''മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ നിങ്ങളുടേതുകൂടിയാകുമ്പോള്‍, മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ പൂവണിയുന്നതു നിങ്ങളുടെ വിജയത്തിന്റെ അളവുകോലാകുമ്പോള്‍, കടമകളുടെ പാത ചരിത്രം സൃഷ്ടിക്കുന്നു''
''വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ ഇന്നു രാജ്യവികസനത്തിനു തടസ്സംനില്‍ക്കുന്ന പ്രതിബന്ധങ്ങളെ തട്ടിനീക്കുന്നു. പ്രതിബന്ധത്തിനുപകരം അവര്‍ കുതിപ്പായി നിലകൊള്ളുന്നു''
''ഇന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത്‌ എല്ലാ സേവനങ്ങളും സൗകര്യങ്ങളും 100 ശതമാനം പൂര്‍ണതയില്‍ പ്രവര്‍ത്തിക്കുകയാണു രാജ്യത്തിന്റെ ലക്ഷ്യം''
''ഡിജിറ്റല്‍ ഇന്ത്യയുടെ രൂപത്തില്‍ ഇന്ത്യ ഇന്നു നിശബ്ദവിപ്ലവത്തിനു സാക്ഷിയാകുന്നു. ഒരു ജില്ലയും ഇതില്‍ പിന്നിലാകരുത്''

നമസ്‌കാരം!

ഞങ്ങള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരെ, ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാരെ, വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെ, ജില്ലാ മജിസ്‌ട്രേറ്റുമാരെ, കലക്ടര്‍മാരെ, കമ്മീഷണര്‍മാരെ, മറ്റ് വിശിഷ്ട വ്യക്തികളെ. , മഹതികളെ, മഹാന്മാരെ,
ജീവിതത്തില്‍, തങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആളുകള്‍ രാവും പകലും അദ്ധ്വാനിക്കുന്നതും ഒരു പരിധിവരെ അത് നിറവേറ്റുകയും ചെയ്യുന്നത് പലപ്പോഴും നാം കാണുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ നമ്മുടെ സ്വന്തം അഭിലാഷങ്ങളായി മാറുമ്പോഴും, മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നത് നമ്മുടെ വിജയത്തിന്റെ അളവുകോലായി മാറുമ്പോഴും, കടമയുടെ ആ പാത ചരിത്രം സൃഷ്ടിക്കും. രാജ്യത്തിന്റെ അഭിലാഷ ജില്ലകളില്‍ ഈ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് ഇന്ന് നാം സാക്ഷ്യം വഹിക്കുകയാണ്. 2018-ല്‍ ഈ സംഘടിതപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, പതിറ്റാണ്ടുകളായി വികസനം നിഷേധിക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചത് തന്നെ വലിയൊരു ഭാഗ്യമാണെന്ന് അന്ന് ഞാന്‍ പറഞ്ഞത് ഓര്‍ക്കുകയാണ്. ഇന്ന് രാജ്യം അതിന്റെ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍, ഈ സംഘടിതപ്രവര്‍ത്തനത്തിന്റെ നിരവധി നേട്ടങ്ങളുമായി നിങ്ങള്‍ ഇവിടെയുള്ളതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ വിജയത്തില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങളുടെ പുതിയ ലക്ഷ്യങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പല ജില്ലകളിലും യോഗ്യതയുള്ളതും സമര്‍ത്ഥരുമായ യുവ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് മുഖ്യമന്ത്രിമാരെയും സംസ്ഥാനങ്ങളെയും ഞാന്‍ പ്രത്യേകിച്ച് അഭിനന്ദിക്കുന്നു. ഇത് തന്നെ ശരിയായ തന്ത്രമാണ്. അതുപോലെ, മുന്‍ഗണനാടിസ്ഥാനത്തില്‍ ഒഴിവുകള്‍ നികത്തുകയും ചെയ്തു. അവര്‍ ഉദ്യോഗസ്ഥരുടെ കാലാവധിയും സ്ഥിരമായി നിലനിര്‍ത്തുന്നതും ഞാന്‍ കണ്ടു. അതായത്, അഭിലാഷ ജില്ലകളില്‍ യോഗ്യമായ നേതൃത്വവും ടീമുകളും മുഖ്യമന്ത്രിമാര്‍ ഉറപ്പാക്കിയിട്ടുമുണ്ട്. ഇന്ന് ശനിയാഴ്ചയാണ്, ഒഴിവുദിവസത്തിന്റെ മാനസികാവസ്ഥയാണ്, എങ്കിലും ബഹുമാന്യരായ എല്ലാ മുഖ്യമന്ത്രിമാരും അവരുടെ സമയം കണ്ടെത്തി ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഹൃദയത്തില്‍ അഭിലാഷ ജില്ലകളുടെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. പിന്നാക്കം പോയവരെ സംസ്ഥാനത്തിന് തുല്യമായി കൊണ്ടുവരണമെന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണിത്.

 

സുഹൃത്തുക്കളെ,
ബജറ്റില്‍ വര്‍ദ്ധനയും നയരൂപീകരണവും സാമ്പത്തിക വികസനവും സ്ഥിതിവിവരക്കണക്കുകളില്‍ ദൃശ്യമായിട്ടും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും രാജ്യത്തെ പല ജില്ലകളും മറ്റുള്ളവരേക്കാള്‍ പിന്നിലായി നില്‍ക്കുന്നത് നാം കണ്ടു. കാലക്രമേണ, ഈ ജില്ലകളെ പിന്നാക്ക ജില്ലകളായി ഉപനാമം ചെയ്യപ്പെട്ടു. ഒരു വശത്ത്, രാജ്യത്തെ നൂറുകണക്കിന് ജില്ലകള്‍ പുരോഗതി തുടര്‍ന്നപ്പോള്‍, മറുവശത്ത്, ഈ പിന്നാക്ക ജില്ലകള്‍ പിന്നോട്ട് പോയിക്കൊണ്ടിരുന്നു. ഈ ജില്ലകള്‍ രാജ്യത്തിന്റെയാകെ പുരോഗതിയുടെ കണക്കുകളെ തരംതാഴ്ത്തുകയും ചെയ്തു. മൊത്തത്തില്‍, മാറ്റം ദൃശ്യമാകാതെ വരുമ്പോള്‍, മികച്ച പ്രകടനം നടത്തുന്ന ജില്ലകളും നിരാശരാകുന്നു, അതിനാല്‍ പിന്നോക്കം പോയ ജില്ലകളെ കൈപിടിച്ചുയര്‍ത്താന്‍ രാജ്യം പ്രത്യേകം ശ്രദ്ധിച്ചു. ഇന്ന് അഭിലാഷ ജില്ലകള്‍ രാജ്യത്തിന്റെ പുരോഗതിക്കുള്ള തടസ്സങ്ങള്‍ നീക്കുകയാണ്. നിങ്ങളുടെ പ്രയത്‌നത്താല്‍, അഭിലാഷ ജില്ലകള്‍ മന്ദഗതിക്കാര്‍ക്കു പകരം ഒരു ത്വരിതപ്പെടുത്തുന്നവരായി മാറുകയാണ്. ഒരുകാലത്ത് അതിവേഗം പുരോഗമിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്ന ജില്ലകളെ അപേക്ഷിച്ച് ഇന്ന് ഈ അഭിലാഷ ജില്ലകള്‍ പല മാനദണ്ഡങ്ങളിലും മികച്ച ഫലങ്ങള്‍ കാണിക്കുകയാണ്. ഇവിടെ സന്നിഹിതരായ പല ബഹുമാന്യ മുഖ്യമന്ത്രിമാരും തങ്ങളുടെ അഭിലാഷ ജില്ലകള്‍ അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് സമ്മതിക്കും.
സുഹൃത്തുക്കളെ,
ഈ വികസനത്തിന്റെ സംഘടിതപ്രവര്‍ത്തനത്തില്‍ അഭിലാഷ ജില്ലകള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ പല തരത്തില്‍ വികസിപ്പിക്കുകയും പുനര്‍രൂപകല്‍പ്പന ചെയ്യുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ഭരണഘടനയുടെ ആശയവും ആത്മാവും അതിന് മൂര്‍ത്തമായ ഒരു രൂപവും നല്‍കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് അതിന്റെ അടിസ്ഥാനം. ഫെഡറല്‍ ഘടനയില്‍ വളരുന്ന സഹകരണ സംസ്‌കാരമാണ് അതിന്റെ മുഖമുദ്ര. ഏറ്റവും പ്രധാനമായി, ജനങ്ങളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടോ അത്രത്തോളം കാര്യക്ഷമമായ നിരീക്ഷണം, മികച്ച ഫലങ്ങള്‍ളും അവിടെയുണ്ടാകും !
സുഹൃത്തുക്കളെ,
അഭിലാഷ ജില്ലകളുടെ വികസനത്തിന് ഭരണവും പൊതുജനങ്ങളും തമ്മിലെ നേരിട്ടുള്ളതും വൈകാരികവുമായ ബന്ധം വളരെ പ്രധാനമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍, മുകളില്‍ നിന്ന് താഴെവരെയും, താഴെ നിന്ന് മുകളിലേക്ക് വരെയും എന്നിങ്ങനെയുള്ള ഭരണപ്രവാഹമാണ്. ഈ സംഘടിതപ്രവര്‍ത്തനത്തിന്റെ പ്രധാന വശം സാങ്കേതികവിദ്യയും നവീനാശയങ്ങളുമാണ്! ഭരണത്തിലും പ്രദാനത്തിലും സാങ്കേതിക വിദ്യയും നൂതനാശയങ്ങളും ഉപയോഗിക്കുന്ന ജില്ലകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് നമ്മള്‍ ഇപ്പോഴത്തെ അവതരണങ്ങളില്‍ കണ്ടതാണ്. ഇന്ന്, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിലാഷ ജില്ലകളുടെ എത്രയോ വിജയഗാഥകള്‍ നമ്മുക്ക് മുന്നിലുണ്ട്. ഇന്ന് എനിക്ക് അഞ്ച് ജില്ലാ ഉദ്യോഗസ്ഥരോട് മാത്രമേ സംസാരിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇവിടെ ഇരിക്കുന്ന നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ഒന്നല്ലെങ്കില്‍ മറ്റൊരു വിജയഗാഥയുണ്ട്. അസ്സമിലെ ദരംഗ്, ബിഹാറിലെ ഷെയ്ഖ്പുര, തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം എന്നിവയുടെ ഉദാഹരണങ്ങള്‍ നമുക്കുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍, ഈ ജില്ലകള്‍ കുട്ടികളിലെ പോഷകാഹാരക്കുറവ് വലിയ തോതില്‍ കുറച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസമിലെ ഗോള്‍പാറ, മണിപ്പൂരിലെ ചന്ദേല്‍ ജില്ലകള്‍ നാല് വര്‍ഷത്തിനുള്ളില്‍ കന്നുകാലികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് 20 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി ഉയര്‍ത്തി. ബിഹാറിലെ ജാമുയി, ബെഗുസരായ് തുടങ്ങിയ ജില്ലകളില്‍, ജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്ക് പോലും പ്രതിദിനം ഒരു ബക്കറ്റ് നിറയെ കുടിവെള്ളം മാത്രമാണ് ലഭിച്ചിരുന്നത്, ഇപ്പോള്‍ ജനസംഖ്യയുടെ 90 ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു. എത്രയോ പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവിതത്തില്‍ സന്തോഷകരമായ ഒരു മാറ്റം നമുക്ക് അനുമാനിക്കാവുന്നതാണ്. ഇത് വെറും കണക്കുകളല്ലെന്ന് ഞാന്‍ പറയും. ഓരോ അക്കവുമായി ബന്ധപ്പെട്ട നിരവധി ജീവിതങ്ങളുണ്ട്. ഈ കണക്കുകള്‍ക്കു പിന്നില്‍ നിങ്ങളെപ്പോലെയുള്ള യോഗ്യരായ സുഹൃത്തുക്കളുടെ നിരവധി മാനവ മണിക്കൂറുകളും മനുഷ്യശക്തിയും മനക്കരുത്തും വിയര്‍പ്പുമുണ്ട്. ഈ മാറ്റവും ഈ അനുഭവങ്ങളുമാണ് നിങ്ങളുടെ ജീവിതത്തിന്റെ മൂഴുവന്‍ മൂലധനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കഴെ,

അഭിലാഷ ജില്ലകളില്‍ രാജ്യം വിജയം നേടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഒരുമിച്ചുചേരലാണ്. അവര്‍ എങ്ങനെയാണ് തടവറകളില്‍ നിന്ന് പുറത്തുവന്നതെന്ന് എങ്ങനെയാണെന്ന് കര്‍ണാടകയില്‍ നിന്നുള്ള ഞങ്ങളുടെ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ വിവരിച്ചതേയുള്ളു. എല്ലാ വിഭവങ്ങളും ഒന്നുതന്നെയാണ്, സര്‍ക്കാര്‍ സംവിധാനവും ഒന്നുതന്നെ, ഉദ്യോഗസ്ഥരും ഒന്നുതന്നെ, എന്നാല്‍ ഫലം വ്യത്യസ്തമാണ്. ഏതെങ്കിലും ജില്ലയെ ഒരു യൂണിറ്റായി കാണുകയും ജില്ലയുടെ ഭാവിയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍, ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തത്തിന്റെ ഭീമാകാരത്വം അനുഭവപ്പെടും. ഉദ്യോഗസ്ഥന്മാരും അവരുടെ പങ്കിന്റെ പ്രാധാന്യം തിരിച്ചറിയുകയും ജീവിതത്തില്‍ ഒരു ലക്ഷ്യം അനുഭവപ്പെടുകയും ചെയ്യും. തങ്ങളുടെ ജില്ലയിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഫലങ്ങളും മാറ്റങ്ങളും കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണവുമായി ബന്ധപ്പെട്ടവര്‍ക്കും സംതൃപ്തിയുണ്ടാകുകയും ചെയ്യുന്നു. ഈ സംതൃപ്തി ഭാവനയ്ക്കപ്പുറമാണ്, വാക്കുകള്‍ക്കതീതമാണ്. ഇത് ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. കൊറോണ വരുന്നതിന് മുമ്പ്, ഏത് സംസ്ഥാനത്ത് പോകുമ്പോഴും അഭിലാഷ ജില്ലയിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും തുറന്ന് സംസാരിക്കണമെന്ന വ്യവ്‌സഥ എനിക്കുണ്ടായിരുന്നു. അവരുമായുള്ള ആശയവിനിമയത്തിനിടയില്‍, അഭിലാഷ ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തികച്ചും വ്യത്യസ്തമായ സംതൃപ്തി ഉണ്ടെന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ഗവണ്‍മെന്റ് പ്രയത്‌നം ശാശ്വതമായ ലക്ഷ്യമാകുമ്പോള്‍, ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ശാശ്വതമായ ഒരു അസ്തിത്വമായി മാറുമ്പോള്‍, ടീം സ്പിരിറ്റും ടീം സംസ്‌കാരവും ഉണ്ടാകുമ്പോള്‍, അതിന്റെ ഫലങ്ങളാണ് അഭിലാഷ ജില്ലകളില്‍ നാം കാണുന്നത്. പരസ്പരം പിന്തുണയ്ക്കുമ്പോഴും മികച്ച കീഴ്‌വഴക്കങ്ങള്‍ പരസ്പരം പങ്കുവെക്കുമ്പോഴും പരസ്പരം പഠിക്കുമ്പോഴും പരസ്പരം പഠിപ്പിക്കുമ്പോഴും വികസിക്കുന്ന പ്രവര്‍ത്തനശൈലി സദ്ഭരണത്തിന്റെ വലിയൊരു മുതല്‍ക്കൂട്ടാണ്.

സുഹൃത്തുക്കളെ,

അഭിലാഷ ജില്ലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ പ്രധാന സര്‍വകലാശാലകള്‍ക്കുള്ള ഒരുഫ പഠന വിഷയവും കുടിയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ മിക്കവാറും എല്ലാ ജില്ലയിലും ജന്‍ധന്‍ അക്കൗണ്ടുകളില്‍ 4 മുതല്‍ 5 മടങ്ങ് വരെ വര്‍ദ്ധനവുണ്ടായി. മിക്കവാറും എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് ലഭിച്ചു, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിരിക്കുന്നു. ദരിദ്രരുടെ വീടുകളില്‍ വൈദ്യുതി എത്തിയെന്നത് മാത്രമല്ല, അത് ജനങ്ങള്‍ക്ക് ഊര്‍ജം പകരുകയും രാജ്യത്തിന്റെ വ്യവസ്ഥിതിയില്‍ ഈ ആളുകള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

സുഹൃത്തുക്കളെ,

ഈ പരിശ്രമങ്ങളില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ഒരു ജില്ല മറ്റൊരു ജില്ലയുടെ വിജയങ്ങളില്‍ നിന്ന് പാഠം പഠിക്കുകയും മറ്റേ ജില്ലയുടെ വെല്ലുവിളികള്‍ വിലയിരുത്തുകയും വേണം. മദ്ധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ഗര്‍ഭിണികളുടെ ആദ്യ ത്രൈമാസ-രജിസ്‌ട്രേഷന്‍ നാലു വര്‍ഷത്തിനുള്ളില്‍ 37 ശതമാനത്തില്‍ നിന്ന് 97 ശതമാനമായി ഉയര്‍ന്നത് എങ്ങനെ? അരുണാചലിലെ നാംസായ്, ഹരിയാനയിലെ മേവാത്ത്, ത്രിപുരയിലെ ധലായ് എന്നിവിടങ്ങളില്‍ സ്ഥാപന പ്രദാനങ്ങള്‍ 40-45 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി ഉയര്‍ന്നത് എങ്ങനെയാണ്? കര്‍ണാടകയിലെ റെയ്ച്ചൂരില്‍ പതിവായി അധിക പോഷകാഹാരം ലഭിക്കുന്ന ഗര്‍ഭിണികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് 97 ശതമാനമായി ഉയര്‍ന്നത് എങ്ങനെ? ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പൊതു സേവന കേന്ദ്രങ്ങളുടെ പരിധി 67 ശതമാനത്തില്‍ നിന്ന് 97 ശതമാനമായി ഉയര്‍ന്നത് എങ്ങനെ? അല്ലെങ്കില്‍ 50 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രം പ്രതിരോധകുത്തിവയ്പ്പ് നല്‍കിയിരുന്ന ഛത്തീസ്ഗഡിലെ സുക്മയില്‍ ഇപ്പോള്‍ 90 ശതമാനം പ്രതിരോധകുത്തിവയ്പ്പ് നടക്കുന്നു. ഈ വിജയഗാഥകളിലെല്ലാം, രാജ്യത്തിന്റെ മുഴുവന്‍ ഭരണസംവിധാനങ്ങള്‍ക്കും പഠിക്കാന്‍ ധാരാളം പുതിയ കാര്യങ്ങളുണ്ട്, നിരവധി പുതിയ പാഠങ്ങളുമുണ്ട്.

സുഹൃത്തുക്കളെ,

അഭിലാഷ ജില്ലകളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് മുന്നോട്ട് പോകാന്‍ തീവ്രാഭിലാഷമുണ്ടെന്ന് നിങ്ങള്‍ കണ്ടു, എത്രമാത്രം അഭിലാഷമാണവിടെയുള്ളത്. ഈ ജില്ലകളിലെ ജനങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ വളരെ ദൈര്‍ഘ്യമേറിയ കാലം പല ബുദ്ധിമുട്ടുകളിലും ഇല്ലായ്മയിലും ചെലവഴിച്ചു. ഓരോ ചെറിയ കാര്യത്തിനും അവര്‍ക്ക് പോരാടേണ്ടതായി വന്നു. അവര്‍ വളരെയധികം അന്ധകാരം (തങ്ങളുടെ ജീവിതത്തില്‍) കണ്ടു, അതുകൊണ്ടുതന്നെ ആ അന്ധകാരത്തില്‍ നിന്നും പുറത്തുവരാന്‍ അവര്‍ അക്ഷമരുമായിരുന്നു. അതുകൊണ്ടാണ് ആ ആളുകള്‍ എന്ത് സാഹസത്തിനും തയാറായിരുന്നു, അവസരം ലഭിക്കുമ്പോഴെല്ലൊം അവര്‍ അത് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അഭിലാഷ ജില്ലകളില്‍ ജീവിക്കുന്ന ജനങ്ങളുടെ ശക്തി നാം മനസ്സിലാക്കുകയും തിരിച്ചറിയുകയും വേണം. അഭിലാഷ ജില്ലകളിലെ പദ്ധതികളിലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളും മുന്നോട്ട് വന്ന് നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കും. വികസനത്തിനായുള്ള ആഗ്രഹം ഒന്നിച്ച് നടക്കാനുള്ള വഴിയായി മാറുന്നു. പിന്നെ ജനങ്ങളും ഭരണസംവിധാനവും തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ എങ്ങനെ ആരെയെങ്കിലും പിന്തള്ളാനാകും. അപ്പോള്‍ മുന്നോട്ട് പോകുക മാത്രമാണ് ഏകവഴി. ഇന്ന് അഭിലാഷ ജില്ലയിലെ ജനങ്ങളും അതുതന്നെ ചെയ്യുന്നു.

 

സുഹൃത്തുക്കളെ,

കഴിഞ്ഞ വര്‍ഷം ഒകേ്ടാബറില്‍ ഞാന്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ജനങ്ങളെ സേവിച്ച് 20 വര്‍ഷം പൂര്‍ത്തിയാക്കി. അതിനുമുമ്പ്, പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണത്തിന്റെ പ്രവര്‍ത്തനരീതി ഞാന്‍ വളരെ അടുത്ത് കാണുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. തീരുമാന പ്രക്രിയയിലും നടപ്പാക്കലിലുമുള്ള തടസങ്ങള്‍ ഭയാനകമായ നഷ്ടത്തില്‍ കലാശിക്കുന്നു എന്നതാണ് എന്റെ അനുഭവം. നടപ്പാക്കുന്നതിലെ തടസങ്ങള്‍ ഇല്ലാതാകുമ്പോള്‍ വിഭവങ്ങളുടെ പരമാവധി വിനിയോഗിക്കാനാകുമെന്ന് അഭിലാഷ ജില്ലകള്‍ തെളിയിച്ചു. തടസങ്ങള്‍ മഅവസാനിക്കുമ്പോള്‍, ഒന്നേ അധികം ഒന്ന് രണ്ടായി മാറില്ല, എന്നാല്‍ അത് 11 ആയി മാറും. ഈ കൂട്ടായ ശക്തി ഇന്ന് അഭിലാഷ ജില്ലകളില്‍ പ്രകടമാണ്. സദ്ഭരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ പാലിച്ചാല്‍ , കുറഞ്ഞ വിഭവങ്ങളില്‍ പോലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് നമ്മുടെ അഭിലാഷ ജില്ലകള്‍ തെളിയിച്ചു. ഈ സംഘടിതപ്രവര്‍ത്തനത്തിലെ സമീപനം അതില്‍ തന്നെ മുമ്പൊന്നുമുണ്ടായിട്ടില്ലാത്തതുമാണ്. ഈ ജില്ലകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ തിരിച്ചറിയുക എന്നതായിരുന്നു അഭിലാഷ ജില്ലകളില്‍ രാജ്യത്തിന്റെ ആദ്യത്തെ സമീപനം. ആളുകളുമായി ബന്ധപ്പെടുകയും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. അഭിലാഷ ജില്ലകളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തനരീതി തുടര്‍ച്ചയായി മെച്ചപ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ സമീപനം. ജില്ലയുടെ ഇന്നത്തെ അവസ്ഥയെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും മികച്ച അവസ്ഥയുമായി താരതമ്യപ്പെടുത്തി, അതില്‍ തത്സമയ പുരോഗതി നിരീക്ഷിക്കുന്ന, അളക്കാവുന്ന സൂചകങ്ങളുടെ ഒരു തെരഞ്ഞെടുപ്പ് നടന്ന ഒരു തൊഴില്‍ സംസ്‌ക്കാരത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചു. മറ്റ് ജില്ലകളുമായി ആരോഗ്യകരമായ മത്സരവും മികച്ച രീതികള്‍ ആവര്‍ത്തിക്കാനുള്ള ആവേശവും പരിശ്രമവും അതിലുണ്ടായിരുന്നു. ഈസംഘടിതപ്രവര്‍ത്തനത്തിലെ മൂന്നാമത്തെ സമീപനം ജില്ലകളില്‍ ഫലപ്രദമായ ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിന് സഹായകമായ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു. നിതി ആയോഗ് അതിന്റെ അവതരണത്തില്‍ പറഞ്ഞതുപോലെ, ഉദ്യോഗസ്ഥരുടെ കാലാവധി സുസ്ഥിരമായത് നയങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ വളരെയധികം സഹായിച്ചു. ഇതിന് മുഖ്യമന്ത്രിമാരെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ എല്ലാവരും ഈ അനുഭവങ്ങളിലൂടെ കടന്നു പോയവരാണ്. നല്ല ഭരണത്തിന്റെ നേട്ടം ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ് ഞാന്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത്. അടിസ്ഥാനകാര്യങ്ങളില്‍ ഊന്നല്‍ എന്ന മന്ത്രം നാം പിന്തുടരുമ്പോള്‍, അതിന്റെ ഫലങ്ങളും ലഭ്യമാകും. ഇന്ന് ഞാന്‍ ഇതില്‍ ഒരു കാര്യം കൂടി കൂട്ടിചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, പരിശോധനകള്‍, രാത്രി തങ്ങലുകള്‍ എന്നിവയ്ക്കായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം; ഒരു മാതൃക വികസിപ്പിക്കണം. നിങ്ങള്‍ക്ക് അത് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് നിങ്ങള്‍ മനസ്സിലാക്കും.

സുഹൃത്തുക്കളെ,

അഭിലാഷ ജില്ലകളില്‍ നേടിയ വിജയങ്ങള്‍ കണക്കിലെടുത്ത്, രാജ്യം ഇപ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യ കാലഘട്ടത്തില്‍, രാജ്യത്തിന്റെ ലക്ഷ്യം സേവനങ്ങളുടെയും സൗകര്യങ്ങളുടെയും 100% പരിപൂരണം ആണ്. അതായത്, നമ്മള്‍ ഇതുവരെ നേടിയതില്‍ നിന്ന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. മാത്രമല്ല അത് വലിയ തോതില്‍ നടത്തുകയും വേണം. നമ്മുടെ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും റോഡ് എങ്ങനെ ഉറപ്പാക്കാം, അര്‍ഹതയുള്ള ഓരോ വ്യക്തിക്കും ആയുഷ്മാന്‍ ഭാരത് കാര്‍ഡ് എങ്ങനെ ലഭ്യമാക്കാം, ബാങ്ക് അക്കൗണ്ടുകള്‍ എങ്ങനെ ക്രമീകരിക്കാം, ഒരു പാവപ്പെട്ട കുടുംബത്തിനും ഉജ്ജ്വല്‍ ഗ്യാസ് കണക്ഷന്‍ നഷ്ടപ്പെടുത്താതിരിക്കുക, യോഗ്യരായ ഓരോ വ്യക്തിക്കും ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, പാര്‍പ്പിട പദ്ധതികളുടെ ആനുകൂല്യം എന്നിവ ലഭിക്കണം എന്നതൊക്കെ ഉറപ്പാക്കാനായി ഓരോ ജില്ലയ്ക്കും സമയബന്ധിതമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം.
അതുപോലെ, ഓരോ ജില്ലയും അടുത്ത രണ്ട് വര്‍ഷത്തേക്ക് സ്വന്തം കാഴ്ചപ്പാടുകളും തയ്യാറാക്കണം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതും സാധാരണക്കാരന്റെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതുമായ 10 ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം. അതുപോലെ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട ഏതെങ്കിലും അഞ്ച് ലക്ഷ്യങ്ങള്‍ തീരുമാനിച്ച് അവ നടപ്പിലാക്കുക. ഈ ചരിത്ര കാലഘട്ടത്തില്‍ നിങ്ങളുടെയും നിങ്ങളുടെ ജില്ലയുടെയും നിങ്ങളുടെ ജില്ലയിലെ ജനങ്ങളുടെയും ചരിത്ര നേട്ടമായി ഇത് മാറും. രാജ്യം അഭിലാഷ ജില്ലകളുടെ മുന്നേറ്റത്തിന് ശ്രമിക്കുന്നതുപോലെ, ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ മുന്‍ഗണനകളും ലക്ഷ്യങ്ങളും സജ്ജമാക്കാന്‍ നിങ്ങള്‍ക്കും കഴിയും. നിങ്ങള്‍ക്ക് ഉത്തരവാദിത്തം ലഭിച്ച ജില്ലയുടെ യോഗ്യതകള്‍ നിങ്ങള്‍ തിരിച്ചറിയുകയും അതുമായി അവയെ ബന്ധപ്പെടുകയും വേണം. ജില്ലയുടെ സാദ്ധ്യതകള്‍ ഈ ഗുണങ്ങളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. 'ഒരു ജില്ല, ഒരു ഉല്‍പ്പന്നം' എന്നത് ജില്ലയുടെ ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നിങ്ങളുടെ ജില്ലയ്ക്ക് ദേശീയവും ആഗോളവുമായ വ്യക്തിത്വം നല്‍കുകയെന്നത് നിങ്ങളുടെ ദൗത്യമായിരിക്കണം. അതായത്, 'പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍)' എന്ന മന്ത്രം നിങ്ങളുടെ ജില്ലകളിലും പ്രയോഗിക്കുക. ജില്ലയുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യവും തിരിച്ചറിയുകയും മൂല്യ ശൃംഖല ശക്തിപ്പെടുത്തുകയും വേണം. ഡിജിറ്റല്‍ ഇന്ത്യയുടെ രൂപത്തില്‍ നിശ്ശബ്ദ വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ഇതില്‍ ഒരു ജില്ലയേയും പിന്നാക്കമാക്കരുത്. ഡിജിറ്റല്‍ പശ്ചാത്തലസൗകര്യങ്ങള്‍ നമ്മുടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും എത്തിച്ചേരുകയും സേവനങ്ങളും സൗകര്യങ്ങളും വാതില്‍ക്കല്‍ എത്തിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി മാറുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിച്ചതിലും മന്ദഗതിയിലായ ജില്ലകളുടെ ചുമതലയുള്ള ജില്ലാ മജിസ്‌ട്രേറ്റു (ഡി.എം)മാരും കേന്ദ്ര ഉദ്യോഗസ്ഥരും പ്രത്യേകം പരിശ്രമിക്കേണ്ടതുണ്ട്. ഓരോ ജില്ലയ്ക്കും പരസ്പരം മികച്ച രീതികള്‍ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ ജില്ലകളിലെയും ഡി.എംമാര്‍ തമ്മില്‍ നിരന്തരമായി ആശയവിനമയം നടത്തന്ന തരത്തില്‍ ഒരു സംവിധാനം വികസിപ്പിക്കാന്‍ ഞാന്‍ നിതി ആയോഗിനോട് പറയാം. കേന്ദ്രത്തിലെ വിവിധ ജില്ലകളില്‍ നിന്നു ഉയര്‍ന്നുവരുന്ന എല്ലാ വെല്ലുവിളികളും എല്ലാ മന്ത്രാലയങ്ങളും രേഖപ്പെടുത്തണം. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് ഇക്കാര്യത്തില്‍ എങ്ങനെ സഹായിക്കാനാകുമെന്നതും അവര്‍ നോക്കണം.

സുഹൃത്തുക്കളെ,

ഇന്നത്തെ പരിപാടിയില്‍, നിങ്ങളുടെ മുന്നില്‍ മറ്റൊരു വെല്ലുവിളി വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; ഒരു പുതിയ ലക്ഷ്യം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ 142 ജില്ലകള്‍ക്കാണ് ഈ വെല്ലുവിളി. വികസനത്തിനായുള്ള ഓട്ടത്തില്‍ ഈ ജില്ലകള്‍ ഒട്ടും പിന്നിലല്ല. ഇവ അഭിലാഷ ജില്ലകളുടെ വിഭാഗത്തിലുമല്ല. അവ വളരെയധികം പുരോഗമിച്ചവയുമാണ്. പക്ഷേ, പലമാനദണ്ഡങ്ങളിലും മുന്നിലാണെങ്കിലും ഒന്നോ രണ്ടോ മാനദണ്ഡങ്ങളില്‍ അവര്‍ പിന്നിലുമാണ്. അതിനാല്‍, അത്തരം ഘടകങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചിലര്‍ പത്തോ, നാലോ ആറോ ജില്ലകള്‍ കണ്ടെത്തി. ഉദാഹരണത്തിന്, മറ്റെല്ലാം വളരെ നല്ലതാണെങ്കിലും പോഷകാഹാരക്കുറവിന്റെ പ്രശ്‌നമുള്ള ഒരു ജില്ലയുണ്ട്. അതുപോലെ, ഒരു ജില്ലയില്‍ എല്ലാ സൂചകങ്ങളും മികച്ചതാണ്, പക്ഷേ അത് വിദ്യാഭ്യാസത്തില്‍ പിന്നിലാണ്. ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഇത്തരത്തിലുള്ള 142 ജില്ലകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അഭിലാഷ ജില്ലകളില്‍ ചെയ്ത അതേ കൂട്ടായ സമീപനത്തോടെയാണ് ഒന്നോ രണ്ടോ ഘടകങ്ങളില്‍ പിന്നിലുള്ള ഈ 142 വ്യത്യസ്ത ജില്ലകളിലും ഇപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത് എല്ലാ ഗവണ്‍മെന്റുകള്‍ക്കും ഇന്ത്യന്‍ ഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും ജില്ലാ ഭരണകൂടത്തിനും ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കും ഇതൊരു പുതിയ അവസരവും വെല്ലുവിളിയുമാണ്. ഇനി നമ്മുക്ക് ഈ വെല്ലുവിളി ഒരുമിച്ച് നേരിടണം. എന്റെ എല്ലാ മുഖ്യമന്ത്രി സഹപ്രവര്‍ത്തകരുടെയും സഹകരണം തുടര്‍ന്നും ഭാവിയിലും ലഭിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.

സുഹൃത്തുക്കളെ,

ഇപ്പോള്‍ ഇവിടെ കൊറോണയുടെ അവസ്ഥയാണ് നിലനില്‍ക്കുന്നത്. കൊറോണയ്ക്കുവേണ്ട തയാറെടുപ്പുകളിലും അതിന്റെ നിയന്ത്രണത്തിലും, അതേസമയം വികസനത്തിന്റെ വേഗത നിലനിര്‍ത്തുന്നതിലും എല്ലാ ജില്ലകള്‍ക്കും സുപ്രധാനമായ പങ്കുണ്ട്. ഈ ജില്ലകളിലെ ഭാവി വെല്ലുവിളികള്‍ കണക്കിലെടുത്ത് ഇപ്പോള്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണം.

സുഹൃത്തുക്കളെ,

നമ്മുടെ ഋഷിമാര്‍ പറഞ്ഞു ''जल बिन्दु निपातेन क्रमशः पूर्यते घट:'' അതായത് കുടം ഓരോ തുള്ളി വെള്ളത്തിലും നിറഞ്ഞിരിക്കുന്നു! അതിനാല്‍, അഭിലാഷ ജില്ലകളിലെ നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും നിങ്ങളുടെ ജില്ലയെ വികസനത്തിന്റെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും. ഇവിടെ സന്നിഹിതരാകുന്ന സിവില്‍ സര്‍വീസ് സഹപ്രവര്‍ത്തകര്‍ ഒരു കാര്യം കൂടി ഓര്‍ക്കണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സേവനത്തിലെ നിങ്ങളുടെ ആദ്യദിവസം നിങ്ങള്‍ ഓര്‍ക്കണം. രാജ്യത്തിന് വേണ്ടി നിങ്ങള്‍ എത്രമാത്രം ചെയ്യാന്‍ ആഗ്രഹിച്ചു, എത്രമാത്രം ഉത്സാഹവും സേവന മനോഭാവവും നിറഞ്ഞതായിരുന്നു. ഇനിയും അതേ ഊര്‍ജ്ജത്തോടെ നിങ്ങള്‍ മുന്നോട്ട് പോകണം. സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യകാലഘട്ടത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, നേടാനുമുണ്ട്. ഓരോ അഭിലാഷ ജില്ലയുടെയും വികസനം രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും. സ്വാതന്ത്ര്യത്തിന്റെ നൂറുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ നാം കണ്ട നവഇന്ത്യ എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരം ഈ ജില്ലകളിലൂടെയും ഗ്രാമങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. നിങ്ങളുടെ ശ്രമങ്ങളില്‍ നിങ്ങള്‍ ലക്ഷ്യപ്രാപ്തിക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യം അതിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമ്പോള്‍, നിങ്ങള്‍ എല്ലാ സുഹൃത്തുക്കളുടെയും പ്രധാന പങ്ക് അതിന്റെ സുവര്‍ണ അദ്ധ്യായത്തില്‍ ഉണ്ടാകും. ഈ വിശ്വാസത്തോടെ, എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഞാന്‍ നന്ദി പറയുന്നു, തങ്ങളുടെ ബന്ധപ്പെട്ട ജീവിതത്തില്‍ അവര്‍ ചെയ്ത പ്രവര്‍ത്തിക്കും അതിന്റെ ഫലത്തിനും എല്ലാ യുവ സഖാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നു. വളരെയധികം നന്ദി! ജനുവരി 26 വളരെ സമീപത്തിലാണ്. അതിന്റെ സമ്മര്‍ദ്ദവുമുണ്ട്, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കാണ് കൂടുതല്‍ സമ്മര്‍ദ്ദം. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ മുന്‍നിരയിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ശനിയാഴ്ച എന്നോടൊപ്പം ഉണ്ടായിരിക്കാന്‍ ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു, എന്നിട്ടും, നിങ്ങള്‍ എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി പ്രകടിപ്പിക്കുന്നു! ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi