Releases commemorative stamp in honor of Late Shri Arvind Bhai Mafatlal
“Coming to Chitrakoot is a matter of immense happiness for me”
“Glory and importance of Chitrakoot remains eternal by the work of saints”
“Our nation is the land of several greats, who transcend their individual selves and remain committed to the greater good”
“Sacrifice is the most effective way to conserve one’s success or wealth”
“As I came to know Arvind Bhai’s work and personality I developed an emotional connection for his mission”
“Today, the country is undertaking holistic initiatives for the betterment of tribal communities”

ജയ് ഗുരുദേവ്! മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ഭായി ശിവരാജ് ജി, സദ്ഗുരു സേവാ സംഘ് ട്രസ്റ്റിലെ എല്ലാ അംഗങ്ങളും, സ്ത്രീകളേ, മാന്യരേ!

ഈ പുണ്യഭൂമിയായ ചിത്രകൂടം സന്ദർശിക്കാൻ ഇന്ന് എനിക്ക് അവസരം ലഭിച്ചു. നമ്മുടെ ഋഷിമാർ പറഞ്ഞിരുന്ന അതേ അമാനുഷിക സ്ഥലമാണിത്  चित्रकूट सब दिन बसत, प्रभु सिय लखन समेत!! അതായത്, ശ്രീരാമൻ അമ്മ സീതയോടും ലക്ഷ്മണൻ ജിയോടുംകൂടെ ചിത്രകൂടത്തിൽ സ്ഥിരമായി വസിക്കുന്നു. ഇവിടെ വരുന്നതിന് മുമ്പ്, എനിക്ക് ശ്രീ രഘുബീർ ക്ഷേത്രവും ശ്രീറാം ജാനകി ക്ഷേത്രവും സന്ദർശിക്കാനുള്ള പദവി ലഭിച്ചു, കൂടാതെ ഹെലികോപ്റ്ററിൽ നിന്ന് കാമദ്ഗിരി പർവതത്തിന് എന്റെ അഭിവാദ്യങ്ങളും  നൽകി. ശ്രീ 
രഞ്ചോദാസ് ജിയുടെയും അരവിന്ദ് ഭായിയുടെയും സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ ഞാൻ പോയിരുന്നു. ശ്രീരാമന്റെയും ജാനകിയുടെയും ദർശനം, ഋഷിമാരുടെ മാർഗനിർദേശം, സംസ്‌കൃത കോളേജിലെ വിദ്യാർത്ഥികളുടെ അത്ഭുതകരമായ വേദമന്ത്രങ്ങൾ എന്നിവയിൽ എനിക്കുണ്ടായ അനുഭവം വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ്.

 

ഇന്ന്, എല്ലാ ദരിദ്രരുടെയും ചൂഷിതരുടെയും ഗോത്രവർഗക്കാരുടെയും പേരിൽ, മനുഷ്യസേവനത്തിനെ മഹത്തായ തപസ്യയുടെ ഭാഗമാക്കിയതിന് ശ്രീ സദ്ഗുരു സേവാ സംഘിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇന്ന് ഉദ്ഘാടനം ചെയ്ത ജാനകികുണ്ട് ആശുപത്രിയുടെ പുതിയ വിഭാഗം ലക്ഷക്കണക്കിന് രോഗികൾക്ക് പുതുജീവൻ നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരും കാലങ്ങളിൽ പാവപ്പെട്ടവരെ  സേവിക്കുന്ന ഈ ചടങ്ങ് സദ്ഗുരു മെഡിസിറ്റിയിൽ കൂടുതൽ വിപുലീകരിക്കും. ഇന്ന്, ഈ അവസരത്തിൽ, അരവിന്ദ് ഭായിയുടെ സ്മരണയ്ക്കായി ഇന്ത്യാ ഗവൺമെന്റ് ഒരു പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ഈ നിമിഷം നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ നിമിഷമാണ്; ആഴത്തിലുള്ള സംതൃപ്തിയുടെ ഒരു നിമിഷം. അതിന് നിങ്ങളെ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ ,

ഏതൊരു വ്യക്തിയും തന്റെ ജീവിതകാലത്ത് ചെയ്യുന്ന നല്ല പ്രവൃത്തികൾ എപ്പോഴും വിലമതിക്കപ്പെടുന്നു. സമകാലികരും അതിനെ അഭിനന്ദിക്കുന്നു, എന്നാൽ പ്രവൃത്തികൾ അസാധാരണമാകുമ്പോൾ, അത് അവരുടെ ജീവിതത്തിനു ശേഷവും വികസിച്ചുകൊണ്ടിരിക്കുന്നു. അരവിന്ദ് ഭായിയുടെ കുടുംബം അദ്ദേഹത്തിന്റെ ചാരിറ്റബിൾ എൻഡോവ്മെന്റ് തുടർച്ചയായി സമ്പന്നമാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അരവിന്ദ് ഭായിയുടെ സേവനങ്ങൾ പുത്തൻ ഊർജത്തോടെ പ്രചരിപ്പിച്ചതിന് ഭായി 'വിശദ് ', സഹോദരി 'രൂപാൽ' എന്നിവരെയും മറ്റ് എല്ലാ കുടുംബാംഗങ്ങളെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. അരവിന്ദ് ഭായ് ഒരു വ്യവസായിയായിരുന്നു. അത് മുംബൈയായാലും ഗുജറാത്തായാലും വ്യവസായ, കോർപ്പറേറ്റ് ലോകത്ത് എല്ലായിടത്തും അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപാരമായ കഴിവ് എല്ലായിടത്തും അറിയപ്പെട്ടിരുന്നു. അതുകൊണ്ട് വിശദിന് മുംബൈയിൽ ജന്മശതാബ്ദി പരിപാടി സംഘടിപ്പിക്കാമായിരുന്നു. വലിയ ആഡംബരത്തോടെ ഇത് സംഘടിപ്പിക്കാമായിരുന്നു, എന്നാൽ സദ്ഗുരുവിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം നോക്കൂ. അരവിന്ദ് ഭായ് ഇവിടെ വച്ചാണ് അന്ത്യശ്വാസം വലിച്ചത്, അതിനാലാണ് ഈ സ്ഥലം ശതാബ്ദിക്കായി തിരഞ്ഞെടുത്തത്. ഇത്തരത്തിലുള്ള പ്രവർത്തനത്തിന് മൂല്യങ്ങളും ചിന്തയും അർപ്പണബോധവും ആവശ്യമാണ്. അപ്പോഴാണ് ഇത്തരമൊരു കാര്യം പ്രകടമാകുന്നത്. നമ്മെ അനുഗ്രഹിക്കുന്നതിനായി ബഹുമാന്യരായ ഋഷിമാർ ഇവിടെ ധാരാളം വന്നിട്ടുണ്ട്. നിരവധി കുടുംബാംഗങ്ങളും ഇവിടെയുണ്ട്. ചിത്രകൂടത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് - कामद भे गिरि राम प्रसादा। अवलोकत अपहरत विषादा॥ അതായത്, ചിത്രകൂടത്തിലെ കാമദ്ഗിരി, ശ്രീരാമന്റെ അനുഗ്രഹത്താൽ എല്ലാ പ്രശ്‌നങ്ങളെയും  ഇല്ലാതാക്കാൻ പോകുന്നു. ചിത്രകൂടത്തിന്റെ ഈ മഹത്വം കേടുകൂടാതെ നിലനിൽക്കുന്നത് ഇവിടുത്തെ ഋഷിമാർ കാരണമാണ്. ബഹുമാന്യനായ ശ്രീ രഞ്ചോദാസ് ജി ഒരു മഹാനായ ജ്ഞാനിയായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ കർമ്മയോഗം എന്നെപ്പോലുള്ള ലക്ഷക്കണക്കിന് ആളുകളെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. എല്ലാവരും സൂചിപ്പിച്ചതുപോലെ, വളരെ ലളിതമായ വാക്കുകളിൽ അദ്ദേഹത്തിന്റെ മുദ്രാവാക്യം ഇതായിരുന്നു - വിശക്കുന്നവർക്ക് ഭക്ഷണം, വസ്ത്രമില്ലാത്തവർക്ക് വസ്ത്രം, അന്ധർക്ക് കാഴ്ച. ഈ മന്ത്രത്തോടെ പൂജ്യ ഗുരുദേവൻ 1945-ൽ ആദ്യമായി ചിത്രകൂടത്തിലെത്തി, 1950-ൽ അദ്ദേഹം ഇവിടെ ആദ്യത്തെ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ആ ക്യാമ്പിൽ നൂറുകണക്കിന് രോഗികൾ ശസ്ത്രക്രിയയ്ക്ക് വിധേയരായി അവർക്ക് കാഴ്ചശക്തി തിരിച്ചുകിട്ടി.

 

ഇന്ന്, ഇത് നമുക്ക് വളരെ സാധാരണമായി തോന്നിയേക്കാം. എന്നാൽ, ഏഴ് പതിറ്റാണ്ട് മുമ്പ് ഈ സ്ഥലം ഏതാണ്ട് പൂർണമായും വനപ്രദേശമായിരുന്നു. ഇവിടെ റോഡ് സൗകര്യങ്ങളോ വൈദ്യുതിയോ ആവശ്യമായ വിഭവങ്ങളോ ഇല്ലായിരുന്നു. അക്കാലത്ത്, ഈ വനമേഖലയിൽ ഇത്തരം വലിയ പ്രമേയങ്ങളുണ്ടാക്കാൻ വലിയ ധൈര്യവും ആത്മവിശ്വാസവും ഉയർന്ന സേവന മനോഭാവവും ആവശ്യമായിരുന്നു. എങ്കിൽ മാത്രമേ അത് സാധ്യമാകൂ. എന്നാൽ ആദരണീയനായ രഞ്ചോദ് ദാസ് ജിയെപ്പോലുള്ള ഒരു സന്യാസിയെക്കുറിച്ച് പറയുമ്പോൾ, തീരുമാനങ്ങൾ പൂർത്തീകരണത്തിനായി മാത്രമാണ് എടുക്കുന്നത്. ഇന്ന്, ഈ പുണ്യഭൂമിയിൽ നാം കാണുന്ന ജനങ്ങളെ സേവിക്കുന്ന ഈ വലിയ പദ്ധതികളെല്ലാം ആ ഋഷിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്. അദ്ദേഹം ഇവിടെ ശ്രീറാം സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് രൂപീകരിച്ചു. ഒരു ദുരന്തം സംഭവിക്കുമ്പോഴെല്ലാം, ആദരണീയനായ ഗുരുദേവൻ അതിനെ ഒരു കവചം പോലെ നേരിട്ടു. ഭൂകമ്പമോ, വെള്ളപ്പൊക്കമോ, വരൾച്ചയോ ആകട്ടെ, അദ്ദേഹത്തിന്റെ പ്രയത്നവും അനുഗ്രഹവും കാരണം നിരവധി പാവപ്പെട്ട ആളുകൾക്ക് പുതിയ ജീവിതം ലഭിച്ചു. സ്വാർത്ഥതാൽപര്യങ്ങൾക്ക് അതീതമായി ഉയർന്ന് സമൂഹത്തിനുവേണ്ടി അർപ്പണബോധത്തോടെ നിലകൊള്ളുന്ന മഹത് വ്യക്തിത്വങ്ങൾക്ക് ജന്മം നൽകുന്നത് നമ്മുടെ നാടിന്റെ പ്രത്യേകതയാണ്.

എന്റെ കുടുംബാംഗങ്ങളെ,

ഋഷിമാരുടെ സ്വഭാവം, അവരുടെ സഹവാസവും മാർഗദർശനവും ലഭിക്കുന്നവൻ സ്വയം ജ്ഞാനിയായി മാറുന്നതാണ്. അരവിന്ദ് ഭായിയുടെ മുഴുവൻ ജീവിതവും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അരവിന്ദ് ജി, അദ്ദേഹത്തിന്റെ വസ്ത്രധാരണവും രൂപവും കാരണം വളരെ സാധാരണക്കാരനെപ്പോലെ കാണപ്പെടുകയും വളരെ സാധാരണമായ ഒരു ജീവിതം നയിക്കുകയും ചെയ്തു. എന്നാൽ ഉള്ളിൽ നിന്ന് അദ്ദേഹം ഒരു ഭക്തനായിരുന്നു. ബിഹാറിലെ കടുത്ത ക്ഷാമകാലത്ത് പൂജ്യ രഞ്ചോദാസ് ജി അരവിന്ദ് ഭായിയെ കണ്ടിരുന്നു. ഋഷിമാരുടെ നിശ്ചയദാർഢ്യത്തിന്റെയും സേവനത്തിന്റെയും ശക്തി, ഇത്തരത്തിലുള്ള സഹവർത്തിത്വത്തിലൂടെയുള്ള നേട്ടത്തിന്റെ ഉന്നതി, ഇന്ന് നമ്മുടെ മുന്നിലുണ്ട്.

ഇന്ന്, അരവിന്ദ് ഭായിയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രചോദനങ്ങൾ ഉൾക്കൊള്ളേണ്ടത് പ്രധാനമാണ്. താൻ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും 100 ശതമാനം സമർപ്പണത്തോടെ അദ്ദേഹം പൂർത്തിയാക്കി. ഇത്രയും വലിയൊരു വ്യാവസായിക സാമ്രാജ്യം കെട്ടിപ്പടുക്കുകയും മഫത്‌ലാൽ ഗ്രൂപ്പിന് പുതിയ ഉയരം നൽകുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ പെട്രോകെമിക്കൽ കോംപ്ലക്സ് സ്ഥാപിച്ചത് അരവിന്ദ് ഭായ് ആയിരുന്നു. ഇന്ന്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാധാരണക്കാരുടെ ജീവിതത്തിലും പ്രധാന പങ്ക് വഹിക്കുന്ന നിരവധി കമ്പനികൾ അവരുടെ കാഴ്ചപ്പാടും ചിന്തയും കഠിനാധ്വാനവുമാണ്. കാർഷിക മേഖലയിൽ പോലും അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. ഇന്ത്യൻ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷന്റെ പ്രസിഡൻറെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആളുകൾ ഇപ്പോഴും ഓർക്കുന്നു. തുണിത്തരങ്ങൾ പോലുള്ള ഭാരതത്തിന്റെ പരമ്പരാഗത വ്യവസായത്തിന്റെ മഹത്വം തിരികെ കൊണ്ടുവരുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. രാജ്യത്തെ പ്രമുഖ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ജോലിയും കഠിനാധ്വാനവും കഴിവും വ്യവസായ ലോകത്തും സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. രാജ്യത്തുനിന്നും ലോകത്തുനിന്നും നിരവധി സുപ്രധാന പുരസ്കാരങ്ങളും ബഹുമതികളും അരവിന്ദ് ഭായിക്ക് ലഭിച്ചു. ലയൺസ് ഹ്യുമാനിറ്റേറിയൻ അവാർഡ്, സിറ്റിസൺ ഓഫ് ബോംബെ അവാർഡ്, വ്യാവസായിക സമാധാനത്തിനുള്ള സർ ജഹാംഗീർ ഗാന്ധി ഗോൾഡ് മെഡൽ തുടങ്ങി നിരവധി ബഹുമതികൾ അരവിന്ദ് ഭായി രാജ്യത്തിന് നൽകിയ സംഭാവനകളുടെ പ്രതീകങ്ങളാണ്.

 

എന്റെ കുടുംബാംഗങ്ങളെ ,

എന്റെ കുടുംബാംഗങ്ങൾ,

ഋഷിമാരുടെ സ്വഭാവം, അവരുടെ സഹവാസവും മാർഗദർശനവും ലഭിക്കുന്നവൻ സ്വയം ജ്ഞാനിയായി മാറുന്നതാണ്. അരവിന്ദ് ഭായിയുടെ മുഴുവൻ ജീവിതവും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അരവിന്ദ് ജി, അദ്ദേഹത്തിന്റെ വസ്ത്രധാരണവും രൂപവും കാരണം വളരെ സാധാരണക്കാരനെപ്പോലെ കാണപ്പെടുകയും വളരെ സാധാരണമായ ഒരു ജീവിതം നയിക്കുകയും ചെയ്തു. എന്നാൽ ഉള്ളിൽ നിന്ന് അദ്ദേഹം ഒരു ഭക്തനായിരുന്നു. ബിഹാറിലെ കടുത്ത ക്ഷാമകാലത്ത് പൂജ്യ രഞ്ചോദാസ് ജി അരവിന്ദ് ഭായിയെ കണ്ടിരുന്നു. ഋഷിമാരുടെ നിശ്ചയദാർഢ്യത്തിന്റെയും സേവനത്തിന്റെയും ശക്തി, ഇത്തരത്തിലുള്ള സഹവർത്തിത്വത്തിലൂടെയുള്ള നേട്ടത്തിന്റെ ഉന്നതി, ഇന്ന് നമ്മുടെ മുന്നിലുണ്ട്.

ഇന്ന്, അരവിന്ദ് ഭായിയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രചോദനങ്ങൾ ഉൾക്കൊള്ളേണ്ടത് പ്രധാനമാണ്. താൻ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും 100 ശതമാനം സമർപ്പണത്തോടെ അദ്ദേഹം പൂർത്തിയാക്കി. ഇത്രയും വലിയൊരു വ്യാവസായിക സാമ്രാജ്യം കെട്ടിപ്പടുക്കുകയും മഫത്‌ലാൽ ഗ്രൂപ്പിന് പുതിയ ഉയരം നൽകുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ പെട്രോകെമിക്കൽ കോംപ്ലക്സ് സ്ഥാപിച്ചത് അരവിന്ദ് ഭായ് ആയിരുന്നു. ഇന്ന്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാധാരണക്കാരുടെ ജീവിതത്തിലും പ്രധാന പങ്ക് വഹിക്കുന്ന നിരവധി കമ്പനികൾ അവരുടെ കാഴ്ചപ്പാടും ചിന്തയും കഠിനാധ്വാനവുമാണ്. കാർഷിക മേഖലയിൽ പോലും അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. ഇന്ത്യൻ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷന്റെ പ്രസിഡൻറെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആളുകൾ ഇപ്പോഴും ഓർക്കുന്നു. തുണിത്തരങ്ങൾ പോലുള്ള ഭാരതത്തിന്റെ പരമ്പരാഗത വ്യവസായത്തിന്റെ മഹത്വം തിരികെ കൊണ്ടുവരുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. രാജ്യത്തെ പ്രമുഖ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ജോലിയും കഠിനാധ്വാനവും കഴിവും വ്യവസായ ലോകത്തും സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. രാജ്യത്തുനിന്നും ലോകത്തുനിന്നും നിരവധി സുപ്രധാന പുരസ്കാരങ്ങളും ബഹുമതികളും അരവിന്ദ് ഭായിക്ക് ലഭിച്ചു. ലയൺസ് ഹ്യുമാനിറ്റേറിയൻ അവാർഡ്, സിറ്റിസൺ ഓഫ് ബോംബെ അവാർഡ്, വ്യാവസായിക സമാധാനത്തിനുള്ള സർ ജഹാംഗീർ ഗാന്ധി ഗോൾഡ് മെഡൽ തുടങ്ങി നിരവധി ബഹുമതികൾ അരവിന്ദ് ഭായി രാജ്യത്തിന് നൽകിയ സംഭാവനകളുടെ പ്രതീകങ്ങളാണ്.

എന്റെ കുടുംബാംഗങ്ങൾ,

ഇവിടെ പറയുന്നു - उपार्जितानां वित्तानां त्याग एव हि रक्षणम्॥ 

അതായത്, നമ്മുടെ വിജയവും, സമ്പാദിച്ച സമ്പത്തും ത്യാഗത്തിലൂടെ ഏറ്റവും ഫലപ്രദമായി സംരക്ഷിക്കാൻ കഴിയും. അരവിന്ദ് ഭായ് ഈ മുദ്രാവാക്യം തന്റെ ദൗത്യമാക്കുകയും ജീവിതത്തിലുടനീളം അത് പിന്തുടരുകയും ചെയ്തു. ഇന്ന്, ശ്രീ സദ്ഗുരു സേവാ ട്രസ്റ്റ്, മഫത്‌ലാൽ ഫൗണ്ടേഷൻ, രഘുബീർ മന്ദിർ ട്രസ്റ്റ്, ശ്രീ രാംദാസ് ഹനുമാൻജി ട്രസ്റ്റ് തുടങ്ങി നിരവധി സംഘടനകൾ നിങ്ങളുടെ ഗ്രൂപ്പിലൂടെ പ്രവർത്തിക്കുന്നു. ജെജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്, ബ്ലൈൻഡ് പീപ്പിൾസ് അസോസിയേഷൻ, ചാരുതർ ആരോഗ്യ മണ്ഡല് തുടങ്ങിയ ഗ്രൂപ്പുകളും സ്ഥാപനങ്ങളും സേവന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. നോക്കൂ, രഘുബീർ ക്ഷേത്ര അന്നക്ഷേത്രത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിളമ്പുന്നത്, ലക്ഷക്കണക്കിന് ഋഷിമാർക്ക് പ്രതിമാസ റേഷൻ കിറ്റുകൾ ക്രമീകരിക്കുന്നു, ഗുരുകുലത്തിൽ ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം, ജാനകി കുണ്ഡ് ആശുപത്രിയിൽ ലക്ഷക്കണക്കിന് രോഗികളുടെ ചികിത്സ; ഇത് സാധാരണ ശ്രമങ്ങളല്ല. ഇത് തന്നെ ഭാരതത്തിന്റെ ശക്തിയുടെ തെളിവാണ്, അത് നമുക്ക് നിസ്വാർത്ഥമായ ജോലിയുടെ ഊർജ്ജം നൽകുന്നു, സേവനത്തെ തപസ്സായി കണക്കാക്കി നേട്ടങ്ങൾക്കും വിജയത്തിനും വേണ്ടി പരിശ്രമിക്കുന്നു. നിങ്ങളുടെ ട്രസ്റ്റ് ഗ്രാമീണ സ്ത്രീകൾക്ക് ഗ്രാമീണ വ്യവസായങ്ങളിൽ പരിശീലനവും നൽകുന്നുണ്ട്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഇത് സഹായിക്കുന്നു.

സുഹൃത്തുക്കളെ ,

സദ്ഗുരു കണ്ണാശുപത്രി ഇന്ന് രാജ്യത്തെയും ലോകത്തെയും മികച്ച നേത്ര ആശുപത്രികളിൽ ഇടം നേടിയിരിക്കുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരുകാലത്ത് 12 കിടക്കകളോടെയാണ് ഈ ആശുപത്രി ആരംഭിച്ചത്. ഇന്ന് പ്രതിവർഷം 15 ലക്ഷത്തോളം രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. സദ്ഗുരു ഐ ഹോസ്പിറ്റലിന്റെ പ്രവർത്തനം എനിക്ക് വ്യക്തിപരമായി പരിചിതമാണ്, കാരണം എന്റെ കാശിയും അതിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. കാശിയിൽ നിങ്ങൾ നടത്തുന്ന "ആരോഗ്യ ദർശനം-സമൃദ്ധമായ കാശി യജ്ഞം" നിരവധി പ്രായമായ ആളുകൾക്ക് സേവനം നൽകുന്നു. സദ്ഗുരു കണ്ണാശുപത്രി ഇതുവരെ ബനാറസിലും പരിസരത്തുമായി ഏകദേശം 6.5 ലക്ഷം ആളുകളെ വീടുതോറുമുള്ള പരിശോധന നടത്തി! പരിശോധനയ്ക്ക് ശേഷം 90,000-ത്തിലധികം രോഗികളെ ക്യാമ്പിലേക്ക് റഫർ ചെയ്തു. വലിയൊരു വിഭാഗം രോഗികളും ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്. കുറച്ചുകാലം മുമ്പ് കാശിയിൽ ഈ പ്രചാരണത്തിന്റെ ഗുണഭോക്താക്കളെ കാണാൻ എനിക്കും അവസരം ലഭിച്ചു. കാശിയിലെ എല്ലാ ജനങ്ങളുടെയും പേരിൽ, ട്രസ്റ്റിനോടും സദ്ഗുരു നേത്രാലയത്തോടും എല്ലാ ഡോക്ടർമാരോടും എല്ലാവരോടും എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു, കാരണം ഞാൻ ഇന്ന് നിങ്ങളുടെ ഇടയിലുണ്ട്.

എന്റെ കുടുംബാംഗങ്ങളെ ,

സേവനത്തിന് വിഭവങ്ങൾ അനിവാര്യമാണ്, എന്നാൽ സമർപ്പണത്തിനായിരിക്കണം മുൻഗണന. അരവിന്ദ് ഭായിയുടെ ഏറ്റവും സവിശേഷമായ ഗുണം, ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിലും അദ്ദേഹം തന്നെ താഴെത്തട്ടിൽ പണിയെടുക്കുമായിരുന്നു എന്നതാണ്. അത് രാജ്‌കോട്ടായാലും അഹമ്മദാബാദായാലും ഗുജറാത്തിന്റെ എല്ലാ കോണുകളിലും ഞാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്ടിട്ടുണ്ട്. ഞാൻ ഓർക്കുന്നു, ഞാൻ വളരെ ചെറുപ്പമായിരുന്നു. സദ്ഗുരു ജിയെ കാണാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു, എന്നാൽ അരവിന്ദ് ഭായിയുമായി എനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ആദിവാസി മേഖലയായ ഭിലോദയിൽ വച്ചാണ് ഞാൻ അരവിന്ദ് ഭായിയെ ആദ്യമായി കാണുന്നത്. അവിടെ കടുത്ത ക്ഷാമമുണ്ടായിരുന്നു, അരവിന്ദ് ഭായിയുമായി നല്ല പരിചയമുള്ള മണികർ ജി എന്ന ഒരു ഡോക്ടർ ഞങ്ങൾക്കുണ്ടായിരുന്നു. പട്ടിണിയുടെ ഇരകളായ ആദിവാസി സഹോദരങ്ങളെ സേവിക്കാൻ ഞാൻ അവിടെ ജോലി ചെയ്യുമായിരുന്നു. കനത്ത ചൂടാണ് ആ പ്രദേശത്ത് അനുഭവപ്പെട്ടത്. അരവിന്ദ് ഭായ് സ്ഥലത്തെത്തി, ദിവസം മുഴുവൻ അവിടെ താമസിച്ച് സേവനത്തിൽ പങ്കെടുത്തു. പ്രവൃത്തി വിപുലീകരിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ അനുകമ്പയും ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ഞാൻ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ നമ്മുടെ ആദിവാസി മേഖലയായ ദാഹോദിൽ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ ഇന്നും ആളുകൾ ഓർക്കുന്നു. നിങ്ങൾ ആശ്ചര്യപ്പെടും, കാരണം സാധാരണയായി ഇവിടെ ഗുജറാത്തിലും മറ്റ് സ്ഥലങ്ങളിലും കൃഷി ചെയ്യുന്ന സ്ഥലത്തെ 'ഖേത്' എന്ന് വിളിക്കുന്നു. എന്നാൽ ദഹോദിലെ ജനങ്ങൾ ഇതിനെ 'ഫൂൽവാടി' എന്നാണ് വിളിക്കുന്നത്. അവിടത്തെ കർഷകരെ സദ്ഗുരു ട്രസ്റ്റ് ഒരു പുതിയ കൃഷിരീതി പഠിപ്പിച്ചത് കൊണ്ടാണ്. അവർ പൂക്കൾ കൃഷി ചെയ്യാൻ തുടങ്ങി, ഈ പാടം ഫൂൽവാടി എന്നറിയപ്പെടുന്നു. ഇന്ന് അവർ നിർമ്മിച്ച പുഷ്പം മുംബൈയിലേക്ക് പോകുന്നു. ഇതിലെല്ലാം അരവിന്ദ് ഭായിയുടെ ശ്രമങ്ങൾക്ക് വലിയ പങ്കുണ്ട്. മറ്റുള്ളവരെ സേവിക്കുന്നതിൽ അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു അഭിനിവേശമുണ്ടെന്ന് ഞാൻ കണ്ടിരുന്നു. താൻ ഒരു ദാതാവ് എന്ന് വിളിക്കപ്പെടുന്നത് അവൻ ഒരിക്കലും ഇഷ്ടപ്പെട്ടില്ല, ആർക്കുവേണ്ടിയും താൻ എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് അവൻ അറിയിക്കുകയുമില്ല. മറ്റാരെങ്കിലും അവനെ പിന്തുണയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ പോലും, സ്ഥലത്തെത്താൻ എത്ര ബുദ്ധിമുട്ടുകൾ ഉണ്ടായാലും ആദ്യം അവിടെ പോയി ജോലി കാണാൻ അദ്ദേഹം ആവശ്യപ്പെടും. ആദ്യം പ്രോജക്റ്റ് നോക്കണമെന്ന് അദ്ദേഹം നിർബന്ധിക്കും, അതിനുശേഷം മാത്രമേ അവരെ പിന്തുണയ്ക്കാൻ അനുവദിക്കൂ, അതിന് മുമ്പല്ല. അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ഞാൻ പഠിച്ചതെല്ലാം, അദ്ദേഹത്തിന്റെ ദൗത്യവുമായി ഞാൻ വൈകാരിക ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. അതിനാൽ, ഈ കാമ്പെയ്‌നിന്റെ പിന്തുണക്കാരനായും ഒരു തരത്തിൽ നിങ്ങളുടെ കൂട്ടാളിയായും ഞാൻ എന്നെ കാണുന്നു.

എന്റെ കുടുംബാംഗങ്ങളെ ,

നമ്മുടെ നാനാജി ദേശ്മുഖിന്റെ കർമസ്ഥലം കൂടിയാണ് ചിത്രകൂടത്തിന്റെ നാട്. അരവിന്ദ് ഭായിയെപ്പോലെ, ആദിവാസി സമൂഹത്തെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ നമുക്കെല്ലാവർക്കും വലിയ പ്രചോദനമാണ്. ഇന്ന്, ആ ആദർശങ്ങൾ പിന്തുടർന്ന്, രാജ്യം ആദ്യമായി ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഇത്രയും വലിയ ശ്രമങ്ങൾ നടത്തുന്നു. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിൽ ഗോത്രവർഗ അഭിമാന ദിനം ആചരിക്കാൻ രാജ്യം തുടങ്ങി. ഗോത്ര സമൂഹത്തിന്റെ സംഭാവനയും പൈതൃകവും പ്രകീർത്തിക്കാൻ രാജ്യത്തുടനീളം ട്രൈബൽ മ്യൂസിയങ്ങളും നിർമ്മിക്കപ്പെടുന്നു. ആദിവാസി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നതിനുമായി ഏകലവ്യ റസിഡൻഷ്യൽ സ്കൂളുകൾ തുറക്കുന്നു. വന സമ്പത്ത് നിയമം പോലുള്ള നയപരമായ തീരുമാനങ്ങളും ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാധ്യമമായി മാറിയിരിക്കുന്നു. ഈ ശ്രമങ്ങളാലും, ആദിവാസികളെ ആശ്ലേഷിച്ച ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹത്താലും, നാം ആദിവാസി സമൂഹത്തെ ആശ്ലേഷിക്കുന്നു. ഈ അനുഗ്രഹം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കും. ഒരിക്കൽ കൂടി, അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ സുപ്രധാന അവസരത്തിൽ, അരവിന്ദ് ഭായിയുടെ മഹത്തായ പ്രയത്നത്തിന് ഞാൻ എന്റെ ആദരവ് അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജോലിയും ജീവിതവും നമുക്കെല്ലാവർക്കും പ്രചോദനമായി തുടരട്ടെ; സദ്ഗുരുവിന്റെ അനുഗ്രഹം നമുക്ക് തുടർന്നും ഉണ്ടാകട്ടെ! ഈ ആത്മാവോടെ, നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി! ജയ് സിയാ റാം.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Waqf Law Has No Place In The Constitution, Says PM Modi

Media Coverage

Waqf Law Has No Place In The Constitution, Says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to participate in ‘Odisha Parba 2024’ on 24 November
November 24, 2024

Prime Minister Shri Narendra Modi will participate in the ‘Odisha Parba 2024’ programme on 24 November at around 5:30 PM at Jawaharlal Nehru Stadium, New Delhi. He will also address the gathering on the occasion.

Odisha Parba is a flagship event conducted by Odia Samaj, a trust in New Delhi. Through it, they have been engaged in providing valuable support towards preservation and promotion of Odia heritage. Continuing with the tradition, this year Odisha Parba is being organised from 22nd to 24th November. It will showcase the rich heritage of Odisha displaying colourful cultural forms and will exhibit the vibrant social, cultural and political ethos of the State. A National Seminar or Conclave led by prominent experts and distinguished professionals across various domains will also be conducted.