നമസ്കാരം!
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായ അമൃത് മഹോത്സവത്തിലാണ് ഈ ജിറ്റോ കണക്ട് ഉച്ചകോടി നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാല’ത്തിലേക്ക് ഇവിടെ നിന്ന് പ്രവേശിക്കുകയാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഒരു സുവർണ്ണ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം രാജ്യത്തിനുണ്ട്. അതിനാൽ, നിങ്ങൾ തിരഞ്ഞെടുത്ത പ്രമേയം അതിൽ തന്നെ വളരെ അനുയോജ്യമാണ്-- ഒരുമിച്ച്, പുരോഗമിക്കുന്ന നാളെ! സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാലത്ത് ’ ദ്രുതഗതിയിലുള്ള വികസനത്തിന്റെ മന്ത്രമായ ‘സബ്ക പ്രയാസിന്റെ ’ (എല്ലാവരുടെയും പ്രയത്നം) ആത്മാവാണിതെന്ന് എനിക്ക് പറയാൻ കഴിയും. അടുത്ത മൂന്ന് ദിവസങ്ങളിലെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും സമൂഹത്തിലെ ഏറ്റവും താഴെ ത്തട്ടിലെ വ്യക്തിക്കു പോലും ലഭ്യമാക്കാൻ സർവതോന്മുഖവും സർവ്വവ്യാപിയുമായ വികസനത്തിലേക്കായിരിക്കട്ടെ! ഈ വികാരം ശക്തിപ്പെടുത്താൻ ഈ ഉച്ചകോടിക്ക് തുടർന്നും കഴിയട്ടെ ! ഈ ഉച്ചകോടിയിൽ നമ്മുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ മുൻഗണനകൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങൾക്കെല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ, ആശംസകൾ!
സുഹൃത്തുക്കളേ ,
നിങ്ങളെ പലതവണ നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഞാൻ നിങ്ങളെ വ്യക്തിപരമായി കണ്ടുമുട്ടിയിരുന്നെങ്കിൽ അത് സന്തോഷകരമായിരിക്കുമായിരുന്നു, എന്നാൽ ഇത്തവണ ഞാൻ നിങ്ങളെ വെർച്വലായി കണ്ടുമുട്ടുന്നു.
സുഹൃത്തുക്കളേ ,
നിരവധി യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാലത്ത് ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും ദൃഢനിശ്ചയത്തെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും വളരെ വിശദമായി നിരവധി ആളുകളുമായി ചർച്ച ചെയ്ത ശേഷമാണ് ഞാൻ ഇന്നലെ മടങ്ങിയത്. ഇന്ത്യയോട് ഒരു പുതിയ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ഉണ്ടെന്ന് എനിക്ക് പറയാൻ കഴിയും. വിദേശത്ത് പോകുന്നവരും വിദേശത്ത് സ്ഥിരതാമസമാക്കിയവരും ഇത് അനുഭവിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യയുടെ ഏത് കോണിലായാലും ഓരോ ഇന്ത്യക്കാരനും ഇന്ന് അഭിമാനിക്കുന്നു. നമ്മുടെ ആത്മവിശ്വാസവും അതിൽ നിന്ന് ഒരു പുതിയ ഊർജ്ജവും ഉത്തേജനവും നേടുന്നു. ഇന്ന്, ഇന്ത്യയുടെ വികസന നിശ്ചയങ്ങളെ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗമായാണ് ലോകം കണക്കാക്കുന്നത്. അത് ആഗോള സമാധാനമോ ആഗോള അഭിവൃദ്ധിയോ ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരമോ ആഗോള വിതരണ ശൃംഖലയുടെ ശാക്തീകരണമോ ആകട്ടെ, ലോകം ഇന്ത്യയെ കാര്യമായ വിശ്വാസത്തോടെയാണ് നോക്കുന്നത്.
സുഹൃത്തുക്കളേ ,
രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരോ, നയരൂപീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരോ, ബോധമുള്ള സമൂഹമോ, ബിസിനസ്സ് സമൂഹമോ, വൈദഗ്ധ്യം, ആശങ്കകൾ, അഭിപ്രായവ്യത്യാസങ്ങൾ എന്നിവയൊന്നും പരിഗണിക്കാതെ, ഒരു പുതിയ ഇന്ത്യയുടെ ഉദയം എല്ലാവരെയും ഒന്നിപ്പിക്കുന്നു. ഇന്ത്യ ഇന്ന് അനുമാനങ്ങൾക്കും സാധ്യതകൾക്കും അപ്പുറത്തേക്ക് നീങ്ങുകയാണെന്നും ആഗോള ക്ഷേമത്തിനായി ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുവെന്നും എല്ലാവർക്കും തോന്നുന്നു.
സുഹൃത്തുക്കളേ ,
നിങ്ങളുമായി നേരത്തെ ആശയവിനിമയം നടത്തിയപ്പോൾ വ്യക്തമായ ഉദ്ദേശ്യങ്ങളെയും അനുകൂല നയങ്ങളെയും കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷമായി ഈ മന്ത്രത്താൽ നമുക്ക് ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടാം. ഇന്ന് രാജ്യം കഴിവിനേയും വ്യാപാരത്തേയും സാങ്കേതികവിദ്യയേയും പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്. ഓരോ ദിവസവും ഡസൻ കണക്കിന് സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നും ഓരോ ആഴ്‌ചയും ഒരു യൂണികോൺ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഇന്ന് രാജ്യത്തിന് , പ്രത്യേകിച്ച് യുവജനങ്ങൾക്ക് അഭിമാനിക്കാം. ആയിരക്കണക്കിന് അനുവര്‍ത്തനങ്ങൾ ഇല്ലാതാക്കുക, ജീവിതം, ഉപജീവനം, ബിസിനസ്സ് എന്നിവ എളുപ്പമാക്കുക തുടങ്ങിയ നടപടികൾ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയർത്തുന്നു.
ഇന്ന് ഇന്ത്യയിലെ നികുതി സമ്പ്രദായം മുഖമില്ലാത്തതും സുതാര്യവും ഓൺലൈൻ ആണ്, ഒരു രാജ്യം ഒരു നികുതി എന്നതുമുണ്ട്. ഞങ്ങൾ ഈ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷക്കണക്കിന് കോടി രൂപയുടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികളാണ് ഇന്ന് രാജ്യം നടത്തുന്നത്.
സുഹൃത്തുക്കളേ ,
സർക്കാർ സംവിധാനങ്ങളിലെ സുതാര്യതയുടെ ഉത്തമ ഉദാഹരണമാണ് നമ്മുടെ സർക്കാർ സംഭരണ പ്രക്രിയ. ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് അതായത് ജിഇഎം പോർട്ടൽ നിലവിൽ വന്നതുമുതൽ, എല്ലാ വാങ്ങലുകളും ഒരു പ്ലാറ്റ്‌ഫോമിൽ നടക്കുന്നു, അത് എല്ലാവരുടെയും മുന്നിലാണ്. ഇപ്പോൾ വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾക്കും ചെറുകിട കച്ചവടക്കാർക്കും സ്വയം സഹായ സംഘങ്ങൾക്കും അവരുടെ ഉൽപ്പന്നങ്ങൾ സർക്കാരിന് നേരിട്ട് വിൽക്കാൻ കഴിയും. തങ്ങളുടെ ഡിഎൻഎയിൽ ബിസിനസ് ഉള്ള ആളുകൾ ഇവിടെയുണ്ട്. ബിസിനസ്സ് നിങ്ങളുടെ സ്വഭാവത്തിലും സംസ്കാരത്തിലുമാണ്. ജിറ്റോയിലെ എല്ലാ അംഗങ്ങളോടും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടും ഇന്ത്യാ ഗവൺമെന്റിന്റെ ജെം പോർട്ടൽ ഒരിക്കൽ സന്ദർശിച്ച് പഠിക്കാനും സർക്കാർ സംഭരണം സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാനും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ധാരാളം ആളുകളെ സഹായിക്കാനാകും. സർക്കാർ വളരെ മികച്ച ഒരു പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 40 ലക്ഷത്തിലധികം വിൽപ്പനക്കാർ ജിഇഎം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും എം എസ എം ഇ -കളും ചെറുകിട വ്യവസായികളും വനിതാ സ്വയം സഹായ സംഘങ്ങളിലെ നമ്മുടെ സഹോദരിമാരുമാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ മാത്രം 10 ലക്ഷം വിൽപ്പനക്കാർ ഈ പോർട്ടലിൽ ചേർന്നു. ഈ പുതിയ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് കാണിക്കുന്നത്. സർക്കാരിന്റെ ഇച്ഛാശക്തിയും ജനങ്ങളുടെ പിന്തുണയും 'സബ്ക പ്രയാസ്' എന്ന ശക്തമായ മനോഭാവവും ഉണ്ടെങ്കിൽ, മാറ്റത്തെ ആർക്കും തടയാനാവില്ലെന്നും മാറ്റം സാധ്യമാകുമെന്നും ഇത് കാണിക്കുന്നു. ഇന്ന് നമുക്ക് ആ മാറ്റങ്ങൾ കാണാനും അനുഭവിക്കാനും കഴിയും.
സുഹൃത്തുക്കളേ ,
ഭാവിയിലേക്കുള്ള നമ്മുടെ പാതയും ലക്ഷ്യവും വ്യക്തമാണ്. ആത്മനിർഭർ ഭാരത് നമ്മുടെ പാതയും ദൃഢനിശ്ചയവുമാണ്. ഇത് ഒരു സർക്കാരിന്റെയും ദൃഢനിശ്ചയമല്ല, 130 കോടി രാജ്യക്കാരുടേതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഞങ്ങൾ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും പരിസ്ഥിതിയെ അനുകൂലം ആക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. നിശ്ചയങ്ങൾ പൂർത്തീകരിക്കാൻ ശരിയായ അന്തരീക്ഷം നന്നായി ഉപയോഗിക്കേണ്ടത് നിങ്ങളെപ്പോലുള്ള എന്റെ സഹപ്രവർത്തകരുടെയും , ജിറ്റോ അംഗങ്ങളുടെയും ചുമതലയാണ് . അതിനാൽ, നിങ്ങൾ എവിടെ പോയാലും, നിങ്ങൾ ആരെ കണ്ടുമുട്ടിയാലും, നിങ്ങളുടെ ദിവസത്തിന്റെ പകുതി സമയവും അതിനായി ചെലവഴിക്കണം. ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്നത് നിങ്ങളുടെ സ്വഭാവമാണ്. നിങ്ങൾ ഭൂതകാലത്തിൽ ഇരിക്കുന്നവരല്ല. നിങ്ങൾ ഭാവിയിലേക്ക് നോക്കുന്നു. ഞാൻ നിങ്ങളുടെ ഇടയിൽ വളർന്നതിനാൽ നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എനിക്കറിയാം. അതിനാൽ, യുവ ജൈന സമൂഹത്തിലെ സംരംഭകരോടും നവീനാശയക്കാരോടും കുറച്ചുകൂടി ഉത്തരവാദിത്തം വഹിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ ജയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷനിൽ നിന്നും അതിന്റെ അംഗങ്ങളിൽ നിന്നും പ്രതീക്ഷകൾ ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട ക്ഷേമ സ്ഥാപനങ്ങൾ എന്നിവയാകട്ടെ, ജൈന സമൂഹം എല്ലായ്പ്പോഴും മികച്ച സ്ഥാപനങ്ങളും മികച്ച പ്രവർത്തനങ്ങളും മികച്ച സേവനങ്ങളും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങളിൽ നിന്നുള്ള സമൂഹത്തിന്റെ പ്രതീക്ഷകൾ വളരെ സ്വാഭാവികമാണ്. നിങ്ങളിൽ നിന്ന് എനിക്ക് ഒരു പ്രത്യേക പ്രതീക്ഷയുണ്ട്, അതാണ് നിങ്ങൾ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നത്. 'വോക്കൽ ഫോർ ലോക്കൽ' എന്ന മന്ത്രം പിന്തുടർന്ന്, നിങ്ങൾ എല്ലാവരും കയറ്റുമതിക്കായി പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുകയും നിങ്ങളുടെ പ്രദേശത്തെ പ്രാദേശിക സംരംഭകരെ അവയെക്കുറിച്ച് ബോധവാന്മാരാക്കുകയും വേണം. സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിനും പരിസ്ഥിതിയിൽ അതിന്റെ ഏറ്റവും കുറഞ്ഞ ആഘാതത്തിനും ഞങ്ങൾ പ്രവർത്തിക്കണം. അതിനാൽ, ജിറ്റോ അംഗങ്ങൾക്ക് ഒരു ചെറിയ ഗൃഹപാഠം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യുമെന്ന് എനിക്കറിയാം, പക്ഷേ അത് പ്രകടിപ്പിക്കില്ല. കൈ ഉയർത്തി പറയൂ നിങ്ങൾ അത് ചെയ്യുമെന്ന്. നിങ്ങൾ ഒരു കാര്യം ചെയ്യ്. നിങ്ങളുടെ കുടുംബത്തോടൊപ്പം ഇരുന്ന് നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെയും അടുക്കളയുടെയും ഭാഗമായി മാറിയ വിദേശ ഉൽപ്പന്നങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് ടിക്ക് ചെയ്യുക. 1,500 ലിസ്റ്റിൽ നിന്ന് 500 വിദേശ ഉൽപ്പന്നങ്ങളുടെ ഉപയോഗം നിർത്താൻ കുടുംബം തീരുമാനിക്കുകയും തുടർന്നുള്ള മാസങ്ങളിൽ അത് 200 ഉം 100 ഉം ആയി വെട്ടിമാറ്റുകയും വേണം. ആവശ്യമെന്ന് നിങ്ങൾ കരുതുന്ന 20-25-50 വിദേശ ഉൽപ്പന്നങ്ങളിൽ ഒരാൾക്ക് വിട്ടുവീഴ്ച ചെയ്യാം. സുഹൃത്തുക്കളെ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ നാം അറിയാതെ എങ്ങനെ മാനസികമായി അടിമകളും വിദേശ ഉൽപ്പന്നങ്ങളുടെ അടിമകളും ആയിത്തീർന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്കുള്ള രംഗപ്രവേശം. അതുകൊണ്ടാണ് ഞാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഇന്ന് ഞാൻ ജിറ്റോ യിലെ എല്ലാ അംഗങ്ങളോടും ഞാൻ പറയുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്തുടരരുതെന്ന് അഭ്യർത്ഥിക്കുന്നു, എന്നാൽ അത്തരം ഉൽപ്പന്നങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഒരാൾ കുടുംബത്തോടൊപ്പം ഇരിക്കണം, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വിദേശ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് നിങ്ങളിൽ മിക്കവർക്കും അറിയില്ല. അത്തരം വിദേശ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് ഒരു അഭ്യർത്ഥന പോലും ഉണ്ടാകില്ല, പക്ഷേ നിങ്ങൾ അത് ഒരു പരിഗണനയും കൂടാതെ വാങ്ങുമായിരുന്നു. അതിനാൽ, ലോക്കലിനായി ഞാൻ വോക്കൽ ആവർത്തിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് തൊഴിലും അവസരങ്ങളും ലഭിക്കാൻ സഹായിക്കും. നമ്മുടെ ഉൽപന്നങ്ങളിൽ നാം അഭിമാനം കൊള്ളുന്നുവെങ്കിൽ മാത്രമേ നമ്മുടെ ഉൽപന്നങ്ങളിൽ ലോകം അഭിമാനിക്കുകയുള്ളൂ. പക്ഷെ ഒരു മുൻവ്യവസ്ഥ കൂടിയുണ്ട് സുഹൃത്തുക്കളേ.
സുഹൃത്തുക്കളേ
നിങ്ങളോടുള്ള മറ്റൊരു അഭ്യർത്ഥന ഭൂമിയാണ്. ജൈന സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തിയുടെ ശ്രദ്ധ ഭൂമിയിലേക്ക് ആകർഷിക്കപ്പെടുമ്പോൾ ഉടനടി പണത്തെക്കുറിച്ച് ഓർമ്മ വരുന്നു. എന്നാൽ ഞാൻ പറയുന്നത് മറ്റൊരു ഭൂമിയെക്കുറിച്ചാണ്, എർത്തിനെ കുറിച്ച് , (ഇ എ ർ ടി എച് ) ഇതിലെ 'ഇ' എന്നത് പരിസ്ഥിതിയെ സൂചിപ്പിക്കുന്നു, പരിസ്ഥിതിയുടെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന അത്തരം നിക്ഷേപങ്ങളെയും പരിശീലനത്തെയും നിങ്ങൾ പ്രോത്സാഹിപ്പിക്കണം. അടുത്ത വർഷം ആഗസ്റ്റ് 15-നകം എല്ലാ ജില്ലകളിലും കുറഞ്ഞത് 75 അമൃത് സരോവരങ്ങൾ (കുളങ്ങൾ) ഉണ്ടാക്കാനുള്ള ശ്രമങ്ങളെ എങ്ങനെ പിന്തുണയ്ക്കാമെന്നും നിങ്ങൾ ചർച്ച ചെയ്യണം. ‘എ’ കൃഷിക്കുള്ളതാണ് (അഗ്രികൾച്ചർ ). കൃഷി കൂടുതൽ ലാഭകരമാക്കാൻ എന്റെ ജിറ്റോ യുവാക്കൾ മുന്നോട്ടു വരണം. അവർ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയും പ്രകൃതി കൃഷി, സീറോ കോസ്റ്റ് ബജറ്റിംഗിലുള്ള കൃഷി, കാർഷിക സാങ്കേതികവിദ്യ, ഭക്ഷ്യ സംസ്കരണ മേഖല എന്നിവയിൽ നിക്ഷേപം നടത്തുകയും ചെയ്യണം.
ആയുഷ് മേഖലയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ പരമാവധി സംഭാവനയും രാജ്യം പ്രതീക്ഷിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാലത്തെ ഈ ഉച്ചകോടിയിൽ നിന്ന് വളരെ നല്ല നിർദ്ദേശങ്ങളും മികച്ച പരിഹാരങ്ങളും ഉയർന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ ഒരു കാര്യം നിങ്ങൾ എപ്പോഴും ഓർക്കണം. ജീത്തോ എന്നാൽ വിജയം. നിങ്ങളുടെ തീരുമാനങ്ങളിൽ നിങ്ങൾ വിജയിക്കുകയും നിങ്ങളുടെ തീരുമാനങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യട്ടെ. ഈ ഉത്സാഹത്തോടെ ഒരിക്കൽ കൂടി നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ജയ് ജിനേന്ദ്ര! നന്ദി!