'തങ്ങളുടെ കഴിവിനനുസരിച്ച് എല്ലാ സമുദായങ്ങളും അവരുടെ ഭാഗം പൂര്‍ത്തിയാക്കുന്നു; സമൂഹത്തോടുള്ള കടമ നിറവേറ്റുന്നതില്‍ പാട്ടീദാര്‍ സമൂഹവും ഒട്ടും പിന്നിലല്ല''
ഏകതാ പ്രതിമയിലൂടെ സര്‍ദാര്‍ പട്ടേലിനു രാജ്യം മഹത്തായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുവെന്നു പ്രധാനമന്ത്രി
''ആഹാരം ലഭിക്കാത്ത അവസ്ഥയേക്കാള്‍ ഭക്ഷണത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണു പലപ്പോഴും പോഷകാഹാരക്കുറവിന് ഇടയാക്കുന്നത്''
''വ്യവസായം 4.0 നിലവാരം കൈവരിക്കുന്നതിനായി രാജ്യത്തെ നയിക്കേണ്ടതു ഗുജറാത്താണ്; അതിനുള്ള കഴിവും ഗുണവിശേഷവും ഗുജറാത്തിനുണ്ട്''

നമസ്‌കാരം.

ജയ് മാ അന്നപൂര്‍ണ.

ജയ് ജയ് മാ അന്നപൂര്‍ണ.

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ഗുജറാത്ത് ബിജെപി ഘടകം അധ്യക്ഷനുമായ ശ്രീ സി ആര്‍ പാട്ടീല്‍, അന്നപൂര്‍ണധാം ട്രസ്റ്റ് പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ നരഹരി അമീന്‍, മറ്റ് ഭാരവാഹികളെ, ജനപ്രതിനിധികളെ, സമൂഹത്തിലെ മുതിര്‍ന്ന അംഗങ്ങളെ, സഹോദരീ സഹോദരന്‍മാരേ,

ക്ഷേത്രത്തിന്റെ തറക്കല്ലിടലോ ഹോസ്റ്റലിന്റെയോ, ക്ഷേത്രത്തിന്റെ പ്രതിഷ്ഠയോ ആകട്ടെ, അന്നപൂര്‍ണ മായുടെ ഈ വിശുദ്ധ വാസസ്ഥലത്ത് വിശ്വാസം, ആത്മീയത, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങളുടെ ഭാഗമാകാന്‍ എനിക്ക് പതിവായി അവസരങ്ങള്‍ ലഭിക്കുന്നു. മാതാവിന്റെ അനുഗ്രഹത്താല്‍ എല്ലാ സമയത്തും നിങ്ങളുടെ ഇടയില്‍ ഉണ്ടാകാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന്, ശ്രീ അന്നപൂര്‍ണധാം ട്രസ്റ്റ്, അദലജ് കുമാര്‍ ഹോസ്റ്റല്‍, വിദ്യാഭ്യാസ സമുച്ചയം എന്നിവയുടെ ഉദ്ഘാടനത്തോടൊപ്പം ജനസഹായക് ട്രസ്റ്റിന്റെ ഹിരമണി ആരോഗ്യധാമിന്റെ ശിലാസ്ഥാപന ചടങ്ങും നടന്നു. വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യം എന്നീ മേഖലകളില്‍ സമൂഹത്തിന് സംഭാവന നല്‍കുന്നത് ഗുജറാത്തിന്റെ പ്രകൃതമാണ്. ഓരോ സമുദായവും അവരുടെ കഴിവിനനുസരിച്ച് സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നു, പാട്ടിദാര്‍ സമൂഹം ഒരിക്കലും നിരാലംബരായി കാണപ്പെടുന്നില്ല. ഈ സേവന യജ്ഞത്തില്‍ നിങ്ങളെല്ലാവരും കൂടുതല്‍ കഴിവുള്ളവരായി മാറട്ടെ. കൂടുതല്‍ അര്‍പ്പണബോധമുള്ളവരായി, അന്നപൂര്‍ണ മാതാവിന്റെ അനുഗ്രഹത്താല്‍ സേവനത്തിന്റെ മഹത്തായ ഉയരങ്ങള്‍ കൈവരിക്കുന്നത് തുടരട്ടെ. അന്നപൂര്‍ണ മാതാവ് അങ്ങയെ അനുഗ്രഹിക്കട്ടെ! എന്റെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എത്രയോ അഭിനന്ദനങ്ങളും ആശംസകളും!

സുഹൃത്തുക്കളെ, ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ അന്നപൂര്‍ണയില്‍ ഞങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട്. പാട്ടിദാര്‍ സമുദായം ഭൂമി മാതാവിനോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ദേവിയോടുള്ള ഈ വലിയ ബഹുമാനം കൊണ്ടാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് കാനഡയില്‍ നിന്ന് അന്നപൂര്‍ണ മാതാവിന്റെ വിഗ്രഹം കാശിയിലേക്ക് തിരികെ കൊണ്ടുവന്നത്. കാശിയില്‍ നിന്ന് മോഷ്ടിച്ച ഈ വിഗ്രഹം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിദേശത്തേക്ക് കടത്തിയിരുന്നു. കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷത്തിനിടെ നമ്മുടെ സംസ്‌കാരത്തിന്റെ ഡസന്‍ കണക്കിന് പ്രതീകങ്ങള്‍ വിദേശത്ത് നിന്ന് തിരികെ കൊണ്ടുവന്നു.

സുഹൃത്തുക്കളെ, നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും എപ്പോഴും ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇന്ന് നിങ്ങള്‍ മാ അന്നപൂര്‍ണധാമില്‍ ഈ ഘടകങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വികസിപ്പിച്ച പുതിയ സൗകര്യങ്ങളും ഇവിടെ നിര്‍മിക്കാന്‍ പോകുന്ന ആരോഗ്യധാമും ഗുജറാത്തിലെ സാധാരണക്കാര്‍ക്കും രോഗികള്‍ക്കും ഏറെ പ്രയോജനം ചെയ്യും, പ്രത്യേകിച്ച് നിരവധി പേര്‍ക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവും 24 മണിക്കൂറും രക്തവിതരണവും. ജില്ലാ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ഡയാലിസിസ് കാമ്പയിന് നിങ്ങളുടെ പ്രയത്നം കൂടുതല്‍ കരുത്ത് പകരും. ഈ മാനുഷിക ശ്രമങ്ങള്‍ക്കും സേവനത്തോടുള്ള നിങ്ങളുടെ സമര്‍പ്പണത്തിനും നിങ്ങള്‍ എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു.
ഗുജറാത്തിലെ ജനങ്ങളുടെ ഇടയില്‍ ആയിരിക്കുമ്പോള്‍, ഗുജറാത്തി ഭാഷയില്‍ സംസാരിക്കാന്‍ എനിക്കു തോന്നുന്നു. വര്‍ഷങ്ങളായി ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഒരു തരത്തില്‍, എന്റെ വിദ്യാഭ്യാസവും ദീക്ഷയും എല്ലാം ഇവിടെയാണ്. നിങ്ങള്‍ എന്നില്‍ പകര്‍ന്നുതന്ന മൂല്യങ്ങള്‍ കൊണ്ട് നിങ്ങള്‍ എനിക്ക് നല്‍കിയ രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഞാന്‍ മുഴുകിയിരിക്കുന്നു. തല്‍ഫലമായി, നരഹരിയില്‍ നിന്ന് വളരെയധികം അഭ്യര്‍ത്ഥനകള്‍ ഉണ്ടായിട്ടും എനിക്ക് നിങ്ങളോടൊപ്പം നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടെ സന്നിഹിതനായിരുന്നുവെങ്കില്‍, പഴയ പല പ്രമുഖരെയും കാണാനും നിങ്ങളോടൊത്ത് ഉല്ലസിക്കാനും എനിക്ക് അവസരം ലഭിക്കുമായിരുന്നു. എന്നിരുന്നാലും, നിങ്ങളെ കണ്ടുമുട്ടാനുള്ള അവസരം എനിക്ക് നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ എനിക്ക് നിങ്ങളെയെല്ലാം ഇവിടെ നിന്ന് കാണാന്‍ കഴിയും. ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

