സർ എം എം വിശ്വേശ്വരയ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
"സബ്ക പ്രയാസിലൂടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുന്നതിന്റെ പാതയിലാണ്"
"ദരിദ്രരെ സേവിക്കുന്ന മതപരവും സാമൂഹികവുമായ സ്ഥാപനങ്ങളുടെ മഹത്തായ പാരമ്പര്യമാണ് കർണാടകത്തിനുള്ളത്"
“ഞങ്ങളുടെ ഗവണ്മെന്റ് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. കന്നഡ ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും ഇന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകിയിട്ടുണ്ട്.
"ദരിദ്രരുടെയും ഇടത്തരക്കാരുടെയും ആരോഗ്യത്തിന് ഞങ്ങൾ മുൻഗണന നൽകുന്നു"
"ആരോഗ്യവുമായി ബന്ധപ്പെട്ട നയങ്ങളിൽ ഞങ്ങൾ സ്ത്രീകൾക്ക് മുൻതൂക്കം നൽകുന്നു"

കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ ജി, സദ്ഗുരു ശ്രീ മധുസൂദനൻ സായ് ജി, വേദിയിൽ സന്നിഹിതരായ മഹത്തുക്കൾ, സ്ത്രീകളേ, മാന്യരേ!

കർണാടകത്തിലെ എല്ലാ സഹോദരങ്ങൾക്കും നമസ്‌കാരം!

നിരവധി സ്വപ്നങ്ങളും പുതിയ പ്രമേയങ്ങളുമായി അസാധാരണമായ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ഈ മഹത്തായ സേവനത്തിൽ നിങ്ങളെല്ലാവരും പങ്കാളികളാകുന്നു. നിങ്ങളെ  കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം.വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബെല്ലാപ്പൂർ. അൽപം മുമ്പ് സർ വിശ്വേശ്വരയ്യയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. ഈ പുണ്യഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം കർഷകർക്കും സാധാരണക്കാർക്കും വേണ്ടി പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാക്കുകയും മികച്ച എഞ്ചിനീയറിംഗ് പ്രോജക്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ ,

സത്യസായി ഗ്രാമത്തിന്റെ രൂപത്തിൽ രാജ്യത്തിന് സേവനത്തിന്റെ മഹത്തായ മാതൃകയും ഈ ഭൂമി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യത്തിലൂടെയും മനുഷ്യസേവനം എന്ന ദൗത്യം ഇവിടെ പുരോഗമിക്കുന്ന രീതി ശരിക്കും അത്ഭുതകരമാണ്. ഇന്ന് ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളേജ് ഈ ദൗത്യത്തിന് ആക്കം കൂട്ടും. എല്ലാ വർഷവും, ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച്, രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ സേവനത്തിൽ നിരവധി പുതിയ കഴിവുള്ള ഡോക്ടർമാരെ സൃഷ്ടിക്കും. ഇൻസ്റ്റിറ്റ്യൂട്ടിനെയും ഇവിടെയുള്ള ചിക്കബല്ലാപ്പൂരിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

സ്വാതന്ത്ര്യത്തിന്റെ ‘അമൃത് മഹോത്സവ’ത്തിൽ ഇന്ത്യ ഒരു വികസിത രാജ്യമാകാൻ തീരുമാനിച്ചു. 2047-ൽ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന ഇന്ത്യ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ വികസിക്കുമെന്ന് ആളുകൾ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്. ‘ഒരുപാട് വെല്ലുവിളികളുണ്ട്, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അതെങ്ങനെ പൂർത്തീകരിക്കും?’ ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, ശക്തമായ ഉത്തരം, നിശ്ചയദാർഢ്യം നിറഞ്ഞ ഉത്തരം, നേട്ടങ്ങൾ കൈവരിക്കാനുള്ള ശക്തിയുള്ള ഉത്തരം, ആ ഉത്തരം ‘സബ്ക പ്രയസ്’ (എല്ലാവരുടെയും പരിശ്രമം) ). എല്ലാ  നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇത് സാധ്യമാകും. അതുകൊണ്ട് തന്നെ എല്ലാവരുടെയും പങ്കാളിത്തത്തിന് ബിജെപി ഗവണ്മെന്റ്  നിരന്തരം ഊന്നൽ നൽകുന്നുണ്ട്. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നമ്മുടെ സാമൂഹികവും മതപരവുമായ സംഘടനകളുടെ പങ്ക് പരമപ്രധാനമാണ്. സന്യാസിമാരുടെയും ആശ്രമങ്ങളുടെയും മഠങ്ങളുടെയും മഹത്തായ പാരമ്പര്യമാണ് കർണാടകയ്ക്കുള്ളത്. ഈ മത-സാമൂഹിക സ്ഥാപനങ്ങൾ വിശ്വാസത്തിനും ആത്മീയതയ്ക്കുമൊപ്പം ദരിദ്രരെയും ദളിതരെയും പിന്നോക്കക്കാരെയും ഗോത്രവർഗക്കാരെയും ശാക്തീകരിക്കുന്നു. നിങ്ങളുടെ സ്ഥാപനം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ 'സബ്ക പ്രയാസ്' എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നു.

