സ്‌കൂള്‍ പ്രിന്‍സിപ്പല്‍ : നമസ്‌തെ സര്‍
പ്രധാന മന്ത്രി മോദി : നമസ്‌തെ
പ്രധാന മന്ത്രി മോദി : നിങ്ങളെ ശല്യപ്പെടുത്തുകയല്ല എന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സുഖമല്ലേ. ഓണ്‍ലൈനില്‍ നിങ്ങള്‍ എല്ലാവരും ഊര്‍ജ്ജം എരിയിക്കുകയാണ് അല്ലെ.
സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി: നമസ്‌കാരം സര്‍. ഞങ്ങള്‍ക്കൊപ്പം ചേരുന്നതില്‍ വളരെ നന്ദി സര്‍. വിശേഷപ്പെട്ട ഒരു അതിഥി നമുക്കൊപ്പം ചേരും എന്ന് ഞാന്‍ ഇവരോടു പറഞ്ഞിരുന്നു. എന്നാല്‍ അത് അങ്ങായിരിക്കും എന്ന് ഇവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. അങ്ങ് വരുന്നതിനു മുമ്പ് അവര്‍ അങ്ങയെ കുറിച്ച് സംസാരിച്ചിരുന്നു. അങ്ങേയ്ക്ക് ഇവിടെ അനേകം ആരാധകര്‍ ഉണ്ട്.
പ്രധാന മന്ത്രി മോദി : ശരി. ഞാന്‍ ഇപ്പോള്‍ വന്നതേയുള്ളു. എന്നാല്‍ നിങ്ങളെ ശല്യപ്പെടുത്തുവാന്‍ എനിക്ക് ആഗ്രഹമില്ല, കാരണം നിങ്ങളെല്ലാവരും വളരെ സന്തോഷകരമായ ഒരു മൂഡിലാണ്. പരീക്ഷയുടെതായ പിരിമുറുക്കമൊന്നും നിങ്ങള്‍ക്കില്ല എന്നു ഞാന്‍ മനസിലാക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സന്തോഷത്തിന് അവസാനമില്ലാത്തതുപോലെ. മാത്രവുമല്ല അടച്ചിട്ട മുറിയിലിരുന്ന് എങ്ങിനെ ഊര്‍ജ്ജം എരിക്കാം എന്നും നിങ്ങള്‍ പഠിച്ചിരിക്കുന്നു.
പ്രധാന മന്ത്രി മോദി :അപ്പോള്‍, എല്ലാവരും എന്തു പറയുന്നു.
വിദ്യാര്‍ത്ഥികള്‍ :വളരെ നന്നായിരിക്കുന്നു സര്‍.
പ്രധാന മന്ത്രി മോദി :എല്ലാവര്‍ക്കും സുഖമല്ലേ
വിദ്യാര്‍ത്ഥികള്‍ : അതെ സര്‍ എല്ലാവരും സുഖമായിരിക്കുന്നു
പ്രധാന മന്ത്രി മോദി :നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കും സുഖമല്ലേ
വിദ്യാര്‍ത്ഥികള്‍ : അതെ സര്‍
പ്രധാന മന്ത്രി മോദി :കഴിഞ്ഞ ദിവസം ബോര്‍ഡ് പരീക്ഷ റദ്ദാക്കിയെന്നു കേള്‍ക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നോ. പക്ഷം ഇപ്പോള്‍ ഒരു സംഘര്‍ഷവുമില്ല, അങ്ങിനെയല്ലേ.
വിദ്യാര്‍ത്ഥികള്‍ :ശരിക്കും അതെ സര്‍
പ്രധാന മന്ത്രി മോദി : അ്‌പ്പോള്‍ നിങ്ങളുടെ പരിമുറുക്കം പരീക്ഷയെ കുറിച്ചാണല്ലേ
വിദ്യാര്‍ത്ഥികള്‍ :അതെ സര്‍, വളരെ വളരെ
പ്രധാന മന്ത്രി മോദി : അപ്പോള്‍ എന്റെ പുസ്തകം നിഷ്പ്രയോജനകരം. കാരണം മനസില്‍ ഒരിക്കലും സംഘര്‍ഷം വച്ചുകൊണ്ടിരിക്കരുത് എന്ന് പരീക്ഷാ യോദ്ധാക്കളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പിന്നെ എന്തിനാണ് നിങ്ങള്‍ സംഘര്‍ഷം മനസില്‍ വയ്ക്കുന്നത്.
വിദ്യാര്‍ത്ഥി : സര്‍ എല്ലാ ദിവസവും ഞങ്ങള്‍ പരീക്ഷയ്ക്കു ഒരുങ്ങിയാല്‍ പിന്നെ പിരിമുറുക്കമില്ല.
പ്രധാന മന്ത്രി മോദി : പിന്നെ എപ്പോഴാണ് പിരിമുറുക്കം ഉണ്ടാവുന്നത്
വിദ്യാര്‍ത്ഥി : സത്യത്തില്‍ പിരിമുറുക്കം ഇല്ല.യുവാക്കളുടെ ആരോഗ്യം പ്രധാനമാണ്. ഇത്ര മഹത്തായ തീരുമാനം സ്വീകരിച്ചതില്‍ ഞങ്ങള്‍ എല്ലാവരും അങ്ങയോടു എന്നും കടപ്പെട്ടിരിക്കുന്നു.
പ്രധാന മന്ത്രി മോദി : എന്താണ് കുട്ടിയുടെ പേര്
വിദ്യാര്‍ത്ഥി : പാഞ്ച്ഗുളയില്‍ നിന്നുള്ള ഹിതേശ്വര്‍ ശര്‍മ, സര്‍.
പ്രധാന മന്ത്രി മോദി : അപ്പോള്‍ ഹിതേശ്വര്‍ ശര്‍മാ ജി, പാഞ്ച്്ഗുളയിലാണ് താമസിക്കുന്നത് അല്ലേ.
വിദ്യാര്‍ത്ഥി : അതെ സര്‍
പ്രധാന മന്ത്രി മോദി : ഏതു സെക്ടറില്‍
വിദ്യാര്‍ത്ഥി : സെക്ടര്‍ 10, സര്‍
പ്രധാന മന്ത്രി മോദി : ഞാന്‍ വളരെ വര്‍ഷങ്ങള്‍ സെക്ടര്‍ 7 ല്‍ താമസിച്ചിട്ടുണ്ട്്്്.
വിദ്യാര്‍ത്ഥി : അത് ഇന്നാണ് സര്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത്.
പ്രധാന മന്ത്രി മോദി : അതെ ഞാന്‍ അവിടെ താമസിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി : സര്‍, അനേകം പേര്‍ അങ്ങയെ അനുകൂലിക്കുകയും അങ്ങയെ വീണ്ടും ഇവിടെ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
പ്രധാന മന്ത്രി മോദി : ഹിതേശ്വര്‍ ശര്‍മാ ജി, പറയൂ, പത്താം ക്ലാസിലെ ഒന്നാമന്‍ ആയിരുന്നില്ലേ. പന്ത്രണ്ടാം ക്ലാസില്‍ വീണ്ടും ഒന്നാമനാകാന്‍ തയാറെടുത്തതല്ലേ. ഇപ്പോള്‍ പരീക്ഷയും ഇല്ല. ഇനി എന്തു ചെയ്യും.
വിദ്യാര്‍ത്ഥി : സര്‍ ഞാനും അതേക്കുറിച്ച് പറയുകയായിരുന്നു. പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാലും പരീക്ഷകളെ കുറിച്ചുള്ള പിരിമുറുക്കം വര്‍ധിക്കുന്നതു കൊണ്ട്, ഞാന്‍ ആ തീരുമാനം ഇഷ്ടപ്പെടുന്നു. അത് പൂര്‍ണാവസ്ഥയില്‍ എത്തിയിരിക്കുന്നു. അത് സുരക്ഷിതമല്ല എന്നു ഞങ്ങള്‍ ഗ്രഹിക്കുന്നുമുണ്ട്. അങ്ങ് മഹത്തായ ഒരു തീരുമാനം എടുത്തു. ഒന്നാം സ്ഥാനക്കാരുടെയും കഠിനമായി അധ്വാനിച്ചവരുടെയും പരിശ്രമം വ്യര്‍ത്ഥമാവില്ല. കാരണം ആര്‍ജ്ജിച്ച അറിവ് ഞങ്ങളില്‍ എപ്പോഴും ഉണ്ടാവും.സ്ഥിരമായി തയാറെടുത്തവര്‍ മാനദണ്ഡം എന്തായാലും ഒന്നാം സ്ഥാനത്തു തന്നെ ഉണ്ടാവും. അതുകൊണ്ട് അവര്‍ക്ക് ഒരു പിരി മുറുക്കത്തിന്റെയും ആവശ്യമില്ല. ഒന്നാം സ്ഥാനക്കാര്‍ നിരാശരാണ് എന്ന്്് ചിലര്‍ പറയുന്നു. പരീക്ഷ ഉള്ളപ്പോള്‍ എപ്പോഴും അത് എഴുതാന്‍ സാധിക്കും. വളരെ ചിന്തിച്ച ശേഷം സ്വീകരിച്ച തീരുമാനമാണ് അതെന്ന് എനിക്കു തോന്നുന്നു. അതിനാല്‍ അങ്ങയോട് ഞങ്ങള്‍ എന്നു കടപ്പെട്ടിരിക്കുന്നു.
പ്രധാന മന്ത്രി മോദി : ശരി കുട്ടികളെ, ചിലര്‍ തങ്ങളെ തന്നെ വലിയ ധീരരായി കരുതും. ഞങ്ങള്‍ മാസ്‌ക് ഒന്നും ഉപയോഗിക്കില്ല, നിയമങ്ങള്‍ അനുസരിക്കില്ല എന്നൊക്കെ അവര്‍ പറയും. അതെ കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു.
വിദ്യാര്‍ത്ഥി : സര്‍ നാം നിയമങ്ങള്‍ അനുസരിക്കണം. അങ്ങു പറഞ്ഞതു നേരാണ്. ചില ആളുകള്‍ മാസ്‌ക് ധരിക്കില്ല, കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. ഇതു വളരെ നിരാശാജനകമാണ്. കാരണം നമ്മുടെ ഗവണ്‍മെന്റും അന്താരാഷ്ട്ര സംഘടനകളും എത്രമാത്രം ബോധവത്ക്കരണമാണ് ഈ മഹാമാരിയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടില്‍ സൃഷ്ടിക്കുന്നത്്. ചിലയാളുകള്‍ മാത്രം അതു മനസിലാക്കാതിരിക്കുന്നത് വളരെ മോശമാണ്. ചില കാര്യങ്ങള്‍ അങ്ങുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലോക്ഡൗണ്‍ നീക്കിയപ്പോള്‍ ഞങ്ങളുടെ പ്രദേശത്ത് ഞങ്ങള്‍ ഒരു ബോധവത്ക്കരണ പരിപാടി നടത്തി. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് ഞങ്ങള്‍ തെരുവു നാടകങ്ങള്‍ കളിച്ചു, ജനങ്ങളോട് ആ നിയമങ്ങള്‍ അനുസരിക്കാന്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കുവാനും മാസ്‌കുകള്‍ ധരിക്കുവാനും, കൈകള്‍ പതിവായി കഴുകുവാനും പറഞ്ഞു. നാം ഉത്തരവാദിത്വമുള്ളവരായി നമ്മാല്‍ സാധിക്കുന്നത്ര മുന്‍കൈ എടുത്താല്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
പ്രധാന മന്ത്രി മോദി : ഒരു കാര്യം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുട്ടികള്‍ 12-ാം ക്ലാസില്‍ എത്തുമ്പോള്‍ കുടുംബാംഗങ്ങളും മാതാപിതാക്കളും അവരുടെ അടുത്ത ഭാവിയെ ഓര്‍ത്ത് വല്ലാതെ ആശങ്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം വരെ, അതായത് ജൂണ്‍ 1 വരെ നിങ്ങള്‍ ഓരോരുത്തരും പരീക്ഷയ്ക്ക് ഇരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു. അതനുസരിച്ചുള്ള ഒരു സമയപട്ടിക തയാറാക്കി പഠനം ആസൂത്രണം ചെയ്തിരുന്നു. ഇപ്പോള്‍ ഇനി പരീക്ഷകള്‍ ഇല്ല.ഒരു ശൂന്യതയാണ്. നിങ്ങള്‍ എങ്ങിനെ ആ ശൂന്യത നിറയ്ക്കും.
വിദ്യാര്‍ത്ഥി : നമസ്‌തെ സര്‍. ഞാന്‍ ഗുവാഹത്തി റോയല്‍ നോബിള്‍ സ്‌കൂളില്‍ നിന്നുള്ള വിധി ചൗധരി.
പ്രധാന മന്ത്രി മോദി :കുട്ടി ഹുവാഹത്തിയില്‍ തന്നെയാണോ താമസിക്കുന്നത്്
വിദ്യാര്‍ത്ഥി : അതെ സര്‍. എനിക്ക് അങ്ങയോട് ഒരു കാര്യം പറയാനുണ്ട്. ഈ തീരുമാനത്തിനു മുമ്പ് മനസില്‍ ധാരാളം ചിന്തകള്‍ ഉണ്ടായിരുന്നു എന്ന് അങ്ങു സൂചിപ്പിച്ചല്ലോ. പരീക്ഷാ യോദ്ധാക്കളെ കുറിച്ച് അങ്ങയോട് സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നു ഗുവാഹത്തിയിലേയ്ക്കുള്ള യാത്രാമധ്യേ വിമാനതാവളത്തില്‍ വച്ചാണ് ഞാന്‍ അങ്ങയുടെ പുസ്തകം കണ്ടത്. പത്താം ക്ലാസ് പരീക്ഷ തുടങ്ങാന്‍ ഏതാനും ദിവസങ്ങളെ ബാക്കിയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞാന്‍ പെട്ടെന്നു തന്നെ ആ പുസ്തകം വാങ്ങി. ഇതെന്റെ വ്യക്തിപരമായ അനുഭവമാണ്. ഞാന്‍ ഒരു മാസത്തോളം ആ പുസ്തകം എന്നു വായച്ചു. പരീക്ഷകളെ ഉത്സവം പോലെ ആഘോഷിക്കണം എന്ന് അങ്ങ് ആ പുസ്തകത്തില്‍ എഴുതിയിരുന്നല്ലോ. ആഘോഷങ്ങളില്‍ എവിടെയാണ് സര്‍ ഭയത്തിന് സ്ഥാനമുള്ളത്. നാം ഒരു ആഘോഷത്തിനു ഒരുങ്ങുമ്പോള്‍ അത് വിജയകരമാകണം എന്നാണ് നാം ആഗ്രഹിക്കുന്നത്. യോഗയുടെ മഹാമന്ത്രവുമായിട്ടാണ് അങ്ങ് ആ പുസ്തകം അവസാനിപ്പിക്കുന്നത്. ഈ രണ്ടു കാര്യങ്ങള്‍ എന്നില്‍ ഇപ്പോഴും ഉണ്ട്. ചുറ്റുപാടുകള്‍ അത്ര നല്ലതല്ല എന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാലും 12-ാം ക്ലാസ് പരീക്ഷ എഴുതുവാന്‍ നടത്തിയ ഒരുക്കത്തിന് ഞാന്‍ അങ്ങയുടെ പുസ്തകത്തിനു നന്ദി പറയുന്നു.
പ്രധാന മന്ത്രി മോദി :പക്ഷെ എന്റെ ചേദ്യത്തിനുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. സംസാരിക്കുന്നതിന് അവസരം ലഭിക്കാത്ത ഒരു വിദ്യാര്‍ത്ഥി അതാ കൈ ഉയര്‍ത്തുന്നു. എന്താണ് പേര്്്.
വിദ്യാര്‍ത്ഥി : സര്‍ എന്റെ പേര് നന്ദന്‍ ഹെഗ്‌ഡെ എന്നാണ്.
പ്രധാന മന്ത്രി മോദി : കുട്ടി കര്‍ണാടകത്തില്‍ നിന്നാണോ.
വിദ്യാര്‍ത്ഥി : അതെ സര്‍, ബംഗളുരുവില്‍ നിന്ന.്്
പ്രധാന മന്ത്രി മോദി : ശരി സംസാരിക്കൂ.
വിദ്യാര്‍ത്ഥി : ഇത് എന്റെ ജീവിതത്തിലെ പരീക്ഷകളുടെ എല്ലാം അവസാനമാണ് എന്നു ഞാന്‍ കരുതുന്നില്ല. ഭാവിയില്‍ ഇനിയും പരീക്ഷകള്‍ ഉണ്ടാവും. വരുന്ന പരീക്ഷകള്‍ക്കു തയാറാകാന്‍ നാം നല്ല ആരോഗ്യമുള്ളവരായിരിക്കണം.
പ്രധാന മന്ത്രി മോദി : ശരി. ഇപ്പോള്‍ നിങ്ങള്‍ പരീക്ഷയില്‍ നിന്നു മുക്തരായിരിക്കുകയാണല്ലോ. പറയൂ, നിങ്ങള്‍ എവിടെ സമയം ചെലവഴിക്കും ഐപിഎല്‍ കാണുമോ, അതോ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍, അല്ലെങ്കില്‍ ഫ്രഞ്ച് ഓപ്പണ്‍, അതുമല്ലെങ്കില്‍ ജൂലൈയില്‍ തുടങ്ങാന്‍ പോകുന്ന ഒളിമ്പിക്‌സ്. ആരെല്ലാമാണ് ഇന്ത്യയില്‍ നിന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്നത്, എന്താണ് അവരുടെ പശ്ചാത്തലം. അതോ നിങ്ങള്‍ ജൂണ്‍ 21 നു വരുന്ന യോഗദിവസത്തെ കുറിച്ചു ചിന്തിക്കുമോ.
വിദ്യാര്‍ത്ഥി : എല്ലാം കാണും സര്‍.
പ്രധാന മന്ത്രി മോദി : കണ്ണട ധരിച്ച ആ മകള്‍ക്ക് എന്തോ പറയാനുണ്ടല്ലോ. കുറെ നേരമായി അതിനു ശ്രമിക്കുന്നു.
വിദ്യാര്‍ത്ഥി : നമസ്‌കാരം സര്‍. അങ്ങ് പരീക്ഷകള്‍ റദ്ദാക്കിയത് അറിഞ്ഞ നിമിഷം ഞാന്‍ അത്യധികം സന്തോഷിച്ചു. ഒരു ഭാരം ഒഴിഞ്ഞല്ലോ. ഇനി പ്രവേശന പരീക്ഷകള്‍ക്കു തയാറാകണം എന്ന് ഞങ്ങള്‍ക്കറിയാം. മുമ്പ് ആദ്യം ഞങ്ങള്‍ ബോര്‍ഡ് പരീക്ഷകള്‍ക്കു ഒരുങ്ങും, അതു കഴിഞ്ഞായിരുന്നു പ്രവേശന പരീക്ഷകള്‍ക്കുള്ള തയാറെടുപ്പ്. ഇക്കുറി ഞങ്ങള്‍ക്കു കൂടുതല്‍ സമയം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് കുറച്ചുകൂടി നന്നായി ആ പരീക്ഷകള്‍ക്ക് ഒരുങ്ങാന്‍ സാധിക്കും. എനിക്ക് അങ്ങയോട് വളരെ നന്ദിയുണ്ട് സര്‍.
പ്രധാന മന്ത്രി മോദി : അപ്പോഴും പരീക്ഷയുടെ പ്രശ്‌നം മനസില്‍ നിന്നു പോകുന്നില്ല അല്ലേ
വിദ്യാര്‍ത്ഥി : അങ്ങിനെയാണ് സര്‍
പ്രധാന മന്ത്രി മോദി : നിങ്ങള്‍ ഇപ്പോള്‍ വീട്ടിലല്ലേ. നിങ്ങളുടെ മാതാപിതാക്കള്‍ ഇതെല്ലാം കേള്‍ക്കുന്നില്ലേ.
വിദ്യാര്‍ത്ഥി : ഉവ്വ് സര്‍.
പ്രധാന മന്ത്രി മോദി : കാണട്ടെ, എവിടെ അവര്‍.
വിദ്യാര്‍ത്ഥി : വിളിക്കാം സര്‍.
പ്രധാന മന്ത്രി മോദി: നമസ്‌തെ ജി
രക്ഷകര്‍ത്താവ്: നമസ്‌കാരം സര്‍
പ്രധാന മന്ത്രി മോദി: മകള്‍ക്ക് പരീക്ഷ ഒഴിവായതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു.
രക്ഷകര്‍ത്താവ്: അതൊരു നല്ല തീരുമാനമാണ് സര്‍.കാരണം രാജ്യമെമ്പാടും സാഹചര്യം തികച്ചും വളരെ മോശമാണ്. അപ്പോള്‍ കുട്ടികളെ ആ സമ്മര്‍ദ്ദത്തില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടും നല്ലതു തന്നെ. മാത്രവുമല്ല അവര്‍ക്കു ഭാവി ജോലിക്ക് തയാറാകാമല്ലോ.
പ്രധാന മന്ത്രി മോദി: നിങ്ങള്‍ ഈ തീരുമാനത്തെ നല്ല അര്‍ത്ഥത്തില്‍ സ്വീകരിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. ഇനി വേറെ കുട്ടികള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ.
വിദ്യാര്‍ത്ഥി : നമസ്‌കാരം സര്‍. ഞാന്‍ ബംഗളൂര് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നാണ്. ഞാന്‍ അങ്ങയുടെ കടുത്ത ആരാധകനാണ്.
പ്രധാന മന്ത്രി മോദി: വളരെ നന്ദി
വിദ്യാര്‍ത്ഥി : അങ്ങയുടെ തീരുമാനം യഥാര്‍ത്ഥത്തില്‍ വളരെ നല്ലതു തന്നെ, കാരണം തല സുരക്ഷിതമാണെങ്കില്‍ മാത്രമെ ഒരാള്‍ക്ക് പല തലപ്പാവുകള്‍ ധരിക്കാനാവൂ.
പ്രധാന മന്ത്രി മോദി: നാം പറയാറില്ലെ ആരോഗ്യമാണ് ധനം എന്ന്്്
വിദ്യാര്‍ത്ഥി : അതെ സര്‍, അങ്ങാണ് ഞങ്ങളുടെ പ്രചോദനം
പ്രധാന മന്ത്രി മോദി: തലയെകുറിച്ചു പറഞ്ഞപ്പോള്‍ അതെ കുറിച്ചു മാത്രമാണോ,അതോ മുഴുവന്‍ ശരീരത്തെ കുറിച്ചും ചിന്തിച്ചോ.
വിദ്യാര്‍ത്ഥി : ശരീരത്തെ കുറിച്ചും ചിന്തിച്ചു സര്‍
പ്രധാന മന്ത്രി മോദി: നല്ലത്. കായിക ക്ഷമതയ്ക്ക് എന്താണ് ചെയ്യുന്നത്. അതിന് എത്ര സമയം ചെലവഴിക്കും, എന്തു ചെയ്യും.
വിദ്യാര്‍ത്ഥി : സര്‍, എല്ലാ ദിവസവും രാവിലെ അര മണിക്കൂര്‍ ഞാനും എന്റെ അനുജനും യോഗയും മറ്റ് വ്യായാമങ്ങളും ചെയ്യുന്നുണ്ട്.
പ്രധാന മന്ത്രി മോദി: വീട്ടിലുള്ളവരെല്ലാം ഇതെല്ലാം കേള്‍ക്കുന്നുണ്ട്. ഞാന്‍ അവരോട് ഇതെക്കുറിച്ച് ചോദിച്ചാല്‍ പിടിക്കപ്പെടും.
വിദ്യാര്‍ത്ഥി : ഇല്ല സര്‍. ഞാനും അനുജനും എല്ലാ ദിവസവും 30 മിനിറ്റ് യോഗ ചെയ്യുന്നുണ്ട്്. മനസിന്റെ ഉന്മേഷത്തിന് തബലയും വായിക്കും. എനിക്ക് അതില്‍ ഒരു വര്‍ഷത്തെ പരിശീലനവും ലഭിച്ചിട്ടുണ്ട്്.
പ്രധാന മന്ത്രി മോദി: വീട്ടിലെല്ലാവരും സംഗീത പ്രിയരാണോ
വിദ്യാര്‍ത്ഥി : അതെ സര്‍. അമ്മ സിതാറും തംബുരുവും വായിക്കും.
പ്രധാന മന്ത്രി മോദി: അപ്പോള്‍ വീടാകെ സംഗീത മയമാണല്ലേ.
പ്രധാന മന്ത്രി മോദി: ഇനി സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരം കൊടുക്കട്ടെ. വെള്ള ഇയര്‍ഫോണ്‍ ചെവിയില്‍ തിരികി എന്റെ മുന്നില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അവള്‍ എന്തോ പറയാന്‍ ആഗ്രഹിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥി : നമസ്‌തെ സര്‍. എന്റെ പേര് കാഷിഷ് നെഗി.ഹിമാചല്‍ പ്രദേശിലെ സോളനിലുള്ള മൃദവ് പബ്ലിക് സ്‌കൂളിലാണ് പഠിക്കുന്നത്. ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമയതുപോലെ തോന്നുന്നു എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങയെ നേരില്‍ കാണാന്‍ സാധിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അങ്ങ് എടുത്ത വളരെ ശരിയായ ആ തീരുമാനത്തിന്റെ പേരില്‍ അങ്ങേയ്ക്കു നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. കാരണം കഴിഞ്ഞ ഒന്ന് ഒന്നര വര്‍ഷമായി ഞങ്ങളുടെയെല്ലാം ജീവിതം നിശ്ചലമായിരിക്കുകയാണല്ലോ. ഒരു മാറ്റവുമില്ല. അങ്ങയുടെ തീരുമാനത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. അങ്ങേയ്ക്കു നന്ദി.
പ്രധാന മന്ത്രി മോദി: വിരല്‍ ഉയര്‍ത്തിയ ആ കുട്ടി. സംസാരിക്കൂ.
വിദ്യാര്‍ത്ഥി : നമസ്‌തെ സര്‍. രാജസ്ഥാനിലെ ജയ്പ്പൂരിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യര്‍ത്ഥിനിയാണ് . പേര് ജനത് സാക്ഷി. ബോര്‍ഡ് പരീക്ഷ സംബന്ധിച്ച അങ്ങയുടെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വര്‍ത്തമാന കാല സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ആ തീരുമാനം വളരെ ശരിയാണ്. കാരണം കുട്ടികളുടെ സുരക്ഷയും ക്ഷേമവും തന്നെയാണ് പരമ പ്രധാനം. ഞങ്ങള്‍ക്ക് സിബിഎസ്്്ഇയില്‍ പൂര്‍ണ വിശ്വാസമാണ്. നിഷ്പക്ഷമാണ് അവരുടെ മൂല്യനിര്‍ണ രീതികള്‍. അതിനാല്‍ ഞങ്ങളുടെ ഉദ്യമങ്ങള്‍ ഫലമണിയും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നന്ദി സര്‍.
പ്രധാന മന്ത്രി മോദി: ഇനി മാതാപിതാക്കള്‍ എല്ലാവരും സ്‌ക്രീനിന്റെ മുന്നിലേയ്ക്കു വരിക. നിങ്ങള്‍ കൂടി സത്യം തുറന്നു പറഞ്ഞാല്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമാകും. എന്റെ മുന്നില്‍ ഒരു കൗമാരക്കാരനെ ഞാന്‍ കാണുന്നു. വെള്ള ഷര്‍ട്ടു ധരിച്ച ആള്‍. സംസാരിക്കുന്നു.
വിദ്യാര്‍ത്ഥി 1 : സര്‍ എന്റെ അമ്മ ഇവിടെ ഇല്ല. നാം ഒന്നിച്ചിരിക്കുമ്പോള്‍ അമ്മ എന്നോടു പറഞ്ഞു, വിഷമിക്കേണ്ട്, മോദിജി അവിടെ ഉണ്ടല്ലോ. ലോക്് ഡൗണ്‍ കാലത്ത് എന്റെയും ദീക്ഷ വളരും. അമ്മ എന്റെ ദീക്ഷയെക്കുറിച്ച് ഇടയ്കിടെ ചോദിക്കും. അപ്പോള്‍ ഞാന്‍ പറയും മോദിജിയോടുള്ള ആരാധകൊണ്ട് ഞാനും ദീക്ഷ വളര്‍ത്തും എന്ന്്്.
വിദ്യാര്‍ത്ഥി 2 : സര്‍, ഞാന്‍ ശിവാഞ്ജലി അഗര്‍വാള്‍. ന്യൂഡെല്‍ഹി ജെഎന്‍യു കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ്. പരീക്ഷകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ ഞാന്‍ എന്‍ട്രന്‍സ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്കു വേണ്ടി അധിക സമയം ചെലവഴിക്കും പരീക്ഷ റദ്ദാക്കിയതിന് അങ്ങേയ്ക്ക് വളരെ നന്ദി.
പ്രധാന മന്ത്രി മോദി: നിങ്ങള്‍ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ പേപ്പറില്‍ ഒരു സംഖ്യ എഴുതുക. ഞാന്‍ നമ്പര്‍ അനുസരിച്ച് നിങ്ങളെ വിളിക്കാം. അല്ലെങ്കില്‍ സംഭവിക്കുക, എനിക്കു നിങ്ങളുടെ പേരുകള്‍ അറിയില്ല. ഞാന്‍ പെട്ടന്ന് വരികയായിരുന്നല്ലോ.മാത്രവുമല്ല ഞാന്‍ നിങ്ങളെ ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കുകയുമാണ്.
രക്ഷകര്‍ത്താവ്: നമസ്‌തെ സര്‍, ഞങ്ങളെല്ലാം അങ്ങയുടെ ആരാധകരാണ്. അങ്ങ് എന്തു തീരുനാം സ്വീകരിച്ചാലും അത് വിദ്യാര്‍ത്ഥികളുടെ നന്മയ്ക്ക് ആയിരിക്കും. ഞങ്ങള്‍ അങ്ങേയ്ക്ക് ഒപ്പമുണ്ട്, എന്നും ഉണ്ടാവുകയും ചെയ്യും.
പ്രധാന മന്ത്രി മോദി: നമ്പര്‍ ഒന്ന്്
രക്ഷകര്‍ത്താവ്: നമസ്‌കാരം സര്‍, വളരെ നന്ദി സര്‍. അങ്ങയുടെ തീരുമാനം ഞങ്ങളുടെ മക്കള്‍ക്ക് വളരെ ഫലപ്രദമായി.
പ്രധാന മന്ത്രി മോദി: ഈ പരീക്ഷാ വിഷയം മാറ്റി വച്ച് മറ്റ് എന്തിനെ കുറിച്ചെങ്കിലും നിങ്ങള്‍ക്കു സംസാരിച്ചു കൂടെ.
രക്ഷകര്‍ത്താവ്: ശരി സര്‍. പറയാം. സര്‍ ഷാരൂഖ് ഖാനെ കാണുന്നതിനെക്കാള്‍ ഇഷ്ടമാണ് എനിക്ക് അങ്ങയെ കാണുന്നത്. എന്റെ സ്വ്പനമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അങ്ങാണ് ശ്രേഷ്ഠന്‍. ഞങ്ങളുടെ മക്കള്‍ അവരുടെ സമയം ശരിയായി വിനിയോഗിച്ച്് നല്ല ജോലി നേടട്ടെ.
പ്രധാന മന്ത്രി മോദി: നമ്പര്‍ 26
വിദ്യാര്‍ത്ഥി : എന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു വേണ്ടിയാണ് നൃത്തം ചെയ്യുന്നത് എന്നു ഞാന്‍ കരുതുന്നു. എനിക്ക് കഥക് അറിയാം. ഞാന്‍ സൈക്കിളും ചവിട്ടാറുണ്ട്. പരീക്ഷ റദ്ദാക്കി എന്ന അങ്ങയുടെ അറിയിപ്പ് വന്നതിനു ശേഷം 12 മണി വരെ സുഖമായി ഉറങ്ങുകയാണ് ഞാന്‍ ആദ്യം ചെയ്തത്, അല്ലെങ്കില്‍ പരീക്ഷയുള്ള എല്ലാ ദിവസവും രാവിലെ 8 ന് ഞാന്‍ ഉണരണം.
വിദ്യാര്‍ത്ഥി :സര്‍, ഞാന്‍ തമിഴ്‌നാട്ടില്‍ നി്ന്നാണ്. എനിക്കറായാമായിരുന്നു, ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കുമെന്ന്. അതുകൊണ്ട് ഞാന്‍ അധികമൊന്നും പഠിച്ചില്ല. രാജസ്ഥാനികളാണെങ്കിലും ഞങ്ങള്‍ തമിഴ്‌നട്ടിലാണ് താമസം.
പ്രധാന മന്ത്രി മോദി: അപ്പോള്‍ കുറച്ച് ജ്യോതിഷം അറിയാം അല്ലെ. പരീക്ഷ റദ്ദാക്കുമെന്ന് എങ്ങിനെ മനസിലായി
വിദ്യാര്‍ത്ഥി : സര്‍ ഞാന്‍ അതു മുന്‍കൂട്ടി കണ്ടു. അത് നല്ല തീരുമാനമായി. ലോക് ഡൗണ്‍ കാലത്ത് എനിക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിച്ചു.
പ്രധാന മന്ത്രി മോദി: ഒരാഴ്ച്ചയില്‍ കൂടുതല്‍ വെറുതെയിരുന്നാല്‍, നേരത്തെ ഉണരാതിരുന്നാല്‍, കുളിക്കാതിരുന്നാല്‍ നിന്റെ വീട്ടിലുള്ളവര്‍ വഴക്കുണ്ടാക്കില്ലേ. അച്ഛന്‍ ഉടന്‍ വരുമെന്നല്ലേ പറഞ്ഞത്. അപ്പോള്‍ അടി ഉറപ്പ്്.
വിദ്യാര്‍ത്ഥി : സര്‍, ഞാന്‍ തമന്ന. പശ്ചിമ ബംഗാളിലെ ഡിഎവി മോഡല്‍ സ്‌കൂളില്‍ പഠിക്കുന്നു. അങ്ങു സൂചിപ്പിച്ചതു പോലെ ഞങ്ങള്‍ക്ക് കൂടുതല്‍ ഒഴിവു സമയം ലഭിച്ചിരിക്കുന്നു.അതുകൊണ്ട് ഞാനും സുഹൃത്തും കൂടി ഒരു യുട്യൂബ് ചാനല്‍ തുടങ്ങി.
പ്രധാന മന്ത്രി മോദി: എന്താണ് നിങ്ങളുടെ ചാനലിന്റെ പേര്
വിദ്യാര്‍ത്ഥി : തമന്നാഷാര്‍മിളി. ഞങ്ങള്‍ പലതരം വിഡിയോകള്‍ ചാനലില്‍ ഇടും. ഒരു ഹ്രസ്വ ചിത്രവും ഏതാനും കവിതകളും മറ്റും ഞങ്ങള്‍ അപ ലോഡ ചെയ്തിട്ടുണ്ട്.
പ്രധാന മന്ത്രി മോദി: നമ്പര്‍ 21. പറയൂ മകനെ.
വിദ്യാര്‍ത്ഥി :എനിക്കൊപ്പം മുത്തശിയും അഛ്‌നുമാണ് വന്നിട്ടുള്ളത്.
രക്ഷകര്‍ത്താവ് : സര്‍, ഈ രാജ്യത്തിനു വേണ്ടി അങ്ങു ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി. സര്‍ വളരെ വളരെ നന്ദി. എനിക്കു പറയാന്‍ വാക്കുകള്‍ ഇല്ല. അങ്ങേയ്ക്കു നന്ദി. വിവിധ മേഖലകളില്‍ അങ്ങു ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും നന്ദി സര്‍.
വിദ്യാര്‍ത്ഥി : എന്നെക്കാള്‍ കൂടുതല്‍ പുതിയ കാര്യങ്ങള്‍ അറിയാവുന്നത് എന്റെ മുത്തശിക്കാണ്. അങ്ങുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും അവര്‍ കാണും, എന്നിട്ട് അങ്ങു നടത്തിയ പ്രഖ്യാപനളെ കുറിച്ച് എന്നോടു പറയും. അങ്ങയുടെ കടുത്ത ആരാധകികയാണ് മുത്തശി.
പ്രധാന മന്ത്രി മോദി:അപ്പോള്‍ രാഷ്ട്രിയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുത്തശിക്കു മനസിലാവും അല്ലേ.
വിദ്യാര്‍ത്ഥി : ഉവ്വ് സര്‍. രാഷ്ട്രിയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുത്തശിക്കു മനസിലാവും. എല്ലാ രാഷ്ട്രിയ കാര്യങ്ങളെ സംബന്ധിച്ചും അവര്‍ക്കു നല്ല ധാരണയാണ്.
പ്രധാന മന്ത്രി മോദി: ഇക്കൊല്ലം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികമാണ്.സ്വാതന്ത്ര്യ സമര കാലത്ത് നിന്റെ ജില്ലയില്‍ എന്തായിരുന്നു സംഭവിച്ചത് എന്ന് ഒരു ഉപന്യാസം എഴുതാന്‍ സാധിക്കുമോ.
വിദ്യാര്‍ത്ഥി : ഉവ്വ് സര്‍.തീര്‍ച്ചയായും ഞങ്ങള്‍ക്കു സാധിക്കും.
പ്രധാന മന്ത്രി മോദി: ഗവേഷണമൊക്കെ നടത്തുമോ.
വിദ്യാര്‍ത്ഥി : ഉവ്വ് സര്‍.
പ്രധാന മന്ത്രി മോദി: ഉറപ്പാണല്ലോ
വിദ്യാര്‍ത്ഥി : അതെ സര്‍
പ്രധാന മന്ത്രി മോദി: കൊള്ളാം നല്ല കാര്യം.
രക്ഷകര്‍ത്താവ്: ഞാന്‍ അങ്ങളുടെ കടുത്ത ആരാധകനാണ്. സര്‍, അങ്ങ് വളരെ നല്ല തീരുമാനങ്ങളൈടുക്കുന്നു. അങ്ങേയ്ക്കു കുഞ്ഞുങ്ങളെ കുറിച്ച് കരുതലുണ്ട്. കാഷ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയ അങ്ങയുടെ തീരുമാനം എനിക്കിഷ്ടപ്പെട്ടു.
പ്രധാന മന്ത്രി മോദി: വളരെ നന്ദി.
വിദ്യാര്‍ത്ഥി : സര്‍ ഇതാണ് എന്റെ രക്ഷിതാക്കള്‍.
പ്രധാന മന്ത്രി മോദി: നീ എന്നോട് എന്തെല്ലാം പറഞ്ഞു എന്ന് അറിയാനാണ് അവര്‍ വന്നിരിക്കുന്നത്.
രക്ഷകര്‍ത്താവ്: സര്‍ എനിക്ക് ചിലതു പറയാനുണ്ട്. അങ്ങയുടെ എല്ലാ നന്മകളെയും ഞാന്‍ ആദരിക്കുന്നു. അങ്ങയുടെ സത്യസന്ധതയെ കുറിച്ച് എനിക്കു നല്ല ബോധ്യമുണ്ട്. പക്ഷെ എനിക്ക് ഒരു അഭ്യര്‍ത്ഥന ഉണ്ട്്. ആത്്മാര്‍ത്ഥമായി ജോലി ചെയ്യുന്നവര്‍ ഇന്നും ഈ രാജ്യത്ത് ചൂഷണം ചെയ്യപ്പെടുകയാണ് സര്‍. അത്തരം ആളുകളെ ആദരിക്കുന്നതിന് ദയവായി ഒരു നയം രൂപീകരിക്കണം. അതുവഴി കുട്ടികളും മറ്റുള്ളവരും ആ സത്യസന്ധതയെ അനുകരിക്കും.
പ്രധാന മന്ത്രി മോദി: നയങ്ങളൊക്ക ഉണ്ട്. പക്ഷെ ചില ആളുകളുടെ ഉദ്ദേശ്യമാണ് പ്രധാന തടസം. നമെല്ലാവരും കൂടി മുന്നോട്ടു വന്ന് അത്തരം സാഹചര്യം സൃഷ്ടിക്കുകയാണെങ്കില്‍ അതിനു സാധിക്കും.
പ്രധാന മന്ത്രി മോദി: നമ്പര്‍ 31
വിദ്യാര്‍ത്ഥി : ജയ് ഹിന്ദ് സര്‍
പ്രധാന മന്ത്രി മോദി: ജയ്ഹിന്ദ്. എന്താണ് പറയാനുള്ളത്.
വിദ്യാര്‍ത്ഥി : സര്‍ ഞാന്‍ അരണി സംലി. ഇന്‍ഡോറിലെ ആനി ബസന്റ് സ്‌കൂളിലാണ് പഠിക്കുന്നത്. അങ്ങ് സ്വീകരിച്ച തീരുമാനം വളരെ നല്ലതു തന്നെ. അതു കൂടാതെ...
പ്രധാന മന്ത്രി മോദി: ഇന്‍ഡോര്‍ എന്തിനാണ് വിഖ്യാതം
വിദ്യാര്‍ത്ഥി : ശുചിത്വം
പ്രധാന മന്ത്രി മോദി: ഇന്‍ഡോറിലെ ശുടിത്വത്തെ കുറിച്ച് എല്ലാവരും പറയും. എനിക്ക് നമ്പര്‍ വ്യക്തമല്ലല്ലോ. 5 തന്നെയോ നമ്പര്‍.
വിദ്യാര്‍ത്ഥി : നമസ്‌കാരം സര്‍. ഞാന്‍ ഹിമാചല്‍പ്രദേശിലെ മണ്ഡി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നു വരുന്നു. എന്റെ അച്ഛന്‍ അങ്ങയുടെ കടുത്ത ആരാധകനാണ്.
പ്രധാന മന്ത്രി മോദി: എവിടെയാണ് നിന്റ് ഗ്രാമം.
വിദ്യാര്‍ത്ഥി : ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരെ. അങ്ങേയ്ക്കു സുഖമല്ലേ.
പ്രധാന മന്ത്രി മോദി: സുഖം തന്നെ. മുമ്പ് എനിക്ക് പതിവായി നിങ്ങളുടെ മേഖലയിലെ സേവ്ബാദി ലഭിച്ചിരുന്നു.
നിങ്ങളോടു സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഇന്ത്യയിലെ യുവാക്കള്‍ ക്രിയാത്മകവും പ്രായോഗികവുമായി ചിന്തിക്കുന്നവരുമാണെന്നത് എന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നു. നിഷേദാത്മക ചിന്തകള്‍ക്കു പകരം നിങ്ങള്‍ എല്ലാ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും നിങ്ങളുടെ ശക്തിയാക്കി മാറ്റുന്നു. അതാണ് നമ്മുടെ രാജ്യത്തെ യുവാക്കളുടെ പ്രത്യേകത. വീട്ടില്‍ നിയന്ത്രണത്തിലായിരിക്കെ നിങ്ങള്‍ കണ്ടെത്തിയ എല്ലാ പുതുമകളും നിങ്ങള്‍ പഠിച്ച പുതിയ കാര്യങ്ങളും നിങ്ങളില്‍ തന്നെ പുതിയ ആത്മവിശ്വാസം നിറച്ചിരിക്കുന്നു. നിങ്ങള്‍ അറിയാതെ ഞാന്‍ പെട്ടെന്ന് ഇവിടെ വന്നപ്പോള്‍ എന്നോട് സംവദിക്കാന്‍ നിങ്ങളിലാര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നത് ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. നിങ്ങളുടെ മാതാപിതാക്കളോടും അധ്യാപകരോടും സംസാരിക്കുന്ന മട്ടില്‍ തന്നെ നിങ്ങള്‍ എന്നോടും സംസാരിച്ചു. ഈ ചേര്‍ച്ച എനിക്കിഷ്ടമായി. ഇത് വളരെ സന്തോഷകരമായ അനുഭവമായി. നിരവധി കുട്ടികളുമായി വളരെ അനായാസം സംസാരിക്കാന്‍ എനിക്കും സാധിച്ചു. ്അല്ലെങ്കില്‍ എന്താണ് സംഭവിക്കുക. ആരെയെങ്കിലും കണ്ടാല്‍ കുട്ടികള്‍ പിന്മാറിക്കളയും, പിന്നീടു തുറന്നു സംസാരിക്കുകയും ഇല്ല.എന്നാല്‍ നിങ്ങള്‍ അങ്ങിനെ ആയിരുന്നില്ല. വളരെ ആത്മവിശ്വാസത്തോടെയാണ് ഓരോരുത്തരും സംസാരിച്ചത്. അത് എനിക്ക് വളരെ നല്ല അനുഭവമായി.
സുഹൃത്തുക്കളെ,
നിങ്ങളുടെ അനുഭവങ്ങള്‍ നിങ്ങള്‍ക്കു തന്നെ ജീവിതത്തിന്റെ ഒരോ ഘട്ടത്തിലും വളരെ ഉപകാരപ്പെടും. കഷ്ടപ്പാടിന്റെ നാളുകളെ ഓര്‍ത്ത് വിലപിച്ച് സമയം പാഴാക്കരുത്. വിഷമഘട്ടങ്ങളില്‍ നിന്നും പലതും പഠിക്കണം. ആ അനുഭവങ്ങളില്‍ നിന്നു ശക്തി ആര്‍ജ്ജിക്കണം. ്അപ്പോള്‍ നിങ്ങള്‍ എത്തുന്ന മേഖലകളില്‍ അനേകം പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്കു സാധിക്കും. സ്‌കൂളുകളിലും കോളജുകളിലും ടീം സ്പിരിറ്റിനെ കുറിച്ച് സ്ഥിരമായി പറഞ്ഞു കേള്‍ക്കാറില്ലെ. എന്നാല്‍ കൊറോണയുടെ ബുദ്ധിമുട്ടുകളില്‍ ഈ ബന്ധങ്ങളെ കൂടുതല്‍ അടുത്തു നിന്നു കാണാന്‍, അവരെ മനസിലാക്കുവാന്‍ പുതിയ ഒരു ജീവിത രീതി ജീവിക്കുവാന്‍ നമുക്കു സാധിച്ചു. എപ്രാകാരമാണ് സമൂഹത്തിലെ ഓരോരുത്തരും മറ്റുള്ളവരുടെ കരം പിടിച്ചത്. സംഘബലം കൊണ്ട് ആമഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ നേരിട്ടത്. അതെല്ലാം നമുക്ക് അനുഭവമായി. ഈ പൊതു പങ്കാളിത്തവും ടീം സ്പിരിറ്റും നിങ്ങള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ പുതിയ ശക്തി പകരുംെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ദുരിത കാലത്തു പോലും എത്രമാത്രം നാം നമ്മുടെ രാജ്യത്തിന്റെ ചരിത്രം ദര്‍ശിച്ചു എന്ന് നമുക്കറിയാം. ഈ സമയത്തും, ഞാന്‍ ചിലരോടു സംസാരിക്കുമ്പോഴും ... ഒരു മകള്‍ പറഞ്ഞതുപോലെ അവള്‍ക്ക് കുടുംത്തിലെ രണ്ടു പേരെയാണ് നഷ്ടമായത്. അതു ജീവിതത്തില്‍ ചെറിയ കാര്യമല്ല. എന്നിട്ടും അവളുടെ കണ്ണുകളില്‍ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. ദുരന്തം വന്നു എന്ന് എല്ലാവര്‍ക്കും അനുഭവപ്പെട്ടു. എന്നാല്‍ നാം വിജയികളായി പുറത്തു വരും. ാേരോ ഇന്ത്യക്കാരനും പറയുന്നു ഇതൊരു ആഗോള മഹാമാരിയാണ് എന്ന്. ഇതുപോലൊരു പ്രതിസന്ധി ഇന്നോളം രാജ്യത്തുണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നു നാലു തലമുറ പോലും ഇത്തരം ഒന്നിനെ കുറിച്ച് കേട്ടിട്ടു പോലുമില്ല. പക്ഷെ നമ്മുടെ കാലത്താണ് അതു വന്നത്. എന്നാലും ഓരോ ഇന്ത്യക്കാരനും പറയുന്നു നാം ഇതിനെ അതിജീവിക്കം. നാം ഇതില്‍ നിന്നു പുറത്തു വരും പുതിയ ഊര്‍ജ്ജവുമായി രാജ്യത്തെ വീണ്ടും മുന്നോട്ടു നയിക്കും. നമുക്ക് ഒന്നിച്ചു മുന്നേറണം. നിങ്ങള്‍ എവിടെ പോയാലും നിങ്ങള്‍ ഒന്നിച്ചു മുന്നേറും രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാന് നേരത്തെ പറഞ്ഞതു പോലെ, ജൂണ്‍ 5 പരിസ്ഥിതി ദിനമാണ്. പരിസ്ഥിതിക്കായി എന്തെങ്കിലും ചെയ്യണം. കാരണം പ്രകൃതിയെയും ഭുമിയെയും രക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതുപോലെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമാണ്. ഭൂരിഭാഗം രാഷ്ട്രങ്ങളും യോഗ ദിന തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. ഇതിനെ അനുകൂലിച്ചതു പോലെ ഐക്യരാഷ്ട്ര സഭയില്‍ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. യോഗ ചെയ്യുക കുടംബസമേതം. ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ധാരാളം കളികള്‍ ഉണ്ട്. ഒളിമ്പിക്‌സ് ഉള്‍പ്പെടെ. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ നമ്മുടെ രാജ്യത്തു നിന്ന് ആരൊക്കയാണ് പോവുന്നത്. ഈ കളിക്കാര്‍ നടത്തുന്ന പരിശ്രമങ്ങളും എങ്ങിനെയാണ് അവര്‍ പ്രതിസന്ധികളെ അതിജീവിച്ച് വന്നത് എന്നും അറിയുമ്പോള്‍ നമുക്ക്് പുതിയ പ്രടോദനം ലഭിക്കും.എല്ലാ ചെറുപ്പക്കാരും ഈ അവസരം വിനിയോഗിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ കൊറോണ കാലത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടിലുള്ളവരുടെ പേരുകള്‍ പ്രതിരോധ കുത്തിവയ്പിനായി രജിസ്റ്റര്‍ ചെയ്യാം. നിങ്ങളുടെ പ്രദേശത്തെ ആളുകളെയും രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് എല്ലാവര്‍ക്കും കുത്തി വയ്പ് ലഭിക്കും. സേവനം നിങ്ങളുടെ തൊഴിലിന്റെ ഭാഗമാക്കുക. എന്റെ ആശംസകള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്. നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകട്ടെ. നിങ്ങളുടെ സ്വ്പ്‌നങ്ങള്‍ സാക്ഷാത്കൃതമാകട്ടെ. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളടെ സ്വപ്‌നങ്ങളെ കുറിച്ച് അഭിമാനിക്കട്ടെ. ആകസ്മികമായി നിങ്ങല്‍ക്കൊപ്പം ചേര്‍ന്നതാണെങ്കിലും ഇത് വളരെ നല്ല അനുഭവമായിരുന്നു. തമാശകളൊക്കെ പറഞ്ഞ് നിങ്ങള്‍ സന്തോഷിച്ചിരിക്കുകയായിരുന്നു. അതിനിടെ ഞാന വന്നത് നിങ്ങള്‍ക്ക് ചെറിയ ശല്യമായി . പക്ഷെ നന്നായിരുന്നു.എനിക്കു നിങ്ങളോട് നന്ദിയുണ്ട്. വളരെ നന്ദി.