നമസ്‌തെ സഹോദരരെ,
ഗുജറാത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാനമായ ഒരു ദിവസമാണ്. ഈ ജോലികള്‍ അതിവേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായി, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍, എംപിമാര്‍ എംഎല്‍എ മാര്‍, വേദിയില്‍ സന്നിഹിതരായിരിക്കുന്ന കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരെ എല്ലാം ഞാന്‍ അനുമോദിക്കുകയാണ്. ലോകത്തിലെ ഏറ്റവും നൂതനമായ വൈദ്യശ്‌സാത്ര സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഇപ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ലഭ്യമാണ്. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ സാമ്പത്തിക ശേഷ്ി ഇല്ലാത്തെ സമൂഹത്തിലെ സാധാരണ പൗരന് ഇത് ഉപകാരപ്പെടും.സഹോദരി സഹോദരന്മാരെ, അവര്‍ക്കെല്ലാം ഈ ഗവണ്‍മെന്റ് ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. മൂന്നര വര്‍ഷം മുമ്പ് ഞാന്‍ ഈ ആശുപത്രിയില്‍ വന്നിരുന്നു. അന്ന് ഇവിടുത്തെ മാതൃ ശിശു ആരോഗ്യ കേന്ദ്രവും 1200 കിടക്കകളോടു കൂടിയ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്യാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഇന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ മെഡിസിറ്റി കാമ്പസ് ഇത്ര വലിയ രൂപത്തിലായിരിക്കുന്നു. അതോടൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസ്, യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാരാ#ഡിയോളജി എന്നിവയുടെ ശേഷിയും സേവന സൗകര്യങ്ങളും വികസിപ്പിക്കുകയാണ്്. ഗുജറാത്ത് കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരത്തില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് നടത്തത്തക്ക വിധത്തില്‍ സൗകര്യങ്ങള്‍ ഉയര്‍ത്തയിട്ടുണ്ട്. സൈബര്‍ നൈഫ് പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ രാജ്യത്ത് ആദ്യമായി ഈ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഗുജറാത്തിനെ പോലെ തന്നെ വികസനത്തിന്റെ ചലനം അതിവേഗത്തിലാകുകയും ധാരാളമാകുകയും ചെയ്യുമ്പോള്‍ ജോലികളും നേട്ടങ്ങളും സമയത്ത് എണ്ണാന്‍ പോലും ബുദ്ധിമുട്ടാകും. ഗുജറാത്തില്‍ നടപ്പിലാക്കുന്ന പലതും എപ്പോഴും രാജ്യത്ത് തന്നെ ആദ്യത്തെതാണ. ഞാന്‍ നിങ്ങള്‍ ഓരോരുത്തരെയും ഗുജറാത്തിലെ ജനങ്ങളെയും ഈ നേട്ടങ്ങളുടെ പേരില്‍ അഭിനന്ദിക്കുകയാണ്. പ്രത്യേകിച്ച് ഈ പദ്ധതികള്‍ കഠിനാധ്വാനത്തിലൂടെ വിജയത്തിലെത്തിച്ച മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലിനെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഭരണ കൂടത്തെയും.
സുഹൃത്തുക്കളെ,
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഗുജറാത്തിന്റെ സുപ്രധാനമായ ഒരു യാത്രയെ കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്.ഇത് അനേകം രോഗങ്ങളില്‍ നിന്നുള്ള സൗഖ്യ യാത്രയാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട ഈ ചടങ്ങില്‍ മോദി എന്തിനാണ് വിവിധ തരം രോഗങ്ങളെ കുറിച്ചു സംസാരിക്കുന്നത് എന്നു നിങ്ങള്‍ അമ്പരന്നേക്കാം. ഇവിടെ പണ്ട് നിലനിന്നിരുന്ന വിവിധ തരം രേഗങ്ങളെ കുറിച്ചു ഞാന്‍ പറയാം. ഞാന്‍ ഡോക്ടറല്ല, പക്ഷെ, എനിക്ക് ഈ രോഗങ്ങള്‍ എല്ലാം സുഖമാക്കിയേ പറ്റൂ. ഗുജറാത്തില്‍ 20 -25 വര്‍ഷങ്ങള്‍ങ്ങള്‍ക്കു മുമ്പ് എത്രമാത്രം രോഗങ്ങളായിരുന്നു പടര്‍ന്നു പിടിച്ചത്. ആരോഗ്യമേഖലയില്‍ പകര്‍ച്ചവ്യാധികളും പിന്നോക്കാവസ്ഥയും മാത്രമെ ഉണ്ടായിരുന്നുള്ളു. രണ്ടാമത്തെത് വിദ്യാഭ്യാസ മേഖലയിലെ അഴിമതികള്‍ ആയിരുന്നു. മൂന്നാമത്തത് ആവശ്യത്തിനുള്ള വൈദ്യുതിയുടെ അഭാവമായിരുന്നു. നാലാം സ്ഥാനത്ത് ജലക്ഷാമം. അഞ്ചാമത് ദുര്‍ഭരമത്തിന്റെ അഴിഞ്ഞാട്ടം. ആറാം സ്ഥാനം നിയമവാഴ്ച്ച ഇല്ലായ്മ. ഒടുവില്‍ ഇവയുടെ എല്ലാം അടിയില്‍ വോട്ടുബാങ്ക് രാഷ്ട്രിയത്തിന്റെ അധാര്‍മികത. ഇവിടെ സന്നിഹിതരായിരിക്കുന്ന മുതിര്‍ന്നവര്‍ക്ക് , കഴിഞ്ഞ തലമുറയിലെ ആളുകള്‍ക്ക് ഇതെല്ലാം ഓര്‍മ്മയുണ്ടായിരിക്കും. ഇതായിരുന്നു 20 25 വര്‍ഷം മുമ്പ് ഗുജറാത്തിലെ സാഹചര്യങ്ങള്‍. വിദ്യാര്‍ത്ഥികള്‍ നല്ല വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിട്ടു പോയി. നല്ല ചികിത്സ ലഭിക്കാന്‍ ജനം ക്ലേശിച്ചു. വൈദ്യുതിക്കായി ജന കാത്തിരുന്നു. എവിടെയും എന്നും അഴിമതിയും ക്രമസമാധാന തകര്‍ച്ചയും ആയിരുന്നു. എന്നാല്‍ ഇന്ന് എല്ലാ വ്യാധികളെയും പിന്നിട്ട് ഗുജറാത്ത് മുന്നിലാണ്. സംസ്ഥാനത്തെ ഓരോ പൗരനെയും രോഗ രോഗവിമുക്തമാക്കുന്നതിനുള്ള പ്രചാരണമാണ് ഇന്ന് നാം നടത്തുന്നത.് അത്യാധുനിക ആശുപത്രിയുടെ കാര്യത്തിലേയ്ക്കു വരുമ്പോഴും ഗുജറാത്ത് രാജ്യത്ത് മുന്നിലാണ്. ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പലപ്പോഴും ഗവണ്‍മെന്റ് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തുമായിരുന്നു. അന്നൊക്കെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ധാരാളം രോഗികള്‍, ഇവിടുത്തെ ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത് കണ്ടിട്ടുണ്ട്.
ഇന്ന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടും സര്‍വകലാശാലകള്‍ കൊണ്ടും ഗുജറാത്തിനു തുല്യം രാജ്യത്ത് മറ്റൊരു സംസ്ഥാനം ഇല്ല. ജല ലഭ്യതയുടെ കാര്യത്തില്‍ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ക്രമസമാധാന വിഷയത്തില്‍ ഗുജറാത്ത് വലിയ പുരോഗതിയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സബ് കാ സാത്, സബ് കാ വികാസ്, സബ് കാ വിശ്വാസ് , സബ്കാ പ്രയാസ് എന്ന മന്ത്രവുമായി ഗുജറാത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് സംസ്ഥാനം ഭരിക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്ന് അഹമ്മദാബാദിലെ ഈ ഹൈ ടെക് മെഡിസിറ്റിയും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളും ഗുജറാത്തിനു തന്നെ പുതിയ ഒരു വിലാസം നല്കിയിരിക്കുന്നു. ഇത് ഒരു ക്ഷേമ സ്ഥാപനം മാത്രമല്ല, ഗുജറാത്തിലെ ജനങ്ങളുടെ സാധ്യതയുടെ പ്രതീകം കൂടിയാണ്. ഈ മെഡിസിറ്റിയില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കും. ലോകത്തിലെ തന്നെ മികച്ച ആരോഗ്യ സേവനം നിങ്ങളുടെ സംസ്ഥാനത്ത് ലഭിക്കുന്നു എന്ന് നിങ്ങള്‍ക്ക് അഭിമാനിക്കുകയുമാവാം. മെഡിക്കല്‍ ടൂറിസ മേഖലയിലും വന്‍ സാധ്യതകള്‍ ഇവിടെ ഉണ്ടാവും.
സുഹൃത്തുക്കളെ
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാവൂ എന്ന് നാം കേട്ടിട്ടുണ്ട്. ഇതു ഗവണ്‍മെന്റുകള്‍ക്കും ബാധകമാണ്. ഗവണ്‍മെന്റിന്റെ മനസ് ആരോഗ്യമുള്ളതല്ലെങ്കില്‍ അതിന്റെ ഉദ്ദേശ്യം വ്യകതമായിരിക്കില്ല. അപ്പോള്‍ സംസ്താനത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ദുര്‍ബലമാകും. 20 -22 വര്‍ഷം മുമ്പ് ഗുജറാത്തിലെ ജനങ്ങള്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല. നിങ്ങള്‍ ചികിത്സ തേടി എത്തുന്ന എല്ലാ ഡോക്ടര്‍മാരും നല്കിയിരുന്ന ഉപദേശം മൂന്നു കാര്യങ്ങളാണ്. മൂന്നു വ്യത്യസ്ഥ മാര്‍ഗ്ഗങ്ങള്‍. ഒന്ന്. നിങ്ങളെ മരുന്നു നല്‍കി സുഖപ്പെടുത്താം. മരുന്ന് ഫലപ്രദമായില്ലെങ്കില്‍ മറ്റൊരു വഴി ശസ്ത്രക്രിയയാണ്. മരുന്നിനൊപ്പം ശസ്ത്ര ക്രിയയും. കുടുംബാംഗങ്ങളോട് പറയും രോഗിയ നല്ലവണ്ണം ശുശ്രൂഷിക്കണം എന്ന്.
സുഹൃത്തുക്കളെ,
ഗുജറാത്തിലെ ആരോഗ്യ രംഗം മെച്ചപ്പെടുത്താന്‍ നമ്മുടെ ഗവണ്‍മെന്റ് ഈ മൂന്നു മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചു. രോഗികല്‍ക്കു നല്‍കിയ ഉപദേശം തന്നെ ഞാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനും നല്‍കി. ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ, എന്നെ സംബന്ധിച്ചിടത്തോളം പഴയ ഗവണ്‍മെന്റ് സംവിധാനത്തില്‍ അത് വലിയ മാറ്റമായിരുന്നു. അഴിമതിക്ക്, അനാസ്ഥയ്ക്ക് നേരെ കത്രികകള്‍ ഉപയോഗിക്കപ്പെട്ടു. ശസ്ത്രക്രിയ തന്നെ. രണ്ടാമത,് മരുന്ന് നല്കി. പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു. ഗവേഷണത്തില്‍ കണ്ടുപിടിത്തങ്ങളില്‍, പുതിയ ആശുപത്രികള്‍ നിര്‍മ്മിച്ചു, ഇത്തരത്തലുള്ള പുതിയ അടിസ്ഥാന സൗകര്യങ്ങള്‍. മൂന്നാമതായി ശുശ്രൂഷ. ഇതായിരുന്നു സുപ്രധാനം. വളരെ ശ്രദ്ധാപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍. നാം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. അവരുടെ അവസ്ഥ പങ്കു വച്ചു. അതീവ വിനയത്തോടെ പറയട്ടെ ഇന്ന് ഗുജറാത്ത് രാജ്യത്തെ ഏറ്റവും സംഘടിതമായ ആരോഗ്യ ക്യാമ്പുകള്‍ നടക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു. അതു മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും. കന്നുകാലികള്‍ക്കും ദന്ത നേത്ര ചികിത്സ ഇവിടെ ഉണ്ട് എന്നു കേള്‍ക്കുമ്പോള്‍ സംസ്ഥാനത്തിനു പുറത്തുള്ളവര്‍ അമ്പരക്കുന്നു.
സഹോദരി സഹോദരന്മാരെ,
നമ്മുടെ പരിശ്രമങ്ങളില്‍ പൊതുജനപങ്കാളിത്തവും ഉള്‍പ്പെടുന്നു. കൊറോണ പ്രതിസന്ധി കാലത്ത് ഞാന്‍ ജി - 20 ഉച്ചകോടിയില്‍ സംസാരിച്ചു. ഭൂമിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. പാവപ്പെട്ടവരെ സഹായിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്തു. കൊറോണ സമയത്ത് നിരവധി രാജ്യങ്ങള്‍ നാലും അഞ്ചും തവണ പ്രതിരോധ കുത്തിവയ്പു നടത്തിയതായി നാം കണ്ടു. എന്നാല്‍ പല പാവപ്പെട്ട രാജ്യങ്ങള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിച്ചില്ല. ഞാന്‍ അവരെ കുറിച്ച് വേദനിച്ചു. ആരും കൊറോണ മൂലം മരിക്കാതിരിക്കാന്‍ ലോകത്തില്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ നമ്മള്‍ തീരുമാനിച്ചു. സംവിധാനം കൂടുതല്‍ ആരോഗ്യകരമായപ്പോള്‍ ഗുജറാത്തിന്റെ ആരോഗ്യ മേഖലയും കൂടുതല്‍ ഓജസുള്ളതായി. രാജ്യത്തെ ജനങ്ങള്‍ ഗുജറാത്തിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സുഹൃത്തുക്കളെ,
സമഗ്രമായ സമീപനത്തോടെ പരിശ്രമങ്ങള്‍ കൂടുതല്‍ ഹൃദ്യമായപ്പോള്‍, അതിന്റെ ഫലവും പതിന്മടങ്ങായി. ഇതാണ് ഗുജറാത്തിന്റെ വിജയ മന്ത്രം. ഇന്ന് ഗുജറാത്തിന് ആശുപത്രികള്‍ ഉണ്ട്, ഡോക്ടര്‍മാര്‍ ഉണ്ട്, ഡോക്ടര്‍മാരാകാന്‍ സ്വ്പനം കാണുന്ന യുവാക്കള്‍ക്ക് അതു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അവസരങ്ങളുണ്ട്. 20 -22 വര്‍ഷങ്ങള്‍ക്കു മുമ്പ് 9 മെഡിക്കല്‍ കോളജുകള്‍ മാത്രമായിരുന്നു ഈ വലിയ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. വെറും 9 മെഡിക്കല്‍ കോളജുകള്‍. മെഡിക്കല്‍ കോളജുകള്‍ കുറച്ചു മാത്രമെയുള്ളു എങ്കില്‍ ചെലവു കുറഞ്ഞ, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും അത്രയെ ഉണ്ടാവുകയുള്ളു. ഇന്ന് 36 മെഡിക്കല്‍ കോളജുകള്‍ സംസ്ഥാനത്ത് സേവനം ചെയ്യുന്നു.
ഗുജറാത്തില്‍ 20 വര്‍ഷം മുമ്പ് ഗവണ്മെന്റ് ആശുപത്രികളില്‍ 15000 കിടക്കകളെ ഉണ്ടായിരുന്നുള്ളു. ഇന്ന് കിടക്കകളുടെ എണ്ണം 60,000 ആയി ഉയര്‍ന്നിരിക്കുന്നു. ഗുജറാത്തിലെ മെഡിക്കല്‍ കോളജുകളില്‍ ആകെ 2200 സീറ്റുകളെ ഉണ്ടായിരുന്നുള്ളു. ഇന്ന് അത് 8500 ആയി ഉയര്‍ന്നു. അവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ ഗുജറാത്തിന്റെ മുക്കിലും മൂലയിലും സേവനം ചെയ്യുന്നു. ഇന്ന് ആരോഗ്യ ഉപ കേന്ദ്രങ്ങള്‍, ശിശു ആരോഗ്യ കേന്ദ്രങ്ങള്‍, പൊത ജനാരോഗ്യ കേന്ദ്രങ്ങള്‍ കൂടാതെ ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളും ഗുജറാത്തിലുടനീളം സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
സഹോദരങ്ങളെ,
ഗുജറാത്തില്‍ ഞാന്‍ പഠിച്ച കാര്യങ്ങളാണ് ഡല്‍ഹിയിലെത്തിയപ്പോള്‍ എനിക്ക് സഹായകരമായത്. അതെ കാഴ്ച്ചപ്പാടോടു കൂടി കേന്ദ്ര ആരോഗ്യ മേഖലയില്‍ നാം പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് നമ്മള്‍ പുതിയ 22 ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങി. ഇതിന്റെ പ്രയോജനവും ഗുജറാത്തിനു ലഭിച്ചു. രാജ്‌കോട്ടിലാണ് ഇതിലെ ആദ്യ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. അത്തരത്തിലാണ് ഗുജറാത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിങ്ങള്‍ നോക്കിക്കോളൂ, വൈദ്യശാസ്ത്ര, ഔഷധ, ജൈവ സാങ്കേതിക ഗവേഷണ പുരോഗതിയുടെ പേരില്‍ ഒരു നാള്‍ ഗുജറാത്ത് ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കും. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ മുഖ്യ ശ്രദ്ധ ഈ മേഖലയില്‍ ആണ്.
സുഹൃത്തുക്കളെ,
വിഭവങ്ങള്‍ പ്രതികരണ ക്ഷമതയുമായി ഒന്നിച്ചു ചേരുമ്പോള്‍ ഗവേഷണ സേവനത്തിനുള്ള മികച്ച മാര്‍ഗ്ഗമാകുന്നു. എന്നാല്‍ അനുകമ്പ ഇല്ലാത്തിടത്ത് വിഭവങ്ങള്‍ അഴിമതിയും സ്വാര്‍ത്ഥതയും വഴി നഷ്ടമാകുന്നു. അതുകൊണ്ടാണ് തുടക്കത്തില്‍ ഞാന്‍ സംവേദനാശക്തിയെ കുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിച്ചത്. ഇപ്പോള്‍ ആ സംവിധാനം മാറിയിരിക്കുന്നു. സുതാര്യവും സംവേദനക്ഷമവുമായ ഈ സംവിധാനമാണ് അഹമ്മദാബാദില്‍ മെഡിസിറ്റി സൃഷ്ടിച്ചതും കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആധുനികവത്ക്കരിച്ചതും. അതെ സമയം ഗുജറാത്തില്‍ എല്ലാ ജില്ലകലിലും കീമോതെറാപ്പി സൗകര്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലുള്ള രോഗികള്‍ക്ക് അതിനായി ഇവിടേയും അവിടെയും ഓടിനടക്കേണ്ട ആവശ്യം വരുന്നില്ല. നിങ്ങള്‍ ഗുജറാത്തില്‍ എവിടെയും ആയിക്കൊള്ളട്ടെ, നിങ്ങളുടെ ജില്ലയില്‍ തന്നെ കീമോ നിങ്ങള്‍ക്കു ലഭിക്കും. വീടിന് ഏറ്റവും അടുത്തു തന്നെ. അതുപോലെയാണ് ഡയാലിസിസ്, എല്ലാ തലൂക്കുകളിലും ഇപ്പോള്‍ ഉണ്ട്. ഗുജറാത്ത് ഗവണ്‍മെന്റ് ഇതിനായി ഡയാലിസിസ് വാനുകള്‍ സജ്ജമാക്കിയിരിക്കുന്നു. അടയന്തിര ഘട്ടത്തില്‍ രോഗിക്ക് വീട്ടിലെത്തി ഈ സേവനം ലഭ്യമാക്കും. ഇന്ന് ഇവിടെ എട്ടു നിലകളുള്ള ഷെല്‍റ്റര്‍ ഹോം ഇവിടെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഡയാലസിസുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ വളരെ മോശമാണ്. ഡയാലസിസ് രോഗിക്ക് കൃത്യ സമയത്തു തന്നെ അതു നടത്തിയരിക്കണം. രാജ്യത്തെ എല്ലാ ജില്ലകളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ അവരോടു പറഞ്ഞു. എന്റെ ആഗ്രഹമാണ് അത്. ഇത് വളരെ വേഗത്തില്‍ നടപ്പാക്കി വരുന്നു. ഗുജറാത്തില്‍ താലൂക്കുകള്‍ തോറും ഇതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.
സഹോദരരെ,
രോഗിയുടെ കുടംബാംഗങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകാതെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നു എന്ന് ഗുജറാത്ത് ഗവണ്‍മെന്റ് ഉറപ്പു വരുത്തുന്നു. ഇപ്രകാരമാണ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം. ഇതാണ് ഇന്ന് രാജ്യത്തിന്റെ മുന്‍ഗണനകളും.
സുഹൃത്തുക്കളെ,
ഗവണ്‍മെന്റ് വളരെ സംവേദനക്ഷമതയുള്ളതായിരിക്കുമ്പോള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ പാവങ്ങള്‍, ഇടത്തരം കുടംബങ്ങള്‍ അമ്മമാര്‍,സഹോദരിമാര്‍ എന്നിവര്‍ക്കാണ് ഏറെ പ്രയോജനം ലഭിക്കുന്നത്. ഗുജറാത്തില്‍ നേരത്തെ മാതൃ ശിശു മരണ നിരക്ക് വലിയ പ്രശ്‌നമായിരുന്നു. അന്നത്തെ ഗവണ്‍മെന്റ് അത് വിധിക്ക് വിട്ടുകൊടുത്തിരിക്കുകയായിരുന്നു. ഇത് നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവന്റെ പ്രശ്‌നമായി നാം ഏറ്റെടുത്തു. അതിനാല്‍ അതിനെ വിധിക്കു വിട്ടുകൊടുക്കാന്‍ പാടില്ല എന്നും തീരുമാനിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഇക്കാര്യത്തില്‍ കൃത്യമായ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഇന്ന് ഗുജറാത്തിലെ മാതൃ ശിശു മരണ നിരക്ക് കുത്തനെ താഴേയ്ക്കു വന്നിരിക്കുന്നു. അമ്മമാരുടെ ജീവനുകള്‍ രക്ഷിക്കപ്പെടുന്നു. ശിശുക്കളും സുരക്ഷിതമായ ലേകത്തിലെയ്ക്കുള്ള അവന്റെ വികസന യാത്രയ്ക്ക് ചുവടുകള്‍ വയ്ക്കുന്നു. ബേട്ടി ബചാവോ, ബേട്ടി പഠാഹോ പ്രചാരണം വഴി നിരവധി മക്കള്‍ സ്‌കൂളുകളില്‍ എത്തിയിരിക്കുന്നു. ഇതിനു പിന്നില്‍ ഗുജറാത്ത് ഗവണ്‍മെന്റിന്റെ ചിരംജീവി, ഖിഖിലാഹത് പോലുള്ള പദ്ധതികളാണ്. ഗുജറാത്തിന്റെ ഈ വിജയം ഇന്ന് രാജ്യത്തെ മുവുവന്‍ മിഷന്‍ ഇന്ദ്രധനുസ്, മാതൃവന്ദനം പോലുള്ള പദ്ധതികളിലേയ്ക്കു നയിക്കുകയാണ്.
സുഹൃത്തുക്കളെ,
ആയൂഷ്മാന്‍ ഭാരത്, പോലുള്ള പദ്ധതികള്‍ രാജ്യമെമ്പാടുമുള്ള പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. ഗുജറാത്തില്‍ ആയൂഷ്മാന്‍ ഭാരത്, മുഖ്യ മന്ത്രി അമൃതം പദ്ധതികള്‍ പാവങ്ങളുടെ ക്ലേശങ്ങളും ഭാരങ്ങളും ലഘൂകരിക്കുന്നു. ഇതും ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശക്തി തന്നെ.
സുഹൃത്തുക്കളെ,
വിദ്യാഭ്യാസവും ആരോഗ്യവുമാണ് വര്‍ത്തമാനവും ഭാവിയും നിര്‍ണ്ണയിക്കുന്ന രണ്ടു മേഖലകള്‍. ഉദാഹരണത്തിന് 2019 ല്‍ ഒരു സിവിള്‍ ആശുപത്രിയില്‍ 1200 കിടക്കകള്‍ ഉണ്ടായിരുന്നു.ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആഗോള മഹാമാരി വന്നു. ഈ ആശുപത്രി വലിയ ചികിത്സാ കേന്ദ്രമായി മാറി. ആ കേന്ദ്രം എത്ര ജീവനുകളെ രക്ഷിച്ചു?. അതുപോലെ അഹമ്മാദാബാദിലെ എഎംസി കളും എസ് വി പി ആശുപത്രിയും 2019 ല്‍ ആരംഭിച്ചതാണ്. കൊറോണ കാലത്ത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇവയും വലിയ പങ്കു വഹിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ ഇത്തരം ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ലെങ്കില്‍ കൊറോണ കാലത്ത് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമായിരുന്നു. നമുക്ക് ഗുജറാത്തിന്റെ വര്‍ത്തമാനവും ഭാവിയും മെച്ചപ്പെടുത്തണം. ഗുജറാത്ത് പുതിയ ഉയരങ്ങളിലേയ്ക്ക് അതിന്റെ വികസന വേഗം വര്‍ധിപ്പിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഇതെ ശക്തിയില്‍ തുടരും. അപ്പോള്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ രാജ്യത്തെ നാം തുടര്‍ന്നും സേവിക്കും.ഞാന്‍ നിങ്ങള്‍ക്ക് ആയുരാരോഗ്യങ്ങള്‍ നേരുന്നു. നിങ്ങളും കുടംബാംഗങ്ങളും ആരോഗ്യത്തോടെ ആയിരിക്കട്ടെ. എല്ലാ ആശംസകളും നേരുന്നു. എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. വളരെ നന്ദി.