Published By : Admin |
September 15, 2020 | 12:01 IST
Share
In the coming years, Bihar will be among those states of the country, where every house will have piped water supply: PM Modi
Urbanization has become a reality today: PM Modi
Cities should be such that everyone, especially our youth, get new and limitless possibilities to move forward: PM Modi
ബീഹാറിലെ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍, ബിഹാറിന്റെ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സുഹൃത്തുക്കളായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ രവിശങ്കര്‍ പ്രസാദ്, കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ മറ്റ് അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!
സുഹൃത്തുക്കളെ,
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന നാലു പദ്ധതികളില്‍ ബ്യൂറിലെയും പാട്‌നാ നഗരത്തിലെ കാര്‍മലിചക്കിലേയും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും അമൃത് പദ്ധതിക്ക് കീഴിലുള്ള സിവാന്‍, ചാപ്രാ എന്നിവിടങ്ങളിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ മൂംഗര്‍, ജമാല്‍പൂര്‍ എന്നിവിടങ്ങളിലെ ജലദൗര്‍ലഭ്യത്തെ അഭിസംബോധനചെയ്യുന്നതിനും മുസാഫൂറില്‍ നമാമി ഗംഗയുടെ കീഴിലുള്ള നദീമുഖ വികസന പദ്ധതിക്കും ഇന്ന് തറക്കല്ലിടുന്നുമുണ്ട്. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും ഒപ്പം നഗരങ്ങളില്‍ താമസിക്കുന്ന ഇടത്തരക്കാരുടെയും ജീവിതം സുഖകരമാക്കുന്നതിനുള്ള വാഗ്ദാനം ചെയ്യുന്ന ഈ പുതിയ പദ്ധതികള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
സുഹൃത്തുക്കളെ,
ഇന്ന് ഒരു വിശേഷ ദിവസത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് നമ്മള്‍ എഞ്ചിനിയര്‍മാരുടെ ദിവസം ആഘോഷിക്കുകയാണ്. രാജ്യത്തെ ഏറ്റവും മഹാനായ എഞ്ചിനീയറായിരുന്ന ശ്രീ വിശ്വേശരയ്യയുടെ ജന്മവാര്‍ഷികത്തെ അടയാളപ്പെടുത്തുന്നതാണ് ഈ ദിവസം. അദ്ദേഹത്തിന്റെ സ്മരണയിലാണ് ഈ ദിവസം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ രാജ്യവും ലോകവും നിര്‍മ്മിക്കുന്നതിനായി നമ്മുടെ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തിലുള്ള സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനത്തിലുള്ള സമര്‍പ്പണവും, അല്ലെങ്കില്‍ ശരിയായ വീക്ഷണവും, ഒരു പ്രത്യേക തിരിച്ചറിവും ലോകത്ത് ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതൊരു വസ്തുതയാണ്, നമ്മുടെ എഞ്ചിനീയര്‍മാര്‍ രാജ്യത്തിന്റെ വികസനവും 130 കോടി പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തലിനുമായി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നു എന്ന വസ്തുതയില്‍ നമ്മള്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഞാന്‍ എല്ലാ എഞ്ചിനീയര്‍മാരെയും അവരുടെ സൃഷ്ടിപരമായ കരുത്തിനേയും വണങ്ങുന്നു. രാഷ്ട്ര നിര്‍മ്മാണത്തില്‍ ബീഹാറും ഒരു സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉയരങ്ങള്‍ നല്‍കിയ ലക്ഷക്കണക്കിന് എഞ്ചിനീയര്‍മാരെ ബീഹാറും സൃഷ്ടിച്ചിട്ടുണ്ട്. കണ്ടുപിടുത്തങ്ങളുടെയും നൂതനാശയങ്ങളുടെയും പര്യായമാണ് ബീഹാര്‍ എന്ന ഭൂമി. ഓരോവര്‍ഷവും രാജ്യത്തെ ശ്രേഷ്ഠമായ എഞ്ചീനീയറിംഗ് സ്ഥാപനങ്ങളില്‍ ബീഹാറിന്റെ പുത്രന്മാര്‍ എത്തപ്പെടുകയും അവര്‍ തിളങ്ങുകയും ചെയ്യുന്നുണ്ട്. ഇന്ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബീഹാറിലെ എഞ്ചിനീയര്‍മാര്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുകയാണ്. ഞാന്‍ ബീഹാറിലെ എല്ലാ എഞ്ചീനീയര്‍മാരെയൂം പ്രത്യേകിച്ച് ഈ എഞ്ചീനീയര്‍മാരുടെ ദിവസത്തില്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ചരിത്രനഗരങ്ങളുടെ ഭൂമിയാണ് ബീഹാര്‍. ഇവിടെയുള്ള നഗരങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സമ്പന്നമായ പാരമ്പര്യമുണ്ട്. പുരാതന ഇന്ത്യയില്‍ ഗംഗയുടെ തീരത്തിന് ചുറ്റും സാമ്പത്തിക, സാംസ്‌ക്കാരിക, രാഷ്ട്രീയ അഭിവൃദ്ധിയും സമ്പന്നമായ നഗരങ്ങളും വികസിച്ചിരുന്നു. എന്നാല്‍ നീണ്ടനാളത്തെ അടിമത്തം ഈ പൈതൃകത്തിന് വലിയ നാശമുണ്ടാക്കി. സ്വാതന്ത്ര്യത്തിന് ചില പതിറ്റാണ്ടുകൾക് ശേഷം, വലിയവരും വീക്ഷണമുള്ളവരുമായ നേതാക്കള്‍ ബീഹാറിനെ നയിക്കുകയും കോളനിവല്‍ക്കരണത്തിന്റെ കാലത്തുണ്ടാക്കിയ വൈകൃതങ്ങള്‍ മാറ്റുന്നതിന് അവര്‍ കഴിയുന്നത്ര പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബീഹാറിലെ അടിസ്ഥാനപരമായ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും, ആധുനിക സൗകര്യങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം മുൻഗണനകളും പ്രതിജ്ഞാബദ്ധതയുമൊക്കെ മറ്റ് പലതിലേക്കും തിരിഞ്ഞ ഒരുകാലവും ഉണ്ടായിരുന്നു. അതിന്റെ ഫലമായി സംസ്ഥാനത്തിന്റെ ഭരണത്തില്‍ നിന്നും ശ്രദ്ധ മാറിപ്പോയി. അതിന്റെ ഫലമായി ബീഹാറിലെ ഗ്രാമങ്ങള്‍ കൂടുതല്‍ അധഃപതിക്കുകയും ഒരിക്കല്‍ അഭിവൃദ്ധിയുടെ ചിഹ്‌നമായിരുന്ന നഗരങ്ങളിലെ പശ്ചാത്തലസൗകര്യങ്ങള്‍ കാലത്തിന്റെ മാറ്റത്തിനും വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും അനുസരിച്ച് കാലാനുസൃതവുമാക്കിയില്ല. റോഡ്, വരികള്‍, കുടിവെള്ളം, സ്വീവേജ് തുടങ്ങിയതരത്തിലുള്ള നിരവധി അടിസ്ഥാന പ്രശ്‌നങ്ങളെ ഒന്നുകില്‍ അവഗണിക്കുകയോ അല്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വശങ്ങള്‍ അഴിമതിയില്‍ കുരുങ്ങുകയോ ചെയ്തു.
