നമസ്കാരം !
ലോക സാമ്പത്തിക ഫോറത്തിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള പ്രമുഖർക്ക്, 130 കോടി ഇന്ത്യക്കാരുടെ പേരിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യ മറ്റൊരു കൊറോണ തരംഗത്തെ അവധാനതയോടും ജാഗ്രതയോടെയും നേരിടുകയാണ്. സമാന്തരമായി, ഇന്ത്യയും സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളുമായി മുന്നേറുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങളുടെ ആവേശത്തിലും ഒരു വർഷത്തിനുള്ളിൽ 160 കോടി കൊറോണ വാക്സിൻ ഡോസുകൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലും നിറഞ്ഞിരിക്കുന്നു.
സുഹൃത്തുക്കളേ
ഇന്ത്യയെപ്പോലുള്ള ശക്തമായ ജനാധിപത്യം ലോകത്തിനാകെ ഒരു മനോഹരമായ സമ്മാനം, പ്രത്യാശയുടെ പൂച്ചെണ്ട് സമ്മാനിച്ചു. ഈ പൂച്ചെണ്ടിൽ, നമ്മൾ ഇന്ത്യക്കാർക്ക് ജനാധിപത്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ട്; 21-ാം നൂറ്റാണ്ടിനെ ശാക്തീകരിക്കുന്ന സാങ്കേതികവിദ്യ ഈ പൂച്ചെണ്ടിലുണ്ട്; കൂടാതെ അതിന് നമ്മുടെ ഇന്ത്യക്കാരുടെ സ്വഭാവവും കഴിവും ഉണ്ട്. നാം ഇന്ത്യക്കാർ ജീവിക്കുന്ന ബഹുഭാഷാ, ബഹു-സാംസ്കാരിക ചുറ്റുപാട് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ വലിയ ശക്തിയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം ചിന്തിക്കാൻ മാത്രമല്ല, മനുഷ്യരാശിക്ക് വേണ്ടി പ്രവർത്തിക്കാനും ഈ ശക്തി പഠിപ്പിക്കുന്നു. കൊറോണ കാലത്ത്, 'ഒരു ഭൂമി, ഒരേ ആരോഗ്യം' എന്ന കാഴ്ചപ്പാട് പിന്തുടരുന്ന ഇന്ത്യ, നിരവധി രാജ്യങ്ങൾക്ക് ആവശ്യമായ മരുന്നുകളും വാക്സിനുകളും നൽകി കോടിക്കണക്കിന് ജീവൻ രക്ഷിക്കുന്നത് എങ്ങനെയെന്ന് നാം കണ്ടു. ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഫാർമ ഉത്പാദക രാജ്യമാണ്; ഇത് ലോകത്തിന് ഒരു ഫാർമസിയാണ്. ഇന്ന്, ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും അവരുടെ സംവേദനക്ഷമതയിലൂടെയും വൈദഗ്ധ്യത്തിലൂടെയും എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്ന ലോകത്തിലെ ആ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
സുഹൃത്തുക്കളേ
പ്രതിസന്ധി ഘട്ടങ്ങളിൽ സംവേദനക്ഷമത പരീക്ഷിക്കപ്പെടുന്നു, എന്നാൽ ഇന്ത്യയുടെ ശക്തി ഈ നിമിഷം ലോകത്തിനാകെ മാതൃകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ ഐടി മേഖല രാപകൽ മുഴുവൻ പ്രവർത്തിച്ച് ലോകത്തെ എല്ലാ രാജ്യങ്ങളെയും രക്ഷിച്ചു.ഇന്ന് ഇന്ത്യ റെക്കോർഡ് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ ലോകത്തിലേക്ക് അയക്കുകയാണ്. 50 ലക്ഷത്തിലധികം സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ ഇന്ത്യയിൽ ജോലി ചെയ്യുന്നു. ഇന്ന് ലോകത്ത് യുണികോണുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 6 മാസത്തിനിടെ പതിനായിരത്തിലധികം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് ഇന്ത്യക്ക് വലിയതും സുരക്ഷിതവും വിജയകരവുമായ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഉണ്ട്. കഴിഞ്ഞ മാസം മാത്രം 4.4 ബില്യൺ ഇടപാടുകളാണ് ഇന്ത്യയിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് വഴി നടന്നത്.
