'പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരത്വത്തിന് സമീപ വര്‍ഷങ്ങളിലെ ഊന്നല്‍ ബജറ്റില്‍ വ്യക്തം'
'സ്വന്തം രാജ്യത്ത് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ മാത്രമേ അതുല്യതയും ആശ്ചര്യ ഘടകങ്ങളും ഉണ്ടാകൂ'
'ഗവേഷണം, രൂപകല്‍പന, വികസനം മുതല്‍ രാജ്യത്തിനകത്ത് നിര്‍മ്മാണം വരെ ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ ഈ വര്‍ഷത്തെ ബജറ്റിലുണ്ട്'
ആഭ്യന്തര സംഭരണത്തിനായി 54,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു. ഇതിനുപുറമെ, 4.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉപകരണങ്ങളുടെ സംഭരണ നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്.
'സുതാര്യവും സമയബന്ധിതവും പ്രായോഗികവും ന്യായവുമായ പരീക്ഷണം, പരിശോധന, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഊര്‍ജ്ജസ്വലമായ ഒരു പ്രതിരോധ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്'

നമസ്കാരം!

ഇന്നത്തെ വെബിനാറിന്റെ പ്രമേയം ‘പ്രതിരോധത്തിൽ ആത്മനിർഭരത -- പ്രവർത്തനത്തിലേക്കുള്ള ആഹ്വാനം’ രാഷ്ട്രത്തിന്റെ ഉദ്ദേശ്യങ്ങൾ വിശദീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിരോധ മേഖലയിൽ ഇന്ത്യ ഊന്നിപ്പറയുന്ന സ്വാശ്രയത്വത്തിന്റെ പ്രതിബദ്ധതയും ഈ വർഷത്തെ ബജറ്റിൽ നിങ്ങൾക്ക്  കാണാം .

സുഹൃത്തുക്കളേ 

അടിമത്തത്തിന്റെ കാലത്തും സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെയും നമ്മുടെ പ്രതിരോധ നിർമ്മാണം വളരെ ശക്തമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ, ശക്തി ക്ഷയിച്ചുകൊണ്ടിരുന്നുവെങ്കിലും, ഇന്ത്യയിൽ അന്നും ശേഷിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല, ഇന്നും ഒരു കുറവും ഇല്ലെന്ന് ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ

നിങ്ങളുടെ സ്വന്തം ഇഷ്ടാനുസൃതവും അതുല്യവുമായ സംവിധാനം  ഉണ്ടായിരിക്കണം എന്നതാണ് സുരക്ഷയുടെ അടിസ്ഥാന തത്വം, അപ്പോൾ മാത്രമേ അത് നിങ്ങളെ സഹായിക്കൂ. 10 രാജ്യങ്ങൾക്ക് ഒരേ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ സൈന്യത്തിന് ഒരു പ്രത്യേകതയും ഉണ്ടാകില്ല. നിങ്ങളുടെ സ്വന്തം രാജ്യത്ത് ഉപകരണങ്ങൾ വികസിപ്പിച്ചെടുത്താൽ മാത്രമേ അതുല്യതയും അതിശയിപ്പിക്കുന്ന ഘടകങ്ങളും ഉണ്ടാകൂ.

സുഹൃത്തുക്കളേ, 

പ്രതിരോധ ഉപകരണങ്ങൾ സംബന്ധിച്ചു  ഗവേഷണം, രൂപകൽപന, വികസനം എന്നിവ മുതൽ  നിർമ്മാണം  വരെ രാജ്യത്തിനകത്ത് തന്നെ സാധ്യമാക്കുന്നതിന്     ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ ഈ വർഷത്തെ ബജറ്റിലുണ്ട്. പ്രതിരോധ ബജറ്റിന്റെ 70 ശതമാനവും ആഭ്യന്തര വ്യവസായത്തിന് മാത്രമായി നീക്കിവച്ചിരിക്കുന്നു. ഇതുവരെ, പ്രതിരോധ മന്ത്രാലയം 200-ലധികം പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും ഉപകരണങ്ങളുടെയും പോസിറ്റീവ് സ്വദേശിവൽക്കരണ പട്ടിക പുറത്തിറക്കി. ഈ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ആഭ്യന്തര സംഭരണത്തിനായി 54,000 കോടി രൂപയുടെ കരാറുകളാണ് ഒപ്പിട്ടത്. ഇതിനുപുറമെ നാലര ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ള ഉപകരണങ്ങളുടെ സംഭരണ ​​നടപടികളും വിവിധ ഘട്ടങ്ങളിലാണ്. വൈകാതെ മൂന്നാമത്തെ പട്ടിക പുറത്തുവരും. രാജ്യത്ത് തന്നെ പ്രതിരോധ ഉൽപ്പാദനത്തെ ഞങ്ങൾ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ, 

