ബുന്ദേല്‍ഖണ്ഡിന്റെ പുത്രനായ മേജര്‍ ധ്യാന്‍ചന്ദിനെ അഥവാ ദാദ ധ്യാന്‍ചന്ദിനെ അനുസ്മരിച്ചു
ഉജ്വല പദ്ധതിയിലൂടെ നിരവധി പേരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം മുമ്പത്തേക്കളധികം തിളക്കമാര്‍ന്നതായി: പ്രധാനമന്ത്രി
സഹോദരിമാരുടെ ആരോഗ്യ-സുഖസൗകര്യ-ശാക്തീകരണ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ഉജ്വല യോജന വലിയ പ്രേരകശക്തിയായി: പ്രധാനമന്ത്രി
വീട്, വൈദ്യുതി, വെള്ളം, ശുചിമുറി, പാചകവാതകം, റോഡുകള്‍, ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ പരിഹാരം കാണാമായിരുന്നു: പ്രധാനമന്ത്രി
ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉജ്വല 2.0 പദ്ധതി പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും: പ്രധാനമന്ത്രി
ഇന്ധനത്തിലെ സ്വയംപര്യാപ്തത, രാജ്യത്തിന്റെ വികസനം, ഗ്രാമങ്ങളുടെ വികസനം എന്നിവയ്ക്കായുള്ള യന്ത്രമാണ് ജൈവ ഇന്ധനം: പ്രധാനമന്ത്രി
വര്‍ധിതശേഷിയുള്ള ഇന്ത്യയെന്ന നിലയിലേക്കു മുന്നേറുന്നതില്‍ സഹോദരിമാര്‍ക്കു സവിശേഷ പങ്കുവഹിക്കാനുണ്ട്: പ്രധാനമന്ത്രി

നമസ്കാരം,

 ഇപ്പോൾ എല്ലാ അമ്മമാരോടും സഹോദരിമാരോടും സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു.  കുറച്ച് ദിവസങ്ങൾക്ക് ശേഷം രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, എനിക്ക് അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം മുൻകൂട്ടി ലഭിച്ചു.  രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട, ദളിത്, പിന്നോക്ക, ആദിവാസി കുടുംബങ്ങളുടെ സഹോദരിമാർക്ക് മറ്റൊരു സമ്മാനം നൽകാൻ ഇന്ന് എനിക്ക് അവസരം ലഭിച്ചു.  ഉജ്ജ്വല പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി ഇന്ന് പല സഹോദരിമാർക്കും സൗജന്യ ഗ്യാസ് കണക്ഷനും ഗ്യാസ് സ്റ്റൗവും ലഭിക്കുന്നുണ്ട്.  എല്ലാ ഗുണഭോക്താക്കളെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.

മഹോബയിൽ സന്നിഹിതനായിരിക്കുന്ന  കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ഹർദീപ് സിംഗ് പുരി ജി , യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, എന്റെ  മന്ത്രിസഭയിലെ മറ്റൊരു സഹപ്രവർത്തകൻ രാമേശ്വർ തെലി ജി, ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജി, ഡോ. ദിനേശ് ശർമ്മ ജി, യു.പി സർക്കാരിന്റെ മുഴുവൻ  മന്ത്രിമാരെ,  പാർലമെന്റിലെ  സഹപ്രവർത്തകരെ, എല്ലാ ബഹുമാനപ്പെട്ട എംഎൽഎമാരെ , എന്റെ സഹോദരങ്ങളെ ,

 ഉജ്ജ്വല പദ്ധതിയിലൂടെ ജീവിതം പ്രകാശിച്ച ആളുകളുടെയും സ്ത്രീകളുടെയും എണ്ണം അഭൂതപൂർവമാണ്.  ഈ പദ്ധതി 2016 ൽ ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്നും, സ്വാതന്ത്ര്യസമരത്തിന്റെ തുടക്കക്കാരനായ മംഗൽ പാണ്ഡെയുടെ നാട്ടിൽ നിന്നാണ് ആരംഭിച്ചത്.  ഇന്ന് ഉജ്ജ്വലയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് യുപിയുടെ ധീരദേശമായ മഹോബയിൽ നിന്നാണ്.  മഹോബയോ  ബുന്ദേൽഖണ്ഡോ ആകട്ടെ, ഇവ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള ആവേശകരമായ സ്ഥലങ്ങളാണ്.  റാണി ലക്ഷ്മിഭായ്, റാണി ദുർഗാവതി, മഹാരാജ ഛത്രാസൽ, വീർ അൽഹ, ഉദൽ തുടങ്ങി നിരവധി ധീരന്മാരുടെ വീരഗാഥകളുടെ സുഗന്ധം ഇവിടെയുള്ള ഓരോ കണത്തിനും ഉണ്ട്.  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം  ആഘോഷിക്കുന്ന സമയത്ത്, ഈ സംഭവം നമ്മുടെ മഹത് വ്യക്തിത്വങ്ങളെ ഓർക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ്.

 സുഹൃത്തുക്കളെ,

 ഇന്ന് ഞാൻ ബുന്ദേൽഖണ്ഡിലെ മറ്റൊരു മഹത്തായ പ്രതിഭയെ ഓർക്കുന്നു - മേജർ ധ്യാൻ ചന്ദ്, നമ്മുടെ  ദാദ ധ്യാൻ ചന്ദ്. രാജ്യത്തെ ഏറ്റവും ഉയർന്ന കായിക അവാർഡിന്റെ പേര് ഇപ്പോൾ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് ആണ്.  ഇപ്പോൾ ഖേൽ രത്‌നയുമായി ബന്ധപ്പെട്ട ദാദയുടെ പേര്, ഒളിമ്പിക്‌സിലെ നമ്മുടെ യുവതാരങ്ങളുടെ അസാധാരണ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് കോടി യുവാക്കൾക്ക് പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.  ഇത്തവണ നമ്മുടെ കളിക്കാർ മെഡലുകൾ നേടുക മാത്രമല്ല, പല 
ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് മികച്ച ഭാവിക്കായി ഒരു  തുടക്കം നൽകുകയും ചെയ്തു.

 സഹോദരീ സഹോദരന്മാരെ,

 സ്വാതന്ത്ര്യത്തിന്റെ 75 -ാം വർഷമാണ് നാം ആഘോഷിക്കുന്നത് .  എന്നാൽ കഴിഞ്ഞ ഏഴര പതിറ്റാണ്ടിന്റെ പുരോഗതി പരിശോധിച്ചാൽ, പല പതിറ്റാണ്ടുകൾക്കു മുൻപേ  മാറ്റാൻ കഴിയുന്ന ചില സാഹചര്യങ്ങളുണ്ടായിരുന്നു എന്ന്  നമുക്ക് തോന്നും.  വീട്, വൈദ്യുതി, വെള്ളം, ശുചിമുറി, ഗ്യാസ്, റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങി നിരവധി അടിസ്ഥാന ആവശ്യങ്ങൾ ഉണ്ടായിരുന്നു, അതിനായി പതിറ്റാണ്ടുകളായി രാജ്യത്തെ പൗരന്മാർക്ക്  കാത്തിരിക്കേണ്ടി വന്നു.  ഇത് ദുരന്തമാണ്.  നമ്മുടെ അമ്മമാരും സഹോദരിമാരുമാണ് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ചത് ...കുടിലിന്റെ മേൽക്കൂര ചോർന്നതിനാൽ പ്രശ്നം നേരിടേണ്ടിവരുന്നത് അമ്മയാണ്.  വൈദ്യുതി ഇല്ലാത്തതിനാൽ പ്രശ്നം നേരിടേണ്ടിവരുന്നത് അമ്മയാണ്.  മലിനമായ വെള്ളം മൂലം കുടുംബം രോഗബാധിതരാകുകയാണെങ്കിൽ, അമ്മയ്ക്ക് പരമാവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും.  അമ്മമാർക്കും പെൺമക്കൾക്കും ഒരു പ്രശ്നമുണ്ട്, കാരണം ശുചിമുറി അഭാവം കാരണം ഇരുട്ട്  വരാൻ അവർ കാത്തിരിക്കേണ്ടിവരും.  സ്കൂളിൽ പ്രത്യേക ടോയ്ലറ്റ് ഇല്ലെങ്കിൽ, നമ്മുടെ പെൺമക്കൾക്ക് ഒരു പ്രശ്നമുണ്ട്.  ചുട്ടുപൊള്ളുന്ന ചൂടിൽ അടുക്കളയിലെ അടുപ്പിനടുത്ത് അമ്മ കണ്ണുകൾ തിരുമ്മുന്ന കാഴ്ച കണ്ട് ഞങ്ങളെപ്പോലെ പല തലമുറകളും വളർന്നു.

 

സുഹൃത്തുക്കളെ ,

ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിലേക്ക് നീങ്ങാൻ കഴിയുമോ? അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാത്രം നമ്മൾ നമ്മുടെ ഊർജ്ജം ചെലവഴിക്കുമോ? അടിസ്ഥാന സൗകര്യങ്ങൾക്കായി ശ്രമം , തുടരുകയാണെങ്കിൽ ഒരു കുടുംബം, ഒരു സമൂഹം അവരുടെ വലിയ സ്വപ്നങ്ങൾ എങ്ങനെ നിറവേറ്റും? ആത്മവിശ്വാസമില്ലാതെ ഒരു രാജ്യം എങ്ങനെ സ്വാശ്രയത്വം കൈവരിക്കും?

സഹോദരീ സഹോദരന്മാരെ,

2014 -ൽ സേവനം ചെയ്യാൻ രാജ്യം ഞങ്ങൾക്ക് അവസരം നൽകിയപ്പോൾ, ഞങ്ങൾ ഈ ചോദ്യങ്ങൾ സ്വയം ചോദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണേണ്ടതുണ്ടെന്ന് വളരെ വ്യക്തമായിരുന്നു. വീടും അടുക്കളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആദ്യം പരിഹരിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെ പെൺമക്കൾക്ക് വീടുകളിൽ നിന്നും അടുക്കളകളിൽ നിന്നും പുറത്തു വരാനും  രാഷ്ട്ര നിർമ്മാണത്തിൽ വ്യാപകമായി സംഭാവന ചെയ്യാനുമാകൂ. അതിനാൽ, പരിഹാരങ്ങൾ കണ്ടെത്താൻ കഴിഞ്ഞ 6-7 വർഷങ്ങളിൽ  ഒരു മിഷൻ മോഡിൽ ഞങ്ങൾ പ്രവർത്തിച്ചു
. സ്വച്ഛ് ഭാരത് മിഷന് കീഴിൽ രാജ്യമെമ്പാടും കോടിക്കണക്കിന് ശുചിമുറികൾ  നിർമ്മിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2 കോടിയിലധികം പാവപ്പെട്ടവര്ക്ക്  വീടുകൾ നിർമ്മിച്ചു. ഈ വീടുകളുടെ ഭൂരിഭാഗവും ഞങ്ങളുടെ സഹോദരിമാരുടേതാണ്. ഞങ്ങൾ ആയിരക്കണക്കിന് കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിക്കുകയും സൗഭാഗ്യ യോജനയിലൂടെ ഏകദേശം 3 കോടി കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകുകയും ചെയ്തു. ആയുഷ്മാൻ ഭാരത് പദ്ധതി 50 കോടിയിലധികം ആളുകൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്നു. മാതൃ വന്ദന യോജന പ്രകാരം ഗർഭിണികൾക്ക്  പ്രതിരോധ കുത്തിവയ്പ്പിനും പോഷകസമൃദ്ധമായ ഭക്ഷണത്തിനും ആയിരക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കുന്നു. കോടിക്കണക്കിന് സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകൾ ജൻ ധൻ യോജനയിൽ ആരംഭിച്ചു, അതിൽ കൊറോണ കാലത്ത് സർക്കാർ ഏകദേശം 30,000 കോടി രൂപ നിക്ഷേപിച്ചു. ഇപ്പോൾ നമ്മുടെ ഗ്രാമീണ കുടുംബങ്ങളിലെ സഹോദരിമാർക്ക് ജൽ ജീവൻ മിഷൻ വഴി പൈപ്പുകളിൽ നിന്ന് ശുദ്ധജലം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

സുഹൃത്തുക്കളെ ,

ഉജ്ജ്വല യോജന ,സഹോദരിമാരുടെ ആരോഗ്യം, സൗകര്യം, ശാക്തീകരണം എന്നിവ ഉറപ്പുവരുത്തുന്നതിൽ വലിയ ഊന്നൽ നൽകിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എട്ട് കോടി പാവപ്പെട്ട, ദളിത്, പിന്നാക്ക, ആദിവാസി കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി. കൊറോണ കാലഘട്ടത്തിൽ അതിന്റെ ഗുണങ്ങൾ ഞങ്ങൾ കണ്ടു.  ബിസിനസുകൾ ഇല്ലാതിരുന്നപ്പോൾ , കോടിക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് മാസങ്ങളോളം സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകി., പ്രതിസന്ധി ഘട്ടങ്ങളിൽ ഉജ്ജ്വല പദ്ധതി  ഇല്ലായിരുന്നെങ്കിൽ നമ്മുടെ പാവപ്പെട്ട സഹോദരിമാരുടെ അവസ്ഥ എന്തായിരിക്കും.സങ്കൽപ്പിക്കൂ ?

സുഹൃത്തുക്കളെ ,

ഉജ്ജ്വല പദ്ധതിയുടെ മറ്റൊരു പ്രത്യേകത , എൽപിജി ഗ്യാസുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ രാജ്യം മുഴുവൻ വിപുലീകരിച്ചു എന്നതാണ്. കഴിഞ്ഞ 6-7 വർഷത്തിനുള്ളിൽ, 11,000-ലധികം പുതിയ എൽപിജി വിതരണ കേന്ദ്രങ്ങൾ രാജ്യത്തുടനീളം തുറന്നു. 2014 ൽ ഉത്തർപ്രദേശിൽ മാത്രം 2,000 -ൽ താഴെ വിതരണ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അത് 4,000 -ത്തിലധികം കവിഞ്ഞു. ഇതുമൂലം ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിച്ചു, രണ്ടാമതായി, മുമ്പ് ഗ്യാസ് കണക്ഷനുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അത്  ലഭിച്ചു. ഈ ശ്രമങ്ങൾ കൊണ്ടാണ് ഇന്ത്യയിലെ ഗ്യാസ് കവറേജ് 100%എന്നതിന് വളരെ അടുത്തത്. 2014 വരെ രാജ്യത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഗ്യാസ് കണക്ഷനുകൾ കഴിഞ്ഞ 7 വർഷങ്ങളിൽ നൽകിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന സിലിണ്ടറുകളുടെ ബുക്കിംഗിന്റെയും വിതരണത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്

സഹോദരീ  സഹോദരന്മാരെ ,

ഉജ്ജ്വല പദ്ധതിയിൽ നിലവിലുള്ള സൗകര്യങ്ങളിലേക്ക് ഇന്ന് ഒരു സൗകര്യം കൂടി ചേർക്കുന്നു. യുപിയിലുടനീളവും ബുണ്ടേൽഖണ്ഡ് ഉൾപ്പെടെയും  മറ്റിടങ്ങളിൽ  നിന്നുമുള്ള ഞങ്ങളുടെ സഖാക്കൾ പലരും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് , ജോലിക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. എന്നാൽ അവർ വിലാസത്തിന്റെ തെളിവ് പ്രശ്നം നേരിടുന്നു. ഉജ്ജ്വല പദ്ധതിയുടെ രണ്ടാം ഘട്ടം അത്തരം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പരമാവധി ആശ്വാസം നൽകാൻ പോകുന്നു. ഇപ്പോൾ എന്റെ തൊഴിലാളികളായ സഹപ്രവർത്തകർ വിലാസത്തിന്റെ തെളിവിനായി അലയേണ്ടതില്ല. നിങ്ങളുടെ സത്യസന്ധതയിൽ സർക്കാരിന് പൂർണ വിശ്വാസമുണ്ട്.  നിങ്ങളുടെ വിലാസത്തിന്റെ സ്വയം പ്രഖ്യാപനം  എഴുതി നൽകിയാൽ മതി, നിങ്ങൾക്ക് ഗ്യാസ് കണക്ഷൻ ലഭിക്കും.

സുഹൃത്തുക്കളെ ,

നിങ്ങളുടെ അടുക്കളയിൽ  വെള്ളമെത്തിക്കുന്നത് പോലെ, ഇപ്പോൾ പൈപ്പ് വഴി ഗ്യാസ് നൽകാനുള്ള ദിശയിലാണ് സർക്കാർ പ്രവർത്തിക്കുന്നത്,   ഈ PNG ,സിലിണ്ടറിനേക്കാൾ വളരെ വിലകുറഞ്ഞതാണ്. ഉത്തർപ്രദേശ് ഉൾപ്പെടെ കിഴക്കൻ ഇന്ത്യയിലെ പല ജില്ലകളിലും പിഎൻജി കണക്ഷനുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. ആദ്യഘട്ടത്തിൽ, യുപിയിലെ 50 ലധികം ജില്ലകളിലായി 21 ലക്ഷത്തോളം വീടുകൾ ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. അതുപോലെ, സി‌എൻ‌ജി അടിസ്ഥാനമാക്കിയുള്ള ഗതാഗതത്തിനായി ഒരു വലിയ ശ്രമം നടക്കുന്നു.

സഹോദരീ സഹോദരന്മാരെ,

സ്വപ്നങ്ങൾ വലുതാകുമ്പോൾ, അവ നേടിയെടുക്കാനുള്ള ശ്രമങ്ങളും ഒരുപോലെ വലുതായിരിക്കണം. ഇന്ന് ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച്, നമ്മുടെ ലക്ഷ്യങ്ങൾ വീണ്ടും ഓർക്കേണ്ടതുണ്ട്. ജൈവ ഇന്ധന മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരു ചെറിയ ഡോക്യുമെന്ററി ഞങ്ങൾ കണ്ടു. ജൈവ ഇന്ധനം ശുദ്ധമായ ഇന്ധനം മാത്രമല്ല; ഇന്ധന മേഖലയിൽ സ്വാശ്രയത്വം ലഭിക്കുന്നതിനും , രാജ്യത്തിന്റെയും ഗ്രാമങ്ങളുടെയും  വികസനത്തിന്റെ  ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു മാധ്യമം കൂടിയാണ് ഇത്. ഗാർഹിക, കാർഷിക മാലിന്യങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നുംഅഴുകിയ  ധാന്യങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്ന ഊർജ്ജമാണ് ജൈവ ഇന്ധനം. ജൈവ-ഇന്ധന-എഥനോൾ ലക്ഷ്യങ്ങളിൽ രാജ്യം പ്രവർത്തിക്കുന്നു. കഴിഞ്ഞ 6-7 വർഷങ്ങളിൽ, പെട്രോളിൽ 10 ശതമാനം എഥനോൾ ലയിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ വളരെ അടുത്തു. അടുത്ത 4-5 വർഷങ്ങളിൽ, 20 ശതമാനം മിശ്രണം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഞങ്ങൾ നീങ്ങുകയാണ്. 100% എഥനോളിൽ പ്രവർത്തിക്കുന്ന  വാഹനങ്ങൾ രാജ്യത്ത് നിർമ്മിക്കുകയെന്നതും ലക്ഷ്യമാണ്.

സുഹൃത്തുക്കളെ ,

എഥനോൾ യാത്രാച്ചെലവ് കുറയ്ക്കുകയും , പരിസ്ഥിതി സുരക്ഷിതമാക്കുകയുക ചെയ്യും . എന്നാൽ ഏറ്റവും വലിയ നേട്ടം നമ്മുടെ കർഷകർക്കും യുവാക്കൾക്കും, പ്രത്യേകിച്ച് യുപിയിൽ നിന്നുള്ളവർക്ക്  ലഭിക്കും. കരിമ്പിൽ നിന്ന് എഥനോൾ ഉണ്ടാക്കാൻ അവസരമുണ്ടാകുമ്പോൾ, കരിമ്പ് കർഷകർക്ക് കൂടുതൽ പണം ലഭിക്കും, അതും കൃത്യസമയത്ത്. കഴിഞ്ഞ വർഷം മാത്രം 7000 കോടി രൂപയുടെ എഥനോൾ ,യുപിയിലെ എഥനോൾ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി. വർഷങ്ങളായി, എഥനോൾ, ബയോ ഇന്ധനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി യൂണിറ്റുകൾ യുപിയിൽ സ്ഥാപിക്കപ്പെട്ടു. കരിമ്പിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കംപ്രസ് ചെയ്ത ബയോഗ്യാസ് നിർമ്മിക്കുന്നതിന്, യുപിയിലെ 70 ജില്ലകൾ സിബിജി പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.  കാർഷിക അവശിഷ്ടങ്ങളിൽ നിന്നും കച്ചിക്കുറ്റികളിൽ   നിന്നും ജൈവ ഇന്ധനം വികസിപ്പിക്കുന്നതിനാണ് ഇപ്പോൾ മൂന്ന് വലിയ സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ രണ്ടെണ്ണം ഉത്തർപ്രദേശിലെ ബദൗണിലും ഗോരഖ്പൂരിലും ഒരെണ്ണം പഞ്ചാബിലെ ബതിന്ദയിലും നിർമ്മിക്കുന്നു. ഈ പദ്ധതികളിലൂടെ, കർഷകർക്ക് മാലിന്യത്തിന് പണം ലഭിക്കും, ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കും, പരിസ്ഥിതിയും സംരക്ഷിക്കപ്പെടും.
സുഹൃത്തുക്കളെ ,

അതുപോലെ, മറ്റൊരു പ്രധാന പദ്ധതി  ഉണ്ട്, ഗോബർധൻ യോജന. ഈ പദ്ധതി ചാണകത്തിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഗ്രാമങ്ങളിൽ ശുചിത്വം കൊണ്ടുവരും, ക്ഷീരമേഖലയ്ക്ക് ഉപയോഗപ്രദമല്ലാത്തതും പാൽ നൽകാത്തതുമായ മൃഗങ്ങളും ലാഭകരമാകും. യോഗി ജിയുടെ സർക്കാർ നിരവധി ഗോ ശാലകളും (പശു വളർത്തൽ കേന്ദ്രം ) നിർമ്മിച്ചിട്ടുണ്ട്. പശുക്കളെ പരിപാലിക്കുന്നതിനും കർഷകരുടെ വിളകൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു പ്രധാന ശ്രമമാണിത്.

സുഹൃത്തുക്കളെ ,

അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുത്ത്, മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നം നിറവേറ്റുന്നതിലേക്കാണ് ഇപ്പോൾ രാജ്യം നീങ്ങുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ ഈ സാധ്യത പലമടങ്ങ്  നാം  വർദ്ധിപ്പിക്കേണ്ടതുണ്ട്. കഴിവുള്ള ഒരു ഇന്ത്യയുടെ ഈ നിശ്ചയദാർഡ്യത്തിലൂടെ  നമ്മൾ ഒരുമിച്ച് ഇത് യാഥാർഥ്യമാക്കേണ്ടതുണ്ട് .  ഇതിൽ സഹോദരിമാർക്ക് ഒരു പ്രത്യേക പങ്കുണ്ട്. ഉജ്ജ്വലയിലെ എല്ലാ ഗുണഭോക്താക്കളായ സഹോദരിമാർക്കും ഒരിക്കൽ കൂടി എന്റെ ആശംസകൾ അറിയിക്കുന്നു. രക്ഷാബന്ധൻ എന്ന പുണ്യ ഉത്സവത്തിന് മുന്നോടിയായി അമ്മമാർക്കും സഹോദരിമാർക്കും ഈ സേവനം ചെയ്യാൻ  അവസരം ലഭിച്ചതിൽ ഞാൻ അനുഗൃഹീതനാണ്  . 130 കോടി പൗരന്മാർ , ഗ്രാമീണർ , ദരിദ്രർ, കർഷകർ, ദലിതർ, പിന്നോക്കക്കാർ എന്നിവരെ സേവിക്കുന്നതിനായി  പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കാൻ നിങ്ങളുടെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടായിരിക്കട്ടെ. ഈ ആഗ്രഹത്തോടെ, നിങ്ങൾക്ക് ആശംസകൾ. വളരെയധികം നന്ദി !

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Double engine govt becoming symbol of good governance, says PM Modi

Media Coverage

Double engine govt becoming symbol of good governance, says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government