൾക്ക് വന്ദേ ഭാരത് ട്രെയിനും സമ്മാനിച്ചിട്ടുണ്ട്.

 

ഇന്ത്യൻ സർക്കാർ നിലവിൽ അടിസ്ഥാന സൗകര്യ വികസനത്തിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും നിക്ഷേപം നടത്തുന്നു, ഇത് രാജസ്ഥാനിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കും. 'പധാരോ മ്ഹാരേ ദേശ്' എന്ന മുദ്രാവാക്യവുമായി നിങ്ങൾ വിനോദസഞ്ചാരികളെ ക്ഷണിക്കുമ്പോൾ, എക്സ്പ്രസ് വേകളും നല്ല റെയിൽ സൗകര്യങ്ങളും അവരെ സ്വാഗതം ചെയ്യും.

സ്വദേശ് ദർശൻ യോജനയ്ക്ക് കീഴിൽ ഖതുശ്യാം ജി ക്ഷേത്രത്തിലെ സൗകര്യങ്ങൾ ഞങ്ങളുടെ സർക്കാർ വിപുലീകരിച്ചു. ശ്രീ ഖതുശ്യാമിന്റെ അനുഗ്രഹത്താൽ രാജസ്ഥാന്റെ വികസനം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളെല്ലാവരും രാജസ്ഥാന്റെ അഭിമാനത്തിനും പൈതൃകത്തിനും ലോകമെമ്പാടും ഒരു പുതിയ ഐഡന്റിറ്റി നൽകും.

സുഹൃത്തുക്കളേ ,

രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെഹ്‌ലോട്ട് ജി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വാസ്ഥ്യത്തിലായിരുന്നു, കാലിൽ അസ്വസ്ഥതകൾ നേരിടുന്നു. ഇന്ന് അദ്ദേഹം ഈ പരിപാടിയിൽ  പങ്കെടുക്കേണ്ടതായിരുന്നു, പക്ഷേ ആ പ്രശ്നം കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. രാജസ്ഥാനിലെ കർഷകരുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി ഈ സുപ്രധാന വികസനങ്ങളും സംരംഭങ്ങളും ഞാൻ സമർപ്പിക്കുന്നു, ഒപ്പം എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. ഇതോടെ ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.

ഒത്തിരി നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government