എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.
രണ്ടു ദിനങ്ങള്‍ക്കുള്ളില്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. നിങ്ങളുടെ രപ്രയത്‌നം കൊണ്ടു നേടിയ ആവേശജനകമായ നേട്ടങ്ങള്‍ കൊണ്ട് രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ വിളമ്പരം ചെയ്യുന്നു എന്നത് വലിയ ആത്മാഭിമാനം നല്‍കുന്ന കാര്യം തന്നെ.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി കായിക മേഖലയില്‍ രാജ്യം രണ്ടു പ്രധാന നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചരിത്രവിജയത്തോപ്പം രാജ്യം, ആദ്യമായി ചെസ് ഒളിമ്പ്യാഡിന്റെ സംഘാടകരുമായി. വിജയകരമായ ഒരു സംഭവം സംഘടിപ്പിച്ചു എന്നു മാത്രമല്ല ചെസിന്റെ സമ്പന്നമായ പാരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ട് അതില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു. ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുത്ത എല്ലാ താരങ്ങളെയും മെഡല്‍ ജേതാക്കളെയും ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
നിങ്ങള്‍ തിരികെ വരുമ്പോള്‍ നാം വിജയാഘോഷം നടത്തുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനു പോകുന്നതിനു മുമ്പെ ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയതിരുന്നു. നിങ്ങള്‍ വിജയശ്രീലാളിതരായി മടങ്ങിയെത്തും എന്നായിരുന്നു എന്റെ വിശ്വാസം. അതിനാല്‍ എന്റെ തിരക്കുകള്‍ക്കിടയിലും നിങ്ങളുമായി വിജയം ആഘോഷിക്കുമെന്ന് ഞാന്‍ ഉറപ്പാക്കിയിരുന്നു. ഇന്നാണ് ആ വിജയാഘോഷാവസരം. ഞാന്‍ നിങ്ങളുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ മുഖങ്ങളിലെ ആത്മവിശ്വാസവും ധൈര്യവും എനിക്കു കാണാന്‍ സാധിക്കുന്നുണ്ട്. മെഡലുകള്‍ കരസ്തമാക്കിയവരും ഭാവിയില്‍ അതു നേടാന്‍ പോകുന്നവരും അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളെ,
ഒരു കാര്യം കൂടി നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അവിടെ മത്സരവേദിയിലായിരിക്കുമ്പോള്‍ ഇന്ത്യയിലെ ജനകോടികള്‍ ഇവിടെ ഉറക്കമുണര്‍ന്നിരിക്കുകയായിരുന്നു. പാതിരാവാകുവോളം അവര്‍ നിങ്ങളുടെ പ്രകടനങ്ങള്‍ കാണുകയായിരുന്നു. നിങ്ങളുടെ പ്രകടനം എവിടെയായി എന്നറിയുന്നതിന് പലരും ഇടയ്ക്കിടെ അലാറം വച്ച് കാത്തിരുന്നു. ആളുകള്‍ കൃത്യമായി സ്‌കോറുകളും ഗോളുകളും പോയിന്റുകളും പരിശോധിച്ചുകൊണ്ടിരുന്നു. സ്‌പോര്‍ട്‌സിനോട് ജനങ്ങളില്‍ താല്‍പര്യവും ആഭിമുഖ്യവും വളര്‍ത്താന്‍ നിങ്ങള്‍ എല്ലാവരും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനും നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളെ,
കരസ്ഥമാക്കിയ മെഡലുകളുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ പ്രകടനത്തെ സത്യസന്ധമായി വിലയിരുത്താന്‍ ഇപ്പോള്‍ സാധ്യമല്ല. പല താരങ്ങളും വിവധ മത്സരങ്ങളില്‍ ഇപ്രാവശ്യം ഒരേ നിലയിലാണ് പ്രകടനം നടത്തിയത്. അതിനാല്‍ മെല്‍ നേടുന്നതിനു തുല്യമായി ഇതും കണക്കാക്കാം. പോയിന്റ് ഒരു സെക്കന്റ് അല്ലെങ്കില്‍ പോയിന്റെ ഒരു സെന്റി മീറ്റര്‍ പിന്നിലായി പോയി എന്നു മാത്രം. പക്ഷെ നമ്മള്‍ അതും പരിഗണിക്കും. എനിക്കു നിങ്ങളില്‍ പരിപൂര്‍ണ വിശ്വാസമാണ്. നമ്മള്‍ നമ്മുടെ ശക്തിയായ കായിക മേഖലയെ ശാക്തീകരിക്കുക മാത്രമല്ല, പുതിയ മേഖലകളില്‍ നമ്മുടെ മുദ്രകള്‍ പതിപ്പിക്കുകയും ചെയ്യുന്നു. ഹോക്കിയില്‍ നമ്മുടെ പാരമ്പര്യം വീണ്ടെടുത്ത ഇരു ടീമുകളുടെയും സവിശേഷതകളെയും കഠിനാധ്വാനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. കഴിഞ്ഞ പ്രാവശ്യത്തെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നാലു കളികളില്‍ നാം വിജയം നേടി. ലോണ്‍ ബൗള്‍ മുതല്‍ അത്‌ലറ്റിക്‌സ് വരെ മികച്ച പ്രകടനങ്ങളാണ് നാം കാഴ്ച്ച വച്ചത്. ഈ പ്രകടനത്തോടെ പുതിയ കായിക ഇനങ്ങളോടുള്ള രാജ്യത്തെ യുവാക്കളുടെ താല്‍പര്യം കൂടുതല്‍ വര്‍ധിക്കാന്‍ പോവുകയാണ്. പുതിയ കളികളിലെല്ലാം നാം നമ്മുടെ പ്രകടനം ഇതുപോലെ മെച്ചപ്പെടുത്തണം. മുന്നില്‍ കാണുന്ന എല്ലാ മുഖങ്ങളും പരിചിതമാണ്. ശരത്, കിഡംബി, സിന്ധു, സൗരഭ്, മിറാബായി, ബജ്രംഗ് , വിനീഷ്, സാക്ഷി എല്ലാവരും. എല്ലാ മുതിര്‍ന്ന താരങ്ങളും വേണം മറ്റ് എല്ലാവരെയും നയിക്കാനും പ്രോത്സാഹിപ്പിക്കുവാനും. ചെറുപ്പക്കാരായ എല്ലാ താരങ്ങളും അത്ഭുതങ്ങളാണ് പ്രവര്‍ത്തിച്ചത്. യുവ സഹപ്രവര്‍ത്തകര്‍, ഗെയിം തുടങ്ങുന്നതിനു മുന്നേ ഞാന്‍ പറഞ്ഞതുപോലെ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുകയുടെ ചെയ്തു. ആദ്യമായി മത്സരിച്ചവരില്‍ 31 പേരും മെഡല്‍ നേടി. ഇന്ന് നമ്മുടെ ചെറുപ്പക്കാരുടെ ആത്മവിശ്വാസം എത്രമാത്രം വര്‍ധിക്കുന്നുണ്ട് എന്നതിനു തെളിവാണിത്. അനുഭവ സമ്പത്തുള്ള ശരത് മുന്നേറിയപ്പോഴും അവിനാഷും പ്രിയങ്കയും സന്ദീപും ആദ്യമായി ലോകത്തിലെ തന്നെ മികച്ച അത്‌ലറ്റുകളായപ്പോഴും നവ ഇന്ത്യയുടെ ചൈതന്യമാണ് കാണാന്‍ കഴിഞ്ഞത്. ഇതാണ് ഓരോ മത്സരത്തിലും നാം പ്രകടിപ്പിക്കുന്നത് ഈ ചൈതന്യമാണ്. അത്‌ലറ്റ്‌സ് പോഡിയത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഒരേ സമയം ഇന്ത്യയുടെ ത്രിവര്‍ണ പാതാകയെ അഭിവാദനം ചെയ്യുന്നത് നിങ്ങളില്‍ എത്ര പേര്‍ കണ്ടിട്ടുണ്ട്. സുഹൃത്തുക്കളെ, രാജ്യം മുഴുവന്‍ നമ്മുടെ പുത്രിമാരുടെ പ്രകടത്തില്‍ ആദരസമന്വിതമായ അത്ഭുതം കൂറുകയാണ്. പൂജയുമായി സംസാരിച്ചപ്പോള്‍ തന്നെ ഞാന്‍ ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. ക്ഷമാപണത്തിന്റെ ആവശ്യമില്ല, നിങ്ങളും രാജ്യത്തിന്റെ ജേതാവാണ്. നിങ്ങളുടെ സത്യസന്ധ്യതയോടും കഠിനാധ്വാനത്തോടും വിട്ടുവീഴ്ച ചെയ്യേണ്ടതുമില്ല എന്ന് പൂജയുടെ വിഡിയോ കണ്ടതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഞാന്‍ പറയുകയുണ്ടായി. ഒളിമ്പിക്‌സിനു ശേഷം വിനീഷിനോടും ഞാന്‍ ഇതു തന്നെ പറഞ്ഞു. എന്തായാലും അവര്‍ നിരാശയെ പിന്നിലേയ്ക്കു മാറ്റി നിര്‍ത്തി മികച്ച പ്രകടനം നടത്തി എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ബോക്‌സിംങ്ങാകട്ടെ, ജൂഡോയാകട്ടെ, ഗുസ്തിയാകട്ടെ, നമ്മുടെ പുത്രിമാര്‍ നടത്തിയ മുന്നേറ്റം രോമാഞ്ച ജനകമാണ്. എതിരാളിയെ റിങ്ങില്‍ നിന്നുതന്നെ വിട്ടുപോകാന്‍ നീതു നിര്‍ബന്ധിതയാക്കി. ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉദ്ഘാടന മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്തി. എല്ലാ കളിക്കാരുടെയും പ്രകടനം ഒന്നാംതരമായിരുന്നു. പക്ഷെ ആരും രേണുകയുടെ ഏറിനു മാത്രം ഇതുവരെ ആരും മറുപടി നല്‍കിയില്ല. ഇതിഹാസപുരുഷരില്‍ ഏറ്റവും മികച്ച വിക്കറ്റ് ജേതാവ് എന്നത് ചെറിയ നേട്ടമല്ല. അവളുടെ മുഖത്ത് സിംലയുടെ ശാന്തതയും പര്‍വതങ്ങളുടെ നിഷ്‌കളങ്കമായ പുഞ്ചിരിയുമുണ്ട്. പക്ഷെ അവളുടെ ആക്രമണം വലിയ ബാറ്റ്്്കാരുടെ പോലും ആവേശം തകര്‍ക്കുന്നതാണ്. രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ പോലുമുള്ള പുത്രിമാര്‍ക്ക്്്് ഈ പ്രകടനം തീര്‍ച്ചയായും പ്രചോദനവും പ്രോത്സാഹനവും മുന്നോട്ടു നയിക്കുന്ന ശക്തിയുമാകും.
സുഹൃത്തുക്കളെ,
രാജ്യത്തിനു മെഡലുകളോ, ആഘോഷിക്കാനും അഭിമാനിക്കാനും അവസരമോ നേടിക്കൊടുത്തു എന്നതല്ല, നിങ്ങള്‍ ചെയ്തത്. മറിച്ച് ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ചൈതന്യത്തെ ഇതിലൂടെ ശാക്തീകരിച്ചു എന്നതാണ് നിങ്ങളുടെ നേട്ടം. കായിക രംഗത്ത് എന്നു മാത്രമല്ല എല്ലാ മേഖലകളിലുമുള്ള രാജ്യത്തെ യുവാക്കളെ നിങ്ങള്‍ പ്രചോദിപ്പിച്ചു. നിങ്ങള്‍ രാജ്യത്തെ ഒരു സങ്കല്‍പ്പത്തിലേയ്ക്ക്, ഒരു ലക്ഷ്യത്തിലേയ്ക്ക് ഒരുമിപ്പിച്ചു. ഇതായിരുന്നു നമ്മേുടെ സ്വാതന്ത്ര്യ സമരത്തിന്റെയും മഹാ ശക്തി. മഹാത്മ ഗാന്ധി, നേതാജി,, മംഗള്‍ പാണ്ടെ, താന്ത്യാ തോപ്പി, ലോകമാന്യ തിലക്, പോലെഭഗദ് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, അസഫുള്ള ഖാന്‍, രാം പ്രസാദ് ബിസ്മില്‍ തുടങ്ങി എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കാഴ്ച്ചപ്പാട് വ്യത്യസ്തമായിരുന്നു. പക്ഷെ ലക്ഷ്യം ഒന്നു മാത്രം. റാണി ലക്ഷ്മിബായി, ഝല്‍ക്കാരി ബായി, ദുര്‍ഗാ ഭാഭി, റാണി ചെന്നമ്മ, റാണി ഗൈദിന്‍ല്യു, വേലു നച്ചിയാര്‍ തുടങ്ങിയ എണ്ണമറ്റ ധീരവനിതകള്‍ സ്വാതന്ത്ര്യത്തിനായി പോരാടിയത് എല്ലാ സ്ഥിര സങ്കല്‍പ്പങ്ങളെയും തകര്‍ത്തുകൊണ്ടാണ്. ബിര്‍സ മുണ്ട, അല്ലൂരി സീതാരാമ രാജു, ഗോവിന്ദ ഗുരു തുടങ്ങിയ മഹാ ഗോത്രവര്‍ഗ പോരാളികള്‍ ശക്തമായ സൈന്യവുമായി പോരാടിയത് ഇത്തരം ധൈര്യവും ആവേശവും കൊണ്ടാണ്. ഡോ.രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, ബാബാസാഹിബ് അംബേദ്ക്കര്‍, ആചാര്യ വിനോബ ഭാവെ, നാനാജി ദേശ്മുഖ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ശ്യമാ പ്രസാദ് മുഖര്‍ജി, തുടങ്ങിയ മഹത്തുക്കള്‍ അവരുടെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചത് സ്വതന്ത്ര്യ ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്തനിനാണ്. സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ മുഴുവന്‍ സംഘടിതമായി പരിശ്രമിച്ചത് സ്വതന്ത്ര ഇന്ത്യയെ പുനര്‍ മിര്‍മ്മിക്കുന്നതിനാണ്. അതെ ചൈതന്യവുമായാണ് നിങ്ങള്‍ കളത്തിലിറങ്ങുന്നത്. സംസ്ഥാനം, ജില്ല, ഗ്രാമം, ഭാഷ ഇതൊന്നും നിങ്ങള്‍ പരിഗണിക്കുന്നില്ല. നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനത്തിനും പ്രശസ്തിക്കും വേണ്ടി നിങ്ങളുടെ മികച്ച പ്രകടനം നടത്തുന്നു. നിങ്ങളെ നയിക്കുന്നത് ത്രിവര്‍ണ പതാകയാണ്. ഈ ത്രിവര്‍ണ പതാകയുടെ വിജയം കുറച്ചു നാള്‍ മുമ്പ് നാം യുക്രെയിനില്‍ കാണുകയുണ്ടായി. ത്രിവര്‍ണ പതാക ഇന്ത്യക്കാരെ മാത്രമല്ല, മറ്റു രാജ്യക്കാരെയും സംരക്ഷിക്കുന്ന ഒരു കവചമാണ്. ജനങ്ങളെ യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കുന്നതില്‍.
സുഹൃത്തുക്കളെ,
ഈ അടുത്ത കാലത്തായി നാം മറ്റ് ടൂര്‍ണമെന്റുകളിലും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ തന്നെ ലോക അത്‌ലറ്റിക് ചാമ്പന്‍ഷിപ്പിലായിരുന്നു ഏറ്റവും മുന്തിയ പ്രകനം. ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും പ്രശംസനീയമായ നേട്ടങ്ങള്‍ നാം കൈവരിച്ചു. വേള്‍ഡ് കേഡറ്റ് റസലിംങ് ചാമ്പ്യന്‍ഷിപ്പ്, പാരാ ബാറ്റ്മിന്‍ഡന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകള്‍ എന്നിവയിലും നാം പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു. ഇന്ത്യന്‍ കായിക മേഖലയ്ക്ക തീര്‍ച്ചയായും നല്ല സമയമാണിത്. രാജ്യത്തെ സ്‌പോര്‍ട്‌സ് ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് അനേകം പരിശീലകരുണ്ട്, കോളജുകളിലെയും മറ്റും ഉദ്യോഗസ്ഥരുണ്ട്. ഈ വിജയങ്ങളില്‍ നിങ്ങളുടെ പങ്കു ശ്രേഷ്ഠമാണ്. പ്രധാനമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇവിടെയാണ് തുടക്കം. നമ്മുടെ നേട്ടങ്ങളിന്മേല്‍ നമുക്കിനി വിശ്രമം ഇല്ല. സുഹൃത്തുക്കളെ, ഇന്ത്യയുടെ കായികമേഖലയുടെ സുവര്‍ണയുഗം തുടങ്ങുകയാണ്. ഖേലോ ഇന്ത്യയുടെ വേദിയില്‍ നിന്നു പരിശീലനം നേടിയ നിരവധി കളിക്കാര്‍ ഇക്കുറി അസാധാരണ വിജയമാണ് നേടിയത് എന്നതില്‍ എനിക്കു സന്തോഷമുണ്ട്. നമുക്ക് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരണം, അവരെ വേദിയിലേയ്ക്കു കൊണ്ടുവരണം. സമഗ്രവും, വ്യത്യസ്തവും, ചലനാത്മകവുമായ ലോക നിലവാരത്തിലുള്ളതുമായ ഒരു കായിക ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരു പ്രതിഭയും ഒഴിവാക്കപ്പെടരുത്. കാരണം രാജ്യത്തിന്റെ സമ്പത്താണ് അവര്‍. വരുന്ന ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും വേണ്ടി ഇപ്പോഴെ ഒരുങ്ങാന്‍ എല്ലാ അത്‌ലറ്റുകളോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ എനിക്കു നിങ്ങളോട് മറ്റൊരു അഭ്യര്‍ത്ഥന കൂടിയുണ്ട്. രാജ്യത്തെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനാണ് കഴിഞ്ഞ തവണ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടത്. തിരക്കുകള്‍ക്കിടയിലും എന്റെ നിരവധി സഹപ്രവര്‍ത്തകര്‍ മീറ്റ് ദ് ചാമ്പ്യന്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. ഇത് തുടരുക. ഇതിന് ഇനിയും സാധിക്കാത്തവര്‍ രാജ്യത്തെ യുവാക്കള്‍ക്കിടയിലേയ്ക്കു പോകുക. അവര്‍ നിങ്ങളെ റോള്‍ മോഡലുകളായിട്ടാണ് കാണുന്നത്. അതിനാല്‍ നിങ്ങളുടെ വാക്കുകള്‍ അവര്‍ ശ്രദ്ധിക്കും. നിങ്ങളുടെ ഉപദേശം അവര്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കും. നിങ്ങളുടെ ശേഷി, സ്വീകാര്യത, വര്‍ധിച്ചു വരുന്ന ആദരം എല്ലാം രാജ്യത്തെ പുതിയ തലമുറയ്ക്ക് ഉപകാരപ്പെടും. ഈ വിജയ യാത്രയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി ശുഭാശംസകള്‍ നേരുന്നു. അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്കു നന്ദി.