"മേഘാലയ ലോകത്തിന് പ്രകൃതി, പുരോഗതി, സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത എന്നിവയുടെ സന്ദേശം നൽകി"
"പ്രതിഭാധനരായ കലാകാരന്മാരാൽ മേഘാലയ ഭരിതമാണ് , ഷില്ലോംഗ് ചേംബർ ഗായകസംഘം അതിനെ പുതിയ ഉയരങ്ങളിലെത്തിച്ചു"
"മേഘാലയയുടെ സമ്പന്നമായ കായിക സംസ്കാരത്തിൽ നിന്ന് രാജ്യത്തിന് വലിയ പ്രതീക്ഷയുണ്ട്"
"മേഘാലയയിൽ നിന്നുള്ള സഹോദരിമാർ മുള നെയ്ത്ത് കലയെ പുനരുജ്ജീവിപ്പിച്ചു, കഠിനാധ്വാനികളായ കർഷകർ മേഘാലയയെ ജൈവ സംസ്ഥാനമെന്ന സ്വത്വത്തെ ശക്തിപ്പെടുത്തുന്നു"

നമസ്‌കാരം!

സംസ്ഥാന രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ മേഘാലയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍! മേഘാലയയുടെ നിര്‍മ്മാണത്തിനും വികസനത്തിനും സംഭാവന നല്‍കിയ എല്ലാവരെയും ഇന്ന് ഞാന്‍ അഭിനന്ദിക്കുന്നു. 50 വര്‍ഷം മുമ്പ് മേഘാലയയുടെ സംസ്ഥാന പദവിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മഹാരഥന്മാരില്‍ ചിലര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു!

സുഹൃത്തുക്കളേ,

പലതവണ മേഘാലയ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. നിങ്ങള്‍ എനിക്ക് പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയപ്പോള്‍ ആദ്യമായി വടക്കുകിഴക്കന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ഷില്ലോങ്ങില്‍ എത്തിയിരുന്നു. മൂന്ന്-നാല് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഷില്ലോങ്ങില്‍ നടന്ന ഈ പരിപാടിയില്‍ പങ്കെടുത്തത് ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ മറക്കാനാവാത്ത അനുഭവമാണ്. കഴിഞ്ഞ 50 വര്‍ഷമായി മേഘാലയയിലെ ജനങ്ങള്‍ പ്രകൃതിയോട് അടുത്തിടപഴകുന്നതിന്റെ വ്യതിരിക്തത ശക്തിപ്പെടുത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും വൃത്തിയുള്ളതും ശാന്തവുമായ അന്തരീക്ഷത്തിനും നിങ്ങളുടെ അതുല്യമായ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തിനും ലോകത്തിനും ആകര്‍ഷകമായ സ്ഥലമായി മേഘാലയ മാറുകയാണ്.

പ്രകൃതിയുടെയും പുരോഗതിയുടെയും സംരക്ഷണത്തിന്റെയും പരിസ്ഥിതി സുസ്ഥിരതയുടെയും സന്ദേശം മേഘാലയ ലോകത്തിന് നല്‍കി. ഖാസി, ഗാരോ, ജയിന്തിയ സമുദായങ്ങളില്‍ നിന്നുള്ള നമ്മുടെ സഹോദരീ സഹോദരന്മാര്‍ ഇതിന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഈ സമുദായങ്ങള്‍ പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും കലയെയും സംഗീതത്തെയും സമ്പന്നമാക്കുന്നതില്‍ മികച്ച സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. വിസ്ലിംഗ് ഗ്രാമത്തിന്റെ പാരമ്പര്യം കോങ്തോംഗ് ഗ്രാമ വേരുകളുമായുള്ള നമ്മുടെ ശാശ്വതമായ ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നു. മേഘാലയയിലെ എല്ലാ ഗ്രാമങ്ങളിലും ഗായകസംഘങ്ങളുടെ സമ്പന്നമായ പാരമ്പര്യമുണ്ട്.

കഴിവുള്ള കലാകാരന്മാരെയും കലാകാരികളെയുംകൊണ്ടു നിറഞ്ഞതാണ് ഈ നാട്. ഷില്ലോംഗ് ചേംബര്‍ ഗായകസംഘം ഈ പാരമ്പര്യത്തിന് ഒരു പുതിയ വ്യക്തിത്വവും പുതിയ ഉയരവും നല്‍കി. കലയ്ക്കൊപ്പം, കായികരംഗത്തും രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുകയാണ് മേഘാലയയിലെ യുവാക്കളുടെ കഴിവ്. കായികമേഖലയില്‍ ഇന്ത്യ ഒരു വലിയ ശക്തിയായി മാറുമ്പോള്‍, മേഘാലയയുടെ സമ്പന്നമായ കായിക സംസ്‌കാരത്തില്‍ നിന്ന് രാജ്യം വലിയ പ്രതീക്ഷയിലാണ്. മേഘാലയയിലെ സഹോദരിമാര്‍ മുളയുടെയും ചൂരലിന്റെയും നെയ്ത്ത് കലയെ പുനരുജ്ജീവിപ്പിച്ചപ്പോള്‍, ഇവിടുത്തെ കഠിനാധ്വാനികളായ കര്‍ഷകര്‍ മേഘാലയയുടെ സ്വത്വം ഒരു ജൈവ സംസ്ഥാനമായി ഉറപ്പിക്കുകയാണ്. സുവര്‍ണ വ്യഞ്ജനങ്ങളുടെയും ലകഡോംഗ് മഞ്ഞളിന്റെയും കൃഷി ഇപ്പോള്‍ ലോകമെമ്പാടും പ്രസിദ്ധമാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ഏഴു വര്‍ഷമായി മേഘാലയയുടെ വികസന യാത്ര ത്വരിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. പ്രത്യേകിച്ച് മെച്ചപ്പെട്ട റോഡ്, റെയില്‍, വ്യോമ ഗതാഗതത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രാദേശിക ജൈവ ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്തും വിദേശത്തും പുതിയ വിപണി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടക്കുന്നു. യുവമുഖ്യമന്ത്രി കോണ്‍റാഡ് സാങ്മാജിയുടെ നേതൃത്വത്തില്‍, ബഹുജനങ്ങള്‍ക്കുള്ള കേന്ദ്രപദ്ധതികള്‍ അതിവേഗം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന, ദേശീയ ഉപജീവന ദൗത്യം തുടങ്ങിയ പരിപാടികളില്‍ നിന്ന് മേഘാലയയ്ക്ക് വലിയ നേട്ടമുണ്ട്. ജലജീവന്‍ ദൗത്യം കാരണം മേഘാലയയില്‍ പൈപ്പ് വെള്ളം ലഭിക്കുന്നവരുടെ എണ്ണം 33 ശതമാനമായി വര്‍ധിച്ചു, എന്നാല്‍ രണ്ട് മൂന്ന് വര്‍ഷം മുമ്പ,് 2019 വരെ ഇത് ഒരു ശതമാനം കുടുംബങ്ങള്‍ക്ക് (ടാപ്പ് വെള്ളം ലഭിക്കുന്നത്) മാത്രമായിരുന്നു. രാജ്യം ഉപയോഗത്തിലേക്ക് നീങ്ങുമ്പോള്‍ പൊതു സൗകര്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഡ്രോണ്‍ സാങ്കേതികവിദ്യ വലിയ തോതില്‍, ഡ്രോണുകള്‍ വഴി കൊറോണ വാക്‌സിനുകള്‍ വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നായി മേഘാലയ മാറി. മാറുന്ന മേഘാലയയുടെ ചിത്രമാണിത്.

സഹോദരീ സഹോദരന്മാരേ,

മേഘാലയയ്ക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് നേടാനുണ്ട്. വിനോദസഞ്ചാരത്തിനും ജൈവകൃഷിക്കും പുറമെ മേഘാലയയിലെ പുതിയ മേഖലകളുടെ വികസനത്തിനും ശ്രമങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഈ ദശകത്തില്‍ നിങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കും.
നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍!

നന്ദി, ഖുബ്ലി ഷിബുന്‍, മിഥ്‌ല

ജയ് ഹിന്ദ്!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi