Quote''സോമനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ട സാഹചര്യവും സര്‍ദാര്‍ പട്ടേലിന്റെ പരിശ്രമത്താല്‍ ക്ഷേത്രം പുതുക്കിപ്പണിത സാഹചര്യവും വലിയ സന്ദേശമാണ് നല്‍കുന്നത്''
Quote''ഇന്ന്, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം ഗവണ്മെന്റ് പദ്ധതികളുടെ ഒരു ഭാഗം മാത്രമല്ല, പൊതുജന പങ്കാളിത്തത്തിന്റെ ഒരു സംഘടിതപ്രവര്‍ത്തനമാണ്. രാജ്യത്തിന്റെ പൈതൃക കേന്ദ്രങ്ങളും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വികാസവും ഇതിന് മികച്ച ഉദാഹരണങ്ങളാണ്''
Quoteരാജ്യം സമഗ്രമായ രീതിയിലാണ് വിനോദസഞ്ചാരത്തെ വീക്ഷിക്കുന്നത്. ശുചിത്വം, സൗകര്യം, സമയം, ചിന്ത തുടങ്ങിയ ഘടകങ്ങള്‍ വിനോദസഞ്ചാര ആസൂത്രണത്തിന് പരിശോധിക്കുന്നു
Quote'' നമ്മുടെ ചിന്ത നൂതനാശയപരവും ആധുനികവുമാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതേ സമയം നമ്മുടെ പുരാതന പൈതൃകത്തില്‍ നാം എത്രമാത്രം അഭിമാനിക്കുന്നു എന്നതും വളരെ പ്രധാനമാണ്''

ജെയ് സോമനാഥ്

ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ പാര്‍ലമെന്റിലെ എന്റ് സഹപ്രവര്‍ത്തകന്‍ ശ്രീ.സിആര്‍ പട്ടേല്‍ ജി, ഗുജറാത്ത് സര്‍ക്കിരിലെ മന്ത്രിമാരായ ശ്രീ പൂര്‍ണേഷ് മോദി, അരവിന്ദ് രയ്യാണി, ദേവഭായി മാലം, ജഗന്നാഥ് എംപി രോജേഷ് ചുണ്ടസാമ, സോമനാഥ് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളെ, മറ്റ് ബഹുമാന്യരെ മഹതികളെ മഹാന്മാരെ,
സോമനാഥിനെ ആദരിച്ചുകൊണ്ട് നമ്മുടെ വേദങ്ങളില്‍ ഇപ്രകാരം പറയുന്നു :
भक्ति प्रदानाय कृपा अवतीर्णम्, तम् सोमनाथम् शरणम् प्रपद्ये॥

അതായത് സോമനാഥ ദേവന്‍ അനുഗ്രഹ ചൈതന്യമാണ്, അനുഗ്രഹങ്ങളുടെ ആ ഭണ്ഡാരം തുറന്നുമിരിക്കുന്നു. സോമനാഥ് ദാദായുടെ പ്രത്യേക ആനുഗ്രഹം കൊണ്ടാണ് കുറച്ചു നാളായി ഇവിടെ വികസന പ്രവര്‍ത്തന പരമ്പര നടക്കുന്നത്. സോമനാഥ ട്രസ്റ്റില്‍ ചേര്‍ന്ന ശേഷം ഇവിടുത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നത് സവിശേഷ അനുഗ്രമായി ഞാന്‍ കരുതുന്നു. എക്‌സിബിഷന്‍ ഗാലറിയും ഉല്ലാസ സ്ഥലവും ഉള്‍പ്പെടെയുള്ള ഇവിടുത്തെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസം മുമ്പ് നമ്മള്‍ ഉദ്ഘാടനം ചെയ്തിരുന്നു. പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും നാം നിര്‍വഹിച്ചിരുന്നു. ഇന്ന് ഇതാ അതിഥി മന്ദിരവും ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോകുന്നു. ഗുജറാത്ത് ഗവണ്‍മെന്റിനും സോമനാഥ് ട്രസ്റ്റിനും ഈ സുപ്രധാന സന്ദര്‍ഭത്തില്‍ ഞാന്‍ ഹൃദ്യമായ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.

സുഹൃത്തുക്കളെ,

ഇവിടെ ഒരു അതിഥി മന്ദിരത്തിന്റെ ആവശ്യം അനുഭവപ്പെട്ടിരുന്നു. അതിഥി മന്ദിരത്തിന്റെ അഭാവം മൂലം പുറത്തു നിന്നു വരുന്നവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുക എന്നത് ക്ഷേത്ര ട്രസ്റ്റിന് വലിയ ബുദ്ധിമുട്ടായിരുന്നു. സ്വതന്ത്ര സംവിധാനത്തിലുള്ള ഈ ്അതിഥി മന്ദിരം തുറക്കുന്നതോടെ ക്ഷേത്രത്തിന്റെ ആ ബുദ്ധിമുട്ടും കുറഞ്ഞിരിക്കുന്നു. മാത്രവുമല്ല് ഇത് ക്ഷേത്രത്തില്‍ നിന്ന് അധികം ദൂരെയല്ലതാനും. ഇനി ട്രസ്റ്റിമാര്‍ക്ക് ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ഇവിടെ താമസിക്കുന്നവര്‍ക്ക് കടലിന്റെ കാഴ്ച്ച കൂടി ലഭിക്കത്തക്ക വിധത്തിലാണ് ഈ മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു. അതായത് സന്ദര്‍ശകര്‍ അവരുടെ മുറികളില്‍ ശാന്തമയി ഇരിക്കുമ്പോള്‍ കടലിലെ തിരകളും സോമനാഥ ക്ഷേത്രത്തിന്റെ ഗോപുരാഗ്രവും ഒരു പോലെ കാണാം. സമുദ്രത്തിലെ തിരമാലകളുടെയും സോമനാഥ ഗോപുരാഗ്രത്തിന്റെയും മധ്യേ കാലത്തിന്റെ ശക്തികളെ തകര്‍ത്തു കൊണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ മനസാക്ഷിയെയും കാണാന്‍ സാധിക്കും. ഇവിടുത്തെ വര്‍ധിച്ചു വരുന്ന സൗകര്യങ്ങള്‍ മൂലം ദിയു, ഗീര്‍, ദ്വാരക, വേദ ദ്വാരക, തുടങ്ങി ഈ മേഖലയിലെയ്ക്കുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി സോമനാഥ ക്ഷേത്രം മാറും. ഇതൊരു സുപ്രധാന ശക്തി കേന്ദ്രമായി മാറും.

സുഹൃത്തുക്കളെ,

നമ്മുടെ സംസ്‌കാരത്തിന്റെ വെല്ലുവിളികള്‍ നിറഞ്ഞ പ്രയാണം പരിശോധിക്കുമ്പോള്‍ ഇന്ത്യ കടന്നു വന്ന അടിമത്വത്തിന്റെ നൂറ്റാണ്ടുകളെ നമുക്ക് കാണാന്‍ സാധിക്കും. സോമനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ട സാഹചര്യവും സര്‍ദാര്‍ വല്ലഭ ഭായി പട്ടേലിന്റെ പരിശ്രമം മൂലം ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ട സാഹചര്യവും നമുക്കു നല്‍കുന്നത് വലിയ സന്ദേശങ്ങളാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ വേളയില്‍ സോമനാഥ് പോലെയുള്ള വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഇരിപ്പിടങ്ങള്‍, രാജ്യത്തിന്റെ കഴിഞ്ഞു പോയ കാലഘട്ടത്തെ അറിയാനുള്ള സുപ്രധാന കേന്ദ്രങ്ങളാണ്.

സുഹൃത്തുക്കളെ,

ലോകത്തിന്റെയും രാജ്യത്തിന്റെയും വിവധ ഭാഗങ്ങളില്‍ നിന്നും ഏകദേശം ഒരു കോടി ഭക്തരാണ് എല്ലാ വര്‍ഷവും സോമനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നത്. മടങ്ങി പോകുമ്പോള്‍ ഈ ഭക്തര്‍ അവര്‍ക്കൊപ്പെ കൊണ്ടുപോകുന്നത് അനേകം പുതിയ അനുഭവങ്ങളാണ്, ആശയങ്ങളും വിശ്വാസങ്ങളുമാണ്. അതായത്, യാത്ര എത്രമേല്‍ പ്രധാനപ്പെട്ടതാണോ അത്രത്തോളം പ്രധാനപ്പെട്ടതാണ് അതിന്റെ അനുഭവങ്ങളും.പ്രത്യേകിച്ച് തീര്‍ത്ഥയാത്രകളുടെ കാര്യത്തില്‍. നാം ആഗ്രഹിക്കുന്നത് നമ്മുടെ മനസ് ദൈവത്തില്‍ പൂര്‍ണമായി നിമഗ്നമാണ്, അപ്പോള്‍ യാത്രകളുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും നമ്മെ അലട്ടുന്നതേയില്ല. രാജ്യത്തെ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളെ എപ്രകാരം മോടിപിടിപ്പിക്കാന്‍ ഗവണ്‍മെന്റും സ്ഥാപനങ്ങളും പരിശ്രമിക്കുന്നു എന്നതിന് ജീവിക്കുന്ന ഉദാഹരണം കൂടിയാണ് സോമനാഥ ക്ഷേത്രം. ഇപ്പോള്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സജ്ജീകരണങ്ങള്‍ ഉണ്ട്, നവീകരിച്ച റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ട്. നല്ല ഒരു വിനോദ സ്ഥലമുണ്ട്, വാഹന പാര്‍ക്കിങ്ങ് സൗകര്യമുണ്ട്, വിനോദ സഞ്ചാര സേവന കേന്ദ്രമുണ്ട്. ശുചിത്വം ഉറപ്പു വരുത്തുന്നതിന് ആധുനിക മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വിശാലമായ പില്‍ഗ്രിം പ്ലാസയുടെയും കോംപ്ലക്‌സിന്റെയും നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നമ്മുടെ പൂര്‍ണേശ് ഭായിയും ഇതേക്കുറിച്ച് ഇപ്പോള്‍ പറഞ്ഞതേയുള്ളു. സമാന മാതൃകയില്‍ മാ അമ്പാജി ക്ഷേത്രത്തിലും വിനോദസഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതികള്‍ തയാറായി വരുന്നു. ദ്വാരകാദിശ ക്ഷേത്രത്തിലും, രുക്മിണി ക്ഷേത്രത്തിലും ഗോമതി ഘട്ടിലും ഇത്തരം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തായാക്കി കഴിഞ്ഞു. ഇതെല്ലാം വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കും. ഒപ്പം ഗുജറാത്തിന്റെ സാംസ്‌കാരിക തനിമയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഈ നേട്ടങ്ങളുടെ മധ്യത്തിലും ഗുജറാത്തിലെ എല്ലാ ഭക്ത സാമൂഹിക സംഘടനകളെയും അഭിനന്ദിക്കാനും അവര്‍ക്കു നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കാഴ്ച്ചപ്പാടില്‍ വികസന - സേവന പരിശ്രമങ്ങള്‍ക്ക് വ്യക്തിപരമായി നിങ്ങള്‍ തുടരുന്ന രീതി എല്ലാവരുടെയും പ്രയത്‌നത്തി(സബ്കാ പ്രയാസ്) ന് മികച്ച ഉദാഹരണമാണ്. ഈ കൊറോണ കാലത്തുണ്ടായ എല്ലാ പ്രയാസങ്ങള്‍ക്കുമിടയിലും സോമനാഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഭക്തര്‍ക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് എല്ലാ സൃഷ്ടി ജാലങ്ങളിലും ശിവന്‍ കുടികൊള്ളുന്നു എന്ന വിശ്വാസം തന്നെ.

|

സുഹൃത്തുക്കളെ,

നിരവധി രാജ്യങ്ങളില്‍ വിനോദസഞ്ചാര മേഖല അവരുടെ സമ്പദ് വ്യവസ്ഥയ്ക്കു നല്കുന്ന സംഭാവനകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അവര്‍ അത് വളരെ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കാറുമുണ്ട്. മറ്റു ലോക രാജ്യങ്ങളുലുള്ളതു പോലെ നമ്മുടെ ഓരോ സംസ്ഥാനത്തും പ്രദേശത്തും നമുക്കും അനന്ത സാധ്യതകള്‍ ഉണ്ട്. ഇത്തരം സാധ്യതകള്‍ക്ക് അവസാനമില്ല. നിങ്ങള്‍ ഏതു സംസ്ഥാനത്തിന്റെയും പേര് എടുത്തോളൂ. ആദ്യം മനസില്‍ എത്തുന്നത് എന്താണ്. ഉദാഹരണത്തിന് ഗുജറാത്ത്. അപ്പോള്‍ സോമനാഥ്, ദ്വാരക, ഏകതാ പ്രതിമി, ധോളാവിര, റാണ്‍ ഓഫ് കച്ച് തുടങ്ങി നിരവധി വിസ്മയ സ്ഥലങ്ങള്‍ നിങ്ങളുടെ മനസിലേയ്ക്ക് ഓടിയെത്തും.ഉത്തര്‍ പ്രദേശിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ അയോധ്യ, മഥുര, കാശി, പ്രയാഗ്, കുശുനഗര്‍ വിന്ധ്യാചലം തുടങ്ങിയവ മനസില്‍ നിറയും. ഈ സ്ഥലങ്ങളെല്ലാം കാണുന്നതിന് സാധാരണക്കാര്‍ക്ക് എന്നും ആഗ്രഹമുണ്ട്. ഉത്തരാഖണ്ഡ്, അതിനാല്‍ തന്നെ ദേവഭൂമിയാണ്. ബദരീനാഥ് ജിയും കേദാര്‍നാഥ് ജിയും അവിടെയാണ്. ഹിമാചല്‍ പ്രദേശിനെ സംബന്ധിച്ചാണെങ്കില്‍ മാ ജ്വാലാദേവി, മാ നൈനാദേവി എന്നിവ അവിടെയുണ്ട്. വടക്കു കിഴക്ക് പൂര്‍ണമായും ദൈവത്തിന്റെയും പ്രകൃതിയുടെയും തേജോവലയത്തിലാണ്. അതുപോലെ തമിഴ്‌നാട് അവിടെ രാമേശ്വരമുണ്ട്. ഒ#ീഷയില്‍ പോയാല്‍ പുരിയുണ്ട്, ആന്ധ്രപ്രദേശില്‍ തിരുപ്പതി ബാലാജിയുണ്ട്, മഹാരാഷ്ട്രയില്‍ സിദ്ധിവിനായക ജിയും കേരളത്തില്‍ ശബരിമലയും ഉണ്ട്. നിങ്ങള്‍ ഏതു സംസ്ഥാനത്തി്‌ന്റെ പേരു പറഞ്ഞാലും അവിടെയെല്ലാം ഉള്ള അനേകം തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പേരുകള്‍ മനസില്‍ വരും. ഈ സ്ഥലങ്ങളെല്ലാം പ്രതിനിധീകരിക്കുന്നത് നമ്മുടെ ദേശീയ ഐക്യത്തിന്റെ ചൈതന്യത്തെയും ഏകഭാരതം ശ്രേഷ്ഠ ഭാരതത്തെ(ഒരിന്ത്യ ശ്രേഷ്ഠ ഇന്ത്യ)യുമാണ്. ഈ സ്ഥങ്ങള്‍ സന്ദര്‍ശിക്കുന്നത് ദേശീയോദ്ഗ്രഥനം വളര്‍ത്തും. ഇന്ന് രാഷ്ട്രം ഈ സ്ഥലങ്ങളെ അനുരൂപപ്പെടുത്തുന്നത് അഭിവൃദ്ധിയുടെ ഉറച്ച സ്രോതസായിട്ടാണ്. ഈ സ്ഥലങ്ങളുടെ വികസനം വഴി ഒരു വലിയ മേഖലയുടെ വികസനം നമുക്ക് ത്വരിതപ്പെടുത്താം.

സുഹൃത്തുക്കളെ,

വിനോദ സഞ്ചാര മേഖലയുടെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി രാജ്യം കഴിഞ്ഞ ഏഴു വര്‍ഷമായി ഉറച്ച തീരുമാനത്തോടെ പ്രവര്‍ത്തിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനം ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗം മാത്രമല്ല, മറിച്ച് പൊതുജന പങ്കാളിത്തത്തിന്റെ പ്രചാരണമാണ്. രാജ്യത്തെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുടെ വികസനം ഇതിന് വലിയ ഉദാഹരണമാണ്. മുമ്പ് അവഗണിക്കപ്പെട്ടിരുന്ന ഈ പൈതൃക കേന്ദ്രങ്ങള്‍ എല്ലാവരുടെയും പരിശ്രമഫലമായി വികസിക്കുന്നു. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയും സഹകരിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. അവിശ്വസനീയ ഇന്ത്യ, ദേഖോ അപ്‌നാ ദേശ് തുടങ്ങിയ പ്രചാരണങ്ങള്‍ ലോകത്തിനു മുന്നില്‍ വിനോദസഞ്ചാര പ്രോത്സാഹനത്തിനായി രാജ്യത്തിന്റെ പെരുമ മുന്നോട്ടു വയ്ക്കുന്നു.
സ്വദേശ് ദര്‍ശന്‍ പദ്ധതിക്കു കീഴില്‍ രാജ്യത്ത് 15 പ്രമേയാധിഷ്ഠിതവിനോദ സഞ്ചാര പര്യടന പരിപാടി വികസിപ്പിച്ചിട്ടുണ്ട്. ഈ പാതകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുക മാത്രമല്ല, വിനോദ സഞ്ചാരത്തിന് പുതിയ ഒരു മുഖം നല്‍കുകയും ചെയ്യുന്നു. രാമായണ പാതയില്‍ നിങ്ങള്‍ക്ക് രാമഭഗവാനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ഇതിനായി റെയില്‍വെ ഒരു പ്രത്യേക തീവണ്ടി തന്നെ ആരംഭിച്ചിട്ടുണ്ട്. ഞാന്‍മനസിലാക്കിയിടത്തോളം ഇത് വളരെ ജനസമ്മതി നേടി കഴിഞ്ഞു.

നാളെ മുതല്‍ ഡല്‍ഹിയില്‍ നിന്ന് ദിവ്യ കാശി യാത്രയ്ക്കായി ഒരു പ്രത്യേക തീവണ്ടി ഓടി തുടങ്ങും. ലോകരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്ക് അകത്തു നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ശ്രീബുദ്ധ ഭഗവാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര ് ബുദ്ധ പാത സുഗമമാക്കുന്നു. വിദേശത്തു നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ നിയമങ്ങളില്‍ ഇതിനായി പ്രത്യേകം ഇളവുകളും അനുവദിച്ചിട്ടുണ്ട്. ഇത് രാജ്യത്തിനും പ്രയോജനപ്പെടും. ഇപ്പോള്‍ കോവിഡ് മൂലം ചില പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ മഹാമാരിയുടെ കാഠിന്യം കുറയുന്നതോടെ വിനോദ സഞ്ചാരികളുടെ സംഖ്യ വീണ്ടും ഉയരും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഗവണ്‍മെന്റ് പ്രതിരോധ കുത്തിവയ്പു പ്രചാരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെ പ്രതിരോധ കുത്തി വയ്പ് എല്ലാവര്‍ക്കും ഉറപ്പാക്കുന്നു. ഇക്കാര്യത്തില്‍ ഗോവയും ഉത്തരാഖണ്ഡും അതിവേഗ പുരോഗതി കൈവരിച്ചിരിക്കുന്നു.

സുഹൃത്തുക്കളെ,

വിനോദസഞ്ചാരം വര്‍ധിക്കുന്നതിനുള്ള മൂന്നാമത്തെ പ്രധാന ഘടകം സമയമാണ്. ഇത് 20 -20 ന്റെ കാലഘട്ടമാണ്. ഏറ്റവും കുറഞ്ഞ സമയം കൊമ്ട് ഏറ്റവും കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ജനം ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ രാജ്യത്തെ ദേശീയ പാതകള്‍, അതിവേഗ പാതകള്‍, ആധുനിക തീവണ്ടികള്‍, പുതിയ വിമാന താവളങ്ങള്‍ എന്നിവ വളരെ സഹായകരമാണ്. ഉഡ്ഡാന്‍ പദ്ധതി അനുസരിച്ച് വിമാന ക്കൂലി വളരെ കുറഞ്ഞിട്ടുണ്ട്. അതായത് യാത്രാ സമയം ചുരുങ്ങി, ചെലവും ചുരുങ്ങി. അതോടെ വിനോദ സഞ്ചാരം അഭിവൃദ്ധി പ്രാപിക്കുന്നു. ഗുജറാത്തിനെ തന്നെ എടുക്കൂ. അംബാജി സന്ദര്‍ശിക്കുന്നതിന് ബനാസ്ഖന്ധില്‍ ഒരു റോപ് വേ ഉണ്ട്. കാളിക മാതായിലെത്താന്‍ പവഗന്ധിലും. ഇപ്പോള്‍ ഗിമാറിലും സത്പുരയിലും റോപ് വേ ഉണ്ട്. മൊത്തം നാല് റോപ് വേകള്‍. ഈ റോപ് വെകള്‍ സ്ഥാപിച്ച ശേഷം വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. സഞ്ചാരികളുടെ സംഖ്യയും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണ മൂലം പല കാര്യങ്ങളും ഇല്ല. പക്ഷെ സ്‌കൂളുകളിലും കോളജുകളിലും നിന്ന് വിദ്യാര്‍ത്ഥികള്‍ ഈ ചരിത്ര സ്ഥലങ്ങളിലേയ്ക്കു പഠനയാത്ര നടത്തുമ്പോള്‍ അവര്‍ക്ക് ധാരാളം കാര്യങ്ങള്‍ ഇവിടെ നിന്നു പഠിക്കാന്‍ സാധിക്കുന്നു. രാജ്യത്തെ ഇത്തരം കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠനവും ഗ്രഹണ ശേഷിയും എളുപ്പമാകും. അപ്പോള്‍ രാജ്യപൈതൃകത്തോളുള്ള അവരുടെ അഭിനിവേശവും ശക്തിപ്പെടും.

|

സുഹൃത്തുക്കളെ,

വിനോദ സഞ്ചാരം പുരോഗതി പ്രാപിക്കുന്നതിനുള്ള നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം നമ്മുടെ ചിന്ത തന്നെ. നമ്മുടെ ചിന്തകള്‍ ആധുനികവും നവീനവുമാകണം. അതോടൊപ്പം നാം നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നവരുമാകണം. ഇതില്‍ ഒത്തിരി കാര്യങ്ങലുണ്ട്. നമുക്ക് ഈ അഭിമാനം ഉള്ളില്‍ ഉണ്ട്. അതിനാല്‍ നാം ഇന്ത്യയുടെ മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങളെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു തിരികെ എത്തിച്ചു കൊണ്ടിരിക്കുന്നു. പൂര്‍വികര്‍ നമുക്കായി ധാരാളം നല്‍കിയിരുന്നു. എന്നാല്‍ നമ്മുടെ മത സാംസ്‌കാരിക വ്യക്തിത്വത്തെ കുറിച്ച് സംസാരിക്കാന്‍ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഡല്‍ഹിയിലെ ഏതാനും കുടുംബങ്ങള്‍ക്കു മാത്രമായിരുന്നു മാറ്റം വന്നത്. എന്നാല്‍ ഇന്ന് രാജ്യം ആ ഇടുങ്ങിയ സമീപനം ഉപേക്ഷിക്കുകയാണ്. നാം പുതിയ അഭിമാന സ്ഥലങ്ങള്‍ സൃഷ്ടിക്കുന്നു. അവയ്ക്ക് ആഡംബരം നല്‍കുന്നു. ഡല്‍ഹിയില്‍ ബാബാ സാഹിബ് സ്മരകം നിര്‍മ്മിച്ചത് നമ്മുടെ ഗവണ്‍മെന്റാണ്. രാമേശ്വരത്ത് എപിജെ അബ്ദുള്‍ കലാം സ്മാരം നിര്‍മ്മിച്ചത് നമ്മുടെ ഗവണ്‍മെന്റാണ്. അതുപോലെയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്, ശ്യംജി കൃഷ്ണ വര്‍മ തുടങ്ങിയ മഹ്ത് വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ക്ക് നാം മഹത്വം കൂട്ടി ചേര്‍ത്തു. നമ്മുടെ ആദിവാസി സമൂഹത്തിന്റെ തിളങ്ങുന്ന ചരിത്രം മുന്നിലേയ്ക്കു കൊണ്ടുവരുന്നതിന് രാജ്യമെമ്പാടും നാം ആദിവാസി കാഴ്ച്ച ബംഗ്ലാവുകള്‍ സ്ഥാപിച്ചു വരികയാണ്. കേവാഡിയയില്‍ സ്ഥാപിച്ചിരിക്കുന്ന ഏകതാ പ്രതിം രാജ്യത്തിന്റെ മൊത്തം അഭിമാനമാണ്. കോവിഡ് ആരംഭിക്കുന്നതിന് മുമ്പ് 45 ലക്ഷത്തോളം ആളുകള്‍ ആ പ്രതിമ സന്ദര്‍ശിക്കുകയുണ്ടായി. കൊറാണയെ അവഗണിച്ചു ഇതുവരെ 75 ലക്ഷം ആളുകള്‍ പ്രതിമ കണ്ടു. ഇതാണ് നമ്മുടെ പുതിയ സ്ഥലങ്ങളുടെ സാധ്യതയും ആകര്‍ഷകത്വവും. ഈ പരിശ്രമങ്ങള്‍ നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്ക് എന്ന പോലെ സ്വത്വ ബോധത്തിനും വരും കാലങ്ങളില്‍ പുതിയ ഉയരങ്ങള്‍ നല്‍കും.

സുഹൃത്തുക്കളെ,

സ്വദേശിയെക്കുറിച്ച് സംസാരം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചില ആളുകള്‍ ചിന്തിച്ചത് ദീപാവലിക്ക് എവിടെ നിന്ന് വിളക്കു വാങ്ങും എന്നാണ്. ആ അര്‍ത്ഥത്തില്‍ അതിനെ ചുരുക്കരുത്. എന്റെ കാഴ്ച്ചപ്പാടില്‍ വിനോദസഞ്ചാരവും ഉണ്ടായിരുന്നു. വീട്ടിലെ കുട്ടികള്‍ക്ക് വിദേശത്തു പോകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ദുബായിക്കോ, സിംഗപ്പൂരിനോ പോകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അതിനു മുമ്പായി രാജ്യത്തിനകത്തെ എട്ടു പത്തു സ്ഥലങ്ങള്‍ കാണാന്‍ കൂടി തീരുമാനിക്കുക. ലോകം കാണുന്നതിനു മുമ്പ് ഇന്ത്യയെ അറിയുക. ജീവിതത്തിന്റെ ല്ലൊ തലങ്ങളിലും സ്വദേശിയെക്കുറിച്ച് സംസാരിക്കുക നമുക്ക് ആവശ്യമാണ്. രാജ്യത്തെ പുരോഗതിയിലേയ്ക്കു നയിക്കണമെങ്കില്‍, യുവാക്കള്‍ക്ക് ്‌വസരങ്ങള്‍ സൃഷ്ടിക്കമമെങ്കില്‍ നാം ഈ മാര്‍ഗ്ഗം പിന്തുടരണം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ ഇന്ത്യക്കായി നാം ഒരു പ്രതിജ്ഞ എടുക്കുന്നു. ്അത് ആധുനികവും പൈതൃകത്തില്‍ അധിഷ്ടിതവമായിരിക്കും. പുതിയ ഇന്ത്യയില്‍ നിറങ്ങള്‍ നിറയ്ക്കുന്നത് നമ്മുടെ തീര്‍ഥ്ാടന വിനോദ സഞ്ചാര കേന്ദ്രങ്ങളായിരിക്കും. അവ നമ്മുടെ പൈതൃകത്തിന്റെയും വികസനത്തിന്റെയും പ്രതീകങ്ങളാകും. രാജ്യത്തിന്റെ വികസനത്തിലേയ്ക്കുള്ള വിശ്രമം ഇല്ലാത്ത ഈ യാത്ര സോമനാഥ് ദാദായുടെ അനുഗ്രഹത്തോടെ നാം തുടരും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
ഒരിക്കല്‍ കൂടി നിങ്ങളെ ഈ അതിഥി മന്ദ്ിരത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്ക് നന്ദി
ജയ് സോമനാഥ്,

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Finepoint | How Modi Got Inside Pakistan's Head And Scripted Its Public Humiliation

Media Coverage

Finepoint | How Modi Got Inside Pakistan's Head And Scripted Its Public Humiliation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 8
May 08, 2025

PM Modi’s Vision and Decisive Action Fuel India’s Strength and Citizens’ Confidence