“‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നത് ഉദ്ദേശ്യങ്ങളുടെ ഐക്യത്തിന്റെയും പ്രവർത്തനത്തിന്റെ ഐക്യത്തിന്റെയും ആവശ്യകതയെ സൂചിപ്പിക്കുന്നു”
“ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭരണം ഭാവിയിലെ യുദ്ധങ്ങൾ തടയുന്നതിലും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിലും പരാജയപ്പെട്ടു”
“തങ്ങളുടെ തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ശ്രദ്ധിക്കാതെ ഒരു സംഘത്തിനും ആഗോള നേതൃത്വം അവകാശപ്പെടാൻ കഴിയില്ല”
“ഇന്ത്യയുടെ ജി 20 അധ്യക്ഷപദം ഗ്ലോബൽ സൗത്തിനു ശബ്ദമേകാനാണു ശ്രമിക്കുന്നത്”
“നമുക്ക് ഒരുമിച്ചു പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ നമുക്കു പരിഹര‌ിക്കാൻ കഴിയുന്നവയ്ക്കു തടസമാകരുത്”
“ഒരുവശത്തു വളർച്ചയും കാര്യക്ഷമതയും, മറുവശത്ത് അതിജീവനവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിൽ ജി 20ക്കു നിർണായക പങ്കുണ്ട്”

വിദേശകാര്യ മന്ത്രിമാരേ, അന്താരാഷ്ട്ര സംഘടനാ മേധാവികളേ, വിശിഷ്ട വ്യക്തികളേ,

ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഞാൻ നിങ്ങളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയമാണു ജി 20 അധ്യക്ഷപദത്തിനായി ഇന്ത്യ തെരഞ്ഞെടുത്തത്. ഉദ്ദേശ്യങ്ങളുടെ ഐക്യത്തിന്റെയും പ്രവർത്തനത്തിന്റെ ഐക്യത്തിന്റെയും ആവശ്യകതയെ ഇതു സൂചിപ്പിക്കുന്നു. പൊതുവായതും പ്രത്യക്ഷവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒത്തുചേരാനുള്ള ഈ മനോഭാവത്തെ ഇന്നത്തെ നിങ്ങളുടെ കൂടിക്കാഴ്ച പ്രതിഫലിപ്പിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

ബഹുമാന്യരേ,

ബഹുസ്വരത ഇന്നു പ്രതിസന്ധിയിലാണെന്നതു നാമെല്ലാവരും മനസിലാക്കേണ്ടതുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സൃഷ്ടിക്കപ്പെട്ട ആഗോള ഭരണത്തിന്റെ രൂപകൽപ്പന രണ്ടു പ്രവർത്തനങ്ങൾ നിർവഹിക്കുന്നതായിരുന്നു. ഒന്നാമതായി, മത്സര താൽപ്പര്യങ്ങൾ സന്തുലിതമാക്കി ഭാവിയിലെ യുദ്ധങ്ങൾ തടയുക. രണ്ടാമതായി, പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുക. സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മഹാമാരി, ഭീകരവാദം, യുദ്ധങ്ങൾ തുടങ്ങി കഴിഞ്ഞ ഏതാനും വർഷങ്ങളിലെ അനുഭവം വ്യക്തമാക്കുന്നത് ആഗോള ഭരണം അതിന്റെ രണ്ടു പ്രവർത്തനങ്ങള‌ിലും പരാജയപ്പെട്ടുവെന്നാണ്. ഈ പരാജയത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നതു വികസ്വര രാജ്യങ്ങളാണെന്നും നാം കാണേണ്ടതുണ്ട്. വർഷങ്ങളുടെ പുരോഗതിക്കുശേഷം, നാമിന്നു സുസ്ഥിര വികസനലക്ഷ്യങ്ങളിൽ നിന്നു പിൻവലിയാനുള്ള സന്ദേഹത്തിലാണ്. പല വികസ്വര രാജ്യങ്ങളും തങ്ങളുടെ ജനങ്ങൾക്കു ഭക്ഷ്യ-ഊർജ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ, താങ്ങാനാകാത്ത കടവുമായി മല്ലിടുകയാണ്. സമ്പന്ന രാജ്യങ്ങൾ സൃഷ്ടിക്കുന്ന ആഗോളതാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നതും അവരെയാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷപദം ഗ്ലോബൽ സൗത്തിനു ശബ്ദമേകാൻ ശ്രമിക്കുന്നത്. തങ്ങളുടെ തീരുമാനങ്ങൾ ഏറ്റവുമധികം ബാധിക്കുന്നവരെ ശ്രദ്ധിക്കാതെ ഒരു സംഘത്തിനും ആഗോള നേതൃത്വം അവകാശപ്പെടാനാകില്ല.

ബഹുമാന്യരേ,

ആഴത്തിലുള്ള ആഗോള വിഭജനങ്ങളുടെ സമയത്താണു നിങ്ങൾ കണ്ടുമുട്ടുന്നത്. വിദേശകാര്യ മന്ത്രിമാർ എന്ന നിലയിൽ, നിങ്ങളുടെ ചർച്ചകളെ ഇന്നത്തെ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ ബാധിക്കുക സ്വാഭാവികമാണ്. ഈ പിരിമുറുക്കങ്ങൾ എങ്ങനെ പരിഹരിക്കണം എന്നതിനെക്കുറിച്ചു നമുക്കെല്ലാവർക്കും നമ്മുടെ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്. എന്നിരുന്നാലും, ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ, ഈ ചർച്ചാമുറിയിൽ ഇല്ലാത്തവരോടു നമുക്ക് ഉത്തരവാദിത്വമുണ്ട്. വളർച്ച, വികസനം, സാമ്പത്തിക പുനരുജ്ജീവനം, ദുരന്തത്തെ അതിജീവിക്കൽ, സാമ്പത്തിക സ്ഥിരത, അന്തർദേശീയ കുറ്റകൃത്യങ്ങൾ, അഴിമതി, ഭീകരവാദം, ഭക്ഷ്യ-ഊർജ സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ ലഘൂകരിക്കുന്നതിനു ലോകം ജി 20യെ ഉറ്റുനോക്കുന്നു. ഈ മേഖലകളിലെല്ലാം, സമവായമുണ്ടാക്കാനും കൃത്യമായ ഫലങ്ങൾ നൽകാനും ജി 20ക്കു ശേഷിയുണ്ട്. നമുക്ക് ഒരുമിച്ചു പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ, പരിഹരിക്കാൻ കഴി‌യുന്നവയ്ക്കു തടസമാകരുത്. ഗാന്ധിജിയുടെയും ബുദ്ധന്റെയും മണ്ണിൽ നിങ്ങൾ കണ്ടുമുട്ടുമ്പോൾ, ഇന്ത്യയുടെ നാഗരികതയുടെ ധർമചിന്തയിൽനിന്നു പ്രചോദനം ഉൾക്കൊള്ളാൻ ഞാൻ പ്രാർഥിക്കുന്നു; നമ്മെ വിഭജിക്കുന്ന കാര്യങ്ങളിലല്ല, മറിച്ച്, നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ബഹുമാന്യരേ,

അടുത്തകാലത്ത്, ഒരു നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ മഹാമാരിയാണു നാം കണ്ടത്. പ്രകൃതിദുരന്തങ്ങളിൽ ആയിരക്കണക്കിനു ജീവിതങ്ങൾ പൊലിയുന്നതിനു നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമ്മർദസമയങ്ങളിൽ ആഗോള വിതരണ ശൃംഖല തകരുന്നതു നാം കണ്ടു. സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥകൾ കടത്താലും സാമ്പത്തിക പ്രതിസന്ധിയാലും പൊടുന്നനെ മുങ്ങിപ്പോകുന്നതു നാം കണ്ടു. ഈ അനുഭവങ്ങൾ നമ്മുടെ സമൂഹങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പുനരുജ്ജീവനത്തിന്റെ ആവശ്യകത വ്യക്തമായി കാണിക്കുന്നു. ഒരുവശത്തു വളർച്ചയ്ക്കും കാര്യക്ഷമതയ്ക്കും, മറുവശത്തു പുനരുജ്ജീവനത്തിനും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിൽ ജി 20ക്കു നിർണായക പങ്കുണ്ട്. ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ നമുക്ക് ഈ സന്തുലിതാവസ്ഥയിൽ കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. അതുകൊണ്ടാണു നിങ്ങളുടെ കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നത്. നിങ്ങളുടെ കൂട്ടായ വിവേകത്തിലും കഴിവിലും എനിക്കു പൂർണ വിശ്വാസമുണ്ട്. ഇന്നത്തെ യോഗം അഭിലാഷപൂർണവും ഏവരേയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവും വ്യത്യാസങ്ങൾക്കതീതവും ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

നിങ്ങൾക്കേവർക്കും ഞാൻ നന്ദി പറയുകയും ഫലപ്രദമായ യോഗത്തിനായി എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.