Though diplomatic relations between India & Israel are only 25 years old, yet our ties go back several centuries: PM
Our ties with Israel are about mutual trust and friendship: PM
Jewish community has enriched India with their contribution in various fields: PM Modi

എഴുപതു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി ഇവിടെ എത്തുമ്പോള്‍ സന്തോഷവും ജിജ്ഞാസയുമൊക്കെയുള്ള ഒരു സമ്മിശ്രവികാരമാണ് ഉണ്ടാകുക. സാധാരണ ദീര്‍ഘകാലത്തിന് ശേഷം വളരെ അടുപ്പമുള്ള ഒരാളെ കാണുമ്പോള്‍ നമ്മള്‍ കണ്ടുമുട്ടിയിട്ട് വളരെകാലമായി എന്ന കുമ്പാസരമായിരിക്കും ആദ്യം പ്രകടിപ്പിക്കുക. അതുകഴിഞ്ഞ് എല്ലാം എങ്ങനെയുണ്ട് എന്ന ചോദ്യത്തിലേക്ക് കടക്കും. ഇത് മനുഷ്യന്റെ പ്രകൃതമാണ്. പരസ്പരം കണ്ടിട്ട് വളരെക്കാലമായെന്ന ആ കുമ്പസാരത്തോടെത്തന്നെയാണ് ഞാനും എന്റെ പ്രസംഗം ആരംഭിക്കാന്‍ പോകുന്നത്. വാസ്തവത്തില്‍ അതിന് പത്തോ, ഇരുപതോ, അമ്പതോ അല്ല 70 വര്‍ഷമാണ് വേണ്ടിവന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എഴുപത്‌വര്‍ഷം കഴിയുമ്പോള്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേലി മണ്ണില്‍ വന്ന് നിങ്ങളുടെ ആശിര്‍വാദം തേടുകയാണ്. എന്റെ സുഹൃത്തായ ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഈ അവസരത്തില്‍ ഇവിടെ സന്നിഹിതനാണ്. ഇസ്രായേലില്‍ എത്തിയശേഷം എനിക്ക് അദ്ദേഹത്തില്‍ നിന്നും ലഭിച്ച ആതിഥ്യം, ആദരം, ബഹുമാനം എല്ലാം വാസ്തവത്തില്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് ലഭിച്ചതാണ്. ഈ ലോകത്ത് ആര്‍ക്കും അത്തരത്തിലുള്ള ഒരു സ്‌നേഹവും ബഹുമാനവും മറക്കാനാവില്ല. നമുക്ക് രണ്ടുപേര്‍ക്കും ഒരു പ്രത്യേക സാമാന്യത്വമുണ്ട്. ഞങ്ങള്‍ രണ്ടുപേരും അവരവരുടെ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമാണ് ജനിച്ചത്. അതായത് ബെഞ്ചമിന്‍ സ്വതന്ത്ര ഇസ്രായേലിലും ഞാന്‍ സ്വതന്ത്ര ഇന്ത്യയിലുമാണ് ജനിച്ചത്. ഇന്ത്യന്‍ ഭക്ഷത്തിനോടുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രിയം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയം തൊടുന്നതാണ്. ഇന്ത്യന്‍ ഭക്ഷണങ്ങളുള്‍പ്പടുത്തിയുള്ള അത്താഴത്തിലൂടെ കഴിഞ്ഞ ദിവസം അദ്ദേഹം നല്‍കിയ ആതിഥ്യം ഞാന്‍ എക്കാലവും ഓര്‍ക്കും.

.

നമ്മുടെ ഉഭയകക്ഷി ബന്ധം ആരംഭിച്ചിട്ട് കഴിഞ്ഞ 25 വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയും ഇസ്രായേലും പലനൂറ്റാണ്ടുകളായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നതും വസ്തുതയാണ്. പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്തനായ ഇന്ത്യന്‍ സൂഫി-സന്യാസിയായ ബാബ ഫരീദ് ജെറുസലേമില്‍ ജീവിച്ചിരുന്നതായും ഇവിടെ ഒരു ഗുഹയില്‍ അദ്ദേഹം ധ്യാനം നടത്തിയിരുന്നതായും എനിക്ക് അറിയാന്‍ കഴിഞ്ഞു. പിന്നീട് ആ പ്രദേശം ഒരു തീര്‍ത്ഥാടനകേന്ദ്രമാക്കുകയും ചെയ്തു. ഇന്നും ഇത് ഇന്ത്യയും ജെറുസലേമും തമ്മിലുള്ള എട്ടുനൂറ്റാണ്ട് പഴക്കമുള്ള ബന്ധത്തിന്റെ സ്മാരകമായി അത് നിലനില്‍ക്കുകയാണ്. 2011ലെ പ്രവാസിഭാരതീയ അവാര്‍ഡ് ഇസ്രായേലിന്റെ സൂക്ഷിപ്പുകാരനായ ഷേഖ് അന്‍സാരിക്കാണ് സമ്മാനിച്ചത്. ഭാഗ്യവശാല്‍ എനിക്ക് ഇന്ന് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യവും ഉണ്ടായി. ഇന്ത്യയും ഇസ്രോയേലും തമ്മിലുള്ള ബന്ധത്തില്‍ സാംസ്‌കാരിക, പാമ്പര്യ, പരസ്പരവിശ്വാസ, സൃഹൃത്ത്ബന്ധം എന്നിവയൊക്കെ പങ്കുവച്ചുകൊണ്ടുള്ളതാണ്. നമ്മുടെ ഉത്സവങ്ങള്‍ തമ്മില്‍ തന്നെ വളരെ അത്ഭുകരമായ സാദൃശ്യമുണ്ട്. ഇന്ത്യയില്‍ ഹോളി ആഘോഷിക്കുമ്പോള്‍ ഇസ്രായേലില്‍ പുരിം ആഘോഷിക്കുന്നു. ഇന്ത്യ ദീപാവലി ആഘോഷിക്കുമ്പോള്‍ ഇസ്രായേലില്‍ ഹാനുഖ ആഘോഷിക്കുന്നു. ജൂതരുടെ മാക്കബയ ഗെയിംസ് നാളെ ഉദ്ഘാടനം ചെയ്യാന്‍പോകുന്നതായി അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ ഗെയിംസിന് ഞാന്‍ ഇസ്രായേലിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ഇന്ത്യയും ഈ ഗെയിംസിന് വേണ്ടി അതിന്റെ ടീമിനെ അയച്ചിട്ടുള്ളതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇന്ത്യന്‍ ടീമിലെ കളിക്കാരും ഇവിടെ സന്നിഹിതരാണ്. അവര്‍ക്ക് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.

തങ്ങളുടെ ധീരരായ പുത്രന്മാരുടെ ത്യാഗം കൊണ്ട് നനഞ്ഞ ഭൂമിയാണ് ഇസ്രായേല്‍. തങ്ങളുടെ സ്വന്തം ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും വീരഗാഥകള്‍ മുന്നിലുള്ള നിരവധി കുടുംബങ്ങള്‍ ഇവിടെ തന്നെ സന്നിഹിതരാണ്. അവരുടെ ധീരതയാണ് ഇസ്രായേലിന്റെ വികസനത്തിന്റെ അടിസ്ഥാനം. ഏതൊരു രാജ്യത്തിന്റെ വികസനവും അവിടുത്തെ പൗരന്മാരുടെ വലിപ്പത്തിലല്ല, അവരുടെ ഉത്സാഹത്തിലാണ്. വലിപ്പം പ്രശ്‌നമല്ലെന്ന് ഇസ്രായേല്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തില്‍ രാജ്യനിര്‍മ്മിതിക്ക് സംഭാവനകള്‍ നല്‍കിയതിന് ഇസ്രായേലി ഗവണ്‍മെന്റ് ധീരതയ്ക്കുള്ള അവാര്‍ഡ്(സര്‍ട്ടിഫിക്കറ്റ് ഫോര്‍ ഗാലന്ററി) സമ്മാനിച്ച സെക്കന്റ് ലെഫ്റ്റനന്റ് എലീസ് ആസ്റ്റനിന് ഞാന്‍ എന്റെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. എലീസ് ആസ്റ്റനെ ‘ ദി ഇന്ത്യന്‍’ എന്നും അറിയപ്പെടുന്നുണ്ട്. ബ്രിട്ടീഷ്‌കാലത്ത് അദ്ദേഹം മറാത്താ ലൈറ്റ് ഇന്‍ഫന്ററിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇസ്രായേലി നഗരമായ ഹൈഫ മോചിപ്പിക്കുന്നതിന് ഇന്ത്യന്‍ പട്ടാളക്കാര്‍ വലിയ പങ്കാണ് വഹിച്ചത്. ആ ധീരരക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനായി നാളെ ഹൈഫയിലേക്ക് പോകുന്നത് എനിക്ക് ലഭിച്ച വിശേഷഭാഗ്യമാണ്.

കഴിഞ്ഞ രാത്രിയില്‍ ഞാന്‍ എന്റെ സുഹൃത്തുകൂടിയായ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീട്ടില്‍ അത്താഴത്തിന് പോയിരുന്നു. അവിടുത്തെ അന്തരീക്ഷം ശരിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് സമയം 2.30 വരെ ഞങ്ങള്‍ നര്‍മ്മസല്ലാപം നടത്തിയിരിക്കുകയായിരുന്നു. തിരിച്ചുപോകുമ്പോള്‍ അദ്ദേഹം എനിക്ക് ഒരു പെയിന്റിംഗ് സമ്മാനമായി നല്‍കി. ഒന്നാംലോക യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ ജെറുസലേമിനെ മോചിപ്പിക്കുന്ന ഹൃദയത്തെതൊട്ട പെയിന്റിംഗായിരുന്നു അത്. സുഹൃത്തുക്കളെ ഈ സഖാത്വത്തിനും ധൈര്യത്തിനും ഞാന്‍ പ്രത്യേകിച്ചും ഇന്ത്യന്‍ ആര്‍മിയുടെ ലെഫ്റ്റനന്റായിരുന്ന ജെ.എഫ്.ആര്‍.

ജേക്കബിനെ സ്മരിക്കാന്‍ ആഗ്രഹിക്കുകയാണ്. ബാഗ്ദാദില്‍ നിന്നാണ് അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഇന്ത്യയിലേക്ക് വന്നത്. 1971ല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി ബംഗ്ലാദേശ് പോരാടിക്കൊണ്ടിരുന്നപ്പോള്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍ മെനയുന്നതിനും 90,000 പാക്കിസ്ഥാന്‍ സൈനികരെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കിയതിലും ലെഫ്റ്റനന്റ് ജെ.എഫ്.ആര്‍. ജേക്കബാണ് പ്രധാന പങ്കുവഹിച്ചത്. സുഹൃത്തുക്കളെ, ഇന്ത്യയില്‍ ജൂതന്മാരുടെ എണ്ണം കുറവാണ്. എന്നാല്‍ ഏതൊക്കെമേഖലകളിലാണ് അവരുള്ളതെങ്കിലും അവിടെയൊക്കെ തങ്ങളുടെ സാന്നിദ്ധ്യം അവര്‍ അഭിമാനത്തോടെ തന്നെ പ്രകടമാക്കിയിട്ടുണ്ട്. തങ്ങളുടെ കഠിനപ്രയത്‌നത്തിലൂടെയാണ് ജുതന്മാര്‍ പുരോഗതി നേടിയത്. തങ്ങള്‍ക്ക് യോഗ്യമായ ഒരു സ്ഥാനം സൈന്യത്തില്‍ മാത്രമല്ല, സാഹിത്യത്തിലും സംസ്‌ക്കാരികമേഖലയിലും ചലച്ചിത്രരംഗത്തുമൊക്കെ നേടിയിട്ടുമുണ്ട്. ഇസ്രായേലിലെ വിവിധ നഗരങ്ങളിലെ മേയര്‍മാരും ഈ വിശിഷ്ടമായ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്ന് എനിക്ക് കാണാവുന്നതാണ്. ഇന്ത്യയോടും ഇന്ത്യന്‍ സമൂഹത്തോടുമുള്ള അവരുടെ സ്‌നേഹമാണ് അവരെ ഈ പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഭാഗമാക്കിയത്. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈയില്‍പോലും ജൂതനായ ഒരു മേയര്‍ ഉണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. മുബൈയെ ബോംബേ എന്ന് വിളിച്ചിരുന്ന 1938 കളില്‍ എലിജാ മോസസ് ബോംബൈയുടെ മേയര്‍ ആയിട്ടുണ്ട്.

ഓള്‍ ഇന്ത്യാ റേഡിയോയുടെ സിഗ്‌നേച്ചര്‍ ട്യൂണിന് സംഗീതം പകര്‍ന്നതും ഒരു ജൂതനായ വിദഗ്ധ സംഗീതജ്ഞനായ വാള്‍ട്ടര്‍ കാഫ്മാനാണെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. 1935ല്‍ അദ്ദേഹമായിരുന്നു ബോംബേ ഓള്‍ ഇന്ത്യാ റേഡിയോയുടെ ഡയറക്ടര്‍. ഇന്ത്യയില്‍ ജീവിതം തുടര്‍ന്നിരുന്നെങ്കിലും ഇന്ത്യന്‍ സംസ്‌ക്കാരത്തെ ആലിംഗനം ചെയ്തിരുന്നെങ്കിലും അവര്‍ ഇസ്രായേലി വികാരങ്ങളുമായുള്ള ബന്ധം തുടര്‍ന്നുവന്നിരുന്നു. അതുപോലെ അവര്‍ എപ്പോഴൊക്കെ ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്ക് വന്നിട്ടുണ്ടോ, അപ്പോഴൊക്കെ അവരോടൊപ്പം ഇന്ത്യന്‍ സംസ്‌ക്കാരവും കൊണ്ടുവരികയും അപ്പോഴും ഇന്ത്യയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

‘മൈ ബോലി’ എന്ന പേരില്‍ ഒരു മറാത്ത ദിനപത്രം ഇസ്രായേലില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ടെന്നറിഞ്ഞതില്‍ എനിക്ക് അതീവ ആഹ്‌ളാദമുണ്ട്. അതുപോലെ കൊച്ചിയില്‍ നിന്നും വന്ന ജൂതസമൂഹം ഓണം വളരെ ആഡംബരത്തോടെയും പകിട്ടോടെയും ആഘോഷിക്കുന്നുമുണ്ട്. ബാഗ്ദാദില്‍ നിന്നും വന്ന് ഇന്ത്യയില്‍ താമസമാക്കിയ ബാഗ്ദാദി ജൂതസമൂഹത്തിന്റെ ഉദ്യമത്തിന്റെ ഫലമാണിത്. കഴിഞ്ഞവര്‍ഷം ബാഗ്ദാദി ജൂത സിമ്പോസിയം സംഘടിപ്പിക്കാനും നമുക്ക് കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്ക് വന്ന ജൂതസമൂഹവും ഇസ്രായേലിന്റെ വികസനത്തില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് മൊഷാവ് നെവാറ്റിം. ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗുരിയോണിന്റെ മരുഭൂമിയെ ഹരിതാഭമാക്കുകയെ എന്ന സ്വപ്‌നം വിജയിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും വന്ന എന്റെ ജൂത സഹോദരി സഹോദരന്മാര്‍ ദിന രാത്രി വ്യത്യാസമില്ലാതെ അവിരാമം പരിശ്രമിച്ചു. ‘മരുഭൂമിയെ മുകുളിതമാക്കു’ക എന്ന സ്വപ്‌നം ഒരു മഹത്തായ വിജയമാക്കി മാറ്റുന്നതിന് കൊച്ചിയില്‍ നിന്നുള്ള ജൂതസമൂഹം വളരെയധികം സഹായിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇന്തയുടെയും ഇസ്രായേലിന്റെയും ഭൂമിയില്‍ നടത്തിയ വിശ്രമമരിഹതമായ നിങ്ങളുടെ കഠിനപ്രയ്തനത്തില്‍ ഇന്ന് ഓരോ ഇന്ത്യക്കാരും അഭിമാനിക്കുന്നു. ഞാനും നിങ്ങളുടെ പേരില്‍ അഭിമാനിക്കുന്നു. സുഹൃത്തുക്കളെ, മൊഷാവ് നെവിറ്റിമിന് പുറമെ ഇന്ത്യന്‍ സമൂഹം ഇസ്രായേലിന്റെ കാര്‍ഷികവികസനത്തിലും വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്.

ഈ ചടങ്ങില്‍ വരുന്നതിന് മുമ്പ് ഞാന്‍ ഇസ്രായേലിലെ ഏറ്റവും പ്രശസ്തനായ ബെസാലേ ഇലിയാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2005ല്‍ അദ്ദേഹത്തെ പ്രവാസിഭാരതീയ ഗ്രൂപ്പില്‍ ആദരിച്ചിരുന്നു. ഈ ആദരവ് ലഭിച്ച ആദ്യ ഇസ്രായേലിയാണ് അദ്ദേഹം. കാര്‍ഷികമേഖലയ്ക്ക് പുറമെ ഇസ്രായേലിലുള്ള ഇന്ത്യന്‍ സമൂഹം ആരോഗ്യമേഖലയിലും തങ്ങളുടെ മുദ്രപതിപ്പിച്ചിട്ടുണ്ട്. ഇസ്രായേലി ഡോക്ടറായ ഡോ: ലേല്‍ ആന്‍സണ്‍ ബെസ്റ്റ് എന്റെ നാടായ ഗുജറാത്തില്‍ നിന്നുള്ളയാളാണ്. അഹമ്മദാബാദിനെക്കുറിച്ച് അറിയാവുന്നവരെല്ലാം തന്നെ മനിന്‍നഗറിലെ വെസ്റ്റ് ഹൈ സ്‌കൂളിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഈ വര്‍ഷം അദ്ദേഹത്തിനാണ് പ്രവാസി ഭാരതീയ സമ്മാനം നല്‍കിയത്. ഡോ: ലേല്‍ ആന്‍സണ്‍ ബെസ്റ്റ് ഇവിടുത്തെ പ്രമുഖനായ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ മാനവികസേവനത്തിന്റെ നിരവധി സംഭവകഥകള്‍ കൊണ്ട് നിറഞ്ഞതുമാണ്. മെനാഷേ സമൂഹത്തില്‍പ്പെട്ട ഡിനാ സമന്തായെക്കുറിച്ച് ഞാന്‍ അറിയാനിടയായി. ഡിനയ്ക്ക് കാണാനുള്ള കഴിവില്ലെങ്കിലും ഇസ്രാലേയികള്‍ക്കുള്ള ഇച്ഛാശക്തി അവര്‍ പുലര്‍ത്തുന്നുണ്ട്. ഡിനാ സാമന്തയാണ് ഇക്കൊല്ലത്തെ ഇസ്രായേല്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ആ ആഘോഷങ്ങളുടെ ദീപാശിഖകളിലൊന്നായിരുന്നു അവര്‍. ഞാന്‍ മകള്‍ ഡിനാ സാമന്തയ്ക്ക് എല്ലാവിധ ആശംകളും നേരുന്നു. അവര്‍ ഇനിയൂം മുന്നോട്ടുപോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അനുഗ്രഹം എപ്പോഴും അവളോടൊപ്പമുണ്ടായിരുന്നു. ഇന്ന്, ഈ അവസരത്തില്‍ മുന്‍ ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നൂതനാശയങ്ങളുടെ അഗ്രഗണ്യന്‍ എന്നതിലുപരി മാനവികയ്ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ഇസ്രായേലി പ്രതിരോധസേനയുടെ നവീനമാക്കുന്നതിനുള്ള പരിശീലനം വളരെ നേരത്തെതന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു. നിരവധി ചെറിയ പ്രശ്‌നങ്ങള്‍ക്കുള്‍പ്പെടെയുള്ള സൃഷ്ടിപരമായ പരിഹാരമാര്‍ഗ്ഗമാണ് ഇസ്രായേലി പ്രതിരോധസേന. നവീകരണത്തില്‍ ഇസ്രായേലിന്റെ ആത്മാര്‍ത്ഥതയ്ക്കുള്ള ഏറ്റവും വലിയ തെളിവാണ് ഇന്നുവരെ 12 ഇസ്രായേുകാര്‍ വിവിധ മേഖലകളില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹരായി എന്നത്. ഏത് രാജ്യത്തിന്റെ വികസനത്തിനും നവീനചിന്ത അനിവാര്യമാണെന്ന് ഇസ്രായേല്‍ കാണിച്ചുതന്നു. കഴിഞ്ഞ ഒരു ദശാബ്ധത്തിനിടയില്‍ എല്ലാ മേഖലകളിലെയും നവീകരണത്തിലൂടെ ഇസ്രായേല്‍ ലോകത്തെതന്നെ സ്തബ്ധരാക്കുകയും തങ്ങളെക്കുറിച്ചുള്ള ധാരണ തിരുത്തുകയും ചെയ്തു. താപോര്‍ജ്ജം, സൗരോര്‍ജ്ജം, സൗരവാതായനങ്ങള്‍, കാര്‍ഷിക-ബയോടെക്‌നോളജി, സുരക്ഷാമേഖല, കാമറകളിലും കമ്പ്യൂട്ടര്‍ പ്രോസസിംഗിലുപയോഗിക്കുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധമേഖലകളിലെ നവീകരണത്തിലൂടെ ഇസ്രായേല്‍ ലോകത്തെ പ്രമുഖ രാജ്യങ്ങളെപ്പോലും അവര്‍ പിന്നിലാക്കിയിട്ടുണ്ട്. ഈ വിജയങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്രായേലിനെ സ്റ്റാര്‍ട്ട് അപ്പ് നേഷന്‍ എന്ന് അറിയപ്പെടുന്നുണ്ട്. ഇന്ന് ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയില്‍ ഒന്നാണ് ഇന്ത്യ. എന്റെ ഗവണ്‍മെന്റിന്റെ മന്ത്രം തന്നെ പരിഷ്‌ക്കരിക്കുക, പ്രകടിപ്പിക്കുക, പരിവര്‍ത്തിപ്പിക്കുക എന്നതാണ്. ഈ മാസം മുതല്‍ ഇന്ത്യയില്‍ ചരക്ക് സേവന നികുതി നിലവില്‍ വന്നിരിക്കുകയാണ്.ഒരു രാജ്യം ഒരു നികുതി ഒരു വിപണി എന്ന ദശാബ്ധങ്ങള്‍ നീണ്ട ഇന്ത്യയുടെ സ്വപ്‌നമാണ് ഇന്ന് പ്രാവര്‍ത്തികമായിരിക്കുന്നത്. ഇനി ഒരേ ചരക്കിന് ഇന്ത്യയില്‍ ഒരേ നീകുതിയായിരിക്കും അതുകൊണ്ടുതന്നെ ഞാന്‍ ജി.എസ്.ടിയെ നല്ലതും ലളിതവുമായ നികുതി എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിന് മുമ്പ് എല്ലാം നികുതികളും കൂട്ടിച്ചേര്‍ക്കുമ്പോള്‍, 500ലധികം നികുതികളാണ് നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നത്. ചെറിയ വ്യാപാരികള്‍ മുതല്‍ വ്യവസായപ്രമുഖന്മാര്‍ക്ക് വരെ ഈ നികുതി സമ്പ്രദായം വല്ലാത്ത ആശയക്കുഴപ്പമാണുണ്ടാക്കിയിരുന്നത്. സദാര്‍പട്ടേല്‍ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ഇന്ത്യയെ സംയോജിപ്പിച്ചതുപോലെ ജി.എസ്.ടി ഇന്ത്യയുടെ സാമ്പത്തിക സംയോജനത്തിന് വഴിവയ്ക്കും. ആ സാമ്പത്തിക സംയോജനം 2017ല്‍ വിജയം കണ്ടു.

.

പ്രകൃതിവിഭവങ്ങളായ കല്‍ക്കരി, സ്‌പെക്ട്രം എന്നിവയുടെ ലേലം സംബന്ധിച്ച് ചിലത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കല്‍ക്കരി, സ്‌പെക്ട്രം എന്നിവയെക്കുറിച്ച് നാം കേട്ടിരുന്നതിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ ഗവണ്‍മെന്റ് മില്യണ്‍കോടിയുടെ വ്യാപാരമാണ് നടത്തുന്നതെങ്കിലും എല്ലാ നടപടികളും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഇന്ന് ലേലനടപടികള്‍ കുടുതല്‍ സുതാര്യമാക്കി. ഇതുവരെ ഇക്കാര്യത്തില്‍ ഒരു ചെറിയ സംശയമോ ചോദ്യമോപോലും ഉണ്ടായിട്ടില്ല.

സാമ്പത്തികരംഗത്ത് ഞങ്ങള്‍ ക്രമാനുഗതമായ പരിഷ്‌ക്കാരത്തിനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ത്യയിലെ എല്ലാവരും പ്രതിരോധരംഗത്ത് ഒരു പരിഷ്‌ക്കരണം അസാദ്ധ്യമായിരുന്നുവെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രപതിരോധരംഗത്ത് പല പരിഷ്‌ക്കാരങ്ങളും കൊണ്ടവരികയും ഈ മേഖലയെ 100ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. ഇപ്പോള്‍ ഇസ്രായേലിന്റെ പ്രതിരോധ വ്യവസായത്തിന് ഇന്ത്യയില്‍ നിഷേപം നടത്താം. സ്വകാര്യകമ്പനികളെയും പ്രതിരോധ നിര്‍മ്മാണ മേഖലയിലെ തന്ത്രപരമായ പങ്കാളികളാക്കാനും ഞങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന്‌വര്‍ഷം നിര്‍മ്മാണമേഖലയില്‍ നമ്മുടെ രാജ്യത്ത് പല പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഇടത്തരക്കാര്‍ വീട് പണിയുകയും പിന്നീട് പരാതികളുമായി വരികയും ചെയ്യുമായിരുന്നു. നിയമങ്ങള്‍ പരിഷ്‌ക്കരിച്ചാണ് ഞങ്ങള്‍ നിര്‍മ്മാണമേഖലയില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നത്. നിര്‍മ്മാണമേഖലയിലും ഞങ്ങള്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. റിയല്‍ എസ്‌റ്റേററ് റെഗുലേഷന്‍ പ്രത്യേകം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഇപ്പോള്‍ വ്യവസായമായി ഗവണ്‍മെന്റ് അംഗീകരിച്ചു. അതുകൊണ്ട് ഈ മേഖലയിലെ കമ്പനികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പലഭിക്കുന്നതിന് സഹായിക്കും. 2022നെക്കുറിച്ചുള്ള എന്റെ സ്വപ്‌നം….. 2022 ഒരിക്കലും മറക്കാന്‍പാടില്ല. 2022 ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാണ്. പുതിയ തീരുമാനങ്ങളോടെ നമുക്ക് നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ സ്വന്തം ജീവിതം ബലിയര്‍പ്പിച്ചവരുടെ സ്വപ്‌നങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. 2022 ഓടെ ഇന്ത്യയിലെ പാര്‍പ്പിടമില്ലാത്ത എല്ലാ പാവപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും സ്വന്തമായി വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്ള വീടുണ്ടാക്കണമെന്ന് നമ്മള്‍ തീരുമാനം എടുത്തിട്ടുണ്ട്. ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പശ്ചാത്തലസൗകര്യവികസനത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും റിയല്‍ എസ്‌റ്റേറ്റിന്റെ പദവി നല്‍കിയിട്ടുണ്ട്. അതിലൂടെ ഓരോ പാവപ്പെട്ടവര്‍ക്കും സ്വന്തം വീട് നിര്‍മ്മിക്കാനാകും. മുന്‍കാലങ്ങളില്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് പ്രാഥമികമായി പൊതുമേഖലയാണ് സ്വാധീനം ചെലുത്തിയിരുന്നത്. ഇപ്പോള്‍ ഈ രംഗത്ത് ആരോഗ്യകരമായ മത്സരം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ സ്വകാര്യ കമ്പനികളെയും കൊണ്ടുവന്നിട്ടുണ്ട്. ഇത്തരത്തിലുളള മത്സരാന്തരീക്ഷം സൃഷ്ടിച്ചതിലൂടെ താങ്ങാനാകുന്ന ഇന്‍ഷ്വറന്‍സ് സംവിധാനമുണ്ടാകുകയും അത് സാധാരണജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുകയും ചെയ്തിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് രംഗത്തെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ഗവണ്‍മെന്റ് ഇന്‍ഷ്വറന്‍സ് രംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 26%ല്‍ നിന്നും 49% ആയി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകള്‍ തമ്മില്‍ ലയിക്കുകയെന്ന വളരെ സുപ്രധാനമായ നടപടി ബാങ്കിംഗ് മേഖലയില്‍ സ്വീകരിച്ചു. ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് പ്രത്യേക ഊന്നലാണ് നല്‍കുന്നത്. ബാങ്കിംഗ് മേഖലയിലെ നിയമനങ്ങള്‍ക്കായി ഒരു പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു സ്വതന്ത്രസംവിധാനമാണ് അവരെ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയവും ബാഹ്യവുമായ സ്വാധീനം ഞങ്ങള്‍ ഇല്ലാതാക്കി.

നമ്മുടെ രാജ്യത്ത് രണ്ടു സുപ്രധാനനിയമങ്ങളാണ് നാം കൊണ്ടുവന്നത്. അതില്‍ ബാങ്ക്‌റപ്പന്‍സി ആന്റ് ഇന്‍സോള്‍വന്‍സ് കോഡ് ലോകവ്യാപകമായുള്ള നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും പുതിയ വിശ്വാസ്യത സൃഷ്ടിക്കുകയും അത് ബാങ്കുകള്‍ക്ക് പുതിയ കരുത്ത് പകരുകയും ചെയ്യും. പല ദശാബ്ദങ്ങളായി ഇത്തരത്തിലൊരു പാപ്പര്‍ നിയമത്തിന്റെ ആവശ്യം നമ്മുടെ നാട് ആഗ്രഹിച്ചിരുന്നതാണ്. ഗവണ്‍മെന്റിന്റെ ചട്ടങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിന് എല്ലാ നടപടികളും നാം സ്വീകരിച്ചിട്ടുണ്ട്. കുറവ് ഗവണ്‍മെന്റ് പരമാവധി ഭരണം എന്ന മുദ്രാവാക്യം മനസില്‍വച്ചുകൊണ്ടാണ് എല്ലാ മാറ്റങ്ങളും കൊണ്ടുവന്നത്. അതിലൂടെ സാധാരണക്കാര്‍ക്ക് തടസങ്ങളുണ്ടാകാതിരിക്കുകയും നിക്ഷേപകര്‍ക്ക് ചെറിയകാര്യങ്ങള്‍ക്കായി കാത്തിരിക്കേണ്ടിവരികയുമില്ല.

മുന്‍കാലങ്ങളില്‍ ഒരു വ്യവസായം ആരംഭിക്കാനോ അല്ലെങ്കില്‍ പാരിസ്ഥിതികാനുമതി നേടാനോ കുറഞ്ഞപക്ഷം 600 ദിവസങ്ങളെങ്കിലും വേണമായിരുന്നു. പാരിസ്ഥിതികാനുമതിക്ക് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്ന് ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. 2014ല്‍ 15 ദിവസങ്ങളോ അല്ലെങ്കില്‍ ഒരു മാസമോ, അല്ലെങ്കില്‍ രണ്ടോ-മൂന്നോ മാസങ്ങളോ ഒരു കമ്പനി രൂപീകരിക്കുന്നതിന് വേണ്ടിയിരുന്നു. ഈ സമയപരിധി രണ്ടു മൂന്ന് ആഴ്ചകളാക്കി ചുരുക്കികൊണ്ടുവരുന്നതില്‍ ഗവണ്‍മെന്റ് വിജയിച്ചു, ഇന്നത്തെ സ്ഥിതിയില്‍ ഇത് 24 മണിക്കൂര്‍കൊണ്ട് സാദ്ധ്യമാകും. ഒരു യുവാവ് സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കാന്‍ ആഗ്രഹിച്ചാല്‍ അയാള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാനാകും.

രണ്ടാംലോകയുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു രാജ്യം സ്വാശ്രയമായി വളര്‍ന്നത് അവരുടെ യുവത്വത്തിന്റെ നൈപുണ്യവികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ടാണ്. ഇന്ന് ലോകത്തെ ഏറ്റവും യുവരാഷ്ട്രമായ ഇന്ത്യയ്ക്ക് ഈ സുവര്‍ണ്ണാവസരം വന്നുചേര്‍ന്നിരിക്കുകയാണ്. ഇന്ന് ഇന്ത്യ ഏറ്റവും ചെറുപ്പമുള്ള രാഷ്ട്രമാണ്. ജനസംഖ്യയിലെ 65%വും 35 വയസിന് താഴേയുള്ളവരാണ്. ഏതൊരുരാജ്യത്തിനാണോ ഇത്രയധികം യുവ ജനസംഖ്യയുള്ളത്, അവരുടെ സ്വപ്‌നങ്ങളും ആ തലത്തിലുള്ളതായിരിക്കുകയും, അതിന് നടത്തുന്ന പരിശ്രമവും ഊര്‍ജ്ജം നിറഞ്ഞതായിരിക്കും. നൈപുണ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിനായി നൈപുണ്യവികസന മന്ത്രാലയം എന്ന ഒരു പുതിയ മന്ത്രാലയം തന്നെ ആദ്യമായി നമ്മള്‍ രൂപീകരിച്ചു. മുന്‍കാലങ്ങളില്‍ നൈപുണ്യവികസനത്തിന്റെ ഈ ചുമതല 21 വ്യത്യസ്ത മന്ത്രാലയങ്ങളിലും 50-51 വകുപ്പുകളിലുമായി വ്യാപിച്ചുകിടക്കുകയായിരുന്നു. പുതിയ മന്ത്രാലയം രൂപീകരിച്ച് നൈപുണ്യവികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ഒരു വേദിക്ക് കീഴില്‍ കൊണ്ടുവന്നതിലൂടെ ഒരു സമഗ്രസമീപനം സ്വീകരിച്ച് വ്യാപകമായ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും നൈപുണ്യവികസനത്തിന് കൂടുതല്‍ പ്രചോദനം നല്‍കുന്നതിന് കഴിയും. കുറഞ്ഞപക്ഷം ഒരു ജില്ലയില്‍ ഒരു പരിശീലനകേന്ദ്രം എന്ന കണക്കില്‍ 600ലധികം നൈപുണ്യവികസനകേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്. പുതിയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ സ്ഥാപിച്ചത്. ആഗോളനിലവാരത്തില്‍ ഇന്ത്യന്‍ യുവത്വത്തെ പരിശീലിപ്പിക്കുകയാണ് ഉദ്ദേശ്യം. 50 ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്ററും ഗവണ്‍മെന്റ് സൃഷ്ടിക്കുന്നുണ്ട്. ആഗോള നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നൈപുണ്യം പകര്‍ന്നുനല്‍കും. വ്യവസായമേഖലയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ യുവത്വത്തിന് പരിശീലനങ്ങള്‍ പകര്‍ന്നുനല്‍കുക അനിവാര്യമാണ്. അതിന്റെ ഭാഗമായാണ് 5 മില്യണ്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഗവണ്‍മെന്റ് ദേശീയ തൊഴില്‍പരിശീലനോന്നതി പദ്ധതി(നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രമോഷണല്‍ സ്‌കീം) ആരംഭിച്ചത്. ഈ പദ്ധതിക്കായി ഗവണ്‍മെന്റ് 10,000 കോടി രൂപ വിനിയോഗിക്കും. യുവത്വത്തിന് തൊഴില്‍പരിശീലനം നല്‍കുന്നതോടൊപ്പം ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം ഈ യുവത്വത്തെ വാടയ്ക്ക് എടുക്കുന്ന കമ്പനികളെയും ഗ്രാമങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്നതുകൂടിയാണ്. ഈ തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് ഗവണ്‍മെന്റായതുകൊണ്ടാണിത്. തൊഴില്‍ സാദ്ധ്യതകള്‍ നികുതി ആ്രനുകൂല്യങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് ഇത് ആദ്യമായതാണ്. തൊഴില്‍ അവസരം സൃഷ്ടിക്കുകയാണെങ്കില്‍ ആ സംരംഭകന് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. യുവാക്കളുടെ നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങള്‍ അടല്‍ ഇന്നോവേഷന്‍ മിഷന്‍ (എ.ഐ.എം) ആരംഭിച്ചിട്ടുണ്ട്. രാജ്യത്താകമാനമുള്ള സ്‌കൂളുകളിലും കോളജുകളിലും നവീനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പാരിസ്ഥികാവസ്ഥയുണ്ടാക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ഇസ്രായേലിന്റെ വികസനത്തില്‍ ഈ നവീകരണം വഹിച്ച സുപ്രധാനപങ്ക് അംഗീകരിക്കേണ്ടതുണ്ട്. ഉല്‍പ്പാദന, ഗതാഗത, ഊര്‍ജ്ജ, കാര്‍ഷിക, ബോള്‍ട്ടര്‍,ശുചീകരണമേഖലയിലൊക്കെ നൂതന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ചിന്താകേന്ദ്രങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങള്‍ ആവശ്യത്തിനുള്ള ഫണ്ടുകളും ശരിയായ ദിശകളും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കും. ഈ യുവത്വത്തിന് സ്വന്തം വ്യാപാരം ആരംഭിക്കുന്നതിന് മുദ്രാ പദ്ധതിയും നടപ്പാക്കി. യാതൊരു ഈടുമില്ലാതെ എട്ടുകോടി അക്കൗണ്ടുടമകള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ നല്‍കുകയെന്ന വമ്പന്‍ ലക്ഷ്യമാണ് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സുഹൃത്തുക്കളെ, ചിലപ്പോള്‍ തൊഴില്‍പരിഷ്‌ക്കാരങ്ങള്‍ പരിഷ്‌ക്കാര തൊഴിലുമായി ബന്ധപ്പെടുത്താറുണ്ട്. ചിലസമയത്ത് മഹത്തായ ആശയങ്ങള്‍ പോലും നിസ്സാരമായിപ്പോകും. എന്നാല്‍ ഈ ഗവണ്‍മെന്റ് തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള സമഗ്ര സമീപനമാണ് തൊഴില്‍ പരിഷ്‌ക്കരണത്തില്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള ഒരു സമഗ്രസമീപനത്തിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ വന്നാല്‍ വ്യാപാരത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു തടസവുമുണ്ടാവില്ല. മുന്‍കാലങ്ങളില്‍ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ക്ക് 56 രജിസ്റ്ററുകള്‍ വരെ സൂക്ഷിക്കേണ്ടതായുണ്ടായിരുന്നു. എന്നാല്‍ ചില മാസങ്ങള്‍ക്ക് മുമ്പ് തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ച് ഞങ്ങള്‍ അത് 5 എണ്ണമായി കുറച്ചു. ഇന്ന് തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് 5 രജിസ്റ്ററുകള്‍ മാത്രം സൂക്ഷിച്ചാല്‍ മതി. അതുപോലെ ഗവണ്‍മെന്റ് ഒരു ശ്രമ സുവിധ പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. 16 തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് ഒറ്റ പരാതി കൃത്യസമയത്ത് നല്‍കുന്നതിന് വേണ്ട സൗകര്യം ഈ ശ്രമ സുവിധാ പോര്‍ട്ടലിലൂടെയുണ്ട്. കടകളെയും മറ്റ് സംരംഭങ്ങളെയും വര്‍ഷംമുഴുവന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ഉപദേശം ഞങ്ങള്‍ അടുത്തകാലത്തായി സംസ്ഥാനങ്ങള്‍ക്ക് നല്‍കികഴിഞ്ഞിട്ടുണ്ട്. സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രിയും പണിയെടുക്കുന്നതിനായി 1948ലെ ഫാക്ടറീസ് നിയമം ഭേദഗതിചെയ്യാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ സജീവപങ്കാളിത്തം ഇന്ത്യയുടെ വികസനയാത്രയെ ശക്തിപ്പെടുത്തുകയേയുള്ളു. അതുകൊണ്ട് ഈ തീരുമാനം സ്ത്രീകളുടെ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തതാണ്.

ലോകത്തെ ഏറ്റവും സമ്പന്നരാഷ്ട്രങ്ങളില്‍ പോലും സ്ത്രീതൊഴിലാളികള്‍ക്ക് 12 ആഴ്ചയില്‍ കൂടുതല്‍ പ്രസവാവധി നല്‍കാറില്ല. എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇന്ത്യയില്‍ അവര്‍ക്ക് ആറുമാസം അവധി ലഭിക്കുന്നു. ചില സമയത്ത് തൊഴിലാളികള്‍ പി.എഫില്‍ നേട്ടം പ്രതീക്ഷിച്ച് നിക്ഷേപിക്കുന്ന പണം ദുര്‍വഹമാകുന്നത് കൊണ്ട് ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ ഈ പണം ഇന്ത്യയിലെ പാവപ്പെട്ട തൊഴിലാളികളുടേതാണ്. അതുകൊണ്ട് ഗവണ്‍മെന്റ് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ നല്‍കിയത്. ഈ തൊഴിലാളികള്‍ ഫാക്ടറികളിലാണ് പണിയെടുക്കുന്നത്, അവര്‍ തൊഴില്‍ മാറ്റുമ്പോള്‍ അവരുടെ ഇ.പി.എഫില്‍ നിക്ഷേപിക്കുന്ന പണവും ഉപേക്ഷിക്കുന്നുവെന്ന് കേള്‍ക്കുന്നത് നിങ്ങള്‍ക്ക് ആശ്ചര്യമായിരിക്കും. ഇതില്‍ കണക്കില്‍പ്പെടാത്ത നിക്ഷേപിച്ചിരുന്ന 27,000 കോടി രൂപ ഗവണ്‍മെന്റ് കണ്ടെത്തി. അതുകൊണ്ട് ഒരു തൊഴിലാളി അയാളുടെ തൊഴില്‍മേഖല മാറ്റിയാലും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പറും പോകുകയും പണം ലഭിക്കുകയും ചെയ്യുന്നതിന് ഞങ്ങള്‍ പുതിയ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ന്, ഇന്ത്യയ്ക്ക് റെക്കാര്‍ഡ് വിദേശ നിക്ഷേപമാണ് ലഭിക്കുന്നത്, നേരിട്ടുള്ള ഉയര്‍ന്ന വിദേശ നിക്ഷേപത്തോടൊപ്പം വിദേശ ഇന്ത്യാക്കാര്‍ വന്‍തോതില്‍ പണം ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. ഇത് ആഗോള റേറ്റിംഗ് ഏജന്‍സികളെയും സ്ഥാപനങ്ങളേയും അതിശയപ്പെടുത്തിയിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ലോകത്തെ തന്നെ അതിശയിപ്പിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ ഒരു ലോകനായകനായി ഉയരുകയാണ്. ലോക ഡിജിറ്റല്‍ വിപ്ലവത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യമാറിയിട്ടുണ്ട്. സുഹൃത്തുക്കളെ, പരിഷ്‌ക്കരണം എന്നത് പുതിയ നിയമങ്ങള്‍ ഉണ്ടാക്കുക എന്നത് മാത്രമല്ല അര്‍ത്ഥമാക്കുന്നത്. കാലഹരണപ്പെട്ടതും രാജ്യത്തിന്റെ വികസനത്തിന് തടസമായി നില്‍ക്കുന്നതുമായ നിയമങ്ങള്‍ പിന്‍വലിക്കുന്നതും പരിഷ്‌ക്കരണത്തിന്റെ ഒരു ഭാഗം തന്നെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ കാലഹരണപ്പെട്ട 1200 നിയമങ്ങള്‍ പിന്‍വലിച്ചുകഴിഞ്ഞു, ഇനി ഇത്തരത്തില്‍ കാലഹരണപ്പെട്ട 40 നിയമങ്ങള്‍ കൂടി പിന്‍വലിക്കുന്നതിനുള്ള നടപടികളിലാണ്.

സുഹൃത്തുക്കളെ, ഇന്ത്യയിലെ കര്‍ഷകര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളവരാണ്. അവരുടെ കഠിനപ്രയത്‌നം കൊണ്ടാണ് ഇക്കുറി വന്‍ വിളയുണ്ടായത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള റെക്കാര്‍ഡ് വിള ഉല്‍പ്പാദനത്തിലേക്കാണ് നാം പോകുന്നത്. മികച്ച മണ്‍സൂണും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമാണ് ഇത് സാദ്ധ്യമാക്കിയത്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പ്രയത്‌നത്തിലാണ് ഗവണ്‍മെന്റ്. വിത്ത് ലഭ്യമാക്കുന്നതുമുതല്‍ ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നതുവരെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും മുന്നില്‍കണ്ടുകൊണ്ടുള്ള നയരൂപീകരണവും നടത്തുന്നുണ്ട്. എല്ലാ പാടങ്ങള്‍ക്കും വെള്ളം ലഭ്യമാക്കുന്നതിന് ഞങ്ങള്‍ പ്രധാനമന്ത്രി കാര്‍ഷിക ജലസേചന പദ്ധതിക്ക്(പ്രധാനമന്ത്രി അഗ്രികള്‍ച്ചര്‍ ഇറിഗേഷന്‍ സ്‌കീമിന് )തുടക്കം കുറിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയായിരുന്ന 99-100 വലിയ ജലസേചനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഞങ്ങള്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. അവയ്ക്ക് വേണ്ടി പ്രത്യേക നിരീക്ഷണസംവിധാനവുമുണ്ട്. ഈ ആവശ്യത്തിനായി ഞങ്ങള്‍ ഉപഗ്രഹ സാങ്കേതിക വിദ്യയും ബഹിരാകാശ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുമുണ്ട്. ഇതിനായി ഡ്രോണുകളേയും ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി കാര്‍ഷിക ജലസേചന പദ്ധതിയിലൂടെ കൃഷിഭൂമി ചെറുകിട ജലസേചന പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവരുന്നത് ഇരട്ടിയായിട്ടുണ്ട്. മികച്ച ഗുണനിലവാരമുളള വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് അവര്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കുന്നതിനുമുള്ള ദിശയിലേക്കാണ് നമ്മുടെ പ്രവര്‍ത്തനം. എട്ടുകോടിയിലധികം കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് (മണ്ണിന്റെ ഫലഭൂയിഷ്ടത സംബന്ധിച്ച വിവരങ്ങള്‍) ലഭിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലം വിള ഉല്‍പ്പാദനത്തില്‍ വ്യക്തമാണ്. 100% വേപ്പണ്ണ പുരട്ടുന്നത് യൂറിയയുടെ ശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൃഷിയുടെ ചെലവ് കുറയുകയും ധാന്യോല്‍പ്പാദനം വര്‍ദ്ധിക്കുകയും ചെയ്തു. ഇലക്‌ട്രോണിക്ക്-ദേശീയ കാര്‍ഷിക വിപണി, അല്ലെങ്കില്‍ ഇ-നാം എന്ന പുതിയ പദ്ധതി അതിവേഗം തന്നെ നടപ്പാക്കുകയാണ്. ഇതുമൂലം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഒരു പുതിയ ഓണ്‍ലൈന്‍ വിപണി ആരംഭിക്കുകയും 450 കാര്‍ഷിക ഉല്‍പ്പന്ന വിപണികള്‍ ഇതില്‍ ബന്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷികവൃത്തിയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കര്‍ഷകര്‍ക്ക് വേഗത്തില്‍ വായ്പകള്‍ ലഭിക്കുന്നതിനും വേണ്ടി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുകയാണ്. പ്രവചനാതീതമായ കാലാവസ്ഥമൂലം വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഗവണ്‍മെന്റ് ഈ പദ്ധതിയുടെ പ്രിമിയം തുക കുറയ്ക്കുകയും നഷ്ടപരിഹാരതുക വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്കുണ്ടാകുന്ന വരുമാനപോരായ്മ തികയ്ക്കാനായി കാര്‍ഷികരംഗത്തെ ഓരോ മേഖലയേയും ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നുണ്ട്.

ഭക്ഷ്യസംസ്‌ക്കരണ മേഖല ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം കിസാന്‍ സംപട പദ്ധതി നടപ്പാക്കി. മോശം അടിസ്ഥാനസൗകര്യവും വിതരണശൃംഖലയും മൂലം ഇന്നും നമുക്ക് ഒരു ലക്ഷം കോടിയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിപണികളില്‍ എത്തുന്നതിന് മുമ്പുതന്നെ നശിക്കുന്നു. കിസാന്‍ സംപട പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസംസ്‌ക്കരണമേഖല ശക്തിപ്രാപിക്കുകയാണെങ്കില്‍ അത് കര്‍ഷകരുടെ നഷ്ടം കുറയ്ക്കുമെന്ന് മാത്രമല്ല, വരുമാനത്തില്‍ വന്‍ ഉണര്‍വ് ഉണ്ടാക്കുകയും ചെയ്യും.

ഇന്ത്യയ്ക്കും ഇസ്രായേലിനും സാങ്കേതികവിദ്യാ രംഗത്ത് വളരെ യോജിച്ച് പ്രവര്‍ത്തിക്കാനാകും. കാര്‍ഷികമേഖലയില്‍ ഇസ്രായേലിന്റെ സഹകരണം ഇന്ത്യയില്‍ രണ്ടാം ഹരിതവിപ്ലവത്തിന് സഹായകമാകും. അതുപോലെ പ്രതിരോധ, ബഹിരാകാശ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ രണ്ടു രാജ്യങ്ങള്‍ക്കും ഒരുപോലെ വളരെയധികം ഗുണമുണ്ടാകും. അതുകൊണ്ടുതന്നെ രണ്ടു രാജ്യങ്ങളും നൂറ്റാണ്ടുകളുടെ സൗഹൃദവും ഇരുപത്തിയൊന്നം നൂറ്റാണ്ടിന്റെ ആവശ്യകതയും കണ്ടുകൊണ്ട് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഇസ്രായേലില്‍ 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിവിധ മേഖലകളിലെ അവരുടെ പഠനം പൂര്‍ത്തിയാക്കുകയാണ്. അവരില്‍ ചിലര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെയുണ്ട്.

എന്റെ യുവ സുഹൃത്തുക്കളെ, നവീനാശയങ്ങളിലും സാങ്കേതികവിദ്യയിലും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പാലമാണ് നിങ്ങള്‍. എന്റെ പ്രിയ സുഹൃത്ത് മിസ്റ്റര്‍ ബെഞ്ചമിന്‍ നെതന്യാഹുവും ഞാനും ക്വറ്റ് സാനോടുകൂടി അംഗീകരിക്കുന്നു, ശാസ്ത്ര നവീകരണവും ഗവേഷണവും ആയിരിക്കും രണ്ടു രാജ്യങ്ങളും തമ്മിലു്‌ള ബന്ധത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് എന്താണോ നിങ്ങള്‍ ഇവിടെ പഠിക്കുന്നത് ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് അത് ഭാവിയില്‍ ഉപയോഗിക്കപ്പെടും. ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മോഷേ ഹോഷാബര്‍ഗിനെ സന്ദര്‍ശിച്ചിരുന്നു. അത് എന്നെ മൂംബൈ ഭീകരാക്രമത്തെ ഓര്‍മ്മിപ്പിച്ചു. ആ സന്ദര്‍ശനത്തില്‍ എങ്ങനെയാണ് ജീവിതത്തോടുള്ള അഭിവാഞ്ച ഭീകരവാദത്തെ കീഴടക്കുന്നതെന്ന് ഞാന്‍ കണ്ടു. സ്ഥിരത, ശാന്തി, സൗഹൃദം എന്നിവ ഇന്ത്യയെപ്പോലെത്തന്നെ ഇസ്രായേലിനും പ്രധാനമാണ്. സുഹൃത്തുക്കളെ, ഇസ്രായേലില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ സേവനത്തിന്റെയും ധീരതയുടെയും സൗഹൃദത്തിന്റേയും പ്രതീകങ്ങളാണ്. ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ഇവിടുത്തെ ജനങ്ങളെ സേവിക്കുന്നതിന് അര്‍പ്പിക്കപ്പെട്ടവരാണ്. ബാംഗ്ലൂര്‍, ഡാര്‍ജിലിംഗ്, ആന്ധ്രാ പ്രദേശ് തുടങ്ങി രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്ന് എത്തി കഠിനമായി പ്രയത്‌നിക്കുകയും സേവനത്തിന് അര്‍പ്പിക്കുകയും ഓരോ ഇസ്രായേലികളുടെയും ഹൃദയം കവരുകയും ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ, ഇസ്രായേലില്‍ ജീവിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ഒരു നല്ല വാര്‍ത്ത പകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേലില്‍ ജീവിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ഒ.സി.ഐ, പി.ഐ. ഓ കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എന്നെ അറിയിച്ചിരുന്നു. ഹൃദയപൂര്‍വമായ ബന്ധം ഏതെങ്കിലും കാര്‍ഡുകളോയോ രേഖകളെയോ ആധാരമാക്കിയുള്ളതല്ല. നിങ്ങള്‍ക്ക് ഒ.സി.ഐ കാര്‍ഡുകള്‍ നല്‍കുന്നതിനെ എതിര്‍ക്കാര്‍ ഇന്ത്യയ്ക്ക് കഴിയില്ല. അത് അസാദ്ധ്യമാണ്. അതുകൊണ്ട് നിങ്ങളെ ആ നല്ല വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതെങ്കിലുമൊരു ഇന്ത്യന്‍ ജൂതന് ഒ.സി.ഐ കാര്‍ഡ് ലഭിച്ചില്ലെങ്കില്‍, ഒ.സി.ഐ കാര്‍ഡ് വിതണം ചെയ്യുക എന്ന ഉദ്ദേശം നടപ്പാക്കുക തന്നെ ചെയ്യും. സഹോദരി സഹോദരന്മാരെ, ഞാന്‍ ഉറപ്പുനല്‍കുന്നു, നിര്‍ബന്ധിത സൈനിക സേവനം നടത്തിയ ഇന്ത്യന്‍ വംശജരായ ആള്‍ക്കാര്‍ക്കുപോലും അവര്‍ ഒ.സി.ഐ കാര്‍ഡിന് അര്‍ഹരായവര്‍ക്കും നിര്‍ബന്ധിത സൈനികസേവനവുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ മൂലം നിങ്ങളുടെ പി.ഐ.ഒ കാര്‍ഡുകള്‍ ഒ.സി.ഐ കാര്‍ഡുകളായി മാറ്റാന്‍ കഴിയാതെ വരുന്നു. ഈ നിയമങ്ങളെല്ലാം ലഘൂകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു കാര്യം കൂടി, രണ്ടു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌ക്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ഇസ്രായേലില്‍ ഒരു ഇന്ത്യന്‍ സാംസ്‌ക്കാരിക കേന്ദ്രം ആരംഭിക്കണമെന്നത് വളരെ നാളായുള്ള ആഗ്രഹമാണ്. ഇസ്രായേലില്‍ ഇന്ത്യാ ഗവണ്‍മെന്റ് എത്രയും വേഗം ഒരു ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കുമെന്ന് ഇവിടെ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

ഇന്ത്യ നിങ്ങളുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നത്. ഇന്ത്യന്‍ സാംസ്‌ക്കാരിക കേന്ദ്രം എപ്പോഴും നിങ്ങളെ ഇന്ത്യന്‍ സംസ്‌ക്കാരവുമായി ബന്ധിപ്പിച്ച് നിര്‍ത്തും. ഇന്ന്, ഈ അവസരത്തില്‍ ഇന്ത്യന്‍ സമൂഹത്തോടൊപ്പം ഇസ്രായേലി യുവത്വത്തെ വലിയ അളവില്‍ ഇന്ത്യയിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ്. ഇന്ത്യയും ഇസ്രായേലും ചരിത്രപരമായി മാത്രമല്ല ബന്ധപ്പെട്ടുകിടക്കുന്നത്, സാംസ്‌കാരികമായും പരസ്പരം ഇണക്കപ്പെട്ടിട്ടുണ്ട്. രണ്ടും മാനുഷിക മൂല്യങ്ങളുടെയും മാനുഷിക പൈതൃകത്തിന്റെയും പങ്കാളികളാണ്. രണ്ടു രാജ്യങ്ങള്‍ക്കും എങ്ങനെയാണ് അവരുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കേണ്ടതെന്നും വിഷമഘട്ടങ്ങളില്‍ നിന്ന് എങ്ങനെ മോചനം നേടണമെന്നും അറിയാം. ഇന്ത്യയ്ക്ക് ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇസ്രായേലി യുവത്വം ഇന്ത്യയിലേക്ക് വന്ന് ആ ചരിത്രപരമായ യാത്രയ്ക്ക് സാക്ഷികളാകണം.

അതിഥികളെ ദൈവത്തേപ്പോലെ പരിഗണിക്കുന്ന എന്റെ രാജ്യം നിങ്ങള്‍ക്ക് സുഖകരമായ ഓര്‍മ്മകളോടെ മടങ്ങിവരുന്നതിന് പ്രോത്സാഹിപ്പിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അവസാനമായി ഒരിക്കല്‍ കൂടി ജൂതസമൂഹത്തിനോടും എന്റെ സുഹൃത്തായ ബെഞ്ചമിന്‍ നെതന്യാഹുവിനോടും ഇസ്രായേലിനോട് മുഴുവനുമായും ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു.

സഹോദരി സഹോദരന്മാരെ ഡല്‍ഹി-മൂംബൈ-ടെല്‍ അവീവ് വിമാന സര്‍വീസ് ആരംഭിക്കുകയാണ്. അതുകൊണ്ട് ഇസ്രായേലി യുവത്വത്തോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ഞാന്‍ അവരെ ഇന്ത്യയിലേക്ക് വരുന്നതിന് ക്ഷണിക്കുന്നു. ഒരിക്കല്‍ കൂടി ഇസ്രായേലി ജനങ്ങളോടും ഇസ്രായേലി ഗവണ്‍മെന്റിനോടും ഒപ്പം എന്റെ സുഹൃത്തായ ബെഞ്ചമിന്‍ നെതന്യാഹുവിനോടും എന്റെ ഹൃദയ സ്പര്‍ശകമായ നന്ദി പ്രകടിപ്പിക്കുന്നു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister visited the Indian Arrival monument at Monument Gardens in Georgetown today. He was accompanied by PM of Guyana Brig (Retd) Mark Phillips. An ensemble of Tassa Drums welcomed Prime Minister as he paid floral tribute at the Arrival Monument. Paying homage at the monument, Prime Minister recalled the struggle and sacrifices of Indian diaspora and their pivotal contribution to preserving and promoting Indian culture and tradition in Guyana. He planted a Bel Patra sapling at the monument.

The monument is a replica of the first ship which arrived in Guyana in 1838 bringing indentured migrants from India. It was gifted by India to the people of Guyana in 1991.