നമസ്കാരം സുഹൃത്തുക്കളെ,
ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഈ ബജറ്റ് സമ്മേളനത്തിൽ നിങ്ങളെയും രാജ്യത്തുടനീളമുള്ള എല്ലാ ബഹുമാന്യരായ എംപിമാരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യക്ക് നിരവധി അവസരങ്ങളുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയും വാക്‌സിനേഷൻ കാമ്പെയ്‌നും ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകളും മൊത്തത്തിൽ വിശ്വാസം സൃഷ്ടിക്കുന്നു.
തുറന്ന മനസ്സോടെയുള്ള നമ്മുടെ സംവാദങ്ങളും പ്രശ്നങ്ങളും ചർച്ചകളും ഈ ബജറ്റ് സെഷനിൽ ആഗോള സ്വാധീനത്തിനുള്ള ഒരു പ്രധാന അവസരമായി മാറും.
എല്ലാ ബഹുമാന്യരായ പാർലമെന്റേറിയൻമാരും രാഷ്ട്രീയ പാർട്ടികളും തുറന്ന മനസ്സോടെ നല്ല ചർച്ച നടത്തി രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾ സഭാ സമ്മേളനത്തെയും ചർച്ചകളെയും ബാധിക്കുമെന്നത് ശരിയാണ്. എന്നാൽ എല്ലാ ബഹുമാന്യരായ എംപിമാരോടും ഞാൻ അഭ്യർത്ഥിക്കുകയാണ് , തിരഞ്ഞെടുപ്പ് അതിന്റെ സ്ഥാനത്താണ്, അവ തുടരും, പക്ഷേ ബജറ്റ് സമ്മേളനം വളരെ പ്രധാനമാണ്, കാരണം അത് മുഴുവൻ വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നു. പൂർണ്ണ പ്രതിബദ്ധതയോടെ നാം ഈ ബജറ്റ് സമ്മേളനം കൂടുതൽ ഫലപ്രദമാക്കുമ്പോൾ, വരും വർഷവും അതിനെ പുതിയ സാമ്പത്തിക ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള മികച്ച അവസരമായിരിക്കും.
നല്ല ലക്ഷ്യത്തോടെയുള്ള തുറന്ന, ചിന്തനീയമായ, വിവേകപൂർണ്ണമായ ചർച്ച നടക്കണം. ഈ പ്രതീക്ഷയോടെ, നിങ്ങൾക്കെല്ലാവർക്കും ഒരുപാട് നന്ദി!