ഗീത നമ്മെ ചിന്തിപ്പിക്കുന്നു, ചോദ്യംചോദിക്കാന്‍ പ്രചോദിപ്പിക്കുന്നു; വാദപ്രതിവാദത്തെ പ്രോത്സാഹിപ്പിക്കുന്നു നമ്മുടെ മനസ് തുറപ്പിക്കുന്നു: പ്രധാനമന്ത്രി

വിശിഷ്ടാതിഥികളെ, സുഹൃത്തുക്കളെ, വണക്കം

ഇതൊരു സവിശേഷ പരിപാടിയാണ്. സ്വാമി ചിദ്ഭവനാനന്ദജിയുടെ വ്യാഖ്യാനവുമായി ഗീതയുടെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറങ്ങുന്നു. ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഈ വലിയ പരിശ്രമത്തിന് നന്ദി. സാങ്കേതിക വിദ്യയും പാരമ്പര്യവും ഇവിടെ പരസ്പരം ലയിച്ചിരിക്കുന്നു. ഇക്കാലത്ത് ഇലക്ട്രോണിക്ക് പതിപ്പുകള്‍ക്ക് വളരെ പ്രചാരമുണ്ട്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. അതിനാല്‍ കൂടുതല്‍ ചെറുപ്പക്കാരെ ഗീതയുടെ ശ്രേഷ്ഠ ചിന്തകളിലേയ്ക്ക് അടുപ്പിക്കാന്‍ ഈ ശ്രമത്തിനു സാധിക്കും
സുഹൃത്തുക്കളെ,
ഗീതതയെയും മഹത്തായ തമിഴ് സംസ്‌കാരത്തെയും ഈ ഇലക്ട്രോണിക് പതിപ്പ് ആഴത്തില്‍ ബന്ധപ്പെടുത്തും. ആഗോളതലത്തില്‍ വ്യാപിച്ചിട്ടുള്ള ഊര്‍ജ്ജസ്വലമായ തമിഴ് സമൂഹത്തിന് അത് വളരെ എളുപ്പത്തില്‍ വായിക്കുവാന്‍ സാധിക്കും. അല്ലെങ്കില്‍ തന്നെ തമിഴ് സമൂഹം വിവിധ മേഖലകളില്‍ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ തേടിയവരാണ്. സ്വന്തം സാമൂഹിക വേരുകളെ കുറിച്ച് വളരെ അഭിമാനിക്കുന്നവരാണ് അവര്‍. എവിടെ പോയാലും തമിഴ് സംസ്‌കാരത്തിന്റെ മഹ്ത്വും അവര്‍ ഒപ്പം കൊണ്ടു നടക്കുന്നു.
സുഹൃത്തുക്കളെ,
സ്വാമി ചിദ്ഭവനാനന്ദജിയ്ക്ക് ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഇന്ത്യയുടെ ഉയിര്‍ത്തെണീല്‍പ്പിനായി സമര്‍പ്പിതമായിരുന്നു ആ മനസും ശരീരവും ഹൃദയവും ആത്മാവും. വിദേസത്തു പോയി പഠനം നടത്താന്‍ അദ്ദേഹം ആലോചിച്ചതാണ്. എന്നാല്‍ വിധിക്ക് അദ്ദേഹത്തെ കുറിച്ച് വേറെ ചില പദ്ധതികളാണ് ഉണ്ടായിരുന്നത്. വഴിയോര പുസ്തക കച്ചവടക്കാരന്റെ പക്കല്‍ നിന്ന് അദ്ദേഹം വാങ്ങിയ സ്വാമി വിവേകാനന്ദന്റെ മദ്രാസ് പ്രഭാഷണങ്ങള്‍ എന്ന പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തെ അടിമുടി മാറ്റിക്കളഞ്ഞു. എല്ലാറ്റിനുമുപരിയായി സ്വന്തം രാഷ്ട്രത്തെ പ്രതിഷ്ഠിക്കുവാനും ജനങ്ങളെ സേവിക്കാനുമുള്ള പ്രേരണ അദ്ദേഹത്തിനു നല്കിയത് ആ കൃതിയാണ്. ഗീതയില്‍ ശ്രീ കൃഷ്ണ ഭഗവാൻ പറയുന്നുണ്ട്.
यद्य यद्य आचरति श्रेष्ठ: तत्त तत्त एव इतरे जनः।

सयत् प्रमाणम कुरुते लोक: तद अनु वर्तते।।

ഇതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്: മനുഷ്യന്‍ എന്തെല്ലാം മഹദ് കാര്യങ്ങള്‍ ചെയ്താലും അനേകര്‍ അവരില്‍ പ്രചോദിതരായി അവരെ പിന്തുടരുന്നു. ഒരു വശത്ത് സ്വാമി ചിന്മയാനന്ദ ജി സ്വാമി വിവേകാനന്ദനാല്‍ പ്രചോദിതനായി. മറുവശത്ത് തന്റെ നന്മ പ്രവൃത്തികളാല്‍ ലോകത്തെ അദ്ദേഹം പ്രബുദ്ധമാക്കുകയും ചെയ്തു.ശ്രീരാമകൃഷ്ണ തപോവനം ആശ്രമം അദ്ദേഹത്തിന്റെ ഈ നല്ല പരിശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. സാമൂഹ്യ സേവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ നിസ്തുല പ്രവര്‍്ത്തനങ്ങള്‍ ചെയ്തുവരുന്നു. ശ്രീ രാമകൃഷണ തപോവന ആശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.
സുഹൃത്തുക്കളെ,

ഗീതയുടെ സൗന്ദര്യം എന്നു പറയുന്നത് അതിന്റെ ആഴവും വൈവിധ്യവും ബഹുമുഖതയുമാണ്. ഇടറി വീഴുമ്പോള്‍ മടിയല്‍ താങ്ങുന്ന അമ്മയാണ് ഗീത എന്നത്രെ ആചാര്യ വിനോബഭാവ വിവരിക്കുന്നത്.മഹാത്മ ഗാന്ധി, ലോകമാന്യ തിലക്, മഹാകവി സുബ്രഹ്മണ്യ ഭാരതി തുടങ്ങിയവര്‍ ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണ്. ഗീത നമ്മെ ചിന്തിപ്പിക്കുന്നു. നമ്മെ കൊണ്ട് അത് ചില ചോദ്യങ്ങള്‍ ചോദിപ്പിക്കുന്നു.അത് ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നു. ഗീത നമ്മുടെ മനസുകളെ തുറക്കുന്നു. ഗീതയാല്‍ പ്രചോദിതനാകുന്നവന്‍ ആരായാലും അയാള്‍ പ്രകൃതിയോട് ദയയുള്ളവനായിരിക്കും. സ്വഭാവത്തില്‍ ജനാധിപത്യ വിശ്വാസിയായിരിക്കും.
സുഹൃത്തുക്കളെ,
ശാന്തവും മനോഹരവുമായ ചുറ്റുപാടില്‍ മാത്രമെ ഘീത പോലുള്ള വിചാരങ്ങള്‍ ഉത്ഭവിക്കുകയുള്ളു എന്ന് ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ അതികഠിനമായ സംഘര്‍ഷത്തിനു മധ്യത്തിലാണ് ഭഗവദ് ഗീതയുടെ രൂപത്തില്‍ ലോകത്തിന് ജീവിത പാഠങ്ങള്‍ ലഭിച്ചത്. നമുക്ക് ആഗ്രഹിക്കാവുന്ന എല്ലാറ്റിനേക്കുറിച്ചുമുള്ള ഏറ്റവും മഹത്തായ അറിവ് ഗീതയാണ്.പക്ഷെ ശ്രീകൃഷ്ണനില്‍ നിന്ന് ഈ അറിവുകള്‍ വാക്കുകളിലൂടെ ഒഴുകിയത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. അത് വിഷാദം കൊണ്ടാണോ, ദുഖം കൊണ്ടാണോ.ഭഗവദ് ഗീത ചിന്തകളുടെ നിധിയാണ്. വിഷാദത്തില്‍ നിന്നും വിജയത്തിലേയക്കുള്ള യാത്രയാണ് അതു പ്രതിഫലിപ്പിക്കുന്നത്. ഭഗവദ് ഗീത ജനിക്കുമ്പോള്‍ അവിടെ സംഘര്‍ഷമായിരുന്നു. അവിടെ വിാദമായിരുന്നു.അതുപോലുള്ള സംഘര്‍ഷത്തിലൂടെയും വെല്ലുവിളികളിലൂടെയുമാണ് ഇന്നു മാനവരാശി കടന്നു പോവുന്നത് എന്ന് അനേകര്‍ക്ക് അനുഭവപ്പെടുന്നു. ജീവിതകാലത്ത് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ആഗോള മഹാമാരിക്ക് എതിരെ ലോകം പോരാടുകയാണ്. അതിന്റെ സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങള്‍ ദൂര വ്യാപകമാണ്. ഇത്തരം ഒരു കാലഘട്ടത്തില്‍ ശ്രീമദ് ഭഗവദ് ഗീത കാണിച്ചു തന്ന മാര്‍ഗ്ഗം വളരെ പ്രസക്തമാകുന്നു. മാനവരാശി അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ നിന്ന് ഒരിക്കല്‍ കൂടി വിജയത്തോടെ ഉയിര്‍ത്തെണീല്‍ക്കുന്നതിനുള്ള ശക്തിയും മാര്‍ഗ്ഗവും കാണിച്ചു തരുവാന്‍ അതിനു സാധിക്കും. ഇത്തരം പല സന്ദര്‍ഭങ്ങള്‍ ഇന്ത്യയില്‍ നാം കാണുന്നു. കോവിഡ് 19 ന് എതിരെ ജനങ്ങളുടെ ഇഛാശക്തി കൊണ്ട് നടത്തിയ പോരാട്ടം, ജനങ്ങളുടെ അനിതരസാധാരണമായ ആത്മശക്തി, നമ്മുടെ പൗരന്മാരുടെ ആത്മ ധൈര്യം അതിന്റെയെല്ലാം പിന്നില്‍ ഗീതാപ്രഭയുടെ മിന്നൊളികള്‍ കാണാം. അതില്‍ നിസ്വാര്‍ത്ഥതയുടെ ചൈതന്യമുണ്ട്. ഇന്നും, ഇതിനു മുമ്പും ജനങ്ങള്‍ പരസ്പരം സഹായിക്കാന്‍ ഇറങ്ങി പുറപ്പെടുന്നത് നാം കണ്ടു.

