Remembers immense contribution of the ‘Utkal Keshari’
Pays tribute to Odisha’s Contribution to the freedom struggle
History evolved with people, foreign thought process turned the stories of dynasties and palaces into history: PM
History of Odisha represents the historical strength of entire India: PM

ജയ് ജഗന്നാഥ്  !
ഈ ചടങ്ങില്‍ എന്നോടൊപ്പം സന്നിഹിതനായിരിക്കുന്ന  ലോകസഭാംഗവും ഒരു നല്ല എംപി എങ്ങിനെ തന്റെ ചുമതലകള്‍ നിര്‍വഹിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണവുമായ ഭര്‍തൃഹരി മഹ്താബ് ജി, ധര്‍മേന്ദ്ര പ്രധാന്‍ജി,മറ്റ് മുതിര്‍ന്ന വിശിഷ്ട വ്യക്തികളെ, മഹതീ മഹാന്മാരെ,
ഉത്ക്കല്‍ കേസരി  ഹരേകൃഷ്ണ മഹതാബ്ജിയുമായി ബന്ധപ്പെട്ട ഈ ചടങ്ങില്‍ സംബന്ധിക്കുന്നതിന് അവസരം ലഭിച്ചത് എന്ന സംബന്ധിച്ചിടത്തോളം വലിയ ആഹ്ലാദത്തിനു വക നല്‍കുന്നു. ഒന്നര വര്‍ഷം മുമ്പാണ് വളരെ ആവേശത്തോടെ  ഉത്ക്കല്‍ കേസരി ഹരേകൃഷന്‍ മഹ്താബ്ജിയുടെ 120 -ാമത് ജന്മവാര്‍ഷികം നാം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ഒഡിഷ ഇതിഹാസം(ചരിത്രം) എന്ന പ്രശ്‌സ്ത കൃതിയുടെ ഹിന്ദി പതിപ്പ്  ഇന്ന് നാം പ്രകാശനം ചെയ്യുകയാണ്. ഒഡിഷയുടെ വിശാലവും വിഭിന്നവുമായ ചരിത്രം രാജ്യത്തെ ജനങ്ങളില്‍ എത്തുന്നു എന്നത് വളരെ പ്രധാനമാണ്. ഒഡിയ, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്കു ശേഷം ഹിന്ദി പതിപ്പിലൂടെ  ഈ അടിയന്തര ആവശ്യം നിങ്ങള്‍ നിറവേറ്റിയിരിക്കുന്നു. ഈ സവിശേഷ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭായി ഭര്‍തൃഹരി മഹ്താബ് ജി, ഹരേകൃഷ്ണ മഹ്താബ് ഫൗണ്ടേഷന്‍, പ്രത്യേകമായി ശങ്കര്‍ലാല്‍ പുരോഹിത് ജി എന്നിവര്‍ക്ക് ഞാന്‍ പ്രത്യേകമായി നന്ദി പറയുന്നു.
സുഹൃത്തുക്കളെ,
ഈ പുസ്തക പ്രകാശന കര്‍മ്മത്തിനു ക്ഷണിച്ചപ്പോള്‍ തന്നെ ഭര്‍തൃഹരി ജി എനിക്ക് ഒരു കോപ്പി തന്നിരുന്നു.എനിക്ക് അതു മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ല. എന്നാലും ഞാന്‍ അതിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. അപ്പോള്‍ നിരവധി സന്തോഷ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ ഹിന്ദി പതിപ്പ് എന്ന് എനിക്കു മനസിലായി. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന വര്‍ഷത്തിലാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. ഹരേകൃഷ്ണ മഹ്താബ് ജി കോളജ് പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് പ്രവേശിച്ചതിന്റെ 100 വാര്‍ഷികാഘോഷമാണ് ഇപ്പോള്‍ നടക്കുന്നത്.  ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചപ്പോള്‍ ഒഡീഷയില്‍ ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് ഹരേകൃഷ്ണ ജിയാണ്. മറ്റൊരു ആകസ്മികത ഒഷിഷ ഇതിഹാസം പ്രസിദ്ധീകൃതമായതിന്റെ 75-ാം വാര്‍ഷികം 2003 ലാണ് എന്നതത്രെ. ഒരു ആശയത്തിന്റെ ഹൃദയത്തില്‍ ഇതുപോലെ ഒരു സാമഹിക സേവനത്തിന്റെയോ രാജ്യ സേവനത്തിന്റെയോ വിത്ത് പതിച്ചാല്‍ ഈത്തരം ആകസ്മികതകള്‍ വികസിക്കുന്നതിനു തുടങ്ങും എന്നു ഞാന്‍ കരുതുന്നു.

Iസുഹൃത്തുക്കളെ,
ഈ പുസ്തകത്തിന്റെ അവതാരികയില്‍ ബൃഹത്ഹരിജി എഴുതിയിരിക്കുന്നു, ഡോ.ഹരേകൃഷ്ണമഹ്താബ്ജി ചരിത്രം സൃഷ്ടിച്ച മനുഷ്യനാണ്. അങ്ങിനെയാണ് അതുണ്ടായത്. അങ്ങിനയാണ് അത് എഴുതപ്പെട്ടതും. സത്യത്തില്‍ ഇത്തരത്തിലുള്ള ചരിത്ര പുരുഷന്മാര്‍ വളരെ വിരളമാണ്. ഇത്തരം മഹാത്മാക്കള്‍ ചരിത്രത്തിന്റെ തന്നെ വളരെ പ്രധാനപ്പട്ട അധ്യായങ്ങളാണ്. തന്റെ ജീവിതവും യുവത്വവും തന്നെ സ്വാതന്ത്ര്യസമരത്തിനായി സമര്‍പ്പിച്ചയാളാണ് മഹ്താബ്ജി. ജീവിതം മുഴുവന്‍ അദ്ദേഹം ഇരുമ്പഴിക്കുള്ളിലായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യ സമരത്തൊടൊപ്പം അദ്ദേഹം സമൂഹത്തിനു വേണ്ടിയും പോരാടി. വര്‍ഗീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം തനിക്കു പൈതൃകമായി ലഭിച്ച ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നു നല്‍കി.  ആ കാലഘട്ടത്തില്‍ തന്റെ പെരുമാറ്റത്തിലൂടെ അത്തരം ഒരു മാതൃക സൃഷ്ടിച്ചതിന്റെ  ശക്തി നമുക്ക് മനസിലാക്കാന്‍ സാധിക്കില്ല. ആ കാലഘട്ടത്തിലെ അതി ധീരമായ ഒരു തീരുമാനമായിരുന്നു അത്. ആ തീരുമാനം എടുത്തപ്പോള്‍ എന്തായിരുന്നു ആ കുടുംബത്തിലെ അന്തരീക്ഷം. സ്വാതന്ത്ര്യത്തിനു ശേഷവും  ഒഡീഷ മുഖ്യ മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ഭാവിക്കു വേണ്ടി അദ്ദേഹം അത്തരം പല ചരിത്രപരമായ തീരുമാനങ്ങളും സ്വീകരിച്ചു. നഗരങ്ങള്‍, തുറമുഖങ്ങള്‍, ഉരുക്കു വ്യവസായ ശാലകള്‍ തുടങ്ങി പലതും ആധുനികവത്ക്കരിക്കുന്നതിന് മുഖ്യ പങ്കു വഹിച്ചത് അദ്ദേഹമാണ്.
സുഹൃത്തുക്കളെ,
അധികാരത്തില്‍ ഇരിക്കുമ്പോഴും അദ്ദേഹം സ്വയം കരുതിയിരുന്നതും ശിഷ്ട ജീവിതം മുഴുവന്‍ തുടര്‍ന്നതും സ്വാതന്ത്ര്യ സമര പോരാളിയായിട്ടാണ്. തന്നെ മുഖ്യ മന്ത്രിയാക്കിയ പാര്‍ട്ടിയെ തന്നെ അദ്ദഹം എതിര്‍ക്കുകയും അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു എന്നത് ഇന്നത്തെ ജനപ്രതിനിധികളെ അമ്പരപ്പിച്ചേക്കാം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും,  രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയും ജയിലില്‍ പോയ അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയ്ക്കു ശേഷം  അദ്ദേഹത്തെ ഒഡിഷയില്‍ പോയി കാണാന്‍ എനിക്ക് അവസരം ലഭിച്ചു. എനിക്കു തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇ്ല്ലാതിരുന്നിട്ടും അദ്ദേഹം എനിക്കു സന്ദര്‍ശക സമയം അനുവദിച്ചു. ഉച്ചയൂണിനു മുമ്പുള്ള സമയമായിരുന്നു. സാധാരണ ആളുകള്‍ ഉച്ചഭക്ഷണ സമയമാകുമ്പോള്‍ സന്ദര്‍ശക സമയം അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു, അദ്ദേഹം ഊണഇനു പോകാതെ രണ്ടര മണിക്കൂര്‍ എന്നോട് സംസാരിച്ചിരുന്നു. ഒരാള്‍ക്കു വേണ്ടി കുറച്ചു വിവരങ്ങള്‍ ശേഖരിക്കാനാണ് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഇതാണ് എന്റെ അനുഭവം. പ്രമുഖ കുടുംബങ്ങളില്‍, പ്രത്യേകിച്ച് രാഷ്ട്രിയ കുടുംബങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ എന്തു ചെയ്യുന്നു എന്ന് ഞാന്‍ സ്വയം ചോദിച്ചിരുന്നു. എന്നാല്‍  ഭര്‍തൃഹരിജിയെ സന്ദര്‍ശിച്ച ശേഷം എനിക്ക് അങ്ങിനെ തോന്നിയിട്ടില്ല. അതിനു കാരണം ഹരേകൃഷ്ണ ജി  കുടുംബത്തില്‍ മാന്യതയ്ക്കും,അച്ചടക്കത്തിനും,  ധാര്‍മികതയ്ക്കും തുല്യ പ്രാധാന്യം നല്‍കിയിരുന്നു.

സുഹൃത്തുക്കളെ,
നമുക്കറിയാം ഹരേകൃഷ്ണജിയ്ക്ക് ഒഡിഷയുടെ ചരിത്രത്തോട് വലിയ താല്‍പര്യമായിരുന്നു. മുഖ്യമന്ത്രി ആയിരിക്കെ ഒഡിഷയുടെ ഭാവിയെക്കുറിച്ച് ആകുലതകള്‍ ഉണ്ടായിരുന്നപ്പോള്‍ പോലും. ഒഡിഷയുടെ ചരിത്രത്തെ ദേശീയ വേദിയില്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. കാഴ്ച്ചബംഗ്ലാവുകളാകട്ടെ, ഗ്രന്ഥാലയങ്ങളാകട്ടെ, പുരാവസ്തു ശേഖരമാകട്ടെ, ഒഡീഷയില്‍ ഇവയെല്ലാം മഹതബ്ജിയുടെ കാഴ്ച്ചപ്പാടിന്റെ സംഭാവനകളാണ്.
സുഹൃത്തുക്കളെ,
ഞാന്‍ അനേകം പണ്ഡിതരില്‍ നിന്നു കേട്ടിട്ടുണ്ട്  മഹതബ്ജിയുടെ ഒഡിഷ ഇതിഹാസം നിങ്ങള്‍ വായിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് ഒഡിഷയെ കുറിച്ച് സര്‍വതും അറിയാം, നിങ്ങള്‍ ഒഡിഷയെ ശ്വസിച്ചു കഴിഞ്ഞു. അതു ശരിയുമാണ്. കഴിഞ്ഞ കാലത്തിന്റെ ഒരു അധ്യായം മാത്രമല്ല ചരിത്രം. ഭാവിയുടെ കണ്ണാടി കൂടിയാണ്. ഈ ആശയം മനസില്‍ വച്ചുകൊണ്ടാണ് രാജ്യം