ജയ് ഹരി ബോല്‍! ജയ് ഹരി ബോല്‍! ശ്രീശ്രീ ഹരിചന്ദ് ഠാക്കൂറിന്റെ 211 -ാമത് ജയന്തിയാഘോഷ വേളയില്‍ എല്ലാ ഭക്തര്‍ക്കും സാധുക്കള്‍ക്കും ഗോസായിമാര്‍ക്കും നേതാക്കള്‍ക്കും മധ്വ സഹോദരങ്ങള്‍ക്കും എന്റെ ഹൃദ്യമായ ആശംസകള്‍.
നമസ്‌കാരം!
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും അഖിലേന്ത്യ മധ്വമഹാസംഘത്തിന്റെ സംഘ അധിപതിയുമായ ശ്രീ ശന്തനു ഠാക്കൂര്‍ജി, ശ്രീ മഞ്ജുള്‍ കൃഷ്ണ ഠാക്കൂര്‍ജി,ശ്രീമതി ഛാബി റാണി ഠാക്കൂര്‍ജി, ശ്രീ സുബ്രതാ ഠാക്കൂര്‍ജി, ശ്രീ രബീന്ദ്രനാഥ് ബിശ്വാസ് ജി,മറ്റ് വിശിഷ്ടാതിഥികളെ, ഇവിടെ തടിച്ചു കൂടിയിരിക്കുന്ന എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,
കഴിഞ്ഞ വര്‍ഷം ഓര്‍ക്കാണ്ടിയില്‍ ശ്രീ ശ്രീ ഗുരുചന്ദ് ഠാക്കൂര്‍ ജി യ്ക്കും മഹാ മധ്വ പാരമ്പര്യത്തിനും പ്രണാമം അര്‍പ്പിക്കാന്‍ അവസരം ലഭിച്ചത് തികച്ചും ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇന്ന് ഠാക്കൂര്‍ബാരി പോലുള്ള ഒരു തീര്‍ത്ഥാനട കേന്ദ്രത്തില്‍ സാങ്കേതിക വിദ്യയിലൂടെ നിങ്ങളെ എല്ലാവരെയും കാണുവാനും സംവദിക്കാനും എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. ഓര്‍ക്കാണ്ടി സന്ദര്‍ശിച്ചപ്പോള്‍ , എനിക്ക് സ്‌നേഹവും അനുഗ്രഹവും ആവോളം ലഭിച്ചു. പറയേണ്ട ആവശ്യമില്ല, ഠാക്കൂര്‍ബാരി എനിക്ക് എന്നും സ്‌നേഹവും വാത്സല്യവും മാത്രമെ നല്‍കിയിട്ടുള്ളു.
സഹോദരങ്ങളെ,
ഈ അവസരത്തില്‍ മധ്വ ധര്‍മിയോ മഹാമേളയോടും മധ്വ പാരമ്പര്യത്തോടും എനിക്കുള്ള ഭക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ശ്രീ ഹരിചന്ദ് ഠാക്കൂര്‍ജി സ്ഥാപിച്ച മൂല്യങ്ങളോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള അവസരവുമാണ് എനിക്കിത്. ഈ മൂല്യങ്ങളെ ഗുരുചന്ദ് ഠാക്കൂറും ബോറോ മായും കൂടി ശക്തിപ്പെടുത്തി. ഇന്ന് ശന്തനു ജിയുടെ സഹകരണത്തോടെ ഈ പാരമ്പര്യം ഉത്തരോത്തരം പുഷ്ടി പ്രാപിക്കുന്നു. ഐക്യത്തിന്റെയും ഇന്ത്യത്വത്തിന്റെയും ആധുനികത സ്വീകരിക്കുന്നതിന്റെയും പാഠങ്ങള്‍ നാം പഠിച്ചത് മഹത്തായ മധ്വ പാരമ്പര്യത്തില്‍ നിന്നാണ്. ഇന്ന് സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയുള്ള രക്ത ചൊരിച്ചിലുകള്‍ കാണുമ്പോള്‍, സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണുമ്പോള്‍, ഭാഷയുടെയും ദേശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചന പ്രവണത കാണുമ്പോള്‍, ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂര്‍ ജിയുടെ ജീവിതവും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും കൂടുതല്‍ പ്രസക്തമാകുന്നു. അതിനാല്‍ ഈ പ്രദര്‍ശം മേള ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന കാഴ്ച്ചപ്പാടിന്റെ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍ പോവുകയാണ്.
സഹോദരീ സഹോദരന്മാരെ,
നമ്മുടെ സംസ്‌കാരവും പരിഷ്‌കാരവും മഹത്തരമാണ് എന്ന് നാം ഇടയ്കിടെ പറയാരുണ്ടല്ലോ. അത് മഹത്തരമാണ്, കരണം അതിന് തുടര്‍ച്ചയുണ്ട്. അത് പ്രവാഹമാണ്. സ്വയം ശാക്തീകരിക്കാനുള്ള സ്വാഭാവിക പ്രവണത അതിനുണ്ട്. അത് നദിപോലെയാണ്. സ്വയം പാത സൃഷ്ടിച്ചുകൊണ്ടാണ് അത് മുന്നേറുന്നത്. അതിന്റെ വഴിക്കുള്ള പ്രതിബന്ധങ്ങള്‍ എന്തു തന്നെയായായലും അതിനോട് അനുരൂപപ്പെട്ടാണ് അത് ഒഴുകുന്നത്. ഈ മഹത്വത്തിന്റെ ബഹുമതി പൂര്‍ണമായും ഹരിചന്ദ് ഠാക്കൂര്‍ ജിയെ പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്ക് അവകാശപ്പെട്ടതാണ്. കാരണം സാമൂഹ്യ പരിഷ്‌കരണത്തിന്റെ പ്രവാഹം നിന്നു പോകാന്‍ അവര്‍ ഒരിക്കലും അനുവദിച്ചില്ല. ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂറിന്റെ സന്ദേശങ്ങള്‍ മനസിലാക്കുന്ന ആരും ഹോരി ലീല അമൃതോ ആലപിക്കുന്ന ആരും സ്വയം പറഞ്ഞു പോകും അദ്ദേഹം നൂറ്റാണ്ടുകളെ മുന്‍കൂട്ടി കണ്ടു എന്ന്. ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന ലിംഗഭേദം 18-ാം നൂറ്റാണ്ടില്‍ തന്നെ ഹരിചന്ദ് ഠാക്കൂര്‍ ജി തന്റെ ദൗത്യമായി വിചിന്തനം ചെയ്തിരുന്നു എന്നതാണ് കാരണം. പുത്രിമാരുടെ വിദ്യാഭ്യാസം മുതല്‍ ജോലി വരെയുള്ള അവകാശങ്ങളെ സംബന്ധിച്ച് അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. മാത്രവുമല്ല, അമ്മമാരുടെയും സഹോദരിമാരുടെയും പുത്രിമാരുടെയും അന്തസ് സാമൂഹിക ചിന്തകളുടെ മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ അദ്ദേഹം പരിശ്രമിക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ തന്നെ സ്ത്രീകള്‍ക്കു കളിസ്ഥലങ്ങള്‍, പെണ്‍കുട്ടികള്‍ക്കു സ്‌കൂളുകള്‍ പോലുള്ള ജോലികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ എന്തായിരുന്നു, അദ്ദേഹത്തിന്റെ ദൗത്യം എന്തായിരുന്നു എന്ന് അത് കൃത്യമായി കാണിക്കുന്നു.
സഹോദരി സഹോദരന്മാരെ,
ബേട്ടി ബച്ചാവോ, ബേട്ടി പഠാഹോ പ്രാചാരണം ഇന്ന് ഇന്ത്യ വിജയമാക്കി മാറ്റുമ്പോള്‍, ശുചിത്വം ആരോഗ്യം, ആത്മാഭിമാനം തുടങ്ങിയവയെ ആദരിക്കുമ്പോള്‍ അത് കടന്നു വരുന്നത് അമ്മമാരിലേയ്ക്കും സഹോദരിമാരിലേയ്ക്കും പെണ്‍മക്കളിലേയ്ക്കും ആണ്. സ്‌കൂളുകളിലെയും കോളജുകളിലെയും പെണ്‍കുട്ടികള്‍ അവരുടെ കഴിവുകള്‍ മനസിലാക്കുമ്പോള്‍, സമൂഹത്തിലെ എല്ലാ രംഗങ്ങളിലും നമ്മുടെ സഹോദരിമാരും പെണ്‍മക്കളും നമ്മുടെ പുത്രന്മാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിന് സംഭാവനകള്‍ അര്‍പ്പിക്കുന്നതു നാം കാണുമ്പോള്‍, ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂര്‍ജിയെ പോലുള്ള മഹദ് വ്യക്തിത്വങ്ങളെ നാം ആദരിക്കുന്നത് യഥാര്‍ത്ഥത്തില്‍ നമുക്ക് അനുഭവിക്കുന്നു. സബ്കാ സാത്, സബ്കാവികാസ്, സബ്കാ വിശ്വാസ്, എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ വികസന പദ്ധതികളെ ഗവണ്‍മെന്റ് ജനങ്ങളിലേയ്ക്ക് എത്തിക്കുമ്പോള്‍, എല്ലാവരുടെയും പരിശ്രമങ്ങള്‍ രാഷ്ട്ര വികസനത്തിന് ഊര്‍ജ്ജമായി മാറുമ്പോള്‍ അപ്പോഴാണ് ഉള്‍ച്ചേര്‍ക്കപ്പെട്ട സമൂഹ സൃഷ്ടിയിലേയ്ക്ക് നാം മുന്നേറുക.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ വികസനത്തില്‍ മധ്വ സമൂഹത്തിന്റെ പങ്കാളിത്തം വളരെ നിര്‍ണായകമാണ്. അതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന എല്ലാ പരിശ്രമങ്ങളും ഓരോ കുടുംബത്തിന്റെയും സാമൂഹിക ജീവിതം ആയാസരഹിതമാക്കുന്നതിനാണ്. ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ വളരെ പ്രോത്സാഹനമാണ് ലഭിക്കുന്നത്.അതിനാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ പൊതുജന ക്ഷേമ പദ്ധതികളും മധ്വാ കുടുംബങ്ങളില്‍ അതിവേഗത്തില്‍ എത്തുന്നു. മെച്ചപ്പെട്ട വീടുകള്‍, ടാപ്പ് വെള്ളം. സൗജന്യം റേഷന്‍, 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍, ഇന്ത്യയിലെ എല്ലാ ആളുകള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എല്ലാം ലഭ്യമാക്കാന്‍ ഞങ്ങള്‍ ഞെരുങ്ങുക യാണ്.
ഈ പദ്ധതികള്‍ ഓരോന്നും 100 ശതമാനം മധ്വാ കുടംബങ്ങളിലും എത്തുന്നു എന്ന് ഉറപ്പക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു .
സുഹൃത്തുക്കളെ,
ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂര്‍ ജി ഒരു സന്ദേശം കൂടി നല്കിയിട്ടുണ്ട്. ആസാദി കാ അമൃത് കാലത്ത് ഓരോ ഇന്ത്യക്കാരനും അത് പ്രചോദനത്തിനുള്ള സ്രോതസ് കൂടിയാകുന്നു. ദിവ്യമായ സ്‌നേഹത്തിനുമപ്പുറം, നമ്മെ നമ്മുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് അദ്ദേഹം ബോധവാന്മാരാക്കുകയും ചെയ്തു. ഒരാള്‍ക്ക് സ്വന്തം കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങള്‍ എങ്ങിനെ പൂര്‍ത്തിയാക്കും എന്നതിന് അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. ഈ ഉത്തരവാദിത്വ ബോധം നാം നമ്മില്‍ ഉണ്ടാകേണ്ടത് രാഷ്ട്രവികസനത്തില്‍ അധിഷ്ടിതമായിട്ടാവണം. ഭരണ ഘടന വിവിധ അവകാശങ്ങള്‍ നമുക്കു നല്‍കിയിട്ടുണ്ട്. നാം നമ്മുടെ കടമകള്‍ വിശ്വസ്തതയോടെ നിര്‍വഹിച്ചാന്‍ മാത്രമെ ആ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ നമുക്കു സാധിക്കൂ.അതിനാല്‍ ഇന്ന് മധ്വ സമാജിലെ എല്ലാ സുഹൃത്തുക്കളോടും ഒരു അഭ്യര്‍ഥന ഞാന്‍ നടത്തുകയാണ്. ഈ സമൂഹത്തില്‍ നിന്ന് അഴിമതി നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് സാമൂഹിക തലത്തില്‍ നാം കൂടുതല്‍ അവബോധം സൃഷ്ടിക്കണം. ഒരാള്‍ എവിടെയെങ്കിലും പീഢിപ്പിക്കപ്പെട്ടാല്‍ അവിടെ നിങ്ങളുടെ സ്വരം ഉയരണം. ഇതാണ് സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള നിങ്ങളുടെ ഉത്തരവാദിത്വം. രാഷ്ട്രിയ പ്രര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള ജനാധിപത്യ അവകാശമാണ് അത്. എന്നാല്‍ ആരെങ്കിലും അക്രമമോ രാഷ്ട്രിയ ഭീഷണിയോ ഉപയോഗിച്ച് മറ്റൊരാളെ തടയാന്‍ ശ്രമിച്ചാല്‍ അത് മറ്റുള്ളവരുടെ അവകാശത്തിന്‍മേലുള്ള കൈകടത്തലാവും. അതിനാല്‍ സമൂഹത്തില്‍ എവിടെയെങ്കിലും അക്രമത്തിന്റെയോ അരാജകത്വത്തിന്റെയോ മനോഗതം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടത തന്നെയാണ്.
നമ്മുടെ ആരോഗ്യം ശുചിത്വം തുടങ്ങിയ ഉത്തരവാദിത്വങ്ങളും നാം മറക്കരുത്. മാലിന്യത്തെ നമ്മുടെ വീട്ടില്‍ നിന്നും തെരുവില്‍ നിന്നും അകറ്റണം. ഈ മൂല്യങ്ങള്‍ നാം മനസില്‍ ഉറപ്പിക്കണം. പ്രാദേശികതയ്ക്കു വേണ്ടി സംസാരിക്കുക.ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുക. പശ്ചിമ ബംഗാളിലെ , ഇന്ത്യയിലെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും വിയര്‍പ്പു പുരണ്ട ഉല്‍പ്പന്നങ്ങള്‍ മാത്രമെ വാങ്ങുന്നുള്ളു എന്ന് ഉറപ്പാക്കുക. രാഷ്ട്രം ആദ്യം എന്ന നയം തന്നെ ഏറ്റവും വലിയ ചുമതല. ഒന്നും രാഷ്ട്രത്തെക്കാള്‍ പ്രധാനപ്പെട്ടതല്ല. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും രാഷ്ട്ര്ം ഒന്നാമത് എന്ന ആശയം മനസില്‍ വച്ചുകൊണ്ടാകണം. ഒരോ ചുവടും മുന്നോട്ടു വയ്ക്കുന്നതിന് മുമ്പ് അത് രാഷ്ട്രത്തിനു ഗുണകരമാകുമോ എന്ന് ചിന്തിക്കണം.
സുഹൃത്തുക്കളെ,
മധ്വ സമൂഹം എന്നും അവരുടെ കടമകളെ കുറിച്ച് ബോധ്യമുള്ളവരായിരുന്നു. ഈ ആസാദി കാ അമൃത കാലത്തും ഒരു പുതിയ ഇന്ത്യ നിര്‍മ്മിക്കാനുള്ള സഹകരണം ഇതുപോലെ നിങ്ങള്‍ തുടരണം. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.
നിങ്ങള്‍ക്കു നന്ദി.