



സുഹൃത്തുക്കളെ,
ഇന്ന്, ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ, ഞാൻ സമൃദ്ധിയുടെ ദേവതയായ ലക്ഷ്മി ദേവിയെ വണങ്ങുന്നു. ഇത്തരം സന്ദർഭങ്ങളിൽ, നൂറ്റാണ്ടുകളായി, ലക്ഷ്മി ദേവിയുടെ ഗുണങ്ങളെ നാം ഓർമ്മിച്ചുവരുന്നു:
सिद्धिबुद्धिप्रदे देवि भुक्तिमुक्तिप्रदायिनि। मंत्रपूते सदा देवि महालक्ष्मि नमोस्तुते।
ലക്ഷ്മി മാതാവ് നമുക്ക് വിജയവും ജ്ഞാനവും, സമൃദ്ധിയും, ക്ഷേമവും നൽകുന്നു. രാജ്യത്തെ എല്ലാ ദരിദ്രരും ഇടത്തരക്കാരുമായ സമൂഹത്തിനും ലക്ഷ്മി മാതാവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്ന് ഞാൻ ലക്ഷ്മി മാതാവിനോട് പ്രാർത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ റിപ്പബ്ലിക് 75 വർഷം പൂർത്തിയാക്കിയിരിക്കുന്നു, ഇത് രാജ്യത്തെ ഓരോ പൗരനും വളരെയധികം അഭിമാനകരമായ കാര്യമാണ്, കൂടാതെ ഇന്ത്യയുടെ ഈ ശക്തി ജനാധിപത്യ ലോകത്ത് ഇന്ത്യക്ക് ഒരു പ്രത്യേക സ്ഥാനം സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തെ ജനങ്ങൾ എനിക്ക് മൂന്നാം തവണയാണ് ഈ ഉത്തരവാദിത്തം നൽകിയിരിക്കുന്നത്, ഈ മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണിത്, എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും 2047 ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, രാജ്യം ഏറ്റെടുത്ത വികസിത ഇന്ത്യയുടെ പ്രതിജ്ഞ, ഈ ബജറ്റ് സമ്മേളനം, ഈ ബജറ്റ് ഒരു പുതിയ ആത്മവിശ്വാസം സൃഷ്ടിക്കും, പുതിയ ഊർജ്ജം നൽകും, രാജ്യം സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ, രാജ്യം വികസിതമാകും. 140 കോടി പൗരന്മാർ അവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ പ്രതിജ്ഞ നിറവേറ്റും. ഭൂമിശാസ്ത്രപരമായോ, സാമൂഹികമായോ, വ്യത്യസ്ത സാമ്പത്തിക തലങ്ങളുടെ പശ്ചാത്തലത്തിലോ ആകട്ടെ,മൂന്നാം ടേമിൽ, രാജ്യത്തിന്റെ സമഗ്ര വികസനത്തിലേക്ക് ദൗത്യ രീതിയിൽ നാം മുന്നേറുകയാണ്. സമഗ്ര വികസനത്തിന്റെ ദൃഢനിശ്ചയത്തോടെ നാം ദൗത്യ രീതിയിൽ മുന്നേറുകയാണ്. നൂതനത്വം, ഉൾപ്പെടുത്തൽ, നിക്ഷേപം എന്നിവയാണ് നമ്മുടെ സാമ്പത്തിക പ്രവർത്തനത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ അടിസ്ഥാനം.
എല്ലായ്‌പ്പോഴും എന്നപോലെ, ഈ സമ്മേളനത്തിൽ ചരിത്രപരമായ നിരവധി ദിവസങ്ങൾ ഉണ്ടാകും. നാളെ സഭയിൽ ചർച്ചകൾ നടക്കും, ധാരാളം ചർച്ചകൾക്ക് ശേഷം, രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്ന നിയമങ്ങൾ നിർമ്മിക്കപ്പെടും. പ്രത്യേകിച്ചും, നാരീശക്തിയുടെ ആത്മാഭിമാനം പുനഃസ്ഥാപിക്കുന്നതിനും, ജാതി-മത വിവേചനമില്ലാതെ ഓരോ സ്ത്രീക്കും മാന്യമായ ജീവിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, തുല്യ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, ആ ദിശയിലുള്ള നിരവധി സുപ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിൽ എടുക്കും. പരിഷ്കരണം, പ്രകടനം, പരിവർത്തനം. വികസനത്തിനായി വേഗത കൈവരിക്കേണ്ടിവരുമ്പോൾ, പരമാവധി ഊന്നൽ പരിഷ്കരണത്തിനാണ്. സംസ്ഥാന, കേന്ദ്ര ഗവണ്മെൻ്റുകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്, പൊതുജന പങ്കാളിത്തത്തിലൂടെ നമുക്ക് ഈ പരിവർത്തനം കാണാൻ കഴിയും.
നമ്മുടേത് യുവത്വമുള്ള ഒരു രാജ്യമാണ്, ഒരു യുവശക്തിയാണ്, ഇന്ന് 20-25 വയസ്സ് പ്രായമുള്ള യുവജനങ്ങൾ 45-50 വയസ്സെത്തുമ്പോൾ, അവർ ഈ വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരിക്കും. അപ്പോൾ ജീവിതത്തിൻ്റെ ആ കാലഘട്ടത്തിൽ,സ്വാതന്ത്ര്യാനന്തരം ആരംഭിച്ച നൂറ്റാണ്ടിൽ ഒരു വികസിത ഇന്ത്യയെന്ന അഭിമാനത്തോടെ മുന്നേറുന്ന നയരൂപീകരണ സംവിധാനത്തിൻ്റെ ഭാഗമായിരിക്കും അവർ.
അതിനാൽ വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം നിറവേറ്റാനുള്ള ഈ ശ്രമം, ഈ അപാരമായ കഠിനാധ്വാനം, നമ്മുടെ കൗമാരക്കാർക്ക്, ഇന്നത്തെ നമ്മുടെ യുവതലമുറയ്ക്ക് ഒരു വലിയ സമ്മാനമായിരിക്കും.
1930 ലും 1942 ലും സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നവരെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ മുഴുവൻ യുവതലമുറയും അന്ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു, 25 വർഷങ്ങൾക്ക് ശേഷം വന്ന തലമുറയാണ് അതിന്റെ ഫലം കൊയ്തത്. ആ യുദ്ധാവസ്ഥയിൽ പങ്കെടുത്ത യുവജനങ്ങൾക്ക് ആ നേട്ടങ്ങൾ ലഭിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ആ 25 വർഷങ്ങൾ സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള അവസരമായി മാറി. അതുപോലെ, ഈ 25 വർഷങ്ങൾ രാജ്യനിവാസികളുടെ ദൃഢനിശ്ചയത്തിലൂടെ സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യ കൈവരിക്കാനും അവരുടെ നേട്ടങ്ങളിലൂടെ ഉന്നതിയിലെത്താനുമുള്ള ലക്ഷ്യത്തിലാണ്. അതിനാൽ, ഈ ബജറ്റ് സമ്മേളനത്തിൽ, എല്ലാ എംപിമാരും വികസിത ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകും. പ്രത്യേകിച്ചും, യുവ എംപിമാർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്, കാരണം ഇന്ന് സഭയിൽ അവർക്ക് കൂടുതൽ അവബോധവും പങ്കാളിത്തവും ഉണ്ടാകുമ്പോൾ, വികസിത ഇന്ത്യയുടെ കൂടുതൽ ഫലങ്ങൾ അവർ അവരുടെ കൺമുന്നിൽ കാണും. അതിനാൽ, യുവ എംപിമാർക്ക് ഇത് വിലമതിക്കാനാവാത്ത അവസരമാണ്.
സുഹൃത്തുക്കളേ,
ഈ ബജറ്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാൻ നമുക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും, മാധ്യമ പ്രവർത്തകർ തീർച്ചയായും അത് ശ്രദ്ധിച്ചിരിക്കണം. ഒരുപക്ഷേ 2014 മുതൽ നടക്കുന്ന പാർലമെന്റിന്റെ സമ്മേളനങ്ങളിൽ ഇത്തവണ ആദ്യമായി, സമ്മേളനത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പ് വിദേശ ശക്തികൾ തീപ്പൊരി സൃഷ്ടിച്ചില്ല, വിദേശത്ത് നിന്ന് തീപ്പൊരി ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടില്ല. 2014 മുതൽ 10 വർഷമായി, ഓരോ സമ്മേളനത്തിനും മുൻപ് ആളുകൾ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ തയ്യാറായി ഇരിക്കാറുണ്ടെന്ന് ഞാൻ നിരീക്ഷിക്കുന്നു, ഇവിടെ അത് ആളിക്കത്തിക്കാൻ നിൽക്കുന്ന ആളുകളും വിരളമല്ല. കഴിഞ്ഞ 10 വർഷത്തിനുശേഷം ഒരു വിദേശ കോണിൽ നിന്നും തീപ്പൊരി ഉണ്ടായിട്ടില്ലാത്ത ആദ്യ സമ്മേളനമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു.
വളരെ നന്ദി സുഹൃത്തുക്കളേ.