നാം  ആയുധങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ, അതിന്റെ പ്രക്രിയ വളരെ നീണ്ടതാണ്, അവയിൽ പലതും നമ്മുടെ സുരക്ഷാ സേനയിൽ എത്തുമ്പോഴേക്കും കാലഹരണപ്പെട്ടു. അതിന്റെ പരിഹാരം ആത്മനിർഭർ ഭാരത് കാമ്പെയ്‌നിലും മേക്ക് ഇൻ ഇന്ത്യയിലുമാണ്. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ പ്രാധാന്യം മനസ്സിൽ വെച്ചുകൊണ്ട് വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് രാജ്യത്തെ സായുധ സേനയെയും ഞാൻ അഭിനന്ദിക്കുന്നു. തദ്ദേശീയ ഉപകരണങ്ങൾ ഉള്ളപ്പോൾ നമ്മുടെ പ്രതിരോധ സേനയുടെ ആത്മവിശ്വാസവും അഭിമാനവും ഉയരും. അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന സൈനികരുടെ വികാരങ്ങളും നാം  മനസ്സിലാക്കണം. ഞാൻ അധികാരത്തിന്റെ ഒരു ഇടനാഴിയിലും ഇല്ലാതിരുന്നപ്പോഴും പഞ്ചാബിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമ്പോഴും ഒരിക്കൽ വാഗാ അതിർത്തിയിൽ വെച്ച് ജവാന്മാരുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചതായി ഞാൻ ഓർക്കുന്നു. ചർച്ചയ്ക്കിടെ, എന്റെ ഹൃദയത്തെ സ്പർശിച്ച ഒരു കാര്യം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന  സൈനികർ എന്നോട് പറഞ്ഞു. വാഗാ അതിർത്തിയിലെ ഇന്ത്യയുടെ കവാടം നമ്മുടെ ശത്രുവിന്റെ ഗേറ്റിനേക്കാൾ ചെറുതാണെന്ന് അവർ എന്നോട് പറഞ്ഞു. നമ്മുടെ കവാടവും വലുതായിരിക്കണം, നമ്മുടെ പതാക (നമ്മുടെ ശത്രുവിനെ)ക്കാൾ ഉയർന്നതായിരിക്കണം. ഇതാണ് നമ്മുടെ ജവാന്മാരുടെ ആത്മാവ്. ഈ വികാരത്തോടെയാണ് നമ്മുടെ സൈനികർ അതിർത്തിയിൽ കഴിയുന്നത്. ഇന്ത്യയിൽ നിർമ്മിച്ച വസ്തുക്കളിൽ അവർക്ക് അഭിമാനം തോന്നുന്നു. അതുകൊണ്ട് നമ്മുടെ സൈനികരുടെ വികാരങ്ങൾക്ക് അനുസരിച്ചായിരിക്കണം നമ്മുടെ പ്രതിരോധ ഉപകരണങ്ങൾ. നാം സ്വയം പര്യാപ്തരാകുമ്പോൾ മാത്രമേ നമുക്ക് ഇത് ചെയ്യാൻ കഴിയൂ.

മുൻകാലത്തും ഇന്നും യുദ്ധങ്ങൾ നടത്തിയിരുന്ന രീതികളിൽ മാറ്റം വന്നിട്ടുണ്ട്. നേരത്തെ, യുദ്ധോപകരണങ്ങൾ പരിഷ്കരിക്കാൻ പതിറ്റാണ്ടുകളെടുത്തിരുന്നു, എന്നാൽ ഇന്ന് പരിഷ്ക്കരണം സമയത്തിനുള്ളിൽ സംഭവിക്കുന്നു. ആയുധങ്ങൾ ഇപ്പോൾ കാലഹരണപ്പെടാൻ സമയമെടുക്കുന്നില്ല. ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആയുധങ്ങൾ കൂടുതൽ വേഗത്തിൽ കാലഹരണപ്പെട്ടു. ഇന്ത്യയുടെ ഐടിയുടെ ശക്തി നമ്മുടെ വലിയ സാധ്യതയാണ്. നമ്മുടെ പ്രതിരോധ മേഖലയിൽ ഈ ശക്തി എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രത്തോളം നമ്മുടെ സുരക്ഷയിൽ നമുക്ക് ഉറപ്പുണ്ടാകും. ഉദാഹരണത്തിന്, സൈബർ സുരക്ഷ! ഇപ്പോൾ അതും ഒരു യുദ്ധായുധമായി മാറിയിരിക്കുന്നു, അത് ഡിജിറ്റൽ പ്രവർത്തനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇത് രാജ്യസുരക്ഷയുടെ പ്രശ്നമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ, 

