പിഎം കിസാൻ പദ്ധതിയുടെ 17-ാം ഗഡുവായി 20,000 കോടിയിലധികം രൂപ വിതരണം ചെയ്തു
സ്വയംസഹായസംഘങ്ങളിലെ 30,000-ത്തിലധികം സ്ത്രീകൾക്ക് കൃഷിസഖികളായി സർട്ടിഫിക്കറ്റ് നൽകി
"തുടർച്ചയായ മൂന്നാം തവണയും എന്നെ പ്രതിനിധിയായി തെരഞ്ഞെടുത്ത് കാശിയിലെ ജനങ്ങൾ എന്നെ അനുഗ്രഹിച്ചു"
"തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുന്നത് ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിൽ അപൂർവമായി മാത്രമേ കാണാനാകൂ"
"ഇന്ത്യയെ 21-ാം നൂറ്റാണ്ടിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ കാർഷിക സമ്പ്രദായത്തിനാകെ വലിയ പങ്കുണ്ട്"
"പിഎം കിസാൻ സമ്മാൻ നിധി ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയായി ഉയർന്നു"
"പിഎം കിസാൻ സമ്മാൻ നിധി അർഹരായ ഗുണഭോക്താവിലേക്ക് എത്തിച്ചേരാൻ സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചതിൽ ഞാൻ സന്തുഷ്ടനാണ്"
"ലോകത്തിലെ എല്ലാ തീൻമേശകളിലും ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലും ഭക്ഷ്യധാന്യമോ ഭക്ഷ്യ ഉൽപ്പന്നമോ ഉണ്ടായിരിക്കണം എന്നതാണ് എന്റെ സ്വപ്നം"
"അമ്മമാരും സഹോദരിമാരും ഇല്ലാതെയുള്ള കൃഷി സങ്കൽപ്പിക്കാൻ പോലും കഴിയില്ല"
"ബനാസ് ഡയറിയുടെ വരവിനുശേഷം, ബനാറസിലെ പാൽ ഉൽപ്പാദകരിൽ പലരുടെയും വരുമാനം 5 ലക്ഷം രൂപ വരെ വർധിച്ചു"
"നഗരവികസനത്തിന്റെ പുതിയ അധ്യായം രചിക്കാൻ ഈ പൈതൃക നഗരത്തിന് കഴിയുമെന്ന് കാശി ലോകത്തിനാകെ കാട്ടിക്കൊടുത്തു"

नम: पार्वती पतये!

ഹര ഹര മഹാദേവ!

ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ ശിവരാജ് സിംഗ് ചൗഹാന്‍, ഭഗീരഥ് ചൗധരി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, നിയമസഭാംഗവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റുമായ ശ്രീ. ഭൂപേന്ദ്ര ചൗധരി, മറ്റ് സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വന്‍തോതില്‍ തടിച്ചുകൂടിയ എന്റെ കര്‍ഷക സഹോദരീസഹോദരന്മാരേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!

തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഞാന്‍ ആദ്യമായി ബനാറസ് സന്ദര്‍ശിച്ചത് ഇന്നാണ്. കാശിയിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍!

ബാബ വിശ്വനാഥിന്റെയും മാ ഗംഗയുടെയും അനുഗ്രഹത്താലും കാശിയിലെ ജനങ്ങളുടെ അളവറ്റ സ്‌നേഹത്താലും മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയും എന്നെ തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതിന് കാശിയിലെ ജനങ്ങളോട് ഞാന്‍ നന്ദിയുള്ളവനാണ്. ഗംഗ മാതാവ് എന്നെ ദത്തെടുത്തതു പോലെയും ഞാന്‍ ഈ സ്ഥലത്തെ ഒരാളായി മാറിയതായും തോന്നുന്നു. ചൂടിനെ വകവയ്ക്കാതെ, നിങ്ങളുടെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കാന്‍ നിങ്ങള്‍ എല്ലാവരും ഇവിടെ ഒത്തുകൂടി, നിങ്ങളുടെ സമര്‍പ്പണം കണ്ട്, സൂര്യദേവന്‍ പോലും ആശ്വാസം നല്‍കും വിധം ആകാശം മൂടിക്കെട്ടിയിരിക്കുകയാണ്. ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനാണ്; ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

 

സുഹൃത്തുക്കളേ,

ഭാരതത്തിലെ 18-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശാലതയും ശക്തിയും ആഴത്തില്‍ വേരൂന്നിയ സ്വഭാവവും ലോകത്തിന് മുന്നില്‍ കാണിക്കുന്നു. 64 കോടിയിലധികം ആളുകള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി, ഇത് ആഗോളതലത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയായി മാറി. G-7 യോഗത്തിനായി അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍, എല്ലാ G-7 രാജ്യങ്ങളില്‍ നിന്നുമുള്ള മൊത്തം വോട്ടര്‍മാരുടെ എണ്ണം കൂട്ടിച്ചേര്‍ത്താല്‍ പോലും, ഭാരതിന്റെ വോട്ടര്‍മാരുടെ എണ്ണം അതിന്റെ 1.5 മടങ്ങ് കൂടുതലായിരിക്കുമെന്ന് ഞാന്‍ ശ്രദ്ധിച്ചു. അതുപോലെ, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള എല്ലാ വോട്ടര്‍മാരെയും ഒന്നിച്ചാല്‍, ഭാരതത്തിന്റെ വോട്ടര്‍മാരുടെ എണ്ണം 2.5 മടങ്ങ് കൂടുതലായിരിക്കും. 31 കോടിയിലധികം സ്ത്രീകള്‍ ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു, ലോകമെമ്പാടുമുള്ള ഏതൊരു രാജ്യത്തും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരെ അടയാളപ്പെടുത്തി-ഏതാണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മുഴുവന്‍ ജനസംഖ്യയ്ക്കും തുല്യമാണ്. ജനാധിപത്യ ശക്തിയുടെയും സൗന്ദര്യത്തിന്റെയും ഈ ശ്രദ്ധേയമായ പ്രകടനം ആഗോള ശ്രദ്ധയും പ്രശംസയും ആകര്‍ഷിക്കുന്നു. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിന്റെ വിജയത്തിന് സംഭാവന നല്‍കിയ ബനാറസിലെ ഓരോ വോട്ടര്‍മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു.ഒരു എംപിയെ മാത്രമല്ല, തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബനാറസിലെ ജനങ്ങള്‍ക്ക് ഇത് അഭിമാനകരമായ കാര്യമാണ്. അതിനാല്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇരട്ട അഭിനന്ദനങ്ങള്‍.

സുഹൃത്തുക്കളേ,

ഈ തെരഞ്ഞെടുപ്പില്‍ ഈ രാജ്യത്തെ ജനങ്ങള്‍ നല്‍കിയ ജനവിധി യഥാര്‍ത്ഥത്തില്‍ അഭൂതപൂര്‍വവും പുതു ചരിത്രം രചിക്കുന്നതുമാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റ് തുടര്‍ച്ചയായി മൂന്നാം തവണയും തിരിച്ചുവരുന്നത് ജനാധിപത്യ രാജ്യങ്ങളില്‍ അപൂര്‍വമാണ്. എന്നിട്ടും ഭാരതത്തിലെ ജനങ്ങള്‍ ഇത്തവണ അത് നേടി. ഭാരതത്തില്‍ ഇത്തരമൊരു ഹാട്രിക്കിന്റെ അവസാന ഉദാഹരണം 60 വര്‍ഷം മുമ്പായിരുന്നു. നിങ്ങളുടെ പിന്തുണ നിങ്ങളുടെ സേവകനായ മോദിക്ക് ഈ ഭാഗ്യം നല്‍കി. ഭാരതം പോലൊരു രാജ്യത്ത്, യുവാക്കളുടെ അഭിലാഷങ്ങള്‍ വളരെ ഉയര്‍ന്നതും ജനങ്ങളുടെ സ്വപ്നങ്ങള്‍ വലുതുമായ ഒരു രാജ്യത്ത്, പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഒരു സര്‍ക്കാരിന് വീണ്ടും സേവനം ചെയ്യാന്‍ അവസരം ലഭിക്കുന്നത് ഒരു സുപ്രധാന വിജയവും വിശ്വാസത്തിന്റെ അപാരമായ പ്രകടനവുമാണ്. . ഈ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. നിങ്ങളുടെ സേവനത്തില്‍ അക്ഷീണം പ്രവര്‍ത്തിക്കാനും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താനും ഇത് എന്നെ പ്രചോദിപ്പിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനും ഞാന്‍ രാവും പകലും കഠിനാധ്വാനം ചെയ്യുന്നത് തുടരും.

സുഹൃത്തുക്കളേ,

കര്‍ഷകരെയും യുവാക്കളെയും സ്ത്രീകളെയും ദരിദ്രരെയും വികസിത ഭാരതത്തിന്റെ ശക്തമായ തൂണുകളായി ഞാന്‍ കാണുന്നു. അവരുടെ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാന്‍ എന്റെ മൂന്നാം ടേമിന് തുടക്കമിട്ടത്. ഞങ്ങളുടെ സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ കര്‍ഷകരെയും പാവപ്പെട്ട കുടുംബങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു. രാജ്യത്തുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്കായി 3 കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതാണെങ്കിലും അല്ലെങ്കില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി മുന്നോട്ട് കൊണ്ടുപോകുന്നതാണെങ്കിലും, ഈ സംരംഭങ്ങള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യും. ഇന്നത്തെ പരിപാടി ഒരു വികസിത ഭാരതത്തിലേക്കുള്ള ഈ പാതയെ ശക്തിപ്പെടുത്താന്‍ കൂടിയാണ്. കോടിക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന ഈ പ്രത്യേക പരിപാടിയില്‍, രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ കാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ഈ പരിപാടിയുടെ ഭാഗമായ എല്ലാ കര്‍ഷകരെയും അമ്മമാരെയും സഹോദരങ്ങളെയും സഹോദരിമാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. എന്റെ കാശിയില്‍ നിന്ന്, ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും സാങ്കേതികവിദ്യ വഴി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ കര്‍ഷക സഹോദരങ്ങള്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. കുറച്ച് സമയത്തിന് മുമ്പ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 20,000 കോടി രൂപ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിരുന്നു. ഇന്ന്, 3 കോടി സഹോദരിമാരെ ലഖ്പതി ദീദികളാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്. കൃഷി സഖികളായി സഹോദരിമാരുടെ പുതിയ വേഷം അവര്‍ക്ക് മാന്യതയും പുതിയ വരുമാന സ്രോതസ്സുകളും ഉറപ്പാക്കും. എന്റെ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയായി മാറി. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇതുവരെ 3.25 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, വാരാണസി ജില്ലയിലെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ ഒരു കോടിയിലധികം കര്‍ഷകര്‍ ഈ പദ്ധതിയുടെ പ്രയോജനം നേടിയിരുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും ലളിതമാക്കിയിട്ടുണ്ട്. ശരിയായ ഉദ്ദേശവും സേവന മനോഭാവവും ഉണ്ടെങ്കില്‍, കര്‍ഷകരുടെയും പൊതുജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായുള്ള സംരംഭങ്ങള്‍ ശ്രദ്ധേയമായ വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയും.


സഹോദരീ സഹോദരന്മാരേ,

21-ാം നൂറ്റാണ്ടിലെ ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി സ്ഥാപിക്കുന്നതില്‍ മുഴുവന്‍ കാര്‍ഷിക വ്യവസ്ഥയും നിര്‍ണായക പങ്ക് വഹിക്കുന്നു. നാം ആഗോള കാഴ്ചപ്പാട് സ്വീകരിക്കുകയും അന്താരാഷ്ട്ര വിപണിയെ മനസ്സില്‍ കാണുകയും വേണം. പയറുവര്‍ഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക കയറ്റുമതിയില്‍ മുന്നിട്ടുനില്‍ക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യങ്ങള്‍. ബനാറസില്‍ നിന്നുള്ള ലാന്‍ഗ്ര മാമ്പഴം, ജൗന്‍പൂരില്‍ നിന്നുള്ള റാഡിഷ്, ഗാസിപൂരിലെ ലേഡിഫിംഗര്‍ എന്നിവ പരിഗണിക്കുക; അത്തരത്തിലുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തുന്നുണ്ട്. ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന സംരംഭവും ജില്ലാ തലത്തില്‍ കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും കയറ്റുമതി വര്‍ധിപ്പിക്കുകയും കയറ്റുമതി നിലവാരം പുലര്‍ത്തുന്നതിന് ഉല്‍പ്പാദന നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള എല്ലാ ഡൈനിംഗ് ടേബിളിലും ഇന്ത്യന്‍ ഭക്ഷ്യധാന്യങ്ങളോ ഉല്‍പന്നങ്ങളോ ഉണ്ടായിരിക്കണം എന്ന കാഴ്ചപ്പാടോടെ, പാക്കേജുചെയ്ത ഭക്ഷണത്തിനുള്ള ആഗോള വിപണിയില്‍ രാജ്യത്തിന്റെ സാന്നിധ്യം ഉയര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് നേടുന്നതിന്, കൃഷിയില്‍ 'സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ്' എന്ന മന്ത്രം നാം പ്രോത്സാഹിപ്പിക്കണം. നാടന്‍ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതോ ശ്രീ അന്നയോ, ഔഷധ ഗുണങ്ങളുള്ള വിളകള്‍ കൃഷി ചെയ്യുന്നതോ, ജൈവകൃഷിയിലേക്ക് മുന്നേറുന്നതോ, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് സുപ്രധാന പിന്തുണാ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നു.

 

സഹോദരീ സഹോദരന്മാരേ,

നമ്മുടെ അമ്മമാരും പെങ്ങന്മാരും ഇത്രയധികം എണ്ണത്തില്‍ ഇവിടെയുണ്ട്. അവരില്ലാതെ കൃഷി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. തല്‍ഫലമായി, കൃഷിക്ക് ഒരു പുതിയ ദിശ നല്‍കാന്‍ അമ്മമാരുടെയും സഹോദരിമാരുടെയും പങ്ക് ഇപ്പോള്‍ വിപുലീകരിക്കുകയാണ്. നമോ ഡ്രോണ്‍ ദീദി, കൃഷി സഖി തുടങ്ങിയ സംരംഭങ്ങള്‍ ഈ ശ്രമത്തിന്റെ ഉദാഹരണങ്ങളാണ്. ആശാ വര്‍ക്കര്‍മാര്‍ എന്ന നിലയിലുള്ള സഹോദരിമാരുടെ സംഭാവനകളും ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ബാങ്ക് സഖികള്‍ എന്ന നിലയിലുള്ള അവരുടെ പങ്കാളിത്തവും ഞങ്ങള്‍ കണ്ടു. ഇനി, കൃഷി സഖി സംരംഭത്തിലൂടെ കൃഷിക്ക് പുതിയ ശക്തി ലഭിക്കുന്നത് കാണാം. ഇന്ന്, 30,000-ലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് 'കൃഷി സഖികള്‍' എന്നതിന്റെ പങ്ക് അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. നിലവില്‍ 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഭാവിയില്‍, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗ്രൂപ്പുകളെ ഇതിലേക്ക് ബന്ധിപ്പിക്കും. 3 കോടി ലക്ഷപതി ദീദികളെ സൃഷ്ടിക്കുന്നതിനും ഈ പ്രചാരണം സഹായിക്കും.

സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാശിയിലെ കര്‍ഷകര്‍ക്ക് ഗണ്യമായ അവസരങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിച്ചത്. കാശിയിലെ ബനാസ് ഡയറി കോംപ്ലക്സ്, കര്‍ഷകര്‍ക്കായുള്ള പെരിഷബിള്‍ കാര്‍ഗോ സെന്റര്‍, വിവിധ കാര്‍ഷിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങള്‍, സംയോജിത പാക്ക് ഹൗസുകള്‍ എന്നിവയെല്ലാം കാശിയിലെയും പൂര്‍വാഞ്ചലിലെയും കര്‍ഷകരെ വളരെയധികം ശാക്തീകരിക്കുകയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ബനാറസിലെയും പരിസര പ്രദേശങ്ങളിലെയും കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും ഭാഗ്യം മാറ്റിമറിച്ചിരിക്കുകയാണ് ബനാസ് ഡയറി. ഇന്ന്, പ്രതിദിനം 3 ലക്ഷം ലിറ്റര്‍ പാലാണ് ഡയറി ശേഖരിക്കുന്നത്. ബനാറസില്‍ നിന്ന് മാത്രം കന്നുകാലി വളര്‍ത്തുന്ന് 14,000-ലധികം പേര്‍ ഡയറിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ കാശിയില്‍ നിന്ന് കന്നുകാലി വളര്‍ത്തുന്ന 16,000 പേരെക്കൂടി ഉള്‍പ്പെടുത്താന്‍ ബനാസ് ഡയറി പദ്ധതിയിടുന്നു. ബനാസ് ഡയറിയുടെ തുടക്കം മുതല്‍, ബനാറസിലെ പല പാല്‍ ഉല്‍പ്പാദകരുടെയും വരുമാനം 5 ലക്ഷം രൂപ വരെ വര്‍ദ്ധിച്ചു. കര്‍ഷകര്‍ക്ക് വാര്‍ഷിക ബോണസും ലഭിക്കുന്നു, കഴിഞ്ഞ വര്‍ഷം 100 കോടിയിലധികം രൂപ പശുപരിപാലകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. കൂടാതെ, ബനാസ് ഡയറി കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള ഗിര്‍, സഹിവാള്‍ പശുക്കളെ നല്‍കുകയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

ബനാറസിലെ മത്സ്യകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. നൂറുകണക്കിന് കര്‍ഷകര്‍ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയില്‍ നിന്ന് പ്രയോജനം നേടുന്നു, ഇപ്പോള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളിലേക്ക് പ്രവേശനമുണ്ട്. കൂടാതെ, സമീപത്തെ ചന്ദൗലിയില്‍ ഏകദേശം 70 കോടി രൂപ ചെലവില്‍ ഒരു ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നു. ബനാറസിലെ മത്സ്യകര്‍ഷകര്‍ക്കും ഈ മാര്‍ക്കറ്റ് പ്രയോജനപ്പെടും.

സുഹൃത്തുക്കളേ,

ബനാറസില്‍ പ്രധാനമന്ത്രി സൂര്യ ഘര്‍ സൗജന്യ വൈദ്യുതി പദ്ധതിയുടെ വന്‍ വിജയം കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഏകദേശം 40,000 പേര്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബനാറസിലെ 2,100-ലധികം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്, 3,000-ലധികം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി സൂര്യ ഘര്‍ സൗജന്യ വൈദ്യുതി പദ്ധതിയില്‍ പങ്കെടുക്കുന്ന മിക്ക കുടുംബങ്ങള്‍ക്കും ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിച്ചു: അവരുടെ വൈദ്യുതി ബില്ലുകള്‍ പൂജ്യമായി കുറഞ്ഞുവെന്ന് മാത്രമല്ല, 2,000 മുതല്‍ 3,000 രൂപ വരെ അധിക വരുമാനം നേടാനും തുടങ്ങി.

 

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തില്‍ ബനാറസിലും അതിന്റെ ചുറ്റുമുള്ള ഗ്രാമങ്ങളിലും നടത്തിയ അടിസ്ഥാന സൗകര്യ വികസനം വളരെയധികം പ്രയോജനകരമാണ്. നിലവില്‍ കാശിയിലെ രാജ്യത്തെ ആദ്യത്തെ സിറ്റി റോപ്വേ പദ്ധതി അന്തിമഘട്ടത്തിലാണ്. ഗാസിപൂര്‍, അസംഗഡ്, ജൗന്‍പൂര്‍ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റിംഗ് റോഡ് വികസനത്തിന് ഉത്തേജകമായി മാറി. ഫുല്‍വാരിയയിലും ചൗകാഘട്ടിലും നിര്‍മിച്ച മേല്‍പ്പാലങ്ങള്‍ ബനാറസ് നിവാസികളുടെ ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിച്ചിട്ടുണ്ട്. കാശി, ബനാറസ്, കാന്റ് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന രീതിയില്‍ നവീകരിച്ചു. അടുത്തിടെ നവീകരിച്ച ബാബത്പൂര്‍ വിമാനത്താവളം ഗതാഗതം സുഗമമാക്കുക മാത്രമല്ല, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയും ചെയ്യുന്നു. ഗംഗാ ഘട്ടുകളുടെ വികസനത്തിലെ പുരോഗതി, ബിഎച്ച്യുവിലെ പുതിയ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, നഗരത്തിലുടനീളമുള്ള പുനരുജ്ജീവിപ്പിച്ച കുളങ്ങള്‍, വാരണാസിയിലുടനീളമുള്ള വിവിധ സിസ്റ്റം മെച്ചപ്പെടുത്തലുകള്‍ എന്നിവ അതിലെ നിവാസികള്‍ക്കിടയില്‍ അഭിമാനബോധം വളര്‍ത്തുന്നു. പുതിയ സ്റ്റേഡിയം നിര്‍മാണം ഉള്‍പ്പെടെയുള്ള കായികരംഗത്തെ സംരംഭങ്ങള്‍ യുവാക്കള്‍ക്ക് പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

സുഹൃത്തുക്കളേ,

പണ്ടു മുതലേ സംസ്‌കാരത്തിന്റെയും അറിവിന്റെയും പ്രതിരൂപമായ പൈതൃക നഗരത്തില്‍ പോലും നഗരവികസനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടാന്‍ കഴിയുമെന്ന് കാശിയിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കാനായി. വികസനത്തിന്റെയും പൈതൃകത്തിന്റെയും സമ്മിശ്രണം കാശിയില്‍ ഉടനീളം പ്രകടമാണ്, ഇത് അതിന്റെ നിവാസികള്‍ക്ക് മാത്രമല്ല, ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇവിടെയെത്തുന്ന പൂര്‍വാഞ്ചലില്‍ നിന്നുള്ള കുടുംബങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

ബാബ വിശ്വനാഥിന്റെ അനുഗ്രഹത്താല്‍ കാശിയുടെ വികസനത്തിന്റെ ഈ പ്രയാണം തടസ്സമില്ലാതെ തുടരും. രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷക സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കാശിയിലെ ജനങ്ങള്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു.

नम: पार्वती पतये!

ഹര ഹര മഹാദേവ!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi