“This museum is a living reflection of the shared heritage of each government”
“This museum has come as a grand inspiration in the time of Azadi ka Amrit Mahotsav”
“Every government formed in independent India has contributed in taking the country to the height it is at today. I have repeated this thing many times from Red Fort also”
“It gives confidence to the youth of the country that even a person born in ordinary family can reach the highest position in the democratic system of India”
“Barring a couple of exceptions, India has a proud tradition of strengthening democracy in a democratic way”
“Today, when a new world order is emerging, the world is looking at India with a hope and confidence, then India will also have to increase its efforts to rise up to the occasion”

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, പാര്‍ലമെന്റിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരെ, വിവിധ രാഷ്ട്രിയ പാര്‍ട്ടികളിലെ ബഹുമാന്യരായ സഹപ്രവര്‍ത്തകരെ,മറ്റ് വിശിഷ്ട വ്യക്്തികളെ, മഹതി മഹാന്മാരെ, 

ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുകയാണ്. ഇന്ന് ബൈസാഖിയും ബൊഗാഹ്‌ ബിഹുവുമാണ്. ഒഡിയയിലെ നവവത്സരവും ഇന്നാണ് ആരംഭിക്കുന്നത്.  തമിഴ്‌നാട്ടിലെ നമ്മുടെ സഹോദരി സഹോദരന്മാരും നവവത്സരത്തെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് പുത്താണ്ടിന്റെ ആശംസകള്‍ ഞാന്‍ നേരുന്നു. അതും കൂടാതെ  മറ്റ് പല പ്രദേശങ്ങളിലും നവവത്സരം  തുടങ്ങുന്നുണ്ട്. വിവിധ ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവാഘോഷങ്ങള്‍ ആചരിക്കുന്ന എല്ലാ സഹ പൗരന്മാര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ മഹാവീരജയന്തി മംഗളങ്ങളും ആശംസിക്കുന്നു.

സുഹൃത്തുക്കളെ, 

മറ്റു പല കാരണങ്ങളാലും ഇന്നത്തെ സാഹചര്യം വളരെ പ്രത്യേകത നിറഞ്ഞതാണ്. ഇന്ന് രാഷ്ട്രംമുഴുവന്‍  ബാബാസാഹെബ് ഭീം റാവു അംബേദ്ക്കറിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അത്യധികം ആദരവോടെ അനുസ്മരിക്കുകയാണ്.  ബാബാസാഹിബ് മുഖ്യ ശില്‍പിയായിരുന്ന നമ്മുടെ ഭരണഘടനയാണ് രാജ്യത്തെ പാര്‍ലമെന്ററി സംവിധാനത്തിന് അടിസ്ഥാനമിട്ടത്.  ഈ പാര്‍ലമെന്ററി സംവിധാനത്തിന്റെ പ്രധാന ഉത്തരവാദിത്വം  ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് രാജ്യത്തിന്റെ  പ്രാധാനമന്ത്രിയുടെ പദവിയ്ക്കാണ്. പ്രധാനമന്ത്രിമാരുടെ കാഴ്ച്ചബംഗ്ലാവിനെ ഇന്ന് രാഷ്ട്രത്തിനു സമര്‍പ്പിക്കാനുള്ള  അവസരം ലഭിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാംവാര്‍ഷികമായ അമൃതോത്സവം ആഘോഷിക്കുന്ന ശുഭവേളയില്‍ ഈ മ്യൂസിയം  വലിയ ഒരു പ്രചോദനമാകുന്നു. കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ രാജ്യം അഭിമാനകരമായ അനേകം നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ചരിത്രത്തിലെ ഈ നിമിഷങ്ങളുടെ പ്രാധാന്യം അതുല്യമാണ്. ഇത്തരം നിമിഷങ്ങളുടെ മിന്നൊളികള്‍ പ്രധാ നമന്ത്രിമാരുടെ ഈ മ്യൂസിയത്തിൽ  പ്രതിഫലിക്കുന്നുണ്ട്. എല്ലാ പൗരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു. കുറച്ച് മുമ്പ്  ഈ പദ്ധതിയുമായി സഹകരിച്ച എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ കാണുകയുണ്ടായി. പ്രശംസനീയമായ ജോലിയാണ് അവര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവരെ ല്ലൊവരെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ മുന്‍ പ്രധാനമന്ത്രിമാരുടെയും കുടംബാംഗങ്ങളെ ഞാന്‍ ഇവിടെ കാണുന്നു. എല്ലാവര്‍ക്കും ആശംസകള്‍, സ്വാഗതം.പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തിന്റെ ഈ ഉദ്ഘാടനവേള നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യം കൊണ്ട് മഹനീയ ചടങ്ങായി മാറിയിരിക്കുന്നു. നിങ്ങളുടെ സാന്നിധ്യം ഈ മ്യൂസിയത്തിന്റെ പ്രസക്തിയും പ്രാധാന്യവും വളരെ ഉയര്‍ത്തിയിരിക്കുന്നു.

സുഹൃത്തുക്കളെ

ഇന്ത്യയെ ഇന്നത്തെ തിളങ്ങുന്ന പദവിയില്‍ എത്തിക്കുന്നതിന് സ്വാതന്ത്ര്യത്തിനു ശേഷം ഉണ്ടായിട്ടുള്ള എല്ലാ ഗവണ്‍മെന്റുകളും അവരുടെതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ചുവപ്പു കോട്ടയുടെ  കൊത്തളങ്ങളില്‍ വച്ച് ഇക്കാര്യം ഞാന്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. കഴിഞ്ഞുപോയ ഓരോ ഗവണ്‍മെന്റിന്റെും പങ്കുവച്ച പൈതൃകത്തിന്റെ ജീവിക്കുന്ന പ്രതീകമായി മാറിയിരിക്കുകയാണ് ഈ മ്യൂസിയം. രാജ്യത്തെ ഓരോ പ്രധാനമന്ത്രിമാരും  അവരുടെ  കാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന വിവിധ വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തെ മുന്നോട്ടു നയിച്ചു. ഓരോരുത്തര്‍ക്കും വിഭിന്നമായ വ്യക്തിത്വവും നേട്ടങ്ങളും നേതൃത്വവും ആയിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാം പൊതുനത്തിന്റെ ഓര്‍മ്മയിലുണ്ട്. രാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ഭാവി തലമുറ എല്ലാ പ്രധാനമന്ത്രിമാരെയും കുറി്ച്ച് അറിയുകയും പഠിക്കുകയും ചെയ്താല്‍ അവര്‍ക്ക് അത് വലിയ പ്രചോദനമാകും. ചരിത്രത്തെയും വര്‍ത്തമാനത്തെയും കൂട്ടുപിടിച്ച് ഭാവി കെട്ടിപ്പെടുക്കുന്ന മാര്‍ഗത്തെ കുറിച്ച് ദേശീയ കവിയായ റാംധരി സിംങ് ദിനകര്‍ജി  എഴുതിയിട്ടുണ്ട്.

प्रियदर्शन इतिहास कंठ में, आज ध्वनित हो काव्य बने। 

वर्तमान की चित्रपटी पर, भूतकाल सम्भाव्य बने। 

അര്‍ത്ഥം ഇതാണ്. നമ്മുടെ സാംസ്‌കാരിക മനസാക്ഷിയില്‍ രൂഢമുലമായിട്ടുള്ള ശോഭനമായ ഭൂതകാലം കവിതയില്‍ മുഴങ്ങണം. വര്‍ത്തമാന കാല പശ്ചാത്തലത്തില്‍ പോലും ഇന്ത്യയുടെ  തിളങ്ങുന്ന ചരിത്രത്തിന്റെ പകര്‍പ്പുണ്ടാക്കാന്‍ നമുക്ക് കഴിയണം. വരാന്‍ പോകുന്ന 25 വര്‍ഷങ്ങള്‍, ആസാദിയുടെ അമൃതകാലം രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ ഭാവി രചിക്കുന്നതിന് പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന  പ്രധാനമന്ത്രിമാരുടെ ഈ മ്യൂസിയം ഊര്‍ജ്ജമായി മാറും. വിവിധ കാലങ്ങളിലെ  നേതൃത്വം അഭിമുഖീകരിച്ച വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു. അവര്‍ എങ്ങിനെ അതിനെ നേരിട്ടു. ഭാവി തലമുറകള്‍ക്ക് അത് വലിയ പ്രചോദനമാകും. ഇവിടെ ചിത്രങ്ങൾ , പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍, പ്രധാനമന്ത്രിമാരുമായി ബന്ധപ്പെട്ട മൂലരേഖകള്‍ എല്ലാം സ്ഥാപിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

പൊതു ജീവിതത്തില്‍ ഉന്നതസ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുള്ളവരുടെ ജീവിതങ്ങള്‍ പരിശോധിക്കുമ്പോള്‍, അതും ചരിത്ര നിരീക്ഷണം
തന്നെയാണ്.അവരുടെ ജീവിതത്തിലെ സംഭവങ്ങള്‍, അവര്‍ നേരിട്ട വെല്ലുവിളികള്‍, അവര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ എല്ലാം നിരവധി കാര്യങ്ങള്‍ പഠിപ്പിക്കുന്നു.

അതായത് അവര്‍ നയിച്ച അവരുടെ  ജീവിതങ്ങളും  ചരിത്രവും ഏക കാലത്ത് സൃഷ്ടിക്കപ്പെട്ടു. അവരുടെ ജീവിതം പഠിക്കുന്നതും ചരിത്രം പഠിക്കുന്നതും ഒരുപോലെയാണ്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രം ഈ മ്യൂസിയത്തില്‍ നിന്നു അറിയാം. ഭരണഘടനാദിനം ആചരിച്ചുകൊണ്ട്  ദേശീയ പ്രബുദ്ധതയെ ഉണര്‍ത്തുന്നതിനുള്ള സുപ്രധാനമായ ഒരു നടപടി എതാനും വര്‍ഷം മുമ്പ് നാം സ്വീകരിക്കുകയുണ്ടായി.  ആ ദിശയിലുള്ള സുപ്രധാനമായ മറ്റൊരു നടപടിയാണ് ഇതും. 

സുഹൃത്തുക്കളെ

ഭരണഘടനാപരമായ ജനാധിപത്യം  എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ഈ രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരും വളരെയാറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരെ അനുസ്മരിക്കുക എന്നാല്‍ സ്വതന്ത്ര ഇന്ത്യയുടെ ഇത പര്യന്തമുള്ള യാത്ര പഠിക്കുക എന്നതാണ്.ഇവിടെ വരുന്നവരെല്ലാം രാജ്യത്തിന്റെ മുന്‍ പ്രധാന മന്ത്രിമാരുടെ സംഭാവനകളും ,അവരുടെ പശ്ചാത്തലവും അവര്‍ നയിച്ച പോരാട്ടങ്ങളും അവരുടെ സൃഷ്ടികളും  പരിചയപ്പെടും. നമ്മുടെ ജനാധിപത്യ രാജ്യത്തിലെ വിവിധ പ്രധാനമന്ത്രിമാര്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ് എന്ന് ഭാവി തലമുറയും  അറിയും. നമ്മുടെ മിക്ക പ്രധാനമന്ത്രിമാരും സാധാരണ കുടുംബപശ്ചാത്തലത്തില്‍ നിന്നു വന്നവരാണ് എന്ന അറിവ് നാം ഇന്ത്യക്കാര്‍ക്ക് വലിയ അഭിമാനം തന്നെ. അവര്‍ ഒന്നിുകില്‍ വിദൂരമായ ഗ്രാമങ്ങളില്‍ നിന്നോ, അല്ലെങ്കില്‍ ദരിദ്ര കുടംബങ്ങളില്‍ നിന്നോ, കര്‍ഷക കുടംബത്തില്‍ നിന്നോ ആണ് പ്രധാന മന്ത്രി പദത്തില്‍ എത്തിയത്. ഇന്ത്യന്‍ ജനാഥിപത്യത്തിന്റെ മഹത്തായ പാരമ്പര്യത്തിലുള്ള  വിശ്വാസം കൂടുതല്‍ ശക്തിപ്പെടുന്നതിന് ഇത് സഹായകമാകും.  സാധാരണ കുടംബത്തില്‍ പിറന്ന വ്യക്തിക്കും ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തില്‍ എറ്റവും ഉയര്‍ന്ന പദവിയിലെത്താം എന്ന അറിവ് രാജ്യത്തെ യുവതലമുറയില്‍  കൂടുതല്‍ ആത്മവിശ്വാസം പകരും

സുഹൃത്തുക്കളെ.

ഭൂതകാലത്തെപറ്റിയെന്നതുപോലെ ഭാവിയെകുറിച്ചു ഈ മ്യൂസിയത്തില്‍ പലതും ഉണ്ട്. ഇന്ത്യയുടെ പുതിയ രീതിയിലും ദിശയിലും ഇപ്പോള്‍ നടക്കുന്ന വികസന യാത്രയെ കുറിച്ചും ഈ മ്യൂസിയത്തിലെത്തുന്ന ജനങ്ങള്‍ക്ക് അറിവു ലഭിക്കും.  പുതിയ ഇന്ത്യ എന്ന സ്വപ്‌നത്തിനൊപ്പം പുരോഗതിയുടെ പാതയിലൂടെ മുന്നേറുന്ന ഇന്ത്യയെ ഇവിടെ നിങ്ങള്‍ക്കു കണ്ടെത്താനാവും. 4000 ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന 40 ഗാലറികള്‍ ഇതിലുണ്ട്. റോബോട്ടുകള്‍, ആദുനിക സാങ്കേതിക വിദ്യ തുടങ്ങിയവയുമായി അതിവേഗത്തില്‍ മാറുന്ന ഇന്ത്യയുടെ ചിത്രമാണ് ഈ മ്യൂസിയം ലോകത്തിനു നല്‍കുന്നത്.  ആധുനിക സാങ്കേതിക വിദ്യ വഴി നിങ്ങള്‍ക്ക് പ്രാധാനമന്ത്രിക്കൊപ്പം സെല്‍ഫികള്‍ വരെ എടുക്കാന്‍ കഴിയുന്ന യുഗത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത്.

സുഹൃത്തുക്കളെ,

ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ നമ്മുടെ യുവാക്കളെ നിങ്ങള്‍ പ്രേരിപ്പിക്കണം.  ഇത് അവരുടെ അനുഭവങ്ങളെ കൂടുതല്‍ വിശാലമാക്കും. രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ ശക്തിയുള്ളവരാണ് നമ്മുടെ യുവാക്കള്‍. സ്വതന്ത്ര ഇന്ത്യയെ കുറിച്ചും ഇവിടെയുള്ള സുവര്‍ണാവസരങ്ങളെ കുറിച്ചും കൂടുതല്‍ അറിയുമ്പോള്‍ അവര്‍ ഈ അവസരങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുവാന്‍ അവര്‍ക്കു സാധിക്കും. പുതിയ അറിവുകളിലേയ്ക്കും അനുഭവത്തിലേയ്ക്കും ആശയങ്ങളിലേയ്ക്കുമുള്ള വരും തലമറകളുടെ വാതായനമാണ് ഈ മ്യൂസിയം . ഇവിടെ നിന്നു അവര്‍ക്കു ലഭിക്കുന്ന വിവരങ്ങള്‍ വസ്തുതകള്‍ ഭാവിയില്‍ തീരുമാനങ്ങളെടുക്കാന്‍ അവരെ സഹായിക്കും. ഗവേഷണം നടത്തുന്ന ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ മ്യൂസിയത്തെ പ്രയോജനപ്പെടുത്താം. 

സുഹൃത്തുക്കളെ,

ജനാധപത്യത്തിന്റെ മാതാവാണ് ഇന്ത്യ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേത കാലത്തിന്റെ മാറ്റത്തിനൊപ്പം അതും  സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഓരോ കാലഘട്ടത്തിലും തലമുറയിലും  ജനാധിപത്യത്തെ ആധുനികവത്ക്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നു. ചില കൃത്യവിലോപങ്ങള്‍ ഇടയ്ക്ക് സമൂഹത്തിലേയ്ക്ക് നുഴഞ്ഞു കയറാറുണ്ട്. ചില വെല്ലുവിളികള്‍  ഉണ്ടാകാറുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യം ഇവയെ അതിജീവിച്ച് സ്വയം നവീകരിച്ച് മുന്നോട്ടു നീങ്ങുന്നു. ഇതിന് എല്ലാവരുടെയും സംഭാവനകള്‍ ഉണ്ട്. ഒന്നു രണ്ട് അപവാദങ്ങള്‍ ഉണ്ട് എന്നാലും ജനാധിപത്യത്തെ ജനാധിപത്യ രീതിയില്‍ തന്നെ നാം ശാക്തീകരിക്കുന്നു. ഇനിയും നാം അതിനെ സാക്തീകരിച്ചുകൊണ്ടേയിരിക്കും. ഇന്ന് നമ്മുടെ ജനാധിപത്യത്തിനു മുന്നില്‍ എന്തെല്ലാം വെല്ലുവിളികള്‍ ഉണ്ടോ, അതിനെയെല്ലാം അതിജീവിച്ച് നമുക്കു മുന്നേറണം. ഇതാണ് ജനാധിപത്യം നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നത്. രാജ്യവും .ഇന്നത്തെ പ്രത്യേക സാഹചര്യം ജനാധിപത്യത്തെ ശാക്തീകരിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞയെ ആവര്‍ത്തിക്കാനുള്ള  മഹത്തായ അവസരമാണ്. വിവിധ ആശയങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമന്വയമാണ് ഇന്ത്യ. ഒരു ആശയം മാത്രമെ വിശിഷ്ഠമാകൂ എന്ന്  നിര്‍ബന്ധമില്ല എന്നത്രെ നമ്മുടെ ജാനാധിപത്യം നമ്മെ പഠിപ്പിക്കുന്നത്. ആ സംസ്‌കാരത്തിലാണ് നാം വളര്‍ന്നത്.

आ नो भद्राः

क्रतवो यन्तु विश्वतः

അതായത് എല്ലാ ദിശകളിലും നിന്ന് മഹത്തായ ആശയങ്ങള്‍ വരട്ടെ. പുതുമയെയും പുതിയ ആശയങ്ങളെയും സ്വീകരിക്കാന്‍ നമ്മുടെ ജനാധിപത്യം നമ്മെ പ്രേരിപ്പിക്കുന്നു. പ്രധാന മന്ത്രിയുടെ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് ജനാധിപത്യത്തിന്റെ ഈ ശക്തി മനസിലാകും. ആശയങ്ങളെകുറിച്ച് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാം. വ്യത്യസ്തമായ രാഷ്ട്രിയ ധാരകള്‍ കണ്ടേക്കാം, എന്നാല്‍ ജനാധിപത്യത്തില്‍ എല്ലാവരുടെയും ലക്ഷ്യം ഒന്നു മാത്രം.രാജ്യത്തിന്റെ വികസനം. അതിനാല്‍ ഈ മ്യൂസിയത്തില്‍  പ്രധാനമന്ത്രിമാരുടെ നേട്ടങ്ങളും സംഭാവനകളും മാത്രമല്ല ഉള്ളത്.  രാജ്യത്തെ ജനാധിപത്യത്തിന്റെ ആഴപ്പെടലിന്റെ പ്രതീകം കൂടി ഇതിലുണ്ട്. ഭരണഘടനയിലുള്ള ശകത്തമായ വിശ്വാസവും.

 

സുഹൃത്തുക്കളെ

പൈതൃകത്തെ സംരക്ഷിക്കുക അത് അടുത്ത തലമുറയ്ക്കു കൈമാറുക എന്നത് എതു രാഷ്ട്രത്തിന്റെയും ഉത്തരവാദിത്വമാണ്. നമ്മുടെ രാഷ്ട്രവും ഈ സാസംസ്‌കാരിക ദീപ്തിയെയും  പ്രചോദനകരമായ സംഭവങ്ങളെയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വ്യക്തികളെയും പൊതുജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാനുള്ള അക്ഷീണ ശ്രമത്തിലാണ് ഈ ഗവണ്‍മെന്റ്. കഴിഞ്ഞ തോനും വര്‍ഷമായി ഇതിനുള്ള കൂട്ടായ പ്രചാരണ പരിപാടികള്‍ ന്ടന്നു വരികയാണ്. ഇതിനു പിന്നല്‍ വലിയ ലക്ഷ്യമുണ്ട്. ഈ സജീവ പ്രതീകങ്ങളെ നമ്മുടെ യുവ തലമുറ കാണുമ്പോള്‍ അവര്‍ സത്യങ്ങളും വസ്തുതകളും മനസിലാക്കുന്നു. ഒരാള്‍ ജാലിയന്‍ വാലബാഗ് സ്മാരകം കാണുമ്പോള്‍ അവന്‍അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രാദാന്യം അയാള്‍ മനസിലാക്കുന്നു. ഒരാള്‍ ആദിവാസി സ്വാതന്ത്ര്യ സേനാനി മ്യൂസിയം കാണുമ്പോള്‍  സ്വാതന്ത്ര്യത്തിനു വേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ നമ്മുടെ ആദിവാസി സമൂഹത്തിലെ സഹോദരി സഹോദരന്മാരെ കുറിച്ച് അയാള്‍ അറിയുന്നു. അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ മ്യൂസിയം ഒരാള്‍ കാണുമ്പോള്‍   രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കുക എന്നതിന്റെ അര്‍ത്ഥം അയാള്‍ക്കു മനസിലാവുന്നു. അലിപ്പൂര്‍ റോഡില്‍ ബാബാസാഹിബ് സ്മാരകവും ബാബാ സാഹിബിന്റെ മഹാപരിനിര്‍വാണ സ്ഥലിയും നിര്‍മ്മിക്കാന്‍ നമ്മുടെ ഗവണ്‍മെന്റിന് ഭാഗ്യം ലഭിച്ചു. നാം വികസിപ്പിച്ച ബാബാസാഹിബിന്റെ പഞ്ചതീര്‍ത്ഥങ്ങള്‍  സാമൂഹ്യ നീതിയുടെയും അചഞ്ചലമായ രാജ്യസ്‌നേഹത്തിന്റെയും പ്രചോദന കേന്ദ്രങ്ങളാണ്. 

ഈ പ്രധാനമന്ത്രിയുടെ മ്യൂസിയം സബ്കാ പ്രയാസ് എന്ന മുദ്രാവാക്യത്തിന്റെ ചൈതന്യത്തെ കൊണ്ടാടുകയാണ്. നിങ്ങള്‍ എല്ലാവരും ഇതിന്റെ അടയാള ചിഹ്നം  കണ്ടുകാണുമല്ലോ.  പ്രധാന മന്ത്രിമാരുടെ മ്യൂസിയത്തിന്റെ അടയാള ചിഹ്നം  അനേകം ഇന്ത്യക്കാര്‍ ചേര്‍ന്ന പിടിച്ചിരിക്കുന്ന ധര്‍മ ചക്രമാണ്. നിരന്തരമായ 24 മണിക്കൂറിന്റെയും  പുരോഗതിയ്ക്കായുള്ള പ്രതിജ്ഞ നിറവേറ്റുന്നതിനുള്ള ജാഗ്രതയുടെയും   പ്രതീകമാണ് ഈ ചക്രം  അടുത്ത 25 വര്‍ഷത്തെ ഇന്ത്യയുടെ വികസനത്തെ നിര്‍വചിക്കാന്‍ പോകുന്ന പ്രതിജ്ഞയാണ്, അറിവാണ്, ശക്തിയാണ്.

സുഹൃത്തുക്കളേ 

ഇന്ത്യയുടെ ചരിത്രത്തിന്റെ മഹത്വവും അതിന്റെ സമൃദ്ധിയുടെ കാലഘട്ടവും നമുക്കെല്ലാവർക്കും പരിചിതമാണ്. നാം  എപ്പോഴും അതിൽ വളരെ അഭിമാനിക്കുന്നു. ഇന്ത്യയുടെ പൈതൃകത്തെയും വർത്തമാനത്തെയും കുറിച്ച് ലോകം ശരിയായ രീതിയിൽ അറിയേണ്ടതും ഒരുപോലെ ആവശ്യമാണ്. ഇന്ന്, ഒരു പുതിയ ലോകക്രമം ഉയർന്നുവരുമ്പോൾ, ലോകം ഒരു പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ഇന്ത്യയിലേക്ക് നോക്കുന്നു. അതിനാൽ, ഓരോ നിമിഷവും പുതിയ ഉയരങ്ങളിലെത്താനുള്ള ശ്രമങ്ങൾ ഇന്ത്യ വർദ്ധിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സ്വാതന്ത്ര്യം ലഭിച്ച് ഈ 75 വർഷത്തിനുശേഷവും, ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ ഭരണകാലവും ഈ പ്രധാനമന്ത്രിമാരുടെ മ്യൂസിയവും നമ്മെ പ്രചോദിപ്പിക്കും. ഈ മ്യൂസിയത്തിന് നമ്മുടെ ഉള്ളിൽ ഇന്ത്യയെ സംബന്ധിച്ച മഹത്തായ ദൃഢനിശ്ചയങ്ങളുടെ വിത്തുകൾ പാകാനുള്ള ശക്തിയുണ്ട്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന യുവാക്കളിൽ ഈ മ്യൂസിയം നേട്ടബോധം വളർത്തും. വരും കാലങ്ങളിൽ, പുതിയ പേരുകളും അവരുടെ പ്രവർത്തനങ്ങളും ഇവിടെ ചേർക്കപ്പെടുമ്പോൾ, വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ നമുക്കെല്ലാവർക്കും ആശ്വാസം കണ്ടെത്താനാകും. ഇതിനായി കഠിനാധ്വാനം ചെയ്യേണ്ട സമയമാണിത്. ആസാദി കാ അമൃതകലിന്റെ ഈ കാലഘട്ടം യോജിച്ച ശ്രമങ്ങളുടേതാണ്. ഈ മ്യൂസിയം സന്ദർശിക്കാനും അവരുടെ കുട്ടികളെ തീർച്ചയായും ഇവിടെ കൊണ്ടുവരാനും ഞാൻ ജനങ്ങളോട്  അഭ്യർത്ഥിക്കുന്നു. ഈ ക്ഷണത്തോടും അതേ അഭ്യർത്ഥനയോടും കൂടി, പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തിന് വേണ്ടി ഞാൻ നിങ്ങളെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നന്ദി !

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.