സുഹൃത്തുക്കളേ ,
വർഷങ്ങളായി ഇന്ത്യ വികസിപ്പിക്കുകയും അവലംബിക്കുകയും ചെയ്ത ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഇന്ന് ഇന്ത്യയുടെ വലിയ ശക്തിയായി മാറിയിരിക്കുന്നു. കൊറോണ അണുബാധകൾ ട്രാക്ക് ചെയ്യുന്നതിനുള്ള ആരോഗ്യ-സേതു ആപ്പ്, വാക്സിനേഷനുള്ള കോവിൻ പോർട്ടൽ തുടങ്ങിയ സാങ്കേതിക പരിഹാരങ്ങൾ ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ഇന്ത്യയുടെ കോവിൻ പോർട്ടൽ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ സൗകര്യങ്ങൾ - സ്ലോട്ട് ബുക്കിംഗ് മുതൽ സർട്ടിഫിക്കറ്റ് ജനറേഷൻ വരെ വൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ ശ്രദ്ധയും ആകർഷിച്ചു.
സുഹൃത്തുക്കളേ ,
ഇന്ത്യയെ ലൈസൻസ് രാജിന്റെ പേരിൽ അറിഞ്ഞിരുന്ന , മിക്ക കാര്യങ്ങളും ഗവണ്മെന്റ് നിയന്ത്രിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്നതിന് ഉണ്ടായിരുന്ന വെല്ലുവിളികൾ ഞാൻ മനസ്സിലാക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു. ഇന്ന് ഇന്ത്യ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നു, ഗവണ്മെന്റ് ഇടപെടൽ പരമാവധി കുറയ്ക്കുന്നു. ഇന്ത്യ തങ്ങളുടെ കോർപ്പറേറ്റ് നികുതി ലളിതമാക്കിയും കുറച്ചും ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നിരക്കാക്കി മാറ്റി. കഴിഞ്ഞ വർഷം മാത്രം 25,000-ലധികം നിബന്ധനകൾ ഞങ്ങൾ ഇല്ലാതാക്കി. മുൻകാല നികുതി പോലുള്ള നടപടികൾ പരിഷ്കരിച്ച് ഇന്ത്യ വ്യവസായ സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുത്തു. ഡ്രോണുകൾ, ബഹിരാകാശം, ജിയോ-സ്പേഷ്യൽ മാപ്പിംഗ് തുടങ്ങി നിരവധി മേഖലകളിലെ നിയന്ത്രണങ്ങൾ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. ഐടി മേഖലയുമായും ബിപിഒയുമായും ബന്ധപ്പെട്ട കാലഹരണപ്പെട്ട ടെലികോം നിയന്ത്രണങ്ങളിൽ ഇന്ത്യ വമ്പിച്ച പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
സുഹൃത്തുക്കളേ ,
ആഗോള വിതരണ ശൃംഖലയിൽ ലോകത്ത് വിശ്വസ്ത പങ്കാളിയാകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പല രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറിന് നാം വഴിയൊരുക്കുന്നു. നൂതനാശയങ്ങൾ , പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവ്; ഇന്ത്യക്കാരുടെ സംരംഭകത്വ ത്വര തുടങ്ങിയവ
നമ്മുടെ എല്ലാ ആഗോള പങ്കാളികൾക്കും പുതിയ ഊർജ്ജം നൽകാൻ കഴിയും. അതിനാൽ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിത്. ഇന്ത്യൻ യുവാക്കൾക്കിടയിലെ സംരംഭകത്വം ഇന്ന് പുതിയ ഉയരത്തിലാണ്. 2014ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് അവയു ടെ എണ്ണം 60,000 കവിഞ്ഞു. ഇതിന് 80-ലധികം യൂണികോണുകൾ ഉണ്ട്, അതിൽ 40-ലധികം എണ്ണം 2021-ൽ തന്നെ രൂപപ്പെട്ടു. പ്രവാസി ഇന്ത്യക്കാർ ആഗോള വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതുപോലെ, ഇന്ത്യൻ യുവാക്കൾ പൂർണ്ണമായും സജ്ജരാണ്. ഇന്ത്യയിലെ നിങ്ങളുടെ എല്ലാ ബിസിനസുകൾക്കും പുതിയ ഉയരങ്ങൾ നൽകാൻ തയ്യാറാണ്.
സുഹൃത്തുക്കളേ ,
ആഴത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇന്ത്യയെ ഇന്ന് നിക്ഷേപത്തിനുള്ള ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. കൊറോണ കാലത്ത്, ക്വാണ്ടിറ്റേറ്റീവ് ഈസിങ് പ്രോഗ്രാം പോലുള്ള ഇടപെടലുകളിൽ ലോകം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഇന്ത്യ പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കി. ഡിജിറ്റൽ, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള ഏറ്റവും വലിയ പദ്ധതികൾക്ക് കൊറോണ കാലത്ത് തന്നെ അഭൂതപൂർവമായ വേഗത ലഭിച്ചു. രാജ്യത്തെ 6 ലക്ഷത്തിലധികം ഗ്രാമങ്ങൾ ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിക്കുന്നു. 1.3 ട്രില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടക്കുന്നത്, പ്രത്യേകിച്ച് കണക്ടിവിറ്റി അടിസ്ഥാനസൗകര്യങ്ങളിൽ . ആസ്തി പണമാക്കൽ പോലെയുള്ള നൂതനമായ ഫിനാൻസിംഗ് ടൂളുകൾ വഴി 80 ബില്യൺ ഡോളർ സമ്പാദിക്കാനുള്ള ലക്ഷ്യം സജ്ജീകരിച്ചിരിക്കുന്നു. വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ പങ്കാളികളെയും ഒരേ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതിനായി ഇന്ത്യ ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനും ആരംഭിച്ചു. ഈ ദേശീയ മാസ്റ്റർ പ്ലാനിന് കീഴിൽ, അടിസ്ഥാന സൗകര്യ ആസൂത്രണം, വികസനം, നിർവഹണം എന്നിവ സംയോജിതമായി നടപ്പിലാക്കും. ചരക്കുകളുടെയും ആളുകളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കും ചലനത്തിനും ഇത് ഒരു പുതിയ പ്രചോദനം നൽകും.
സുഹൃത്തുക്കളേ ,
സ്വാശ്രയത്തിന്റെ പാത പിന്തുടരുമ്പോൾ, പ്രക്രിയകൾ ലഘൂകരിക്കുന്നതിൽ മാത്രമല്ല, നിക്ഷേപത്തിനും ഉൽപ്പാദനത്തിനും പ്രോത്സാഹനം നൽകുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധ. ഈ സമീപനത്തിലൂടെ, ഇന്ന്, 14 മേഖലകളിൽ 26 ബില്ല്യൺ ഡോളർ മൂല്യമുള്ള ഉല്പാദന ബന്ധിത ആനുകൂല്യ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഫാബ്, ചിപ്പ്, ഡിസ്പ്ലേ വ്യവസായം വികസിപ്പിക്കുന്നതിനുള്ള 10 ബില്യൺ ഡോളറിന്റെ പ്രോത്സാഹന പദ്ധതി ആഗോള വിതരണ ശൃംഖല സുഗമമാക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ്. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് എന്ന ആശയവുമായി നാം മുന്നേറുകയാണ്. ടെലികോം, ഇൻഷുറൻസ്, പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവയ്‌ക്കൊപ്പം, സെമികണ്ടക്ടർ മേഖലയിലും ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പരിധിയില്ലാത്ത സാധ്യതകളുണ്ട്.
സുഹൃത്തുക്കളേ ,
ഇന്ന് ഇന്ത്യ നയങ്ങൾ രൂപപ്പെടുത്തുന്നു, വർത്തമാനകാലത്തെയും അടുത്ത 25 വർഷത്തെ ലക്ഷ്യങ്ങളെയും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നു. ഈ കാലയളവിൽ, ക്ഷേമത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും ഉയർന്ന വളർച്ചയും ഇന്ത്യ ലക്ഷ്യമിടുന്നു. വളർച്ചയുടെ ഈ കാലഘട്ടവും ഹരിത മായിരിക്കും. അതും ശുദ്ധവും , സുസ്ഥിരവും, വിശ്വസനീയവുമായിരിക്കും. ആഗോള നന്മയ്‌ക്കായി വലിയ പ്രതിബദ്ധതകൾ ഉണ്ടാക്കുകയും അവയ്‌ക്ക് അനുസൃതമായി ജീവിക്കുകയും ചെയ്യുന്ന പാരമ്പര്യം തുടർന്നുകൊണ്ട്, 2070-ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യവും നാം നിശ്ചയിച്ചിട്ടുണ്ട്. ലോക ജനസംഖ്യയുടെ 17 ശതമാനമുള്ള ഇന്ത്യക്ക് 5 ശതമാനം സംഭാവന ചെയ്യാം, 5 ശതമാനം മാത്രം. ആഗോള കാർബൺ പുറന്തള്ളൽ . എന്നാൽ കാലാവസ്ഥാ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ പ്രതിബദ്ധത 100 ശതമാനമാണ്. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, കോളിഷൻ ഫോർ ഡിസാസ്റ്റർ-റെസിലന്റ് ഇൻഫ്രാസ്ട്രക്ചർ ഫോർ ക്ലൈമറ്റ് അഡാപ്റ്റേഷൻ തുടങ്ങിയ സംരംഭങ്ങൾ ഇതിന് തെളിവാണ്. കഴിഞ്ഞ വർഷങ്ങളിലെ പരിശ്രമത്തിന്റെ ഫലമായി, ഇന്ന് നമ്മുടെ ഊർജ്ജ മിശ്രിതത്തിന്റെ 40% ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നാണ് വരുന്നത്. അവരുടെ ലക്ഷ്യത്തിന് 9 വർഷം മുമ്പ് പാരീസിൽ ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധത ഞങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.
സുഹൃത്തുക്കളേ ,
ഈ ശ്രമങ്ങൾക്കിടയിൽ, നമ്മുടെ ജീവിതശൈലിയും കാലാവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 'വലിച്ചെറിയൂ' സംസ്‌കാരവും ഉപഭോക്തൃത്വവും കാലാവസ്ഥാ വെല്ലുവിളിയെ കൂടുതൽ ഗുരുതരമാക്കിയിരിക്കുന്നു. ഇന്നത്തെ 'ടേക്ക്-മേക്ക്-യുസ്-ഡിസ്പോസ്', സമ്പദ്‌വ്യവസ്ഥയെ വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് അതിവേഗം മാറ്റേണ്ടത് വളരെ പ്രധാനമാണ്.കാലാവസ്ഥാ ഞാൻ ചർച്ച ചെയ്ത മിഷൻ ലൈഫ് എന്ന ആശയത്തിന്റെ കാതലും ഇതേ മനോഭാവമാണ്. ലൈഫ് - എന്നാൽ പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി എന്നാണ് അർത്ഥമാക്കുന്നത്, കാലാവസ്ഥാ പ്രതിസന്ധികളെ മാത്രമല്ല, ഭാവിയിലെ പ്രവചനാതീതമായ വെല്ലുവിളികളെയും നേരിടാൻ ഇത് ഉപയോഗപ്രദമാകും. അതിനാൽ, മിഷൻ ലൈഫിനെ ഒരു ആഗോള ബഹുജന പ്രസ്ഥാനമാക്കി മാറ്റേണ്ടത് പ്രധാനമാണ്. P-3 'പ്രോ പ്ലാനറ്റ് പീപ്പിൾ' എന്നതിനായുള്ള ഒരു വലിയ അടിത്തറയായി ലൈഫ് പോലെയുള്ള ഒരു പൊതു പങ്കാളിത്ത കാമ്പെയ്‌ൻ മാറ്റാം.
സുഹൃത്തുക്കളേ ,
ഇന്ന്, 2022-ന്റെ തുടക്കത്തിൽ, ദാവോസിൽ ഈ പ്രശ്‌നങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയുമ്പോൾ നടത്തുമ്പോൾ, കുറച്ച് വെല്ലുവിളികളെക്കുറിച്ച് എല്ലാവരേയും ബോധവാന്മാരാക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യ പരിഗണിക്കുന്നു. ഇന്ന്, ആഗോള ക്രമത്തിലെ മാറ്റത്തിനൊപ്പം, ഒരു ആഗോള കുടുംബമെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെ ചെറുക്കുന്നതിന്, എല്ലാ രാജ്യങ്ങളുടെയും എല്ലാ ആഗോള ഏജൻസികളുടെയും കൂട്ടായതും സമന്വയിപ്പിച്ചതുമായ പ്രവർത്തനം ആവശ്യമാണ്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പണപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഈ വെല്ലുവിളികളുടെ ചില ഉദാഹരണങ്ങളാണ്. ക്രിപ്‌റ്റോകറൻസിയാണ് മറ്റൊരു ഉദാഹരണം. അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ, ഒരു രാജ്യം എടുക്കുന്ന തീരുമാനങ്ങൾ അതിന്റെ വെല്ലുവിളികളെ നേരിടാൻ അപര്യാപ്തമായിരിക്കും. നമുക്ക് ഒരു പൊതു മനസ്സ് ഉണ്ടാകണം. എന്നാൽ ഇന്നത്തെ ആഗോള സാഹചര്യം നോക്കുമ്പോൾ, പുതിയ ലോകക്രമത്തെയും പുതിയ വെല്ലുവിളികളെയും നേരിടാൻ ബഹുമുഖ സംഘടനകൾ തയ്യാറാണോ എന്നതാണ് ചോദ്യം. ആ ശക്തി അവരിൽ അവശേഷിക്കുന്നുണ്ടോ? ഈ സ്ഥാപനങ്ങൾ രൂപീകരിച്ചപ്പോൾ സ്ഥിതി വ്യത്യസ്തമായിരുന്നു. ഇന്ന് സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ, ഈ സ്ഥാപനങ്ങളിൽ പരിഷ്‌കാരങ്ങൾക്ക് ഊന്നൽ നൽകേണ്ടത് ഓരോ ജനാധിപത്യ രാജ്യത്തിന്റെയും ഉത്തരവാദിത്തമാണ്, അതുവഴി അവർക്ക് വർത്തമാനവും ഭാവിയും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ കഴിയും. ദാവോസിൽ നടക്കുന്ന ചർച്ചകളിൽ ഈ ദിശയിൽ ക്രിയാത്‌മകമായ ചർച്ച ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ ,
പുതിയ വെല്ലുവിളികൾക്കിടയിൽ, ഇന്ന് ലോകത്തിന് പുതിയ വഴികളും പുതിയ തീരുമാനങ്ങളും ആവശ്യമാണ്. ഇന്ന്, ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും മുമ്പത്തേക്കാൾ പരസ്പര സഹകരണം ആവശ്യമാണ്. ഇതാണ് നല്ല ഭാവിയിലേക്കുള്ള വഴി. ദാവോസിലെ ഈ ചർച്ച ഈ മനോഭാവം വിപുലീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൂടി, നിങ്ങളെയെല്ലാം വെർച്വലായി കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി.