കൊറോണയുടെ രണ്ടാം തരംഗത്തിതിരേ നടക്കുന്ന യുദ്ധത്തില്‍ നിങ്ങളാണ് പ്രമുഖ പോരാളികള്‍. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഈ ദുരന്തത്തില്‍ ലഭ്യമായിട്ടുള്ള ഉപാധികള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി ഇത്ര ബൃഹത്തായ ഒരു തരംഗവുമായി നിങ്ങള്‍ ഏറ്റമുട്ടുകയാണ്.
സുഹൃത്തുക്കളെ,
നമ്മുടെ സംഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ, നിങ്ങള്‍ രാജ്യ സേവനത്തില്‍ പങ്കുചേരാന്‍ തയാറായ ദിവസത്തെ കുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ സിവിള്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറായിക്കൊണ്ടിരുന്ന സമയം ഓര്‍ക്കുക, നിങ്ങള്‍ നിങ്ങളുടെ കഠിനാധ്വാനത്തിലും സമീപനത്തിലുമാണ് വിശ്വസിച്ചത്.ഓരോ മേഖലയിലെയും അതിസൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും പൂര്‍ണമായി അറിഞ്ഞ്്് നിങ്ങളുടെതായ രീതിയില്‍ ഓരോ പ്രത്യേക പ്രശ്‌നങ്ങളും മറികടക്കുന്നതിനെ കുറിച്ചു നിങ്ങള്‍ ചിന്തിച്ചു.
നിങ്ങളുടെ വിജയത്തിനു സഹായകമായതും അതെ സമീപനമാണ്. ഇന്ന് തികച്ചും പുതിയ രീതിയില്‍ നിങ്ങളുടെ കഴിവുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അതെ ഉത്സാഹത്തോടെ നിങ്ങളുടെ, ജില്ലയിലെ വളരെ ചെറിയ പ്രശ്‌നം മറികടക്കുന്നതും പൂര്‍ണ അവബോധത്തോടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും എളുപ്പമാണ് എന്നു തെളിയിക്കുകയാണ്. അതെ കൊറോണ വൈറസ് നിങ്ങളുടെ ജോലി കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതും ഉത്തരവാദിത്വങ്ങള്‍ ആവശ്യപ്പെടുന്നതുമാകുന്നു. മഹാമാരി പോലുള്ള ദുരന്തങ്ങളെ നേരിടുമ്പോള്‍ നമ്മുടെ അവബോധവും ധാര്‍മികതയുമാണ് പരമ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ ചൈതന്യത്തില്‍ വേണം നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി വ്യാപകമായി മുന്നേറി ജനങ്ങളില്‍ എത്തുവാന്‍.
സുഹൃത്തുക്കളെ,
ഈ പുതിയ വെല്ലുവിളികളുടെ മധ്യേ നമുക്ക്് പുതിയ തന്ത്രങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ആവശ്യമുണ്ട്. അതിനാല്‍ സ്വന്തം അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതും ഏക രാഷ്ട്രമെന്ന നിലയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതും അതീവ പ്രധാന്യമര്‍ഹിക്കുന്നു.
രണ്ടു ദിവസം മുമ്പ് ചില സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന് അവസരം ലഭിച്ചു. ആ യോഗത്തില്‍ വിവിധ ജില്ലകളില്‍ നിന്നു വന്ന സഹപ്രവര്‍ത്തകരില്‍ നിന്ന് ധാരാളം അഭിപ്രായങ്ങളും പരിഹാരങ്ങളും ലഭിച്ചു. ഇന്നും ഏതാനും ഉദ്യോഗസ്ഥര്‍ അവരുടെ ജില്ലകളുടെ അവസ്ഥയും അവരുടെ തന്ത്രങ്ങള്‍ നമ്മോടു പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരുമായി നേരിട്ട് സംസാരിക്കുമ്പോള്‍ അബൂതപൂര്‍മായ അത്തരം സാഹചര്യങ്ങളെ കൊകാര്യം ചെയ്യാന്‍ അത് നമ്മെ വളരെയധികം സഹായിക്കും. അടുത്ത കാലത്ത് അത്തം ധാരാളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിരവധി ജില്ലകളിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി നൂതന രീതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ട്. പരമാവധി ജനങ്ങളില്‍ എത്തി കൊറോണ പരിശോധന നടത്തുന്നതിന് മൊബൈല്‍ വാനുകള്‍ ഉപയോഗിക്കുന്നു. സ്‌കൂളുകളും പഞ്ചായത്തു മന്ദിരങ്ങളും കോവിഡ് ശുശ്രൂഷാ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ചില ആളുകള്‍ മുന്‍ കൈ എടുത്തു.
നിങ്ങള്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ക്രമീകരണങ്ങള്‍ നിരീക്ഷിക്കുകയും, ഗ്രാമ തലവന്മാരുമായോ ഗ്രാമത്തിലെ വിവധ സ്ഥലങ്ങളില്‍ അഞ്ചും പത്തും 15 ഉം പേരടങ്ങുന്ന ഗ്രാമവാസികളുമായോ സംസാരിക്കുകയും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ ആത്മവിശ്വാനം പതിന്മടങ്ങു വര്‍ധിക്കും. അവരുടെ എല്ലാ ആശങ്കകളും ആത്മവിശ്വാസമായി മാറും.
നിങ്ങളുടെ സാന്നിധ്യവും ജനങ്ങളുമായുള്ള ആശയവിനിമയവും എന്തെങ്കിലും വന്നുപെട്ടാല്‍ എവിടെ പോകണം എന്തു സംഭവിക്കും തുടങ്ങിയ കാര്യങ്ങളിലെ അവരുടെ ഭയാശങ്കകള്‍ നീങ്ങും. നിങ്ങളെ കാണുമ്പോള്‍ തന്നെ അവരുടെ മനസ് തന്നെ മാറും. സ്വന്തം ഗ്രാമത്തെ രക്ഷിക്കുന്നതിന് ഇത് ജനങ്ങളില്‍ അവബോധവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. ജനങ്ങളെ അവരുടെ ഗ്രാമങ്ങളെ കൊറോണ വിമുക്തമാക്കുന്നതിന് ജനങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണ പരിശ്രമങ്ങള്‍ നടത്തുന്നതിന് ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
രാജ്യത്ത് കൊറോണ പോസിറ്റിവ് രോഗികളുടെ സംഖ്യ ദിവസം തോറും കുറയുന്നു എന്നതു സത്യമാണ്. 20 ദിവസം മുമ്പ് നിങ്ങള്‍ കടന്നു പോയ മാനസിക സമ്മര്‍ദ്ദവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇന്നു നിങ്ങളുടെ ജില്ലയില്‍ വലിയ മാറ്റമാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്്. എന്നാല്‍ രോഗവ്യാപനം ചെറിയ തോതിലാണെങ്കിലും നിലനില്‍ക്കുന്നിടത്തോളം കഴിഞ്ഞ ഒന്ന് -ഒന്നര വര്‍ഷമായി വെല്ലുവിളി നിങ്ങള്‍ക്കു മുന്നില്‍ ഉണ്ട്. ചിലപ്പോള്‍ രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങും, അപ്പോള്‍ അതു പോയി എന്നും ഇനി ഗൗനിക്കേണ്ടതില്ല എന്നും ആളുകള്‍ വിചാരിക്കും. പക്ഷെ, അനുഭവം തികച്ചും വ്യത്യസ്തമാണ്. പരിശോധന , സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവയെ ജനങ്ങള്‍ ഗൗരവത്തോടെ കാണുന്നു എന്ന് ഉറപ്പാക്കുന്നതിനായി ഗവണ്‍മെന്റ് സംവിധാനവും സാമൂഹിക സംഘടനകളും ജനപ്രതിനിധികളും ചേര്‍ന്നുള്ള സംഘടിത പ്രവര്‍ത്തനത്തിന്റെ സ്വഭാവം നാം ശക്തിപ്പെടുത്തണം. അപ്പോള്‍ ഭരണാധികാരികളുടെ ഉത്തരവാദിത്വം വീണ്ടും വര്‍ധിക്കും.
രോഗികളുടെ സംഖ്യ നാമമാത്രമായി കുറഞ്ഞാല്‍ പോലും തുടര്‍ന്നും മാസ്‌കുകള്‍ ധരിക്കുക, കൈകള്‍ കഴുകുക, തുടങ്ങി ഉചിതമായ നടപടികള്‍ തുടരുകയും, നിങ്ങളുടെ ജില്ലകളിലെ ജനങ്ങള്‍ ചന്തസ്ഥലങ്ങളിലും ഗ്രാമങ്ങളിലും എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്താല്‍ കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തെ അതു വളരെ സഹായിക്കും. സ്ഥിരമായ നിരീക്ഷണത്തിലൂടെയും, പൊലീസ് പോലെ ജില്ലയിലെ പ്രധാന വകുപ്പുകള്‍ തമ്മിലുള്ള മികച്ച ഏകോപനം നിലനിര്‍ത്തുന്നതിലൂടെയും ശുചിത്വം ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിലൂടെയുമാണ് കാര്യക്ഷമമായ ഫലം ലഭിക്കുക.
ഈ നടപടിയിലൂടെ ഫലം കണ്ടതായി നിങ്ങളുടെ പല ജില്ലകളില്‍ നിന്നും എനിക്ക് വിവരം ലഭിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ അനകമാളുകളുടെ ജീവന്‍ രക്ഷിച്ചു.
സുഹൃത്തുക്കളെ,
നിങ്ങളുടെ നടപടികള്‍ അനുഭവങ്ങള്‍, പ്രതികരണം തുടങ്ങിയവ പ്രായോഗികവും ഫലപ്രദവുമായ നയങ്ങള്‍ രൂപീകരിക്കുന്നതിന് സഹായരകമാകും. സംസ്ഥാനങ്ങളില്‍ നിന്നും എല്ലാ തലങ്ങളിലുമുള്ള വിവിധ ഗുണഭോക്താക്കളില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിരോധ കുത്തിവയ്പു നടപടിയും മുന്നോട്ടു കൊണ്ടു പോകുന്നത്.
ഇതു കണക്കിലെടുത്ത്്, ആരോഗ്യ മന്ത്രാലയം അടുത്ത 15 ദിവസത്തേയ്ക്ക്ുള്ള പ്രതിരോധ മരുന്ന് സംസ്ഥാനങ്ങള്‍ക്കു വിതരണം ചെയ്തു വരുന്നു. പ്രതിരോധ മരുന്ന് വിതരണത്തിലെ സമയകൃത്യത നിങ്ങളുടെ കുത്തിയ്പ് നടത്തിപ്പുകള്‍ ആയാസരഹിതമാക്കും.
ഇതോടെ എല്ലാ ജില്ലകളിലെയും കുത്തിവയപ്ു കേന്ദ്രങ്ങളിലേയ്ക്കുള്ള മരുന്നു വിതരണം കൂടുതല്‍ ശക്തിപ്പെടും എന്നാണ് എന്റെ വിശ്വാസം. ഒപ്പം പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട എല്ലാ അനിശ്ചിതത്വങ്ങളും അവസാനിക്കുകയും മുഴുവന്‍ നടപടികളും സുസംഘടിതമാകുകയും ചെയ്യും. വിവിധ മാധ്യമങ്ങളിലൂടെ കുത്തിവയ്പിന്റെ വിശദാംശങ്ങള്‍ കൃത്യമായി ലഭ്യമാക്കിയാല്‍ ജനങ്ങള്‍ക്കു വളരെ കുറച്ച് ബുദ്ധിമുട്ടുകളെ അനുഭവപ്പെടുകയുള്ളു.
.
സുഹൃത്തുക്കളെ,
മഹാമാരി കടന്നു പോയതാകട്ടെ നിലവിലുള്ളതാകട്ടെ, അതു നമ്മെ ഒരു കാര്യം പഠിപ്പിച്ചു. മഹാമരിയുമായി ഏറ്റുമുട്ടുമ്പോള്‍ നമ്മുടെ കീഴ്‌വഴക്കങ്ങള്‍ സ്ഥിരമായി മാറ്റേണ്ടിയിരിക്കുന്നു. അതായത് അത് നവീകരിക്കുകയും അതിന്റെ നിലവാരം ഉയര്‍ത്തുകയും വേണം. ഈ വൈറസ് ഉള്‍ പരിവര്‍ത്തനത്തില്‍ വിദഗ്ധനാണ്. അതിന്റെ രൂപം മാറ്റിക്കൊണ്ടേയിരിക്കും. അതിനാല്‍ അതിനെ നേരിടാനുള്ള തന്ത്രങ്ങളും ബലതന്ത്രപരമായിരിക്കണം.
വൈറസിന്റെ രൂപമാറ്റത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങളില്‍ രാപകല്‍ വ്യാപൃതരാണ് നമ്മുടെ ശാസ്ത്രജ്ഞര്‍. പ്രതിരോധ മരുന്നുകളുടെ ഉത്പാദനം മുതല്‍ പുതിയ മരുന്നുകളുടെ വികസനം, സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംങ് പ്രൊസീജിയര്‍ തുടങ്ങിയവയ്ക്കു വേണ്ടിയും ശ്രമങ്ങള്‍ തുടരുന്നു. ഭരണ സമീപനം കൂടി നൂതനവും ചലനാത്മകവുമാകുമ്പോള്‍, നമുക്ക് അസാധാരണ ഫലങ്ങള്‍ ലഭിക്കുന്നു. നമ്മുടെ ജില്ലകളുടെ വെല്ലുവിളികള്‍ സമാനതകള്‍ ഇല്ലാത്തതാണ്. അപ്പോള്‍ നിങ്ങളുടെ പരിഹാരമാര്‍ഗ്ഗങ്ങളും തുല്യശേഷിയുള്ളതാകണം. പ്രതിരോധ മരുന്നുകളുടെ ദുര്‍വിനിയോഗം വലിയ പ്രശ്‌നമാണ്. ഒരു ഡോസ് മരുന്നു പാഴായാല്‍ ഒരാളുടെ സുരക്ഷയാണ് നാം ഇല്ലാതാക്കുന്നത്. അതിനാല്‍ പ്രതിരോധ മരുന്ന് പാഴാക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത്് വളരെ അത്യാവശ്യമാണ്. സ്വന്തം ജില്ലയുടെ വിവരങ്ങള്‍ വിലയിരുത്തുമ്പോള്‍ നിങ്ങള്‍ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും കണക്കുകള്‍ പ്രത്യേകമായി കണക്കാക്കിയാല്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ദ്വിതല, ത്രിതല നഗരങ്ങളില്‍ പോലും വിവരങ്ങള്‍ പ്രത്യേകം പ്രത്യേകം അപഗ്രഥിച്ചാല്‍ അതനുസരിച്ച് നിങ്ങള്‍ക്ക് നയപരിപാടികള്‍ ക്രമീകരിക്കാം. ഇത് ഗ്രാമങ്ങളിലെ കൊറോണ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും.
നിങ്ങളെ പോലെ ദീര്‍ഘകാലം ചിലകാര്യങ്ങള്‍ ചെയ്താണ് ഞാനും ഈ നിലയില്‍ എത്തിയിരിക്കുന്നത്. എന്റെ അനുഭവം പറയുകയാണെങ്കില്‍, ഗ്രാമീണരോട് കൃത്യമയത്ത് കൃത്യമായി കാര്യങ്ങള്‍ പറയുകയാണെങ്കില്‍ അവര്‍ അത് വളരെ നിഷ്ഠയോടെ ചെയ്യും. നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമീണ മേഖലയില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ നമുക്ക് വലിയ അധ്വാനം വേണ്ട. ശരിയാണ്, അതില്‍ വ്യക്തത വേണം. നിങ്ങള്‍ ഗ്രാമങ്ങളില്‍ ഒരു ടീമിനെ സംഘടിപ്പിക്കണം. അവര്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം നിങ്ങള്‍ക്കു നല്‍കും.
സുഹൃത്തുക്കളെ,
രണ്ടാം തരംഗത്തിനു മധ്യേയും കൊറോണ വൈറസിന്റെ രൂപമാറ്റം കുട്ടികളിലും യുവാക്കളിലുമുണ്ടാകുന്ന ആഘാതം വളരെ ആശങ്ക ഉയര്‍ത്തുന്നു. നമ്മുടെ നിലവിലുള്ള വൈദഗ്ധ്യവും നിങ്ങളുടെ പ്രവര്‍ത്തന രീതിയും ഈ ആശങ്ക ഗുരുതരമാകുന്നതിനെ തടയാന്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും നാം ഭാവിക്കായി ഒരുങ്ങിയിരിക്കണം. ജില്ലാതലത്തില്‍ യുവാക്കളിലും കുട്ടികളിലും രോഗവ്യാപന രീതി നീരീക്ഷിച്ച് അതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് ഇതിനു നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്. എല്ലാ ഉദ്യോഗസ്ഥരും ഈ വിവരങ്ങള്‍ പ്രത്യേകം അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യണം. അത് ഭാവിയില്‍ പ്രയോജനപ്പെടും.
സുഹൃത്തുക്കളെ,
ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിലാണ് നമ്മുടെ മുന്‍ഗണന എന്ന് കഴിഞ്ഞ യോഗത്തിലും ഞാന്‍ പറയുകയുണ്ടായി. പാവങ്ങള്‍ക്ക് സൗജന്യ റേഷനും മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാക്കുക, കരിഞ്ചന്ത തടയുക, തുടങ്ങിയ നടപടികളും ഈ പോരാട്ടം ജയിക്കുന്നതിനും മുന്നേറുന്നതിനും അത്യാവശ്യമാണ്.
നിങ്ങള്‍ക്ക് കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ ഉണ്ടല്ലോ.ഒപ്പം മുന്‍കാല വിജയാനുഭവങ്ങളുടെ പ്രചോദനവും. നിങ്ങളുടെ ഓരോരുത്തരുടെയും ജില്ലകളെ രോഗ വിമുക്തമാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
രാജ്യത്തെ പൗരന്മാരുടെ ജീവന്‍ രക്ഷിക്കുന്നതിനും രാജ്യത്തെ വിജയത്തിലേയ്ക്കു നയിക്കുന്നതിലും നാം വിജയിക്കും. ഏതാനും സഹപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചു. എന്നാല്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ വിജയകഥ പറയാന്‍ ഉണ്ടായിരുന്നു. വളരെ നല്ലതും നൂതനവുമായ പരീക്ഷണങ്ങളാണ് നിങ്ങള്‍ ഓരോരുത്തരും ചെയ്തത്. അത് എനിക്കു ലഭ്യമാക്കിയാല്‍ ഞാന്‍ അത് രാജ്യത്തുടനീളം തീര്‍ച്ചയായും നടപ്പിലാക്കും. നിങ്ങള്‍ ബൗദ്ധികമായി എത്രമാത്രം ചര്‍ച്ച ചെയ്തു എന്നതല്ല, ശേഷം ഉണ്ടായ പ്രവര്‍ത്തന അനുഭവങ്ങളും നടപ്പാക്കിയ രീതികളും ആണ് ശക്തം. അതില്‍ നിങ്ങളുടെ പങ്ക് ബൃഹത്താണ്, അതിനാല്‍ നിങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കണം എന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
രണ്ടാമതായി കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു പ്രതിസന്ധി ആരും നേരിട്ടിട്ടില്ല. നിങ്ങളുടെ ജില്ലയില്‍ നിങ്ങളുടെ ഉത്തരവാദിത്തം വലുതാണ്. നിങ്ങള്‍ വളരെ കാര്യങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടാവും, മനുഷ്യ മനസ്, സംവിധാനത്തിന്റെ പരിമിതികള്‍, വിഭവങ്ങള്‍ പരമാവധി വിനിയോഗിച്ചു കൊണ്ട് നിങ്ങള്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുമുണ്ടാവും. അവസരം ലഭിക്കുമ്പോഴെല്ലാം അത് ഡയറിയില്‍ എഴുതി വയ്ക്കണം. നിങ്ങളുടെ അനുഭവങ്ങള്‍ ഭാവി തലമുറകള്‍ക്ക് പ്രയോജനപ്പെടട്ടെ. കാരണം കഴിഞ്ഞ നൂരു വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു മഹാമാരി അതിന്റെ രൂപത്തിലും ഭാവത്തിലും ഉണ്ടായിട്ടില്ല. അതു സൃഷ്ടിച്ച രൂക്ഷമായ പ്രതിസന്ധി, എവിടെയെല്ലാം എങ്ങിനെയെല്ലാം വ്യാപിച്ചു, എവിടെയെല്ലൊം എന്തെല്ലാം സംഭവിച്ചു, പ്രതിസന്ധി പരിഹരിക്കാന്‍ എവിടെയൊക്കെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു - എല്ലാം രേഖപ്പെടുത്തുക. നിങ്ങളുടെ ജില്ലാ ഓഫീസ് തന്നെ ജില്ലാ ഗസറ്റു പോലെ ഇപ്പോള്‍ അതു തയാറാക്കിയാല്‍ നമ്മുടെ കഠിനാധ്വാനവും അനുഭവങ്ങളും വരും തലമുറകള്‍ക്കു പ്രയോജനപ്പെടും.
ഞാന്‍ നിങ്ങളെയും നിങ്ങളുടെ ടീമിനെയും അതിനെ വിജയത്തിലേയ്ക്കു നയിച്ച രീതിയെയും ഈ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഇനിയും കൂടതല്‍ വിജയങ്ങള്‍ നിങ്ങള്‍ നേടുമെന്നും ജനങ്ങള്‍ക്കിടയില്‍ കൂടതല്‍ ആത്മവിശ്വാസം ജനിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
സാധാരണ ജനങ്ങളുടെ വിശ്വാസമാണ് വിജയത്തിന്റെ ജീവനാഡി. ഇതിലും വലുതല്ല മറ്റൊന്നും. നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഇതു സാധിക്കും. നിങ്ങളുടെ ജോലിഭാരം ഞാന്‍ മനസിലാക്കുന്നു. മഴക്കാലം കൂടി എത്തിയതോടെ മറ്റൊരു കാലാവസ്ഥാ സമ്മര്‍ദ്ദം കൂടി വര്‍ദ്ധിക്കാന്‍ പോവുകയാണ്. എന്നാല്‍ ഇതിനെല്ലാം മധ്യേയും നിങ്ങളും കുടംബാംഗങ്ങളും ആരോഗ്യത്തോടെയിരിക്കണം. നിങ്ങളുടെ ജില്ല ആരോഗ്യമുള്ളതാകട്ടെ, എല്ലാ പൗരന്മാരും ആരോഗ്യമുള്ളവരാകട്ടെ. നിങ്ങളുടെ ആഗ്രഹങ്ങള്‍ ഈശ്വരന്‍ സഫലമാക്കട്ടെ, നിങ്ങളുടെ കഠിനാധ്വാനം അതു സാധിച്ചു തരും.
എന്റെ ധാരാളം ശുഭാശംസകള്‍
വളരെ നന്ദി.