Unveils a commemorative coin and postal stamp in honour of Bhagwan Birsa Munda
Inaugurates, lays foundation stone of multiple development projects worth over Rs 6640 crore in Bihar
Tribal society is the one which made Prince Ram into Lord Ram,Tribal society is the one that led the fight for centuries to protect India's culture and independence: PM Modi
With the PM Janman Yojana, development of settlements of the most backward tribes of the country is being ensured: PM Modi
Tribal society has made a huge contribution in the ancient medical system of India:PM Modi
Our government has put a lot of emphasis on education, income and medical health for the tribal community: PM Modi
To commemorate the 150th birth anniversary of Lord Birsa Munda, Birsa Munda Tribal Gaurav Upvans will be built in tribal dominated districts of the country: PM Modi

Bharat Mata ki – Jai!

Bharat Mata ki – Jai!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഞാൻ ഭഗവാൻ ബിർസ മുണ്ട എന്ന് പറയും - നിങ്ങൾ അമർ രഹേ, അമർ രഹേ എന്നു പറയണം!

ഭഗവാൻ ബിർസ മുണ്ട -അമർ രഹേ, അമർ രഹേ!

ഭഗവാൻ ബിർസ മുണ്ട -അമർ രഹേ, അമർ രഹേ!

ഭഗവാൻ ബിർസ മുണ്ട -അമർ രഹേ, അമർ രഹേ!

ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്.  ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.

 

ഇന്ന്, നിരവധി മുഖ്യമന്ത്രിമാരും ഗവർണർമാരും സംസ്ഥാന മന്ത്രിമാരും കേന്ദ്ര ഗവൺമെൻ്റിൻ്റെ മന്ത്രിമാരും ഭാരതത്തിൻ്റെ വിവിധ ജില്ലകളിൽ സുപ്രധാന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്, അവരെ എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു. വിർച്വൽ സംവിധാനത്തിലൂടെ ഞങ്ങളോടൊപ്പം ചേർന്ന എൻ്റെ ദശലക്ഷക്കണക്കിന് ഗോത്ര സഹോദരന്മാർക്കും ഞാൻ ആശംസകൾ നേരുന്നു. ഗീത് ഗൗർ ദുർഗ്ഗാ മയിയുടെയും ബാബ ധനേശ്വർ നാഥിൻ്റെയും ഈ പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. മഹാവീരൻ്റെ ജന്മസ്ഥലത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. ഇത് കാർത്തിക് പൂർണിമ, ദേവ് ദീപാവലി, ഗുരു നാനാക്ക് ദേവ് ജിയുടെ 555-ാം ജന്മദിനം എന്നിവയാണ്. ഈ ഉത്സവങ്ങളിൽ എല്ലാ പൗരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. മറ്റൊരു കാരണത്താൽ രാജ്യത്തെ ഓരോ പൗരനും ഇന്ന് ചരിത്ര ദിനമാണ്.  ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനമായ ഇന്ന്, രാഷ്ട്രീയ ജനജാതീയ ഗൗരവ് ദിവസ് (ദേശീയ ഗോത്രവർഗ അഭിമാന ദിനം) ആയി ആഘോഷിക്കുന്നു. ഞാൻ എല്ലാ പൗരന്മാരെയും, പ്രത്യേകിച്ച് എൻ്റെ ഗോത്രവർഗ സഹോദരങ്ങളെയും സഹോദരിമാരെയും, ജൻജാതിയ ഗൗരവ് ദിവസിൽ അഭിനന്ദിക്കുന്നു. ഈ ഉത്സവങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ജാമുയിയിൽ വലിയൊരു ശുചീകരണ യജ്ഞം നടക്കുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഭരണകൂടം പ്രചാരണത്തിന് നേതൃത്വം നൽകി, ഞങ്ങളുടെ വിജയ് ജി ഇവിടെ ക്യാമ്പ് ചെയ്തു. ബിജെപി പ്രവർത്തകരും ശ്രദ്ധേയമായ ശുചീകരണ യജ്ഞം നടത്തി. പൗരന്മാരും യുവാക്കളും അമ്മമാരും സഹോദരിമാരും ആവേശത്തോടെ സംഭാവന നൽകി. ഈ പ്രത്യേക ശ്രമത്തിന് ജാമുയിയിലെ ജനങ്ങളെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം ഈ ദിവസം ഞാൻ ഉലിഹാതുവിലെ ധർത്തി ആബ ബിർസ മുണ്ട ഗ്രാമത്തിലായിരുന്നു. രക്തസാക്ഷി തിലക മാഞ്ചിയുടെ വീര്യം കണ്ട മണ്ണിലാണ് ഇന്ന് ഞാൻ. ഈ വർഷത്തെ ഈ സംഭവം കൂടുതൽ പ്രത്യേകതയുള്ളതാണ്. ഇന്ന് മുതൽ രാജ്യം ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മദിനം ആഘോഷിക്കും, അത് ഒരു വർഷത്തേക്ക് തുടരും. നൂറുകണക്കിന് ജില്ലകളിൽ നിന്നുള്ള ഒരു കോടിയോളം ആളുകൾ ഈ പരിപാടിയിൽ സാങ്കേതിക വിദ്യയിലൂടെ പങ്കെടുക്കുന്നു, ഇത് ജാമുയിയിലെ ജനങ്ങൾക്ക് അഭിമാന നിമിഷമാക്കി മാറ്റുന്നതിൽ ഞാൻ സന്തുഷ്ടനാണ്. അവർക്കെല്ലാം എൻ്റെ ആശംസകൾ നേരുന്നു. നേരത്തെ, ഭഗവാൻ ബിർസ മുണ്ടയുടെ പിൻഗാമിയായ ബുദ്ധ്റാം മുണ്ട ജിയെ സ്വാഗതം ചെയ്യാനുളള ഭാ​ഗ്യാവസരം എനിക്കുണ്ടായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിദ്ധു കന്ഹുവിൻ്റെ പിൻഗാമിയായ ശ്രീ മണ്ഡൽ മുർമു ജിയെ ആദരിക്കാനുള്ള ബഹുമതിയും എനിക്കുണ്ടായി. ഇവരുടെ സാന്നിധ്യം ഈ പരിപാടിയുടെ പ്രൗഢി ഒന്നുകൂടി വർധിപ്പിച്ചു.

സുഹൃത്തുക്കളേ,

ധർത്തി ആബ ബിർസ മുണ്ടയുടെ ഈ മഹത്തായ സ്മരണയ്‌ക്കിടയിൽ, ആറായിരം കോടിയിലധികം രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനങ്ങളും ഉദ്ഘാടനങ്ങളും ഇന്ന് നടന്നു. ഇതിൽ ഒന്നരലക്ഷത്തോളം സ്ഥിരം വീടുകൾ, ഗോത്രവർ​ഗ വിഭാ​ഗങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഭാവിക്ക് വേണ്ടിയുള്ള സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ആദിവാസി സ്ത്രീകൾക്കുള്ള ആരോഗ്യ സൗകര്യങ്ങൾ, ഗോത്രവർ​ഗ മേഖലകളെ ബന്ധിപ്പിക്കുന്ന നൂറുകണക്കിന് കിലോമീറ്റർ റോഡുകൾ, ഗോത്രവർ​ഗ സംസ്‌കാരത്തിനായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയങ്ങൾ, എന്നിവയ്ക്കുള്ള അംഗീകാരം ഉൾപ്പെടുന്നു. ഗവേഷണ കേന്ദ്രങ്ങൾ. ദേവ് ദീപാവലി ദിനത്തിൽ 11,000-ലധികം ഗോത്രവർ​ഗ കുടുംബങ്ങൾ ഇന്ന് പുതിയ വീടുകളിലേക്ക് പ്രവേശിക്കുന്നു. ഇതിനായി എല്ലാ ഗോത്രവർ​ഗ കുടുംബങ്ങൾക്കും എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

 

സുഹൃത്തുക്കളെ,

നമ്മൾ ജൻജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുകയും ജൻജാതിയ ഗൗരവ് വർഷം ആരംഭിക്കുകയും ചെയ്യുമ്പോൾ, ഈ പരിപാടി ആവശ്യമായിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ചരിത്രത്തിലെ വലിയ അനീതി തിരുത്താനുള്ള സത്യസന്ധമായ ശ്രമമാണിത്. ഗോത്രവർ​ഗ സമൂഹത്തിൻ്റെ സംഭാവനകൾക്ക് സ്വാതന്ത്ര്യാനന്തരം ചരിത്രത്തിൽ അർഹമായ അംഗീകാരം ലഭിച്ചില്ല. രാജകുമാരനായ രാമനെ ഭ​ഗവാൻ രാമനാക്കി മാറ്റിയത് ഗോത്രവർ​ഗ സമൂഹമാണ്. ഭാരതത്തിൻ്റെ സംസ്‌കാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന് നേതൃത്വം നൽകിയത് ഗോത്രവർ​ഗ സമൂഹമാണ്. എന്നിരുന്നാലും, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശാബ്ദങ്ങളിൽ, ഗോത്രവർഗ ചരിത്രത്തിൽ നിന്ന് ഈ അമൂല്യമായ സംഭാവനയെ മായ്ച്ചുകളയാൻ ശ്രമിച്ചു, ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ ക്രെഡിറ്റ് ഒരു പാർട്ടിക്ക് മാത്രം നൽകാനുള്ള സ്വാർത്ഥ രാഷ്ട്രീയത്താൽ നയിക്കപ്പെട്ടു. എന്നാൽ ഒരു പാർട്ടിയോ കുടുംബമോ മാത്രമാണ് സ്വാതന്ത്ര്യം നേടിയതെങ്കിൽ, എന്തുകൊണ്ടാണ് ബിർസ മുണ്ടയുടെ നേതൃത്വത്തിൽ ഉൽഗുലൻ പ്രസ്ഥാനം ഉണ്ടായത്? എന്തായിരുന്നു സന്താൽ കലാപം? എന്തായിരുന്നു കോൾ കലാപം? മഹാറാണാ പ്രതാപിനൊപ്പം പോരാടിയ ധീരരായ ഭിൽമാരെ നമുക്ക് മറക്കാൻ കഴിയുമോ? സഹ്യാദ്രിയിലെ നിബിഡവനങ്ങളിൽ ഛത്രപതി ശിവജി മഹാരാജിനെ ശാക്തീകരിച്ച ആദിവാസി സഹോദരങ്ങളെ ആർക്കാണ് മറക്കാൻ കഴിയുക? അല്ലൂരി സീതാരാമ രാജുവിൻ്റെ കീഴിലുള്ള ഗോത്രവർഗക്കാർ ഭാരതമാതാവിൻ്റെ സേവനമോ, തിലക മാഞ്ചി, സിദ്ധു കൻഹു, ബുദ്ധു ഭഗത്, ധീരജ് സിംഗ്, തെലങ്ക ഖാരിയ, ഗോവിന്ദ് ഗുരു, തെലങ്കാനയിലെ രാംജി ഗോണ്ട്, ബാദൽ ഭോയ്, രാജാ ശങ്കർ ഷാ എന്നിവരുടെ ധീരത ആർക്കെങ്കിലും കാണാതിരിക്കാൻ കഴിയുമോ? മധ്യപ്രദേശിൽ നിന്നുള്ള കുമാർ രഘുനാഥ് ഷാ, താന്ത്യ ഭിൽ, നിലംബർ-പിതാംബർ, വീർ നാരായൺ സിംഗ്, ദിവാ കിഷുൺ സോറൻ, ജത്ര ഭഗത്, ലക്ഷ്മൺ നായക്, കൂടാതെ മിസോറാമിൽ നിന്നുള്ള മഹാനായ സ്വാതന്ത്ര്യ സമര സേനാനി, റൊപുലിയാനി ജി, രാജ്മോഹിനി ദേവി, റാണി ഗൈഡിൻലിയു, വീർ ബാലിക കാളിഭായ്, ഒപ്പം ഗോണ്ട്വാനയിലെ രാജ്ഞി ദുർഗ്ഗാവതി? ഈ എണ്ണമറ്റ ആദിവാസി വീരന്മാരെ ആർക്ക് എങ്ങനെ മറക്കാൻ കഴിയും? എൻ്റെ ആയിരക്കണക്കിന് ഗോത്രവർ​ഗ സഹോദരീസഹോദരന്മാരെ ബ്രിട്ടീഷുകാർ രക്തസാക്ഷികളാക്കിയ മംഗാർഹിലെ കൂട്ടക്കൊല നമുക്ക് മറക്കാൻ കഴിയുമോ?

സുഹൃത്തുക്കളേ,

അത് സംസ്‌കാരമായാലും സാമൂഹിക നീതിയായാലും ഇന്നത്തെ എൻഡിഎ സർക്കാരിൻ്റെ ചിന്താഗതി സവിശേഷമാണ്. ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയാക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചത് ബിജെപിയുടെ മാത്രമല്ല, മുഴുവൻ എൻഡിഎയുടെയും ഭാഗ്യമായി ഞാൻ കരുതുന്നു. അവർ ഗോത്രവർഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യത്തെ രാഷ്ട്രപതിയാണ്. ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ എൻഡിഎ തീരുമാനിച്ചപ്പോൾ, നമ്മുടെ നിതീഷ് ബാബു രാജ്യത്തുടനീളമുള്ള ജനങ്ങളോട് അഭ്യർത്ഥിച്ചു, അവളുടെ വിജയം ഗണ്യമായ ഭൂരിപക്ഷത്തിൽ ഉറപ്പാക്കാൻ. പ്രധാനമന്ത്രി ജൻമൻ യോജനയ്ക്ക് കീഴിൽ നിരവധി സംരംഭങ്ങൾക്ക് തുടക്കമിട്ടത്  രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശ്രമഫലമായാണ്. ഝാർഖണ്ഡ് ഗവർണറായിരുന്നപ്പോഴും പിന്നീട് രാഷ്ട്രപതിയായപ്പോഴും പാർശ്വവത്കരിക്കപ്പെട്ട ഗോത്രവർ​ഗ സമൂഹങ്ങളെക്കുറിച്ച് അവർ എന്നോട് പലപ്പോഴും ചർച്ച ചെയ്തിരുന്നു. ഏറ്റവും പിന്നോക്കം നിൽക്കുന്ന  ഈ ഗോത്രവർ​ഗ സമൂഹങ്ങളെ മുൻ ​ഗവൺമെന്റുകൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി, 24,000 കോടി രൂപ മുതൽമുടക്കിൽ പ്രധാനമന്ത്രി ജൻമൻ യോജന ആരംഭിച്ചു. പ്രധാനമന്ത്രി ജൻമൻ യോജന രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗോത്രവർ​ഗ സെറ്റിൽമെൻ്റുകളുടെ വികസനം ഉറപ്പാക്കുന്നു. ഈ പദ്ധതിക്ക് ഇന്ന് ഒരു വർഷം തികയുന്നു. ഈ കാലയളവിൽ, പാർശ്വവത്കരിക്കപ്പെട്ട ഈ ഗോത്രവർ​ഗ സമൂഹങ്ങൾക്ക് ഞങ്ങൾ ആയിരക്കണക്കിന് സ്ഥിരം വീടുകൾ നൽകി. ഈ സമുദായങ്ങളുടെ വാസസ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിന് നൂറുകണക്കിന് കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു, പിന്നാക്ക ഗോത്രവർ​ഗ മേഖലകളിലെ നൂറുകണക്കിന് ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ജലവിതരണം ഉറപ്പാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ആരും ശ്രദ്ധിക്കാത്തവരെയാണ് മോദി സേവിക്കുന്നത്. മുൻ ​ഗവൺമെന്റുകളുടെ സമീപനം മൂലം ഗോത്രവർ​ഗ സമൂഹത്തിന് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായി. ഗണ്യമായ ഗോത്രവർ​ഗ ജനസംഖ്യയുള്ള പല ജില്ലകളും വികസനത്തിൽ പിന്നിലായിരുന്നു. ഒരു ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയോ ശിക്ഷയായി നിയമിക്കുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ, അത്തരം ജില്ലകൾ അവരുടെ പോസ്റ്റിംഗുകൾക്കായി തിരഞ്ഞെടുത്തു. എൻഡിഎ സർക്കാർ പഴയ ഗവൺമെന്റുകളുടെ ഈ ചിന്താഗതി മാറ്റി. ഞങ്ങൾ ഈ ജില്ലകളെ അഭിലാഷ ജില്ലകളായി പ്രഖ്യാപിക്കുകയും പുതിയ ഊർജ്ജസ്വലരായ ഉദ്യോഗസ്ഥരെ അവിടേക്ക് അയയ്ക്കുകയും ചെയ്തു. വിവിധ വികസന പാരാമീറ്ററുകളിൽ ഇന്ന് പല അഭിലാഷ ജില്ലകളും മറ്റ് ജില്ലകളെ പിന്തള്ളിയെന്നതിൽ ഞാൻ സംതൃപ്തനാണ്. ഇത് എൻ്റെ ഗോത്രവർ​ഗ സഹോദരങ്ങൾക്കും സഹോദരിമാർക്കും ഏറെ പ്രയോജനം ചെയ്തു.

 

സുഹൃത്തുക്കളേ,

ഗോത്രവർ​ഗ ക്ഷേമത്തിന് എൻഡിഎ ​ഗവൺമെന്റ് എന്നും മുൻഗണന നൽകിയിട്ടുണ്ട്. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ​ഗവൺമെന്റാണ് ഗോത്രവർ​ഗ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത്. പത്ത് വർഷം മുമ്പ് ഗോത്രവർ​ഗ മേഖലകളുടെയും കുടുംബങ്ങളുടെയും വികസനത്തിന് 25,000 കോടി രൂപയിൽ താഴെയായിരുന്നു ബജറ്റ്. ഒരു ദശാബ്ദം മുമ്പുള്ള സ്ഥിതി നോക്കൂ-25,000 കോടി രൂപയിൽ താഴെ. നമ്മുടെ ​ഗവൺമെന്റ് ഇത് അഞ്ചിരട്ടിയായി വർധിപ്പിച്ച് 1.25 ലക്ഷം കോടി രൂപയാക്കി. ഏതാനും ദിവസങ്ങൾക്കുമുമ്പ്, രാജ്യത്തെ അറുപതിനായിരത്തിലധികം ഗോത്രവർ​ഗ ഗ്രാമങ്ങളുടെ വികസനത്തിനായി ഞങ്ങൾ ഒരു പ്രത്യേക പദ്ധതി ആരംഭിച്ചു. ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാന് കീഴിൽ 80,000 കോടി രൂപ ഗോത്രവർ​ഗ ഗ്രാമങ്ങളിൽ നിക്ഷേപിക്കും. ഗോത്രവർ​ഗ സമൂഹത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല യുവാക്കൾക്ക് പരിശീലനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാമ്പയിൻ വിവിധ സ്ഥലങ്ങളിൽ ട്രൈബൽ മാർക്കറ്റിംഗ് സെൻ്ററുകൾ സ്ഥാപിക്കുകയും ഹോംസ്റ്റേകൾ നിർമ്മിക്കാൻ സഹായിക്കുകയും പരിശീലനം നൽകുകയും ചെയ്യും. ഇത് ഗോത്രവർ​ഗ മേഖലകളിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും വനങ്ങളിലെ ഗോത്രവർ​ഗ കുടുംബങ്ങൾക്കിടയിൽ ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുകയും അതുവഴി കുടിയേറ്റം തടയുകയും ടൂറിസം വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഗോത്ര പാരമ്പര്യം സംരക്ഷിക്കാൻ നമ്മുടെ ഗവൺമെൻ്റ് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഗോത്രവർഗ കലയ്ക്കും സംസ്‌കാരത്തിനും വേണ്ടി അർപ്പിതമായ നിരവധി വ്യക്തികൾ പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഭഗവാൻ ബിർസ മുണ്ടയുടെ പേരിൽ ഞങ്ങൾ റാഞ്ചിയിൽ ഒരു വലിയ മ്യൂസിയം ആരംഭിച്ചിട്ടുണ്ട്. ഭഗവാൻ ബിർസ മുണ്ടയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം സന്ദർശിച്ച് പഠിക്കാൻ എല്ലാ സ്കൂൾ വിദ്യാർത്ഥികളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ന് മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ബാദൽ ഭോയ് മ്യൂസിയവും മധ്യപ്രദേശിലെ ജബൽപൂരിൽ രാജാ ശങ്കർ ഷാ, കൻവർ രഘുനാഥ് ഷാ മ്യൂസിയവും ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ന്, ശ്രീനഗറിലും സിക്കിമിലും രണ്ട് ഗോത്ര ഗവേഷണ കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തു, കൂടാതെ ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണയ്ക്കായി നാണയങ്ങളും തപാൽ സ്റ്റാമ്പുകളും പുറത്തിറക്കി. ആദിവാസി സമൂഹത്തിൻ്റെ വീര്യവും അഭിമാനവും രാജ്യത്തെ ഓർമിപ്പിക്കാൻ ഈ ശ്രമങ്ങൾ തുടരും.

സുഹൃത്തുക്കളേ, 

ഭാരതത്തിൻ്റെ പ്രാചീന ചികിത്സാരീതികളിൽ ഗോത്രവർ​ഗ സമൂഹത്തിന് കാര്യമായ സംഭാവനയുണ്ട്. ഈ പൈതൃകം സംരക്ഷിക്കപ്പെടുകയും വരും തലമുറകൾക്ക് പുതിയ മാനങ്ങൾ നൽകുകയും ചെയ്യുന്നു. എൻഡിഎ ​ഗവൺമെന്റ് ലേയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോവ റിഗ്പ സ്ഥാപിക്കുകയും അരുണാചൽ പ്രദേശിലെ നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ആൻഡ് ഫോക്ക് മെഡിസിൻ റിസർച്ച് അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെൻ്റർ ഫോർ ട്രഡീഷണൽ മെഡിസിനും ഭാരതത്തിൽ സ്ഥാപിക്കുന്നുണ്ട്. ഭാരതത്തിലെ ഗോത്രവർ​ഗ സമൂഹങ്ങളുടെ പരമ്പരാഗത ചികിത്സാരീതികൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ ഇത് സഹായിക്കും.

സുഹൃത്തുക്കളേ,

​ഗോത്രവർ​ഗ സമൂഹത്തിന് വേണ്ടി വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സംരക്ഷണം എന്നിവയിൽ നമ്മുടെ ഗവൺമെൻ്റ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ന്, അത് ഡോക്ടർമാരോ, എഞ്ചിനീയർമാരോ, പട്ടാളക്കാരോ, വിമാന പൈലറ്റുമാരോ ആകട്ടെ, ഗോത്രവർ​ഗ വിഭാ​ഗങ്ങളിൽ നിന്നുള്ള നമ്മുടെ കുട്ടികൾ എല്ലാ തൊഴിലിലും മികവ് പുലർത്തുന്നു. കഴിഞ്ഞ ദശകത്തിൽ ​ഗോത്രവർ​ഗ മേഖലകളിൽ സ്‌കൂളുകൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെ മികച്ച വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതിനാലാണ് ഇത് സാധ്യമായത്. സ്വാതന്ത്ര്യം കിട്ടി ആറോ ഏഴോ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാജ്യത്ത് ഒരു കേന്ദ്ര ഗോത്ര സർവ്വകലാശാല മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ എൻഡിഎ ​ഗവൺമെന്റ് രണ്ട് പുതിയ കേന്ദ്ര ഗോത്ര സർവ്വകലാശാലകൾ രാജ്യത്തിന് നൽകി. ഗണ്യമായ ആദിവാസി ജനസംഖ്യയുള്ള ജില്ലകളിൽ നിരവധി ഡിഗ്രി കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഗോത്രവർ​ഗ ജില്ലകളിൽ 30 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചു, നിരവധി പ്രവർത്തനങ്ങൾ തുടരുകയാണ്. ജാമുയിയിലും ഇവിടെ പുതിയ മെഡിക്കൽ കോളജ് നിർമിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള 700-ലധികം ഏകലവ്യ സ്കൂളുകളുടെ ശക്തമായ ശൃംഖല ഞങ്ങൾ നിർമ്മിക്കുകയാണ്.

 

സുഹൃത്തുക്കളേ,

മെഡിക്കൽ, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാഭ്യാസം എന്നിവയിൽ ഗോത്രവർ​ഗ സമൂഹത്തിന് ഭാഷ ഒരു പ്രധാന തടസ്സമാണ്. നമ്മുടെ സർക്കാർ മാതൃഭാഷയിൽ പരീക്ഷ നടത്താനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഈ തീരുമാനങ്ങൾ ഗോത്രവർ​ഗ സമൂഹത്തിലെ കുട്ടികൾക്ക് പുത്തൻ ആത്മവിശ്വാസം നൽകുകയും അവരുടെ സ്വപ്നങ്ങൾ കുതിച്ചുയരുകയും ചെയ്തു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ ഗോത്രവർ​ഗ വിഭാ​ഗങ്ങളിൽ നിന്നുള്ള യുവാക്കൾ കായികരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ടൂർണമെൻ്റുകളിൽ ഭാരതത്തിനുവേണ്ടി മെഡലുകൾ നേടുന്നതിൽ ഗോത്രവർഗ കായികതാരങ്ങൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ പ്രതിഭയെ തിരിച്ചറിഞ്ഞ് ആദിവാസി മേഖലകളിൽ കായിക സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നു. ഖേലോ ഇന്ത്യ കാമ്പെയ്‌നിനു കീഴിൽ, ആദിവാസി ആധിപത്യമുള്ള ജില്ലകളിൽ ആധുനിക സ്‌പോർട്‌സ് കോംപ്ലക്‌സുകൾ നിർമ്മിക്കുന്നു. ഭാരതത്തിൻ്റെ ആദ്യത്തെ ദേശീയ കായിക സർവകലാശാലയും മണിപ്പൂരിൽ സ്ഥാപിതമായി.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിനു ശേഷം 70 വർഷക്കാലം, മുളയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായിരുന്നു, അത് ഗോത്രവർ​ഗ സമൂഹത്തെ ഏറ്റവും കൂടുതൽ ബാധിച്ചു. മുള വെട്ടുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ നമ്മുടെ ​ഗവൺമെന്റ് ലളിതമാക്കി. മുൻ ​ഗവൺമെന്റിൻ്റെ കാലത്ത് 8-10 വന ഉൽപന്നങ്ങൾ മാത്രമാണ് എംഎസ്പിയുടെ പരിധിയിൽ വന്നത്. 90 വന ഉൽപന്നങ്ങൾ എംഎസ്പി പരിധിയിൽ കൊണ്ടുവന്നത് എൻഡിഎ ​ഗവൺമെന്റാണ്. ഇന്ന്, 12 ലക്ഷം ഗോത്രവർ​ഗ സഹോദരങ്ങളെ ഉൾപ്പെടുത്തി 4,000-ലധികം വൻ ധൻ കേന്ദ്രങ്ങൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നു. മെച്ചപ്പെട്ട ഉപജീവനമാർഗം അവർ ഇതിലൂടെ കണ്ടെത്തി.

സുഹൃത്തുക്കളേ,

ലഖ്പതി ദീദി കാമ്പെയ്ൻ ആരംഭിച്ചതിന് ശേഷം ഏകദേശം 20 ലക്ഷത്തോളം ഗോത്രവർ​ഗ സഹോദരിമാർ ലഖ്പതി ദീദികളായി. ഇതിനർത്ഥം അവർ ഒരു തവണ മാത്രമായി ഒരു ലക്ഷം രൂപ മാത്രം സമ്പാദിച്ചു എന്നല്ല; മറിച്ച്, അവർ പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം സമ്പാദിക്കുന്നു. പല ഗോത്രവർ​ഗ കുടുംബങ്ങളും വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയ മനോഹരമായ വസ്തുക്കൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. അവരെ പിന്തുണയ്ക്കാൻ, അത്തരം ഉൽപ്പന്നങ്ങൾക്കായി ഞങ്ങൾ പ്രധാന നഗരങ്ങളിൽ ഹാട്ട് ബസാറുകൾ സംഘടിപ്പിക്കുന്നു. ഇവിടെ ഒരു വലിയ ഹാട്ടും സ്ഥാപിച്ചിട്ടുണ്ട്, ഇത് കാണേണ്ടതാണ്. ഭാരതത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള നമ്മുടെ ഗോത്രവർ​ഗ സഹോദരങ്ങളും സഹോദരിമാരും സൃഷ്ടിച്ച ശ്രദ്ധേയമായ വസ്തുക്കൾ ഞാൻ വിസ്മയത്തോടെ നോക്കിക്കണ്ടു. അതിനായി അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ഞാൻ നിങ്ങളെ എല്ലാവരേയും അവിടം സന്ദർശിക്കാനായി അഭ്യർത്ഥിക്കുന്നു. അതിൽ പ്രചോദിതനായാൽ, ഉൽപ്പന്നം വാങ്ങുക. ഈ ഉൽപ്പന്നങ്ങൾക്കായി ഞങ്ങൾ ആഗോള ഓൺലൈൻ വിപണിയും സൃഷ്ടിക്കുന്നു. വിദേശ നേതാക്കൾക്ക് സമ്മാനങ്ങൾ നൽകുമ്പോൾ, നമ്മുടെ ഗോത്രവർഗക്കാരായ സഹോദരീസഹോദരന്മാർ രൂപകല്പന ചെയ്ത വസ്തുക്കൾ ഞാൻ ഉൾപ്പെടുത്താറുണ്ട്. അടുത്തിടെ, ജാർഖണ്ഡിൽ നിന്നുള്ള സൊഹ്‌റായ് പെയിൻ്റിംഗുകളും മധ്യപ്രദേശിൽ നിന്നുള്ള ഗോണ്ട് പെയിൻ്റിംഗുകളും മഹാരാഷ്ട്രയിൽ നിന്നുള്ള വാർലി പെയിൻ്റിംഗുകളും പ്രമുഖ വിദേശ നേതാക്കൾക്ക് ഞാൻ സമ്മാനിച്ചു. ഇപ്പോൾ, ഈ കലാസൃഷ്‌ടികൾ അവരുടെ ഓഫീസുകളുടെ ചുവരുകൾ അലങ്കരിക്കുകയും നിങ്ങളുടെ കഴിവിൻ്റെയും കലയുടെയും പ്രശസ്തി ലോകമെമ്പാടും പ്രചരിപ്പിക്കുകയും ചെയ്യും.

 

സുഹൃത്തുക്കളേ,

കുടുംബങ്ങൾ ആരോഗ്യത്തോടെ നിലനിൽക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസത്തിൻ്റെയും സമ്പാദ്യത്തിൻ്റെയും നേട്ടങ്ങൾ സാക്ഷാത്കരിക്കാൻ കഴിയൂ. സിക്കിൾ സെൽ അനീമിയ ഗോത്രവർ​ഗ സമൂഹത്തിന് ഒരു പ്രധാന വെല്ലുവിളിയാണ്. ഇതിനെ ചെറുക്കുന്നതിനായി നമ്മുടെ ​ഗവൺമെന്റ് ഒരു ദേശീയ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്, ഇത് ഇപ്പോൾ ഒരു വർഷമായി തുടരുന്നു. ഇക്കാലയളവിൽ ഏകദേശം 4.5 കോടി ആളുകളെ പരിശോധിച്ചു. മറ്റ് മെഡിക്കൽ പരിശോധനകൾക്കായി ഗോത്രവർ​ഗ കുടുംബങ്ങൾ ദൂരെ യാത്ര ചെയ്യേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാൻ, നിരവധി ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ സ്ഥാപിക്കുന്നു. ഏറ്റവും വിദൂര പ്രദേശങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും വിന്യസിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും എതിരായ പോരാട്ടത്തിൽ ഇന്ന് ഭാരതം ആഗോളതലത്തിൽ ഒരു പ്രധാന നാമമായി മാറിയിരിക്കുന്നു. കാരണം, ഗോത്രവർ​ഗ സമൂഹത്തിൻ്റെ അടിസ്ഥാന മൂല്യങ്ങൾ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ എപ്പോഴും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ സ്നേഹിക്കുന്ന നമ്മുടെ ഗോത്ര സമൂഹം പഠിപ്പിക്കുന്ന പാഠങ്ങൾ ലോകവുമായി പങ്കിടാൻ ഞാൻ ശ്രമിക്കുന്നു. ഗോത്രവർ​ഗ സമൂഹം സൂര്യനെയും കാറ്റിനെയും മരങ്ങളെയും ആരാധിക്കുന്നു. ഈ ശുഭദിനത്തിൽ, ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള ജില്ലകളിൽ ബിർസ മുണ്ട ജൻജാതിയ ഗൗരവ് ഉപവനുകൾ (ഗോത്ര പ്രൈഡ് ഗാർഡൻസ്) സ്ഥാപിക്കുമെന്ന് ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഈ ഓരോ ബിർസ മുണ്ട ജൻജാതിയ ഗൗരവ് ഉപവനിലും 500-1,000 മരങ്ങൾ നട്ടുപിടിപ്പിക്കും. ഈ സംരംഭത്തെ എല്ലാവരും പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

സുഹൃത്തുക്കളേ,

ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം ആഘോഷിക്കുന്നത് സുപ്രധാന ലക്ഷ്യങ്ങൾ സ്ഥാപിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഗോത്രവർഗ ധാർമ്മികതയെ നമ്മൾ ഒരുമിച്ച് ഒരു പുതിയ ഭാരതത്തിൻ്റെ അടിത്തറയാക്കും. ഗോത്രവർ​ഗ സമൂഹത്തിൻ്റെ പൈതൃകം സംരക്ഷിക്കുകയും നൂറ്റാണ്ടുകളായി അവർ കാത്തുസൂക്ഷിക്കുന്ന പാരമ്പര്യങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യും. ഇത് ചെയ്യുന്നതിലൂടെ, ഞങ്ങൾ ശരിക്കും ശക്തവും സമൃദ്ധവും കഴിവുള്ളതുമായ ഒരു ഭാരതം കെട്ടിപ്പടുക്കും. ഒരിക്കൽ കൂടി, ജനജാതിയ ഗൗരവ് ദിവസിൽ നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഒരിക്കൽ കൂടി, നിങ്ങൾ എനിക്ക് ശേഷം ആവർത്തിക്കൂ --

ഞാൻ ഭഗവാൻ ബിർസ മുണ്ട എന്നു പറയുമ്പോൾ - നിങ്ങൾ  അമർ രഹേ, അമർ രഹേ എന്നു പറയൂ!

ഭഗവാൻ ബിർസ മുണ്ട -അമർ രഹേ, അമർ രഹേ!

ഭഗവാൻ ബിർസ മുണ്ട -അമർ രഹേ, അമർ രഹേ!

ഭഗവാൻ ബിർസ മുണ്ട -അമർ രഹേ, അമർ രഹേ!

വളരെ നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Ayushman driving big gains in cancer treatment: Lancet

Media Coverage

Ayushman driving big gains in cancer treatment: Lancet
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM’s address at Christmas Celebrations hosted by the Catholic Bishops' Conference of India
December 23, 2024
It is a moment of pride that His Holiness Pope Francis has made His Eminence George Koovakad a Cardinal of the Holy Roman Catholic Church: PM
No matter where they are or what crisis they face, today's India sees it as its duty to bring its citizens to safety: PM
India prioritizes both national interest and human interest in its foreign policy: PM
Our youth have given us the confidence that the dream of a Viksit Bharat will surely be fulfilled: PM
Each one of us has an important role to play in the nation's future: PM

Respected Dignitaries…!

आप सभी को, सभी देशवासियों को और विशेषकर दुनिया भर में उपस्थित ईसाई समुदाय को क्रिसमस की बहुत-बहुत शुभकामनाएं, ‘Merry Christmas’ !!!

अभी तीन-चार दिन पहले मैं अपने साथी भारत सरकार में मंत्री जॉर्ज कुरियन जी के यहां क्रिसमस सेलीब्रेशन में गया था। अब आज आपके बीच उपस्थित होने का आनंद मिल रहा है। Catholic Bishops Conference of India- CBCI का ये आयोजन क्रिसमस की खुशियों में आप सबके साथ जुड़ने का ये अवसर, ये दिन हम सबके लिए यादगार रहने वाला है। ये अवसर इसलिए भी खास है, क्योंकि इसी वर्ष CBCI की स्थापना के 80 वर्ष पूरे हो रहे हैं। मैं इस अवसर पर CBCI और उससे जुड़े सभी लोगों को बहुत-बहुत बधाई देता हूँ।

साथियों,

पिछली बार आप सभी के साथ मुझे प्रधानमंत्री निवास पर क्रिसमस मनाने का अवसर मिला था। अब आज हम सभी CBCI के परिसर में इकट्ठा हुए हैं। मैं पहले भी ईस्टर के दौरान यहाँ Sacred Heart Cathedral Church आ चुका हूं। ये मेरा सौभाग्य है कि मुझे आप सबसे इतना अपनापन मिला है। इतना ही स्नेह मुझे His Holiness Pope Francis से भी मिलता है। इसी साल इटली में G7 समिट के दौरान मुझे His Holiness Pope Francis से मिलने का अवसर मिला था। पिछले 3 वर्षों में ये हमारी दूसरी मुलाकात थी। मैंने उन्हें भारत आने का निमंत्रण भी दिया है। इसी तरह, सितंबर में न्यूयॉर्क दौरे पर कार्डिनल पीट्रो पैरोलिन से भी मेरी मुलाकात हुई थी। ये आध्यात्मिक मुलाक़ात, ये spiritual talks, इनसे जो ऊर्जा मिलती है, वो सेवा के हमारे संकल्प को और मजबूत बनाती है।

साथियों,

अभी मुझे His Eminence Cardinal जॉर्ज कुवाकाड से मिलने का और उन्हें सम्मानित करने का अवसर मिला है। कुछ ही हफ्ते पहले, His Eminence Cardinal जॉर्ज कुवाकाड को His Holiness Pope Francis ने कार्डिनल की उपाधि से सम्मानित किया है। इस आयोजन में भारत सरकार ने केंद्रीय मंत्री जॉर्ज कुरियन के नेतृत्व में आधिकारिक रूप से एक हाई लेवल डेलिगेशन भी वहां भेजा था। जब भारत का कोई बेटा सफलता की इस ऊंचाई पर पहुंचता है, तो पूरे देश को गर्व होना स्वभाविक है। मैं Cardinal जॉर्ज कुवाकाड को फिर एक बार बधाई देता हूं, शुभकामनाएं देता हूं।

साथियों,

आज आपके बीच आया हूं तो कितना कुछ याद आ रहा है। मेरे लिए वो बहुत संतोष के क्षण थे, जब हम एक दशक पहले फादर एलेक्सिस प्रेम कुमार को युद्ध-ग्रस्त अफगानिस्तान से सुरक्षित बचाकर वापस लाए थे। वो 8 महीने तक वहां बड़ी विपत्ति में फंसे हुए थे, बंधक बने हुए थे। हमारी सरकार ने उन्हें वहां से निकालने के लिए हर संभव प्रयास किया। अफ़ग़ानिस्तान के उन हालातों में ये कितना मुश्किल रहा होगा, आप अंदाजा लगा सकते हैं। लेकिन, हमें इसमें सफलता मिली। उस समय मैंने उनसे और उनके परिवार के सदस्यों से बात भी की थी। उनकी बातचीत को, उनकी उस खुशी को मैं कभी भूल नहीं सकता। इसी तरह, हमारे फादर टॉम यमन में बंधक बना दिए गए थे। हमारी सरकार ने वहाँ भी पूरी ताकत लगाई, और हम उन्हें वापस घर लेकर आए। मैंने उन्हें भी अपने घर पर आमंत्रित किया था। जब गल्फ देशों में हमारी नर्स बहनें संकट से घिर गई थीं, तो भी पूरा देश उनकी चिंता कर रहा था। उन्हें भी घर वापस लाने का हमारा अथक प्रयास रंग लाया। हमारे लिए ये प्रयास केवल diplomatic missions नहीं थे। ये हमारे लिए एक इमोशनल कमिटमेंट था, ये अपने परिवार के किसी सदस्य को बचाकर लाने का मिशन था। भारत की संतान, दुनिया में कहीं भी हो, किसी भी विपत्ति में हो, आज का भारत, उन्हें हर संकट से बचाकर लाता है, इसे अपना कर्तव्य समझता है।

साथियों,

भारत अपनी विदेश नीति में भी National-interest के साथ-साथ Human-interest को प्राथमिकता देता है। कोरोना के समय पूरी दुनिया ने इसे देखा भी, और महसूस भी किया। कोरोना जैसी इतनी बड़ी pandemic आई, दुनिया के कई देश, जो human rights और मानवता की बड़ी-बड़ी बातें करते हैं, जो इन बातों को diplomatic weapon के रूप में इस्तेमाल करते हैं, जरूरत पड़ने पर वो गरीब और छोटे देशों की मदद से पीछे हट गए। उस समय उन्होंने केवल अपने हितों की चिंता की। लेकिन, भारत ने परमार्थ भाव से अपने सामर्थ्य से भी आगे जाकर कितने ही देशों की मदद की। हमने दुनिया के 150 से ज्यादा देशों में दवाइयाँ पहुंचाईं, कई देशों को वैक्सीन भेजी। इसका पूरी दुनिया पर एक बहुत सकारात्मक असर भी पड़ा। अभी हाल ही में, मैं गयाना दौरे पर गया था, कल मैं कुवैत में था। वहां ज्यादातर लोग भारत की बहुत प्रशंसा कर रहे थे। भारत ने वैक्सीन देकर उनकी मदद की थी, और वो इसका बहुत आभार जता रहे थे। भारत के लिए ऐसी भावना रखने वाला गयाना अकेला देश नहीं है। कई island nations, Pacific nations, Caribbean nations भारत की प्रशंसा करते हैं। भारत की ये भावना, मानवता के लिए हमारा ये समर्पण, ये ह्यूमन सेंट्रिक अप्रोच ही 21वीं सदी की दुनिया को नई ऊंचाई पर ले जाएगी।

Friends,

The teachings of Lord Christ celebrate love, harmony and brotherhood. It is important that we all work to make this spirit stronger. But, it pains my heart when there are attempts to spread violence and cause disruption in society. Just a few days ago, we saw what happened at a Christmas Market in Germany. During Easter in 2019, Churches in Sri Lanka were attacked. I went to Colombo to pay homage to those we lost in the Bombings. It is important to come together and fight such challenges.

Friends,

This Christmas is even more special as you begin the Jubilee Year, which you all know holds special significance. I wish all of you the very best for the various initiatives for the Jubilee Year. This time, for the Jubilee Year, you have picked a theme which revolves around hope. The Holy Bible sees hope as a source of strength and peace. It says: "There is surely a future hope for you, and your hope will not be cut off." We are also guided by hope and positivity. Hope for humanity, Hope for a better world and Hope for peace, progress and prosperity.

साथियों,

बीते 10 साल में हमारे देश में 25 करोड़ लोगों ने गरीबी को परास्त किया है। ये इसलिए हुआ क्योंकि गरीबों में एक उम्मीद जगी, की हां, गरीबी से जंग जीती जा सकती है। बीते 10 साल में भारत 10वें नंबर की इकोनॉमी से 5वें नंबर की इकोनॉमी बन गया। ये इसलिए हुआ क्योंकि हमने खुद पर भरोसा किया, हमने उम्मीद नहीं हारी और इस लक्ष्य को प्राप्त करके दिखाया। भारत की 10 साल की विकास यात्रा ने हमें आने वाले साल और हमारे भविष्य के लिए नई Hope दी है, ढेर सारी नई उम्मीदें दी हैं। 10 साल में हमारे यूथ को वो opportunities मिली हैं, जिनके कारण उनके लिए सफलता का नया रास्ता खुला है। Start-ups से लेकर science तक, sports से entrepreneurship तक आत्मविश्वास से भरे हमारे नौजवान देश को प्रगति के नए रास्ते पर ले जा रहे हैं। हमारे नौजवानों ने हमें ये Confidence दिया है, य़े Hope दी है कि विकसित भारत का सपना पूरा होकर रहेगा। बीते दस सालों में, देश की महिलाओं ने Empowerment की नई गाथाएं लिखी हैं। Entrepreneurship से drones तक, एरो-प्लेन उड़ाने से लेकर Armed Forces की जिम्मेदारियों तक, ऐसा कोई क्षेत्र नहीं, जहां महिलाओं ने अपना परचम ना लहराया हो। दुनिया का कोई भी देश, महिलाओं की तरक्की के बिना आगे नहीं बढ़ सकता। और इसलिए, आज जब हमारी श्रमशक्ति में, Labour Force में, वर्किंग प्रोफेशनल्स में Women Participation बढ़ रहा है, तो इससे भी हमें हमारे भविष्य को लेकर बहुत उम्मीदें मिलती हैं, नई Hope जगती है।

बीते 10 सालों में देश बहुत सारे unexplored या under-explored sectors में आगे बढ़ा है। Mobile Manufacturing हो या semiconductor manufacturing हो, भारत तेजी से पूरे Manufacturing Landscape में अपनी जगह बना रहा है। चाहे टेक्लोलॉजी हो, या फिनटेक हो भारत ना सिर्फ इनसे गरीब को नई शक्ति दे रहा है, बल्कि खुद को दुनिया के Tech Hub के रूप में स्थापित भी कर रहा है। हमारा Infrastructure Building Pace भी अभूतपूर्व है। हम ना सिर्फ हजारों किलोमीटर एक्सप्रेसवे बना रहे हैं, बल्कि अपने गांवों को भी ग्रामीण सड़कों से जोड़ रहे हैं। अच्छे ट्रांसपोर्टेशन के लिए सैकड़ों किलोमीटर के मेट्रो रूट्स बन रहे हैं। भारत की ये सारी उपलब्धियां हमें ये Hope और Optimism देती हैं कि भारत अपने लक्ष्यों को बहुत तेजी से पूरा कर सकता है। और सिर्फ हम ही अपनी उपलब्धियों में इस आशा और विश्वास को नहीं देख रहे हैं, पूरा विश्व भी भारत को इसी Hope और Optimism के साथ देख रहा है।

साथियों,

बाइबल कहती है- Carry each other’s burdens. यानी, हम एक दूसरे की चिंता करें, एक दूसरे के कल्याण की भावना रखें। इसी सोच के साथ हमारे संस्थान और संगठन, समाज सेवा में एक बहुत बड़ी भूमिका निभाते हैं। शिक्षा के क्षेत्र में नए स्कूलों की स्थापना हो, हर वर्ग, हर समाज को शिक्षा के जरिए आगे बढ़ाने के प्रयास हों, स्वास्थ्य के क्षेत्र में सामान्य मानवी की सेवा के संकल्प हों, हम सब इन्हें अपनी ज़िम्मेदारी मानते हैं।

साथियों,

Jesus Christ ने दुनिया को करुणा और निस्वार्थ सेवा का रास्ता दिखाया है। हम क्रिसमस को सेलिब्रेट करते हैं और जीसस को याद करते हैं, ताकि हम इन मूल्यों को अपने जीवन में उतार सकें, अपने कर्तव्यों को हमेशा प्राथमिकता दें। मैं मानता हूँ, ये हमारी व्यक्तिगत ज़िम्मेदारी भी है, सामाजिक दायित्व भी है, और as a nation भी हमारी duty है। आज देश इसी भावना को, ‘सबका साथ, सबका विकास और सबका प्रयास’ के संकल्प के रूप में आगे बढ़ा रहा है। ऐसे कितने ही विषय थे, जिनके बारे में पहले कभी नहीं सोचा गया, लेकिन वो मानवीय दृष्टिकोण से सबसे ज्यादा जरूरी थे। हमने उन्हें हमारी प्राथमिकता बनाया। हमने सरकार को नियमों और औपचारिकताओं से बाहर निकाला। हमने संवेदनशीलता को एक पैरामीटर के रूप में सेट किया। हर गरीब को पक्का घर मिले, हर गाँव में बिजली पहुंचे, लोगों के जीवन से अंधेरा दूर हो, लोगों को पीने के लिए साफ पानी मिले, पैसे के अभाव में कोई इलाज से वंचित न रहे, हमने एक ऐसी संवेदनशील व्यवस्था बनाई जो इस तरह की सर्विस की, इस तरह की गवर्नेंस की गारंटी दे सके।

आप कल्पना कर सकते हैं, जब एक गरीब परिवार को ये गारंटी मिलती हैं तो उसके ऊपर से कितनी बड़ी चिंता का बोझ उतरता है। पीएम आवास योजना का घर जब परिवार की महिला के नाम पर बनाया जाता है, तो उससे महिलाओं को कितनी ताकत मिलती है। हमने तो महिलाओं के सशक्तिकरण के लिए नारीशक्ति वंदन अधिनियम लाकर संसद में भी उनकी ज्यादा भागीदारी सुनिश्चित की है। इसी तरह, आपने देखा होगा, पहले हमारे यहाँ दिव्यांग समाज को कैसी कठिनाइयों का सामना करना पड़ता था। उन्हें ऐसे नाम से बुलाया जाता था, जो हर तरह से मानवीय गरिमा के खिलाफ था। ये एक समाज के रूप में हमारे लिए अफसोस की बात थी। हमारी सरकार ने उस गलती को सुधारा। हमने उन्हें दिव्यांग, ये पहचान देकर के सम्मान का भाव प्रकट किया। आज देश पब्लिक इंफ्रास्ट्रक्चर से लेकर रोजगार तक हर क्षेत्र में दिव्यांगों को प्राथमिकता दे रहा है।

साथियों,

सरकार में संवेदनशीलता देश के आर्थिक विकास के लिए भी उतनी ही जरूरी होती है। जैसे कि, हमारे देश में करीब 3 करोड़ fishermen हैं और fish farmers हैं। लेकिन, इन करोड़ों लोगों के बारे में पहले कभी उस तरह से नहीं सोचा गया। हमने fisheries के लिए अलग से ministry बनाई। मछलीपालकों को किसान क्रेडिट कार्ड जैसी सुविधाएं देना शुरू किया। हमने मत्स्य सम्पदा योजना शुरू की। समंदर में मछलीपालकों की सुरक्षा के लिए कई आधुनिक प्रयास किए गए। इन प्रयासों से करोड़ों लोगों का जीवन भी बदला, और देश की अर्थव्यवस्था को भी बल मिला।

Friends,

From the ramparts of the Red Fort, I had spoken of Sabka Prayas. It means collective effort. Each one of us has an important role to play in the nation’s future. When people come together, we can do wonders. Today, socially conscious Indians are powering many mass movements. Swachh Bharat helped build a cleaner India. It also impacted health outcomes of women and children. Millets or Shree Anna grown by our farmers are being welcomed across our country and the world. People are becoming Vocal for Local, encouraging artisans and industries. एक पेड़ माँ के नाम, meaning ‘A Tree for Mother’ has also become popular among the people. This celebrates Mother Nature as well as our Mother. Many people from the Christian community are also active in these initiatives. I congratulate our youth, including those from the Christian community, for taking the lead in such initiatives. Such collective efforts are important to fulfil the goal of building a Developed India.

साथियों,

मुझे विश्वास है, हम सबके सामूहिक प्रयास हमारे देश को आगे बढ़ाएँगे। विकसित भारत, हम सभी का लक्ष्य है और हमें इसे मिलकर पाना है। ये आने वाली पीढ़ियों के प्रति हमारा दायित्व है कि हम उन्हें एक उज्ज्वल भारत देकर जाएं। मैं एक बार फिर आप सभी को क्रिसमस और जुबली ईयर की बहुत-बहुत बधाई देता हूं, शुभकामनाएं देता हूं।

बहुत-बहुत धन्यवाद।