നമസ്കാരം!
'തൊഴിൽ മേളയ്ക്ക് വന്ന എന്റെ യുവ സുഹൃത്തുക്കളേ
നിങ്ങൾക്കെല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഇന്ന് രാജ്യത്തെ 45 നഗരങ്ങളിലായി 71,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇന്ന് ആയിരക്കണക്കിന് വീടുകളിൽ സമൃദ്ധിയുടെ ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ധൻതേരസ് ദിനത്തിൽ 75,000 യുവാക്കൾക്ക് കേന്ദ്ര ഗവണ്മെന്റ് നിയമന കത്തുകൾ വിതരണം ചെയ്തു. ഗവണ്മെന്റ് ജോലികൾ ലഭ്യമാക്കുന്നതിനുള്ള മിഷൻ മോഡിൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ ‘തൊഴിൽ മേള’.
സുഹൃത്തുക്കളേ ,
കഴിഞ്ഞ മാസം ‘തൊഴിൽ മേള’ ആരംഭിച്ചപ്പോൾ, വിവിധ കേന്ദ്രഭരണ പ്രദേശങ്ങളും എൻഡിഎയും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളും ‘തൊഴിൽ മേളകൾ’ സംഘടിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ പറഞ്ഞിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന ഗവണ്മെന്റ്കൾ കഴിഞ്ഞ മാസം തന്നെ ആയിരക്കണക്കിന് യുവാക്കൾക്ക് നിയമന കത്തുകൾ വിതരണം ചെയ്തതിൽ ഞാൻ സന്തോഷവാനാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുപി ഗവണ്മെന്റും നിരവധി യുവാക്കൾക്ക് നിയമന കത്തുകൾ നൽകിയിരുന്നു. ജമ്മു കശ്മീർ, ലഡാക്ക്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരക്കണക്കിന് യുവാക്കൾക്ക് ‘തൊഴിൽ മേളകൾ’ വഴി ജോലി ലഭിച്ചു. നാളെ മറ്റന്നാൾ അതായത് നവംബർ 24 ന് ഗോവ ഗവണ്മെന്റും സമാനമായ ഒരു ‘തൊഴിൽ മേള’ സംഘടിപ്പിക്കാൻ പോകുന്നുവെന്ന് എന്നോട് പറയപ്പെടുന്നു. ത്രിപുര ഗവണ്മെന്റും നവംബർ 28ന് ‘തൊഴിൽ മേള’ സംഘടിപ്പിക്കുന്നുണ്ട്. ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ഇരട്ട നേട്ടമാണിത്. ‘തൊഴിൽ മേള’യിലൂടെ രാജ്യത്തെ യുവാക്കൾക്ക് നിയമന കത്തുകൾ നൽകുന്ന ഈ കാമ്പയിൻ തുടർച്ചയായി തുടരും.
സുഹൃത്തുക്കളേ ,
ഇന്ത്യയെപ്പോലുള്ള ഒരു യുവരാജ്യത്ത്, നമ്മുടെ കോടിക്കണക്കിന് യുവാക്കളാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. രാഷ്ട്രനിർമ്മാണത്തിൽ നമ്മുടെ യുവാക്കളുടെ കഴിവും ഊർജവും പരമാവധി ഉപയോഗപ്പെടുത്തുന്നതിനാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇന്ന്, രാഷ്ട്ര നിർമ്മാണത്തിന്റെ പാതയിൽ ചേരുന്ന 71,000-ത്തിലധികം പുതിയ സഹപ്രവർത്തകരെ ഞാൻ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും കഠിനമായ മത്സരത്തിൽ വിജയിച്ചതിലൂടെയും നിങ്ങൾ നിയമിക്കപ്പെടാൻ പോകുന്ന സ്ഥാനങ്ങൾ നേടിയിരിക്കുന്നു. അതിനാൽ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
എന്റെ യുവ സഹപ്രവർത്തകരേ ,
ഒരു പ്രത്യേക കാലയളവിൽ നിങ്ങൾക്ക് ഈ പുതിയ ഉത്തരവാദിത്തം ലഭിക്കുന്നു. രാജ്യം ‘അമൃത് കാല’ത്തിലേക്ക് (സുവർണ്ണ കാലഘട്ടം) പ്രവേശിച്ചു. ഈ ‘അമൃത് കാലത്ത് ’ രാജ്യത്തെ ജനങ്ങൾ വികസിത ഇന്ത്യയാക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഈ പ്രതിജ്ഞ നിറവേറ്റുന്നതിൽ നിങ്ങളെല്ലാവരും രാജ്യത്തിന്റെ സാരഥികളാകാൻ പോകുകയാണ്. നിങ്ങളെല്ലാവരും ഏറ്റെടുക്കാൻ പോകുന്ന പുതിയ ഉത്തരവാദിത്തത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധിയായി നിങ്ങളെ നിയമിക്കും. അതിനാൽ, നിങ്ങളുടെ ചുമതല നിർവഹിക്കുമ്പോൾ നിങ്ങളുടെ പങ്ക് നന്നായി മനസ്സിലാക്കണം. ഒരു പൊതുസേവകൻ എന്ന നിലയിൽ നിങ്ങളുടെ സേവനങ്ങൾ നൽകുന്നതിന് ശേഷി വർദ്ധിപ്പിക്കുന്നതിൽ നിങ്ങൾ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ന് എല്ലാ ഗവണ്മെന്റ് ജീവനക്കാരനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. അടുത്തിടെ ആരംഭിച്ച 'കർമയോഗി ഭാരത്' ടെക്‌നോളജി പ്ലാറ്റ്‌ഫോമിൽ നിരവധി ഓൺലൈൻ കോഴ്‌സുകൾ ലഭ്യമാണ്. നിങ്ങളെപ്പോലുള്ള പുതിയ സർക്കാർ ജീവനക്കാർക്കായി ഒരു പ്രത്യേക കോഴ്‌സും ഇന്ന് ആരംഭിക്കുന്നു. ‘കർമയോഗി തുടക്കം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 'കർമയോഗി ഭാരത്' പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഓൺലൈൻ കോഴ്‌സുകൾ നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം, കാരണം ഇത് നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുക മാത്രമല്ല, ഭാവിയിൽ നിങ്ങളുടെ കരിയറിനും പ്രയോജനം ചെയ്യും.
ആഗോള മഹാമാരിയും ഇപ്പ്ലോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും കാരണം ഇന്ന് ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക് മുന്നിൽ പുതിയ അവസരങ്ങളുടെ പ്രതിസന്ധിയുണ്ട്. വികസിത രാജ്യങ്ങളിലും വലിയ പ്രതിസന്ധിയാണ് പല വിദഗ്ധരും പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യക്ക് അതിന്റെ സാമ്പത്തിക സാധ്യതകൾ പ്രകടിപ്പിക്കാനും പുതിയ അവസരങ്ങൾ തുറക്കാനും ഒരു അതുല്യമായ അവസരമുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും വിദഗ്ധരും പറയുന്നു. സേവന കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് ലോകത്തെ പ്രധാന ശക്തിയായി മാറിയിരിക്കുന്നു. ഇപ്പോൾ ഇന്ത്യയും ലോകത്തിന്റെ ഉൽപ്പാദന കേന്ദ്രമായി മാറാൻ പോകുകയാണെന്ന് വിദഗ്ധർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഞങ്ങളുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിനും മറ്റ് സ്കീമുകൾക്കും ഇക്കാര്യത്തിൽ ഒരു പ്രധാന പങ്കുണ്ട്, എന്നാൽ ഇന്ത്യയുടെ നൈപുണ്യമുള്ള മനുഷ്യശക്തിയും യുവാക്കളും ഇതിന്റെ കേന്ദ്രബിന്ദുവായിരിക്കും. പിഎൽഐ പദ്ധതിയിലൂടെ മാത്രം രാജ്യത്ത് 60 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ‘മേക്ക് ഇൻ ഇന്ത്യ’, ‘വോക്കൽ ഫോർ ലോക്കൽ’, അല്ലെങ്കിൽ ‘ലോക്കൽ ടു ഗ്ലോബൽ’ എന്നിങ്ങനെയുള്ള പ്രചാരണങ്ങളെല്ലാം രാജ്യത്ത് തൊഴിലിനും സ്വയം തൊഴിലിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. അതായത്, സർക്കാർ, സർക്കാരിതര മേഖലകളിൽ പുതിയ ജോലികൾക്കുള്ള സാധ്യത തുടർച്ചയായി വർധിച്ചുവരികയാണ്. പ്രധാനമായി, ഈ പുതിയ അവസരങ്ങൾ യുവാക്കൾക്കായി അവരുടെ സ്വന്തം നഗരങ്ങളിലും ഗ്രാമങ്ങളിലും സൃഷ്ടിക്കപ്പെടുന്നു. തൽഫലമായി, യുവാക്കൾ മറ്റ് നഗരങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരല്ല, മാത്രമല്ല അവർക്ക് സ്വന്തം പ്രദേശത്തിന്റെ വികസനത്തിന് സംഭാവന നൽകാനും കഴിയും.
സ്റ്റാർട്ട് അപ്പുകൾ മുതൽ സ്വയംതൊഴിൽ വരെയും ബഹിരാകാശം മുതൽ ഡ്രോണുകൾ വരെയും ഇന്ന് ഇന്ത്യയിലെ യുവാക്കൾക്ക് എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. ഇന്ന്, ഇന്ത്യയിലെ 80,000-ലധികം സ്റ്റാർട്ടപ്പുകൾ യുവാക്കൾക്ക് വിവിധ മേഖലകളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മരുന്ന് വിതരണമായാലും കീടനാശിനി തളിക്കലായാലും, സ്വാമിത്വ പദ്ധതിയിലോ, പ്രതിരോധ മേഖലയിലോ ഭൂമിയുടെ മാപ്പിംഗ് ആയാലും രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം തുടർച്ചയായി വർധിച്ചുവരികയാണ്. ഡ്രോണുകളുടെ ഈ വർദ്ധിച്ചുവരുന്ന ഉപയോഗം യുവാക്കൾക്ക് പുതിയ ജോലികൾ നൽകുന്നു. ബഹിരാകാശ മേഖല തുറക്കാൻ നമ്മുടെ സർക്കാർ എടുത്ത തീരുമാനം യുവാക്കൾക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട്. 2-3 ദിവസം മുമ്പ് ഇന്ത്യയുടെ സ്വകാര്യ മേഖല അതിന്റെ ആദ്യത്തെ ബഹിരാകാശ റോക്കറ്റ് എങ്ങനെ വിജയകരമായി വിക്ഷേപിച്ചുവെന്ന് ഞങ്ങൾ ഇതിനകം കണ്ടു.
ഇന്ന് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും മുദ്ര ലോണിൽ നിന്ന് വലിയ സഹായമാണ് ലഭിക്കുന്നത്. രാജ്യത്ത് ഇതുവരെ 35 കോടിയിലധികം മുദ്രാ വായ്പകൾ അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നൊവേഷനും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നു. ഈ പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ രാജ്യത്തെ എല്ലാ യുവജനങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ന്, നിയമന കത്തുകൾ ലഭിച്ച 71,000-ത്തിലധികം യുവാക്കളെ ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിങ്ങൾ ഒരു കല്ലും ഉപേക്ഷിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്നത്തെ അപ്പോയിന്റ്മെന്റ് ലെറ്റർ ആണ് നിങ്ങളുടെ എൻട്രി പോയിന്റ്. ഇതിനർത്ഥം പുരോഗതിയുടെ ഒരു പുതിയ ലോകം ഇപ്പോൾ നിങ്ങളുടെ മുന്നിൽ തുറന്നിരിക്കുന്നു എന്നാണ്. ഒരേസമയം ജോലി ചെയ്യുമ്പോൾ അറിവ് സമ്പാദിച്ച് സ്വയം കൂടുതൽ യോഗ്യത നേടുകയും നിങ്ങളുടെ മുതിർന്നവരിൽ നിന്ന് നല്ല കാര്യങ്ങൾ പഠിച്ച് നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുക.
സുഹൃത്തുക്കളേ ,
ഞാനും നിങ്ങളെപ്പോലെ തുടർച്ചയായി പഠിക്കാൻ ശ്രമിക്കുന്നു, എന്നിലെ വിദ്യാർത്ഥിയെ ഒരിക്കലും മരിക്കാൻ ഞാൻ അനുവദിക്കില്ല . ഞാൻ എല്ലാവരിൽ നിന്നും പഠിക്കുകയും എല്ലാ ചെറിയ കാര്യങ്ങളിൽ നിന്നും പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു, തൽഫലമായി, ഒരേ സമയം നിരവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ഒരിക്കലും മടിക്കുന്നില്ല. എനിക്ക് അത് ചെയ്യാൻ കഴിയും. നിങ്ങൾക്കും അത് ചെയ്യാൻ കഴിയും, അതിനാൽ, നിങ്ങൾ ‘കർമയോഗി ഭാരത്’ എന്നതുമായി ബന്ധപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ഓൺലൈൻ പരിശീലനത്തിലെ നിങ്ങളുടെ അനുഭവം, പോരായ്മകൾ, എന്തെങ്കിലും ഉണ്ടെങ്കിൽ, അത് എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്നിവ സംബന്ധിച്ച് ഒരു മാസത്തിന് ശേഷം നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകാമോ? ഇത് കൂടുതൽ നവീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാമോ? നിങ്ങളുടെ പ്രതികരണത്തിനായി ഞാൻ കാത്തിരിക്കും. നോക്കൂ, നാമെല്ലാവരും പങ്കാളികളും സഹപ്രവർത്തകരും സഹയാത്രികരുമാണ്. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പാതയിലാണ് ഞങ്ങൾ നീങ്ങിയത്. നമുക്കെല്ലാവർക്കും മുന്നോട്ട് പോകാൻ ദൃഢനിശ്ചയം ചെയ്യാം. നിങ്ങൾക്ക് ഒരുപാട് ആശംസകൾ!
ഒത്തിരി നന്ദി.