ഗോവയിലെ ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും തിരികെ നൽകാനുള്ള ശ്രമമാണ് ഈ നൂതന എയർപോർട്ട് ടെർമിനൽ"
"മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ , എല്ലാ യാത്രക്കാരുടെയും ഓർമ്മകളിൽ പരീക്കർ ജി നിലനിൽക്കും"
"മുൻപ് , അടിസ്ഥാന സൗകര്യ വികസനം ആവശ്യമുള്ള സ്ഥലങ്ങൾ അവഗണിക്കപ്പെട്ടു"
കഴിഞ്ഞ 70 വർഷത്തിനിടയിൽ 70 വിമാനത്താവളങ്ങളുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ 8 വർഷത്തിനിടെ 72 പുതിയ വിമാനത്താവളങ്ങൾ വന്നു.
"ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറി"
" ആഗോള വേദിയിൽ അടയാളപ്പെടുത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ പുതിയ ഇന്ത്യയാണ്, അതിന്റെ ഫലമായി ലോകത്തിന്റെ കാഴ്ചപ്പാട് അതിവേഗം മാറുകയാണ്"
"യാത്രാസുഖം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ടൂറിസം രൂപരേഖ മെച്ചപ്പെടുത്തുന്നതിനും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്"
ഇന്ന്, 100% സാച്ചുറേഷൻ മാതൃകയുടെ ഉത്തമ ഉദാഹരണമായി ഗോവ മാറിയിരിക്കുന്നു"

(പ്രാദേശിക ഭാഷയിൽ പ്രാരംഭ പരാമർശങ്ങൾ)

വേദിയിൽ സന്നിഹിതരായിട്ടുള്ള , ഗോവ ഗവർണർ ശ്രീ പി.എസ്. ശ്രീധരൻ പിള്ള ജി, ഗോവയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിമാരായ ശ്രീ ശ്രീപദ് നായിക് ജി, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, മറ്റെല്ലാ പ്രമുഖരും മാന്യരേ ,മഹതികളേ !

ഈ വിസ്‌മയാവഹമായ   പുതിയ വിമാനത്താവളത്തിന് ഗോവയിലെ ജനങ്ങൾക്കും രാജ്യത്തെ ജനങ്ങൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കഴിഞ്ഞ 8 വർഷമായി, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഞാൻ ഒരു കാര്യം മാത്രം ആവർത്തിക്കാറുണ്ടായിരുന്നു, അതായത്, നിങ്ങൾ ഞങ്ങളോട് ചൊരിഞ്ഞ സ്നേഹവും അനുഗ്രഹവും ഞാൻ പലിശയോടെ നൽകും; വികസനത്തോടൊപ്പം. ഈ ആധുനിക എയർപോർട്ട് ടെർമിനൽ അതേ വാത്സല്യത്തിന് തിരികെ നൽകാനുള്ള ശ്രമമാണ്. ഈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എന്റെ പ്രിയ സഹപ്രവർത്തകനും ഗോവയുടെ മകനുമായ പരേതനായ മനോഹർ പരീക്കർ ജിയുടെ പേരാണ് നൽകിയിരിക്കുന്നത് എന്നതിനാൽ ഞാനും സന്തുഷ്ടനാണ്. ഇപ്പോൾ, മനോഹർ ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ, ഇവിടെ സന്ദർശിക്കുന്ന ഓരോ വ്യക്തിയുടെയും ഓർമ്മയിൽ പരീക്കർ ജിയുടെ പേര് എന്നെന്നേക്കുമായി നിലനിൽക്കും.

സുഹൃത്തുക്കളേ ,

നമ്മുടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് ദശാബ്ദങ്ങളായി തുടരുന്ന സമീപനമനുസരിച്ച്, മുൻ ഗവൺമെന്റുകൾ  ജനങ്ങളുടെ ആവശ്യങ്ങളേക്കാൾ വോട്ട് ബാങ്കിന് മാത്രമാണ് മുൻഗണന നൽകിയിരുന്നത്. തൽഫലമായി, മുൻഗണന കുറഞ്ഞ പദ്ധതികൾക്കായി പലപ്പോഴും ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചു. അതുകൊണ്ട് തന്നെ പലപ്പോഴും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യം അവഗണിക്കപ്പെട്ടു. ഗോവയിലെ ഈ അന്താരാഷ്ട്ര വിമാനത്താവളം അതിനുദാഹരണമാണ്. ഗോവയിലെ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ജനങ്ങളുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു അത്. ഒരു വിമാനത്താവളം പോരാ. ഗോവയ്ക്ക് മറ്റൊരു വിമാനത്താവളം ആവശ്യമായിരുന്നു. അടൽ ബിഹാരി വാജ്‌പേയി സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് ഈ വിമാനത്താവളം ആസൂത്രണം ചെയ്തത്. എന്നാൽ അടൽജിയുടെ സർക്കാരിനുശേഷം ഈ വിമാനത്താവളത്തിനായി കാര്യമായൊന്നും ചെയ്തില്ല. ഏറെക്കാലമായി ഈ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. 2014-ൽ ഗോവ വികസനത്തിന്റെ ഇരട്ട എഞ്ചിൻ സ്ഥാപിച്ചു. ഞങ്ങൾ വീണ്ടും എല്ലാ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കി. പിന്നെ 6 വർഷം മുമ്പ് ഞാൻ ഇവിടെ വന്ന് തറക്കല്ലിട്ടു. കോടതി-കേസുകൾ മുതൽ പകർച്ചവ്യാധികൾ വരെ ഇടയ്ക്കിടെ നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അതെല്ലാം അവഗണിച്ച് ഇന്ന് അതിമനോഹരമായ വിമാനത്താവളത്തിന്റെ രൂപത്തിൽ ഒരുങ്ങിക്കഴിഞ്ഞു. നിലവിൽ ഒരു വർഷം 40 ലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യമുണ്ട്. ഭാവിയിൽ ഈ ശേഷി 3.5 കോടി വരെ എത്തും. ഈ വിമാനത്താവളം കൊണ്ട് വിനോദസഞ്ചാരത്തിന് തീർച്ചയായും വലിയ ഉത്തേജനം ലഭിക്കും. 2 വിമാനത്താവളങ്ങൾ ഉള്ളത് ഗോവയ്ക്ക് ഒരു കാർഗോ ഹബ്ബായി മാറാനുള്ള സാധ്യത വർദ്ധിപ്പിച്ചു. ഇത് പഴങ്ങളുടെയും പച്ചക്കറികളുടെയും ഫാർമ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കും.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഗവണ്മെന്റിന്റെ  മാറിയ ചിന്താഗതിയുടെയും സമീപനത്തിന്റെയും തെളിവ് കൂടിയാണ് മനോഹർ അന്താരാഷ്ട്ര വിമാനത്താവളം. 2014 ന് മുമ്പ്, ഗവണ്മെന്റുകളുടെ   മനോഭാവം കാരണം, വിമാന യാത്ര ഒരു ആഡംബരമായി മാറിയിരുന്നു. മിക്കവാറും സമ്പന്നർക്ക് അത് പ്രയോജനപ്പെടുത്താമായിരുന്നു. സാധാരണക്കാരും ഇടത്തരക്കാരും വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുമെന്ന് മുൻ ഗവൺമെന്റുകൾ  പരിഗണിച്ചിരുന്നില്ല. അതുകൊണ്ടാണ് അന്നത്തെ ഗവൺമെന്റുകൾ  ഇത്രയും വേഗത്തിലുള്ള ഗതാഗത മാർഗങ്ങളിൽ നിക്ഷേപം ഒഴിവാക്കിയത്. വിമാനത്താവളങ്ങളുടെ വികസനത്തിന് അധികം ചെലവഴിച്ചില്ല. തൽഫലമായി, രാജ്യത്ത് വിമാന യാത്രയുമായി ബന്ധപ്പെട്ട് ഇത്രയും വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും, ഞങ്ങൾ പിന്നോക്കം പോയി. ഞങ്ങൾക്ക് അത് ടാപ്പുചെയ്യാൻ കഴിഞ്ഞില്ല. വികസനത്തിന്റെ ആധുനിക ചിന്താഗതിയിലാണ് രാജ്യം ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിനാൽ, അതിന്റെ ഫലങ്ങളും നാം കാണുന്നു.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെ രാജ്യത്ത് ചെറുതും വലുതുമായ 70 വിമാനത്താവളങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രധാന നഗരങ്ങളിൽ മാത്രമാണ് വിമാനയാത്രയ്ക്കുള്ള സൗകര്യം കൂടുതലും ഉണ്ടായിരുന്നത്. പക്ഷേ, രാജ്യത്തെ ചെറുപട്ടണങ്ങളിലേക്ക് വിമാനയാത്ര നടത്താൻ ഞങ്ങൾ മുൻകൈയെടുത്തു. ഇതിനായി ഞങ്ങൾ രണ്ട് തലങ്ങളിൽ പ്രവർത്തിച്ചു. ആദ്യം, ഞങ്ങൾ രാജ്യത്തുടനീളം വിമാനത്താവള ശൃംഖല വിപുലീകരിച്ചു. രണ്ടാമതായി, ഉഡാൻ പദ്ധതിയിലൂടെ സാധാരണക്കാർക്കും വിമാനത്തിൽ പറക്കാനുള്ള അവസരം ലഭിച്ചു. ഈ ശ്രമങ്ങൾ അഭൂതപൂർവമായ ഫലങ്ങൾ നൽകി. കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്ത് 72 പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ചതായി സിന്ധ്യ ജി വളരെ വിശദമായി പറഞ്ഞു. വെറുതെ സങ്കൽപ്പിക്കുക, സ്വാതന്ത്ര്യത്തിനു ശേഷം, 70 വർഷത്തിനുള്ളിൽ 70 ഓളം വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു! എന്നാൽ ഇപ്പോൾ, വെറും 7-8 വർഷത്തിനുള്ളിൽ 70-ലധികം പുതിയ വിമാനത്താവളങ്ങൾ നമുക്കുണ്ടായി. അതായത്, ഇപ്പോൾ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. 2000-ൽ രാജ്യത്തെ ഏകദേശം 6 കോടി ആളുകൾ പ്രതിവർഷം വിമാനയാത്ര പ്രയോജനപ്പെടുത്തിയിരുന്നു. 2020-ലെ കൊറോണ കാലഘട്ടത്തിന് മുമ്പ് ഇത് 14 കോടി കടന്നിരുന്നു. ഇവരിൽ ഒരു കോടിയിലധികം ആളുകൾ വിമാനത്തിൽ യാത്ര ചെയ്യാൻ ഉഡാൻ പദ്ധതിയുടെ പ്രയോജനം നേടിയിരുന്നു.

സുഹൃത്തുക്കളേ,
ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറിയിരിക്കുന്നു. ഉഡാൻ പദ്ധതി രാജ്യത്തെ ഇടത്തരക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച രീതി, ഇത് തീർച്ചയായും സർവകലാശാലകളുടെയും അക്കാദമിക് ലോകത്തിന്റെയും ഗവേഷണ വിഷയമാണ്. വർഷങ്ങൾക്ക് മുമ്പ്, മധ്യവർഗക്കാർ ദീർഘദൂര യാത്രകൾക്കായി ആദ്യം ട്രെയിൻ ടിക്കറ്റ് പരിശോധിക്കാറുണ്ടായിരുന്നു. ഇപ്പോൾ ചെറിയ ദൂര യാത്രയ്ക്ക് പോലും അവർ ആദ്യം നോക്കുന്നത് വിമാന ടിക്കറ്റുകൾ ആണ്. വിമാന യാത്രയാണ് അവരുടെ ആദ്യ ചോയ്‌സ്. രാജ്യത്ത് എയർ കണക്റ്റിവിറ്റി വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, വിമാന യാത്ര എല്ലാവർക്കും പ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്.

സഹോദരീ സഹോദരന്മാരെ ,

വിനോദസഞ്ചാരം ഏതൊരു രാജ്യത്തിന്റെയും മൃദുശക്തിയെ വിപുലീകരിക്കുന്നുവെന്ന് നാം പലപ്പോഴും കേൾക്കാറുണ്ട്, അത് സത്യമാണ്. പക്ഷേ, ഒരു രാജ്യത്തിന്റെ ശക്തി വികസിക്കുമ്പോൾ, ലോകം അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു എന്നതും ഒരുപോലെ സത്യമാണ്. ആ രാജ്യത്തെക്കുറിച്ച് കാണാനും അറിയാനും മനസ്സിലാക്കാനും എന്തെങ്കിലും ഉണ്ടെങ്കിൽ, തീർച്ചയായും ലോകം അതിലേക്ക് കൂടുതൽ ആകർഷിക്കപ്പെടും. ഇന്ത്യ സമ്പന്നമായിരുന്ന കാലത്ത് ലോകമെമ്പാടും ഇന്ത്യയ്ക്ക് ഒരു കൗതുകം ഉണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. ലോകമെമ്പാടുമുള്ള സഞ്ചാരികളും വ്യാപാരികളും വ്യവസായികളും വിദ്യാർത്ഥികളും ഇവിടെ വന്നിരുന്നു. എന്നാൽ അതിനുശേഷം ഒരു നീണ്ട അടിമത്തം ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വഭാവം, സംസ്‌കാരം, നാഗരികത എന്നിവ അതേപടി നിലനിന്നിരുന്നു, എന്നാൽ ഇന്ത്യയുടെ പ്രതിച്ഛായ മാറിയിരുന്നു; ഇന്ത്യയെ കാണുന്ന രീതി മാറി. ഒരിക്കൽ ഇന്ത്യയിലേക്ക് വരാൻ കൊതിച്ചവരുടെ തുടർന്നുള്ള തലമുറകൾക്ക് ഇന്ത്യ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു!

സുഹൃത്തുക്കളേ,

ഇപ്പോൾ 21-ാം നൂറ്റാണ്ടിലെ ഇന്ത്യ ഒരു പുതിയ ഇന്ത്യയാണ്. ഇന്ന്, ആഗോളതലത്തിൽ ഇന്ത്യ അതിന്റെ പുതിയ പ്രതിച്ഛായ കെട്ടിപ്പടുക്കുമ്പോൾ, ലോകത്തിന്റെ വീക്ഷണവും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ലോകം ഇന്ത്യയെ അറിയാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നു. ഇന്ന്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ, വിദേശികൾ ഇന്ത്യയുടെ കഥ ലോകത്തിന് വിപുലമായി വിവരിക്കുന്നു. ഈ കാര്യങ്ങളെല്ലാം മനസ്സിൽ വെച്ചുകൊണ്ട്, രാജ്യത്ത് 'യാത്രാസുഖം' ഉറപ്പാക്കേണ്ടത് ഇപ്പോൾ വളരെ അത്യാവശ്യമാണ്. ഈ ചിന്തയ്ക്ക് അനുസൃതമായി, കഴിഞ്ഞ 8 വർഷത്തിനിടയിൽ, 'യാത്രാസുഖം' വർദ്ധിപ്പിക്കാനും അതിന്റെ ടൂറിസം പ്രൊഫൈൽ വിപുലീകരിക്കാനും ഇന്ത്യ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. ഞങ്ങൾ വിസ പ്രക്രിയ ലളിതമാക്കുകയും വിസ ഓൺ-അറൈവൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തതായി നിങ്ങൾക്ക്  കാണാം . ആധുനിക അടിസ്ഥാനസൗകര്യങ്ങളിലും   മികച്ച  കണക്റ്റിവിറ്റിയിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. എയർ കണക്റ്റിവിറ്റിയ്‌ക്കൊപ്പം, ഡിജിറ്റൽ കണക്റ്റിവിറ്റി, മൊബൈൽ കണക്റ്റിവിറ്റി, റെയിൽവേ കണക്റ്റിവിറ്റി എന്നിവയിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ന്, മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും റെയിൽവേ വഴി ബന്ധിപ്പിച്ചിരിക്കുന്നു. തേജസ്, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ ആധുനിക ട്രെയിനുകൾ റെയിൽവേയുടെ ഭാഗമായി മാറുകയാണ്. വിസ്റ്റാഡോം കോച്ചുകളുള്ള ട്രെയിനുകൾ ടൂറിസ്റ്റ് അനുഭവം വർദ്ധിപ്പിക്കുന്നു. ഈ ശ്രമങ്ങളുടെയെല്ലാം ആഘാതം ഞങ്ങൾ തുടർച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2015ൽ രാജ്യത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 14 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇത് 70 കോടിയായി ഉയർന്നു. ഇപ്പോൾ കൊറോണയ്ക്ക് ശേഷം, രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള ടൂറിസം അതിവേഗം വളരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുൻഗണനാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഗുണം ഗോവയ്ക്കും ലഭിക്കുന്നുണ്ട്. അതുകൊണ്ട് പ്രമോദ് ജിയെയും സംഘത്തെയും ഞാൻ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

തൊഴിലവസരങ്ങളും സ്വയം തൊഴിലും സൃഷ്ടിക്കുന്നതിനുള്ള പരമാവധി സാധ്യതകൾ ടൂറിസത്തിനുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എല്ലാവരും ടൂറിസത്തിൽ നിന്ന് സമ്പാദിക്കുന്നു. അത് എല്ലാവർക്കും അവസരങ്ങൾ നൽകുന്നു. ഗോവയിലെ ജനങ്ങൾക്ക് ഈ കാര്യങ്ങൾ നേരത്തെ തന്നെ അറിയാവുന്നതിനാൽ അവരോട് ഇത്രയധികം വിശദീകരിക്കേണ്ട ആവശ്യമില്ല. അതിനാൽ, ഡബിൾ എഞ്ചിൻ ഗവൺമെന്റ് ടൂറിസത്തിന് വളരെയധികം ഊന്നൽ നൽകുകയും എല്ലാ കണക്ടിവിറ്റി മാർഗങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെ ഗോവയിലും 2014 മുതൽ ഹൈവേയുമായി ബന്ധപ്പെട്ട പദ്ധതികളിൽ 10,000 കോടിയിലേറെ രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഗോവയിലെ ഗതാഗത പ്രശ്‌നം കുറയ്ക്കാൻ അശ്രാന്ത പരിശ്രമം തുടരുകയാണ്. കൊങ്കൺ റെയിൽവേയുടെ വൈദ്യുതീകരണത്തിൽ നിന്ന് ഗോവയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചു.

സുഹൃത്തുക്കളേ,

കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട ഈ ശ്രമങ്ങൾക്ക് പുറമേ, പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്മെന്റ്  ഊന്നൽ നൽകുന്നു. നമ്മുടെ പൈതൃകത്തിന്റെ പരിപാലനം, അതിന്റെ കണക്റ്റിവിറ്റി, അവിടത്തെ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയിട്ടുണ്ട്. ഗോവയിലെ ചരിത്രപ്രസിദ്ധമായ അഗ്വാഡ ജയിൽ കോംപ്ലക്‌സ് മ്യൂസിയത്തിന്റെ വികസനവും ഇതിന് ഉദാഹരണമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, രാജ്യത്തുടനീളമുള്ള ഞങ്ങളുടെ പൈതൃക സ്ഥലങ്ങൾ കൂടുതൽ ആകർഷകമാക്കുന്നു. രാജ്യത്തെ തീർഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും സന്ദർശിക്കാൻ പ്രത്യേക ട്രെയിനുകളും ഓടുന്നുണ്ട്.


സുഹൃത്തുക്കളേ,

ഇന്ന് ഞാൻ ഒരു കാര്യത്തിന് കൂടി ഗോവ ഗവണ്മെന്റിനെ  അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ കൂടാതെ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്കും ഗോവ ഗവണ്മെന്റ് തുല്യ പ്രാധാന്യം നൽകുന്നു. 'സ്വയംപൂർണ ഗോവ' ഗോവയിൽ 'ജീവിതം എളുപ്പം' വളരുന്നുണ്ടെന്നും ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ഇവിടെ ആർക്കും ലഭിക്കാതിരിക്കാൻ വേണ്ടി നടത്തുന്ന വളരെ വിജയകരമായ ഒരു കാമ്പെയ്‌നാണ്. ഈ ദിശയിൽ പ്രശംസനീയമായ പ്രവർത്തനമാണ് നടന്നത്. ഇന്ന് ഗോവ 100 ശതമാനം പൂർത്തീകരണത്തിന്റെ  മികച്ച ഉദാഹരണമാണ്. നിങ്ങളെല്ലാവരും ഇത്തരം വികസന പ്രവർത്തനങ്ങൾ തുടർന്നും ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ആഗ്രഹത്തോടെ, ഈ മഹത്തായ വിമാനത്താവളത്തിന് നിങ്ങളെ എല്ലാവരെയും അഭിനന്ദിച്ചുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്!

നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ഒത്തിരി നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi