ആരാധ്യമായ മഹാസംഘത്തിലെ ആദരണീയരായ അംഗങ്ങളെ, നേപ്പാളിന്റെയും, ശ്രീലങ്കയുടെയും പ്രധാനമന്ത്രിമാരെ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. പ്രഹഌദ് സിംങ്, ശ്രീ.കിരണ്‍ റിജ്ജു,അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കൊണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ആദരണീയനായ ഡോ.ധര്‍മ്മപിയാജി, ബഹുമാന്യരായ പണ്ഡിതരെ, ധര്‍മ്മ അനുയായികളെ, ലോകമെമ്പാടുമുള്ള സഹോദരി സഹോദരന്മാരെ
നമോ ബുദ്ധ
നമസ്‌തെ,
സവിശേഷമായ ഈ വൈശാഖ ദിനത്തില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ ഞാന്‍ ബഹുമാനിതനായിരിക്കുന്നു. ബുദ്ധഭഗവാന്റെ ജീവിതം കൊണ്ടാടുന്ന ദിവസമാണ് വൈശാഖ്. നമ്മുടെ ഗ്രഹത്തിന്റെ അഭിവൃദ്ധിക്കായി അദ്ദേഹം ചെയ്ത ത്യാഗങ്ങളെയും അദ്ദേഹം പങ്കുവച്ച മഹത്തായ ആശയങ്ങളെയും അനുസ്മരിക്കാനുള്ള ദിവസം കൂടിയാണ് ഇത്.
സുഹൃത്തുക്കളെ,
കഴിഞ്ഞ വര്‍ഷവും ഞാന്‍ വൈശാഖ ദിന പരിപാടിയില്‍ പ്രസംഗിച്ചിരുന്നു. മഹാമാരിയായ കോവിഡ് 19 - ന് എതിരെ മനുഷ്യ രാശി നടത്തുന്ന പ്രധാന പോരാട്ടത്തിന്റെ മുന്‍ നിര പ്രവര്‍ത്തകര്‍ക്ക് ആ പരിപാടി സമര്‍പ്പിച്ചതായിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ മാറ്റത്തിന്റെയും തുടര്‍ച്ചയുടെയും ഒരു കലര്‍പ്പാണ് നാം കാണുന്നത്. കോവിഡ് -19 മഹാമരി നമ്മെ വിട്ടു പോയിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെ പല രാഷ്ട്രങ്ങളും അതിന്റെ രണ്ടാം തരംഗ കെടുതികള്‍ അനുഭവിക്കുകയാണ്. പതിറ്റാണ്ടുകള്‍ എടുത്താല്‍ മനുഷ്യരാശി നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിയാണിത്. കഴിഞ്ഞ നൂറ്റാണ്ടിനിടയില്‍ ഇത്തരത്തില്‍ ഒരു മഹാമാരി നാം കണ്ടിട്ടില്ല. ജീവിതകാലത്ത് ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ഈ മഹാമാരി അനേകരുടെ പൂമുഖപ്പടിയില്‍ ദുരന്തങ്ങളും സഹനങ്ങളും കൊണ്ടുവന്നിരിക്കുന്നു.
മഹാമാരി അനേകം രാജ്യങ്ങള്‍ക്ക് ആഘാതം ഏല്‍പ്പിച്ചിരിക്കുന്നു. അതു വരുത്തിയ സാമ്പത്തിക ആഘാതം അതിലും ബൃഹത്താണ്. കോവിഡ് 19 നു ശേഷമുള്ള നമ്മുടെ ഗ്രഹം പഴയതാവില്ല. വരാനിരിക്കുന്ന കാലത്ത് സംഭവങ്ങളെ തീര്‍ച്ചയായും നാം അനുസ്മരിക്കുക കോവിഡാനന്തരം അല്ലെങ്കില്‍ കോവിഡ്പൂര്‍വം എന്നായിരിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുഴുവന്‍ സുപ്രധാനമായ മാറ്റങ്ങള്‍ പലതും സംഭവിച്ചു. നമുക്ക് ഇപ്പോള്‍ മഹാമാരിയെ കുറിച്ച് നല്ല ബോധ്യമുണ്ട്. ഈ ബോധ്യം അതിനെതിരെ പോരാടാനുള്ള നമ്മുടെ സമര തന്ത്രത്തെ ശക്തിപ്പെടുത്തി. ഏറ്റവും പ്രധാനം നമുക്ക് പ്രതിരോധ മരുന്ന് ഉണ്ട് എന്നതാണ്. മഹാമാരിയെ പരാജയപ്പെടുത്തുന്നതിനും ജീവനുകള്‍ രക്ഷപ്പെടുത്തുന്നതിനും ഇത് തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതു തന്നെ. മഹമാരി ആഞ്ഞടിച്ച വര്‍ഷം തന്നെ പ്രതിരോധ മരുന്ന് പുറത്തിറങ്ങി എന്നത് മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും നിര്‍ബന്ധബുദ്ധയുടെയും ശക്തിയാണ് പ്രകടമാക്കുന്നത്. കോവിഡ് 19 പ്രതിരോധ മരുന്നിനായി പ്രവര്‍ത്തിച്ച നമ്മുടെ എല്ലാ ശാസ്ത്രജ്ഞരെയും ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു.
നമ്മുടെ മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സന്നദ്ധ പ്രവര്‍ത്തകരെയും ഈ വേദിയില്‍ നിന്നു കൊണ്ട് ഒരിക്കല്‍ കൂടി ഞാന്‍ അഭിവാദ്യം ചെയ്യുന്നു. കാരണം നിസ്വാര്‍ത്ഥമായി സ്വന്തം ജീവിതം പോലും തൃണവല്‍ഗണിച്ച് എല്ലാ ദിവസവും അവര്‍ മറ്റുള്ളവരെ സേവിച്ചു. ത്യാഗങ്ങള്‍ സഹിച്ചവരെയും ബന്ധുക്കള്‍ നഷ്ടമായവരെയും ഞാന്‍ അനുശോചനം അറിയിക്കുന്നു, അവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു.
സുഹൃത്തുക്കളെ,
ശ്രീബുദ്ധ ഭഗവാന്റെ ജീവിതം പഠിക്കുമ്പോള്‍, നാലു ദര്‍ശനങ്ങളാണ് അതില്‍ സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ദുഖങ്ങളെ അഭിമുഖീകരിക്കുന്നതിന് ബുദ്ധഭഗവാന്‍ മുന്നോട്ടു വച്ച നാല് ദര്‍ശനങ്ങള്‍. അതെ സമയം മനുഷ്യദുഖങ്ങള്‍ ദൂരീകരിക്കുന്നതിന് സ്വന്തം ജീവിതം സമര്‍പ്പിക്കാനുള്ള തൃഷ്ണ അത് അദ്ദേഹത്തിനുള്ളില്‍ ജ്വലിപ്പിക്കുകയും ചെയ്തു.
ബുദ്ധഭഗവാന്‍ നമ്മെ പഠിപ്പിച്ചു, ഭവതു സബ മംഗളം. എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍, ദയ, ക്ഷേമം ഉണ്ടാകട്ടെ. അനേകം വ്യക്തികളും സംഘടനകളും സന്ദര്‍ഭത്തിനൊത്ത് ഉയരുന്നതും ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്നത്ര ശ്രമിക്കുന്നതും കഴിഞ്ഞ വര്‍ഷം നാം കണ്ടു. ഉപകരണങ്ങളായും സാമഗ്രികളായും ലോകമെമ്പാടുമുള്ള ബുദ്ധ സംഘടനകളും, ബുദ്ധധര്‍മ്മ അനുയായികളും നല്‍കിയ ഉദാര സംഭവനകളെ കുറിച്ചും ഞാന്‍ അറിഞ്ഞു. ജനസംഖ്യാപരമായും ഭൂമിശാസ്ത്ര പരമായുമുള്ള വലിപ്പം ഉത്തരവാദിത്വം വലുതാക്കി.സഹോദരങ്ങൡ നിന്ന് ഒഴുകുയ സഹായവും മഹാമനസ്‌കതയും മനുഷ്യരാശിയെ എളിമപ്പെടുത്തി. ഈ പ്രവൃത്തികള്‍ ബുദ്ധഭഗവാന്റെ ഉപദേശങ്ങളുടെ പ്രവര്‍ത്തന സരണിയാണ്. ആപ് ദീപോ ഭവ എന്ന മഹാ മന്ത്രത്തെ യാഥാര്‍ത്ഥ്യമാക്കുന്നു.
സുഹൃത്തുക്കളെ,
നാം അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളി തന്നെയാണ് കോവിഡ് 19. അതിനെതിരെ നാം സാധ്യമായ എല്ലാം ഉപയോഗിച്ചു പോരാടുമ്പോഴും മനുഷ്യരാശി നേരിടുന്ന മറ്റു വെല്ലുവിളികളെ നാം കാണാതെ പോകരുത്. അതിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. വീണ്ടുവിചാരമില്ലാത്ത ഇന്നത്തെ ജീവിത ശൈലി വരും തലമുറകള്‍ക്കു ഭീഷണിയാണ്. കാലാവസ്ഥ പാടെ മാറുകയാണ്. മഞ്ഞുമലകള്‍ ഉരുകുന്നു. നദികളും വനങ്ങളും അപകടത്തിലാണ്. നമ്മുടെ ഗ്രഹത്തിനു മുറിവേല്‍ക്കാന്‍ നാം അനുവദിച്ചുകൂടാ. ബുദ്ധ ഭഗവാന്‍ ഉന്നപ്പറഞ്ഞത് പ്രകൃതിമാതാവിനോടുള്ള ബഹുമാനം പ്രബലമായ ഒരു ജീവിത രീതിയാണ്.
പാരീസ് ഉടമ്പടി പൂര്‍ത്തിയാകുന്ന വളരെ കുറച്ചു സാമ്പത്തിക വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യ എന്നു പറയാന്‍ എനിക്ക് അഭിമാനമുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം സുസ്ഥിര ജീവിതം വാക്കുകളില്‍ മാത്രമല്ല പ്രവൃത്തികളിലുമുണ്ട്.
സുഹൃത്തുക്കളെ,
ഗൗതമ ബുദ്ധന്റെ ജീവിതം എന്നാല്‍ ശാന്തിയും ഐക്യവും സഹവാസവും ആയിരുന്നു. എന്നാല്‍ ഇന്നും വിദ്വേഷത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും മനസാക്ഷിയില്ലാത്ത അക്രമങ്ങള്‍ക്കും വേണ്ടി ജീവിക്കുന്ന ന്ന ശക്തികള്‍ ഇന്നും ഉണ്ട്. അത്തരം ശക്തികള്‍ സ്വതന്ത്ര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നില്ല. അക്രമപ്രവര്‍ത്തനങ്ങളും വംശീയ വിദേഷവും അവസാനിപ്പിക്കുന്നതിന് മാനവികതയില്‍ വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചു കൂടേണ്ട സമയമായിരിക്കുന്നു.
അതിന് ബുദ്ധഭഗവാന്റെ മാര്‍ഗ്ഗമാണ് ഏറ്റവും പ്രസക്തം.ബുദ്ധഭഗവാന്റെ ഉപദേശങ്ങള്‍ക്കും അദ്ദേഹം സാമൂഹ്യ നീതിക്കു നല്കിയ പ്രാധാന്യത്തിനും ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ശക്തിയായി മാറാന്‍ സാധിക്കും.
അദ്ദേഹം പറഞ്ഞു, സമാധാനത്തെക്കാള്‍ വലുതായ അനുഗ്രഹം ഇല്ല എന്ന്.
സുഹൃത്തുക്കളെ,
മുഴുവന്‍ ലോകത്തിനും ബുദ്ധ ഭഗവാന്‍ പ്രകാശത്തിന്റെ സംഭരണി ആയിരുന്നു. അദ്ദേഹത്തില്‍ നിന്ന് കാലാകാലങ്ങളില്‍ നമുക്ക് എല്ലാവര്‍ക്കും വെളിച്ചം കേരിയെടുക്കാം, ദയയുടെയും ആഗോള ഉത്തരവാദിത്വത്തിന്റെയും ക്ഷേമത്തിന്റെയും പാത സ്വീകരിക്കാം ബാഹ്യരൂപത്തെ പരാജയപ്പെടുത്തുവാനും അന്തിമ വിജയമായ സത്യത്തിലും സ്‌നേഹത്തിലും വിശ്വസിക്കുവാനും ബുദ്ധന്‍ നമ്മെ പഠിപ്പിച്ചു എന്ന് മഹാത്മ ഗാന്ധി ഗൗതമ ബുദ്ധനെ കുറിച്ചു പറഞ്ഞത് എത്രയോ ശരി.
ഇന്നു ബുദ്ധപൂര്‍ണിമയില്‍ ബുദ്ധന്റെ ആദര്‍ശങ്ങളോടു നമുക്കുള്ള പ്രതിബദ്ധത പുതുക്കാം.
.ആഗോള കോവിഡ് 19 മഹാമാരിയുടെ ഈ പരീക്ഷണത്തില്‍ നിന്നു മൂന്നു രത്‌നങ്ങള്‍ നമുക്ക് ആശ്വാസം പകരട്ടെ എന്ന് നിങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ ഞാനും പങ്കു ചേരുന്നു.
നിങ്ങള്‍ക്കു നന്ദി
വളരെ വളരെ നന്ദി.