സുഹൃത്തുക്കളെ,.
യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ കഴിഞ്ഞ വര്‍ഷം പൃദയഹാരിയായ ഒരു ലേഖനം വായിക്കുവാനിടയായി. ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന തികച്ചും ഹൃദയവിജ്ഞാനീയമായ ഒരു ആനുകാലികമാണ് ഇത്. മറ്റ് പല കാര്യങ്ങള്‍ക്കും ഒപ്പം ലേഖനം ചര്‍ച്ച ചചെയ്യുന്നത് ഈ കോവിഡ് കാലത്ത് ഗീത എത്രത്തോളം പ്രസക്തമാണ് എന്നതത്രെ. സമ്പൂര്‍ണ ജീവിതം നയക്കുന്നതിനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഭഗവദ് ഗീതയിലുള്ളത്. ലോഖനം അര്‍ജ്ജുനനെ താരതമ്യം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരോടാണ്. കവിഡ് വൈറസിനെതിരെ യുദ്ധം നടക്കുന്ന പടനിലങ്ങളാണ് ആശുപത്രികള്‍. ഭീതിയെ മറികടന്ന് വെല്ലുവിളികളെ അഭിമുഖീകരിച്ച് കര്‍മ്മം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ അത് അഭിനന്ദിക്കുന്നു.
ഭഗവദ് ഗീതയുടെ സന്ദേശത്തിന്റെ സത്ത കര്‍മ്മമാണ്, ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു.

नियतं कुरु कर्म त्वं

कर्म ज्यायो ह्यकर्मणः।

शरीर यात्रापि च ते

न प्रसिद्ध्ये दकर्मणः।।

അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്നത് കര്‍മ്മനിരതരായകുവാനാണ്. കാരണം അത് നിഷ്‌ക്രിയത്വത്തെക്കാള്‍ വളരെ നല്ലതാണ്. യഥാര്‍ത്ഥത്തില്‍ കര്‍മ്മം കൂടാതെ സ്വന്തം ശരീരത്തെ പോലും സംരക്ഷിക്കാനാവില്ല എന്ന് അദ്ദേഹം പറയുന്നു. ഇന്ന് ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവര്‍ ഇന്ത്യയെ ആത്മനിര്‍ഭരം അഥവ സ്വാശ്രയം ആക്കാന്‍ പോകുന്നു.ആത്യന്തികമായി സ്വാശ്രയ ഇന്ത്യ മാത്രമാണ് എല്ലാവരുടെയും താല്പര്യം. നമുക്കു മാത്രമല്ല മനുഷ്യ രാശിക്കു മുഴുവന്‍ സമ്പത്തും മൂല്യങ്ങളും സമാഹരിക്കുക എന്നതാണ് ആത്മനിര്‍ഭര ഭാരതത്തിന്റെ സത്ത. ആത്മനിര്‍ഭര ഭാരതം ലോകത്തിനു മുഴുവന്‍ നല്ലതാണ് എന്നു നാം വിശ്വസിക്കുന്നു. അടുത്ത കാലത്ത് ലോകത്തിന് മരുന്ന് ആവശ്യമായി വന്നപ്പോള്‍ അതു ലഭ്യമാക്കാന്‍ കഴിയുന്നത്ര ഇന്ത്യയും സഹായിച്ചു. പ്രതിരോധ മരുന്നുമായി രംഗത്തുവരാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. ഇന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രതിരോധ മരുന്ന് ലോകമെമ്പാടും ഉപയോഗിക്കുമ്പോള്‍ നാം എളിമപ്പെടുന്നു. മനുഷ്യരാശിയെ സഹായിക്കാനും സുഖപ്പെടുത്താനും നാം ആഗ്രഹിക്കുന്നു. ഇതാണ് ഗീത നമ്മെ പഠിപ്പിക്കുന്നത്്.
സുഹൃത്തുക്കളെ,
ഭഗവദ് ഗീത ഒന്നു വായിക്കണമെന്ന് ഞാന്‍ എന്റെ യുവ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു. അതിലെ പഠനങ്ങള്‍ വളരെ പ്രായോഗികവും പരസ്പര ബന്ധിതവുമാണ്. അതിവേഗത്തില്‍ ചലിക്കുന്ന ഈ ജീവിതത്തിനിടെ ഗീത നമുക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു മരുപ്പച്ചയാകും.ജീവിതത്തിന്റെ വിവിധ മാനങ്ങള്‍ക്ക് അത് പ്രായോഗിക വഴികാട്ടിയാകും.കര്‍മ്മണ്യേവ അധികാരസ്ഥേ ന ഫലേഷു കാംചന എന്ന പ്രശസ്തമായ വരികള്‍ മറക്കാതിരിക്കുക.
അതു നമ്മേ ഭയത്തില്‍ നിന്നും പരാജയത്തില്‍ നിന്നും മോചിപ്പിക്കും. പ്രവൃത്തിയിലേയ്ക്കു നമ്മെ കേന്ദ്രീകരിക്കും. ജ്ഞാന യോഗ എന്ന അധ്യായം ഉത്തമ വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഭക്തി യോഗ പഠിപ്പിക്കുന്നത് ഭക്തിയുടെ പ്രാധാന്യമാണ്. അത് ഒരു അധ്യായമാണ്. ഓരോ അധ്യായത്തിലും ഓരോ വിഷയങ്ങളുണ്ട് മനസില്‍ സത്യ മനോഭാവം പോഷിപ്പിക്കുവാന്‍. നാം എല്ലാവരും പരമ സത്തയുടെ സ്ഫുലിംഗങ്ങളാണ് എന്ന സത്യം മനസില്‍ വീണ്ടും ഗീത സമര്‍ത്ഥിക്കുന്നു. ഇതാണ് സ്വാമി വിവേകാനന്ദനും പഠിപ്പിച്ചത്. പല പ്രതിസന്ധി ഘട്ടങ്ങളെയും എന്റെ യുവ സുഹൃത്തുക്കള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇപ്പോള്‍ ഞാന്‍ അര്‍ജുനന്റെ സ്ഥാനത്ത് ആയിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്നു സ്വയം ചോദിക്കുക, കൃഷ്ണന്‍ എന്നോട് എന്തു ചെയ്യുവാന്‍ പറയുമായിരുന്നു എന്നു ചിന്തിക്കുക. ഇത് വളരെ ഉജ്വലമായി പ്രവര്‍ത്തിക്കും. പെട്ടെന്നു നിങ്ങള്‍ നിങ്ങളുടെ ഇഷ്ടങ്ങളില്‍ നിന്നും അനിഷ്ടങ്ങളില്‍ നിന്നും സ്വയം അകലാന്‍ തുടങ്ങും. ഗീതയുടെ ശാസ്വത തത്വങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാറ്റിനെയും നിങ്ങള്‍ കാണാന്‍ തുടങ്ങും.
അതു നിങ്ങളെ കൃത്യമായ സ്ഥലത്ത് എത്തിക്കും. പ്രയാസപ്പെട്ട തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങളെ സഹായിക്കും. ഒരിക്കല്‍ കൂടി സ്വാമി ചിദ്ഭവനാനന്ദജിയുടെ ഇലക്ട്രോണിക് ഗീതാഭാഷ്യ പ്രകാശനത്തിന് ആശംസകള്‍ നേരുന്നു.
നന്ദി
വണക്കം.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Double engine govt becoming symbol of good governance, says PM Modi

Media Coverage

Double engine govt becoming symbol of good governance, says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government