

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,
താങ്കള്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നത് കാണുന്നത് ഈ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും അതിയായ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമാണ്. പഴയ അംഗങ്ങള്‍ക്ക് താങ്കളെ നല്ലതുപോലെ അറിയാമായിരിക്കും. ഒരു സഭാംഗം എന്ന നിയില്‍ താങ്കള്‍ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വളരെ സജീവമായ പങ്ക് വഹിച്ചിരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കെല്ലാം ഇതേക്കുറിച്ച് അറിയുകയും ചെയ്യാം.
വിദ്യാര്‍ത്ഥിജീവിതകാലത്ത് വിദ്യാര്‍ത്ഥി സംഘടനകളില്‍ ചേരുകയും സര്‍വ്വകലാശാല വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുകൊണ്ടുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍ ഇന്നുവരെ ഒരുതരത്തിലുള്ള ഇടവേളകളുമില്ലാതെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ഇത്തരമൊരു വ്യക്തിത്വത്തെ ഇന്ന് ഐകകണേ്ഠ്യന സ്പീക്കര്‍ സ്ഥാനത്തേക്ക് അംഗീകരിക്കുന്നുവെന്നത് ഞങ്ങള്‍ക്കെല്ലാം അഭിമാനകരമായ കാര്യമാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും വന്നശേഷം യുവമോര്‍ച്ച സംഘടനയില്‍ ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളില്‍ പതിനഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെയും ഒരു പ്രവര്‍ത്തകനായി തീര്‍ന്നത്. ആ സംഘടനയ്ക്ക് വേണ്ടി നിരവധി വര്‍ഷം പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്കുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുക്ക് രണ്ടുപേര്‍ക്കും സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവുമുണ്ടായിട്ടുണ്ട്.
കോട്ട എന്ന ഭൂമി ഒരു തരത്തില്‍ വിദ്യാഭ്യാസത്തിലെ കാശിയായി മാറിയിട്ടുണ്ട്. ജീവിതഗതിക്ക് മുന്‍ഗണന നല്‍കുന്നവരുടെ മനസുകളില്‍ കോട്ടയാണ്-കോട്ടയില്‍ ജീവിക്കുന്നു, കോട്ടയില്‍ പഠിക്കുന്നു, കോട്ടയില്‍ തന്നെ ഉപജീവനത്തിലൂടെ സമ്പാദിക്കുന്നു. രാജസ്ഥാനിലെ ഈ ചെറു നഗരം ഒരുതരത്തില്‍ ഒരു കൊച്ച് ഇന്ത്യയായി മാറിയിട്ടുണ്ട്. ഓം പ്രകാശ് ബിര്‍ലാജിയുടെ നേതൃത്വം, സംഭാവന, മുന്‍കൈകള്‍ എന്നിവയാണ് കോട്ടയ്ക്ക് ഈ പരിണാമം കൊണ്ടുവന്നത്.
നമ്മള്‍ രാഷ്ട്രീയം കളിക്കുകയാണ്, വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുമെന്നും മറ്റുള്ളവരെ പരാജയപ്പെടുത്താനായി എപ്പോഴും പോരാടുമെന്നുമുള്ള ഒരു പ്രതിച്ഛായ പൊതുജീവിതത്തിന് സാധാരണയായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ചിലപ്പോള്‍ വെളിപ്പെടാത്ത ചില സത്യങ്ങളുമുണ്ടാകും. പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക സേവന ശതമാനമുള്ളവര്‍ക്കായിരിക്കും സമൂഹത്തില്‍ ഏറ്റവുമധികം സ്വീകാര്യത എന്നത് അടുത്തിടെ രാജ്യം തിരിച്ചറിഞ്ഞതാണ്. കടുത്ത രാഷ്ട്രീയത്തിന്റെ കാലഘട്ടം മങ്ങുകയാണ്. ഓംപ്രകാശ് ബിര്‍ലാജി അത്തരത്തിലുള്ള ഒരു വ്യക്തിയാണ്, ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രീയവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തീര്‍ത്തും സ്വാഭാവികമാണ്, എന്നാല്‍ അതോടൊപ്പം അദ്ദേഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചുറ്റിതിരിഞ്ഞിരുന്നത് സാമൂഹികസേവനത്തിലാണ്. സാമൂഹിക ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആദ്യം അവിടെ എത്തിച്ചേരുന്നത് അദ്ദേഹമായിരിക്കും. ഗുൃജറാത്ത് ഭൂകമ്പ വേളയില്‍ ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു, വളരെ നീണ്ടകാലം അദ്ദേഹം ഗുജറാത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രദേശത്തുനിന്ന് നിരവധി യുവ സഹപ്രവര്‍ത്തകരെ കൊണ്ടുവന്നിരുന്നു. പ്രാദേശിക സൗകര്യങ്ങള്‍ ഒന്നും ഉപയോഗിക്കാതെ സ്വന്തമായി ലഭ്യമാക്കിയ വിഭവങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം ദീര്‍ഘകാലം ജനങ്ങളെ സേവിച്ചു. കേദാര്‍നാഥ് ദുരന്തം ഉണ്ടായപ്പോള്‍ വീണ്ടും അദ്ദേഹം തന്റെ കൂട്ടരുമൊത്ത് ജനങ്ങളെ സേവിക്കുന്നതിന് അവിടെ എത്തി. കോട്ടയില്‍പോലും ശീതകാലത്ത് ആര്‍ക്കെങ്കിലും കമ്പളിയില്ലെങ്കില്‍, അദ്ദേഹം രാത്രിമുഴുവന്‍ കോട്ടയില്‍ ചുറ്റിതിരിഞ്ഞ് പൊതുജനപങ്കാളിത്തത്തോടെ കമ്പിളിപുതപ്പ് ഒപ്പിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലുള്ള ദൗത്യം നമ്മെപ്പോലെയുള്ള എല്ലാ എം.പിമാരെയും പ്രചോദിപ്പിക്കേണ്ടതാണ്. കോട്ടയിലെ ഒരു വ്യക്തിയും പട്ടിണിയോടെ കിടക്കയിലേക്ക് പോകരുതെന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം, അതിനായി അദ്ദേഹം 'പ്രസാദം' എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. അത് ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനപങ്കാളത്തിത്തോടെ അദ്ദേഹം വിശക്കുന്നവരെ ഊട്ടി. അതുപോലെ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വസ്ത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി അദ്ദേഹം പരിധന്‍ എന്ന് പദ്ധതിക്കും തുടക്കം കുറിച്ചു. പരിധന്‍ പദ്ധതിയിലൂടെ അദ്ദേഹം പാവപ്പെട്ടവര്‍ക്ക് വേണ്ടി പാദരക്ഷകള്‍ ശേഖരിച്ചു. ആര്‍ക്കെങ്കിലും അസുഖബാധിതരായാല്‍, രക്തനാനം ആവശ്യമായി വരികയാണെങ്കില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സേവനം ആശുപത്രിയില്‍ ആവശ്യമായി വന്നാല്‍ പൊതുജനപങ്കാളത്തിത്തോടെ അദ്ദേഹം അത് നിര്‍വഹിക്കും. ഒരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാത്തിനുമുപരിയായി അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണം പൊതുപ്രസ്ഥാനത്തിനെക്കാള്‍ പൊതുജനസേവനമാണ്.
ഇപ്പോള്‍ അത്തരത്തിലെ സചേതനമായ ഒരു വ്യക്തിത്വം സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. വളരെകാലമായി സാമൂഹിക സഹാനുഭൂതിയുള്ള ഒരു ജീവിതം നയിക്കുകയും ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തിരിക്കുകയും ചെയ്യുമ്പോള്‍ നമ്മെ അച്ചടക്കത്തിലാക്കാനും പ്രചോദിപ്പിക്കാനും കഴിയുന്ന ഉള്‍പ്രേരകമായി വര്‍ത്തിക്കാനും രാജ്യത്തിന് സഭയില്‍ നിന്ന് ഏറ്റവും മികച്ചത് ലഭ്യമാക്കാനും അദ്ദേഹത്തിന് കഴിയും. മികച്ച രീതിയില്‍ തന്നെ അദ്ദേഹത്തിന് സംഭാവന നല്‍കാനാകും.
സഭയ്ക്കുള്ളിലാണെങ്കില്‍പോലും അദ്ദേഹത്തിന്റെ വളരെ വിനീതമായ രീതിയിലുള്ള മന്ദഹാസവും സംസാരവുമൊക്കെ നാം കണ്ടിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ വിനയത്തേയും ധര്‍മ്മബോധത്തേയും ചിലപ്പോഴെങ്കിലും ചിലര്‍ ആനുകൂല്യമാക്കിയെടുക്കുമോയെന്ന ഭീതിയും എനിക്കുണ്ട്. മുമ്പ് ലോക്‌സഭയിലെ സ്പീക്കറിന് നിരവധി വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ട്, അതേസമയം രാജ്യസഭാ ചെയര്‍മാന്റെ മുന്നിലുള്ള വെല്ലുവിളികള്‍ താരതമ്യേന കുറവുമാണ്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം ആകെ വിപരീതമായി. കഴിഞ്ഞ സമ്മേളനങ്ങളെക്കുറിച്ച് നാം സ്മരിക്കുകയാണെങ്കില്‍ നമ്മുടെ സ്പീക്കര്‍ മാഡം എപ്പോഴും സന്തോഷവതിയും മന്ദഹസിക്കുന്നവരുമായിരുന്നു. ആരെയെങ്കിലും നിലനിയ്ക്ക് നിര്‍ത്താനുണ്ടെങ്കില്‍ അവരെ ശാസിച്ചശേഷം അവര്‍ ചിരിക്കുമായിരുന്നു. അവര്‍ ഒരു പുതിയ ശൈലി വികസിപ്പിച്ചിട്ടുണ്ട്. താങ്കളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി ഈ സഭയുടെയും ഭരണപക്ഷ ബഞ്ചിന്റെയും ഭാഗത്തുനിന്ന് നൂറുശതമാനം പ്രയത്‌നവുമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ ബഞ്ചിന്റെ ഭാഗത്തുനിന്നും സഭ നടത്തുന്നതില്‍ എന്തെങ്കിലും തടസങ്ങള്‍ സൃഷ്ടിക്കുകയോ, നിയമങ്ങളെ അവഗണിക്കുകകയാ ചെയ്താല്‍ അവരോട് അത് പറയുന്നതിനും നമ്മുടെ ആളുകളോട് അവരുടെ ഉന്നതസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനും താങ്കള്‍ക്ക് എല്ലാ അവകാശവുമുണ്ടായിരിക്കും, ഞങ്ങള്‍ അതിനെ സ്വാഗതവും ചെയ്യും. എന്തെന്നാല്‍ ഈ സഭയുടെ അന്തസ് നിലനിര്‍ത്തുകയെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. ആദ്യമൊക്കെ മൂന്ന് നാല് വര്‍ഷങ്ങള്‍ സമാധാനപരമായാണ് കടന്നുപോയിക്കൊണ്ടിരുന്നത്, തെരഞ്ഞെടുപ്പ് വര്‍ഷമായിരുന്നു പ്രശ്‌നഭരിതം. എന്നാല്‍ ഇന്ന് ഓരോ 3-4 മാസങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഇവിടെ നിന്നും സന്ദേശങ്ങള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നത്. അത്തരം ഒരു സാഹചര്യം താങ്കള്‍ക്ക് വലിയ സമ്മര്‍ദ്ദം നല്‍കിയേക്കാം. എന്നാലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ നല്ലനിലവാരത്തിലുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും കൂട്ടായ തീരുമാനം എടുക്കലും സഭയില്‍ ഉറപ്പുവരുത്തുകയും വേണം. ഈ വിശ്വാസത്തോടെ സഭയുടെ ഭാഗത്തുനിന്നും ഭരണപക്ഷ ബഞ്ചില്‍ നിന്നും താങ്കള്‍ക്ക് എന്റെ എല്ലാ ശുഭാംശസകളും.
നിങ്ങള്‍ക്ക് നന്ദി!