നര്‍ഹരിഭായി എന്റെ പഴയ സുഹൃത്താണ്. അദ്ദേഹത്തിന്റെ പൊതുജീവിതം പ്രസ്ഥാനത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നതാണ് എന്നതാണ് അദ്ദേഹത്തിന്റെ ഗുണം. നവനിര്‍മാണ്‍ പ്രസ്ഥാനത്തിന്റെ ഉല്‍പ്പന്നമാണ് അദ്ദേഹം, എന്നാല്‍ ഒരു പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു വ്യക്തിക്ക് സര്‍ഗ്ഗാത്മകമായ സഹജാവബോധം ഉണ്ടെന്നത് സംതൃപ്തിയുടെയും ആനന്ദത്തിന്റെയും കാര്യമാണ്. രാഷ്ട്രീയത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നത് വളരെ പ്രധാനമാണ്. ഘനശ്യാംഭായിയും സഹകരണ സംഘത്തില്‍ പൂര്‍ണമായി അര്‍പ്പിതനാണ്. സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്യുന്നതില്‍ കുടുംബം മുഴുവനും പങ്കാളികളാകുന്നത് ആ രീതിയില്‍ വളര്‍ത്തപ്പെട്ടതുകൊണ്ടാണ്. അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും നര്‍ഹരിഭായിക്കും പുതുതലമുറയില്‍ നിന്നും എന്റെ ആശംസകള്‍.
നമ്മുടെ മുഖ്യമന്ത്രി കര്‍ക്കശക്കാരനും മൃദുവുമാണ്. മികച്ച നേതൃത്വമാണ് ഗുജറാത്തിനുള്ളത്. അദ്ദേഹത്തിന്റെ ആധുനിക പ്രത്യയശാസ്ത്രവും അടിസ്ഥാന സേവനങ്ങളുടെ ഉത്തരവാദിത്തവും ഗുജറാത്തിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം (മുഖ്യമന്ത്രി) നിര്‍ദ്ദേശിച്ചതുപോലെ പ്രകൃതി കൃഷിയിലേക്ക് നീങ്ങാന്‍ ഞാന്‍ എല്ലാവരോടും, പ്രത്യേകിച്ച് സ്വാമി നാരായണ്‍ സമുദായത്തിലെ സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഈ മാതാവിനെ രക്ഷിക്കാന്‍ നമുക്ക് പരമാവധി ശ്രമിക്കാം. അടുത്ത മൂന്ന്-നാലു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ അതിന്റെ ഫലം കാണുകയും ഭൂമി മാതാവിന്റെ അനുഗ്രഹത്താല്‍ നാം വളരുകയും ചെയ്യും. അതിനാല്‍, ഇക്കാര്യത്തില്‍ നാമെല്ലാവരും പ്രവര്‍ത്തിക്കണം.

ഗുജറാത്ത് നിലകൊള്ളുന്നതു രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ്. ഞാന്‍ ഇവിടെ ആയിരുന്നപ്പോള്‍ ഗുജറാത്തിന്റെ വികസനം ഇന്ത്യയുടെ വികസനത്തിന് വേണ്ടിയാണ് എന്ന ഒരു മന്ത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുജറാത്തിന്റെ വികസനത്തിന് അത്തരം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ഭൂപേന്ദ്രഭായിയുടെ നേതൃത്വത്തില്‍ ഗുജറാത്തിന്റെ സമ്പന്നമായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യാം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ആരോ എനിക്ക് ഒരു വീഡിയോ അയച്ചു. ഭൂപേന്ദ്രഭായി മാ അംബാജി ക്ഷേത്രത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അംബാജിയുമായി എനിക്കും പ്രത്യേക അടുപ്പമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഗബ്ബറിന് (കുന്ന്) ഒരു പുതിയ രൂപം നല്‍കിയതില്‍ എനിക്ക് വളരെ സന്തോഷം തോന്നിയത്. ഭൂപേന്ദ്രഭായി തന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാ അംബയുടെ വാസസ്ഥലം വികസിപ്പിക്കുന്നതും ഏകതാ പ്രതിമയുടെ രൂപത്തില്‍ ഗുജറാത്ത് സര്‍ദാര്‍ സാഹെബിന് സമൃദ്ധമായ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതും. അംബാജിയില്‍ 51 ശക്തിപീഠങ്ങള്‍ ഞങ്ങള്‍ വിഭാവനം ചെയ്തിരുന്നു, അതിനാല്‍ ഇവിടെ വരുന്ന ഏതൊരു ഭക്തനും 51 ശക്തിപീഠങ്ങള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ കാണാന്‍ കഴിയും. ഇന്ന് ഭൂപേന്ദ്രഭായി ആ സംരംഭം മുന്നോട്ട് കൊണ്ടുപോകുകയും മഹത്തായ രീതിയില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അതുപോലെ, വളരെ കുറച്ച് ആളുകള്‍ ഗബ്ബാര്‍ (കുന്നു) സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്ന് ഗബ്ബാറും മാ അംബ പോലെ തന്നെ പ്രാധാന്യത്തോടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതിന്റെ ഫലമായി വടക്കന്‍ ഗുജറാത്തില്‍ ടൂറിസം വര്‍ധിച്ചു. ഈയിടെ, അവസാന ഗ്രാമമായ (ഇന്തോ-പാക് അതിര്‍ത്തിയിലെ) നാഡ ബെറ്റില്‍ ഞാന്‍ ഒരു പരീക്ഷണം (അതിര്‍ത്തി വ്യൂവിംഗ് പോയിന്റ് നിര്‍മ്മിക്കുന്നത്) കണ്ടു.

ഭൂപേന്ദ്രഭായിയുടെ നേതൃത്വത്തില്‍ വടക്കന്‍ ഗുജറാത്ത് മുഴുവനും ടൂറിസത്തിന്റെ സാധ്യതകള്‍ പലമടങ്ങ് വര്‍ദ്ധിച്ചു. അതിനാല്‍, വികസനം നടക്കുന്ന സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നിങ്ങള്‍ ആരോഗ്യത്തിന്റെ പ്രശ്‌നം ഏറ്റെടുത്തു. ശുചിത്വമാണ് അതിന്റെ കാതല്‍. കൂടാതെ പോഷകാഹാരവും അതിന്റെ കാതലാണ്. മാ അന്നപൂര്‍ണയുടെ ആസ്ഥാനമായ ഗുജറാത്തില്‍ എങ്ങനെ പോഷകാഹാരക്കുറവ് ഉണ്ടാകും? പോഷകാഹാരക്കുറവിനേക്കാള്‍ പ്രശ്‌നം പോഷകാഹാരത്തെക്കുറിച്ചുള്ള അജ്ഞതയാണ്. ഈ അറിവില്ലായ്മയുടെ ഫലമായി, ശരീരത്തിന് എന്താണ് വേണ്ടതെന്നും എന്താണ് കഴിക്കേണ്ടതെന്നും അറിയില്ല. ശിശുക്കള്‍ക്ക് അമ്മയുടെ പാലില്‍നിന്നു  ശക്തി ലഭിക്കുന്നു. അറിവില്ലായ്മ കാരണം നാം വിമുഖത കാണിക്കുകയാണെങ്കില്‍, നമുക്ക് കുട്ടികളെ ശക്തരാക്കാന്‍ കഴിയില്ല. അന്നപൂര്‍ണ മാതാവിന്റെ സാമീപ്യത്തില്‍ ആയിരിക്കുമ്പോള്‍ നാം മാതാവിനെ എപ്പോഴും ഓര്‍ക്കണം. ഞാന്‍ നരഹരി ജിയെ ഒരു പുതിയ ചുമതല ഏല്‍പ്പിക്കുന്നു. ഭക്ഷണ ഹാളില്‍ ഒരു വീഡിയോ സ്‌ക്രീന്‍ ഉണ്ടായിരിക്കണം, അത് 600 പേര്‍ക്ക് യോജിച്ചതായിരിക്കണം. ഭക്ഷണ ഹാളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് നല്ല ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വീഡിയോ സ്‌ക്രീനില്‍ കാണാന്‍ കഴിയണം. ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ എന്തൊക്കെയാണെന്നു ഭക്തര്‍ മനസ്സിലാക്കുകയും ഈ വിവരങ്ങള്‍ മാതാ അന്നപൂര്‍ണയുടെ വഴിപാടായി ഓര്‍മ്മിക്കുകയും തിരികെ വീടുകളില്‍ എത്തുമ്പോള്‍ അത് പിന്തുടരുകയും വേണം.  ഇന്ന്, പോഷകാഹാര വിദഗ്ധര്‍ ധാരാളമായി കാണപ്പെടുന്നു.

താമസിയാതെ, നിങ്ങളുടെ ഭക്ഷണ ഹാള്‍ പ്രശസ്തമാകുകയും മാധ്യമ പ്രവര്‍ത്തകര്‍ നിങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യും. നാളിതുവരെ ഞാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും അദ്ദേഹം അവഗണിച്ചിട്ടില്ലാത്തതിനാല്‍ നര്‍ഹരിഭായി അത് ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ഗ്രന്ഥങ്ങളില്‍ ഇങ്ങനെ പറയുന്നു: ???? ????? ???????, ???????????? ? ?????? ???? ???????? ???? ?:, ???? ???????? ???????


അതായത്, ഇരയ്ക്ക് മരുന്ന്, ക്ഷീണിച്ച ഒരാള്‍ക്ക് ഇരിപ്പിടം, ദാഹിക്കുന്ന ഒരാള്‍ക്ക് വെള്ളം, വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം എന്നിവ നല്‍കണം. ഇത് നമ്മുടെ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മാ അന്നപൂര്‍ണയുടെ നിയന്ത്രണത്തിലാണ് ഈ സംരംഭം ആരംഭിക്കുന്നത് എന്നത് എനിക്ക് അഭിമാനകരമാണ്. എന്റെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ നിങ്ങളെല്ലാവരും നിങ്ങളുടെ കഴിവിനപ്പുറം ശ്രമിച്ചതിനാല്‍, എന്റെ ഉത്സാഹം വര്‍ധിച്ചു, നിങ്ങള്‍ക്ക് രണ്ട് പുതിയ ജോലികള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭക്ഷണമാണ് നല്ല ആരോഗ്യത്തിലേക്കുള്ള ആദ്യ പടി. അതുകൊണ്ടാണ് ഞങ്ങള്‍ രാജ്യത്തുടനീളം പോഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. പോഷകാഹാരക്കുറവ് ഭക്ഷണത്തിന്റെ അഭാവം മൂലമല്ലെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഭക്ഷണത്തോടുള്ള അജ്ഞത പോഷകാഹാരക്കുറവിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രണ്ടര വര്‍ഷം മുമ്പ് കൊറോണ ബാധിച്ച് ഗുജറാത്തില്‍ പാവപ്പെട്ടവരാരും പട്ടിണി കിടക്കരുതെന്നും അവരുടെ അടുപ്പുകള്‍ കത്തിക്കൊണ്ടിരിക്കുമെന്നും ഞങ്ങള്‍ ഉറപ്പുവരുത്തി. 80 കോടി ജനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടര വര്‍ഷമായി എങ്ങനെ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നു എന്ന് ലോകം മുഴുവന്‍ ആശ്ചര്യപ്പെടുന്നു. ലോകമെമ്പാടും പ്രക്ഷുബ്ധമായതിനാല്‍ ആളുകള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. പെട്രോള്‍, എണ്ണ, വളം തുടങ്ങിയവ ലഭിച്ചിരുന്നിടത്ത് നിന്ന് എല്ലാ വാതിലുകളും അടച്ചിരിക്കുന്നു.

ഒരു യുദ്ധസമാനമായ സാഹചര്യം രൂപപ്പെട്ട് എല്ലാവരും ശേഖരം സുരക്ഷിതമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഭക്ഷ്യ ശേഖരം കുറയാന്‍ തുടങ്ങിയതോടെ ലോകം ഒരു പുതിയ പ്രശ്‌നത്തിലേക്ക് ശ്രദ്ധിച്ചുനോക്കുന്നു. ഇന്നലെ യുഎസ് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍, ലോക വ്യാപാര സംഘടനയുടെ അനുമതി ലഭിച്ചാല്‍ രാജ്യങ്ങള്‍ക്ക് ഭക്ഷ്യസഹായം അയയ്ക്കുമെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. നാളെ മുതല്‍ ദുരിതാശ്വാസം അയയ്ക്കാന്‍ നാം തയ്യാറാണ്. നമ്മുടെ ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണം ഇതിനകം നമ്മുടെ പക്കലുണ്ട്.  എന്നാല്‍ അന്നപൂര്‍ണ മാതാവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ കര്‍ഷകര്‍ ലോകത്തെ പോറ്റാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി തോന്നുന്നു. എന്നിരുന്നാലും, നമ്മള്‍ ലോക നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണം, അതിനാല്‍ ഡബ്ല്യു.ടി.ഒ. എപ്പോള്‍ അനുമതി നല്‍കുമെന്ന് എനിക്കറിയില്ല.

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുജറാത്തിന്റെ സാധ്യതകള്‍ നിങ്ങള്‍ കാണുന്നു. കൊറോണയ്ക്കെതിരെ ഞങ്ങള്‍ വേഗത്തിലുള്ള വാക്സിനേഷന്‍ കാമ്പയിന്‍ നടത്തി. ഗുജറാത്തില്‍ വാക്‌സിനേഷന്‍ യജ്ഞം വേഗത്തിലാക്കിയതിന് ഭൂപേന്ദ്രഭായിയെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിന്റെ ഫലമായി ഗുജറാത്ത് രക്ഷപ്പെട്ടു. ഇപ്പോള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും നാം അനുവദിച്ചിട്ടുണ്ട്. നമ്മുടെ പാട്ടിദാര്‍ സഹോദരന്മാര്‍ക്കും വജ്രവ്യാപാരികള്‍ക്കും ഗുജറാത്തിലെ ജനങ്ങള്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്കായി പലപ്പോഴും വിദേശയാത്രകള്‍ നടത്തേണ്ടിവരുന്നു, അവര്‍ക്ക് മുന്‍കരുതല്‍ ഡോസ് ആവശ്യമായി വരും. ഇപ്പോള്‍, ഒരാള്‍ക്ക് ഏതെങ്കിലും ആശുപത്രി സന്ദര്‍ശിച്ച് മുന്‍കരുതല്‍ ഡോസ് എടുക്കാം. വിഷമിക്കേണ്ട കാര്യമില്ല. (സമൂഹത്തിന്റെ) ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാം പരമാവധി ശ്രമിക്കുന്നു. നമ്മുടെ കുട്ടികളുടെ നൈപുണ്യ വികസനത്തിന് മുന്‍ഗണന നല്‍കണമെന്ന് ഞാന്‍ ഇപ്പോള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പഴയ രീതിയിലുള്ള നൈപുണ്യ വികസനം ഇല്ലാതായി. ഇന്നത്തെ കാലത്ത് സൈക്കിള്‍ റിപ്പയറിംഗ് നൈപുണ്യ വികസനമായി കണക്കാക്കുന്നില്ല.

ഇപ്പോള്‍ ലോകം മാറിയിരിക്കുന്നു. ഇന്‍ഡസ്ട്രി 4.0 ന്റെ പശ്ചാത്തലത്തില്‍, നൈപുണ്യ വികസനവും ഇന്‍ഡസ്ട്രി 4.0 അനുസരിച്ചായിരിക്കണം. ഇന്‍ഡസ്ട്രി 4.0 പ്രകാരം നൈപുണ്യ വികസനത്തിനായി ഗുജറാത്ത് കുതിച്ചുയരേണ്ടതുണ്ട്, ഇക്കാര്യത്തില്‍ ഗുജറാത്ത് ഇന്ത്യയെ നയിക്കണം. ഗുജറാത്തില്‍ വ്യവസായ പ്രമുഖരും വിദഗ്ധരും ഉണ്ട്. അവര്‍ മികച്ച സംരംഭകരാണ്, അവര്‍ ഇത് മുന്‍കാലങ്ങളില്‍ ചെയ്തിട്ടുമുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്‍കുന്നു. നമ്മുടെ പൂര്‍വികര്‍ ഗുജറാത്തില്‍ ഫാര്‍മസി കോളേജ് തുടങ്ങി. ഇപ്പോള്‍ 50-60 വര്‍ഷം പൂര്‍ത്തിയാക്കി. അക്കാലത്ത് കച്ചവടക്കാരും പണമിടപാടുകാരും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ഫാര്‍മസി കോളേജ് ആരംഭിച്ചിരുന്നു. വര്‍ഷങ്ങളായി, ഫാര്‍മസി ലോകത്ത് ഗുജറാത്ത് തങ്ങളുടേതായ ഒരു ഇടം ഉണ്ടാക്കി, ഗുജറാത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ലോകത്ത് തങ്ങളുടേതായ പേര് ഉണ്ടാക്കി. പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന മരുന്നുകള്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച് നമ്മുടെ ആളുകള്‍ ആശങ്കപ്പെടാന്‍ തുടങ്ങി. 50-60 വര്‍ഷം മുമ്പ് രൂപീകൃതമായ ഫാര്‍മസി കോളേജാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അനുകൂല സാഹചര്യം സൃഷ്ടിച്ചത്. ഇന്ന് ഫാര്‍മസി വ്യവസായം ഗുജറാത്തിന്റെ യശസ്സ് ഉയര്‍ത്തി.

