നാഷിക് ധാം - പഞ്ചവടിയിൽ ഇന്നു ചടങ്ങുകൾ ആരംഭിക്കും
“ഞാൻ വികാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്! ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നത്"
“ഇന്ത്യയിലെ എല്ലാ ജനങ്ങളെയും പ്രതിനിധാനം ചെയ്യാനുള്ള ഉപകരണമാക്കി ദൈവം എന്നെ മാറ്റിയിരിക്കുന്നു. ഇതൊരു വലിയ ഉത്തരവാദിത്വമാണ്”
“‘പ്രാൺപ്രതിഷ്ഠ’യുടെ നിമിഷം നമുക്കെല്ലാവർക്കുമായി പങ്കുവയ്ക്കപ്പെട്ട അനുഭവമായിരിക്കും. രാമക്ഷേത്രത്തിന്റെ ലക്ഷ്യത്തിനായി ജീവിതം സമർപ്പിച്ച എണ്ണമറ്റ വ്യക്തികളുടെ പ്രചോദനവും ഞാൻ മുന്നോട്ടു കൊണ്ടുപോകും”
“ഞാൻ ദൈവത്തെപ്പോലെ കണക്കാക്കുന്നവർ അവരുടെ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമ്പോൾ എന്നിൽ പുതിയ ഊർജം നിറയുന്നു. ഇന്ന് എനിക്കു നിങ്ങളുടെ അനുഗ്രഹം വേണം”

സിയവര്‍ രാമചന്ദ്ര കീ ജയ്!

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, റാം റാം!

ഈശ്വരാനുഗ്രഹത്താല്‍ ജീവിതത്തിലെ ചില നിമിഷങ്ങള്‍ മെച്ചപ്പെട്ടതായി മാറുന്നു.

ഇന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും ഒപ്പം ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും ഒരു പുണ്യ സന്ദര്‍ഭമാണ്! എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തി നിറഞ്ഞ മാസ്മരിക അന്തരീക്ഷം! രാമന്റെ ശ്രുതിമധുരമായ കീര്‍ത്തനങ്ങള്‍, എല്ലാ ദിശകളിലും രാമഭജനകളുടെ അതിമനോഹരമായ സൗന്ദര്യം! ജനുവരി 22ന്, ആ ചരിത്ര പുണ്യ നിമിഷത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് ഇനി 11 ദിവസങ്ങള്‍ മാത്രം. ഈ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. സങ്കല്‍പ്പങ്ങള്‍ക്കതീതമായ നിമിഷങ്ങള്‍ എനിക്ക് അനുഭവിക്കാന്‍ കഴിയുന്ന സമയമാണിത്.

ഞാന്‍ വികാരാധീനനാണ്, വികാരങ്ങളാല്‍ ക്ഷീണിച്ചിരിക്കുന്നു! എന്റെ ജീവിതത്തില്‍ ആദ്യമായി ഒരു പ്രത്യേക വികാരവും ഭക്തിയും അനുഭവിക്കുകയാണ്. എന്റെ ഉള്ളിലെ ഈ വൈകാരിക യാത്ര ഒരു പ്രകടനമല്ല, അനുഭവത്തിനുള്ള അവസരമാണ്. എന്റെ ആഗ്രഹത്തിന്റെ ആഴവും വിശാലതയും തീവ്രതയും അവതരിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല. നിങ്ങള്‍ക്ക് എന്റെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പല തലമുറകളും വര്‍ഷങ്ങളുമായി അവരുടെ ഹൃദയത്തില്‍ ഒരു ദൃഢനിശ്ചയമായി കാത്തുസൂക്ഷിച്ച സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ദൈവം എന്നെ എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാക്കി.
“निमित्त मात्रम् भव सव्य-साचिन्”।


ഇതൊരു വലിയ ഉത്തരവാദിത്തമാണ്. നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ, 'യജ്ഞ'ത്തിനും ഈശ്വരാരാധനയ്ക്കും വേണ്ടി നമ്മുടെ ഉള്ളിലെ ദൈവിക ബോധം ഉണര്‍ത്തേണ്ടത് ആവശ്യമാണ്. അതിനായി വിഗ്രഹപ്രതിഷ്ഠയ്ക്ക് മുമ്പ് പാലിക്കേണ്ട വ്രതങ്ങളും കര്‍ശനമായ നിയമങ്ങളും വേദങ്ങള്‍ നിര്‍ദേശിക്കുന്നു. അതിനാല്‍, ഈ ആത്മീയ യാത്രയില്‍ ചില സന്യാസിവര്യന്‍മാരില്‍ നിന്നും മഹാത്മാക്കളില്‍നിന്നും, 'യമ-നിയമം' (ധാര്‍മ്മികവും മൂല്യാധിഷ്ഠിതവുമായ പെരുമാറ്റത്തിന്റെ തത്വങ്ങള്‍) നിര്‍ദ്ദേശിച്ചവരില്‍നിന്നും, എനിക്ക് ലഭിച്ച മാര്‍ഗനിര്‍ദേശത്തെ അടിസ്ഥാനമാക്കി ഞാന്‍ ഇന്ന് 11 ദിവസത്തെ പ്രത്യേക വ്രതം ആരംഭിക്കുകയാണ്.

ഈ പുണ്യ വേളയില്‍ ഞാന്‍ ഈശ്വരന്റെ പാദങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നു... ഋഷിമാരുടെയും സന്ന്യാസിമാരുടെയും ധ്യാനനിമഗ്‌നരായ ആത്മാക്കളുടെയും പുണ്യം ഞാന്‍ സ്മരിക്കുന്നു... ദൈവസ്വരൂപരായ ജനങ്ങളോട് അവിടെയുണ്ടാകാന്‍ എന്നെ അനുഗ്രഹിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും ഒരു കുറവും ഉണ്ടാവാതിരിക്കാന്‍ അതു സഹായകമാകണം.

സുഹൃത്തുക്കളെ,
പവിത്രമായ നാസിക് ധാം-പഞ്ചവടിയില്‍ നിന്ന് എന്റെ 11 ദിവസത്തെ ആചരണം ആരംഭിക്കാന്‍ സാധിക്കുന്നത് എനിക്കുള്ള അംഗീകാരമാണ്. ശ്രീരാമന്‍ ഏറെ സമയം ചെലവഴിച്ച പുണ്യഭൂമിയാണ് പഞ്ചവടി.

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായതിനാല്‍ ഇന്ന് എനിക്ക് സന്തോഷകരമായ ഒരു യാദൃച്ഛികത കൂടിയാണ്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഭാരതത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിച്ച വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍. ഇന്ന്, നമ്മുടെ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹത്തായ രാമക്ഷേത്രമായി അതേ ആത്മവിശ്വാസം എല്ലാവരുടെയും മുന്നിലുണ്ട്.

ഛത്രപതി ശിവാജി മഹാരാജിന്റെ രൂപത്തില്‍ ഒരു മഹാനായ മനുഷ്യന് ജന്മം നല്‍കിയ മാതാ ജിജാബായിയുടെ ജന്മദിനവും് ഈ ശുഭദിനത്തോടൊപ്പം ചേര്‍ക്കപ്പെടുന്നു. മാതാ ജീജാബായിയുടെ അളവറ്റ സംഭാവനകള്‍ നമ്മുടെ ഭാരതത്തിന് ഇന്ന് നാം കാണുന്ന അജയ്യമായ രൂപം ലഭിക്കുന്നതിനെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

ഒപ്പം സുഹൃത്തുക്കളെ,
മാതാ ജീജാബായിയുടെ പുണ്യ സ്മരണകള്‍ ഓര്‍ക്കുമ്പോള്‍ അത് സ്വാഭാവികമായും എന്റെ സ്വന്തം അമ്മയുടെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. എന്റെ അമ്മ ജീവിതാവസാനം വരെ സീതാരാമന്റെ നാമം ജപിച്ചുകൊണ്ടിരുന്നു.

സുഹൃത്തുക്കളെ,

प्राण प्रतिष्ठा की मंगल-घड़ी...

चराचर सृष्टि का वो चैतन्य पल...

आध्यात्मिक अनुभूति का वो अवसर...

गर्भगृह में उस पल क्या कुछ नहीं होगा... !!!

(പ്രതിഷ്ഠയുടെ ശുഭമുഹൂര്‍ത്തം...

സചേതനവും അചേതനവുമായ സൃഷ്ടിയുടെ
ബോധപൂര്‍ണമായ ആ നിമിഷം...
ആത്മീയത അനുഭവിക്കുന്നതിനുള്ള അവസരം...
ശ്രീകോവിലില്‍, ആ നിമിഷത്തില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് കാത്തിരിക്കുന്നത്...!)

സുഹൃത്തുക്കളെ,
ആ പുണ്യ നിമിഷത്തിന് തീര്‍ച്ചയായും വ്യക്തിപരമായി ഞാന്‍ സാക്ഷിയാകും, എന്നാല്‍ 1.4 ബില്യന്‍ ഇന്ത്യക്കാര്‍ എന്റെ മനസ്സിലും എന്റെ ഓരോ ഹൃദയമിടിപ്പിലും എന്നോടൊപ്പമുണ്ടാകും. നിങ്ങള്‍ എന്റെ കൂടെയുണ്ടാകും... രാമന്റെ ഓരോ ഭക്തനും എന്റെ കൂടെയുണ്ടാകും. ബോധപൂര്‍വമായ ആ നിമിഷം നമുക്കെല്ലാവര്‍ക്കും പൊതു അനുഭവമായിരിക്കും. രാമക്ഷേത്രത്തിനായി ജീവിതം സമര്‍പ്പിക്കുന്ന എണ്ണമറ്റ വ്യക്തികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ അവിടെ പോകും.

त्याग-तपस्या की वो मूर्तियां... 

500 साल का धैर्य...

दीर्घ धैर्य का वो काल...

अनगिनत त्याग और तपस्या की घटनाएं...

दानियों की...बलिदानियों की...गाथाएं...


(ത്യാഗത്തിന്റെയും തപസ്സിന്റെയും പ്രതീകങ്ങള്‍...
500 വര്‍ഷത്തെ ക്ഷമ...
സഹനത്തിന്റെ ഒരു യുഗം...
ത്യാഗത്തിന്റെയും തപസ്സിന്റെയും എണ്ണമറ്റ സന്ദര്‍ഭങ്ങള്‍...
ദാതാക്കളുടെ കഥകള്‍... ത്യാഗങ്ങളുടെ കഥകള്‍...)

രാമക്ഷേത്രം അത്യന്തം നല്ലതായി നിര്‍മിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യമുള്ള അറിയപ്പെടാത്ത എത്രയോ പേരുണ്ട്. അതിനാല്‍, എണ്ണമറ്റ വ്യക്തികളുടെ ഓര്‍മകള്‍ എന്നോടൊപ്പം ഉണ്ടാകും.

ആ നിമിഷം 1.4 ബില്യന്‍ ഭാരതീയര്‍ അവരുടെ ഹൃദയംകൊണ്ട് എന്നോടു ബന്ധപ്പെടുമ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജവും വഹിച്ചുകൊണ്ട് ഞാന്‍ സന്നിധാനത്തില്‍ പ്രവേശിക്കുമ്പോള്‍, ഞാന്‍ തനിച്ചല്ല, നിങ്ങളെല്ലാം എന്നോടൊപ്പമുണ്ടെന്ന് എനിക്ക് അനുഭവപ്പെടും.

സുഹൃത്തുക്കളേ, ഈ 11 ദിവസങ്ങള്‍ എനിക്ക് വ്യക്തിപരമായ ഒരു ആചരണമായിരിക്കും. എന്നാല്‍ എന്റെ വികാരങ്ങള്‍ മുഴുവന്‍ ലോകത്തിനുമൊപ്പമാണ്. നിങ്ങളും നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് എന്നോടു ബന്ധപ്പെട്ടിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

രാം ലല്ലയുടെ പാദങ്ങളില്‍ എന്റെ ഉള്ളില്‍ പ്രതിധ്വനിക്കുന്ന അതേ ഭക്തിയോടെ ഞാന്‍ നിങ്ങളുടെ വികാരങ്ങള്‍ സമര്‍പ്പിക്കും.

സുഹൃത്തുക്കളെ,
ദൈവം രൂപരഹിതനാണെന്ന സത്യം നമുക്കെല്ലാം അറിയാം. എന്നിരുന്നാലും, ദൈവം തന്റെ ശാരീരിക രൂപത്തില്‍ പോലും നമ്മുടെ ആത്മീയ യാത്രയെ ശക്തിപ്പെടുത്തുന്നു. ആളുകളുടെ രൂപത്തിലുള്ള ദൈവത്തിന്റെ സാന്നിധ്യം ഞാന്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ രൂപത്തിലുള്ള അതേ ആളുകള്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുകയും അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുമ്പോള്‍ എനിക്കും ഒരു പുതിയ ഊര്‍ജ്ജം അനുഭവപ്പെടുന്നു. ഇന്ന് ഞാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. അതിനാല്‍, നിങ്ങളുടെ വികാരങ്ങള്‍ വാക്കുകളിലും എഴുത്തിലും പ്രകടിപ്പിക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തിന്റെ ഓരോ വാക്കും എനിക്ക് വെറുമൊരു വാക്ക് മാത്രമല്ല, ഒരു മന്ത്രമാണ്. അത് തീര്‍ച്ചയായും ഒരു മന്ത്രത്തിന്റെ ശക്തിയായി പ്രവര്‍ത്തിക്കും. നമോ ആപ്പിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ വാക്കുകളും വികാരങ്ങളുമായി നേരിട്ട് എന്നെ ബന്ധപ്പെടാം.

നമുക്കെല്ലാവര്‍ക്കും ശ്രീരാമനോടുള്ള ഭക്തിയില്‍ മുഴുകുക. ഈ വികാരത്തോടെ എല്ലാ രാമഭക്തന്മാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ജയ് സിയാ റാം
ജയ് സിയാ റാം
ജയ് സിയാ റാം

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.