ഈ ചടങ്ങില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ സ്മൃതി ഇറാനി ജി, ഡോ. മഹേന്ദ്രഭായി, മുഴുവന്‍ ഉദ്യോഗസ്ഥര്‍, മാതാപിതാക്കള്‍, അധ്യാപകര്‍, ഇന്ത്യയുടെ ഭാവിയായ എന്റെ യുവസുഹൃത്തുക്കളേ,

നിങ്ങളുമായുള്ള ആശയവിനിമയം സന്തോഷം നല്‍കുന്നു. നിങ്ങളുടെ അനുഭവങ്ങളേക്കുറിച്ചും ഞാന്‍ അറിഞ്ഞു; കലയും സംസ്‌കാരവും ധീരതയും മുതല്‍ വിദ്യാഭ്യാസം, നവീകരണം, സാമൂഹിക സേവനം, കായികം എന്നിങ്ങനെ വിവിധ മേഖലകളിലെ നിങ്ങളുടെ അസാധാരണ നേട്ടങ്ങള്‍ക്കാണ് നിങ്ങള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. കടുത്ത മത്സരത്തിന് ശേഷമാണ് നിങ്ങള്‍ക്ക് ഈ അവാര്‍ഡുകള്‍ ലഭിച്ചത്. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കുട്ടികള്‍ മുന്നോട്ട് വന്ന് നിങ്ങളെ തിരഞ്ഞെടുത്തു. അവാര്‍ഡ് നേടിയവരുടെ എണ്ണം അത്രയ്‌ക്കൊന്നും ഉണ്ടാകില്ല, പക്ഷേ നാടിനു വാഗ്ദാനമായ കുട്ടികളുടെ എണ്ണം നമ്മുടെ രാജ്യത്ത് സമാനതകളില്ലാത്തതാണ്. ഒരിക്കല്‍ കൂടി, ഈ അവാര്‍ഡുകള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ന് പെണ്‍കുട്ടികളുടെ ദേശീയ ദിനം കൂടിയാണ്. രാജ്യത്തെ എല്ലാ പെണ്‍മക്കളെയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നിങ്ങളോടൊപ്പം, നിങ്ങളുടെ മാതാപിതാക്കളെയും അധ്യാപകരെയും പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ നിങ്ങളുടെ വളര്‍ച്ചയില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. അതിനാല്‍, നിങ്ങളുടെ ഓരോ വിജയവും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വിജയമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രയത്‌നങ്ങളും വികാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

എന്റെ യുവ സുഹൃത്തുക്കളെ,

ഇന്ന് നിങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് മറ്റൊരു കാരണത്താല്‍ വളരെ സവിശേഷമാണ്. രാജ്യം ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. ഈ സുപ്രധാന കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചു. 'എന്റെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോഴാണ് എനിക്ക് ഈ അവാര്‍ഡ് ലഭിച്ചത്' എന്ന് നിങ്ങളുടെ ജീവിതത്തിലുടനീളം അഭിമാനത്തോടെ നിങ്ങള്‍ അവകാശപ്പെടാന്‍ കഴിയും. ഈ അവാര്‍ഡ് നിങ്ങള്‍ക്ക് ഒരു വലിയ ഉത്തരവാദിത്തം കൂടിയാണ്. ഇപ്പോള്‍ നിങ്ങളില്‍ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകളും വര്‍ദ്ധിച്ചു. ഈ പ്രതീക്ഷകളില്‍ നിന്ന് നിങ്ങള്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടതില്ല. എന്നാല്‍ നിങ്ങള്‍ അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം.

നമ്മുടെ നാട്ടിലെ ചെറുപ്പക്കാരായ സുഹൃത്തുക്കളും കൊച്ചുകുട്ടികളും ആണ്‍മക്കളും പെണ്‍മക്കളും ഓരോ കാലഘട്ടത്തിലും ചരിത്രം എഴുതിയിട്ടുണ്ട്. ബിര്‍ബല കനക്ലത ബറുവ, ഖുദിറാം ബോസ്, റാണി ഗൈഡിന്‍ലിയു തുടങ്ങിയ വീരര്‍ക്ക് നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ അഭിമാനകരമായ ഇടമുണ്ട്. ഈ പോരാളികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യം തങ്ങളുടെ ജീവിത ദൗത്യമാക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ദീപാവലി ദിനത്തില്‍ ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ ഞാന്‍ പോയപ്പോഴുണ്ടായത് നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ കശ്മീരില്‍ ബാല സൈനികരായി യുദ്ധം ചെയ്ത വീരന്മാരായ ശ്രീ ബല്‍ദേവ് സിംഗിനെയും ശ്രീ ബസന്ത് സിംഗിനെയും ഞാന്‍ അവിടെ കണ്ടുമുട്ടി. ഇപ്പോള്‍ അവര്‍ വളരെ പ്രായമുള്ളവരാണ്, പക്ഷേ അവര്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. നമ്മുടെ സൈന്യത്തില്‍ ആദ്യമായി അവര്‍ ബാല സൈനികരായി അംഗീകരിക്കപ്പെട്ടു. ജീവന്‍ കാര്യമാക്കാതെ ചെറുപ്പത്തിലേ സൈന്യത്തെ സഹായിച്ചവരാണ് അവര്‍.

അതുപോലെ, ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പുത്രന്മാരുടെ ധീരതയും ത്യാഗവും മറ്റൊരു ഉദാഹരണമാണ്! അപാരമായ വീര്യത്തോടും ക്ഷമയോടും ധൈര്യത്തോടും സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടും കൂടി ത്യാഗം ചെയ്ത സാഹിബ്‌സാദാസ് വളരെ ചെറുപ്പമായിരുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിനും നാഗരികതയ്ക്കും വിശ്വാസത്തിനും വേണ്ടിയുള്ള അവരുടെ ത്യാഗം സമാനതകളില്ലാത്തതാണ്. സാഹിബ്സാദാസിന്റെ ത്യാഗങ്ങളുടെ സ്മരണയ്ക്കായി ഡിസംബര്‍ 26-ന് രാജ്യം 'വീര്‍ ബാല്‍ ദിവസ്' ആചരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ധീരനായ സാഹിബ്സാദാസിനെക്കുറിച്ച് നിങ്ങളും രാജ്യത്തെ എല്ലാ യുവജനങ്ങളും വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഇന്നലെ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഡിജിറ്റല്‍ പ്രതിമ സ്ഥാപിച്ചതും നിങ്ങള്‍ കണ്ടിരിക്കണം. രാജ്യത്തിന്റെ ഏറ്റവും വലിയ കര്‍ത്തവ്യ പ്രചോദനം നമുക്ക് ലഭിക്കുന്നത് നേതാജിയില്‍ നിന്നാണ്. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നമ്മളും യുവതലമുറയും, പ്രത്യേകിച്ച്, രാജ്യത്തിനായുള്ള കടമയുടെ പാതയില്‍ മുന്നോട്ട് പോകേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യം പ്രധാനമാണ്. കാരണം ഇന്ന് നമുക്ക് നമ്മുടെ ഭൂതകാലത്തെക്കുറിച്ച് അഭിമാനിക്കാനും അതില്‍ നിന്ന് ഊര്‍ജ്ജം നേടാനും കഴിയും. ഇപ്പോഴത്തെ തീരുമാനങ്ങള്‍ നിറവേറ്റാനുള്ള സമയമാണിത്. ഭാവിയിലേക്കുള്ള പുതിയ സ്വപ്നങ്ങള്‍ക്കായുള്ള സമയമാണിത്, പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിച്ച് മുന്നോട്ട് പോകുക. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അടുത്ത 25 വര്‍ഷത്തേക്കാണ് ഈ ലക്ഷ്യങ്ങള്‍.

ആലോചിച്ചു നോക്കൂ. ഇന്ന് നിങ്ങളില്‍ ഭൂരിഭാഗവും 10 നും 20 നും ഇടയില്‍ പ്രായമുള്ളവരാണ്. സ്വാതന്ത്ര്യത്തിന്റെ നൂറുവര്‍ഷം ആകുമ്പോള്‍, രാജ്യം വളരെ മഹത്തായതും ദൈവികവും പുരോഗമനപരവും ആയിരിക്കും. നിങ്ങളുടെ ജീവിതത്തിന്റെ ആ ഘട്ടത്തില്‍ നിങ്ങള്‍ ആയിരിക്കും ആ ഉന്നതി അനുഭവിക്കുക. സന്തോഷവും സമാധാനവും നിറഞ്ഞവരായിരിക്കുക. ഫലത്തില്‍, ഈ ലക്ഷ്യങ്ങള്‍ നമ്മുടെ യുവജനങ്ങള്‍ക്കും നിങ്ങളുടെ തലമുറയ്ക്കും നിങ്ങള്‍ക്കുമുള്ളതാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യം അതിന്റെ ഉന്നതിയിലെത്തുകയും രാജ്യത്തിന് വലിയ സാധ്യതകള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ നമ്മുടെ യുവതലമുറയ്ക്ക് വലിയ പങ്കുണ്ട്.

സുഹൃത്തുക്കളേ,

ഞങ്ങളുടെ പൂര്‍വികര്‍ വിതച്ചതിന്റെ ഫലം ഞങ്ങള്‍ക്കു ലഭിച്ചു; അത് അവരുടെ തപസ്സും ത്യാഗവും കൊണ്ടാണ്. പക്ഷേ, നിങ്ങള്‍ വിതയ്ക്കുന്നതിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് രാജ്യം ഇന്ന് നില്‍ക്കുന്നത്! അത്തരമൊരു ദ്രുതഗതിയിലുള്ള മാറ്റം സംഭവിക്കാന്‍ പോകുന്നു. അതുകൊണ്ട്, ഇന്ന് രാജ്യത്ത് നടക്കുന്ന നയങ്ങളുടെയും ശ്രമങ്ങളുടെയും കേന്ദ്രബിന്ദു നമ്മുടെ യുവതലമുറയും നിങ്ങളും ആണെന്ന് നിങ്ങള്‍ കണ്ടിരിക്കണം.

നിങ്ങള്‍ ഏത് മേഖലയും ഏറ്റെടുക്കുക. ഇന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള ദൗത്യങ്ങളും സ്റ്റാന്‍ഡപ്പ് ഇന്ത്യ പോലുള്ള പ്രോഗ്രാമുകളും ഉണ്ട്; വന്‍തോതിലുള്ള ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പരിപാടികളുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കൂ പ്രചരണം ഇന്‍ ഇന്ത്യയ്ക്ക് ഊര്‍ജം പകരുന്നു, സ്വാശ്രയ ഇന്ത്യയുടെ ബഹുജന മുന്നേറ്റം രാജ്യത്തിന്റെ മുക്കിലും മൂലയിലും ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിലേക്ക് നയിക്കുന്നു, ദേശീയപാതകളും, അതിവേഗ പാതകളും നിര്‍മ്മിക്കുന്നു. ഈ പുരോഗതിയും വേഗതയും ആരുടെ വേഗവുമായാണു പൊരുത്തപ്പെടുന്നത്. ഈ എല്ലാ മാറ്റങ്ങളുമായി തങ്ങളെത്തന്നെ ബന്ധിപ്പിച്ചിരിക്കുന്നതായി കാണുകയും അവയ്ക്കെല്ലാം വളരെ ആവേശത്തോടെ തുടരുകയും ചെയ്യുന്നവരാണു നിങ്ങള്‍. നിങ്ങളുടെ തലമുറ ഈ പുതിയ യുഗത്തെ ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും നയിക്കുന്നു.

ഇന്ന് ലോകത്തിലെ എല്ലാ പ്രമുഖ കമ്പനികളുടെയും സിഇഒമാരെ കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നുന്നു. എല്ലാവരും അവരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ആരാണ് ഈ സിഇഒമാര്‍? അവര്‍ നമ്മുടെ സ്വന്തം നാടിന്റെ മക്കളാണ്. ഇന്ന് ലോകത്ത് പ്രബലരായിരിക്കുന്ന ഈ രാജ്യത്തെ യുവതലമുറയാണിത്. ഇന്ന്, ഇന്ത്യയിലെ യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കുന്നത് കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നുന്നു. ഇന്ന്, ഇന്ത്യയിലെ യുവാക്കള്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നുന്നു. കുറച്ച് സമയത്തിന് ശേഷം, ഇന്ത്യ, സ്വന്തം ശക്തിയില്‍, ആദ്യമായി ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഒരുങ്ങുകയാണ്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഉത്തരവാദിത്തം നമ്മുടെ യുവാക്കള്‍ക്കും ഉണ്ട്. ഈ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ കഠിനാധ്വാനത്തിലാണ്.

സുഹൃത്തുക്കളേ,

ഇന്ന് നിങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ നമ്മുടെ യുവതലമുറയുടെ ധീരതയെയും വീര്യത്തെയും പ്രകീര്‍ത്തിക്കുന്നു. ഈ ധൈര്യവും വീര്യവുമാണ് ഇന്നത്തെ പുതിയ ഇന്ത്യയുടെ സ്വത്വം. കൊറോണയ്ക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടം നമ്മള്‍ കണ്ടതാണ്. നമ്മുടെ ശാസ്ത്രജ്ഞരും വാക്സിന്‍ നിര്‍മ്മാതാക്കളും ലോകത്ത് മുന്‍കൈയെടുത്ത് രാജ്യത്തിന് വാക്‌സിനുകള്‍ നല്‍കി. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും ദുഷ്‌കരമായ സമയങ്ങളിലും നിര്‍ത്താതെ രാജ്യത്തെ സേവിച്ചു. ഗ്രാമങ്ങളിലെ ഏറ്റവും ദുഷ്‌കരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് നമ്മുടെ നഴ്സുമാര്‍ വാക്സിന്‍ നല്‍കുന്നു. രാജ്യത്തിന്റെ ധീരതയുടെ മഹത്തായ മാതൃകയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അതുപോലെ, അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സൈനികരുടെ വീര്യം നോക്കൂ. രാജ്യം സംരക്ഷിക്കാനുള്ള അവരുടെ ധൈര്യം നമ്മുടെ സ്വത്വമായി മാറിയിരിക്കുന്നു. ഇന്ന് നമ്മുടെ കളിക്കാരും ഇന്ത്യക്ക് അസാധ്യമെന്നു കരുതുന്ന അംഗീകാരങ്ങള്‍ നേടുന്നു. അതുപോലെ, മുമ്പ് അനുവാദം ലഭിക്കാതിരുന്ന മേഖലകളില്‍ നമ്മുടെ പെണ്‍മക്കള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. നവീകരണത്തില്‍ നിന്ന് പിന്മാറാത്ത പുതിയ ഇന്ത്യയാണിത്. ധീരതയും നിശ്ചയദാര്‍ഢ്യവുമാണ് ഇന്ന് ഇന്ത്യയുടെ സ്വത്വം.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യ അതിന്റെ വര്‍ത്തമാനകാല തലമുറയുടെയും വരും തലമുറയുടെയും ഭാവിയെ ശക്തിപ്പെടുത്തുന്നതിനുള്ള തുടര്‍ച്ചയായ നടപടികള്‍ കൈക്കൊള്ളുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക ഭാഷകളില്‍ പഠിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് വായിക്കാനും പഠിക്കാനും എളുപ്പമാക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാഭ്യാസ നയത്തില്‍ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്‌കൂളുകളില്‍ നിര്‍മ്മിക്കുന്ന അടല്‍ ടിങ്കറിംഗ് ലാബുകള്‍, പഠനത്തിന്റെ ആദ്യനാളുകളില്‍ തന്നെ കുട്ടികളില്‍ നവീകരണത്തിന്റെ സാധ്യതകള്‍ സന്നിവേശിപ്പിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതില്‍ ഇന്ത്യയുടെ മക്കള്‍, യുവതലമുറ എപ്പോഴും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ വേളയില്‍ രാജ്യത്തുടനീളമുള്ള കുട്ടികളെ ഞാന്‍ വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അവരുടെ ഉത്സാഹവും ആവേശവും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. പ്രതിരോധ കുത്തിവയ്പു പരിപാടിയിലും ഇന്ത്യയിലെ കുട്ടികള്‍ തങ്ങളുടെ ആധുനികവും ശാസ്ത്രീയവുമായ ചിന്തകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജനുവരി 3 മുതല്‍, 20 ദിവസത്തിനുള്ളില്‍ 40 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് കൊറോണ വാക്‌സിന്‍ ലഭിച്ചു. നമ്മുടെ രാജ്യത്തിനു കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള അവബോധം ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ,

ശുചിത്വ ഭാരത അഭിയാന്റെ വിജയത്തിന് ഞാന്‍ ഇന്ത്യയിലെ കുട്ടികള്‍ക്ക് വളരെയധികം അംഗീകാരം നല്‍കുന്നു. ബാല സൈനികര്‍ എന്ന നിലയില്‍, ശുചിത്വ പ്രചാരണത്തിനായി നിങ്ങളുടെ കുടുംബത്തെയും അയല്‍പക്കത്തെ വീടുകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. കുടുംബാംഗങ്ങള്‍ വീടുകളിലെ ശുചിത്വവും വീടുകള്‍ക്കകത്തും പുറത്തും മാലിന്യം ഇല്ലാതിരിക്കാനുള്ള ദൗത്യം കുട്ടികള്‍ തന്നെയും ഏറ്റെടുത്തിരുന്നു. ഇന്ന് ഞാന്‍ ഒരു കാര്യത്തിന് കൂടി രാജ്യത്തെ കുട്ടികളില്‍ നിന്ന് സഹകരണം തേടുന്നു. കുട്ടികള്‍ എന്നെ പിന്തുണച്ചാല്‍, എല്ലാ കുടുംബങ്ങളിലും മാറ്റം വരും. എന്റെ കൊച്ചു സുഹൃത്തുക്കളും ഈ കുട്ടികളുടെ സൈന്യവും ഈ ജോലിയില്‍ എന്നെ വളരെയധികം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ശുചീകരണ യജ്ഞത്തിന് നിങ്ങള്‍ മുന്നിട്ടിറങ്ങിയതുപോലെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന കാമ്പയിനും മുന്നോട്ട് വരണം. വീട്ടിലെ എല്ലാ സഹോദരീസഹോദരന്മാരും നിങ്ങള്‍ രാവിലെ മുതല്‍ രാത്രി വൈകുവോളം ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി ഒരു പേപ്പറില്‍ എഴുതണം, അവ ഇന്ത്യയില്‍ നിര്‍മ്മിച്ചതല്ല, വിദേശ നിര്‍മ്മിതമാണ്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിങ്ങളുടെ കുടുംബത്തോട് നിങ്ങള്‍ നിര്‍ബന്ധിക്കുന്നു. അതിന് ഇന്ത്യയുടെ മണ്ണിന്റെ സുഗന്ധവും ഇന്ത്യയിലെ യുവത്വത്തിന്റെ വിയര്‍പ്പും ഉണ്ടാകണം. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ എന്ത് സംഭവിക്കും? ഉടന്‍ തന്നെ നമ്മുടെ ഉല്‍പ്പാദനം വര്‍ധിക്കും. എല്ലാത്തിലും ഉത്പാദനം കൂടും. ഉല്‍പ്പാദനം കൂടുമ്പോള്‍ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. തൊഴില്‍ വര്‍ദ്ധിക്കുമ്പോള്‍ നിങ്ങളുടെ ജീവിതവും സ്വയം പര്യാപ്തമാകും. അതിനാല്‍, ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രചാരണത്തില്‍ ഞങ്ങളുടെ യുവതലമുറ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് മുതല്‍ രണ്ട് ദിവസം രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കും. റിപ്പബ്ലിക് ദിനത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ചില പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. നമ്മുടെ തീരുമാനങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും ലോകത്തിന്റെ മുഴുവന്‍ ഭാവിക്കും വേണ്ടിയുള്ളതാകാം. പരിസ്ഥിതിയുടെ മാതൃക നമ്മുടെ മുന്നിലുണ്ട്. ഇന്ത്യ ഇന്ന് പരിസ്ഥിതിക്ക് വേണ്ടി വളരെയധികം ചെയ്യുന്നു, ലോകം മുഴുവന്‍ അത് പ്രയോജനപ്പെടുത്തും.

ഇന്ത്യയുടെ സ്വത്വവുമായി ബന്ധപ്പെട്ടതും ഇന്ത്യയെ ആധുനികവും വികസിതവുമാക്കാന്‍ സഹായിക്കുന്നതുമായ പ്രമേയങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ രാജ്യത്തിന്റെ ദൃഢനിശ്ചയങ്ങളുമായി ബന്ധിപ്പിക്കുമെന്നും വരും കാലങ്ങളില്‍ നിങ്ങള്‍ രാജ്യത്തിനായി എണ്ണമറ്റ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

ഈ വിശ്വാസത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !

എന്റെ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും വളരെയധികം സ്‌നേഹവും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Space Sector: A Transformational Year Ahead in 2025

Media Coverage

India’s Space Sector: A Transformational Year Ahead in 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 24
December 24, 2024

Citizens appreciate PM Modi’s Vision of Transforming India