സുഹൃത്തുക്കൾ,

ശ്രീ സത്യസായി സർവ്വകലാശാലയുടെ മുദ്രാവാക്യം "യോഗഃ കർമ്മസു കൗശലം" എന്നത് ഞാൻ ശ്രദ്ധിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യോഗ എന്നത് ജോലിയിലെ മികവാണ്. ഇന്ത്യയിലും കഴിഞ്ഞ ഒമ്പത് വർഷമായി ആരോഗ്യ സേവന രംഗത്ത് വളരെ ആത്മാർത്ഥമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി പരിഷ്കാരങ്ങൾ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. തൽഫലമായി, ആശുപത്രികളും മെഡിക്കൽ കോളേജുകളും തുറക്കുന്നത് സർക്കാരിനും മറ്റ് സംഘടനകൾക്കും എളുപ്പമായി. അത് സർക്കാരോ സ്വകാര്യ മേഖലയോ സാമൂഹിക മേഖലയോ സാംസ്കാരിക സംഘടനയോ ആകട്ടെ, എല്ലാവരുടെയും പ്രയത്നത്തിന്റെ ഫലം ഇന്ന് ദൃശ്യമാണ്. 2014 വരെ 380-ൽ താഴെ മെഡിക്കൽ കോളേജുകളായിരുന്നു നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 650-ലധികമായി ഉയർന്നു. ഇതിൽ 40 മെഡിക്കൽ കോളേജുകൾ ആരംഭിച്ചത് ആസ്പിരേഷനൽ ജില്ലകളിൽ, പിന്നാക്കം നിന്ന ജില്ലകളിൽ. വികസനത്തിന്റെ എല്ലാ മേഖലകളിലും.

സുഹൃത്തുക്കളേ ,

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 75 വർഷത്തെ ഡോക്ടർമാരുടെ ശക്തിക്ക് തുല്യമായിരിക്കും അടുത്ത 10 വർഷത്തിനുള്ളിൽ ഡോക്ടർമാരുടെ എണ്ണം. ഈ ശ്രമത്തിന്റെ നേട്ടം കർണാടകവും കൊയ്യുകയാണ്. ഇന്ന് കർണാടകയിൽ എഴുപതോളം മെഡിക്കൽ കോളേജുകളുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരട്ട എൻജിൻ സർക്കാരിന്റെ ശ്രമഫലമായി നിർമ്മിച്ച മെഡിക്കൽ കോളേജുകളിൽ ഒന്ന് ചിക്കബെല്ലാപ്പൂരിലാണ് നിർമ്മിച്ചത്. ഈ വർഷത്തെ കേന്ദ്ര ഗവണ്മെന്റ്  ബജറ്റിൽ 150 നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നിർമിക്കാനുള്ള പദ്ധതിയും ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി നഴ്‌സിംഗ് മേഖലയിലും യുവാക്കൾക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

സുഹൃത്തുക്കളേ 

ഞാൻ നിങ്ങൾക്ക്  ഇടയിലായിരിക്കുമ്പോൾ, ഇന്ത്യയിലെ മെഡിക്കൽ പ്രൊഫഷൻ അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളിയെക്കുറിച്ച് സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും യുവാക്കൾക്കും ഡോക്ടറാകുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ചില പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വോട്ടുബാങ്കിനായി ഭാഷകളി കളിച്ചു. എന്നാൽ വാസ്തവത്തിൽ, ഭാഷയെ ശക്തിപ്പെടുത്താൻ കാര്യമായൊന്നും ചെയ്തില്ല. രാജ്യത്തെ മഹത്വപ്പെടുത്തുന്ന സമ്പന്നമായ ഭാഷയാണ് കന്നഡ. മെഡിക്കൽ, എൻജിനീയറിങ്, സാങ്കേതിക വിദ്യാഭ്യാസം കന്നഡയിൽ ലഭ്യമാണെന്ന് ഉറപ്പാക്കാൻ മുൻ സർക്കാരുകൾ നടപടി സ്വീകരിച്ചിരുന്നില്ല. ഗ്രാമങ്ങളിലെ ദരിദ്രരും ദളിതരും പിന്നാക്കക്കാരുമായ പുത്രൻമാരും പെൺമക്കളും ഡോക്ടറും എഞ്ചിനീയർമാരുമാകാൻ ഈ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിച്ചില്ല. പാവപ്പെട്ടവരുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്ന നമ്മുടെ സർക്കാർ കന്നഡ ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും മെഡിക്കൽ പഠനത്തിനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,

പാവപ്പെട്ടവരെ വോട്ട് ബാങ്കായി മാത്രം കണക്കാക്കിയിരുന്ന നാട്ടിൽ കാലങ്ങളായി ഇത്തരം രാഷ്ട്രീയമാണ് നടക്കുന്നത്. മറുവശത്ത്, ബിജെപി സർക്കാർ പാവപ്പെട്ടവരെ സേവിക്കുക എന്നത് തങ്ങളുടെ പരമോന്നത കടമയായി കണക്കാക്കുന്നു. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യത്തിന് ഞങ്ങൾ മുൻഗണന നൽകിയിട്ടുണ്ട്. ജൻ ഔഷധി കേന്ദ്രങ്ങളുടെ രൂപത്തിൽ ഞങ്ങൾ മിതമായ നിരക്കിൽ മരുന്ന് കടകൾ രാജ്യത്ത് തുറന്നിട്ടുണ്ട്. ഇന്ന് രാജ്യത്തുടനീളം പതിനായിരത്തോളം ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്, കർണാടകയിൽ മാത്രം ആയിരത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. കർണാടകയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഈ കേന്ദ്രങ്ങൾ മൂലം ആയിരക്കണക്കിന് കോടി രൂപ മരുന്നുകൾക്കായി ചിലവഴിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു.

സുഹൃത്തുക്കളേ 

പാവപ്പെട്ടവർക്ക് ചികിത്സയ്ക്കായി ആശുപത്രിയിൽ പോകാൻ ധൈര്യമില്ലാത്ത ആ നാളുകൾ ഓർക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പാവപ്പെട്ടവരുടെ ഈ ആശങ്ക ബിജെപി സർക്കാർ ശ്രദ്ധിക്കുകയും അത് പരിഹരിക്കുകയും ചെയ്തു. ഇന്ന് ആയുഷ്മാൻ ഭാരത് യോജന പാവപ്പെട്ട കുടുംബങ്ങൾക്കായി നല്ല ആശുപത്രികളുടെ വാതിലുകൾ തുറന്നിരിക്കുന്നു. പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ബിജെപി സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടകയിലെ ലക്ഷക്കണക്കിന് ആളുകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

സുഹൃത്തുക്കളേ 

നേരത്തെ ഹൃദയശസ്ത്രക്രിയകൾ, കാൽമുട്ട് മാറ്റിവയ്ക്കൽ, ഡയാലിസിസ് മുതലായവ വളരെ ചെലവേറിയതായിരുന്നു. പാവപ്പെട്ടവരുടെ സർക്കാർ, ബി.ജെ.പി സർക്കാർ അവരെയും താങ്ങാവുന്ന വിലയിൽ എത്തിച്ചു. സൗജന്യ ഡയാലിസിസ് സൗകര്യം ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നതിൽ നിന്ന് പാവപ്പെട്ടവരെ രക്ഷിച്ചു.

साथियों

സുഹൃത്തുക്കളേ 

 ആരോഗ്യവുമായി ബന്ധപ്പെട്ട നയങ്ങളിൽ അമ്മമാർക്കും സഹോദരിമാർക്കും ഞങ്ങൾ മുൻഗണന നൽകുന്നു. അമ്മയുടെ ആരോഗ്യവും പോഷണവും മെച്ചപ്പെടുമ്പോൾ, മുഴുവൻ തലമുറയുടെയും ആരോഗ്യം മെച്ചപ്പെടുന്നു. കക്കൂസ് നിർമിക്കുന്ന പദ്ധതിയായാലും സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പദ്ധതിയായാലും എല്ലാ വീടുകളിലും പൈപ്പ് വെള്ളം നൽകുന്ന പദ്ധതിയായാലും സൗജന്യ സാനിറ്ററി പാഡുകൾ നൽകുന്ന പദ്ധതിയായാലും നേരിട്ട് പണം അയക്കുന്നതായാലും സഹോദരിമാരുടെയും അമ്മമാരുടെയും ആരോഗ്യമാണ് പരമപ്രധാനം. പോഷകസമൃദ്ധമായ ഭക്ഷണത്തിനായി ഈ അമ്മമാരുടെ ബാങ്ക് അക്കൗണ്ടുകൾ. ബി.ജെ.പി സർക്കാർ സ്തനാർബുദത്തിന്റെ കാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തുന്നു. ഗ്രാമങ്ങളിൽ തുറക്കുന്ന ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ ഇത്തരം രോഗങ്ങൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രോഗങ്ങളെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുകയാണ് ലക്ഷ്യം. തൽഫലമായി, അമ്മമാരെയും സഹോദരിമാരെയും ഒരു വലിയ പ്രതിസന്ധിയിൽ നിന്ന് തടയുന്നതിൽ ഞങ്ങൾ വിജയിക്കുന്നു. കർണ്ണാടകയിലും 9,000-ത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ തുറന്നതിന് ബൊമ്മായി ജിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ സർക്കാർ പെൺമക്കൾക്ക് അത്തരമൊരു ജീവിതം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നു, അങ്ങനെ അവർ സ്വയം ആരോഗ്യത്തോടെയും ഭാവിയിൽ അവരുടെ കുട്ടികളും ആരോഗ്യത്തോടെയിരിക്കും.

സഹോദരീ സഹോദരന്മാരേ,

ഇന്ന് ഞാൻ മറ്റൊരു കാരണത്താൽ കർണാടക സർക്കാരിനെ അഭിനന്ദിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബിജെപി സർക്കാർ ANM, ആശ സഹോദരിമാരെ കൂടുതൽ ശാക്തീകരിച്ചു. അവരുടെ ജോലി എളുപ്പമാക്കുന്ന ആധുനിക സാങ്കേതിക വിദ്യകളുള്ള ഗാഡ്‌ജെറ്റുകൾ അവർക്ക് നൽകിയിട്ടുണ്ട്. കർണാടകയിൽ ഇന്ന് ഏകദേശം 50,000 ആശാ, എഎൻഎം പ്രവർത്തകരും ഒരു ലക്ഷത്തോളം രജിസ്റ്റർ ചെയ്ത നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഉണ്ട്. സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി അവരുടെ ജീവിതം എളുപ്പമാക്കാൻ ഇരട്ട എഞ്ചിൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

സുഹൃത്തുക്കളേ ,

ആരോഗ്യത്തോടൊപ്പം, അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും സാമ്പത്തിക ശാക്തീകരണത്തിലും ഇരട്ട എഞ്ചിൻ ഗവണ്മെന്റ്  പൂർണ ശ്രദ്ധ ചെലുത്തുന്നു. പാലിന്റെയും പട്ടിന്റെയും നാടാണ് ഈ നാട്. കന്നുകാലികളെ വളർത്തുന്നവർക്കും കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം ഉറപ്പാക്കിയത് നമ്മുടെ സർക്കാരാണ്. മൃഗങ്ങളുടെ ആരോഗ്യത്തിനായി ഏറ്റവും വലിയ സൗജന്യ വാക്സിനേഷൻ കാമ്പെയ്‌നും നമ്മുടെ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 12,000 കോടി രൂപയാണ് ഈ പ്രചാരണത്തിനായി ചെലവഴിക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വ്യാപകമാക്കാനുള്ള ഇരട്ട എൻജിൻ സർക്കാരിന്റെ ശ്രമം കൂടിയാണിത്. ഗ്രാമങ്ങളിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെയും ശാക്തീകരിക്കുന്നു.

സുഹൃത്തുക്കളേ 

രാജ്യം ആരോഗ്യമുള്ളതായിരിക്കുമ്പോൾ, വികസനത്തിൽ ‘സബ്‌ക പ്രയസ്’ ഉൾപ്പെടുമ്പോൾ, വികസിത ഇന്ത്യ എന്ന ലക്ഷ്യം നാം വേഗത്തിൽ കൈവരിക്കും. ഈ മഹത്തായ മനുഷ്യ സേവനത്തിന് ശ്രീ മധുസൂദനൻ സായി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട എല്ലാ സഹപ്രവർത്തകരെയും ഒരിക്കൽ കൂടി ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

ഭഗവാൻ സായി ബാബയുമായും ശ്രീനിവാസ് ജിയുമായും എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അവനുമായുള്ള ഈ ബന്ധത്തിന് ഏകദേശം 40 വർഷം പഴക്കമുണ്ട്. അതുകൊണ്ട് തന്നെ ഞാനിവിടെ അതിഥിയല്ല, ഈ മണ്ണിന്റെ മകനാണ്. ഞാൻ നിങ്ങളുടെ ഇടയിലേക്ക് വരുമ്പോഴെല്ലാം, ബന്ധം പുതുക്കുകയും പഴയ ഓർമ്മകൾ പുതുക്കുകയും നിങ്ങളുമായി കൂടുതൽ ശക്തമായി ബന്ധപ്പെടാൻ എനിക്ക് തോന്നുകയും ചെയ്യുന്നു.

ഒരിക്കൽ കൂടി, എന്നെ ഇങ്ങോട്ട് ക്ഷണിച്ചതിൽ ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.