ആധുനിക വ്യവസായം 4.0, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ നൈപുണ്യ വികസനത്തിന് നമ്മുടെ യുവാക്കള്‍ തയ്യാറാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമുക്ക് അത്തരം കാര്യങ്ങളില്‍ നയിക്കാന്‍ കഴിയും. ഗുജറാത്തിന് സാധ്യതകളുണ്ട്. അത് സുഖകരമായി ചെയ്യാന്‍ കഴിയും. നാം ഈ ദിശയിലേക്ക് എത്രത്തോളം നീങ്ങുന്നുവോ അത്രയും നല്ലത്. ഇന്ന്, ആരോഗ്യപ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ എന്റെ മുന്നില്‍ വലിയൊരു പ്രശ്നമുണ്ടായിരുന്നു. വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഡയാലിസിസ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. 200 മുതല്‍ 250 രൂപ വരെ ആളുകള്‍ പ്രധാന ആശുപത്രികളിലേക്ക് പോകും. ആഴ്ചയിലൊരിക്കല്‍ ഡയാലിസിസ് ചെയ്യേണ്ടി വന്നവര്‍ രണ്ടുമാസം കാത്തിരിക്കേണ്ടി വന്നു. വളരെ ആശങ്കാജനകമായ അവസ്ഥയായിരുന്നു അത്. മതിയായ വിഭവങ്ങളില്ലെങ്കിലും, സൗജന്യ ഡയാലിസിസ് സൗകര്യത്തിനായി ഞങ്ങള്‍ രാജ്യവ്യാപകമായി പ്രചാരണം ആരംഭിച്ചു. ഇന്ന് നാം ഇക്കാര്യത്തില്‍ വിജയകരമായി മുന്നോട്ട് പോകുകയും അത്തരം രോഗികള്‍ക്ക് സഹായം ലഭിക്കുകയും ചെയ്യുന്നു. നാം വളരെ പ്രധാനപ്പെട്ട ജോലി ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അത് അപൂര്‍വ്വമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

ഇത്തരം സംരംഭങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവര്‍ക്കു സമയം കുറവായതിനാല്‍ ആയിരിക്കാം, ഞാന്‍ പത്രങ്ങളില്‍ അധികം കണ്ടിട്ടില്ല. ജന്‍ ഔഷധി കേന്ദ്രത്തിന്റെ രൂപത്തില്‍ ഞങ്ങള്‍ വളരെ പ്രശംസനീയമായ ഒരു മുന്നേറ്റം ഏറ്റെടുക്കുകയും ഈ രാജ്യത്തെ ഇടത്തരം, ദരിദ്ര വിഭാഗങ്ങള്‍ക്ക് പരമാവധി പ്രയോജനം നല്‍കുകയും ചെയ്തു. ഒരു കുടുംബത്തില്‍ ഏതെങ്കിലും പ്രമേഹ രോഗിയുണ്ടെങ്കില്‍, പ്രതിമാസം 1,000-2,000 രൂപ ചെലവഴിക്കണം. മധ്യവര്‍ഗക്കാര്‍ ചികിത്സാച്ചെലവ് വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഇപ്പോള്‍ ആശങ്കയൊന്നുമില്ല. ജന്‍ ഔഷധി മരുന്നുകളുടെ കാര്യത്തില്‍ നാം വിട്ടുവീഴ്ച ചെയ്തിട്ടില്ല. വിപണിയില്‍ 100 രൂപയ്ക്ക് ലഭിക്കുന്ന അതേ മരുന്ന് ജന്‍ ഔഷധി കേന്ദ്രത്തില്‍ 10-12 രൂപയ്ക്കോ 15 രൂപയ്ക്കോ ലഭ്യമാണ്. നമ്മള്‍ ജന്‍ ഔഷധി കേന്ദ്രത്തെ പ്രോത്സാഹിപ്പിക്കുന്നതുപോലെ നമ്മുടെ ഇടത്തരക്കാര്‍ ജന്‍ ഔഷധി കേന്ദ്രത്തില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ തുടങ്ങിയാല്‍ അവര്‍ ഒരുപാട് ലാഭിക്കും. പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കും. പാവപ്പെട്ടവര്‍ പലപ്പോഴും മരുന്ന് വാങ്ങാതെ കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. അവര്‍ക്ക് മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാന്‍ കഴിയുന്നില്ല. ജന്‍ ഔഷധി കേന്ദ്രത്തില്‍ നിന്ന് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ വാങ്ങാനും ചികിത്സ നേടാനും കഴിയുമെന്ന് നാം ഉറപ്പാക്കുന്നു.

ശുചിത്വ പ്രചാരണം, സൗജന്യ ഡയാലിസിസ്, പോഷകാഹാരം, ജന്‍ ഔഷധി കേന്ദ്രം വഴിയുള്ള താങ്ങാനാവുന്ന മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നമുക്ക് ആശങ്കയുണ്ട്. ഹൃദ്രോഗം ബാധിച്ചവര്‍ക്കും താങ്ങാനാവുന്ന കാല്‍മുട്ടിന്റെ ശസ്ത്രക്രിയകള്‍ക്കുമായി നാം ഇപ്പോള്‍ ഒരു പ്രചരണം ആരംഭിച്ചിട്ടുണ്ട്. സാധാരണക്കാര്‍ കഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം നിരവധി സംരംഭങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ആയുഷ്മാന്‍ ഭാരത് യോജനയാണ്. 1000 രൂപ വരെ ചികിത്സാ ചിലവ് ഗവണ്‍മെന്റ് വഹിക്കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍ സാധാരണക്കാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെയുള്ള ചികില്‍സാ ചെലവ് ഗവണ്‍മെന്റ് വഹിക്കുന്നുണ്ട്. നമ്മുടെ അമ്മമാര്‍ അവര്‍ക്ക് എന്തെങ്കിലും ഗുരുതരമായ അസുഖം വന്നാല്‍ മക്കളെ അറിയിക്കാതെ വേദന സഹിക്കുമെന്ന് ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്.

സ്ഥിതി വഷളാകുകയും ശസ്ത്രക്രിയ ആവശ്യമായി വരുകയും ചെയ്യുമ്പോള്‍, അമ്മ മക്കളോട് കടക്കെണിയിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയും. തനിക്ക് ജീവിക്കാന്‍ അധികം ആയുസ്സില്ലെന്ന് പറഞ്ഞ് അവര്‍ ജീവിതത്തില്‍ വേദന സഹിക്കും. അത്തരമൊരു സാഹചര്യത്തില്‍ ആരാണ് അവരെ ശ്രദ്ധിക്കേണ്ടത്? മാ അംബ, മാ കാളി, മാ ഖോദിയാര്‍, മാ ഉമിയ, മാ അന്നപൂര്‍ണ എന്നിവരുടെ ഇടത്തില്‍ അമ്മമാരെ ആരാണ് പരിപാലിക്കുന്നത്? തുടര്‍ന്ന് ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴിലുള്ള മികച്ച ആശുപത്രികളില്‍ അത് ശസ്ത്രക്രിയ ആയാലും വൃക്കരോഗമായാലും 5 ലക്ഷം രൂപ വരെയുള്ള ചികില്‍സാ ചെലവ് ഗവണ്‍മെന്റ് വഹിക്കുമെന്നു ഞങ്ങള്‍ തീരുമാനിച്ചു. ഇത് മാത്രമല്ല, അഹമ്മദാബാദില്‍ നിന്നുള്ള ആര്‍ക്കെങ്കിലും അസുഖം വരികയോ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയോ മുംബൈയില്‍ അടിയന്തര ചികിത്സ ആവശ്യമായി വരികയോ ചെയ്താല്‍ അയാളുടെ ചികിത്സയുടെ ഉത്തരവാദിത്തവും ഗവണ്‍മെന്റ് ഏറ്റെടുക്കും. അതായത് അഹമ്മദാബാദില്‍ നിന്ന് ആരെങ്കിലും മുംബൈയിലേക്കോ ഹൈദരാബാദിലേക്കോ പോയിട്ടുണ്ടെങ്കില്‍ അവിടെ ചികിത്സാ സൗകര്യം ലഭ്യമാകും. ഒരു വിധത്തില്‍, ആരോഗ്യ സംരക്ഷണത്തിനായി ഞങ്ങള്‍ കഴിയുന്നത്ര ചെയ്യാന്‍ ശ്രമിക്കുന്നു. എല്ലായ്പ്പോഴും എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്ന സംസ്ഥാനമാണ് എന്നതാണു ഗുജറാത്തിന്റെ പ്രത്യേകത.

എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോഴും ഭക്ഷണപ്പൊതികള്‍ എത്തിക്കേണ്ടിവരുമ്പോഴും ഗവണ്‍മെന്റ് ഇടപെടേണ്ടിവരുന്നതു വിരളമാണ്. സ്വാമി നാരായണ്‍, സാന്ത്രം തുടങ്ങിയ സംഘടനകളെ ബന്ധപ്പെട്ടാല്‍ മതി; ഗുജറാത്തില്‍ ഭക്ഷണപ്പൊതികള്‍ ഉടനടി എത്തിക്കുന്നു. ആരും പട്ടിണി കിടക്കുന്നില്ല. അന്നപൂര്‍ണ മാതാവിന്റെ അനുഗ്രഹത്താലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇതാണ് ഗുജറാത്തിന്റെ ആവശ്യം. അതനുസരിച്ച് ഞങ്ങള്‍ ഗുജറാത്തിനെ പുരോഗതിയുടെ പാതയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ ആത്മീയതയിലേക്കും നീങ്ങുകയാണ്. ത്രിവേണി സംഗമം ഉണ്ടായതില്‍ നാം അനുഗൃഹീതരാണ്. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഒത്തിരി നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.