V
ആനുകൂല്യങ്ങളുട വിതരണം, രാജ്യത്തിന്റെ വികസനത്തിനായി അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നിക്ഷേപം പ്രോത്സാഹിപ്പില്‍ എന്നിങ്ങനെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവതരിപ്പിച്ച എല്ലാ സാമ്പത്തിക പരിഷ്‌കാരങ്ങളും ഈ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയെന്ന ഈ കാഴ്ചപ്പാട് ഈ കേന്ദ്ര ബജറ്റ് മുന്നോട്ട് കൊണ്ടുപോയി. അടുത്തിടെ പ്രഖ്യാപിച്ച പുതിയ പൊതുമേഖലാ നയത്തില്‍ സാമ്പത്തിക മേഖലയും ഉള്‍പ്പെടുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ ബാങ്കിംഗിനും ഇന്‍ഷുറന്‍സിനും ധാരാളം സാധ്യതകളുണ്ട്. ഈ സാധ്യതകള്‍ കണക്കിലെടുത്ത്, രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുക, ഇന്‍ഷുറന്‍സില്‍ 74% വരെ വിദേശ നിക്ഷേപം അനുവദിക്കുക, എല്‍ഐസിക്കായുള്ള ഐപിഒ തുടങ്ങി നിരവധി സംരംഭങ്ങള്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സംരംഭങ്ങളെ സാധ്യമാകുന്നിടത്തെല്ലാം പ്രോത്സാഹിപ്പിക്കുകയാണെന്നും അതോടൊപ്പം ബാങ്കിംഗിലും ഇന്‍ഷുറന്‍സിലും പൊതുമേഖലയുടെ ഫലപ്രദമായ പങ്കാളിത്തം ഇപ്പോഴും രാജ്യത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിന്, ഓഹരി മൂലധന നിവേശിപ്പിക്കൽ ഉണ്ടാകണം. അതോടൊപ്പം, ആസ്തി പുനർനിർമ്മാണത്തിന് പുതിയ ഘടന സൃഷ്ടിക്കപ്പെടുകയും അത് ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ കണക്ക് സൂക്ഷിക്കുകയും വായ്പകളെ ലക്ഷ്യമിടുകയും ചെയ്യും. ഇത് പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തും. അത്തരം പദ്ധതികളുടെ ദീര്‍ഘകാല ധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിനും വ്യാവസായിക പദ്ധതികള്‍ക്കുമായി ഒരു പുതിയ വികസന ധനകാര്യ സ്ഥാപനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം നടത്തുന്നതിന് പരമാധികാര സ്വത്ത് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ശ്രീ. മോദി സംസാരിച്ചു. വന്‍കിട വ്യവസായങ്ങളും വന്‍നഗരങ്ങളും മാത്രമല്ല ആത്മിര്‍ഭര്‍ ഭാരത് നിര്‍മ്മിക്കുകയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ചെറുകിട സംരംഭകരുടെയും സാധാരണക്കാരുടെയും കഠിനാധ്വാനത്തിലൂടെ ഗ്രാമങ്ങളില്‍ ആത്‌മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കപ്പെടും. കര്‍ഷകര്‍, മികച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആത്മനിര്‍ഭാര്‍ ഭാരത്. നമ്മുടെ എംഎസ്എംഇകളും സ്റ്റാര്‍ട്ടപ്പുകളും ഉപയോഗിച്ചാണ് ആത്മനിര്‍ഭര്‍ ഭാരത് നിര്‍മ്മിക്കുക. കൊറോണ കാലഘട്ടത്തില്‍ എംഎസ്എംഇകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച 2.4 ട്രില്യണ്‍ രൂപയുടെ വായ്പ സ്വീകരിച്ചുകൊണ്ട്, 90 ലക്ഷത്തോളം സംരംഭങ്ങള്‍ ഇതിന്റെ
ആനുകൂല്യങ്ങള്‍ നേടി. ഗവണ്‍മെന്റ് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെന്നും എംഎസ്എംഇകള്‍ക്കായി കൃഷി,
കല്‍ക്കരി, സ്ഥലം തുടങ്ങിയ നിരവധി മേഖലകള്‍ തുറന്നെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമ്പദ്വ്യവസ്ഥ വലുതാകുമ്പോള്‍ വായ്പാ പ്രവാഹം അതിവേഗം വളരാന്‍ തുടങ്ങുന്നതും പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയതും മികച്ചതുമായ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍
സൃഷ്ടിക്കുന്നതിലും നമ്മുടെ ഈ മേഖലയിലെ എല്ലാ സാധ്യതകളെയും പര്യവേക്ഷണം ചെയ്യുന്നതിലും നമ്മുടെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു. കൊറോണ കാലഘട്ടത്തിലും നടന്ന സ്റ്റാര്‍ട്ട് അപ്പ് ഇടപാടുകളില്‍ നമ്മുടെ ഫിന്‍ടെക്കുകള്‍ക്ക് വളരെ ഉയര്‍ന്ന പങ്കാളിത്തമുണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഇന്ത്യയിലെ സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം മികച്ച മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
കാലക്രമേണ, സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതും രാജ്യത്ത് സാമ്പത്തിക ഉള്‍ച്ചേരലില്‍ വലിയ പങ്കുവഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്ത് 130 കോടി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡും 41 കോടിയിലധികം പേര്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടുകളുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 55% സ്ത്രീകളുടേതാണ്, ഒന്നര ലക്ഷം കോടി രൂപയും അവയില്‍ നിക്ഷേപിക്കപ്പെടുന്നു. മുദ്രാ പദ്ധതിയിലൂടെ ചെറുകിട സംരംഭകര്‍ക്ക് ഏകദേശം 15 ലക്ഷം കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഇതില്‍ 70 ശതമാനവും സ്ത്രീകളാണ്. 50 ശതമാനത്തിലധികം ദളിതർ, നിരാലംബര്‍, ഗോത്രവര്‍ഗക്കാര്‍, പിന്നോക്കക്കാര്‍ എന്നിവരാണ്.
പ്രധാനമന്ത്രി കിസാന്‍ സ്വാനിധി പദ്ധതി പ്രകാരം 11 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തി പതിയ്യായിരം കോടി രൂപ അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് ലഭിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. തെരുവ് കച്ചവടക്കാര്‍ക്കായി ഈ വിഭാഗത്തിന്റെ ആദ്യത്തെ സാമ്പത്തിക ഉള്‍ച്ചേരല്‍ സംരംഭമായ പ്രധാനമന്ത്രി സ്വാനിധിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
15 ലക്ഷത്തോളം കച്ചവടക്കാര്‍ക്ക് 10,000 കോടി രൂപയുടെ വായ്പ നല്‍കി. ട്രെഡ്‌സ്, പിഎസ്ബി ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ എംഎസ്എംഇയ്ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ചെറുകിട കര്‍ഷകരെയും മൃഗസംരക്ഷണ മേഖലയെയും മത്സ്യത്തൊഴിലാളികളെയും അനൗപചാരിക വായ്പയുടെ
പിടിയില്‍ നിന്ന് മോചിപ്പിക്കുന്നു. ഈ വിഭാഗത്തിനായി നൂതന സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി സാമ്പത്തിക മേഖലയോട് ആവശ്യപ്പെട്ടു. സേവനങ്ങളില്‍ നിന്ന് ഉല്‍പ്പാദനത്തിലേക്കുള്ള സ്വാശ്രയ ഗ്രൂപ്പുകളുടെ കഴിവും അവരുടെ സാമ്പത്തിക അച്ചടക്കവും ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ ഒരു മാധ്യമമാക്കി മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് ഒരു ക്ഷേമ പ്രശ്‌നമല്ല, മികച്ച വ്യാപാര മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക ഉള്‍ച്ചേരലിനുശേഷം രാജ്യം അതിവേഗം സാമ്പത്തിക ശാക്തീകരണത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഫിന്‍ടെക് വിപണി ഇന്ത്യയില്‍ 6 ട്രില്യണിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നതിനാല്‍ ഐഎഫ്എസ്സി ഗിഫ്റ്റ് സിറ്റിയില്‍ ഒരു ലോകോത്തര സാമ്പത്തിക കേന്ദ്രം നിര്‍മ്മിക്കുന്നു. ഇന്ത്യയില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം നമ്മുടെ അഭിലാഷം മാത്രമല്ല, ഒരു
ആത്മനിര്‍ഭര്‍ ഭാരതിന്റെ ആവശ്യവും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഈ ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ധീരമായ ലക്ഷ്യം സൂക്ഷിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നിക്ഷേപത്തിന്റെ
ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഈ നിക്ഷേപം കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ സാമ്പത്തിക മേഖലയുടെയും സജീവമായ പിന്തുണയോടെ മാത്രമേ
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്, ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താന്‍ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം
പറഞ്ഞു. ഇതുവരെ നടപ്പാക്കിയ ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.