പ്രതിരോധ മേഖലയിൽ നിലനിൽക്കുന്ന മത്സരത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാം. വിദേശ കമ്പനികളിൽ നിന്ന് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുമ്പോൾ വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിലേക്ക് ആഴത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഓരോ പർച്ചേസും വിവാദത്തിൽ മുങ്ങിയെന്നത് സത്യമാണ്. വിവിധ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം കാരണം, എതിരാളികളുടെ ഉൽപ്പന്നങ്ങളെ തരംതാഴ്ത്താനുള്ള തുടർച്ചയായ പ്രചാരണം നടക്കുന്നു. തൽഫലമായി, ആശയക്കുഴപ്പങ്ങളും ആശങ്കകളും ഉണ്ടാകുകയും അഴിമതിക്ക് ഇടമുണ്ടാകുകയും ചെയ്യുന്നു. ആയുധങ്ങൾ നല്ലതോ ചീത്തയോ, നമുക്ക് ഉപയോഗപ്രദമോ അല്ലയോ എന്നതിനെച്ചൊല്ലി ധാരാളം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അത് ആസൂത്രിതമായ രീതിയിലാണ് ചെയ്യുന്നത്. ഇത് കോർപ്പറേറ്റ് ലോകത്തെ പോരാട്ടത്തിന്റെ ഭാഗമാണ്. ആത്മനിർഭർ ഭാരത് കാമ്പെയ്‌നിൽ നിന്ന് ഇത്തരം നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നമുക്ക് ലഭിക്കും.

സുഹൃത്തുക്കളേ, 

തികഞ്ഞ ആത്മാർത്ഥതയോടെ നാം മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ഫലങ്ങളുടെ മഹത്തായ ഉദാഹരണമാണ് നമ്മുടെ ഓർഡനൻസ് ഫാക്ടറികൾ. നമ്മുടെ പ്രതിരോധ സെക്രട്ടറിയും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിന് മുമ്പ്, നാം  ഏഴ് പുതിയ ഡിഫൻസ് പബ്ലിക് അണ്ടർടേക്കിംഗുകൾ സൃഷ്ടിച്ചു. ഇന്ന് അവരുടെ ബിസിനസ്സ് അതിവേഗം വികസിക്കുകയും പുതിയ വിപണികളിൽ എത്തുകയും കയറ്റുമതി ഓർഡറുകൾ നേടുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചാറു വർഷത്തിനുള്ളിൽ പ്രതിരോധ കയറ്റുമതി ആറിരട്ടി വർധിപ്പിച്ചുവെന്നതും വളരെ സന്തോഷകരമാണ്. ഇന്ന് നാം  75-ലധികം രാജ്യങ്ങൾക്ക് മെയ്ഡ്-ഇൻ-ഇന്ത്യ പ്രതിരോധ ഉപകരണങ്ങളും സേവനങ്ങളും നൽകുന്നു. മേക്ക് ഇൻ ഇന്ത്യയ്ക്ക് സർക്കാർ നൽകിയ പ്രോത്സാഹനത്തിന്റെ ഫലമായി, കഴിഞ്ഞ ഏഴ് വർഷത്തിനിടെ 350-ലധികം പുതിയ വ്യാവസായിക ലൈസൻസുകൾ നൽകിയപ്പോൾ, 2001 മുതൽ 2014 വരെയുള്ള 14 വർഷങ്ങളിൽ 200 ലൈസൻസുകൾ മാത്രമാണ് നൽകിയത്.

സുഹൃത്തുക്കളേ, 

പ്രതിരോധ  ഗവേഷണ-വികസന ബജറ്റിന്റെ ഇരുപത്തിയഞ്ച് ശതമാനവും വ്യവസായം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നു, അങ്ങനെ സ്വകാര്യമേഖലയും ഡിആർഡിഒയ്ക്കും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും തുല്യമായി വരണം. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മാതൃകയും  ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്. ഇത് വെണ്ടർ അല്ലെങ്കിൽ വിതരണക്കാരൻ എന്നതിലുപരി ഒരു പങ്കാളി എന്ന നിലയിൽ സ്വകാര്യ വ്യവസായത്തിന്റെ പങ്ക് സ്ഥാപിക്കും. ബഹിരാകാശ, ഡ്രോൺ മേഖലകളിൽ സ്വകാര്യ മേഖലയ്ക്കും ഞങ്ങൾ പുതിയ സാധ്യതകൾ സൃഷ്ടിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെയും തമിഴ്‌നാട്ടിലെയും പ്രതിരോധ ഇടനാഴികളും പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനുമായുള്ള സംയോജനവും രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ കരുത്ത് നൽകും.

സുഹൃത്തുക്കളേ, 

ട്രയൽ, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ എന്നിവയുടെ സുതാര്യവും സമയബന്ധിതവും പ്രായോഗികവും ന്യായയുക്തവുമായ സംവിധാനം ഊർജ്ജസ്വലമായ പ്രതിരോധ വ്യവസായത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ, ഒരു സ്വതന്ത്ര സംവിധാനത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗപ്രദമാകും. രാജ്യത്ത് ആവശ്യമായ വൈദഗ്ധ്യം വളർത്തിയെടുക്കാനും ഇത് സഹായിക്കും.

സുഹൃത്തുക്കളേ, 

നിങ്ങളിൽ രാജ്യം വലിയ പ്രതീക്ഷയിലാണ്. ഈ ചർച്ച പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിന് പുതിയ വഴികൾ തുറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് ഞാൻ ഒരു നീണ്ട പ്രസംഗം നടത്തുന്നതിനേക്കാൾ എല്ലാ തല്പരകക്ഷികളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു. ഈ ദിവസം നിങ്ങൾക്കുള്ളതാണ്. നിങ്ങൾ പ്രായോഗിക പരിഹാരങ്ങൾ കൊണ്ടുവന്ന് ഞങ്ങളെ അറിയിക്കുക. ബജറ്റ് നിർദേശങ്ങൾ പ്രഖ്യാപിച്ചു , ഇത് ഏപ്രിൽ 1 മുതൽ നടപ്പിലാക്കും, അതിനാൽ, തയ്യാറെടുപ്പിന്  ഈ മാസം മുഴുവൻ നമുക്കുണ്ട്.  ഏപ്രിൽ 1 മുതൽ ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നമുക്ക് അതിവേഗം നീങ്ങാം. ബജറ്റ് ഒരു മാസത്തേക്ക് മുൻകൂട്ടി നിശ്ചയിച്ചതിന് പിന്നിലെ ലക്ഷ്യം ഇതാണ്.   ബജറ്റ്  നടപ്പിലാക്കുന്നതിന് മുമ്പ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയ്ക്ക് തയ്യാറെടുക്കാൻ എല്ലാ വകുപ്പുകൾക്കും ബന്ധപ്പെട്ടവർക്കും പൂർണ്ണ അവസരം ലഭിക്കും.  നമ്മുടെ സമയവും പാഴാവില്ല. ഇത് രാജ്യസ്‌നേഹത്തിന്റെ പ്രവർത്തനമാണെന്നും ഇത് രാജ്യസേവനത്തിനുവേണ്ടിയാണെന്നും ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ലാഭത്തെക്കുറിച്ച് പിന്നീട് ചിന്തിക്കുക; രാജ്യത്തെ എങ്ങനെ ശക്തമാക്കാം എന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. നമ്മുടെ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും വളരെ ആവേശത്തോടെയും പ്രോത്സാഹനത്തോടെയും ഇക്കാര്യത്തിൽ പൂർണ്ണ മുൻകൈ എടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ സ്വകാര്യമേഖല ഈ അവസരം നഷ്ടപ്പെടുത്തരുത്. ഒരിക്കൽ കൂടി ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

നിങ്ങൾക്ക് എന്റെ ആശംസകൾ! നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"