Quoteകഴിഞ്ഞ 10 വർഷത്തിനിടെ ബനാറസിന്റെ വികസനത്തിനു പുതിയ ഗതിവേഗം കൈവന്നു: പ്രധാനമന്ത്രി
Quoteമഹാത്മാ ജ്യോതിബ ഫുലെയും സാവിത്രിബായി ഫുലെയും അവരുടെ ജീവിതകാലമാകെ സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ആത്മവിശ്വാസത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനുമായി പ്രവർത്തിച്ചു: പ്രധാനമന്ത്രി
Quoteബനാസ് ഡയറി കാശിയിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതിച്ഛായയും ഭാഗധേയവും മാറ്റിമറിച്ചു: പ്രധാനമന്ത്രി
Quoteകാശി ഇപ്പോൾ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ തലസ്ഥാനമായി മാറുകയാണ്: പ്രധാനമന്ത്രി
Quoteഇന്ന്, കാശിയിൽ പോകുന്നവരെല്ലാം അടിസ്ഥാനസൗകര്യങ്ങളെയും മറ്റു സൗകര്യങ്ങളെയും പ്രശംസിക്കുന്നു: പ്രധാനമന്ത്രി
Quoteഇന്ത്യ ഇന്നു വികസനവും പൈതൃകവും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുന്നു; നമ്മുടെ കാശി ഇതിന്റെ ഏറ്റവും മികച്ച മാതൃകയായി മാറുകയാണ്: പ്രധാനമന്ത്രി
Quoteഉത്തർപ്രദേശ് ഇനി സാധ്യതകളുടെ നാടു മാത്രമല്ല, കഴിവുകളുടെയും നേട്ടങ്ങളുടെയും കൂടി നാടാണ്!: പ്രധാനമന്ത്രി

നമഃ പാർവതീ പതയേ, ഹർ-ഹർ മഹാദേവ്! 

വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -

ഞങ്ങളുടെ കാശി കുടുംബത്തിലെ പ്രിയപ്പെട്ട ആളുകൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ അവസരത്തിൽ നിങ്ങളുടെ അനുഗ്രഹങ്ങൾ ഞാൻ വിനയപൂർവ്വം തേടുന്നു. ഈ അളവറ്റ സ്നേഹത്തിന് ഞാൻ ശരിക്കും കടപ്പെട്ടിരിക്കുന്നു. കാശി എൻ്റേതാണ്, ഞാൻ കാശിയുടേതാണ്.

സുഹൃത്തുക്കളേ,

നാളെ ഹനുമാൻ ജന്മോത്സവത്തിൻ്റെ പവിത്രമായ സന്ദർഭം അടയാളപ്പെടുത്തുന്നു, സങ്കട മോചന മഹാരാജിന് പേരുകേട്ട പുണ്യനഗരമായ കാശിയിൽ നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം ഇന്ന് എനിക്ക് ലഭിച്ചിരിക്കുന്നു. ഹനുമാൻ ജന്മോത്സവത്തിൻ്റെ തലേന്ന്, വികസനത്തിൻ്റെ ചൈതന്യം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്.

 

 

|

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ബനാറസിൻ്റെ വികസനത്തിൽ ശ്രദ്ധേയമായ വേ​ഗതയ്ക്കാണ് ബനാറസ് സാക്ഷ്യം വഹിച്ചത്. കാശി അതിൻ്റെ സമ്പന്നമായ പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് ആധുനികതയെ മനോഹരമായി സ്വീകരിച്ചു, ശോഭനമായ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുന്നു. ഇന്ന് കാശി പൗരാണികതയുടെ പ്രതീകമായി മാത്രമല്ല പുരോഗതിയുടെ ദീപസ്തംഭമായും നിലകൊള്ളുന്നു. പൂർവാഞ്ചലിൻ്റെ സാമ്പത്തിക ഭൂപടത്തിൽ ഇത് ഇപ്പോൾ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്നു. ഒരു കാലത്ത് മഹാദേവൻ തന്നെ വഴികാട്ടിയ കാശി തന്നെയാണ് ഇന്ന് പൂർവാഞ്ചൽ മേഖലയുടെ സമ​ഗ്ര വികസനത്തിൻ്റെ രഥം നയിക്കുന്നത്.

സുഹൃത്തുക്കളേ,

അൽപം മുമ്പ്, കാശിയെയും പൂർവാഞ്ചലിൻ്റെ വിവിധ ഭാഗങ്ങളെയും സംബന്ധിക്കുന്ന നിരവധി പദ്ധതികൾ  ഉദ്ഘാടനം ചെയ്യപ്പെടുകയോ അവയുടെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയോ ചെയ്തു. കണക്ടിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ, എല്ലാ ഗ്രാമങ്ങളിലും വീടുകളിലും ടാപ്പ് ജലം ഉറപ്പാക്കുന്നതിനുള്ള പ്രചാരണം, വിദ്യാഭ്യാസ, ആരോഗ്യ, കായിക സൗകര്യങ്ങളുടെ വിപുലീകരണം, ഓരോ പ്രദേശത്തിനും ഓരോ കുടുംബത്തിനും ഓരോ യുവാക്കൾക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഉറച്ച പ്രതിജ്ഞാബദ്ധത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഓരോ സംരംഭങ്ങളും പദ്ധതികളും പൂർവാഞ്ചലിനെ ഒരു വികസിത പ്രദേശമാക്കി മാറ്റുന്നതിനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലുകളായി വർത്തിക്കും. കാശിയിലെ ഓരോ വ്യക്തിക്കും ഈ ഉദ്യമങ്ങളിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. ഈ വികസന പദ്ധതികൾക്ക് ബനാറസിലെയും പൂർവാഞ്ചലിലെയും ജനങ്ങൾക്ക് ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

സാമൂഹിക അവബോധത്തിൻ്റെ ആദരണീയനായ മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനം കൂടിയാണ് ഇന്ന്. മഹാത്മ ജ്യോതിബ ഫൂലെയും സാവിത്രിഭായ് ഫൂലെയും തങ്ങളുടെ ജീവിതം മുഴുവൻ സ്ത്രീകളുടെ ക്ഷേമത്തിനും അവരുടെ ശാക്തീകരണത്തിനും സാമൂഹിക ഉന്നമനത്തിനും വേണ്ടി സമർപ്പിച്ചു. ഇന്ന്, നാം അവരുടെ പൈതൃകം പിന്തുടരുകയാണ്, പുതുക്കിയ വീര്യത്തോടും ലക്ഷ്യത്തോടും കൂടി അവരുടെ കാഴ്ചപ്പാടും അവരുടെ ദൗത്യവും സ്ത്രീശാക്തീകരണത്തിനായുള്ള  മുന്നേറ്റവും തുടർന്ന് കൊണ്ടു പോവുകയാണ്. 

 

|

സുഹൃത്തുക്കളേ,

ഇന്ന് ഒരു കാര്യം കൂടി ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മഹാത്മാ ഫൂലെയെപ്പോലുള്ള മഹാത്മാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ സേവിക്കുന്നതിൽ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വം സബ്കാ സാത്ത്, സബ്കാ വികാസ് ആണ്. ഈ ഉൾക്കൊള്ളൽ മനോഭാവത്തോടെ ഞങ്ങൾ രാജ്യത്തിനായി പ്രവർത്തിക്കുന്നു. ഇതിനു വിപരീതമായി, അധികാരത്തിനുവേണ്ടി മാത്രം രാഷ്ട്രീയ കളികളിൽ മുഴുകുന്നവർ മറ്റൊരു മന്ത്രത്തിൽ ഉറച്ചുനിൽക്കുന്നു: പരിവാർ കാ സാത്ത്, പരിവാർ കാ വികാസ്. സബ്‌കാ സാത്തിൻ്റെ, സബ്‌കാ വികാസിൻ്റെ യഥാർത്ഥ സത്ത ഉൾക്കൊണ്ടതിന് ഇന്ന്, പുർവാഞ്ചലിലെ കന്നുകാലി വളർത്തുന്ന കുടുംബങ്ങളെ, പ്രത്യേകിച്ച് നമ്മുടെ കഠിനാധ്വാനികളായ സഹോദരിമാരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തങ്ങളിൽ വിശ്വാസം അർപ്പിക്കുമ്പോൾ ആ വിശ്വാസത്തിലൂടെ ചരിത്രനിർമ്മാണം നടത്താനാകുമെന്ന്  ഈ സ്ത്രീകൾ തെളിയിച്ചു. അവരിപ്പോൾ പൂർവാഞ്ചലിനു മുഴുവൻ ഉജ്ജ്വല മാതൃകയായി മാറിയിരിക്കുന്നു. ഉത്തർപ്രദേശിലെ ബനാസ് ഡയറി പ്ലാൻ്റുമായി ബന്ധപ്പെട്ട എല്ലാ കന്നുകാലി വളർത്തൽ പങ്കാളികൾക്കും കുറച്ച് മുമ്പ് ബോണസ് വിതരണം ചെയ്തു. ബനാറസും ബോണസും-ഇത് വെറുമൊരു സമ്മാനമല്ല; അത് നിങ്ങളുടെ സമർപ്പണത്തിനുള്ള ശരിയായ പ്രതിഫലമാണ്. 100 കോടിയിലധികം വരുന്ന ഈ ബോണസ് നിങ്ങളുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഉള്ള ആദരവാണ്.

സുഹൃത്തുക്കളേ,

ബനാസ് ഡയറി കാശിയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതിച്ഛായയും വിധിയും മാറ്റിമറിച്ചു. ഈ ഡയറി നിങ്ങളുടെ കഠിനാധ്വാനത്തെ അർഹമായ പ്രതിഫലമാക്കി മാറ്റുകയും നിങ്ങളുടെ അഭിലാഷങ്ങൾക്ക് ചിറകു നൽകുകയും ചെയ്തു. ഈ ശ്രമങ്ങളിലൂടെ പുർവാഞ്ചലിൽ നിന്നുള്ള നിരവധി സ്ത്രീകൾ ഇപ്പോൾ ലഖ്പതി ദീദികളായി മാറിയിരിക്കുന്നു എന്നതാണ് പ്രത്യേകം ഹൃദ്യമായ കാര്യം. ഒരു കാലത്ത് അതിജീവനത്തെക്കുറിച്ചുള്ള ഉത്കണ്ഠയുണ്ടായിരുന്നിടത്ത് ഇന്ന് ഐശ്വര്യത്തിലേക്കുള്ള സ്ഥിരമായ യാത്രയാണ്. ഈ പുരോഗതി ബനാറസിലും ഉത്തർപ്രദേശിലും മാത്രമല്ല, രാജ്യമെമ്പാടും ദൃശ്യമാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഭാരതം നിലകൊള്ളുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, പാലുൽപ്പാദനം ഏകദേശം 65% വർദ്ധിച്ചു-ഇരട്ടിയിലധികം. ഈ നേട്ടം നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് കർഷകർക്കുള്ളതാണ്-മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എൻ്റെ സഹോദരീസഹോദരന്മാർക്കുള്ളതാണ്. അത്തരമൊരു വിജയം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ പത്ത് വർഷമായി, നമ്മുടെ രാജ്യത്തിൻ്റെ ക്ഷീരമേഖലയെ ദൗത്യനിർവഹണത്തിൽ ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു.

ഞങ്ങൾ കന്നുകാലികളെ വളർത്തുന്നവർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം കൊണ്ടുവന്നു, അവരുടെ വായ്പ പരിധി വർധിപ്പിച്ചു, സബ്‌സിഡികൾ ക്രമീകരിച്ചു. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട ശ്രമം നമ്മുടെ മൃഗങ്ങളോടുള്ള അനുകമ്പയാണ്. കന്നുകാലികളെ കുളമ്പുരോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സൗജന്യ വാക്സിനേഷൻ പദ്ധതി ആവിഷ്കരിച്ചു. സൗജന്യ കോവിഡ് വാക്‌സിൻ എല്ലാവരും ഓർക്കുമ്പോൾ, സബ്‌കാ സാത്ത്, സബ്‌കാ വികാസ് എന്ന മന്ത്രത്തിന് കീഴിൽ, നമ്മുടെ മൃഗങ്ങൾക്ക് പോലും സൗജന്യ വാക്‌സിനേഷൻ ഉറപ്പാക്കുന്ന ഒരു ​ഗവൺമെന്റാണിത്.

സംഘടിത പാൽ ശേഖരണം കാര്യക്ഷമമാക്കുന്നതിനായി രാജ്യത്തുടനീളമുള്ള 20,000-ത്തിലധികം സഹകരണ സംഘങ്ങൾ പുനരുജ്ജീവിപ്പിച്ചു. ഈ സൊസൈറ്റികളിൽ ലക്ഷക്കണക്കിന് പുതിയ അംഗങ്ങളെ ചേർത്തിട്ടുണ്ട്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ടവരെ യോജിപ്പിച്ച് വളർച്ചയിലേക്ക് നയിക്കാനാണ് ശ്രമം. നാടൻ പശു ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശാസ്ത്രീയമായ പ്രജനന രീതികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി രാഷ്ട്രീയ ഗോകുൽ മിഷന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരികയാണ്.

ഈ സംരംഭങ്ങളുടെയെല്ലാം അടിസ്ഥാനം നമ്മുടെ കന്നുകാലികളെ വളർത്തുന്ന സഹോദരങ്ങളെ വിജയസാധ്യതയുള്ള വിപണികളുമായും അവസരങ്ങളുമായും ബന്ധപ്പെടാൻ ഒരു പുതിയ വികസന പാത സ്വീകരിക്കാൻ പ്രാപ്തരാക്കുക എന്നതാണ്. ഇന്ന്, ബനാസ് ഡയറിയുടെ കാശി സമുച്ചയം പൂർവാഞ്ചലിലുടനീളം ഈ ദർശനം മുന്നോട്ടു വെക്കുന്നു. ബനാസ് ഡയറിയും ഈ മേഖലയിൽ ഗിർ പശുക്കളെ വിതരണം ചെയ്തിട്ടുണ്ട്, അവയുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് എനിക്ക് വിവരം ലഭിച്ചു. കൂടാതെ, ബനാറസിൽ കന്നുകാലികൾക്കുള്ള കാലിത്തീറ്റ സംവിധാനം ബനാസ് ഡയറി അവതരിപ്പിച്ചു. നിലവിൽ, ഈ ഡയറി പൂർവാഞ്ചലിലെ ഒരു ലക്ഷത്തോളം കർഷകരിൽ നിന്ന് പാൽ ശേഖരിക്കുകയും അതുവഴി കർഷക സമൂഹത്തെ ശാക്തീകരിക്കുകയും ചെയ്യുന്നു.

 

|

സുഹൃത്തുക്കളേ,

കുറച്ച് മുമ്പ്, ഇവിടെയുള്ള നിരവധി പ്രായമായ സുഹൃത്തുക്കൾക്ക് ആയുഷ്മാൻ വയ് വന്ദന കാർഡുകൾ വിതരണം ചെയ്യാനുള്ള ഭാ​ഗ്യം എനിക്കുണ്ടായിരുന്നു. അവരുടെ മുഖത്ത് ഞാൻ കണ്ട സംതൃപ്തിയാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഏറ്റവും വലിയ വിജയം. വൈദ്യചികിത്സയുമായി ബന്ധപ്പെട്ട് നമ്മുടെ പ്രായമായവർ നേരിടുന്ന ആശങ്കകൾ നാമെല്ലാവരും മനസ്സിലാക്കുന്നു. ഒരു ദശാബ്ദം മുമ്പ് ആരോഗ്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഈ പ്രദേശവും എല്ലാ പൂർവാഞ്ചലും നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഞങ്ങൾക്ക് നന്നായി അറിയാം. ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. എൻ്റെ കാശി അതിവേഗം ആരോഗ്യ തലസ്ഥാനമായി മാറുകയാണ്. ഒരു കാലത്ത് ഡൽഹിയിലും മുംബൈയിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പ്രധാന ആശുപത്രികൾ ഇപ്പോൾ നിങ്ങളുടെ വീടിനടുത്ത് ലഭ്യമാണ്. അവശ്യ സേവനങ്ങളും സൗകര്യങ്ങളും ജനങ്ങളിലേക്ക് എത്തുന്നു- ഇതാണ് യഥാർത്ഥ വികസനം - 

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്തുവർഷമായി ഞങ്ങൾ ആശുപത്രികളുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല ചെയ്തത് - രോഗിയുടെ അന്തസ്സ് ഉയർത്തി. ആയുഷ്മാൻ ഭാരത് യോജന എൻ്റെ പാവപ്പെട്ട സഹോദരീസഹോദരന്മാർക്ക് അനുഗ്രഹത്തിൽ കുറഞ്ഞൊന്നുമല്ല. ഈ സ്കീം കേവലം വൈദ്യചികിത്സ എന്നതിനേക്കാൾ കൂടുതൽ  ചെയ്യുന്നു- ഇത് പരിചരണത്തോടൊപ്പം ആത്മവിശ്വാസം പകരുന്നു. ഉത്തർപ്രദേശിലുടനീളമുള്ള ലക്ഷക്കണക്കിന് ആളുകളും വാരാണസിയിൽ മാത്രം ആയിരക്കണക്കിന് ആളുകളും ഇതിൻ്റെ പ്രയോജനം നേടിയിട്ടുണ്ട്. ഓരോ നടപടിക്രമങ്ങളും, എല്ലാ പ്രവർത്തനങ്ങളും, ആശ്വാസത്തിൻ്റെ ഓരോ സന്ദർഭവും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിച്ചു. ആയുഷ്മാൻ യോജനയിലൂടെ ഉത്തർപ്രദേശിൽ മാത്രം ലക്ഷക്കണക്കിന് കുടുംബങ്ങൾ കോടിക്കണക്കിന് രൂപ ലാഭിച്ചു- കാരണം ​ഗവൺമെന്റ് പ്രഖ്യാപിച്ചു: നിങ്ങളുടെ ആരോഗ്യ സംരക്ഷണം ഇപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

ഒപ്പം സുഹൃത്തുക്കളേ,

നിങ്ങൾ ഞങ്ങളെ മൂന്നാം തവണയും അനുഗ്രഹിച്ചപ്പോൾ, ഞങ്ങളും നിങ്ങളുടെ വാത്സല്യത്തിൻ്റെ എളിയ സേവകർ എന്ന നിലയിൽ ഞങ്ങളുടെ കടമയെ മാനിക്കുകയും തിരികെ എന്തെങ്കിലും നൽകാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു. മുതിർന്ന പൗരന്മാരുടെ ചികിത്സ സൗജന്യമായിരിക്കും എന്നായിരുന്നു എൻ്റെ ഉറപ്പ്. ആ പ്രതിബദ്ധതയുടെ ഫലമാണ് ആയുഷ്മാൻ വയ വന്ദന യോജന. ഈ പദ്ധതി പ്രായമായവർക്കുള്ള ചികിത്സ മാത്രമല്ല; അത് അവരുടെ അന്തസ്സ് വീണ്ടെടുക്കുന്നതിനെക്കുറിച്ചാണ്. ഇപ്പോൾ, എല്ലാ വീട്ടിലും 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക്, വരുമാനം കണക്കിലെടുക്കാതെ, സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ട്. വാരണാസിയിൽ മാത്രം, ഏറ്റവും കൂടുതൽ വയ വന്ദന കാർഡുകൾ-ഏകദേശം 50,000-ഓളം വയോജനങ്ങൾക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇത് കേവലം ഒരു സ്ഥിതിവിവരക്കണക്കല്ല; അത് ജനങ്ങളുടെ സേവകൻ്റെ ആത്മാർത്ഥമായ സേവനമാണ്. ഇപ്പോൾ വൈദ്യസഹായം നൽകാൻ ഭൂമി വിൽക്കേണ്ട ആവശ്യമില്ല! ചികിത്സയ്ക്കായി ഇനി കടം വാങ്ങേണ്ടതില്ല! ചികിത്സ തേടി വീടുവീടാന്തരം കയറിയിറങ്ങേണ്ട നിസ്സഹായത ഇനിയില്ല. ചികിത്സാ ചെലവുകളെ കുറിച്ച് വിഷമിക്കേണ്ട - ആയുഷ്മാൻ കാർഡ് മുഖേന നിങ്ങളുടെ ചികിത്സയുടെ ചിലവ് ​ഗവൺമെന്റ് വഹിക്കും!

 

|

സുഹൃത്തുക്കളേ,

ഇന്ന് കാശിയിലൂടെ കടന്നുപോകുന്ന ഏതൊരാളും അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പറയുന്നു. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ബനാറസ് സന്ദർശിക്കുന്നത്. ബാബ വിശ്വനാഥിൽ നിന്ന് അനുഗ്രഹം വാങ്ങാനും മാ ഗംഗയിലെ പുണ്യജലത്തിൽ കുളിക്കാനുമാണ് അവർ വരുന്നത്. ബനാറസ് എത്രമാത്രം മാറിയെന്ന് ഓരോ സന്ദർശകനും അഭിപ്രായപ്പെടുന്നു.

ഒന്നു സങ്കൽപ്പിക്കുക-കാശിയിലെ റോഡുകളുടെയും റെയിൽവേയുടെയും വിമാനത്താവളത്തിൻ്റെയും അവസ്ഥ പത്തുവർഷം മുമ്പുള്ളതായിരുന്നുവെങ്കിൽ ഇന്നത്തെ നഗരത്തിൻ്റെ അവസ്ഥ എന്തായിരിക്കും? മുൻകാലങ്ങളിൽ ചെറിയ ഉത്സവങ്ങൾ പോലും ഗതാഗത തടസ്സത്തിന് കാരണമാകുമായിരുന്നു. ഉദാഹരണത്തിന്, ചുനാറിൽ നിന്ന് ശിവ്പൂരിലേക്ക് യാത്ര ചെയ്യുന്ന ഒരാളെ എടുക്കുക -അനന്തമായ ജാമുകളിൽ കുടുങ്ങി, പൊടിയിലും ചൂടിലും ശ്വാസം മുട്ടി അവർക്ക് ബനാറസിന് ചുറ്റും ചുറ്റിക്കറങ്ങേണ്ടി വന്നിരുന്നു. ഇന്ന് ഫുൽവാരിയ മേൽപ്പാലം നിർമ്മിച്ചിരിക്കുന്നു. റൂട്ട് ഇപ്പോൾ ചെറുതാണ്, സമയം ലാഭിക്കുന്നു, ജീവിതം കൂടുതൽ സുഖകരമായി! അതുപോലെ, ജൗൻപൂരിലെയും ഗാസിപൂരിലെയും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള താമസക്കാർക്ക് യാത്ര ചെയ്യാൻ വാരണാസി നഗരത്തിലൂടെ കടന്നുപോകേണ്ടിവന്നു. ബല്ലിയ, മൗ, ഗാസിപൂർ ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് വിമാനത്താവളത്തിലെത്താൻ നഗരത്തിൻ്റെ ഹൃദയത്തിലൂടെ കടന്നുപോകേണ്ടിവന്നു, പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അവർ കുരുങ്ങുമായിരുന്നു. ഇപ്പോൾ, റിങ് റോഡായതിനാൽ, മിനിറ്റുകൾക്കുള്ളിൽ ആളുകൾക്ക് ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് യാത്ര ചെയ്യാൻ കഴിയും.

സുഹൃത്തുക്കളേ,

മുമ്പ്, ഗാസിപൂരിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകളെടുക്കുമായിരുന്നു. ഇപ്പോൾ, ഗാസിപൂർ, ജൗൻപൂർ, മിർസാപൂർ, അസംഗഡ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് ഗതാഗതക്കുരുക്കുണ്ടായിരുന്നിടത്ത് ഇന്ന് നാം വികസനത്തിൻ്റെ കുതിപ്പിന് സാക്ഷ്യം വഹിക്കുന്നു! കഴിഞ്ഞ ദശകത്തിൽ, വാരാണസിയുടെയും സമീപ പ്രദേശങ്ങളുടെയും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി ഏകദേശം 45,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ പണം വെറുമൊരു കോൺക്രീറ്റിനായി ചെലവഴിച്ചിട്ടില്ല-അത് വിശ്വാസമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇന്ന്, കാശിയുടെ മുഴുവൻ പ്രദേശവും അതിൻ്റെ സമീപ ജില്ലകളും ഈ നിക്ഷേപത്തിൻ്റെ നേട്ടങ്ങൾ കൊയ്യുന്നു.

സുഹൃത്തുക്കളേ,

കാശിയുടെ അടിസ്ഥാന സൗകര്യങ്ങളിലുള്ള ഈ നിക്ഷേപം ഇന്നും തുടരുന്നു. ആയിരക്കണക്കിന് കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. നമ്മുടെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൻ്റെ വിപുലീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിമാനത്താവളം വളരുന്നതിനനുസരിച്ച് അതിനെ ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ഒരുപോലെ പ്രധാനമാണ്. അതിനാൽ വിമാനത്താവളത്തിന് സമീപം ആറുവരി ഭൂഗർഭ തുരങ്കമാണ് ഇപ്പോൾ നിർമിക്കാൻ പോകുന്നത്. ഇന്ന്, ഭാദോഹി, ഗാസിപൂർ, ജൗൻപൂർ എന്നിവയുമായി ബന്ധപ്പെട്ട റോഡ് പദ്ധതികളുടെ പ്രവർത്തനങ്ങളും ആരംഭിച്ചു. ഭിഖാരിപൂരിലും മന്ദുആദിഹിലും മേൽപ്പാലങ്ങൾ വേണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നിരുന്നു. ഈ ആവശ്യം ഇപ്പോൾ നിറവേറ്റപ്പെടുകയാണെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബനാറസ് നഗരത്തെ സാരാനാഥുമായി ബന്ധിപ്പിക്കാൻ പുതിയ പാലവും നിർമിക്കും. വിമാനത്താവളത്തിൽ നിന്നോ മറ്റ് ജില്ലകളിൽ നിന്നോ സാരാനാഥിലെത്താൻ നഗരത്തിലൂടെ കടന്നുപോകേണ്ട ആവശ്യമില്ല.

 

|

സുഹൃത്തുക്കളേ,

വരും മാസങ്ങളിൽ, ഈ പദ്ധതികൾ പൂർത്തിയാകുമ്പോൾ, ബനാറസിലേക്കുള്ള യാത്ര ഗണ്യമായി എളുപ്പമാകും. യാത്രാ സമയം കുറയും, വാണിജ്യ പ്രവർത്തനങ്ങൾ വർദ്ധിക്കും. മാത്രമല്ല, ഉപജീവനത്തിനോ വൈദ്യചികിത്സയ്‌ക്കോ വേണ്ടി ബനാറസിൽ വരുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ അനുഭവപ്പെടും. സിറ്റി റോപ്പ് വേയുടെ ട്രയൽ കാശിയിലും ആരംഭിച്ചു. ഇത്തരമൊരു സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി ലോകത്തിലെ തിരഞ്ഞെടുത്ത ഏതാനും നഗരങ്ങളിൽ ചേരാൻ ബനാറസ് ഇപ്പോൾ ഒരുങ്ങുകയാണ്.

സുഹൃത്തുക്കളേ,

വാരാണസിയിൽ ഏറ്റെടുക്കുന്ന ഏതൊരു വികസനമോ അടിസ്ഥാന സൗകര്യ പദ്ധതിയോ പൂർവാഞ്ചലിലെ യുവാക്കൾക്ക് പ്രയോജനകരമാണ്. കാശിയിലെ യുവാക്കൾക്ക് കായികരംഗത്ത് മികവ് തെളിയിക്കാനുള്ള സ്ഥിരമായ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നമ്മുടെ ​ഗവൺമെന്റ് വലിയ ഊന്നൽ നൽകുന്നു. 2036-ൽ ഭാരതത്തിൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ ഒളിമ്പിക്‌സ് മെഡലുകൾ വീട്ടിലേക്ക് കൊണ്ടുവരാൻ കാശിയിലെ യുവാക്കൾ ഇപ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങണം. അതുകൊണ്ടാണ് ഇന്ന് ബനാറസിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്, നമ്മുടെ യുവ പ്രതിഭകൾക്കായി ലോകോത്തര സൗകര്യങ്ങൾ സ്ഥാപിക്കപ്പെടുന്നു. വാരണാസിയിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ നിലവിൽ പരിശീലനം നേടുന്ന ഒരു പുതിയ കായിക സമുച്ചയം ഉദ്ഘാടനം ചെയ്തു. സൻസദ് ഖേൽകുഡ് പ്രതിയോഗിതയിൽ പങ്കെടുക്കുന്നവർക്കും ഈ മേഖലയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

 

|

സുഹൃത്തുക്കളേ,

ഇന്ന് ഭാരതം വികസനവും പൈതൃകവും കൈകോർത്ത് മുന്നേറുകയാണ്. ഈ സന്തുലിതാവസ്ഥയുടെ ഏറ്റവും മികച്ച ഉദാഹരണമായി കാശി ഉയർന്നുവരുന്നു. ഇവിടെ, പവിത്രമായ ഗംഗ ഒഴുകുന്നു, അതിനോടൊപ്പം ഇന്ത്യൻ ബോധത്തിൻ്റെ പ്രവാഹം ഒഴുകുന്നു. ഭാരതത്തിൻ്റെ ആത്മാവ് അതിൻ്റെ വൈവിധ്യത്തിലാണ് കുടികൊള്ളുന്നത്, ആ ചൈതന്യത്തിൻ്റെ ഏറ്റവും വ്യക്തമായ പ്രതിഫലനമാണ് കാശി. കാശിയിലെ ഓരോ അയൽപക്കവും ഒരു തനതായ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു, ഓരോ തെരുവും ഭാരതത്തിൻ്റെ വ്യത്യസ്തമായ നിറം വെളിപ്പെടുത്തുന്നു. കാശി-തമിഴ് സംഗമം പോലുള്ള സംരംഭങ്ങൾ ഈ ഐക്യത്തിൻ്റെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇപ്പോൾ ഇവിടെ ഒരു ഏകതാ മാളും സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഈ ഏകതാ മാൾ ഭാരതത്തിൻ്റെ വൈവിധ്യം ആഘോഷിക്കും, രാജ്യത്തുടനീളമുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഒരു മേൽക്കൂരയിൽ പ്രദർശിപ്പിക്കും.

സുഹൃത്തുക്കളേ,

സമീപ വർഷങ്ങളിൽ, ഉത്തർപ്രദേശ് അതിൻ്റെ സാമ്പത്തിക ഭൂപ്രകൃതിയെയും കാഴ്ചപ്പാടിനെയും മാറ്റിമറിച്ചു. യുപി ഇനി കേവലം സാധ്യതകളുടെ നാടല്ല; അത് ഇപ്പോൾ ദൃഢനിശ്ചയത്തിൻ്റെയും ശക്തിയുടെയും നേട്ടങ്ങളുടെയും നാടായി മാറുകയാണ്. ഇന്ന്, 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന വാചകം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഇപ്പോൾ അന്താരാഷ്ട്ര ബ്രാൻഡുകളായി ഉയർന്നുവരുന്നു. പല പ്രാദേശിക ഉൽപ്പന്നങ്ങൾക്കും ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ലഭിച്ചു. ജിഐ ടാഗ് ഒരു ലേബൽ മാത്രമല്ല; ഇത് ഒരു പ്രദേശത്തിൻ്റെ തനതായ വ്യക്തിത്വ സർട്ടിഫിക്കറ്റാണ്. ഒരു പ്രത്യേക ഉൽപ്പന്നം ഒരു പ്രത്യേക ഭൂമിയിൽ വേരൂന്നിയതാണെന്ന് ഇത് സൂചിപ്പിക്കുന്നു. GI ടാഗ് എവിടെയൊക്കെ സഞ്ചരിക്കുന്നുവോ, അത് ആഗോള വിപണികളിലേക്കുള്ള വാതിലുകൾ തുറക്കുന്നു.

 

|

സുഹൃത്തുക്കളേ,

ഇന്ന്, ജിഐ ടാഗിംഗിൽ ഉത്തർപ്രദേശാണ് രാജ്യത്ത് മുന്നിൽ! ഇത് നമ്മുടെ കലയുടെയും ഉൽപന്നങ്ങളുടെയും കരകൗശലത്തിൻ്റെയും വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു. വാരാണസിയിൽ നിന്നും ചുറ്റുമുള്ള ജില്ലകളിൽ നിന്നുമുള്ള 30-ലധികം ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ ജിഐ ടാഗ് ലഭിച്ചു. വാരണാസിയുടെ തബലയും ഷെഹ്‌നായിയും മുതൽ അതിൻ്റെ ചുമർചിത്രങ്ങൾ, തണ്ടായി, ചുവന്ന നിറമുള്ള മുളക് (ലാൽ ഭർവ മിർച്ച്), ചുവന്ന പേഡ, ത്രിവർണ്ണ ബർഫി എന്നിവ വരെ - ഓരോന്നിനും ഇപ്പോൾ ജിഐ ടാഗ് മുഖേന പുതിയ തിരിച്ചറിയൽ പാസ്‌പോർട്ട് ലഭിച്ചു. ഇന്ന് തന്നെ, സംസ്ഥാനത്തുടനീളമുള്ള നിരവധി ഉൽപ്പന്നങ്ങൾ-ജോൺപൂരിലെ ഇമാർട്ടി, മഥുരയിലെ സാഞ്ജി ആർട്ട്, ബുന്ദേൽഖണ്ഡിൻ്റെ കാത്തിയ ഗോതമ്പ്, പിലിഭിത്തിൻ്റെ പുല്ലാങ്കുഴൽ, പ്രയാഗ്‌രാജിൻ്റെ മഞ്ച് ക്രാഫ്റ്റ്, ബറേലിയുടെ സർദോസി, ചിത്രകൂടിൻ്റെ വുഡ്‌ക്രാഫ്റ്റ്, ലഖിംപുർ ഖേരി, തഥാസ്‌ഹെരി, ലഖിംപുർ ഖേരിദ് എന്നിവ പുരസ്‌കാരം നേടിയിട്ടുണ്ട്. ടാഗുകൾ. ഇത് സൂചിപ്പിക്കുന്നത് യുപിയുടെ മണ്ണിൻ്റെ സുഗന്ധം ഇനി വായുവിൽ മാത്രം നിലനിൽക്കില്ല-ഇനി അതിരുകൾക്കതീതമാകും.

സുഹൃത്തുക്കളേ,

കാശിയെ സംരക്ഷിക്കുന്നവൻ ഭാരതത്തിൻ്റെ ആത്മാവിനെത്തന്നെ സംരക്ഷിക്കുന്നു. നാം കാശിയെ ശാക്തീകരിക്കുന്നത് തുടരണം. നാം കാശിയെ മനോഹരവും ഊർജ്ജസ്വലവും സ്വപ്നതുല്യവുമായി നിലനിർത്തണം. കാശിയുടെ പ്രാചീനമായ ചൈതന്യത്തെ അതിൻ്റെ ആധുനിക രൂപവുമായി കൂട്ടിയിണക്കിക്കൊണ്ടേയിരിക്കണം. ഈ പ്രമേയത്തിലൂടെ, നിങ്ങളുടെ കൈകൾ ഉയർത്തി ഒരിക്കൽ കൂടി പറയുന്നതിൽ എന്നോടൊപ്പം ചേരുക:

നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്.

വളരെ നന്ദി.

 

  • Rahul Naik May 03, 2025

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
  • Kukho10 May 03, 2025

    PM MODI DESERVE THE BESTEST LEADER IN INDIA!
  • Akhani Dharmendra maneklal May 02, 2025

    B j p Akhani Dharmendra maneklal gujrat patan shankheswra modi shaheb mate mrvathi drtoa nathi hu
  • Akhani Dharmendra maneklal May 02, 2025

    B J P AKHANI DHARMENDRA MANEKLAL GUJRAT PATAN SHANKHESWRA MODI SHAHEB MATE MRVATHI DRTOA NATHI HU
  • Akhani Dharmendra maneklal May 02, 2025

    B J P AKHANI DHARMENDRA MANEKLAL GUJRAT PATAN SHANKHESWRA GUJRAT SE MANE APOR MENT APO AE SE HU AVISH
  • Akhani Dharmendra maneklal May 02, 2025

    b j p Akhani Dharmendra maneklal gujrat patan shankheswra modi shaheb mate mrvathi drtoa nathi
  • Akhani Dharmendra maneklal May 02, 2025

    b j p Akhani Dharmendra maneklal gujrat patan shankheswra modi shaheb mate modia shaheb mate modia
  • Akhani Dharmendra maneklal May 02, 2025

    B J P AKHANI DHARMENDRA MANEKLAL GUJRAT PATAN SHANKHESWRA MODI SHAHEB MATE HU MRVATHI DRTOA NATHI
  • Akhani Dharmendra maneklal May 02, 2025

    B jP SINGH KE YOGIA SE MANE APOR MENT APO AE SE MANE APOR MENT APO MANE APOMENT NA
  • Akhani Dharmendra maneklal May 02, 2025

    B J P AKHANI DHARMENDRA MANEKLAL GUJRAT PATAN SHANKHESWRA GUJRAT SE HU AVISH
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PMI data: India's manufacturing growth hits 10-month high in April

Media Coverage

PMI data: India's manufacturing growth hits 10-month high in April
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Jammu & Kashmir Chief Minister meets Prime Minister
May 03, 2025

The Chief Minister of Jammu & Kashmir, Shri Omar Abdullah met the Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office handle posted on X:

“CM of Jammu and Kashmir, Shri @OmarAbdullah, met PM @narendramodi.”