India and Bangladesh must progress together for the prosperity of the region: PM Modi
Under Bangabandhu Mujibur Rahman’s leadership, common people of Bangladesh across the social spectrum came together and became ‘Muktibahini’: PM Modi
I must have been 20-22 years old when my colleagues and I did Satyagraha for Bangladesh’s freedom: PM Modi

നമസ്‌കര്‍!

ബംഗ്ലാദേശ് പ്രസിഡന്റ്
അബ്ദുല്‍ ഹമീദ് ജി,
പ്രധാന മന്ത്രി
ഷെയ്ഖ് ഹസീന ജി,
കൃഷി മന്ത്രി
ഡോ. മുഹമ്മദ് അബ്ദുര്‍ റസാക്ക്,

മാഡം ഷെയ്ഖ് റെഹാന ജി,

മറ്റ് വിശിഷ്ട അതിഥികളേ ,

ഷോനാര്‍ ബംഗ്ലയില്‍ നിന്നുള്ള എന്റെ പ്രിയ സുഹൃത്തുക്കളേ,

നിങ്ങളില്‍ എല്ലാവരില്‍ നിന്നുമുള്ള ഈ വാത്സല്യം എന്റെ ജീവിതത്തിലെ വിലയേറിയ അനുഭവങ്ങളില്‍ ഒന്നാണ്. ബംഗ്ലാദേശിന്റെ വികസന യാത്രയിലെ ഈ സുപ്രധാന ഘട്ടത്തിന്റെ ഭാഗമായി നിങ്ങള്‍ എന്നെ മാറ്റിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ബംഗ്ലാദേശിന്റെ ദേശീയ ദിനമാണ്, കൂടാതെ ഷാഡിനോട്ടയുടെ അമ്പതാം വാര്‍ഷികവും. ഈ വര്‍ഷം, ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിന്റെ 50 വര്‍ഷത്തെ ആഘോഷിക്കുകയാണ്. ഈ വര്‍ഷം ആഘോഷിക്കുന്ന ജതിര്‍ പിതബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്.

പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ജി, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജി, ബംഗ്ലാദേശ് പൗരന്മാര്‍ എന്നിവരോട് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. ഈ മഹത്തായ നിമിഷങ്ങളില്‍, ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് ഒരുഊഷ്മളമായ ക്ഷണം നല്‍കി. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും ബംഗ്ലാദേശിലെ എല്ലാ പൗരന്മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ബംഗ്ലാദേശിനും അവിടത്തെ ജനങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ ജിയോട് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഗാന്ധി സമാധാന സമ്മാനത്തോടെ ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ ജിയെ അനുമോദിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അഭിമാനകരമാണ്. ഇന്നത്തെ പരിപാടിയില്‍ ഗംഭീര പ്രകടനങ്ങള്‍ നടത്തിയ എല്ലാ കലാകാരന്മാരോടും എന്റെ അഭിനന്ദനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ ഓര്‍ക്കുന്നു, ബംഗ്ലാദേശിലെ ദശലക്ഷക്കണക്കിന് ആണ്‍മക്കളും പെണ്‍മക്കളും തങ്ങളുടെ രാജ്യത്തിനും ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി രക്തം ത്യജിച്ച് ജീവന്‍ പണയപ്പെടുത്തിയ എണ്ണമറ്റ അതിക്രമങ്ങള്‍ സഹിച്ചു. ഇന്ന്, മുക്തിജുദ്ദോയുടെ വീരന്മാരെ ഞാന്‍ ഓര്‍ക്കുന്നു. ഇന്ന്, ഷഹീദ് ധീരേന്ദ്രനാഥ് ദത്തോ, വിദ്യാഭ്യാസ വിദഗ്ധന്‍ റഫിക്കുദ്ദീന്‍ അഹമ്മദ്, ഭാഷാ രക്തസാക്ഷി സലാം, റാഫിക്, ബര്‍ക്കറ്റ്, ജബ്ബാര്‍, ഷാഫിയൂര്‍ ജി എന്നിവരെ ഞാന്‍ ഓര്‍ക്കുന്നു!

മുക്തിജുദ്ദോയില്‍ ബംഗ്ലാദേശ് സഹോദരീസഹോദരന്മാര്‍ക്കൊപ്പം നിന്ന ഇന്ത്യന്‍ സൈന്യത്തിലെ ധീരരായ സൈനികര്‍ക്കും ഇന്ന് ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. മുക്തിജുദ്ദോയില്‍ രക്തം നല്‍കിയവര്‍, സ്വയം ത്യാഗം ചെയ്യുകയും സ്വതന്ത്ര ബംഗ്ലാദേശിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തവര്‍. ഫീല്‍ഡ് മാര്‍ഷല്‍ സാം മാനെക്ഷാ, ജനറല്‍ അറോറ, ജനറല്‍ ജേക്കബ്, ലാന്‍സ് നായക് ആല്‍ബര്‍ട്ട് എക്ക, ഗ്രൂപ്പ് ക്യാപ്റ്റന്‍ ചന്ദന്‍ സിംഗ്, ക്യാപ്റ്റന്‍ മോഹന്‍ നാരായണ റാവു സമന്ത്, നേതൃത്വത്തിന്റെയും ധൈര്യത്തിന്റെയും കഥകള്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ഈ നായകന്മാരുടെ സ്മരണയ്ക്കായി ബംഗ്ലാദേശ് സര്‍ക്കാര്‍ അഷുഗഞ്ചില്‍ ഒരു യുദ്ധസ്മാരകം സമര്‍പ്പിച്ചു.

ഇതിന് ഞാന്‍ നന്ദി പറയുന്നു. മുക്തിജുദ്ദോയില്‍ ഉള്‍പ്പെട്ട നിരവധി ഇന്ത്യന്‍ സൈനികര്‍ എന്നോടൊപ്പം ഇവിടെ പങ്കെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരേ, ഇവിടുത്തെ യുവതലമുറയെ വളരെ അഭിമാനത്തോടെ, ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതൊരു പ്രസ്ഥാനത്തിലും ഞാന്‍ ആദ്യമായി പങ്കെടുത്ത ഒന്നാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള സ്വാതന്ത്ര്യസമരത്തില്‍ ചേരുന്നത്. ബംഗ്ലാദേശിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഞാനും എന്റെ സഹപ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് 20-22 വയസ്സ് തികഞ്ഞിരിക്കണം.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ച എന്നെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം ഇവിടെ ഉണ്ടായിരുന്നിടത്തോളം ഉണ്ടായിരുന്നു. പാകിസ്ഥാന്‍ സൈന്യം നടത്തിയ ക്രൂരമായ കുറ്റകൃത്യങ്ങളുടെയും അതിക്രമങ്ങളുടെയും ചിത്രങ്ങള്‍ ഞങ്ങളെ ചലിപ്പിച്ചു, ഞങ്ങള്‍ക്ക് ദിവസങ്ങളോളം ഉറങ്ങാന്‍ കഴിഞ്ഞില്ല.

ഗോബിന്ദോ ഹല്‍ദാര്‍ ജി പറഞ്ഞു-

‘एक शागोर रोक्तेर बिनिमोये,
बांग्लार शाधीनोता आन्ले जारा,
आमरा तोमादेर भूलबो ना,
आमरा तोमादेर भूलबो ना’,

അതായത്, രക്തത്തിന്റെ സമുദ്രം ഉപയോഗിച്ച് ബംഗ്ലാദേശിനെ മോചിപ്പിച്ചവരെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല, അവരെ ഞങ്ങള്‍ മറക്കില്ല. നാം അവരെ ഒരിക്കലും മറക്കില്ല. സുഹൃത്തുക്കളേ, ഒരു സ്വേച്ഛാധിപത്യ സര്‍ക്കാര്‍ സ്വന്തം പൗരന്മാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു.

അവര്‍ സ്വന്തം ആളുകളുടെ ഭാഷയും ശബ്ദവും സ്വത്വവും തകര്‍ക്കുകയായിരുന്നു. ഓപ്പറേഷന്‍ സെര്‍ച്ച്-ലൈറ്റിന്റെ ക്രൂരത, അടിച്ചമര്‍ത്തല്‍, ക്രൂരത എന്നിവയെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുകയും പ്രതിഫലിപ്പിക്കുകയും ചെയ്തില്ല. സുഹൃത്തുക്കളേ, ഇതിനിടയിലും ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ ഇവിടത്തെ ജനങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയുടെ ഒരു കിരണമായിരുന്നു.

ഒരു ശക്തിക്കും ബംഗ്ലാദേശിനെ അടിമകളാക്കാനാവില്ലെന്ന് ബംഗബന്ധുവിന്റെ നേതൃത്വവും ധൈര്യവും ഉറപ്പുവരുത്തി.

ബംഗബന്ധു പ്രഖ്യാപിച്ചു-

एबारेर शोंग्राम आमादेर मुक्तीर शोंग्राम,
एबारेर शोंग्राम शाधिनोतार शोंग्राम।

ഇത്തവണ സമരം വിമോചനത്തിനാണ്, ഇത്തവണ പോരാട്ടം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സാധാരണക്കാരോ പുരുഷനോ സ്ത്രീയോ കര്‍ഷകരോ യുവാക്കളോ അധ്യാപകരോ തൊഴിലാളികളോ ആകട്ടെ മുക്തിവാഹിനി ആയി.

മുജിബ് ബോര്‍ഷോ, ബംഗബന്ധുവിന്റെ ദര്‍ശനം, അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍, ധൈര്യം എന്നിവ ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണിത്. 'ചിരോ ബിദ്രോഹി' യുടെയും മുക്തിജുദ്ദോയുടെയും ആത്മാവിനെ ഓര്‍മ്മിക്കേണ്ട സമയമാണിത്. സുഹൃത്തുക്കളെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യയുടെ ഓരോ കോണിലും എല്ലാ പാര്‍ട്ടികളും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും പിന്തുണ നല്‍കി.

അന്നത്തെ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയും അവര്‍ വഹിച്ച പ്രധാന പങ്കും എല്ലാവര്‍ക്കും അറിയാം. അതേ സമയം, 1971 ഡിസംബര്‍ 6 ന് അടല്‍ ബിഹാരി വാജ്പേയി ജി പറഞ്ഞു- ''സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരോടൊപ്പം ഞങ്ങള്‍ പോരാടുകയാണ്, മാത്രമല്ല ചരിത്രത്തിന് ഒരു പുതിയ ദിശാബോധം നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.'' ഇന്ന് ബംഗ്ലാദേശില്‍, സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെയും ഇന്ത്യന്‍ സൈനികരുടെയും രക്തം വര്‍ഷങ്ങളായി ഒഴുകുന്നു.

ഈ രക്തം ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത ബന്ധങ്ങള്‍ കെട്ടിപ്പടുക്കും, അത് ഒരു നയതന്ത്രത്തിനും ഇരയാകില്ല. നമ്മുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജി, പ്രണബ് ദാ , ബംഗബന്ധുവിനെ തളരാത്ത രാഷ്ട്രതന്ത്രജ്ഞന്‍ എന്ന് വിളിച്ചിരുന്നു. ക്ഷമ, പ്രതിബദ്ധത, ആത്മസംയമനം എന്നിവയുടെ പ്രതീകമാണ് ശൈഖ് മുജിബുര്‍ റഹ്മാന്റെ ജീവിതം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സുഹൃത്തുക്കളേ, ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ച് 50 വര്‍ഷവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും ഒരുമിച്ച് ആഘോഷിക്കുന്നത് സന്തോഷകരമായ യാദൃശ്ചികമാണ്. നമ്മുടെ ഇരു രാജ്യങ്ങള്‍ക്കും 21-ാം നൂറ്റാണ്ടിലെ അടുത്ത 25 വര്‍ഷത്തെ യാത്ര വളരെ പ്രധാനമാണ്. നമ്മുടെ പൈതൃകവും പങ്കുവെക്കപ്പെടുന്നു, നമ്മുടെ വികസനവും പങ്കിടുന്നു.

നാം ലക്ഷ്യങ്ങളും പങ്കിടുന്നു, നമ്മുടെ വെല്ലുവിളികളും പങ്കിടുന്നവയാണ് . വ്യാപാരത്തിലും വ്യവസായത്തിലും നമുക്ക് സമാനമായ സാധ്യതകള്‍ ഉണ്ടെങ്കിലും ഭീകരവാദം പോലുള്ള സമാനമായ ഭീഷണികളും ഉണ്ടെന്ന് നാം ഓര്‍ക്കണം. അത്തരം ചിന്താസരണികളും,മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശക്തികളും ഇപ്പോഴും വളരെ സജീവമാണ്.

അവരോട് പോരാടുന്നതിന് നാം ശ്രദ്ധാലുക്കളായിരിക്കണം. നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും ജനാധിപത്യത്തിന്റെ ശക്തിയുണ്ട്, ഒപ്പം മുന്നോട്ട് പോകാനുള്ള വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. ഇന്ത്യയും ബംഗ്ലാദേശും ഒരുമിച്ച് മുന്നോട്ട് പോകട്ടെ, കാരണം ഈ പ്രദേശത്തിന്റെ മുഴുവന്‍ വികസനത്തിനും ഇത് ഒരുപോലെ പ്രധാനമാണ്.
അതിനാല്‍, ഇന്ന് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സര്‍ക്കാരുകള്‍ ഈ വിഷയം മനസ്സിലാക്കുകയും ഈ ദിശയില്‍ അര്‍ത്ഥവത്തായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. പരസ്പര വിശ്വാസത്തിനും സഹകരണത്തിനും എല്ലാത്തിനും പരിഹാരം കാണാന്‍ കഴിയുമെന്ന് നാം തെളിയിച്ചു. നമ്മുടെ ഭൂമി അതിര്‍ത്തി കരാറും ഇതിന് സാക്ഷിയാണ്. കൊറോണയുടെ ഈ കാലഘട്ടത്തില്‍ പോലും ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ഏകോപനം ഉണ്ടായിട്ടുണ്ട്.
സാര്‍ക്ക് കോവിഡ് ഫണ്ട് സ്ഥാപിക്കുന്നതിനെ ഞങ്ങള്‍ പിന്തുണച്ചു, മാനവ വിഭവശേഷി പരിശീലനത്തെ പിന്തുണച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ നമ്മുടെ സഹോദരിമാര്‍ക്കും ബംഗ്ലാദേശിലെ സഹോദരങ്ങള്‍ക്കും ഉപയോഗപ്രദമാകുന്നതില്‍ ഇന്ത്യ വളരെ സന്തോഷിക്കുന്നു. ഈ വര്‍ഷം ജനുവരി 26 മുതല്‍ റിപ്പബ്ലിക് ദിനത്തില്‍, ബംഗ്ലാദേശ് സായുധ സേനയുടെ സംഘം 'ഷോനോ ഏക്താ മുജിബോറര്‍ തെക്കെയുടെ' രാഗത്തില്‍ അണിനിരന്ന ആ ചിത്രങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു.

ഐക്യവും പരസ്പര വിശ്വാസവും നിറഞ്ഞ അത്തരം എണ്ണമറ്റ നിമിഷങ്ങള്‍ക്കായി ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഭാവി കാത്തിരിക്കുകയാണ്. സുഹൃത്തുക്കളേ, ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്തുന്നതിന്, ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ തമ്മില്‍ മികച്ച ബന്ധം പുലര്‍ത്തുന്നതിന് തുല്യമായ ആവശ്യമുണ്ട്. 50 വര്‍ഷത്തെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ അവസരത്തില്‍, ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് 50 സംരംഭകരെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അവരെ ഇന്ത്യ സന്ദര്‍ശിക്കാനും ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളുമായും ഇന്നൊവേഷന്‍ ഇക്കോ സിസ്റ്റവുമായും സഹവസിക്കാനും ഞങ്ങളുടെ സംരംഭ മുതലാളിമാരെ കാണാനും അനുവദിക്കുക. ഞങ്ങള്‍ അവരില്‍ നിന്ന് പഠിക്കും, അവര്‍ക്ക് പഠിക്കാനുള്ള അവസരവും ലഭിക്കും. ഇതിനൊപ്പം ഞാന്‍ ബംഗ്ലാദേശിലെ യുവാക്കള്‍ക്കായി ഷുബര്‍നോ ജയന്തി സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിക്കുന്നു.

സുഹൃത്തുക്കളെ,

ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ ജി പറഞ്ഞിരുന്നു-

"बांग्लादेश इतिहाशे, शाधिन राष्ट्रो, हिशेबे टीके थाकबे बांग्लाके दाबिए राख्ते पारे, एमौन कोनो शोक़्ति नेइ” बांग्लादेश स्वाधीन होकर रहेगा।

അതായത്, നമുക്ക് നഷ്ടപ്പെടാന്‍ സമയമില്ല; മാറ്റത്തിനായി ഞങ്ങള്‍ മുന്നോട്ട് പോകണം, ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ കാലതാമസം വരുത്താന്‍ കഴിയില്ല. ഇത് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും തുല്യമായി ബാധകമാണ്.

നമ്മുടെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, അവരുടെ ഭാവിക്കായി, ദാരിദ്ര്യത്തിനെതിരായ നമ്മുടെ യുദ്ധത്തിന്, ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്, നമ്മുടെ ലക്ഷ്യങ്ങള്‍ ഒന്നാണ്, അതിനാല്‍ നമ്മുടെ ശ്രമങ്ങളും സമാനമായിരിക്കണം. ഇന്ത്യയും ബംഗ്ലാദേശും ഒരുമിച്ച് അതിവേഗം മുന്നേറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഒരിക്കല്‍ കൂടി, ഈ പുണ്യ അവസരത്തില്‍, ബംഗ്ലാദേശിലെ എല്ലാ പൗരന്മാര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു, ഒപ്പം ഹൃദയത്തില്‍ നിന്ന് നന്ദി.

भारोत बांग्लादेश मोईत्री चिरोजीबि होख।

(ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദം ദീര്‍ഘായുസ്സ്)

ഈ ആശംസകളോടെ ഞാന്‍ ഉപസംഹരിക്കുന്നു.

ജോയ് ബംഗ്ലാ!
ജോയ് ഹിന്ദ്!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"