Quote“ഇത് 140 കോടി ഹൃദയമിടിപ്പുകളുടെ കഴിവിന്റെയും ഇന്ത്യയുടെ പുതിയ ഊർജത്തിന്റെ ആത്മവിശ്വാസത്തിന്റെയും നിമിഷമാണ്”
Quote“‘അമൃതകാല’ത്തിന്റെ ആദ്യ വെളിച്ചത്തിൽ, ഇത് വിജയത്തിന്റെ ‘അമൃതവർഷ’മാണ്”
Quote“നമ്മുടെ ശാസ്ത്രജ്ഞരുടെ അർപ്പണബോധവും കഴിവും കൊണ്ട് ലോകത്തെ ഒരു രാജ്യത്തിനും ഇന്നുവരെ എത്താൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യ എത്തിയിരിക്കുന്നു”
Quote“‘ചന്ദാ മാമാ ഏക് ടൂർ കേ" എന്ന് കുട്ടികൾ പറയുന്ന സമയം വിദൂരമല്ല; അതായത് ചന്ദ്രൻ ഒരു ടൂർ മാത്രം അകലെയാണ്"
Quote“നമ്മുടെ സൗരയൂഥത്തിന്റെ അതിർത്തികളിലേക്കു നാം ചെല്ലും; ഒപ്പം മനുഷ്യർക്ക് പ്രപഞ്ചത്തിന്റെ അനന്തമായ സാധ്യതകൾ തിരിച്ചറിയാൻ പ്രവർത്തിക്കും”
Quote“ആകാശമല്ല അതിരെന്ന് ഇന്ത്യ വീണ്ടും വീണ്ടും തെളിയിക്കുന്നു”
Quoteചന്ദ്രയാൻ 3 ഇന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് സാക്ഷിയാകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യ സംവിധാനത്തിലൂടെ ഐഎസ്ആർഒ സംഘത്തോടൊപ്പം ചേർന്നു. വിജയകരമായ ലാൻഡിങ്ങിന് ശേഷം പ്രധാനമന്ത്രി ഐഎസ്ആർഓ സംഘത്തെ അഭിസംബോധന ചെയ്യുകയും, ചരിത്ര നേട്ടത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,

ഇത്തരമൊരു  ചരിത്രം നമ്മുടെ കൺമുന്നിൽ സൃഷ്ടിക്കപ്പെടുന്നത് കാണുമ്പോൾ ജീവിതം ധന്യമാകും. ഇത്തരം ചരിത്രസംഭവങ്ങൾ ഒരു ജനതയുടെ ജീവിതത്തിന്റെ ശാശ്വത ബോധമായി മാറുന്നു. ഈ നിമിഷം അവിസ്മരണീയമാണ്. ഈ നിമിഷം അഭൂതപൂർവമാണ്. ഈ നിമിഷം ഒരു വികസിത ഇന്ത്യയുടെ വിജയാഹ്‌ളാ  ദമാണ്. ഈ നിമിഷം പുതിയ ഇന്ത്യയുടെ വിജയമാണ്. ഈ നിമിഷം പ്രയാസങ്ങളുടെ കടൽ കടക്കാനുള്ളതാണ്. ഈ നിമിഷം വിജയത്തിന്റെ പാതയിലൂടെ നടക്കുകയാണ്. ഈ നിമിഷം 1.4 ബില്യൺ ഹൃദയമിടിപ്പിന്റെ കഴിവുണ്ട്. ഈ നിമിഷം ഇന്ത്യയിൽ പുതിയ ഊർജ്ജം, പുതിയ വിശ്വാസം, പുതിയ അവബോധം എന്നിവയെ സൂചിപ്പിക്കുന്നു. ഈ നിമിഷം ഇന്ത്യയുടെ ആരോഹണ വിധിയുടെ വിളിയാണ്. ‘അമൃത് കാലത്തിന്റെ ’ പുലരിയിൽ വിജയത്തിന്റെ ആദ്യ വെളിച്ചം ഈ വർഷം ചൊരിഞ്ഞു. നാം ഭൂമിയിൽ ഒരു പ്രതിജ്ഞയെടുത്തു, ചന്ദ്രനിൽ നാം  അത് നിറവേറ്റി. നമ്മുടെ  ശാസ്ത്രജ്ഞരായ  സഹപ്രവർത്തകരും പറഞ്ഞു, "ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ്." ബഹിരാകാശത്ത് പുതിയ ഇന്ത്യയുടെ പുതിയ പറക്കലിന് ഇന്ന് നാം സാക്ഷിയായി.

സുഹൃത്തുക്കളേ ,

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ്. എന്നിരുന്നാലും, എല്ലാ രാജ്യക്കാരെയും പോലെ, എന്റെ ഹൃദയവും ചന്ദ്രയാൻ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു പുതിയ ചരിത്രം വികസിക്കുമ്പോൾ, ഓരോ ഇന്ത്യക്കാരനും ആഘോഷത്തിൽ മുഴുകിയിരിക്കുന്നു, എല്ലാ വീടുകളിലും ആഘോഷങ്ങൾ ആരംഭിച്ചു. എന്റെ ഹൃദയത്തിൽ നിന്ന്, ഞാൻ എന്റെ നാട്ടുകാരുമായും എന്റെ കുടുംബാംഗങ്ങളുമായും ഉത്സാഹത്തോടെ ബന്ധപ്പെട്ടിരിക്കുന്നു. ഈ നിമിഷത്തിനായി വർഷങ്ങളോളം അക്ഷീണം പ്രയത്നിച്ച ചന്ദ്രയാൻ ടീമിനും ഐഎസ്ആർഒയ്ക്കും രാജ്യത്തെ എല്ലാ ശാസ്ത്രജ്ഞർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ആവേശവും ഉത്സാഹവും സന്തോഷവും വികാരവും നിറഞ്ഞ ഈ അത്ഭുതകരമായ നിമിഷത്തിന് 140 കോടി രാജ്യക്കാരെയും ഞാൻ അഭിനന്ദിക്കുന്നു!

എന്റെ കുടുംബാംഗങ്ങളേ ,

നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും, ലോകത്ത് മറ്റൊരു രാജ്യവും എത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യ എത്തി. ഇന്ന് മുതൽ ചന്ദ്രനുമായി ബന്ധപ്പെട്ട കെട്ടുകഥകൾ മാറും, ആഖ്യാനങ്ങൾ മാറും, പുതുതലമുറയ്ക്ക് പഴഞ്ചൊല്ലുകൾ പോലും മാറും. ഇന്ത്യയിൽ നമ്മൾ ഭൂമിയെ നമ്മുടെ അമ്മയെന്നും ചന്ദ്രനെ നമ്മുടെ ‘അമ്മാമൻ ’ (മാതൃസഹോദരൻ) എന്നും വിളിക്കുന്നു. "ചന്ദ മാമ വളരെ ദൂരെയാണ്" എന്ന് പറയാറുണ്ടായിരുന്നു. "ചന്ദ മാമ ഒരു 'ടൂർ' ദൂരം മാത്രം അകലെയാണ്" എന്ന് കുട്ടികൾ പറയുന്ന ഒരു ദിവസം വരും.

സുഹൃത്തുക്കളേ ,

ഈ സന്തോഷകരമായ അവസരത്തിൽ, ലോകത്തിലെ എല്ലാ ജനങ്ങളെയും എല്ലാ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങളെയും അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വിജയകരമായ ചാന്ദ്രദൗത്യം ഇന്ത്യയുടെ മാത്രമല്ല. ഇന്ത്യയുടെ ജി-20 അധ്യക്ഷസ്ഥാനത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന വർഷമാണിത്. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന നമ്മുടെ  സമീപനം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. നാം  പ്രതിനിധാനം ചെയ്യുന്ന ഈ മനുഷ്യകേന്ദ്രീകൃത സമീപനം സാർവത്രികമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ചാന്ദ്ര ദൗത്യവും മനുഷ്യ കേന്ദ്രീകൃത സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ വിജയം എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ്. ഭാവിയിൽ മറ്റ് രാജ്യങ്ങളുടെ ചാന്ദ്ര ദൗത്യങ്ങളെ ഇത് സഹായിക്കും. ഗ്ലോബൽ സൗത്ത് ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അത്തരം നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാണെന്ന് എനിക്ക് ഉറപ്പുണ്ട്. നമുക്കെല്ലാവർക്കും ചന്ദ്രനും അതിനപ്പുറവും ആഗ്രഹിക്കാം.

എന്റെ കുടുംബാംഗങ്ങളേ ,

ചന്ദ്രയാൻ ദൗത്യത്തിന്റെ  ഈ നേട്ടം ചന്ദ്രന്റെ ഭ്രമണപഥത്തിനപ്പുറമുള്ള ഇന്ത്യയുടെ യാത്രയെ മുന്നോട്ട് നയിക്കും. നമ്മുടെ സൗരയൂഥത്തിന്റെ പരിധികൾ നാം  പരീക്ഷിക്കുകയും മനുഷ്യരാശിക്ക് പ്രപഞ്ചത്തിന്റെ അനന്തമായ സാധ്യതകൾ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനം തുടരുകയും ചെയ്യും. ഭാവിയിലേക്കുള്ള വലിയതും അതിമോഹവുമായ നിരവധി ലക്ഷ്യങ്ങൾ നാം  വെച്ചിട്ടുണ്ട്. സൂര്യനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനായി ഐഎസ്ആർഒ 'ആദിത്യ എൽ-1' ദൗത്യം ഉടൻ വിക്ഷേപിക്കും. അതിന് പിന്നാലെ ശുക്രനും ഐഎസ്ആർഒയുടെ അജണ്ടയിലുണ്ട്. ഗഗൻയാൻ ദൗത്യത്തിലൂടെ, രാജ്യം അതിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് ഉത്സാഹത്തോടെ തയ്യാറെടുക്കുകയാണ്. ആകാശത്തിന്  അതിരുകളല്ലെന്ന് ഇന്ത്യ ആവർത്തിച്ച് തെളിയിക്കുകയാണ്.

സുഹൃത്തുക്കളേ ,

ശാസ്ത്രവും സാങ്കേതികവിദ്യയുമാണ് നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയുടെ അടിത്തറ. അതുകൊണ്ട് ഈ ദിനം രാജ്യം എന്നും ഓർക്കും. ശോഭനമായ ഭാവിയിലേക്ക് നീങ്ങാൻ ഈ ദിനം നമുക്കെല്ലാവർക്കും പ്രചോദനമാകും. ഈ ദിവസം നമ്മുടെ തീരുമാനങ്ങൾ പൂർത്തീകരിക്കാനുള്ള വഴി കാണിക്കും. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിജയം എങ്ങനെ നേടാമെന്ന് ഈ ദിവസം പ്രതീകപ്പെടുത്തുന്നു. ഒരിക്കൽ കൂടി, രാജ്യത്തെ എല്ലാ ശാസ്ത്രജ്ഞർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ, ഭാവി ദൗത്യങ്ങൾക്ക് ആശംസകൾ! വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Visited ‘Mini India’: A Look Back At His 1998 Mauritius Visit

Media Coverage

When PM Modi Visited ‘Mini India’: A Look Back At His 1998 Mauritius Visit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
I reaffirm India’s commitment to strong bilateral relations with Mauritius: PM at banquet hosted by Mauritius President
March 11, 2025

Your Excellency राष्ट्रपति धरमबीर गोकुल जी,

First Lady श्रीमती बृंदा गोकुल जी,
उप राष्ट्रपति रोबर्ट हंगली जी,
प्रधान मंत्री रामगुलाम जी,
विशिष्ट अतिथिगण,

मॉरिशस के राष्ट्रीय दिवस समारोह में मुख्य अतिथि के रूप में एक बार फिर शामिल होना मेरे लिए सौभाग्य की बात है।

इस आतिथ्य सत्कार और सम्मान के लिए मैं राष्ट्रपति जी का हार्दिक आभार व्यक्त करता हूँ।
यह केवल भोजन का अवसर नहीं है, बल्कि भारत और मॉरीशस के जीवंत और घनिष्ठ संबंधों का प्रतीक है।

मॉरीशस की थाली में न केवल स्वाद है, बल्कि मॉरीशस की समृद्ध सामाजिक विविधता की झलक भी है।

इसमें भारत और मॉरीशस की साझी विरासत भी समाहित है।

मॉरीशस की मेज़बानी में हमारी मित्रता की मिठास घुली हुई है।

इस अवसर पर, मैं - His Excellency राष्ट्रपति धरमबीर गोकुल जी और श्रीमती बृंदा गोकुल जी के उत्तम स्वास्थ्य और कल्याण; मॉरीशस के लोगों की निरंतर प्रगति, समृद्धि और खुशहाली की कामना करता हूँ; और, हमारे संबंधों के लिए भारत की प्रतिबद्धता दोहराता हूँ

जय हिन्द !
विवे मॉरीस !