Quoteമൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗാ പരിപാടിയ്‌ക്കൊപ്പം, രാജ്യത്തെ 75 പ്രമുഖ സ്ഥലങ്ങളില്‍ സമൂഹ യോഗാ പരിപാടികള്‍ നടന്നു
Quoteകോടിക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് രാജ്യത്തുടനീളം വിവിധ ഗവണ്‍മെന്റിതര സംഘടനകളും സമൂഹ യോഗാ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.
Quoteഒരു സൂര്യന്‍, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്ന 'ഗാര്‍ഡിയന്‍ യോഗ റിംഗ്' എന്ന നൂതന പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി
Quote''യോഗ ഒരു വ്യക്തിക്ക് വേണ്ടിയല്ല മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്''
Quote''യോഗ നമ്മുടെ സമൂഹത്തിനും രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം കൊണ്ടുവരുന്നു, യോഗ നമ്മുടെ പ്രപഞ്ചത്തിനും സമാധാനം നല്‍കുന്നു''
Quote''ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്ന ഇന്ത്യയുടെ അമൃത ആത്മാവിന്റെ സ്വീകാര്യതയാണ് യോഗ ദിനത്തിന് ലഭിക്കുന്ന വ്യാപകമായ സ്വീകാര്യത''
Quote''ഇന്ത്യയുടെ ചരിത്ര സ്ഥലങ്ങളിലെ കൂട്ടായ യോഗയുടെ അനുഭവം ഇന്ത്യയുടെ ഭൂതകാലത്തെയും ഇന്ത്യയുടെ വൈവിദ്ധ്യത്തെയും ഇന്ത്യയുടെ വികാസത്തെയും ഒരുമിച്ച് ബന്ധിപ്പിക്കുന്നത് പോലെയാണ്'
Quoteകർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Quote''യോഗ നമുക്ക് സമാധാനം കൊണ്ടുവരുന്നു. യോഗയില്‍ നിന്നുള്ള സമാധാനം കേവലം വ്യക്തികള്‍ക്ക് മാത്രമുള്ളതല്ല.
Quoteമൈസൂരു പോലുള്ള ഇന്ത്യയിലെ ആത്മീയ കേന്ദ്രങ്ങള്‍ നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ച യോഗ ഊര്‍ജ്ജം ഇന്ന് ആഗോള ആരോഗ്യത്തിന് ദിശാബോധം നല്‍കുന്നതായി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാന ഗവര്‍ണര്‍ ശ്രീ താവര്‍ ചന്ദ് ഗെഹ്‌ലോട്ട് ജി, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ ജി, ശ്രീ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയാര്‍ ജി, രാജ്മാതാ പ്രമോദാ ദേവി, മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി. എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ രാജ്യത്തേയും ലോകത്തേയും എല്ലാ ആളുകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

ഇന്ന്, യോഗ ദിനത്തില്‍, ആത്മീയതയുടെയും യോഗയുടെയും നാടായ കര്‍ണാടകയുടെ സാംസ്‌കാരിക തലസ്ഥാനത്തെ, അതായത് മൈസൂരുവിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു! മൈസൂരു പോലുള്ള ഇന്ത്യയുടെ ആത്മീയ കേന്ദ്രങ്ങള്‍ നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ച യോഗ ഊര്‍ജ്ജം ഇന്ന് ലോകാരോഗ്യത്തിന് ദിശാബോധം നല്‍കുന്നു. ഇന്ന് ആഗോള സഹകരണത്തിനുള്ള ഒരു പൊതു മാധ്യമമായി യോഗ മാറുകയാണ്. ഇന്ന് യോഗ മനുഷ്യരില്‍ ആരോഗ്യകരമായ ജീവിതശൈലിയുടെ ആത്മവിശ്വാസം പകരുകയാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ചില വീടുകളിലും ആത്മീയ കേന്ദ്രങ്ങളിലും മാത്രം കണ്ടിരുന്ന യോഗയുടെ ചിത്രങ്ങള്‍ രാവിലെ മുതല്‍ നമ്മള്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കാണുകയാണ്. ഈ ചിത്രങ്ങള്‍ ആത്മീയ സാക്ഷാത്കാരത്തിന്റെ വികാസത്തെ അടയാളപ്പെടുത്തുന്നതാണ്. ഈ ചിത്രങ്ങള്‍ സ്വതസിദ്ധവും സ്വാഭാവികവും പൊതുവായതുമായ ഒരു മനുഷ്യ ബോധത്തെ ചിത്രീകരിക്കുന്നു, പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകം നൂറ്റാണ്ടിലെ ഇത്തരമൊരു ഭയാനകമായ മഹാമാരിയെ അഭിമുഖീകരിച്ച സമയത്ത്! ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളം, ഉപഭൂഖണ്ഡത്തിലാകെ, മുഴുവന്‍ ഭൂഖണ്ഡത്തിലും വ്യാപിച്ച യോഗ ദിനത്തിന്റെ ഈ ആവേശം നമ്മുടെ ചൈതന്യത്തിന്റെ തെളിവ് കൂടിയാണ്.

യോഗ ഇപ്പോള്‍ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. യോഗ ഒരു വ്യക്തിക്ക് മാത്രമുള്ളതല്ല, മറിച്ച് മുഴുവന്‍ മാനവരാശിക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ്, ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആശയം - 'യോഗ മനുഷ്യരാശിക്ക് വേണ്ടി' എന്നായത് ! ഈ ആശയത്തിലൂടെ യോഗയുടെ ഈ സന്ദേശം മുഴുവന്‍ മനുഷ്യരിലേക്കും എത്തിച്ചതിന് ഐക്യരാഷ്ട്രസഭയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ഓരോ ഇന്ത്യക്കാരനും വേണ്ടി ലോകത്തിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

യോഗയെക്കുറിച്ച് 
“शांतिम् योगेन विंदति”।

“शांतिम् योगेन विंदति”। എന്ന്‌

നമ്മുടെ ഋഷിമാരും സന്യാസിമാരും ആചാര്യന്മാരും പറഞ്ഞിട്ടുണ്ട്.

യോഗ നമുക്ക് സമാധാനം നല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം. യോഗയില്‍ നിന്നുള്ള സമാധാനം വ്യക്തികള്‍ക്ക് മാത്രമല്ല. യോഗ നമ്മുടെ സമൂഹത്തിന് സമാധാനം നല്‍കുന്നു. യോഗ നമ്മുടെ രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം കൊണ്ടുവരുന്നു. മാത്രമല്ല, യോഗ നമ്മുടെ പ്രപഞ്ചത്തിന് തന്നെ സമാധാനം നല്‍കുന്നു. ഇത് ആര്‍ക്കെങ്കിലും അസാധാരണ ചിന്തയായി തോന്നിയേക്കാം, എന്നാല്‍ നമ്മുടെ ഭാരതീയ ഋഷിമാര്‍  “यत् पिंडे तत् ब्रह्मांडे”।     എന്ന ലളിതമായ ഒരു മന്ത്രം ഉപയോഗിച്ച് ഇതിന് ഉത്തരം നല്‍കിയിട്ടുണ്ട്.

ഈ പ്രപഞ്ചം മുഴുവനും നമ്മുടെ സ്വന്തം ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്ആരംഭിക്കുന്നത്. പ്രപഞ്ചം ആരംഭിക്കുന്നത് നമ്മില്‍ നിന്നാണ്. കൂടാതെ, യോഗ നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു. സ്വയം അവബോധത്തില്‍ നിന്ന് അത് ആരംഭിച്ച് ലോകത്തെക്കുറിച്ചുള്ള അവബോധത്തിലേക്ക് നീങ്ങുന്നു. നമ്മള്‍ നമ്മളെക്കുറിച്ചും നമ്മുടെ ലോകത്തെക്കുറിച്ചും ബോധവാന്മാരാകുമ്പോള്‍, നമ്മിലും ലോകത്തിലും മാറ്റേണ്ട കാര്യങ്ങളും നാം കണ്ടെത്താന്‍ തുടങ്ങുന്നു.

ഇത് വ്യക്തിഗത ജീവിതശൈലി പ്രശ്‌നങ്ങളോ കാലാവസ്ഥാ വ്യതിയാനവും അന്തര്‍ദേശീയ സംഘട്ടനങ്ങളും പോലുള്ള ആഗോള വെല്ലുവിളികളോ ആകാം. ഈ വെല്ലുവിളികള്‍ക്ക് നേരെ യോഗ നമ്മെ ബോധമുള്ളവരും കഴിവുള്ളവരും അനുകമ്പയുള്ളവരുമാക്കുന്നു. പൊതു ബോധവും സമവായവുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍, ആന്തരിക സമാധാനമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ചേര്‍ന്ന് ആഗോള സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അങ്ങനെയാണ് യോഗയ്ക്ക് ആളുകളെ ബന്ധിപ്പിക്കാന്‍ കഴിയുന്നത്. അങ്ങനെയാണ് യോഗയ്ക്ക് രാജ്യങ്ങളെ ബന്ധിപ്പിക്കാന്‍ കഴിയുന്നത്. അങ്ങനെയാണ് യോഗ നമ്മുടെ എല്ലാവരുടെയും പ്രശ്‌നപരിഹാരിയായി മാറുന്നത്.

സുഹൃത്തുക്കളെ,
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം അതായത് അമൃത് മഹോത്സവം ആഘോഷിക്കുന്ന സമയത്താണ് ഇത്തവണ ഇന്ത്യയില്‍ നാം  യോഗ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഊര്‍ജം പകര്‍ന്ന ഇന്ത്യയുടെ അമൃതിന്റെ ചൈതന്യത്തിന്റെ സ്വീകാര്യതയാണ് യോഗ ദിനത്തിന്റെ ഈ വമ്പിച്ച വ്യാപനവും ഈ സ്വീകാര്യതയും.

ഈ ചൈതന്യം ആഘോഷിക്കുന്നതിനായി, ഇന്ന് രാജ്യത്തെ 75 വ്യത്യസ്ത നഗരങ്ങളിലെ 75 ചരിത്ര സ്ഥലങ്ങള്‍ക്ക് പുറമെ മറ്റ് നഗരങ്ങളിലെ ആളുകളും ചരിത്ര സ്ഥലങ്ങളില്‍ യോഗ ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളും സാംസ്‌കാരിക ഊര്‍ജം പേറുന്ന സ്ഥലങ്ങളും ഇന്ന് യോഗാ ദിനത്തിലൂടെ ഒന്നിക്കുന്നു.

ഈ മൈസൂരു കൊട്ടാരത്തിനും ചരിത്രത്തില്‍ അതിന്റേതായ പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യയുടെ ചരിത്ര സ്ഥലങ്ങളിലെ സമൂഹയോഗയുടെ അനുഭവം ഇന്ത്യയുടെ ഭൂതകാലം, ഇന്ത്യയുടെ വൈവിദ്ധ്യം, ഇന്ത്യയുടെ വികാസം എന്നിവയെ ഇഴചേര്‍ക്കുന്നതാണ്. അന്താരാഷ്ട്ര തലത്തിലും, ഇത്തവണ നമുക്ക് ''ഗാര്‍ഡിയന്‍ റിംഗ് ഓഫ് യോഗ'' ഉണ്ട്. നൂതനമായ ഈ ''ഗാര്‍ഡിയന്‍ റിംഗ് ഓഫ് യോഗ'' ഇന്ന് ലോകമെമ്പാടും ഉപയോഗിക്കുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ സൂര്യോദയവും സൂര്യന്റെ സ്ഥാനവും ഉപയോഗിച്ച് യോഗയുമായി ബന്ധിപ്പിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്നു. സൂര്യന്‍ ഉദിക്കുകയും അതിന്റെ സ്ഥാനം മാറുകയും ചെയ്യുമ്പോള്‍, വിവിധ രാജ്യങ്ങളിലെ ആളുകള്‍ അതിന്റെ ആദ്യ കിരണത്തോടൊപ്പം ഇതില്‍ ചേരുകയും, ഭൂമിയെ ചുറ്റി യോഗയുടെ ഒരു വളയം രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇതാണ് യോഗയുടെ ഗാര്‍ഡിയന്‍ റിംഗ്. യോഗയുടെ ഈ പരിശീലനങ്ങള്‍ ആരോഗ്യം, സന്തുലിതാവസ്ഥ, സഹകരണം എന്നിവയ്ക്കുള്ള പ്രചോദനത്തിന്റെ അത്ഭുതകരമായ ഉറവിടങ്ങളാണ്.

സുഹൃത്തുക്കളെ,

ലോകജനതയെ സംബന്ധിച്ചിടത്തോളം യോഗ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല. ദയവായി ശ്രദ്ധിക്കുക; യോഗ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല, ഇപ്പോള്‍ ഒരു ജീവിതരീതി കൂടിയാണ്. നമ്മുടെ ദിവസം ആരംഭിക്കുന്നത് യോഗയില്‍ നിന്നാണ്. ഒരു ദിവസം തുടങ്ങാന്‍ ഇതിലും നല്ല മാര്‍ഗ്ഗം മറ്റെന്താണ്? എന്നാല്‍, യോഗയെ ഒരു പ്രത്യേക സമയത്തും സ്ഥലത്തുമായി നാം പരിമിതപ്പെടുത്തേണ്ടതില്ല. നമ്മുടെ വീട്ടിലെ മുതിര്‍ന്നവരും യോഗാചാര്യന്മാരും ദിവസത്തിന്റെ വിവിധ സമയങ്ങളില്‍ പ്രാണായാമം ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പലരും ഓഫീസില്‍ അവരുടെ ജോലിയ്ക്കിടയില്‍ കുറച്ചുനേരം ദണ്ഡാസനം ചെയ്ത ശേഷം വീണ്ടും ജോലിയില്‍ തുടരാറുമുണ്ട്. നമ്മള്‍ എത്ര സമ്മര്‍ദമുള്ളവരാണെന്നത് പ്രസക്തമല്ല, കുറച്ച് നിമിഷത്തെ ധ്യാനം നമുക്ക് ആശ്വാസംതരികയും നമ്മുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അതുകൊണ്ട് യോഗയെ ഒരു അധിക ജോലിയായി നാം കണക്കാക്കരുത്. നമ്മള്‍ യോഗയെ മനസ്സിലാക്കുക മാത്രമല്ല, യോഗയില്‍ ജീവിക്കുകയും വേണം. നമ്മള്‍ യോഗ പരിശീലിക്കുകയും യോഗ സ്വീകരിക്കുകയും യോഗ വികസിപ്പിക്കുകയും വേണം. നമ്മള്‍ യോഗയില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍, യോഗാദിനം വെറും അവതരിപ്പിക്കാനുള്ളത് മാത്രമല്ല, നമ്മുടെ ആരോഗ്യം, സന്തോഷം, സമാധാനം എന്നിവ ആഘോഷിക്കുന്നതിനുള്ള ഒരു മാധ്യമമായും മാറും.

സുഹൃത്തുക്കളെ,

യോഗയുമായി ബന്ധപ്പെട്ട അനന്തമായ സാധ്യതകള്‍ തിരിച്ചറിയാനുള്ള സമയമാണിത്. ഇന്ന് നമ്മുടെ യുവജനങ്ങള്‍ യോഗയുടെ രംഗത്ത് വന്‍തോതില്‍ പുതിയ ആശയങ്ങളുമായി വരുന്നു. ഈ ദിശയില്‍, നമ്മുടെ രാജ്യത്ത് സ്റ്റാര്‍ട്ട്-അപ്പ് യോഗ ചലഞ്ച് ആയുഷ് മന്ത്രാലയം ആരംഭിച്ചു. യോഗയുടെ ഭൂതകാലവും യോഗയുടെ യാത്രയും യോഗയുമായി ബന്ധപ്പെട്ട സാദ്ധ്യതകളും പര്യവേഷണം ചെയ്യുന്നതിനായി മൈസൂരുവിലെ ദസറ മൈതാനത്ത് ഒരു നൂതനാശയ ഡിജിറ്റല്‍ പ്രദര്‍ശനവും നടക്കുന്നുണ്ട്.

ഇത്തരം ശ്രമങ്ങളുടെ ഭാഗമാകാന്‍ രാജ്യത്തേയും ലോകത്തേയും എല്ലാ യുവജനങ്ങളോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു. യോഗയുടെ പ്രോത്സാഹനത്തിനും വികസനത്തിനുമുള്ള മികച്ച സംഭാവനകള്‍ക്കുള്ള 2021-ലെ പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ നേടിയ എല്ലാ വിജയികളേയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. യോഗയുടെ ഈ ശാശ്വതമായ യാത്ര ഇതുപോലെയുള്ള നിതാന്തമായ ഭാവിയുടെ ദിശയില്‍ തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

'സര്‍വേ ഭവന്തു സുഖിനഃ, സര്‍വേ സന്തു നിരാമയഃ' എന്ന ചൈതന്യത്തോടെ യോഗയിലൂടെ ആരോഗ്യകരവും സമാധാനപരവുമായ ഒരു ലോകത്തിന് നാം വേഗതകൂട്ടുകയും ചെയ്യും. അതേ ചൈതന്യത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും യോഗാദിനാശംസകള്‍ നേരുന്നു,

അഭിനന്ദനങ്ങള്‍!

നന്ദി!

  • दिग्विजय सिंह राना September 20, 2024

    हर हर महादेव
  • Provash Biswas June 21, 2024

    YOGA IS AN ART AND SCIENCE
  • Kranti Shaw June 21, 2024

    namo Namo
  • Ramesh Pandya June 19, 2024

    सोशल मीडिया पर बहुत से संदेश तैर रहे है। कुछ कह रहे है कार्यकर्ताओ की उपेक्षा का परिणाम है तो कुछ हिंदुओं को गाली दे रहे हैं। कोई अहंकार का फल बता रहे हैं तो कुछ यहां तक लिख रहे है कि अयोध्या जाएंगे तो आटा और पानी भी घर से लेकर जाएंगे। अयोध्या से कोई चीज नही खरीदेंगे। कुछ बोल रहे हैं कि ये राम जी के नही हुए तो किसी के नही हो सकते । वगैरह वगैरह भैया दो हजार किलोमीटर दूर बैठकर वहां के बारे में और क्या सोच सकते हो। ऐसा है तो काशी भी मत जाना क्योंकि मोदी जी की जीत भी 5 लाख से घटकर डेड लाख पर आ गई। तो काशी वालो को भी गाली दे ही लो कि विश्वप्रसिद्ध मोदी जी को तुम समझ नही पाए। या रामेश्वर भी अपना भोजन पानी लेकर जाओ क्योंकि वहां भी हिंदुओ ने भाजपा उम्मीदवार को वोट नही दिया। मजे की बात ये है कि यही लोग कश्मीर चले जायेंगे खाएंगे पीएंगे , अमरनाथ या केदारनाथ जाकर मुस्लिम घोड़े वालो को पैसा देने में कोई एतराज नही होगा। उज्जैन जाकर महाकाल मंदिर के आसपास बनी होटलों में ठहरेंगे और हिन्दू नाम से चल रही मुसलमानों की होटल में पैसा देने में कोई दिक्कत नही। अयोध्या में हार पचास हजार से हुई है। प्रश्न बीजेपी से भी तो पूछो कि उन्होंने कितनी बार इसी व्यक्ति को उम्मीदवार बनाया लेकिन जब इतने सालों से कार्यकर्ताओ और जनता का असंतोष था तो उनके विरोध के बावजूद उसी को टिकेट क्यों दिया ? यह प्रश्न उनसे पूछना चाहिए जो यह मानते है कि उम्मीदवार भले तुम्हे उपेक्षित करे पर तुम उसे मोदी जी के नाम पर वोट दो ही वरना तुम हिन्दू नही रहोगे। मैंने कई बार कहा है कि पांचवे नम्बर की इकोनामी बनने से प्रत्यक्ष फायदा बड़े उद्योगपतियों को होता है और वो वोट देने नही जाते हैं या न के बराबर देते हैं। निम्न आय वर्ग के लोग मुफ्तखोर बना दिये गए है। उन्हें यह पता भी नही की इकोनामी क्या होती है। एयरपोर्ट बनने या रॉड बनने से उन्हें कोई सीधा फायदा नही दिखता। दूसरी सबसे बड़ी बात यह है कि मोदी जी ने भी अनाज, मकान, शौचालय, आयुष्यमान कार्ड या गैस बांटी वो गरीबी की 'सरकारी रेखा' से नीचे वालो को मिली। जिसमे 30 से अधिक प्रतिशत तो वही है जिन्होंने भरी गर्मी में काले तम्बू ओढ़कर 15 से 20 परसेंट भाजपा के विरोध में ही दिए। कौन नही जानता कि ये वर्ग वही है जो कमाई लाखो में करता है पर सब केश में। इनके सारे धंधे नकदी के है जिनकी इनकम का कोई हिसाब ही नही है तो इनकम टैक्स का कोई सवाल ही नही उठता। एक बार ये तो सोचना ही पड़ेगा कि समाचार सुनने वाला और देश की तरक्की पर खुश होने वाले मध्यमवर्गीय लोगो को क्या दिया गया अभी तक ? क्या इस वर्ग के मन मे नही आता होगा कि हम कमा क्यों रहे है ...केवल टेक्स देने के लिए ? इस पोस्ट को पढ़कर मुझे गाली देने वालो जरा ये भी तो सोचो कि तुम्हे भाजपा हो या कांग्रेस किसी की भी सरकारों से मिला क्या ? सबका साथ... सबका विश्वास ? कुछ नही केवल प्रयास ! वो भी सबका नही ... केवल तुम्हारा ! अगर भाजपा वास्तव में चाहती तो इनकम टैक्स माफ करके बेंक ट्रांजेक्शन टेक्स लगाती। तो मध्यम वर्ग खुश भी होता और एक नम्बर की कमाई भी देश की आय बड़ा देती। और ये दो नम्बरी धंधे वाले भी बैंक में पैसा डालते। सरकार जिस वर्ग से सबसे ज्यादा कमाई करती है उन्हें कौन सी सुविधा दे रही है? क्या ये बात उन्हें नही कचोटती ? कचोटती है पर वो उस कचोट को सहकर भी वो राम या राष्ट्र के नाम पर वोट देता है है। अब तुम सोचो कि ऊंट की लंबी गर्दन लंबी है तो काटते जाओ काटते जाओ। आरक्षण के नाम पर सबकी घिग्घी बंध जाती है। क्रीमी लेयर के खिलाफ बोलने में भी नानी मर जाती है। जाति भेद था या एक समय जाति के नाम पर एक वर्ग का उत्पीड़न हुआ है, बात सच है पर कौन नही जानता कि आज जाति सूचक शब्द के नाम पर उत्पीड़न तो सवर्ण का ही हो रहा है। उस कानून को छेडने की हिम्मत किसी की है किसी की नही। वर्तमान हालातो में तो किसी की नही। मंदिर सरकारी नियंत्रण से बाहर होना चाहिए...क्या केवल कांग्रेस सरकारों के लिए नियम बनना चाहिए? जहां भाजपा का शासन है वहां तो मंदिर सरकारी नियंत्रण से मुक्त हो सकते हैं न ? उन्हें तो बिजली पानी फ्री मिल सकता है न ? पर ऐसे प्रश्न भाजपा से पूछने की हिम्मत होती तो आज परिणाम से निराश नही होना पड़ता। और न अयोध्या के नाम पर गालियां देते। माना कि मोदी जी ने अतुलनीय काम किया है पर वे अमर नही है। सत्ता क्या एक दिन शरीर भी उन्हें छोड़ना होगा। राष्ट्रजीवन में भाजपा भी लंबे समय साथ नही दे पाएगी। इसलिए व्यक्तिवादी या दलवादी सोच से ऊपर उठकर सोचने की आदत डालना होगी। निरन्तर......
  • बबिता श्रीवास्तव June 16, 2024

    योग से डिप्रेशन दूर होता है।
  • बबिता श्रीवास्तव June 16, 2024

    योग करे निरोग रहे।
  • JBL SRIVASTAVA June 02, 2024

    मोदी जी 400 पार
  • MLA Devyani Pharande February 17, 2024

    great
  • Vaishali Tangsale February 14, 2024

    🙏🏻🙏🏻
  • ज्योती चंद्रकांत मारकडे February 12, 2024

    जय हो
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Doubles GDP In 10 Years, Outpacing Major Economies: IMF Data

Media Coverage

India Doubles GDP In 10 Years, Outpacing Major Economies: IMF Data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 26
March 23, 2025

Appreciation for PM Modi’s Effort in Driving Progressive Reforms towards Viksit Bharat