|
സുഹൃത്തുക്കളെ,
സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ ഭരണസംവിധാനത്തെ അതിജീവിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയം സംവിധാനത്തെ അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍, സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ചൂഷണചെയ്യപ്പെട്ട വിഭാഗങ്ങളിലായിരിക്കും അതിന്റെ പ്രത്യാഘാതം വലുതായി ഉണ്ടാക്കുക. ബീഹാറിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി ഈ വേദന സഹിച്ചു. വെള്ളം, സ്വീവേജ് തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കുമ്പോള്‍, നമ്മുടെ അമ്മാമാരും സഹോദരിമാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്, പാവപ്പെട്ടവര്‍ ബുദ്ധിമുട്ടും, ദളിതര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും, പിന്നോക്കവും ഏറ്റവും പിന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്കും കഷ്ടതകളുണ്ടാകും. മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരാകുന്ന ജനങ്ങള്‍ അസുഖങ്ങള്‍ക്ക് ഇരകളാകും. ആ അവസ്ഥയില്‍ സമ്പാദിക്കുന്നതിലെ നല്ലൊരുപങ്കും ചികിത്സയ്ക്കായി വിനിയോഗിക്കേണ്ടിയും വരും. ചിലപ്പോള്‍ കുടുംബങ്ങള്‍ നിരവധി വര്‍ഷങ്ങള്‍ കടത്തില്‍ മൂടപ്പെട്ടുകിടക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തില്‍ ബീഹാറിലെ വലിയൊരുവിഭാഗം ആളുകള്‍ വായ്പ, അസുഖം, നിസ്സഹായവസ്ഥ, നിരക്ഷരത എന്നിവ തങ്ങളുടെ വിധിയായി കരുതി സ്വീകരിക്കേണ്ടിവന്നു. ഒരുതരത്തില്‍ ഗവണ്‍മെന്റിന്റെ തെറ്റായ മുന്‍ഗണനകള്‍ മൂലം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ആഴത്തിലുള്ള മുറിവേറ്റു. പാവപ്പെട്ടവര്‍ ഇതിനെക്കാള്‍ മോശമായ മറ്റെന്ത് അനുഭവമാണുണ്ടാകുക?
സുഹൃത്തുക്കളെ,
നിതീഷ്ജിയും സുശീല്‍ജിയും അദ്ദേഹത്തിന്റെ ടീമും കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി സമൂഹത്തിലെ ഈ ദുര്‍ബല വിഭാഗത്തില്‍ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്. പ്രത്യേകിച്ചും പുത്രിമാരുടെ വിദ്യാഭ്യാസത്തിന് നല്‍കിയ മുന്‍ഗണനയും സമുഹത്തിലെ പിന്നോക്ക-ചൂഷക വിഭാഗങ്ങളുടെ പഞ്ചായത്തി രാജ് ഉള്‍പ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പങ്കാളിത്തവും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ട്. 2014 മുതല്‍ പശ്ചാത്തലസൗകര്യ വികസന പദ്ധതികളുടെ മുഴുവന്‍ നിയന്ത്രണവും ഗ്രാമപഞ്ചായത്തുകള്‍ക്കോ, പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്കോ നല്‍കി. ഇപ്പോള്‍ പ്രാദേശിക ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതികളുടെ ആസൂത്രണം മുതല്‍ നടപ്പിലാക്കലും നടത്തിപ്പുമൊക്കെ പ്രാദേശിക ഭരണസംവിധാനങ്ങളാണ് ചെയ്യുന്നത്. അതാണ് കേന്ദ്ര-ബീഹാര്‍ ഗവണ്‍മെന്റുകളുടെ സംയുക്ത പരിശ്രമത്തിലൂടെ ബീഹാറിലെ നഗരങ്ങളിലെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, സ്വീവേജ് എന്നിവയുടെ പശ്ചാത്തലസൗകര്യം തുടര്‍ച്ചയായി മെച്ചപ്പെടുന്നത്. അമൃത് മിഷനു കീഴിലും സംസ്ഥാന ഗവണ്‍മെന്റിന്റെ പദ്ധതികളിലും കൂടി കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി ബീഹാറിലെ നഗരപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ കുടിവെള്ളസൗകര്യവുമായി ബന്ധിപ്പിച്ചു. എല്ലാ കുടുംബങ്ങളിലും പൈപ്പവെള്ളം വിതരണം ലഭിക്കുന്ന രാജ്യത്തെ സംസ്ഥാനങ്ങളോടൊപ്പം വരുംവര്‍ഷങ്ങളില്‍ ബീഹാറും ഉള്‍പ്പെടും. ഇത് ബീഹാറിന്റെ വലിയ നേട്ടമാണ്; ഇത് ബീഹാറിന് വലുതായി അഭിമാനിക്കാനുള്ള കാര്യവുമാണ്.
ഈ ബൃഹത്തായ ലക്ഷ്യം നേടുന്നതിനായി കൊറോണാ പ്രതിസന്ധിയിലും ബീഹാറിലെ ജനങ്ങള്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ ചില മാസങ്ങളിലായി ബിഹാറിലെ ഗ്രാമീണമേഖലകളില്‍ 57 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണ കണക്ഷന്‍ നല്‍കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ അതില്‍ വലിയൊരുപങ്ക് വഹിച്ചിട്ടുണ്ട്. കൊറോണ മൂലം ബീഹാറിലേക്ക് മടങ്ങിയെത്തിയ ആയിരിക്കണക്കിന് നമ്മുടെ തൊഴിലാളി സുഹൃത്തുക്കള്‍, ഇത് കാട്ടിതന്നു. ജല്‍ജീവന്‍ മിഷന്റെ ഇത്രയും വേഗത്തിലുള്ള നടപ്പിലാക്കല്‍ ആ കഠിനപ്രയത്‌നികളായ സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുകയാണ്. ജല ജീവിത ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്താകമാനും 2 കോടി കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഇന്ന് ഓരോദിവസവും രാജ്യത്തെ ഒരുലക്ഷത്തിലധികം കൂടുംബങ്ങളെ പൈപ്പ്‌വെള്ളവിതരണവുമായി ബന്ധിപ്പിക്കുകയാണ്. ശുദ്ധജലം പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല, അവരെ നിരവധി ഗുരുതര അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുകയുംചെയ്യും.
|
സുഹൃത്തുക്കളെ,
ബീഹാറിലെ നഗരപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ആളുകളെ ശുദ്ധജല വിതരണവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബീഹാറില്‍ അങ്ങോളമിങ്ങോളമുള്ള ഏകദേശം 12 ലക്ഷം കുടുംബങ്ങളെ അമൃത് പദ്ധതിക്ക് കീഴില്‍ ശുദ്ധജലവുമായി ബന്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഇതില്‍ 6 ലക്ഷം കുടുംബങ്ങളില്‍ സൗകര്യം ഇതിനകം എത്തിക്കഴിഞ്ഞു. മറ്റ് കുടുംബങ്ങള്‍ക്കും ഉടന്‍ തന്നെ ശുദ്ധജലം എത്തിപ്പിടിക്കാനാകും. ഈ നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗമാണ് ഇന്ന് തറക്കല്ലിടുന്ന പദ്ധതികളും.
സുഹൃത്തുക്കളേ,
നഗരവൽക്കരണമാണ് ഈ യുഗത്തിന്റെ യാഥാർത്ഥ്യം. ഇന്ന് ലോകമെമ്പാടും നഗരപ്രദേശങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഗോള മാറ്റത്തിന് ഇന്ത്യയും ഒരു അപവാദമല്ല. എന്നാൽ പതിറ്റാണ്ടുകളായി നമുക്ക് ഒരു പ്രത്യേക മാനസികാവസ്ഥ ഉണ്ടായിരുന്നു; നഗരവൽക്കരണം ഒരു പ്രശ്നമാണെന്നും ഒരു തടസ്സമാണെന്നും നമ്മൾ കരുതിയിരുന്നു! പക്ഷെ ഞാൻ വിശ്വസിക്കുന്നു, അങ്ങനെയല്ല. ബാബാ സാഹിബ് അംബേദ്കർ ഈ വസ്തുത മനസ്സിലാക്കുകയും നഗരവൽക്കരണത്തിന്റെ വലിയ പിന്തുണ നൽകുകയും ചെയ്ത ആളായിരുന്നു.
നഗരവൽക്കരണം ഒരു പ്രശ്നമായി അദ്ദേഹം കണക്കാക്കിയില്ല. ദരിദ്രരിൽ ദരിദ്രർക്കുപോലും അവസരങ്ങൾ ലഭിക്കുന്ന നഗരങ്ങളെ അദ്ദേഹം സങ്കൽപ്പിച്ചിരുന്നു. ഇന്ന് നമ്മുടെ നഗരങ്ങൾക്ക് സാധ്യതകൾ, സമൃദ്ധി, ബഹുമാനം, സുരക്ഷ, ശക്തമായ സമൂഹം, ആധുനിക സൗകര്യങ്ങൾ എന്നിവ ആവശ്യമാണ്. അതായത്, എല്ലാവർക്കും, പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങൾക്ക്, മുന്നോട്ട് പോകാനുള്ള പുതിയതും പരിധിയില്ലാത്തതുമായ സാധ്യതകൾ ലഭിക്കുന്ന തരത്തിലായിരിക്കണം നഗരങ്ങൾ. ഓരോ കുടുംബത്തിനും സമൃദ്ധിയും സന്തോഷവും കൊണ്ട് ജീവിക്കാൻ കഴിയുന്ന നഗരങ്ങൾ ഉണ്ടായിരിക്കണം. എല്ലാവർക്കും, ദരിദ്രർ, ദളിതർ, പിന്നാക്കക്കാർ, സ്ത്രീകൾ എന്നിവർക്ക് മാന്യമായ ജീവിതം ലഭിക്കുന്ന തരത്തിലായിരിക്കണം നഗരങ്ങൾ; എവിടെ സുരക്ഷയും നിയമവാഴ്ചയും ഉണ്ടോ അവിടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുമിച്ച് ജീവിക്കാൻ കഴിയും; നഗരങ്ങൾക്ക് ആധുനിക സൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും വേണം. ഇതാണ് ആയാസരഹിത ജീവിതം, ഇതാണ് രാജ്യത്തിന്റെ സ്വപ്നം, രാജ്യം ഈ ദിശയിലേക്ക് നീങ്ങുന്നു.