അമൃത മഹോത്സവത്തില്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ  പുനര്‍വായന നടത്തുന്നത്. ഇന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥകള്‍ നാം വീണ്ടും വായിക്കുന്നു. അതുവഴി നമ്മുടെ യുവതലമുറ അതിനെ അറിയുകയും അനുഭവിക്കുകയും  പുതിയ ആത്മ വിശ്വാസ്തതോടെ വളരുകയും, എന്തെങ്കിലും പ്രവര്‍ത്തിക്കണം എന്നുള്ള  തീരുമാനങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് അറിയപ്പെടാത്ത യഥാര്‍ത്ഥ കഥകള്‍ ഇനിയും ഏറെയുണ്ട്. ഭര്‍തൃഹരിജി പറയുന്നതു പോലെ ഇന്ത്യയുടെ ചരിത്രം ദേശ ചരിത്രം മാത്രമല്ല. ഇന്ത്യയുടെ ചരിത്രം രാജവീഥികളുടെ ചരിത്രം മാത്രമല്ല. മറിച്ച് ജനങ്ങളുടെ ജീവന്‍ കൊണ്ട് എഴുതിയതാണ്. അതുകൊണ്ടാണ് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ഈ പാരമ്പര്യവുമായി നാം ജീവിക്കുന്നത്. രാജഭരണങ്ങളുടെ  ചുറ്റുമുള്ള സംഭവങ്ങളെ ചരിത്രമായി അംഗീകരിക്കുന്നത് വൈദോശിക ചിന്താ രീതികളാണ്. നാം അത്തരക്കാരല്ല. രാമായണത്തിലൂടെയും മഹാഭാരതത്തിലൂടെയും സഞ്ചരിച്ചു നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും അതില്‍ 80 ശതമാനവും സാധാരണക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു  സാധാരണക്കാരാണ്. പുതിയ തലമുറ ചരിത്രം അന്വേഷിക്കുകയാണ്.  നിരവധി പ്രചോദനങ്ങള്‍ ഈ പരിശ്രമത്തിലൂടെ ലഭിക്കും, രാജ്യത്തിന്റെ വിവിധ നിറങ്ങളെ പരിചയപ്പെടാന്‍ നിങ്ങള്‍ക്കു സാധിക്കും.

സുഹൃത്തുക്കളെ,
ഒഡീഷയെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ധാരണകളുടെ പുതിയ മാനങ്ങള്‍ തുറന്നു തരാന്‍ പോന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിരവധി അധ്യായങ്ങളാണ് ഹരേകൃഷ്ണജി അവതരിപ്പിച്ചിരിക്കുന്നത്. പൈക്ക സമരം, ഗഞ്ചം പ്രസ്ഥാനം,  ലാര്‍ജ കൊല്‍ഹ പ്രസ്ഥാനം, സാമ്പല്‍പൂര്‍ യുദ്ധം തുടങ്ങി ഒഡീഷ വിദേശ ഭരണത്തിന് എതിരെ വിപ്ലവാഗ്നിക്കു പകര്‍ന്ന ഊര്‍ജ്ജം എത്രയോ.  എത്രയോ പോരാളികളെ ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചു, പീഡിപ്പിച്ചു, പലരും ജീവന്‍ തന്നെ സമര്‍പ്പിച്ചു. എന്നിട്ടും സ്വാതന്ത്ര്യത്തിനുള്ള ആസക്തി ദുര്‍ബലമായില്ല. സാമ്പല്‍പൂര്‍ യുദ്ധത്തിന്റെ ധീര സേനാനി സുരേന്ദ്ര സായ്, ഇപ്പോഴും നമുക്ക് വലിയ പ്രചോദനമാണ്.ഗാന്ധിജിയുടെ നേതൃത്വത്തില്‍ അടിമത്വത്തിന് എതിരെ രാജ്യം അവസാന പോരാട്ടം തുടങ്ങിയപ്പോള്‍ ഒഡിഷയിലെ ജനങ്ങള്‍ അതില്‍ വലിയ പങ്കു വഹിച്ചു. പണ്ഡിറ്റ് ഗോപാല ബന്ധുവിനെയും ആചാര്യ ഹരിഹര്‍, ഹരേകൃഷ്ണ മഹതാബ് തുടങ്ങിയവരെ പോലുള്ളവരായിരുന്നു ഒഡിഷയില്‍  നിസഹകരണ പ്രസ്ഥാനത്തിനും നിയമ ലംഘനത്തിനും ഉപ്പു സത്യഗ്രഹത്തിനും നേതൃത്വം വഹിച്ചത്. രമാദേവി, മള്‍ത്തി ദേവി, കോകില ദേവി , റാണിഭാഗ്യവതി തുടങ്ങിയവരെ പോലുള്ള അമ്മമാരും സഹോദരിമാരും  സ്വാതന്ത്ര്യ സമരത്തിന് പുതിയ ദിശാബോധം പകര്‍ന്നവരാണ്. ഒഡീഷയിലെ നമ്മുടെ ഗോത്രവര്‍ഗ്ഗക്കാരുടെ സംഭാവനകള്‍ ആര്‍ക്കു മറക്കാന്‍ സാധിക്കും. നമ്മുടെ ഗോത്രവര്‍ഗ്ഗക്കാര്‍ ഒരിക്കലും വിദേശ ഭരണാധികാരികളെ സമാധാനത്തില്‍ വിശ്രമിക്കാന്‍ അനുവദിച്ചിരുന്നില്ല. നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ ഗോത്രവര്‍ഗ്ഗ സമൂഹം വഹിച്ച ധീരമായ പങ്കു ഭാവി തലമുറകള്‍ അറിയുന്നതിന് ഒരു പുരാവസ്തു സ്മാരകം  നിര്‍മ്മിക്കുന്നതിെ കുറിച്ച് നിങ്ങളെ ഞാന്‍ ബോധ്യപ്പെടുത്തട്ടെ. അങ്ങിനെ എത്രയോ ധീര ചരിതങ്ങള്‍, എണ്ണമറ്റ ആത്മാര്‍പ്പണങ്ങള്‍. അവര്‍ എങ്ങിനെ പൊരുതി, എങ്ങിനെ ജയിച്ചു. ബ്രിട്ടീഷുകാരെ അധിക കാലം ഈ മണ്ണില്‍ തുടരാന്‍ അവര്‍ അനുവദിച്ചില്ല. ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ അതി പ്രധാനമായ ഈ സംഭാവനകള്‍ അടുത്ത തലമുറയ്ക്കു നാം പങ്കു വയ്ക്കണം. സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ വഹിച്ച നേതൃത്വം അടുത്ത തലമുറകളെ അറിയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ ചരിത്രം അനീതി പ്രവര്‍ത്തിച്ച എത്രയോ കഥകള്‍. ഈ കഥകള്‍ ഒന്നും ജനങ്ങള്‍ അറിഞ്ഞിട്ടില്ല.  നാം ലക്ഷ്മണ്‍ നായിക് ജിയെ കൂടി ഓര്‍ക്കണം. ക്വിറ്റ് ഇന്ത്യ സമരത്തിലെ മുന്‍ നിര പോരാളിയായിരുന്ന ഗോത്ര വര്‍ഗ ധീരന്‍. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. മാതൃരാജ്യത്തിന്റെ  സ്വാതന്ത്ര്യം സ്വപ്്‌നം കണ്ട് അദ്ദേഹം ഭാരത മാതാവിന്റെ മടിയില്‍ ഉറങ്ങുന്നു.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യ സമര ചരിത്രത്തോടൊപ്പം അമൃത മഹോത്സവത്തിന്റെ ഒരു പ്രധാന മാനം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും സാസംസ്‌കാരിക സമ്പത്തുമാണ്. നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ സമ്പൂര്‍ണ ചിത്രമാണ് ഒഡിഷ. ഈ സംസ്ഥാനത്തിന്റെ  ആധ്യാത്മികതയും ഗോത്ര സംസ്‌കാരവും നമ്മുടെ മുഴുവന്‍ രാജ്യത്തിന്റെയും പൈതൃകമാണ്. മുഴുവന്‍ രാജ്യവും അതിനെ പരിചയപ്പെടണം, അതുമായി ബന്ധപ്പെടണം. പുതിയ തലമുറ അതിനെ അറിയുകയും വേണം. ഒഡീഷയുടെ ഇതിഹാസത്തെ നാം എത്ര ആഴത്തില്‍ അറിയുകയും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നുവോ അത്ര കൂടുതല്‍ മാനവികതയെ മനസിലാക്കാനുള്ള  സമഗ്രമായ കാഴ്ച്ചപ്പാട്  നമുക്കു ലഭിക്കും. ഒഡീഷയുടെ വിശ്വാസത്തിലും കലയിലും വാസ്തുവിദ്യയിലും ഈ കൃതിയിലൂടെ ഹരേകൃഷ്ണജി ചൊരിഞ്ഞ പ്രകാശം നമ്മുടെ യുവാക്കള്‍ക്ക് ഈ ദിശയില്‍ ശക്തമായ അടിത്തറയാണ്.
സുഹൃത്തുക്കളെ,
നിങ്ങള്‍ ഒഡിഷയുടെ കഴിഞ്ഞ കാലം പരിശോധിച്ചാല്‍,  ഒഡിഷയുടെയും ഇന്ത്യയുടെയും  ചരിത്രത്തിന്റെ ഈടുവയ്പുകള്‍ കാണാം. ചരിത്രത്തില്‍ എഴുതിയിരിക്കുന്ന ഈ സാധ്യത നമ്മെ ഭാവിയിലേയ്ക്കു നയിക്കും. ഒരു കാലത്ത് ഇന്ത്യയുടെ അന്താരാഷ്ട്ര വാണിജ്യത്തെ മുഴുവന്‍ നിയന്ത്രിച്ചിരുന്നത് ഒഡിഷയുടെ തീരങ്ങളിലെ വിശാല തുറമുഖങ്ങളാണ്. അന്ന്് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി ഒഡിഷ വഴിയാണ് ഇന്ത്യ വ്യാപാരം നടത്തിയിരുന്നത്. ഒഡിഷയിലെ കൊണാര്‍ക്ക് ക്ഷേത്രത്തിലുള്ള ജിറാഫിന്റെ ചിത്രം സൂചിപ്പിക്കുന്നത് ആഫ്രിക്കന്‍ വ്യാപാരികളുമായി പോലും അക്കാലത്ത് ഒഡിഷയ്ക്ക് വ്യാപാര ബന്ധം ഉണ്ടായിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. അന്നു വാട്‌സ് ആപ്പൊന്നും ഇല്ല.  അന്ന് വിദേശ രാജ്യങ്ങളില്‍ ധാരാളം ഒഡിഷക്കാര്‍ വ്യാപാരാര്‍ത്ഥം താമസിച്ചിരുന്നു. ദാരിയ പാരെ ഒഡിയ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഒഡിയ ഭാഷയിലുള്ള നിരവധി സാഹിത്യഗ്രന്ഥങ്ങള്‍ പല രാജ്യങ്ങളിലും നിന്നു കണ്ടെടുത്തിട്ടുമുണ്ട്. ഈ സമുദ്ര വ്യാപാരത്തിന്റെ ആധിപത്യം കൈവശമാക്കുവാനാണ് അശോകന്‍ കലിംഗ കീഴടക്കിയതത്രെ. അത് അദ്ദേഹത്തെ ദമ അശോകനാക്കി. ഒഡീഷ പിന്നീട് വ്യാപാരത്തിന്റെയും ബുദ്ധമത സംസ്‌കാരത്തിന്റെയും ഇന്ത്യയിലെ കേന്ദ്രമായി.
സുഹൃത്തുക്കളെ,
അന്നു നമുക്ക് ഉണ്ടായിരുന്ന പ്രകൃതി വിഭവങ്ങള്‍ ഇന്നും പ്രകൃതി നമുക്കു നമുക്കു തരുന്നുണ്ട്. അന്നത്തെ വിശാലമായ സമുദ്രാതിര്‍ത്തിയും മനുഷ്യ വിഭവവും, വ്യാപാര പുരോഗതിയും ഇന്നും നമുക്കുണ്ട്. അതെ സമയം ആധുനിക ശാസ്ത്രത്തിന്റെ ശക്തിയും. പഴയ അനുഭവവും പുതിയ സാധ്യതകളും ഒരുമിച്ചു പരിശോധിച്ചാല്‍ ഒഡീഷയ്ക്ക് വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്താം. ഇന്ന് രാജ്യം ഈ ദിശയില്‍ ഗൗരവമായ പരിശ്രമങ്ങള്‍ നടത്തി വരുന്നു. കൂടുതല്‍ ശ്രമങ്ങള്‍ നടത്താനും ഉദ്ദേശിക്കുന്നു. പ്രധാനമന്ത്രിയാകുന്നതിനു മുമ്പ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുമ്പ്. 2013 ല്‍ ഞാന്‍ ഒരു പ്രസംഗം നടത്തിയിരുന്നു. അത് എന്റെ പാര്‍ട്ടിയുടെ പരിപാടിയായിരുന്നു. അന്ന് എപ്രകാരം ഞാന്‍ ഇന്ത്യയുടെ ഭാവിയെ കാണുന്നു എന്ന് ഞാന്‍ പറയുകയുണ്ടായി. സന്തുലിത വികസനം ഉണ്ടാകുന്നില്ലെങ്കില്‍ നമ്മുടെ സാധ്യതകള്‍  പൂര്‍ണമായി ചൂഷണം ചെയ്യാന്‍ നമുക്കാവില്ല എന്ന് ഞാന്‍ നിരീക്ഷിച്ചു. ഒഡീഷയിലും ബിഹാറിലും അസാമിലും  മാനവശേഷി അത്ഭുതകരമാണ്.  മുഴുവന്‍ സാധ്യതയാണ്.  ഈ മേഖലകള്‍ വികസിച്ചാല്‍ ഇന്ത്യ ഒരിക്കലും പിന്നിലാവില്ല. കഴിഞ്ഞ ആറു വര്‍ഷമായി വന്‍ വികസനമാണ് ഈ മേഖലകളില്‍ നട്ക്കുന്നത്. ഇത് രാജ്യത്തിന്റെ സന്തുലിത വികസനത്തിന് കാരണമായിരിക്കുന്നു. 19 -20 തമ്മിലുള്ള വ്യത്യാസം എനിക്കു മനസിലാക്കാന്‍ സാധിക്കും. ഇന്ത്യയുടെ സുവര്‍ണ കാലമാണിത്. ഈ സാധ്യതകളുമായി മുന്നേറിയാല്‍ ഇന്ത്യയെ നമുക്ക് ഒരിക്കല്‍ കൂടി ഉയരങ്ങളില്‍ എത്തിക്കാം.
സുഹൃത്തുക്കളെ,
അടിസ്ഥാന സൗകര്യമാണ് വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും ആവശ്യം. ഒഡിഷയില്‍ ആയിരക്കണക്കിനു ദേശീയ പാതകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തീരപാതകളും നിര്‍മ്മാണത്തിലാണ്. കഴിഞ്ഞ 6-7 വര്‍ഷങ്ങളായി ആയിരക്കണക്കിനു കിലോമീറ്റര്‍ റെയില്‍ പാതകളും നിര്‍മ്മാണം പൂര്‍ത്തിയാകുന്നു.സാഗരമാല പദ്ധതിക്ക് ആയിരക്കണക്കിനു കോടി രൂപയാണ് ചെലവഴിക്കുന്നത്. അടിസ്ഥാന വികസനം കഴിഞ്ഞാല്‍ വ്യവസായമാണ് പ്രധാന ഘടകം. വ്യവസായം പ്രോത്സാഹിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു. വലിയ എണ്ണ ശാലകള്‍ക്കും, ഗ്യാസ് പ്ലാന്റുകള്‍ക്കുമായി ആയിരക്കണക്കിനു കോടി രൂപയാണ് ഒഡിഷയില്‍  നിക്ഷേപിച്ചിരിക്കുന്നത്. പുതിയ എത്രയോ പ്ലാന്റുകളാണ് ഒഡീഷയില്‍ ഇന്നു നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നത്. കൂടാതെ ഉരുക്കു നിര്‍മ്മാണ ശാലകളും. ആയിരക്കണക്കിനു കോടി രൂപ അതിനും നിക്ഷേപം നടത്തിയിരിക്കുന്നു. സമുദ്ര വിഭവങ്ങളുടെ കാര്യത്തിലും ഒഡീഷ മുന്നിലാണ്. നീലവിപ്ലവം ഒഡീഷയില്‍ മുന്നേറുകയാണ്. ഇതിലൂടെ മത്സ്യതൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരവും ഉയര്‍ന്നിരിക്കുന്നു.
സുഹൃത്തുക്കളെ,
ഒഡീഷയിലെ യുവാക്കളുടെ നൈപുണ്യ വികസനം ഉറപ്പാക്കുന്നതിന്  ഭുവനേശ്വര്‍ ഐഐടി, ബെരംപൂര്‍ ഐഐഎസ്ഇആര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് എന്നിവയ്ക്കു തറക്കല്ലിട്ടു കഴിഞ്ഞു. സാമ്പല്‍പൂര്‍ ഐഐഎമ്മിന്റെ ശ്ലാസ്ഥാപനം ജനുവരിയാല്‍ ഞാന്‍ നിര്‍വഹിച്ചിരുന്നു. ഒഡീഷയുടെ ഭാവി ശോഭനമാക്കാന്‍ ഈ സ്ഥാപനങ്ങള്‍ ഉത്തോലകമാകും.
സുഹൃത്തുക്കളെ
ഉത്കലാമണി ഗോപബന്ധുദാസ് ജി എഴുതി
जगत सरसे भारत कनल। ता मधे पुण्य नीलाचल॥
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ  75-ാമത് വാര്‍ഷികത്തോട് അടുക്കുകയാണ് . ഈ ആവോശവും പ്രതിജ്ഞയും നാം വീണ്ടും മനസിലാക്കണം.കൊല്‍ക്കത്ത കഴിഞ്ഞ ഒഡിഷക്കാര്‍ കൂടുതല്‍ താമസിക്കുന്നത് സൂററ്റിലാണ്. വളരെ കുറച്ചു സൗകര്യങ്ങള്‍ മതി അവര്‍ക്കു ജീവിക്കാന്‍. അവര്‍ക്കിടയില്‍ തെമ്മാടികള്‍ ഇല്ല. വളരെ സമാധാനമായി അവര്‍ ജീവിക്കുന്നു. ഇന്നു നാം മുംബെയെ കുറിച്ചു ചര്‍ച്ച ചെയ്യുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് കറാച്ചിയായിരുന്ന ചര്‍ച്ചാ വിഷയം. ലാഹോറും ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് ബാംഗളൂരും ഹൈദരാബാദും ചര്‍ച്ചാ വിഷയമായി.തുടര്‍ന്ന് ചെന്നൈയും. ഒരിക്കല്‍ കൂടി നാം കൊല്‍ക്കൊത്തയെ ഊര്‍ജ്ജസ്വലമാക്കാന്‍ പോകുന്നു.കിഴക്കന്‍ ഇന്ത്യയുടെ വികസന ശക്തിയാക്കാന്‍ പോകുന്നു.
ഹരേകൃഷ്ണ മഹതബ് ഫൗണ്ടേഷന്‍ പണ്ഡിതരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, മഹതബ്ജിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള വലിയ സന്ദര്‍ഭമാണ് ഇത്. നമുക്ക് ഒഡീഷയുടെ ചരിത്രവും സംസ്‌കാരവും നിര്‍മ്മാണ കലയും രാജ്യമെമ്പാടും വിദേശത്തും വ്യാപിപ്പിക്കാം.രാജ്യത്തിന്റെ അമൃത മഹോത്സവത്തില്‍ നമുക്ക് അണി ചേരം. അതുവഴി ഇതിനെ ജനങ്ങളുടെ പ്രചാരണമാക്കി മാറ്റാം. സ്വാതന്ത്ര്യ സമരകാലത്ത് ഹരേകൃഷ്ണ മഹതബ്ജി  മുന്നോട്ടു വച്ച  ആശയ ഊര്‍ജ്ജം പോലെ ആയിരിക്കും ഈ പ്രചാരണവും എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രതിജ്ഞയോടെ എനിക്ക് ഈ സുപ്രധാന സന്ദര്‍ഭത്തില്‍ ഈ കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിന്  അവസരം നല്കിയതിന് ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു.മഹതബ് ഫൗണ്ടേഷനോട് എന്റെ കടപ്പാട് അറിയിക്കുന്നു.  നിങ്ങള്‍ എല്ലാവരോടും ഒപ്പം എനിക്കും അവസരം ലഭ്യമാക്കിയതിന് ഭര്‍തൃഹരിജി സഹോദരനോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ വികാരം ഞാന്‍ പ്രകടിപ്പിക്കുന്നു.ചരിത്രത്തിലെ ചില സംഭവങ്ങളെ ബന്ധിപ്പിക്കാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചു. എനിക്ക് നിങ്ങളില്‍  വിശ്വാസവും ആദരവും ഉണ്ട്. ഞാന്‍ എന്റെ കൃതജ്ഞത അറിയിക്കുന്നു.

വളരെ നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Double engine govt becoming symbol of good governance, says PM Modi

Media Coverage

Double engine govt becoming symbol of good governance, says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government