കോവിഡ് ഉണ്ടായിരുന്നിട്ടും, വികസനത്തിന്റെ വേഗതയ്ക്ക് കാശിയിൽ മാറ്റമില്ല : പ്രധാനമന്ത്രി
ഈ കൺവെൻഷൻ സെന്റർ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധം വരച്ചു കാട്ടുന്നു പ്രധാനമന്ത്രി
ഈ കൺവെൻഷൻ സെന്റർ ഒരു സാംസ്കാരിക കേന്ദ്രവും വ്യത്യസ്ത ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു മാധ്യമവുമാകും: പ്രധാനമന്ത്രി
കഴിഞ്ഞ 7 വർഷത്തിനിടെ നിരവധി വികസന പദ്ധതികളാൽ കാശി അലംകൃതമാണ് , രുദ്രാക്ഷ് ഇല്ലാതെ ഇത് പൂർത്തിയാകില്ല: പ്രധാനമന്ത്രി

ഹര്‍ ഹര്‍ മഹാദേവ്! ഹര്‍ ഹര്‍ മഹാദേവ്!

എന്നോടൊപ്പം സന്നിഹിതരായിരിക്കുന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ശ്രീ. സുസുക്കി സതോഷി ജി, എന്റെ സഹപ്രവര്‍ത്തകന്‍ രാധാ മോഹന്‍ സിങ് ജി, കാശിയിലെ പ്രബുദ്ധരായ ജനങ്ങളെ, സുഹൃത്തുക്കളെ,

ഭാഗ്യംകൊണ്ട് ഏറെക്കാലത്തിനുശേഷം നിങ്ങള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് ഇതിനുമുന്‍പു നടന്ന പരിപാടിയില്‍ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, വാരണാസിയുടെ മാനസികാവസ്ഥ വെച്ച്, നാം വളരെ കാലത്തെ ഇടവേളയ്ക്കു ശേഷമെത്തിയാലും നിറഞ്ഞ സന്തോഷത്തോടെ സ്വാഗതം ചെയ്യും. ഇപ്പോള്‍ നിങ്ങള്‍ കാണുന്നു, വിടവ് വലുതാണെങ്കിലും, കാശിയുടെ ആഹ്വാനമനുസരിച്ചെന്നപോലെ, വാരണാസിയിലെ ജനങ്ങള്‍ ഒരേസമയം നിരവധി വികസന പദ്ധതികള്‍ ഏറ്റെടുത്തു. ഇന്ന് ഒരു തരത്തില്‍, മഹാദേവന്റെ അനുഗ്രഹത്താല്‍, കാശിയിലെ ജനങ്ങള്‍ വികസനത്തിന്റെ ഒരു പ്രവാഹം ആരംഭിച്ചു. ഇന്ന് നൂറുകണക്കിന് കോടി രൂപയുടെ പല പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഇപ്പോള്‍ രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററും! കാശിയുടെ പുരാതന പ്രതാപം അതിന്റെ ആധുനിക രൂപത്തില്‍ നിലവില്‍ വരുന്നു. കാശിയെക്കുറിച്ച് ഒരു ചൊല്ലുണ്ട്, 'ബാബയുടെ നഗരം ഒരിക്കലും അവസാനിക്കുന്നില്ല, ഒരിക്കലും തളരില്ല'! വികസനത്തിന്റെ ഈ പുതിയ ഉയരം കാശിയുടെ ഈ സ്വഭാവം വീണ്ടും തെളിയിച്ചു. കൊറോണ കാലഘട്ടത്തില്‍ ലോകം സ്തംഭിച്ചുപോയപ്പോള്‍, കാശി സംയമനം പാലിക്കുകയും അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു, എന്നിട്ടും സര്‍ഗ്ഗാത്മകതയുടെയും വികാസത്തിന്റെയും പ്രവാഹം തുടര്‍ന്നു. 'അന്താരാഷ്ട്ര സഹകരണവും കണ്‍വെന്‍ഷന്‍ കേന്ദ്രവും - രുദ്രാക്ഷ്' എന്ന കാശിയുടെ വികസനത്തിന്റെ ഈ മാനങ്ങള്‍ സര്‍ഗ്ഗാത്മകതയുടെയും ചലനാത്മകതയുടെയും ഫലമാണ്. ഈ നേട്ടത്തിന് കാശിയിലെ ഓരോ വ്യക്തിയെയും, നിങ്ങളെ എല്ലാവരെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഇന്ത്യയുടെ ഉത്തമസുഹൃത്തായ ജപ്പാന്, പ്രത്യേകിച്ചും ജപ്പാനിലെ ജനങ്ങള്‍ക്ക്, അതുപോലെ പ്രധാനമന്ത്രി ശ്രീ. സുഗ യോഷിഹിദെ അംബാസഡര്‍ ശ്രീ സുസുക്കി സതോഷി എന്നിവരോട് ഞാന്‍ നന്ദി പറയുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശവും ഞങ്ങള്‍ കണ്ടു. അദ്ദേഹത്തിന്റെ സൗഹൃദപരമായ പരിശ്രമങ്ങളില്‍ നിന്നാണ് കാശിക്ക് ഈ സമ്മാനം ലഭിച്ചത്. പ്രധാനമന്ത്രി ശ്രീ സുഗ യോഷിഹിദെ ജി അക്കാലത്ത് മുഖ്യ മന്ത്രിസഭാ സെക്രട്ടറിയായിരുന്നു. അതിനുശേഷം ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം തുടര്‍ച്ചയായി ഈ പദ്ധതിയുമായി വ്യക്തിപരമായി ഇടപെട്ടിട്ടുണ്ട്. ഇന്ത്യയോടുള്ള അടുപ്പത്തിന് ഓരോ ഭാരത പൗരനും അദ്ദേഹത്തോട് നന്ദിയുള്ളവനാണ്.

സുഹൃത്തുക്കളെ, 
ഇന്നത്തെ പരിപാടിയില്‍ എനിക്ക് പരാമര്‍ശിക്കാതിരിക്കാന്‍ വയ്യാത്ത ഒരാള്‍ കൂടിയുണ്ട്- ജപ്പാനില്‍ നിന്നുള്ള എന്റെ മറ്റൊരു സുഹൃത്തായ ഷിന്‍സോ അബെ. ഷിന്‍സോ അബെ ജി പ്രധാനമന്ത്രിയായി കാശിയിലെത്തിയപ്പോള്‍, രുദ്രാക്ഷിന്റെ ആശയത്തെക്കുറിച്ച് ഞാന്‍ അദ്ദേഹവുമായി ഒരു നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ഈ ആശയം നടപ്പിലാക്കാന്‍ അദ്ദേഹം ഉടന്‍ തന്നെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ജപ്പാനിലെ സംസ്‌കാരത്തെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും പരിചിതമാണ്. കൃത്യത, ആസൂത്രണം എന്നിവയാണ് അവരുടെ പ്രത്യേകത. പിന്നെ, ഇതിന്റെ പണി ആരംഭിച്ചു. ഇന്ന് ഈ മഹത്തായ കെട്ടിടം കാശിയെ അലങ്കരിക്കുന്നു. ഈ കെട്ടിടത്തിന് ആധുനികതയുടെ തിളക്കം മാത്രമല്ല, സാംസ്‌കാരിക പ്രഭാവവുമുണ്ട്. ഇന്ത്യ-ജപ്പാന്‍ ബന്ധങ്ങളുമായി ഇതിന് ബന്ധമുണ്ട്, മാത്രമല്ല ഭാവിയിലേക്കുള്ള നിരവധി സാധ്യതകള്‍ക്കും സാധ്യതയുണ്ട്. എന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും ആളുകളുമായി ബന്ധത്തിലുമുള്ള ഈ സമാനതയെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുകയും ജപ്പാനുമായുള്ള സമാന സാംസ്‌കാരിക ബന്ധത്തിന്റെ രൂപരേഖ വരയ്ക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളുടെയും പരിശ്രമത്തിനൊപ്പം വികസനത്തോടൊപ്പം ബന്ധങ്ങളിലും ഇന്ന് മാധുര്യത്തിന്റെ ഒരു പുതിയ അധ്യായം എഴുതപ്പെടുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കാശിയുടെ രുദ്രാക്ഷിനെപ്പോലെ ജാപ്പനീസ് സെന്‍ ഗാര്‍ഡന്‍, കൈസന്‍ അക്കാദമി എന്നിവയും ഗുജറാത്തില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ രുദ്രാക്ഷ്, ജപ്പാന്‍ ഇന്ത്യയ്ക്ക് നല്‍കിയ സ്‌നേഹത്തിന്റെ മാലയായി മാറിയതുപോലെ, സെന്‍ ഗാര്‍ഡനും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പരസ്‌നേഹത്തിന്റെ സുഗന്ധം പരത്തുന്നു. അതുപോലെ, തന്ത്രപരമായ മേഖലയിലായാലും സാമ്പത്തിക മേഖലയിലായാലും ജപ്പാന്‍ ഇന്ന് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത സുഹൃത്തുക്കളില്‍ ഒരാളാണ്. നമ്മുടെ സൗഹൃദം ഈ മേഖലയിലെ ഏറ്റവും സ്വാഭാവിക പങ്കാളിത്തമായി കണക്കാക്കപ്പെടുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങളും വികസനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും വലുതുമായ നിരവധി പദ്ധതികളില്‍ ജപ്പാന്‍ നമ്മുടെ പങ്കാളിയാണ്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍, ദില്ലി-മുംബൈ വ്യവസായ ഇടനാഴി, അല്ലെങ്കില്‍ സമര്‍പ്പിത ചരക്ക് ഇടനാഴി എന്നിവയൊക്കെയാണെങ്കിലും, ജപ്പാനുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ഈ പദ്ധതികള്‍ പുതിയ ഇന്ത്യയുടെ കരുത്തായി മാറുന്നു.

നമ്മുടെ വികസനത്തെ നമ്മുടെ സന്തോഷവുമായി ബന്ധിപ്പിക്കണമെന്നാണ് ഇന്ത്യയും ജപ്പാനും കരുതുന്നത്. ഈ വികസനം സമഗ്രമായിരിക്കണം, എല്ലാവര്‍ക്കുമായിരിക്കണം, എല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കണം. നമ്മുടെ പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്:

तत्र अश्रु बिन्दुतो जाता, महा रुद्राक्ष वृक्षाकाः। मम आज्ञया महासेन, सर्वेषाम् हित काम्यया॥

അതായത്, എല്ലാവരുടെയും ഗുണത്തിനായും ക്ഷേമത്തിനായും ശിവന്റെ കണ്ണില്‍നിന്നു പതിച്ച കണ്ണുനീര്‍ക്കണത്തിന്റെ രൂപത്തില്‍ രുദ്രാക്ഷ് പ്രത്യക്ഷപ്പെട്ടു. ശിവന്‍ എല്ലാവരുടേതുമാണ്, അവന്റെ കണ്ണുനീര്‍ മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ പ്രതീകം മാത്രമാണ്. അതുപോലെ, ഈ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ രുദ്രാക്ഷും പരസ്പര സ്‌നേഹം, കല, സംസ്‌കാരം എന്നിവയിലൂടെ ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി മാറും. എന്തായാലും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിലനില്‍ക്കുന്ന നഗരമാണ് കാശി. ശിവന്‍ മുതല്‍ സാരനാഥിലെ ബുദ്ധന്‍ വരെ നൂറ്റാണ്ടുകളായി കാശി ആത്മീയതയെയും കലയെയും സംസ്‌കാരത്തെയും കാത്തുസൂക്ഷിക്കുന്നു. ഇന്നത്തെ കാലത്തുപോലും, തബല, തുംരി, ദാദ്ര, ഖ്യാല്‍, തപ്പ, ദ്രുപദ്, ധമര്‍, കജ്രി, ചൈതി, ഹോറി എന്നിവയില്‍ 'ബനാറസ്ബാസ്' ശൈലി നിലവിലുണ്ട്. അതുപോലെ തന്നെ വാരണാസിയുടെ പ്രശസ്തമായ ആലാപന ശൈലികളായ സാരംഗി പഖവാജ് അല്ലെങ്കില്‍ ഷെഹ്നായി. അതെ; എന്റെ നഗരമായ വാരണാസിയില്‍നിന്നു പാട്ടുകളും സംഗീതവും കലയും ഒഴുകുന്നു. ഇവിടെ നിരവധി കലാരൂപങ്ങള്‍ ഗംഗയുടെ ഘട്ടുകളില്‍ വികസിച്ചു, അറിവ് ഉച്ചകോടിയിലെത്തി. മാനവികതയുമായി ബന്ധപ്പെട്ട നിരവധി ഗൗരവമേറിയ ചിന്തകളും ആശയങ്ങളും ഈ മണ്ണില്‍ സൃഷ്ടിക്കപ്പെട്ടു. അതുകൊണ്ടാണ്, ഗാനം-സംഗീതം, മതം-ആത്മീയത, വിജ്ഞാന-ശാസ്ത്രം എന്നിവയുടെ പ്രധാന ആഗോള കേന്ദ്രമായി മാറാന്‍ വാരണാസിക്കു കഴിയുന്നത്.

സുഹൃത്തുക്കള്‍,
ബൗദ്ധിക ചര്‍ച്ചകള്‍ക്കും വലിയ സെമിനാറുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും അനുയോജ്യമായ സ്ഥലമാണ് വാരണാസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടെ വരാന്‍ ആഗ്രഹിക്കുന്നു, ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഇത്തരം പരിപാടികള്‍ക്ക് ഇവിടെ ഒരു സൗകര്യമുണ്ടെങ്കില്‍, നന്നായി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കില്‍, സ്വാഭാവികമായും കലാ ലോകത്ത് നിന്നുള്ള ധാരാളം ആളുകള്‍ വാരണാസിക്കു മുന്‍ഗണന നല്‍കും. വരും ദിവസങ്ങളില്‍ രുദ്രാക്ഷ് ഈ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കും. വിദേശത്ത് നിന്നുള്ള സാംസ്‌കാരിക കൈമാറ്റത്തിന്റെ കേന്ദ്രമായി രാജ്യം മാറും. ഉദാഹരണത്തിന്, വാരണാസിയില്‍ നടക്കുന്ന കവി സമ്മേളനങ്ങള്‍ക്കു രാജ്യമെമ്പാടും മാത്രമല്ല ലോകമെമ്പാടും ആരാധകരുണ്ട്. വരും ദിവസങ്ങളില്‍, ഈ കവി സമ്മേളനങ്ങള്‍ ഈ കേന്ദ്രത്തില്‍ ആഗോള തലത്തില്‍ സംഘടിപ്പിക്കാന്‍ കഴിയും. പന്ത്രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും കണ്‍വെന്‍ഷന്‍ സെന്ററും ഉണ്ട്. പാര്‍ക്കിംഗ് സൗകര്യവും ദിവ്യാംഗര്‍ക്കു പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍, വാരണാസിയിലെ കരകൗശല വസ്തു നിര്‍മാണവും കൈത്തൊഴിലുകളും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇതോടെ, ബനാറസ് സില്‍ക്ക്, ബനാറസ് ക്രാഫ്റ്റ് എന്നിവയ്ക്ക് വീണ്ടും പുതിയ വ്യക്തിത്വം ലഭിക്കുന്നു. വില്‍പനയും ഇവിടെ വളരുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് രുദ്രാക്ഷ് സഹായകമാകും. ഈ അടിസ്ഥാന സൗകര്യം പല തരത്തില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം.

സുഹൃത്തുക്കളെ,

ഭഗവാന്‍ വിശ്വനാഥന്‍ തന്നെ പറഞ്ഞു-

सर्व क्षेत्रेषु भूपृष्ठे काशी क्षेत्रम् च मे वपुः।

അതായത്, കാശി മേഖല മുഴുവന്‍ എന്റെ രൂപമാണ്. കാശി ശിവന്‍ തന്നെ. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ നിരവധി വികസന പദ്ധതികളാല്‍ കാശിയെ അലംകൃതമാകുന്നു. രുദ്രാക്ഷം ഇല്ലാതെ ഈ അലങ്കാരം എങ്ങനെ പൂര്‍ത്തിയാകും? ഇപ്പോള്‍ കാശി ഈ രുദ്രാക്ഷം ധരിച്ചതിനാല്‍, കാശിയുടെ വികസനം മെച്ചപ്പെടുകയും കാശിയുടെ സൗന്ദര്യം വര്‍ദ്ധിക്കുകയും ചെയ്യും. ഇപ്പോള്‍ അത് കാശിയിലെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്. 

 

രുദ്രാക്ഷയുടെ ശക്തി പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കാശിയുടെ സാംസ്‌കാരിക സൗന്ദര്യത്തെ കാശിയുടെ കഴിവുകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ ഈ ദിശയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, നിങ്ങള്‍ രാജ്യത്തെയും ലോകത്തെയും മുഴുവന്‍ കാശിയുമായി ബന്ധിപ്പിക്കും. ഈ കേന്ദ്രം സജീവമാകുന്ന മുറയ്ക്ക്, ഇന്ത്യ-ജപ്പാന്‍ ബന്ധങ്ങള്‍ക്കും ഇതിന്റെ സഹായത്തോടെ ലോകത്ത് ഒരു പുതിയ മുഖം ലഭിക്കും. 

 

മഹാദേവന്റെ അനുഗ്രഹത്താല്‍ ഈ കേന്ദ്രം വരും ദിവസങ്ങളില്‍ കാശിയുടെ പുതിയ സ്വത്വമായി മാറുമെന്നും കാശിയുടെ വികസനത്തിന് പുതിയ പ്രചോദനം നല്‍കുമെന്നും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. എന്റെ ആശംസകളോടെ, എന്റെ പ്രസംഗം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാപ്പനീസ് സര്‍ക്കാരിനോടും ജപ്പാന്‍ പ്രധാനമന്ത്രിയോടും ഞാന്‍ വീണ്ടും പ്രത്യേക നന്ദി അറിയിക്കുന്നു. നിങ്ങളെ എല്ലാവരെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജാഗ്രതയോടെയും നിലനിര്‍ത്താന്‍ ഞാന്‍ ബാബയോട് പ്രാര്‍ത്ഥിക്കുന്നു. കൊറോണയുടെ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുന്ന ശീലം നിലനിര്‍ത്തുക.

വളരെയധികം നന്ദി! ഹര്‍ ഹര്‍ മഹാദേവ്!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi