National Education Policy will give a new direction to 21st century India: PM Modi
Energetic youth are the engines of development of a country; Their development should begin from their childhood. NEP-2020 lays a lot of emphasis on this: PM
It is necessary to develop a greater learning spirit, scientific and logical thinking, mathematical thinking and scientific temperament among youngsters: PM

എല്ലാവര്‍ക്കും പ്രണാമം!

രാജ്യത്തിനും ബീഹാറിനും വേണ്ടി, ഗ്രാമത്തിലെ ജീവിതം മെച്ചപ്പെടുത്തുന്നതിനും, മത്സ്യമേഖല, ഡയറി, മൃഗസംരക്ഷണം പഠനവും കൃഷി എന്നീ മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ടും നൂറുക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ ബീഹാറിലെ സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു.

ബീഹാറിന്റെ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ജി, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകർ ശ്രി ഗിരിരാജ് സിംഗ്ജി, കൈലാസ് ചൗധരിജി, പ്രതാപ് ചന്ദ്ര സാരംഗിജി, സജ്ഞീവ് ബാല്യാണ്‍ജി, ബീഹാറിന്റെ ഉപമുഖ്യമന്ത്രി ഭായി സുശീല്‍ജി, ബീഹാര്‍ നിയമസഭാ സ്പീക്കര്‍ ശ്രീ വിജയ് ചൗധരിജി, സംസ്ഥാന മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്റെ പ്രിയ സുഹൃത്തുക്കളെ,

സുഹൃത്തുക്കളെ, ഇന്ന് സമാരംഭം കുറിയ്ക്കുന്ന ഈ പദ്ധതികള്‍ക്ക് പിന്നിലുള്ള ആശയം 21-ാം നൂറ്റാണ്ടിലെ സ്വാശ്രയ ഇന്ത്യയുടെ ശക്തിയും കരുത്തും നമ്മുടെ ഗ്രാമങ്ങളാകണമെന്നതാണ്. നീലവിപ്ലവം അതായത് മത്സ്യസമ്പത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ധവള വിപ്ലവം അതായത് പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മധുരവിപ്ലവം അതായത് തേന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നമ്മുടെ ഗ്രാമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് പ്രയത്‌നം. ഈ ലക്ഷ്യം മനസില്‍ വച്ചുകൊണ്ടാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ന് രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ ഈ പദ്ധതിക്ക് സമാരംഭം കുറിയ്ക്കുകയാണ്. ഇതിന്റെ കീഴില്‍ 20,000 കോടി രൂപയില്‍ കൂടുതല്‍ നാലഞ്ചുവര്‍ഷം കൊണ്ട് ചെലവഴിക്കും. ഈ പദ്ധതിയില്‍ 1700 കോടി രൂപയുടേതിന് ഇന്ന് തുടക്കം കുറിയ്ക്കുകയാണ്. ഈ പദ്ധതിക്ക് കീഴില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും പാട്‌നാ, പുർണിയ, സിതാമർഹി, മധേപൂര്‍, കിഷന്‍ഗഞ്ച് സമസ്തിപൂര്‍ എന്നിവടങ്ങളില്‍ തറക്കല്ലിടുകയും ചെയ്തു. ഇത് പുതിയ പശ്ചാത്തല സൗകര്യവും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുകയും മത്സ്യമേഖലയുമായി ബന്ധപ്പെട്ട പുതിയ വിപണികളിമലക്ക് എത്തിപ്പെടുന്നതിന് വഴിവയ്ക്കുകയും ചെയ്യും. കൃഷിയിലൂടെയും മറ്റ് രീതികളിലൂടെയും വരുമാനത്തിനുള്ള കുടുതല്‍ അവസരങ്ങള്‍ ഉണ്ടാകും.

സുഹൃത്തുക്കളെ, രാജ്യത്തിന്റെ എല്ലാഭാഗത്തുമുള്ള മത്സ്യവിപണനത്തിനായി, പ്രത്യേകിച്ചും കടലിനും നദികള്‍ക്കും സമീപം ഉള്ള പ്രദേശങ്ങളിൽ, സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു വലിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ എത്രയോ ഇരട്ടിയാണ് പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയിലൂടെ നടപ്പാക്കുന്നത്. ഗിരിരാജ് ജി വിവരങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അത് പലര്‍ക്കും അത്ഭുതമായിരുന്നു. നിങ്ങള്‍ വസ്തുതകള്‍ മനസിലാക്കുമ്പോള്‍ ഈ ഗവണ്‍മെന്റ് എങ്ങനെയാണ് നിരവധി മേഖലയില്‍പ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ബോദ്ധ്യപ്പെടും.

രാജ്യത്ത് മത്സ്യവിപണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് ഒരു പ്രത്യേക മന്ത്രാലയം തന്നെ ഇപ്പോള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് നമ്മുടെ മത്സ്യബന്ധനമേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും മത്സ്യബന്ധനവും ബന്ധപ്പെട്ട വ്യവസായമേഖലയ്ക്കും വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കും. ഈ ലക്ഷ്യം വരുന്ന 3-4 വര്‍ഷങ്ങളില്‍ മത്സ്യകയറ്റുമതി ഇരട്ടിയാക്കും. മത്സ്യബന്ധനമേഖലയില്‍ മാത്രം ഇത് ദശലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. ആ സുഹൃത്തുക്കളുമായി ഞാന്‍ ആശയവിനിമയം നടത്തിയതോടെ എന്റെ ആത്മവിശ്വാസം കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ വിശ്വാസം കണ്ടതോടെ സഹോദരങ്ങളായ ബ്രിജേഷ്ജിയും ജ്യോതി മന്ധനും ആയും പുത്രി മോണികയുമായി സംസാരിക്കുകയും ചെയ്തപ്പോള്‍ അവരില്‍ വളരെയധികം ആത്മവിശ്വാസം പ്രതിഫലിച്ചു കണ്ടു.

മത്സ്യകൃഷി കൂടുതലായും ശുദ്ധജലത്തിന്റെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ്. ഗംഗയെ ശുദ്ധവും വ്യക്തവുമാക്കാനുള്ള ദൗത്യവും ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുണ്ട്. ഗംഗയ്ക്ക് ചുറ്റുപാടുമുള്ള മേഖലകളിലെ നദി ഗതാഗത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങളും മത്സ്യബന്ധനമേഖലയ്ക്ക് ഗുണകരമാകും. ഈ വർഷം ഓഗസ്റ്റ് 15ന് പ്രഖ്യാപിച്ച മിഷന്‍ ഡോള്‍ഫിന്റെ നേട്ടങ്ങളും സ്വാഭാവികമായി മത്സ്യബന്ധനമേഖലയിലുണ്ടാകും അതായത് ജൈവ ഉല്‍പ്പന്ന സഹായവും വേര്‍തിരിക്കല്‍ ഗുണവും ഉണ്ടാകും. നമ്മുടെ നിതീഷ് ബാബുജി ഈ മിഷനില്‍ വലിയ ഉത്സാഹവാനാണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് ഗംഗയില്‍ ഡോള്‍ഫിനുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അത് ഗംഗാതീരങ്ങളില്‍ താമസിക്കു ആളുകള്‍ക്ക് ഗുണകരമാകും എന്നും എല്ലാവര്‍ക്കും ഗുണകരമാകുമെന്നും എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.

സുഹൃത്തുക്കളെ, നിതീഷ്ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും പ്രശംസനീയമായ പ്രവര്‍ത്തിയെന്തെന്നാല്‍ എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുകയെന്നതാണ്. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീഹാറില്‍ 2% വീടുകളില്‍ മാത്രമാണ് കുടിവെള്ളകണക്ഷന്‍ ഉണ്ടായിരുന്നത്. ഇന്ന് ഈ കണക്ക് 70 ശതമാനത്തിന് മുകളിലാണ്. ഈ കാലയളവില്‍ ഏകദേശം 1.5 കോടി കുടുംബങ്ങളെ കുടിവെള്ളകണക്ഷനുമായി ബന്ധിപ്പിച്ചു. ജലജീവന്‍ മിഷനിലൂടെ നിതീഷ്ജിയുടെ പ്രവര്‍ത്തിക്ക് ഒരു പ്രോത്സാഹനവും ലഭിച്ചു. ഈ കൊറോണാ സമയത്തുപോലും ബീഹാറിലെ ഏകദേശം 60 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പിലൂടെയുള്ള വെള്ളം ഉറപ്പാക്കാനായി എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. വാസ്തവത്തില്‍ ഇത് ഒരു വലിയ നേട്ടം തന്നെയാണ്. ഈ പ്രതിസന്ധിക്കാലത്ത് രാജ്യത്ത് എല്ലാം നിശ്ചലമായിരുന്നപ്പോഴും ഗ്രാമങ്ങള്‍ ആത്മവിശ്വാസത്തോടെ എങ്ങനെ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. കൊറോണയ്ക്കിടയിലും ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ പാല്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ തുടര്‍ന്നും മണ്ഡികളിലും പാല്‍വിതരണകേന്ദ്രങ്ങളിലും ജനങ്ങളിലും ഒരു കുറവുമില്ലാതെ എത്തുന്നുവെന്നത് നമ്മുടെ ഗ്രാമങ്ങളുടെ ശക്തിയാണ്.

സുഹൃത്തുക്കളെ, ഇതിനിടയില്‍ ധാന്യമായിക്കോട്ടെ, പഴങ്ങളായിക്കോട്ടെ പാല്‍ ഉല്‍പ്പാദനമാകട്ടെ റെക്കാര്‍ഡ് വിറ്റുവരവാണുണ്ടായത്. ഇതുമാത്രമല്ല, ബുദ്ധിമുട്ടേറിയ സാഹചര്യമായിട്ടും ഗവണ്‍മെന്റും ഡയറി വ്യവസായവും റെക്കാര്‍ഡ് വാങ്ങലും നടത്തി. പി.എം. കിസാന്‍ സമ്മാന്‍ നിധിയിലൂടെ 10 കോടിയിലേറെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറി. ഇതില്‍ ബീഹാറില്‍ നിന്നുള്ള 75 ലക്ഷം കര്‍ഷകരുമുണ്ട്. സൃഹൃത്തുക്കളെ, ഈ പദ്ധതിക്ക് സമാരംഭം കുറിച്ചശേഷം ഇതുവരെ ഏകദേശം 6000 കോടി രൂപ ബീഹാറിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഈ നടപടികള്‍ കൊണ്ടാണ് ഈ ആഗോള മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ഗ്രാമങ്ങളില്‍ കുറയ്ക്കുന്നതില്‍ നമ്മള്‍ വിജയിച്ചത്. കൊറോണയ്ക്ക് ഒപ്പം വെള്ളപ്പൊക്കത്തിന്റെ ദുരിതവും ധീരതയോടെ ബീഹാര്‍ അഭിമുഖീകരിക്കുന്നത് പ്രശംസനീയമാണ്.

സുഹൃത്തുക്കളെ, കൊറോണയ്ക്ക് ഒപ്പം കനത്തമഴയും വെള്ളപ്പൊക്കവും മൂലം ബീഹാറിലും സമീപപ്രദേശങ്ങളിലുമുള്ള സാഹചര്യങ്ങശളക്കുറിച്ച് നമ്മള്‍ വളരെ ബോധവാന്മാരാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ആശ്വാസപ്രവര്‍ത്തനങ്ങള്‍ എത്രയൂം വേഗം പൂര്‍ത്തീയാക്കാനുള്ള ശ്രമത്തിലുമാണ്. സൗജന്യ റേഷന്റെയും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെയും എല്ലാ ഗുണങ്ങളും ബീഹാറിലെ ആവശ്യക്കാരായ ഓരോ സഹപ്രവര്‍ത്തകര്‍ക്കും പുറത്തുനിന്നും ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഓരോ കുടുംബത്തിനും ലഭിക്കണമെന്നതിന് വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സൗജന്യ റേഷന്റെ പദ്ധതി ജൂണിന് ശേഷം ദീപാവലിയും ഛാഠ്പൂജയും വരെ നീട്ടിയതും.

കൊറോണാ പ്രതിസന്ധിമൂലം നഗരങ്ങളില്‍ നിന്ന് മടങ്ങിവന്ന നിരവധി തൊഴിലാളികള്‍ മൃഗസംരക്ഷണത്തിലേക്ക് തിരിയുകയാണ്. അവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെയും ബീഹാര്‍ ഗവണ്‍മെന്റിന്റെയും പല പദ്ധതികളുടെയും പിന്തുണയും ലഭിക്കുന്നുണ്ട്. അത്തരത്തിലുള്ള സഹപ്രവര്‍ത്തകരോട് ഞാന്‍ പറയുകയാണ് ഇന്ന് നിങ്ങള്‍ ഏറ്റെടുത്തിയിട്ടുള്ള പടവുകള്‍ ശോഭനമായതാണെന്ന്. നിങ്ങള്‍ എന്താണോ ചെയ്യുന്നത് അതില്‍ ഭാവി ശോഭനമായിരിക്കും, എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചുകൊള്ളു. രാജ്യത്തിന്റെ പാലുല്‍പ്പാദനമേഖല വിപുലമാക്കാനായി ഗവണ്‍മെന്റ് മൂര്‍ത്തമായ പരിശ്രമങ്ങള്‍ നടത്തുകയാണ്. പുതിയ ഉല്‍പ്പന്നങ്ങളും പുതിയ നൂതനാശയങ്ങളും ഉണ്ടാകും, അങ്ങനെ കര്‍ഷകര്‍ക്കും കന്നുകാലി പരിപാലകര്‍ക്കും കൂടുതല്‍ വരുമാനവും ലഭിക്കും. അതോടൊപ്പം രാജ്യത്ത് കന്നുകാലികളുടെ ഏറ്റവും മികച്ച വര്‍ഗ്ഗം ഉണ്ടാക്കുന്നതിനുളള ശ്രദ്ധയും ചെലുത്തുന്നുണ്ട്, അവയുടെ ആരോഗ്യത്തിന് വേണ്ട മികച്ച സൗകര്യങ്ങളും അവയ്ക്ക് വൃത്തിയുള്ളതും പോഷകസമ്പന്നമായ ആഹാരം ലഭ്യമാക്കുന്നതിനും കൂടി ശ്രദ്ധചെലുത്തുന്നുണ്ട്.

ഈ ലക്ഷ്യത്തോടെയാണ് സൗജന്യ പ്രതിരോധ കുത്തിവയ്ക്ക് പ്രചരണപരിപാടി നടക്കുന്നത്. കന്നുകാലികള്‍ക്ക് പാദങ്ങളിലും വായിലും വരുന്ന അസുഖങ്ങള്‍ക്കെതിരെ 50 കോടി കന്നുകാലികളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുകയാണ് ലക്ഷ്യം. ഗുണനിലവാരമുള്ള കാലിത്തീറ്റ കന്നുകാലികള്‍ക്ക് ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളിലായി വേണ്ട വ്യവസ്ഥകളുണ്ടാക്കിയിട്ടുണ്ട്. മികച്ച ആഭ്യന്തര വര്‍ഗ്ഗത്തെ രാജ്യത്തുണ്ടാക്കുന്നതിനായി മിഷന്‍ ഗോകുല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച രാജ്യമാകെയുള്ള കൃത്രിമ ബിജസങ്കലനത്തിന്റെ ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകുകയുമാണ്.  

സുഹൃത്തുക്കളേ, ഗുണനിലവാരമുള്ള തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ വികസനത്തിനുള്ള ഒരു പ്രധാന കേന്ദ്രമായി ബീഹാർ ഇപ്പോൾ ഉയർന്നുവരികയാണ്.  ദേശീയ ഗോകുൽ മിഷനു കീഴിൽ പൂർണിയ, പട്‌ന, ബറൗണി എന്നിവിടങ്ങളിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങൾ ബീഹാറിലെ ഡയറി മേഖല കൂടുതൽ ശക്തിപ്പെടുത്തും.  ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് പൂർണിയയിൽ നിർമ്മിച്ച കേന്ദ്രം.  ബീഹാറിനു പുറമേ കിഴക്കൻ ഇന്ത്യയുടെ വലിയൊരു ഭാഗത്തിനും ഇത് വളരെയധികം ഗുണം ചെയ്യും.  ബീഹാറിലെ തദ്ദേശീയ ഇനങ്ങളായ 'ബച്ചോർ', 'റെഡ് പൂർനിയ' എന്നിവയുടെ വികസനത്തിനും സംരക്ഷണത്തിനും ഈ കേന്ദ്രം കാരണം കൂടുതൽ ഊർജ്ജം ലഭിക്കും.

 സുഹൃത്തുക്കളേ,

 ഒരു പശു സാധാരണയായി ഒരു വർഷത്തിൽ ഒരു കിടാവിനെയാണു പ്രസവിക്കുന്നത്.  ഐവിഎഫ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു പശുവിന് ഒരു വർഷത്തിൽ നിരവധി പശുക്കിടാക്കളെ പ്രസവിക്കാൻ കഴിയുന്ന തരത്തിൽ പരീക്ഷണങ്ങൾ നടക്കുന്നു.  ഈ സാങ്കേതികവിദ്യ എല്ലാ ഗ്രാമങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

 സുഹൃത്തുക്കളേ,

 മൃഗങ്ങളുടെ നല്ല ഇനത്തിനൊപ്പം, അവയുടെ പരിപാലനത്തെക്കുറിച്ച് ശരിയായ ശാസ്ത്രീയമായ അറിവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.  ഇത് ഉറപ്പാക്കുന്നതിന്, കഴിഞ്ഞ കുറേ വർഷങ്ങളായി തുടർച്ചയായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.  ഈ തുടർ ശ്രമങ്ങളുടെ ഭാഗമായി 'ഇ-ഗോപാല' ആപ്പ് ഇന്ന് ആരംഭിച്ചു.  മെച്ചപ്പെട്ട ഗുണനിലവാരമുള്ള കന്നുകാലികളെ തിരഞ്ഞെടുക്കാൻ കർഷകരെ സഹായിക്കുന്ന ഒരു ഓൺലൈൻ ഡിജിറ്റൽ മാധ്യമമായിരിക്കും ഇ-ഗോപാല ആപ്പ്, അവ ഇടനിലക്കാരെ ഒഴിവാക്കും.  കന്നുകാലികളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട ഉൽ‌പാദനക്ഷമത മുതൽ ആരോഗ്യവും ഭക്ഷണക്രമവും വരെയുള്ള എല്ലാ വിവരങ്ങളും ഈ അപ്ലിക്കേഷൻ നൽകും.  ഇത് കൃഷിക്കാരന് തന്റെ മൃഗത്തിന്റെ ആവശ്യങ്ങൾ അറിയാനും അസുഖമുണ്ടെങ്കിൽ ചിലവ് കുറഞ്ഞ ചികിത്സ ലഭ്യമാക്കാനും കഴിയും.  ഇത് മാത്രമല്ല, മൃഗങ്ങളുടെ ആധാറുമായി ഈ ആപ്പ് ലിങ്ക് ചെയ്യുന്നു.  ഈ പ്രവൃത്തി പൂർത്തിയാകുമ്പോൾ, ഇ-ഗോപാല അപ്ലിക്കേഷനിൽ മൃഗങ്ങളുടെ ആധാർ നമ്പർ ചേർത്തുകൊണ്ട്, ആ മൃഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാകും.  കന്നുകാലി ഉടമകൾക്ക് മൃഗങ്ങളെ വാങ്ങാനും വിൽക്കാനും ഇത് എളുപ്പമാക്കും.

 സുഹൃത്തുക്കളേ, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് ശാസ്ത്രീയ രീതികൾ സ്വീകരിക്കുകയും ഗ്രാമങ്ങളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്.  കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമാണ് ബീഹാർ.  ദില്ലിയിൽ, പൂസയെക്കുറിച്ച് (ഇൻസ്റ്റിറ്റ്യൂട്ട്) നിങ്ങൾ കേൾക്കുന്നു.  യഥാർത്ഥ പൂസ ദില്ലിയിലല്ല, ബീഹാറിലെ സമസ്തിപൂരിലാണെന്ന് പലർക്കും അറിയില്ല.  ദില്ലിയിൽ അതിന്റെ ഒരു സഹോദര സ്ഥാപനമാണുള്ളത്.

 സുഹൃത്തുക്കളേ, കൊളോണിയൽ ഭരണകാലത്ത് തന്നെ സമസ്തിപൂരിലെ പൂസയിൽ ദേശീയതല കാർഷിക ഗവേഷണ കേന്ദ്രം ആരംഭിച്ചു.  ഡോ. രാജേന്ദ്ര പ്രസാദ്, ജനനായക് കാർപൂരി താക്കൂർ തുടങ്ങിയ ദർശന നേതാക്കൾ സ്വാതന്ത്ര്യാനന്തരം ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി.  ഈ ശ്രമങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡോ. രാജേന്ദ്ര പ്രസാദ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി 2016 ൽ ഒരു കേന്ദ്ര സർവകലാശാലയായി അംഗീകരിക്കപ്പെട്ടു. ഇതിനുശേഷം സർവകലാശാലയിലെയും അതുമായി ബന്ധപ്പെട്ട കോളേജുകളിലെയും കോഴ്സുകളും സൗകര്യങ്ങളും വിപുലമായി വികസിപ്പിച്ചു.  മോതിഹാരിയിലെ പുതിയ കാർഷിക, വനവൽക്കരണ കോളേജ് അല്ലെങ്കിൽ പുസയിലെ സ്‌കൂൾ ഓഫ് അഗ്രിബിസിനസ്സ്, റൂറൽ മാനേജ്‌മെന്റ് എന്നിവ ബീഹാറിലെ കാർഷിക ശാസ്ത്രത്തെയും കാർഷിക മാനേജ്മെന്റിനെയും കുറിച്ചുള്ള വിദ്യാഭ്യാസ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു.  ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്കൂൾ ഓഫ് അഗ്രി-ബിസിനസ് ആന്റ് റൂറൽ മാനേജ്മെന്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.  കൂടാതെ, പുതിയ ഹോസ്റ്റലുകൾ, സ്റ്റേഡിയങ്ങൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയ്ക്ക് തറക്കല്ലിടുകയും ചെയ്തു.

 സുഹൃത്തുക്കളേ, കാർഷിക മേഖലയുടെ ആധുനിക ആവശ്യങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ 5-6 വർഷമായി രാജ്യത്ത് ഒരു പ്രധാന പ്രചാരണപരിപാടി നടക്കുന്നു.  ആറ് വർഷം മുമ്പ്, രാജ്യത്ത് ഒരു കേന്ദ്ര കാർഷിക സർവ്വകലാശാല മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്ന് രാജ്യത്ത് മൂന്ന് കേന്ദ്ര കാർഷിക സർവകലാശാലകളുണ്ട്.  ബീഹാറിൽ എല്ലാ വർഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കുന്നതിനായി മഹാത്മാഗാന്ധി ഗവേഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.  അതുപോലെ തന്നെ, മത്സ്യവുമായി ബന്ധപ്പെട്ട പ്രാദേശിക ഗവേഷണ പരിശീലന കേന്ദ്രം, മോതിപാരിയിലെ മൃഗസംരക്ഷണ, ക്ഷീര വികസന കേന്ദ്രം, കൃഷി എന്നിവ ശാസ്ത്ര സാങ്കേതികത്വവുമായി ബന്ധിപ്പിക്കുന്നതിന് നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചു.

 സുഹൃത്തുക്കളേ, ഇപ്പോൾ ഇന്ത്യ ഒരു ദിശയിലേക്കാണ് നീങ്ങുന്നത്, അവിടെ ഗ്രാമങ്ങൾക്ക് സമീപം ക്ലസ്റ്ററുകൾ ഉണ്ടാകും, അവിടെ ഭക്ഷ്യ സംസ്കരണവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും ആരംഭിക്കും, അതുമായി ബന്ധപ്പെട്ട ഗവേഷണ കേന്ദ്രങ്ങളും ഉണ്ടാകും.  ഒരു തരത്തിൽ പറഞ്ഞാൽ നമുക്ക് പറയാം – ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധൻ.  ഈ മൂന്നിന്റെയും ശക്തി ഐക്യത്തോടെ പ്രവർത്തിക്കുമ്പോൾ, രാജ്യത്തിന്റെ ഗ്രാമീണ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു.  ബീഹാറിൽ ഇതിന് ധാരാളം സാധ്യതകളുണ്ട്.  അത് ലിച്ചി ആകട്ടെ, ജർദാലു മാമ്പഴം, അംല, മഖാന (താമര വിത്തുകൾ), അല്ലെങ്കിൽ മധുബാനി പെയിന്റിംഗുകൾ തുടങ്ങി പല പഴങ്ങൾ ബീഹാറിലെ ഓരോ ജില്ലയിലും നിരവധി ഉൽപ്പന്നങ്ങൾ ഉണ്ട്.  ഈ പ്രാദേശിക ഉൽ‌പ്പന്നങ്ങൾ‌ക്കായി നാം കൂടുതൽ‌ ശബ്ദമുയർത്തണം.  നാം നാടിനു വേണ്ടി ശബ്ദമുയർത്തുന്നതിനനുസരിച്ച് ബീഹാർ കൂടുതൽ സ്വാശ്രിതമാകും, രാജ്യം കൂടുതൽ സ്വാശ്രിതമാകും.

 സുഹൃത്തുക്കളേ, ബീഹാറിലെ യുവജനങ്ങൾ, പ്രത്യേകിച്ച് ഞങ്ങളുടെ സഹോദരിമാർ, ഇതിനകം അഭിനന്ദനാർഹമായ സംഭാവന നൽകിയതിൽ ഞാൻ സന്തുഷ്ടനാണ്.  അത് ശ്രീവിധി നെൽകൃഷി, അല്ലെങ്കിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് പച്ചക്കറികൾ വളർത്തുക, അല്ലെങ്കിൽ അസോള ഉൾപ്പെടെയുള്ള മറ്റ് ജൈവവളങ്ങൾ, അല്ലെങ്കിൽ കാർഷിക യന്ത്രങ്ങളുമായി ബന്ധപ്പെട്ട ഒരു വാടകക്കെടുക്കൽ കേന്ദ്രം എന്നിവയേതുമാകട്ടെ, ബീഹാറിലെ സ്ത്രീശക്തിയും സ്വാശ്രിത ഇന്ത്യക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുൻ‌നിരയിലാണ്. പൂർണിയ ജില്ലയിലെ ചോളം വ്യാപാരവുമായി ബന്ധപ്പെട്ട "ആരണ്യക് എഫ്പി‌ഒ", കോസി മേഖലയിലെ വനിതാ ക്ഷീര കർഷകരുടെ "കൗഷികി ക്ഷീരോൽപാദക കമ്പനി" എന്നിവ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.ഇപ്പോൾ, നമ്മുടെ ഉത്സാഹികളായ യുവാക്കൾക്കും സഹോദരിമാർക്കും വേണ്ടി കേന്ദ്രസർക്കാർ ഒരു പ്രത്യേക നിധി രൂപവൽകരിച്ചിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ ഈ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് , അത്തരം എഫ്പി‌ഒ-കാർഷിക ഉൽ‌പാദക ഗ്രൂപ്പുകൾ, സഹകരണ ഗ്രൂപ്പുകൾ, ഗ്രാമ സംഭരണം, കോൾഡ് സ്റ്റോറേജ്, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്ക് ധനസഹായം നൽകും. മാത്രമല്ല,  സഹോദരിമാരുടെ സ്വാശ്രയ ഗ്രൂപ്പുകൾക്കും കൂടുതൽ സാമ്പത്തിക പിന്തുണ നൽകും.
2013_ 14നെ അപേക്ഷിച്ച് ബിഹാറിലെ സ്വാശ്രയ ഗ്രൂപ്പുകൾക്കുള്ള വായ്പ ഇപ്പോൾ 32 മടങ്ങ് വർദ്ധിച്ചു.  നമ്മുടെ സഹോദരിമാരുടെ സംരംഭകത്വങ്ങളിൽ രാജ്യത്തിനും ബാങ്കുകൾക്കും എത്രത്തോളം ആത്മവിശ്വാസമുണ്ടെന്നും ഇത് കാണിക്കുന്നു. 

 സുഹൃത്തുക്കളേ, ബീഹാറിലെയും രാജ്യത്തിലെയും ഗ്രാമങ്ങളെ സ്വാശ്രയ ഇന്ത്യയുടെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ ഞങ്ങൾ നിരന്തര ശ്രമങ്ങൾ നടത്താൻ പോകുന്നു.  ഈ ശ്രമങ്ങളിൽ ബീഹാറിലെ കഠിനാധ്വാനികളായ സുഹൃത്തുക്കളുടെ പങ്ക് വളരെ വലുതാണ്, നിങ്ങളിൽ 'രാജ്യത്തിൻ്റെ  പ്രതീക്ഷകൾ വളരെ ഉയർന്നതാണ്.  ബീഹാറിലെ ജനങ്ങളെ രാജ്യത്ത് മാത്രമല്ല വിദേശത്തും കഠിനാധ്വാനവും കഴിവും കൊണ്ട് അംഗീകരിച്ചിട്ടുണ്ട്.  ഒരു സ്വാശ്രയ ബീഹാറിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ബീഹാറിലെ ജനങ്ങളും അതേ രീതിയിൽ പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.  നിരവധി വികസന പദ്ധതികൾ ആരംഭിച്ചതിന് ഞാൻ നിങ്ങളെ വീണ്ടും അഭിനന്ദിക്കുന്നു, പക്ഷേ, ഒരിക്കൽ കൂടി ഞാൻ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. നിങ്ങളിൽ നിന്ന് എനിക്ക് ചില പ്രതീക്ഷകളുണ്ട്.  മാസ്ക് ധരിക്കാനും രണ്ട് അടി ദൂരം നിലനിർത്താനുമുള്ള ചട്ടം നിങ്ങൾ പാലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  സുരക്ഷിതമായി തുടരുക, ആരോഗ്യത്തോടെയിരിക്കുക.

 നിങ്ങളുടെ വീട്ടിലെ മുതിർന്നവരെ പരിപാലിക്കുക, അത് വളരെ പ്രധാനമാണ്.  കൊറോണയെ നിസ്സാരമായി കാണരുത്.  ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത വാക്സിൻ ഉണ്ടാകുന്നതുവരെ, കൊറോണയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗമാണ് ഈ സാമൂഹിക വാക്സിൻ.  അതിനാൽ, രണ്ട് അടി നിലനിർത്താൻ ഞാൻ ആളുകളെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. മാസ്ക് മുഖംമൂടി ഉപയോഗിക്കുന്നത്, പൊതുസ്ഥലത്തു തുപ്പാതിരിക്കുന്നത്, മുതിർന്നവരെ പരിപാലിക്കുന്നത് എന്നിവ തുടരുക. സംസ്ഥാന സർക്കാരിനും ഗിരിരാജ് ജിക്കും എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു.  

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”