സുഹൃത്തുക്കളേ,
ഇന്ന് നാം രാജ്യത്ത് ഒരു പുതിയ നഗരവൽക്കരണത്തിന് സാക്ഷ്യം വഹിക്കുന്നു. മുമ്പ് പ്രമുഖമല്ലാത്ത നഗരങ്ങളും ഇന്ന് അവയുടെ സാന്നിധ്യം അറിയിക്കുന്നു. ഈ നഗരങ്ങളിലെ നമ്മുടെ യുവാക്കൾ, മികച്ച സ്വകാര്യ സ്കൂളുകളിലും കോളേജുകളിലും പഠിച്ചിട്ടില്ലാത്തവരും വളരെ സമ്പന്നമായ കുടുംബങ്ങളിൽ പെടാത്തവരുമാണ്, അവർ വിജയത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിച്ച് ഇന്ന് അത്ഭുതകരമായി പ്രവർത്തിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, നഗരവൽക്കരണം അർത്ഥമാക്കുന്നത്, ചില വലിയ നഗരങ്ങളെ വളരെ ആകർഷകമാക്കുക അല്ലെങ്കിൽ കുറച്ച് നഗരങ്ങളിൽ കുറച്ച് പ്രദേശങ്ങൾ മാത്രം വികസിപ്പിക്കുക എന്നായിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിന്തയും രീതിയും മാറുകയാണ്. ഇന്ത്യയുടെ ഈ പുതിയ നഗരവൽക്കരണത്തിന് ബീഹാറിലെ ജനങ്ങൾ അവരുടെ മുഴുവൻ സംഭാവനയും നൽകുന്നു.
|
സുഹൃത്തുക്കളേ,
ഒരു സ്വാശ്രയ ബീഹാർ, ഒരു സ്വാശ്രയ ഇന്ത്യ എന്നിവ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന് പ്രചോദനം നൽകുന്നതിന്, ഭാവിയിലെ മാത്രമല്ല, വർത്തമാനകാല ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ ചെറിയ നഗരങ്ങൾ തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ചിന്താഗതിയോടെ, അമൃത് മിഷനു കീഴിൽ, ബീഹാറിലെ പല നഗരങ്ങളിലും അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം അനായാസ ജീവിതത്തിനും സംരംഭകത്വം സുഗമമാക്കുന്നതിനുള്ള
അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകുന്നു. അമൃത് മിഷനു കീഴിൽ, ഈ നഗരങ്ങളിൽ വെള്ളം, മലിനജലം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഹരിത മേഖലകൾ, പാർക്കുകൾ സൃഷ്ടിക്കുന്നതിനും എൽ ഇ ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും ഒരുങ്ങുന്നു. ഈ ദൗത്യത്തിൽ ലക്ഷക്കണക്കിന് ആളുകളെ ബീഹാറിലെ നഗരപ്രദേശങ്ങളിലെ മികച്ച മലിനജല സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ദരിദ്രരിൽ ദരിദ്രരായ ആളുകൾ താമസിക്കുന്ന ഇത്തരം വാസസ്ഥലങ്ങളിലും മിക്ക സൗകര്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബീഹാറിലും നൂറിലധികം മുനിസിപ്പൽ ഏരിയകളിൽ 4.5 ലക്ഷത്തിലധികം എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തന്മൂലം, നമ്മുടെ ചെറിയ നഗരങ്ങളിലെ തെരുവുകളിൽ വിളക്കുകൾ മെച്ചപ്പെടുക മാത്രമല്ല, നൂറുകണക്കിന് കോടി രൂപയുടെ വൈദ്യുതി ലാഭിക്കുകയും ജനങ്ങളുടെ ജീവിതം സുഗമമാവുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ബീഹാറിലെ ജനങ്ങൾക്കും ബീഹാറിലെ നഗരങ്ങൾക്കും ഗംഗയുമായി വളരെ അടുത്ത ബന്ധമുണ്ട്. ഗംഗാ ജിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന 20 വലിയതും പ്രധാനപ്പെട്ടതുമായ നഗരങ്ങൾ. ഗംഗാ വെള്ളത്തിന്റെ ശുചിത്വം ഈ നഗരങ്ങളിൽ താമസിക്കുന്ന കോടിക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്നു. ഗംഗാ ജി യുടെ ശുചിത്വം കണക്കിലെടുത്ത് 6000 കോടി രൂപ വിലമതിക്കുന്ന 50 ലധികം പദ്ധതികൾക്ക് ബീഹാറിൽ അംഗീകാരം ലഭിച്ചു. ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന എല്ലാ നഗരങ്ങളിലും അഴുക്കുചാലുകളിൽ നിന്നുള്ള മലിന ജലം നേരിട്ട് ഗംഗയിലേക്ക് വരാതിരിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിനായി നിരവധി ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നു. ഇന്ന് പട്നയിലെ ബ്യൂറിലും കർമലിചാക്കിലും ആരംഭിച്ച പദ്ധതികൾ ഈ പ്രദേശത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യും. കൂടാതെ, ഗംഗാ ജി തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളും 'ഗംഗഗ്രാം' ആയി വികസിപ്പിക്കുന്നു. ഈ ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് ടോയ്‌ലറ്റുകൾ നിർമ്മിച്ച ശേഷം മാലിന്യ സംസ്കരണം, ജൈവകൃഷി തുടങ്ങിയ തൊഴിലുകൾക്ക് ഇപ്പോൾ ആനുകൂല്യങ്ങൾ നൽകുന്നു.
|
സുഹൃത്തുക്കളേ,
മതവും ആത്മീയവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ് ഗംഗാ തീരത്തുള്ള ഗ്രാമങ്ങളും നഗരങ്ങളും. ഗംഗാ ജി 'നിർമ്മൽ', 'അവൈറൽ' എന്നിവ നിർമ്മിക്കാനുള്ള പ്രചാരണം പുരോഗമിക്കുമ്പോൾ ടൂറിസത്തിന്റെ ആധുനിക മാനങ്ങളും അതിലേക്ക് ചേർക്കുന്നു. നമാമി ഗംഗെ ദൗത്യത്തിനു കീഴിൽ ബീഹാർ ഉൾപ്പെടെ രാജ്യത്താകമാനം 180 ലധികം ഘട്ടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഇതിൽ 130 ഘട്ടങ്ങളും പൂർത്തിയായി. 40-ലധികം മോക്ഷ ധർമ്മങ്ങളുടെ പണി പൂർത്തിയായി. ആധുനിക സൗകര്യങ്ങളോടെ നദീതീരത്തിന്റെ പണി രാജ്യത്തെ ഗംഗയ്‌ക്കൊപ്പം നിരവധി സ്ഥലങ്ങളിൽ നടക്കുന്നു. പട്‌നയിലെ റിവർ ഫ്രണ്ട് പദ്ധതി പൂർത്തീകരിച്ചു. സമാനമായ നദീതീരത്തിന്റെ നിർമ്മാണത്തിന് മുസാഫർപൂരിൽ തറക്കല്ലിട്ടു. മുസാഫർപൂരിലെ അഖാര ഘട്ട്, സീദി ഘട്ട്, ചന്ദ്വാര ഘട്ട് എന്നിവ വികസിപ്പിക്കുമ്പോൾ ഇവയും അവിടത്തെ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറും. 1.5 പതിറ്റാണ്ടുകൾക്ക് മുമ്പ് ബീഹാറിലെ ജോലികൾ ഇത്ര വേഗത്തിൽ ചെയ്യാനാകുമെന്ന് മാത്രമല്ല, പൂർത്തീകരിക്കുമെന്നും ആർക്കും ചിന്തിക്കാനാവില്ല. എന്നാൽ നിതീഷ്ജിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമങ്ങൾ ഇത് തെളിയിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ ബീഹാറിലെ ജനങ്ങൾ, പ്രത്യേകിച്ച് ബീഹാറിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബീഹാറിലെ നഗര-ഗ്രാമപ്രദേശങ്ങളെ മലിന ജലത്തിൽ നിന്ന് മോചിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും.
സുഹൃത്തുക്കളേ,
പ്രോജക്റ്റ് ഡോൾഫിനെക്കുറിച്ച് സർക്കാർ അടുത്തിടെ ഒരു പ്രഖ്യാപനം നടത്തിയതായി നിങ്ങൾ കേട്ടിരിക്കണം. ഗംഗാനദിയിലെ ഡോൾഫിനുകൾക്കും ഈ ദൗത്യം കൊണ്ട് വളരെയധികം പ്രയോജനം ചെയ്യും. ഗംഗാ നദി സംരക്ഷിക്കാൻ ഡോൾഫിന്റെ സംരക്ഷണം വളരെ പ്രധാനമാണ്. പട്ന മുതൽ ഭാഗൽപൂർ വരെയുള്ള ഗംഗയിലുടനീളം ഡോൾഫിൻ വസിക്കുന്നു. അതിനാൽ “പ്രോജക്ട് ഡോൾഫിൻ” ബീഹാറിന് വളരെയധികം ഗുണം ചെയ്യും. ജൈവവൈവിധ്യത്തിനൊപ്പം വിനോദസഞ്ചാരത്തിനും ഇവിടെ ഉത്തേജനം ലഭിക്കും.
സുഹൃത്തുക്കളേ,
കൊറോണ മഹാമാരിയുടെ വെല്ലുവിളികൾക്കിടയിൽ ബീഹാറിലെ വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ഈ പ്രചാരണം തുടർച്ചയായ പ്രക്രിയയാണ്. സമ്പൂർണ്ണ ശക്തിയോടും കൂടി ഞങ്ങൾ മുന്നോട്ട് പോകാൻ പോകുന്നു. അതേസമയം, ബീഹാറിലെ ഓരോ പൗരനും ഓരോ നാട്ടുകാരനും അണുബാധ തടയാനുള്ള ദൃഢനിശ്ചയം മറക്കരുത്. മാസ്കുകൾ, ശുചിത്വം, സാമൂഹിക അകലം എന്നിവയാണ് നമ്മുടെ സംരക്ഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ ആയുധങ്ങൾ. നമ്മുടെ ശാസ്ത്രജ്ഞർ ദിവസം മുഴുവൻ വാക്സിനുകൾ വികസിപ്പിക്കുന്ന തിരക്കിലാണ്. എന്നാൽ നമ്മൾ ഓർക്കണം – ഒരു മരുന്ന് ഉണ്ടാകുന്നതുവരെ ഒരു അയവ് ഉണ്ടാകരുത്.
ഈ അഭ്യർത്ഥനയോടെ, ഈ വികസന പദ്ധതികളുടെ പേരിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ!
Prime Minister highlights potential for bilateral technology cooperation in conversation with Elon Musk
April 18, 2025
Share
The Prime Minister Shri Narendra Modi engaged in a constructive conversation today with Mr. Elon Musk, delving into a range of issues of mutual interest. The discussion revisited topics covered during their meeting in Washington DC earlier this year, underscoring the shared vision for technological advancement.
The Prime Minister highlighted the immense potential for collaboration between India and the United States in the domains of technology and innovation. He reaffirmed India's steadfast commitment to advancing partnerships in these areas.
He wrote in a post on X:
“Spoke to @elonmusk and talked about various issues, including the topics we covered during our meeting in Washington DC earlier this year. We discussed the immense potential for collaboration in the areas of technology and innovation. India remains committed to advancing our partnerships with the US in these domains.”
Spoke to @elonmusk and talked about various issues, including the topics we covered during our meeting in Washington DC earlier this year. We discussed the immense potential for collaboration in the areas of technology and innovation. India remains committed to advancing our…