“ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് നമ്മുടെ ഉള്ളടക്കസ്രഷ്ടാക്കളുടെ സമൂഹത്തിന്റെ കഴിവുകളെ അംഗീകരിക്കുകയും നല്ല മാറ്റത്തിനു വഴിയൊരുക്കാനുള്ള അവരുടെ അഭിനിവേശം ആഘോഷിക്കുകയും ചെയ്യുന്നു”
“ഉള്ളടക്കസ്രഷ്ടാക്കൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ പുതിയ യുഗത്തിന് അതാരംഭിക്കും മുമ്പുതന്നെ സ്വത്വമേകുന്നു”
“ഡിജിറ്റൽ ഇന്ത്യ ക്യാമ്പയ്ൻ ഉള്ളടക്കസ്രഷ്ടാക്കളുടെ പുതുലോകം സൃഷ്ടിച്ചു”
“നമ്മുടെ ശിവൻ നടരാജനാണ്, അദ്ദേഹത്തിന്റെ ഡമരു ‘മഹേശ്വർ സൂത്ര’​ സൃഷ്ടിക്കുന്നു, അദ്ദേഹത്തിന്റെ താണ്ഡവം താളത്തിനും സൃഷ്ടിയ്ക്കും അടിത്തറയിടുന്നു”
“യുവജനങ്ങൾ അവരുടെ ക്രിയാത്മകപ്രവർത്തനങ്ങളിലൂടെ ഉള്ളടക്കസ്രഷ്ടാക്കളിലേക്കു നോക്കാൻ ഗവണ്മെന്റിനെ പ്രേരിപ്പിച്ചു”
“നിങ്ങൾ ഒരാശയം സൃഷ്ടിച്ചു; അതു നവീകരിച്ചു സ്ക്രീനിൽ അവതരിപ്പിച്ചു; നിങ്ങൾ ഇന്റർനെറ്റിന്റെ എംവിപികളാണ്”
“ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതു രാജ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താൻ സഹായിക്കും”
“മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു യുവാക്കൾക്കിടയിൽ അവബോധം പകരുന്ന ഉള്ളടക്കം നമുക്കു തയ്യാറാക്കിയാലോ? മയക്കുമരുന്ന് അത്ര നല്ലതല്ല എന്നു നമുക്കു പറയാം”
“നൂറു ശതമാനം ജനാധിപത്യത്തിൽ അഭിമാനിച്ചു വികസിതരാഷ്ട്രമാകാനുള്ള ദൃഢനിശ്ചയം ഇന്ത്യ ഏറ്റെടുത്തു”
“നിങ്ങൾ ലോകമെമ്പാടും ഇന്ത്യയുടെ ഡിജിറ്റൽ അംബാസഡർമാരാണ്. നിങ്ങൾ പ്രാദേശികമായതിനുള്ള ആഹ്വാനത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണ്”
“നമുക്കു ‘ക്രിയേറ്റ് ഓൺ ഇന്ത്യ’ പ്രസ്ഥാനത്തിനു തുടക്കംകുറിക്കാം. ഇന്ത്യയുടെ കഥകൾ, സംസ്കാരം, പൈതൃകം, പാരമ്പര്യം എന്നിവ ലോകമെമ്പാടും പങ്കിടാം. നമുക്ക് ഇന്ത്യയിൽ സൃഷ്ടിക്കാം, ലോകത്തിനുവേണ്ടി സൃഷ്ടിക്കാം”

ഇനി എന്തെങ്കിലും കേള്‍ക്കാന്‍ ബാക്കിയുണ്ടോ?

എല്ലാവര്‍ക്കും സുഖമാണോ?

നമുക്ക് മനോനില പരിശോധിക്കമോ?

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, അശ്വിനി വൈഷ്ണവ് ജി, ജൂറി അംഗങ്ങളായ പ്രസൂണ്‍ ജോഷി, രൂപാലി ഗാംഗുലി, കൂടാതെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഞങ്ങളോടൊപ്പം ചേരുന്ന എല്ലാ ഉള്ളടക്ക സ്രഷ്ടാക്കളെ ഒപ്പം എല്ലാവയിടത്തു നിന്നും ഈ പരിപാടി വീക്ഷിക്കുന്ന എന്റെ യുവ സുഹൃത്തുക്കളേ മറ്റെല്ലാ വിശിഷ്ടാതിഥികളെ! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും! നിങ്ങള്‍ ഇവിടെ സ്ഥാനം നേടിയിരിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ ഇന്ന് ഭാരത് മണ്ഡപത്തില്‍ ഇരിക്കുന്നത്. പുറത്തുള്ള ചിഹ്നഹ്‌നവും സര്‍ഗ്ഗാത്മകതയെ പ്രതിനിധീകരിക്കുന്നതാണ്, ലോകത്തിനായി സൃഷ്ടിക്കേണ്ട മുന്നോട്ടുള്ള പാതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജി -20ലെ നേതാക്കള്‍ ഒരിക്കല്‍ ഒത്തുകൂടിയിടവുമാണ്. നിങ്ങള്‍ ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.

സുഹൃത്തുക്കളെ,

കാലം മാറുകയും പുതിയൊരു യുഗം ഉദിക്കുകയും ചെയ്യുമ്പോള്‍ അതിനോട് ചേര്‍ന്നുനില്‍ക്കേണ്ടത് രാജ്യത്തിന്റെ കടമയാണ്. ഇന്ന് ഭാരതമണ്ഡപത്തില്‍ രാജ്യം ഈ ഉത്തരവാദിത്തം നിറവേറ്റുകയാണ്. തങ്ങളുടെ കാലത്തിന് മുമ്പായി ഉയര്‍ന്നുവരുന്ന പ്രവണതകള്‍ക്കും കഴിവുകള്‍ക്കുമുള്ള ഞങ്ങളുടെ അംഗീകാരത്തെ സൂചിപ്പിക്കുന്നതാണ് ആദ്യത്തെ ദേശീയ ക്രിയേറ്റേഴ്‌സ് അവാര്‍ഡ്. എന്താണ് നിങ്ങളുടെ വിജയരഹസ്യം എന്ന് ചിലര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട് ? എല്ലാവര്‍ക്കും ആ ചോദ്യത്തിന് ഉത്തരം ലഭിക്കില്ല. ഒരു റെസേ്റ്റാറന്റ് ഉടമ തന്റെ അടുക്കള രഹസ്യങ്ങള്‍ എല്ലാവരോടും വെളിപ്പെടുത്തുമോ? എന്നാല്‍ ഞാന്‍ ഇത് നിങ്ങളുമായി പങ്കിടട്ടെ: ദൈവിക അനുഗ്രഹങ്ങളോടെ, എനിക്ക് ഭാവി മുന്‍കൂട്ടി കാണാന്‍ കഴിയും. അതുകൊണ്ട്, ഇത്തരത്തിലുള്ള ഈ പ്രഥമ പുരസ്‌കാരം വരും ദിവസങ്ങളില്‍ ഒരു സവിശേഷമായ സ്ഥാനം അലങ്കരിക്കും. ഈ പുതിയ യുഗം നയിക്കുന്ന യുവജനങ്ങളെ ആദരിക്കാനും സര്‍ഗ്ഗാത്മകത ആഘോഷിക്കാനും സ്രഷ്ടാക്കള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ അംഗീകരിക്കാനുമുള്ള അവസരമാണിത്. ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് മികച്ച പ്രചോദനം നല്‍കുകയും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുകയും ചെയ്യുന്നതാണ് ഈ പുരസ്‌ക്കാരം. ഇന്ന്, ദേശീയ ക്രിയേറ്റേഴ്‌സ് പുരസ്‌ക്കാര ജേതാക്കളെ മാത്രമല്ല, ആത്മാര്‍ത്ഥമായി അതില്‍ പങ്കെടുത്തവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഞങ്ങള്‍ക്ക് വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ഈ പരിപാടിയെ കൂടുതല്‍ ജനകീയമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പരിമിതമായ സമയവും പ്രോത്സാഹനവുമേ ഉണ്ടായിരുള്ളുവെങ്കില്‍ കൂടിയും, നമ്മുടെ രാജ്യത്തിന്റെ സ്വത്വം രൂപപ്പെടുത്തുന്ന ഏകദേശം 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ സര്‍ഗ്ഗാത്മക മനസ്സുകളുമായി ഇടപഴകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

 

മാത്രമല്ല സുഹൃത്തുക്കളെ,
മറ്റൊരു വിശുദ്ധ യാദൃശ്ചികത അടയാളപ്പെടുത്തുന്നതാണ് ഇന്ന് . മഹാശിവരാത്രിയുടെ പരിശുദ്ധാവസരത്തിലാണ് ഈ പ്രഥമ ദേശീയ ക്രിയേറ്റേഴ്‌സ് പുരസ്‌ക്കകാരചടങ്ങ് നടക്കുന്നത്. എന്റെ കാശിയില്‍ ശിവന്റെ അനുഗ്രഹമില്ലാതെ ഒന്നും നടക്കില്ല. മഹാദേവനെ, ഭഗവാന്‍ ശിവനെ, ഭാഷയുടെയും കലയുടെയും സര്‍ഗ്ഗാത്മകതയുടെയും രക്ഷാധികാരിയായി ബഹുമാനിക്കുന്നു. ബ്രഹ്‌മാണ്ഡ നര്‍ത്തകനായ നടരാജനാണ് നമ്മുടെ ശിവന്‍. ശിവന്റെ ധമ്രുവില്‍ നിന്നും ശിവന്റെ താണ്ഡവതതില്‍ നിന്നും ഉത്ഭവിച്ച മഹേശ്വരസൂത്രങ്ങള്‍ താളത്തിനും സൃഷ്ടിയ്ക്കും അടിത്തറയിടുന്നു. അതുകൊണ്ട് തന്നെ ഇവിടെ സ്രഷ്ടാക്കള്‍ക്ക് പുതിയ വഴികള്‍ തുറക്കും. ഈ സംഭവം തന്നെ മഹാശിവരാത്രി നാളിലെ ആഹ്ലാദകരമായ യാദൃശ്ചികതയാണ്. നിങ്ങള്‍ക്കും എല്ലാ രാജ്യക്കാര്‍ക്കും ഞാന്‍ മഹാശിവരാത്രി ആശംസിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം കൂടിയാണ്. എന്നിരുന്നാലും, പുരുഷന്മാര്‍ കൈയടിക്കുന്നത് ആദ്യമായാണ്, ഞാന്‍ നിരീക്ഷിക്കുന്നത്; അല്ലാത്തപക്ഷം, പുരുഷന്മാര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു ദിവസമില്ലെല്ലോ എന്നായിരിക്കും അവര്‍ പലപ്പോഴും കരുതുന്നത്. ഇന്ന് വിജയിച്ച് പുരസ്‌ക്കാരം നേടിയതില്‍ നിരവധി പെണ്‍മക്കള്‍ക്കുമുണ്ട്. അവര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, നമ്മുടെ രാജ്യത്തിന്റെ പെണ്‍മക്കള്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത് ഞാന്‍ കാണുന്നു. നിങ്ങളെയെല്ലാം കാണുന്നത് എന്നില്‍ അഭിമാനം നിറയ്ക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യത്തെ എല്ലാ സ്ത്രീകളെയും സഹോദരിമാരെയും പെണ്‍മക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്ന ഇന്ന്, ഗ്യാസ് സിലിണ്ടറുകള്‍ക്ക് 100 രൂപ കുറച്ചതായി ഞാന്‍ പ്രഖ്യാപിച്ചു.

സുഹൃത്തുക്കളെ,

ഒരൊറ്റ നയപരമായ തീരുമാനത്തിനും പ്രചാരണത്തിനും ഒരു രാജ്യത്തിന്റെ യാത്രയില്‍ എങ്ങനെ ഗുണപരമായ സ്വാധീനം ചെലുത്താനാകുമെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കഴിഞ്ഞ ദശകത്തിലെ ഡാറ്റാ വിപ്ലവം മുതല്‍ താങ്ങാനാവുന്ന മൊബൈല്‍ ഫോണുകളുടെ ലഭ്യത വരെ, ഡിജിറ്റല്‍ ഇന്ത്യ സംഘടിതപ്രവര്‍ത്തനം ഒരു തരത്തില്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഒരുപക്ഷേ ആദ്യമായി, ഏതെങ്കിലും മേഖലയിലുള്ള യുവജനങ്ങളുടെ ശക്തി ചില നടപടികളെടുക്കാന്‍ ഗവണ്‍മെന്റിനെ പ്രചോദിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തു. അതുകൊണ്ട്, നിങ്ങള്‍ ആഴമായ അഭിനന്ദനത്തിനും കരഘോഷത്തിനും അര്‍ഹരാണ്. ഇന്നത്തെ അവാര്‍ഡ് ദാന ചടങ്ങിന്റെ നേട്ടം ആര്‍ക്കെങ്കിലും അവകാശപ്പെട്ടിട്ടുണ്ടെങ്കില്‍ അത് യുവമനസ്സുകളും ഭാരതത്തിലെ ഓരോ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കളും ആണ്.

സുഹൃത്തുക്കളെ,
ഭാരതത്തിലെ ഓരോ ഉള്ളടക്ക സ്രഷ്ടാവും ഒരു കാര്യത്തിന്റെ കൂടി പ്രതീകമാകുകയാണ്. നമ്മുടെ യുവജനങ്ങളെ ശരിയായ ദിശയില്‍ നയിക്കുകയാണെങ്കില്‍, അവര്‍ക്ക് എന്ത് ഉയരങ്ങളില്‍ എത്തിച്ചേരാനാകും? നിങ്ങളില്‍ പലരും ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ ഔപചാരിക പരിശീലനമൊന്നും നേടിയിരിക്കില്ല. അല്ലേ? ഉള്ളടക്കം സൃഷ്ടിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ എന്തുചെയ്യും? പഠിക്കുമ്പോള്‍ തന്നെ ഒരു കരിയര്‍ തിരഞ്ഞെടുത്തപ്പോള്‍, നിങ്ങളില്‍ ഭൂരിഭാഗവും ഉള്ളടക്ക സ്രഷ്ടാക്കളാകുമെന്ന് ഒരിക്കലും കരുതിയിരുിരിക്കില്ല. എന്നിട്ടും, നിങ്ങള്‍ ഭാവി മുന്‍കൂട്ടി കണ്ടു, സാദ്ധ്യതകളെ വിഭാവനം ചെയ്തു, നിങ്ങളില്‍ പലരും ഒറ്റയാള്‍ സൈന്യത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ശ്രദ്ധയെ നോക്കൂ, അവര്‍ തന്റെ മൊബൈല്‍ ഉപകരണവുമായാണ് ഇരിക്കുന്നു. നിങ്ങളുടെ പദ്ധതികളില്‍, നിങ്ങള്‍ എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവും എഡിറ്ററും എല്ലാം ആണ് - നിങ്ങള്‍ എല്ലാം ചെയ്യുന്നു. ഇതിനര്‍ത്ഥം പ്രതിഭകളുടെ സമൃദ്ധി ഒരിടത്ത് ഏകീകരിക്കപ്പെടുന്നുവെന്നതാണ്, അത് ഉയര്‍ന്നുവരുമ്പോള്‍, അതിന്റെ സാദ്ധ്യതകള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നിങ്ങള്‍ ആശയങ്ങള്‍ വിഭാവനം ചെയ്യുന്നു, നവീകരിക്കുന്നു, അവ സ്‌ക്രീനില്‍ ജീവസുറ്റതാക്കുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, വ്യത്യസ്ത ആശയങ്ങളിലേക്ക് ലോകത്തെ തുറന്നുകാട്ടുകയും ചെയ്യുന്നു. നിങ്ങള്‍ കാണിച്ച ആ ധൈര്യം കൊണ്ടാണ് ഇന്ന് നിങ്ങളെല്ലാവരും ഈ നിലയില്‍ എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് രാജ്യം നിങ്ങളെ ഉറ്റുനോക്കുന്നത്. നിങ്ങളുടെ ഉള്ളടക്കം ഭാരതത്തിലുടനീളം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. നിങ്ങള്‍ പ്രധാനമായും ഇന്റര്‍നെറ്റിന്റെ എം.വി.പികളാണ്, അല്ലേ? നിങ്ങളുടെ ബുദ്ധി ഉപയോഗിക്കുക, നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കുക. ഞാന്‍ നിങ്ങളെ എം.വി.പികള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍, നിങ്ങള്‍ ഏറ്റവും മൂല്യവത്തായ വ്യക്തിയായി മാറിയിരിക്കുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്.

 

സുഹൃത്തുക്കളെ,

ഉള്ളടക്കവും സര്‍ഗ്ഗാത്മകതയും ലയിക്കുമ്പോള്‍, ഇടപഴകല്‍ തഴച്ചുവളരുമെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഉള്ളടക്കം ഡിജിറ്റലുമായി ലയിക്കുമ്പോള്‍, പരിവര്‍ത്തനം സംഭവിക്കുന്നു. ഉള്ളടക്കം ലക്ഷ്യവുമായി ലയിക്കുമ്പോള്‍, അത് നേട്ടം പ്രകടമാക്കുന്നു. ഇന്ന്, നിങ്ങള്‍ എല്ലാവരും ഇവിടെ ഒത്തുകൂടിയതിനാല്‍, എനിക്ക് വിവിധ വിഷയങ്ങളില്‍ നിങ്ങളില്‍ നിന്ന് സഹകരണം അഭ്യര്‍ത്ഥിക്കേണ്ടതുമുണ്ട്.

സുഹൃത്തുക്കളെ,
ഒരു കാലത്ത്, ചെറിയ കടകള്‍ പോലും അഭിമാനത്തോടെ ''സ്വാദിഷ്ടമായ ഭക്ഷണം ഇവിടെ ലഭ്യമാണ്'' എന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു, അല്ലേ? എന്തിനാണ് അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടതെന്ന് ആരെങ്കിലും ചോദിച്ചാല്‍, ''ഭക്ഷണം രുചികരമാണ്'' എന്നായിരിക്കും മറുപടി. എന്നാല്‍ ഇന്ന്, ''ആരോഗ്യകരമായ ഭക്ഷണം ഇവിടെ ലഭ്യമാണ്'' എന്ന് കടയുടമകള്‍ പരസ്യം ചെയ്യുന്ന ഒരു മാറ്റം നാം നിരീക്ഷിക്കാം. രുചിയ്ക്കല്ല ആരോഗ്യത്തിനാണ് ഇപ്പോള്‍ ഊന്നല്‍. എന്തുകൊണ്ടാണ് ഈ മാറ്റം? അത് ഒരു സാമൂഹിക മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട്, രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങളിലേക്ക് അവരെ പ്രചോദിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഒരു കര്‍ത്തവ്യബോധം വളര്‍ത്തുക എന്നതാണ് ഉള്ളടക്കം ലക്ഷ്യമിടുന്നത്. ഇത് നിങ്ങളുടെ ഉള്ളടക്കത്തിന്റെ നേരിട്ടുള്ള സന്ദേശമായിരിക്കണമെന്നില്ല; മറിച്ച്, ഉള്ളടക്കം സൃഷ്ടിക്കുമ്പോള്‍ ഇത് മനസ്സില്‍ വയ്ക്കുന്നത് സ്വാഭാവികമായും അത്തരം മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകും. പെണ്‍മക്കളോടുള്ള അനാദരവിന്റെ പ്രശ്‌നത്തെ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് എങ്ങനെയാണ് ഞാന്‍ അഭിസംബോധന ചെയ്തതെന്ന് ഓര്‍ക്കുക. മകള്‍ വീട്ടിലേക്ക് മടങ്ങാന്‍ വൈകുമ്പോള്‍ മാത്രം മാതാപിതാക്കള്‍ അവരുടെ മകളെ കുറിച്ച് അന്വേഷിക്കുന്നത് എന്തുകൊണ്ടാണെന്നും അപൂര്‍വ്വമായി ആണ്‍മക്കള്‍ക്കളുടെ കാര്യത്തില്‍ ഇത് അവര്‍ വല്ലപ്പോഴും മാത്രം ചെയ്യുന്നത് എന്തുകൊണ്ടെന്നും ഞാന്‍ ചോദിച്ചു. തുല്യ ഉത്തരവാദിത്തമുള്ള ഒരു പരിതസ്ഥിതി പരിപോഷിപ്പിച്ചുകൊണ്ട് ഈ സംഭാഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ഉള്ളടക്ക സ്രഷ്ടാക്കള്‍ പരിഗണിക്കണം. ഒരു മകള്‍ വൈകി വീട്ടിലെത്തിയാല്‍, അത് ഒരു വിപത്തായി കാണും, എന്നാല്‍ ഒരു മകന്‍ അങ്ങനെ വന്നാല്‍, അതില്‍ വെറും തോളില്‍തട്ടി പ്രതിഷേധമറിയിക്കല്‍ മാത്രമാകും.. കാര്യം എന്തെന്നാല്‍, നമ്മള്‍ സമൂഹവുമായി ഇടപഴകണം, എന്റെ സുഹൃത്തുക്കളേ, ഈ വികാരം എല്ലാ വീട്ടിലും പ്രചരിപ്പിക്കാന്‍ നിങ്ങള്‍ നന്നായി സജ്ജരാണ്. ഇന്ന്, വനിതാ ദിനത്തില്‍, നിങ്ങള്‍ക്ക് ഈ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാം.
നമ്മുടെ രാജ്യത്തെ സ്ത്രീശക്തിയുടെ അപാരമായ സാദ്ധ്യതകളും നിങ്ങളുടെ ഉള്ളടക്കത്തിന്റെ ഒരു പ്രധാന ഭാഗമാക്കാനാകും. പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു അമ്മ ചെയ്യുന്ന അസംഖ്യം ജോലികള്‍ ക്രിയാത്മക മനസ്സുള്ള നിങ്ങളില്‍ ആര്‍ക്കും മനസ്സിലാകുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ഇതിന്റെ ഒരു ചെറുദൃശ്യം രേഖപ്പെടുത്തി എഡിറ്റ് ചെയ്യുക; ഒരു അമ്മ ഒറ്റയടിക്ക് എത്രമാത്രം പ്രവര്‍ത്തിയെടുക്കുന്നുവെന്ന് കാണുന്ന ആ വീട്ടിലെ കുട്ടികള്‍ അത്ഭുതപ്പെടും. വിവിധ ലക്ഷ്യങ്ങള്‍ അവര്‍ തടസ്സങ്ങളില്ലാതെ നിര്‍വഹിക്കുന്നു. ഈ വശം പ്രദര്‍ശിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ശക്തിയുണ്ട്. അതുപോലെ, സ്ത്രീകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ഏര്‍പ്പെടുന്ന ഗ്രാമീണ ജീവിതശൈലി പരിഗണിക്കുക. ചില പാശ്ചാത്യരുടെ തെറ്റായ ധാരണയാണ് ഭാരതത്തില്‍ പണിയെടുക്കുന്ന സ്ത്രീകളില്ല എന്നത്. എന്നാല്‍, എന്റെ സുഹൃത്തുക്കളെ, ഇതിന് നേരെ വിപരീതമാണ്. ഭാരതത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം കൊണ്ടാണ് കുടുംബവും സമ്പദ്‌വ്യവസ്ഥയും പ്രവര്‍ത്തിക്കുന്നത്. നമ്മുടെ അമ്മമാരും സഹോദരിമാരും ഗ്രാമങ്ങളില്‍ കാര്യമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഗോത്രവര്‍ഗ്ഗ മേഖലകളിലേക്കോ പര്‍വതപ്രദേശങ്ങളിലേക്കോ പോകുക, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നമ്മുടെ അമ്മമാരും സഹോദരിമാരും ഏറ്റെടുക്കുന്നതായി നിങ്ങള്‍ക്ക് കാണാനാകും. അതിനാല്‍, നമ്മുടെ സര്‍ഗ്ഗാത്മകതയിലൂടെ, വസ്തുതാപരമായ വിവരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഈ തെറ്റിദ്ധാരണകള്‍ നമുക്ക് എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയും. ഈ ദൗത്യം നാം ഏറ്റെടുക്കണമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ജീവിതത്തിലെ ഒരു ദിവസം പ്രദര്‍ശിപ്പിക്കുന്നതിലൂടെ കന്നുകാലികളെ വളര്‍ത്തുന്നവരായാലും കര്‍ഷകരായാലും തൊഴിലാളികളായാലുംസ്ത്രീകളുടെ അശ്രാന്ത പരിശ്രമം വെളിപ്പെടുത്തും.

 

സുഹൃത്തുക്കളെ,
സ്വച്ഛ് ഭാരതിന്റെ വിജയം നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിചിതമാണ്, മാത്രമല്ല, നിങ്ങളും അതില്‍ സംഭാവന ചെയ്തിട്ടുണ്ടാകും. എന്നിരുന്നാലും, ഇതൊരു ജനകീയ പ്രസ്ഥാനമാണ്. വെള്ളം കുടിക്കാന്‍ പോകുന്ന ഒരു കടുവ അതില്‍ ഒരു പ്ലാസ്റ്റിക് കുപ്പി ശ്രദ്ധയില്‍പ്പെട്ട്, തന്റെ വായ കൊണ്ട് കടുവ കുപ്പി എടുത്ത് മറ്റെവിടെയെങ്കിലും വലിച്ചെറിയാന്‍ കൊണ്ടുപോകുന്നതുപോലെയുള്ള ഒരു റീല്‍പോലെ വൃത്തിയുമായി ബന്ധപ്പെട്ട് ഗുണപരമായ ് എന്തെങ്കിലും ഉണ്ടാകുമ്പോഴെല്ലാം ഇത് ഓര്‍ക്കണം. മോദിയുടെ സന്ദേശം നിരവധി ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത്, നിങ്ങള്‍ക്ക് മനസ്സിലായോ? ഇപ്പോള്‍, ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്കും ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയും. അതുകൊണ്ട്, നിങ്ങള്‍ ഈ വിഷയത്തിലെ നിരന്തര ഇടപഴകല്‍ തുടരണം. എന്റെ സുഹൃത്തുക്കളേ, നിങ്ങളുമായി ഒരു പ്രധാന വിഷയം ചര്‍ച്ചചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചെറിയ ആംഗ്യങ്ങള്‍ എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു, സര്‍ഗ്ഗാത്മക മനസ്സുള്ള ആളുകളുമായി എനിക്ക് തുറന്ന് സംസാരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു ഔപചാരിക പ്രസംഗം നടത്തുന്നില്ല. വളരെ സൂക്ഷ്മമായ ഒരു വിഷയമാണ് മാനസികാരോഗ്യം. ഡിജിറ്റല്‍ വേദികളിലെ ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും നര്‍മ്മം നിറഞ്ഞതാണെങ്കിലും, ഗൗരവമേറിയ മറ്റ് വിഷയങ്ങളും ഉണ്ട്. മാനസികാരോഗ്യത്തെക്കുറിച്ച് (നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍) ഞാന്‍ ശ്രദ്ധിച്ചു, നാം അത് അഭിസംബോധന ചെയ്യരുതെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നില്ല. ഞാന്‍ ഒരിക്കലും അത് പറയില്ല; എനിക്ക് അത്തരമൊരു തെറ്റ് ചെയ്യാന്‍ കഴിയില്ല. എന്റെ രാജ്യത്തിന്റെ കഴിവുകളില്‍ എനിക്ക് വിശ്വാസമുണ്ട്, എന്റെ സഹപൗരന്മാരും ഒരുപോലെ അനുകമ്പയുള്ളവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ഈ വശമോ വിഷയമോ പരിഗണിക്കുന്നത് കൂടുതല്‍ സൃഷ്ടിപരമാണെന്ന് എനിക്ക് പറയാന്‍ കഴിയും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പല സ്രഷ്ടാക്കളും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്, എന്നാല്‍ ഇനിയും കൂടുതല്‍ ചെയ്യാനുണ്ട്, പ്രത്യേകിച്ച് പ്രാദേശിക ഭാഷകളില്‍. ഒരു ഗ്രാമീണ കുടുംബത്തിലെ ഒരു കുട്ടിയെയും അതിന്റെ പോരാട്ടങ്ങളെയും പരിഗണിക്കുക. അവര്‍ക്കുവേണ്ടി നമുക്ക് എന്തുചെയ്യാന്‍ കഴിയും? ലോകമെമ്പാടുമുള്ള ഏതൊരു പ്രധാന നഗരത്തിലെയും ആളുകള്‍ക്ക് അതില്‍ സഹായമോ അവബോധമോ ഉണ്ടായിരിക്കും, എന്തെന്നാല്‍ അത് അവരുടെ ജീവിതത്തിന്റെ ഒരു പ്രധാന വശമാണ്. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു മറ്റൊരു നിര്‍ണ്ണായക പ്രശ്‌നമാണ് കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദം. മുന്‍കാലങ്ങളില്‍, മുത്തശ്ശിമാര്‍, അമ്മായിമാര്‍ തുടങ്ങി വിവിധ കുടുംബാംഗങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പരിചരണം ലഭിച്ചിരുന്ന കൂട്ടുകുടുംബങ്ങള്‍ നമുക്കുണ്ടായിരുന്നു. ഇപ്പോള്‍, അണുകുടുംബങ്ങളില്‍, മാതാപിതാക്കള്‍ രണ്ടുപേരും തിരക്കിലായതിനാല്‍, നാനിമാര്‍ക്ക് വിട്ടുകൊടുക്കുന്ന കുട്ടികള്‍ പലപ്പോഴും സമ്മര്‍ദ്ദം അനുഭവിക്കുന്നു, പ്രത്യേകിച്ച് പരീക്ഷാ സമയങ്ങളില്‍. സമ്മര്‍ദ്ദത്തെക്കുറിച്ചോ മാനസികാരോഗ്യത്തെക്കുറിച്ചോ അവര്‍ക്ക് ഒരു ധാരണയുമില്ല. പരീക്ഷാ ഫലങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ പരിഭ്രാന്തിയിലേക്ക് നയിച്ചേക്കാം, അവര്‍ സുഹൃത്തുക്കളെ വിളിക്കും. ചിലപ്പോള്‍, ആത്മഹത്യ പോലെയുള്ള അങ്ങേയറ്റത്തെ നടപടികളെക്കുറിച്ചും കുട്ടികള്‍ ചിന്തിച്ചേക്കാം. വീഡിയോ വളരെ ജനപ്രിയമായ ഒരു മാധ്യമമല്ലാതിരുന്ന കാലത്ത് ഏകദേശം 12-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹ്രസ്വചിത്രം കണ്ടത് ഞാന്‍ ഓര്‍ക്കുകയാണ്. എന്നാല്‍ പഠിക്കാന്‍ വളരെ താല്‍പ്പര്യമുള്ള ആളാണ് ഞാന്‍. അങ്ങനെ, തെറ്റായ ഒരു ചുവടുവയ്പ്പിന് മുമ്പ്, മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ എളുപ്പമാണെന്നത് ആ സിനിമ ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന പരീക്ഷയെ അഭിമുഖീകരിക്കുന്ന ഒരു കുട്ടിയെയാണ് സിനിമ അവതരിപ്പിച്ചത്. അമിതഭാരം അനുഭവപ്പെടുന്നതിനാല്‍, നേരിടാനുള്ള തന്റെ കഴിവിനെ സംശയിച്ചുകൊണ്ട് അയാള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. അതിലെ പ്രത്യേകതകള്‍ എന്റെ ഓര്‍മ്മയില്‍ നിന്ന് ഒഴിഞ്ഞുമാറിപ്പോയി, കാരണം ഞാന്‍ ഇത് കണ്ടിട്ട് ഏകദേശം 15 വര്‍ഷമോ 20 വര്‍ഷമോ ആയി. ആഖ്യാനത്തില്‍, അവന്‍ സ്വയം തൂങ്ങിമരിക്കുന്നതായി പരിഗണിക്കുകയും ഒരു കയര്‍ വാങ്ങാനായി പോകുകയും ചെയ്യുന്നു. അയാള്‍ക്ക് ആവശ്യമുള്ള കയറിന്റെ നീളത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അടി'കള്‍ എന്ന പദത്താല്‍ ആശയക്കുഴപ്പത്തിലാകുന്ന അയാള്‍ , തിരികെ പോയി അതിനെക്കുറിച്ച് പഠിക്കാന്‍ പ്രേരിതനാകുന്നു. കൊളുത്ത് ആവശ്യപ്പെട്ട് കടയിലേക്ക് പോകുമ്പോള്‍, കടയുടമ അവനോട് ഇരുമ്പ് കൊളുത്താണോ അതോ മറ്റൊരു വസ്തുവിലുള്ളതു വേണോ എന്ന് ചോദിക്കുന്നു. ഈ ആശയത്തെക്കുറിച്ച് പഠിക്കാന്‍ കുട്ടി വീണ്ടും പോകുന്നു. അവസാനം, മരണത്തെ ആശ്രയിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രായോഗികമായ വഴി പഠനം ആണെന്ന് അവന്‍ മനസ്സിലാക്കുന്നു. വെറും 7-8 മിനിറ്റുകള്‍ക്കുള്ളില്‍ നല്‍കിയ ശക്തമായ ഒരു സന്ദേശമായിരുന്നു അത്. ഈ സിനിമ കണ്ടപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതെങ്ങനെയെന്ന് എനിക്ക് മനസ്സിലായി. ഈ സിനിമയിലെ സന്ദേശം ലളിതമായിരിക്കാം, പക്ഷേ അത് ഒരാളുടെ ജീവിതത്തിലേക്ക് ഒരു പുതിയ പാത കാണിച്ചുതരുന്നു. പരീക്ഷ പേ ചര്‍ച്ചയില്‍ സ്ഥിരമായി ഞാന്‍ പരീക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ക്ക് അറിയാമായിരിക്കാം. കുട്ടികളുമായി പരീക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പ്രധാനമന്ത്രിയെ ചിലര്‍ പരിഹസിച്ചേക്കാം. ഗവണ്‍മെന്റ് സര്‍ക്കുലറുകള്‍ ഇറക്കിയതുകൊണ്ട് മാത്രം കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് എനിക്കറിയാം; എന്നാല്‍ ഞാന്‍ അവരുമായി ബന്ധപ്പെടുകയും അവരുടെ പോരാട്ടങ്ങള്‍ മനസ്സിലാക്കുകയും യഥാര്‍ത്ഥ പിന്തുണ നല്‍കുകയും വേണം. പരീക്ഷാ സമയങ്ങളില്‍ ഈ ബന്ധം വളരെ പ്രധാനമാണ്, അതിനാലാണ് ഞാന്‍ ഈ പരിപാടികള്‍ വര്‍ഷം തോറും നടത്തുന്നത്. അവരുടെ ആശങ്കകള്‍ തുറന്ന് പറയുന്നതിലൂടെ, ചിലരുടെയെങ്കിലും ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുന്ന വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ എനിക്ക് നല്‍കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കുട്ടികളിലേക്ക് എത്തുക, അവരുടെ ഹൃദയങ്ങളില്‍ സ്പര്‍ശിക്കുക, അവരെ പിന്തുണയ്ക്കുക, കൂടാതെ അവരുടെ മാതാപിതാക്കളോടും അദ്ധ്യാപകരോടും ഇടപഴകുക എന്നതാണ് എന്റെ ലക്ഷ്യം.
 

സുഹൃത്തുക്കളെ,
ഈ റീലുകളെല്ലാം സൃഷ്ടിക്കാന്‍ സമയം കണ്ടെത്താന്‍ ഞാന്‍ പാടുപെടുന്നതിനാല്‍ പകരം ഞാന്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍, നിങ്ങള്‍ക്കും ഇത് ചെയ്യാന്‍ കഴിയും. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് യുവജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്ന കൂടുതല്‍ ഉള്ളടക്കം നമുക്ക് നിര്‍മ്മിക്കാനാകുമോ? മയക്കുമരുന്ന് യുവത്വത്തിന് അടിപൊളിയല്ല എന്ന സന്ദേശം ക്രിയാത്മകമായി നമുക്ക് നല്‍കാം. പകരം എന്താണ് അടിപൊളി? ഹോസ്റ്റലില്‍ ഇരിക്കുകയാണോ? അതെ, അടിപൊളി!

സുഹൃത്തുക്കളെ,

നിങ്ങള്‍ എല്ലാവരും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം നിങ്ങള്‍ക്ക് അവരുമായി ബന്ധപ്പെടാനും അവരുടെ ഭാഷയില്‍ ആശയവിനിമയം നടത്താനും കഴിയും.

സുഹൃത്തുക്കളെ,

അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ദയവു ചെയ്ത് ഇന്നത്തെ പരിപാടിയെ ആ സന്ദര്‍ഭത്തില്‍ കാണരുത്. മിക്കവാറും അടുത്ത ശിവരാത്രി വേളയില്‍ ഞാന്‍ വ്യക്തിപരമായി ഇത്തരമൊരു പരിപാടി ഇവിടെ വീണ്ടും സംഘടിപ്പിക്കും എന്നുള്ളത് എന്റെ ഉറപ്പാണ്, പരിപാടിയുടെ തീയതി വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും, ആ അര്‍ത്ഥത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിഷയം ഞാന്‍ ഉയര്‍ത്തില്ല, കാരണം എന്നേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കാണ് എന്നോട് അര്‍പ്പണബോധമുള്ളതെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ എനിക്കായി സമര്‍പ്പിക്കപ്പെട്ടത് എനിക്ക് നിങ്ങളോടുള്ള പ്രതിബദ്ധതമൂലമാണ്, സ്വയം മുന്‍ഗണന നല്‍കാത്തവര്‍ക്കായി പലരും സമര്‍പ്പിക്കുന്നു. ഇത് മോദിയുടെ മാത്രമല്ല, 140 കോടി ജനങ്ങളുടെയും ഉറപ്പാണ്. തീര്‍ച്ചയായും ഇത് എന്റെ കുടുംബമാണ്.
സുഹൃത്തുക്കളെ,

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് ഞാന്‍ പരാമര്‍ശിച്ചു, സൃഷ്ടിപരമായ വ്യവസായത്തിലെ വ്യക്തികള്‍ക്ക് ഇതില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയും. നമ്മുടെ യുവജനങ്ങളില്‍ പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരില്‍ അവബോധം വളര്‍ത്താന്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? വോട്ട് ചെയ്യുന്നത് ജയിക്കാനോ തോല്‍ക്കാനോ വേണ്ടിയല്ലെന്ന് അവര്‍ മനസ്സിലാക്കണം; അത് നമ്മുടെ വിശാലമായ രാഷ്ട്രത്തിന്റെ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ പങ്കാളികളാകുന്നതിനെക്കുറിച്ചുള്ളതാണ്. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവര്‍ നിര്‍ണ്ണായക പങ്കാളികളാണ്, അതിനാല്‍ അവരിലേക്ക് എത്തിച്ചേരേണ്ടത് അത്യാവശ്യവുമാണ്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഒരിക്കലും നിര്‍ദ്ദേശിക്കരുത്, എന്നാല്‍ വോട്ടിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയണം. ആരെ പിന്തുണയ്ക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ, പക്ഷേ വോട്ടിംഗിന്റെ പ്രാധാന്യം അവര്‍ മനസ്സിലാക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, അഭിവൃദ്ധി വര്‍ദ്ധിക്കുമ്പോള്‍, വോട്ടിംഗ് നില കുറഞ്ഞു. വിവിധ രാഷ്ട്രങ്ങള്‍ വ്യത്യസ്ത സംവിധാനങ്ങള്‍ക്ക് കീഴിലാണ് അഭിവൃദ്ധി പ്രാപിച്ചത്, അത് അഭിവൃദ്ധിയിലേക്കും ഒടുവില്‍ ജനാധിപത്യത്തിലേക്കും നയിച്ചു. 100% ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകത്തിന് ഒരു മാതൃകയായി വികസിത രാഷ്ട്രമായി മാറാനാണ് ഭാരതം ശ്രമിക്കുന്നത്. ഇത് ആഗോളതലത്തില്‍ ഒരു പ്രധാന മാതൃകയായി വര്‍ത്തിക്കും. എന്നിരുന്നാലും, നമ്മുടെ രാജ്യത്തെ യുവജനങ്ങളോട്, പ്രത്യേകിച്ച് 18 മുതല്‍ 21 വയസ്സുവരെയുള്ളവരോട് സജീവമായി പങ്കെടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,

ദിവ്യംഗന്‍ അല്ലെങ്കില്‍ പ്രത്യേക കഴിവുള്ള വ്യക്തികള്‍ക്ക് അപാരമായ കഴിവുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ നിരീക്ഷിക്കുന്നു. നിങ്ങള്‍ക്ക് അവര്‍ക്കുള്ള ഒരു സവിശേഷ വേദിയായി പ്രവര്‍ത്തിക്കാനും പിന്തുണ നല്‍കാനും കഴിയും. നമ്മുടെ പ്രത്യേക കഴിവുള്ള പൗരന്മാരുടെ അന്തര്‍ലീനമായ ശക്തികള്‍ ഉയര്‍ത്തിക്കാട്ടുകയും അവരുടെ ശബ്ദം വികസിപ്പിക്കുന്നതിന് സാമൂഹിക മാധ്യമത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.

 

സുഹൃത്തുക്കളെ,
ഭാരതത്തിന്റെ അതിരുകള്‍ക്കപ്പുറമുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പരിഗണിക്കേണ്ട മറ്റൊരു വിഷയം. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള അഭിമാനം നിലവിലെ ആഗോള ഭൂപ്രകൃതിയെ കുറിച്ച് പരിചയമുള്ള നിങ്ങളില്‍ നിന്ന് സാക്ഷ്യപ്പെടുത്താന്‍ കഴിയും. ഉക്രൈയ്ന്‍ വിടാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുമ്പോള്‍, അവര്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കാം, അത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഈ ശക്തി വായുവില്‍ നിന്ന് പ്രകടമായില്ല സുഹൃത്തുക്കളേ; ദൗത്യമാതൃകയില്‍ നടത്തിയ സമര്‍പ്പിത പരിശ്രമത്തിന്റെ ഫലമായിരുന്നു അത്. ലോകത്തിന്റെ ചലനക്ഷമത വികസിച്ചെങ്കിലും, നമുക്ക് മാറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ധാരണകള്‍ ഇപ്പോഴും ഉണ്ട്. ഒരു വിദേശരാജ്യത്തെ സന്ദര്‍ശനത്തിനിടെ എന്നെ സഹായിച്ച ആ ഗവണ്‍മെന്റില്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ഒരു ദ്വിഭാഷിയുമായി ബന്ധപ്പെട്ട ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. മൂന്ന് നാല് ദിവസം അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നു, ഞങ്ങള്‍ പരിചയപ്പെട്ടു. അങ്ങനെ അവസാനം അയാള്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നീട്, പാമ്പുകളി, മന്ത്രവാദം, ചെപ്പടി വിദ്യ തുടങ്ങിയ ആചാരങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ നിലവിലുണ്ടോ എന്ന് ചോദിച്ചു. നമ്മുടെ പൂര്‍വ്വികര്‍ ശക്തരും കരുത്തരുമായിരുന്നതിനാല്‍ അത്തരം ആചാരങ്ങള്‍ മുന്‍കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് വിശദീകരിച്ചു. അതുകൊണ്ട് പാമ്പുകളെ കൈകാര്യം ചെയ്യുന്നത് വലിയ കാര്യമായിരുന്നില്ല. എന്നാല്‍, ഈ കാലത്ത് ശക്തി കുറഞ്ഞു. അതിനാല്‍ ഞങ്ങള്‍ മൗസുകളിലേക്ക് (കമ്പ്യൂട്ടര്‍ മൗസ്) മാറി. ഇപ്പോള്‍ നമ്മള്‍ ഒരൊറ്റ മൗസ് ഉപയോഗിച്ച് ലോകത്തെ ചലിപ്പിക്കുകയാണ്!
സുഹൃത്തുക്കളെ,

ഇന്ന്, വിദേശത്ത് നിന്നുള്ള വ്യക്തികളെ ആകര്‍ഷിക്കാന്‍ നമ്മുടെ രാജ്യത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. തന്ത്രപരമായ രീതിയില്‍ നമ്മുടെ ഉള്ളടക്കം രൂപപ്പെടുത്തുന്നതിലൂടെ, നമ്മുടെ രാജ്യവുമായി ഇടപഴകാന്‍ വ്യക്തികളെ വശീകരിക്കാന്‍ നമുക്ക് കഴിയും. എന്റെ സുഹൃത്തുക്കളേ, ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് വെറും നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരാനുള്ള കഴിവുള്ള നിങ്ങള്‍ ലോകമെമ്പാടുമുള്ള ഭാരതത്തിന്റെ ഡിജിറ്റല്‍ അംബാസഡര്‍മാരാണ്. ഇത് ഒരു വലിയ ശക്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ശ്രീനഗറില്‍ ഞാന്‍ കണ്ടുമുട്ടിയ യുവ തേനീച്ച വളര്‍ത്തുന്ന വ്യക്തിയെപ്പോലുള്ള വ്യക്തികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം തങ്ങളുടെ ബ്രാന്‍ഡ് ആഗോളതലത്തില്‍ എങ്ങനെ ഏറ്റെടുത്തു എന്നതിന്റെ ദൃഷ്ടാന്തമാണ് നിങ്ങള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ മുന്‍കൈയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്നുവെന്നത്.

അതുകൊണ്ടാണ് സുഹൃത്തുക്കളേ,
നമുക്കൊരുമിച്ച് 'ക്രിയേറ്റ് ഓണ്‍ ഇന്ത്യ മൂവ്‌മെന്റ്' ആരംഭിക്കാം. നിങ്ങളുടെ എല്ലാവരുടെയും മേല്‍ ഞാന്‍ വലിയ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നു. നമുക്ക് ക്രിയേറ്റ് ഓണ്‍ ഇന്ത്യ മൂവ്‌മെന്റിന് തുടക്കം കുറിയ്ക്കാം. ഭാരതത്തെക്കുറിച്ചും അതിന്റെ സംസ്‌കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ആഗോള സമൂഹവുമായി നമുക്ക് വിവരണങ്ങള്‍ പങ്കുവയ്ക്കാം. ഭാരതത്തെക്കുറിച്ചുള്ള നമ്മുടെ കഥകള്‍ എല്ലാവരോടും പറയാം. നമുക്ക് ക്രിയേറ്റ് ഓണ്‍ ഇന്ത്യ, ക്രിയേറ്റ് ഫോര്‍ ദ വേള്‍ഡ് ചെയ്യാം. നിങ്ങളുടെ ഉള്ളടക്കം നിങ്ങള്‍ക്ക് മാത്രമല്ല, നമ്മുടെ രാജ്യമായ ഭാരതത്തിനുവേണ്ടിയും പരമാവധി ലൈക്കുകള്‍ നേടണം. ഇത് നേടുന്നതിന്, ആഗോള പ്രേക്ഷകരുമായി നാം ഇടപഴകണം. ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകളുമായും ആഗോളതലത്തിലെ യുവജനങ്ങളുമായും നമുക്ക് ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാലത്ത്, ലോകമെമ്പാടുമുള്ള ആളുകള്‍ ഭാരതത്തെക്കുറിച്ച് പഠിക്കാന്‍ ഉത്സുകരാണ്. നിങ്ങളില്‍ പലരും വിദേശ ഭാഷകളില്‍ പ്രാവീണ്യമുള്ളവരാണ്, അല്ലാത്തവര്‍ക്ക്, നമ്മുടെ നിര്‍മ്മിത ബുദ്ധി സഹായം പ്രയോജനപ്പെടുത്താം അല്ലെങ്കില്‍ പഠനം പരിഗണിക്കാം. ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ വിവിധ യു.എന്‍ ഭാഷകളില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതിലൂടെ, നമ്മുടെയും ഭാരതത്തിന്റെയും വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മാത്രമല്ല, നമ്മുടെ അയല്‍ രാജ്യങ്ങളിലെ ഭാഷകളില്‍ നിങ്ങള്‍ ഉള്ളടക്കം നിര്‍മ്മിക്കുകയാണെങ്കില്‍, അത് നമുക്ക് ഒരു പ്രത്യേക സ്വത്വവും നല്‍കും. അടുത്തിടെ, ഞങ്ങള്‍ ഒരു സുപ്രധാന തീരുമാനമെടുത്തിട്ടുണ്ട്. എ.ഐ പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബില്‍ ഗേറ്റ്‌സുമായി ഞാന്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. അതിനെക്കുറിച്ച് നിങ്ങള്‍ ഉടനെ അറിയും. എ.ഐ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഭാരതത്തിന്റെ എ.ഐ മുന്നേറ്റങ്ങള്‍ ലോകം നിരീക്ഷിക്കുകയാണ്. ഈ മേഖലയില്‍ ഭാരതം നയിക്കും, നിങ്ങളുടെ കഴിവുകളിലെ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്. അര്‍ദ്ധചാലകങ്ങളില്‍ നാം എങ്ങനെ പുരോഗതി പ്രാപിച്ചുവെന്ന് നിങ്ങള്‍ കണ്ടതാണ്.

2ജി, 4ജി എന്നിവയില്‍ പിന്നിലായിരുന്നെങ്കിലും, 5ജയില്‍ നമ്മള്‍ മുന്നിലാണ്. അതുപോലെ, അര്‍ദ്ധചാലക വ്യവസായത്തിലും നമ്മള്‍ അതിവേഗം നമ്മുടെ ഇടം കണ്ടെത്തും സുഹൃത്തുക്കളേ. അത് മോദി കാരണമല്ല, നമ്മുടെ യുവജനങ്ങളുടെ കഴിവും ശേഷിയും കൊണ്ടാണ്. മോദി അവസരങ്ങള്‍ നല്‍കുകയും പാതയിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യുന്നു, അതുവഴി നമ്മുടെ യുവജനങ്ങള്‍ക്ക് അതിവേഗം മുന്നേറാനാകും. അതിനാലാണ്, നമ്മുടെ അയല്‍ രാജ്യങ്ങളുമായി അവരുടെ കാഴ്ചപ്പാടുകള്‍ക്കും ധാരണകള്‍ക്കും അനുസൃതമായി അവരുടെ ഭാഷകളില്‍ കഴിയുന്നത്ര പങ്കിടല്‍ നിര്‍ണായകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നത്. ഇത് നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. സുഹൃത്തുക്കളേ, നമുക്ക് നമ്മുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും നമ്മുടെ സ്വാധീനം അനുഭവപ്പെടുത്തുകയും വേണം. സൃഷ്ടിപരമായ ലോകത്തിന് ഇക്കാര്യത്തില്‍ വലിയ സാദ്ധ്യതകളുണ്ട്. എ.ഐയുടെ ശക്തിയെക്കുറിച്ച് നിങ്ങള്‍ക്ക് അവബോധമുണ്ടായിരിക്കും. മിനിറ്റുകള്‍ക്കുള്ളില്‍, എന്റെ സന്ദേശങ്ങള്‍ 8-10 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകും, എ.ഐക്ക് നന്ദി. നിങ്ങള്‍ എന്നോടൊപ്പം ഇവിടെ ക്ലിക്ക് ചെയ്താല്‍, നമോ ആപ്പിന്റെ ഫോട്ടോ ബൂത്തിലെ എ.ഐവഴി നിങ്ങള്‍ക്കത് വീണ്ടെടുക്കാനാകും.

5 വര്‍ഷം മുമ്പാണ് നിങ്ങള്‍ എന്നെ ഒരു പരിപാടിയില്‍ കണ്ടുമുട്ടിയതെങ്കില്‍, ഒരുപക്ഷേ നിങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ ഒരു ഫോട്ടോയില്‍ ഉള്‍പ്പെട്ടിട്ടുള്ളുവെങ്കിലും എ.ഐ നിങ്ങളെ തിരിച്ചറിയും. ഇത് എ.ഐയുടെയും നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെയും ശക്തി കാണിക്കുന്നതാണ്. അതിനാല്‍, ഞാന്‍ ഊന്നിപ്പറയുന്നു, ഭാരതത്തിന് ഈ കഴിവുണ്ട്, ഈ സാദ്ധ്യതകള്‍ വികസിപ്പിക്കുന്നതിനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നമ്മുടെ സര്‍ഗ്ഗാത്മകതയിലൂടെ ഭാരതത്തിന്റെ പ്രതിച്ഛായ ദേശീയമായും അന്തര്‍ദേശീയമായും ഉയര്‍ത്താന്‍ കഴിയും. മുംബൈയിലെ പ്രശസ്തമായ വട പാവ് കടയിലേക്ക് ഒരാളെ നയിക്കാന്‍ ഒരു ഭക്ഷണ സ്രഷ്ടാവിന് കഴിയും. ഒരു ഫാഷന്‍ ഡിസൈനര്‍ക്ക് ഇന്ത്യന്‍ കരകൗശല വിദഗ്ധരുടെ കഴിവ് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ഒരു ടെക് സ്രഷ്ടാവിന് ഭാരതിന്റെ നൂതനാശയം മെയ്ക്ക് ഇന്‍ ഇന്ത്യ മുന്‍കൈയിലൂടെ പ്രകടിപ്പിക്കാനാകും. വിദൂര ഗ്രാമത്തില്‍ നിന്നുള്ള ഒരു ട്രാവല്‍ ബ്ലോഗര്‍ക്ക് പോലും അവരുടെ വീഡിയോകളിലൂടെ ഭാരതം സന്ദര്‍ശിക്കാന്‍ വിദേശത്തുള്ള ആരെയെങ്കിലും പ്രചോദിപ്പിക്കാന്‍ കഴിയും. ലോകത്തിന് പര്യവേഷണം ചെയ്യാന്‍ ആകാംക്ഷയുള്ള തനതായ കഥകളുമായി ഭാരതം എണ്ണമറ്റ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഭാരതത്തെക്കുറിച്ചും അതിന്റെ ഓരോ മുക്കിനെയും മൂലയേയും കുറിച്ച് ജിജ്ഞാസയുള്ളവരെ നിങ്ങള്‍ക്ക് കാര്യമായി സഹായിക്കാനാകും.
സുഹൃത്തുക്കളെ,
ഈ ശ്രമങ്ങളിലെല്ലാം, ആരും ഒരിക്കലും യാഥാര്‍ത്ഥ്യത്തിലും വിഷയത്തിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങളുടെ ശൈലി, അവതരണം, ഉല്‍പ്പന്നം, വസ്തുതകള്‍ എന്നിവ കേടുകൂടാത്തവയായിരിക്കണം. നിങ്ങളോരോരുത്തരും നിങ്ങളുടെ ജോലിക്ക് ഒരു അദ്വിതീയ കഴിവ് കൊണ്ടുവരുന്നത് നിങ്ങള്‍ കാണണം. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ നിരവധി പുരാവസ്തുക്കള്‍ പരിഗണിക്കുക. എന്നിരുന്നാലും, വിഷ്വോളജി കരകൗശലവിദ്യയില്‍ പ്രാവീണ്യമുള്ള ആരെങ്കിലും അവയെ സംരക്ഷിക്കുമ്പോള്‍, നമ്മെ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. 300 വര്‍ഷം പഴക്കമുള്ള ഒന്നിലേക്ക് നോക്കുമ്പോള്‍, ആ കാലഘട്ടം ഞാന്‍ നേരിട്ട് അനുഭവിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. സുഹൃത്തുക്കളേ, സര്‍ഗ്ഗാത്മകതയുടെ പരിവര്‍ത്തന ശക്തിയെയാണ് ഇത് ദൃഷ്ടാന്തരീകരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കാന്‍ എന്റെ രാജ്യത്തിനുള്ളിലെ സര്‍ഗ്ഗാത്മകതയ്ക്കായി ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഉദ്ദേശത്തോടെയാണ് ഞാന്‍ ഇന്ന് നിങ്ങളെ എല്ലാവരോടൊപ്പം ഒത്തുകൂടിയത്, കൃത്യമായി നിങ്ങള്‍ വന്നതിനും സംഭാവനകള്‍ക്കും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു. 1.5 - 1.75 ലക്ഷം പങ്കാളികളുടെ സമര്‍പ്പണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നത് എളുപ്പമുള്ള കാര്യമല്ല എന്നതിനാല്‍, ജൂറിക്ക് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഭാവിയില്‍, കൂടുതല്‍ പരിഷ്‌കൃതവും ശാസ്ത്രീയവുമായ സമീപനം ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ പ്രക്രിയകള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. വളരെയധികം നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi