തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ബന്‍വാരിലാല്‍ പുരോഹിത്ജി, തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ എടപ്പാടി പഴനിസ്വാമിജി, എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ രമേഷ് പൊക്രിയ നിഷാങ്ക്ജി, ഉപമുഖ്യമന്ത്രി ശ്രീ പനീര്‍ശെല്‍വംജി ഐ.ഐ.ടി മദ്രാസ് ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്‌സിലെ അംഗങ്ങളെ, ഡയറക്ടര്‍, ഈ മഹത്തായ സ്ഥാപനത്തിലെ ഫാക്കല്‍റ്റി, വിശിഷ്ടാതിഥികളെ, ഒരു സുവര്‍ണ്ണ ഭാവിയുടെ പടിവാതില്‍ക്കലില്‍ നില്‍ക്കുന്ന എന്റെ യുവ സുഹൃത്തുക്കളെ. ഇന്ന് ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞത് വളരെയധികം സന്തോഷം നല്‍കുന്നതാണ്.
സുഹൃത്തുക്കളെ,
എന്റെ മുന്നില്‍ ഒരു മിനി-ഇന്ത്യയും നവ ഇന്ത്യയുടെ ഊര്‍ജവുമുണ്ട്. അവിടെ ഊര്‍്ജവും ചടുലതയും സാകാരാത്മകതയുമുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് ബിരുദം സമര്‍പ്പിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ ഭാവിയുടെ സ്വപ്‌നങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഇന്ത്യയുടെ ഭാഗധേയം നിങ്ങളുടെ കണ്ണുകളില്‍ എനിക്ക് വീക്ഷിക്കാന്‍ കഴിയുന്നുണ്ട്.
സുഹൃത്തുക്കളെ,
ബിരുദംനേടുന്നവരുടെ രക്ഷിതാക്കളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അവരുടെ സന്തോഷവും അഭിമാനവും ഒന്നു ചിന്തിച്ചുനോക്കൂ. നിങ്ങളെ ഈ ഘട്ടം വരെ കൊണ്ടെത്തിക്കുന്നതിന് അവര്‍ കഷ്ടപ്പെട്ടു, അവര്‍ ത്യാഗമനുഭവിച്ചു. അവര്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചിറകുകള്‍ നല്‍കി, അതുകൊണ്ട് നിങ്ങള്‍ക്ക് ഇനി പറക്കാം. നിങ്ങളുടെ അദ്ധ്യാപകരുടെ കണ്ണുകളിലും അഭിമാനം പ്രതിഫലിക്കുകയാണ്. വിശ്രമമില്ലാത്ത പരിശ്രമങ്ങളിലൂടെ അവര്‍ സൃഷ്ടിച്ചത് വെറും എഞ്ചിനീയര്‍മാരെയല്ല, നല്ല പൗരന്മാരെക്കൂടിയാണ്.
സഹായ ജീവനക്കാരുടെ പങ്കും എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് ആഹാരം ഉണ്ടാക്കിത്തന്ന, നിങ്ങളുടെ ക്ലാസ്മുറികള്‍ ശുചിയായി സൂക്ഷിച്ച, നിങ്ങളുടെ ഹോസ്റ്റലുകളെ വൃത്തിയായി സൂക്ഷിച്ച മൗനികളായി തിരശീലയ്ക്ക് പിന്നിലുണ്ടായിരുന്ന ആളുകള്‍. നിങ്ങളുടെ വിജയത്തില്‍ അവര്‍ക്കും ഒരു പങ്കുണ്ട്. കൂടുതല്‍ മുമ്പോട്ട് പോകുന്നതിന് മുമ്പ് എന്റെ സുഹൃത്തുക്കളോട്, എഴുേന്നറ്റ് നിന്ന് നിങ്ങളുടെ അദ്ധ്യാപകരെ, രക്ഷിതാക്കളെ, സഹായ ജീവനക്കാരെ കൈയടിച്ച് അഭിനന്ദിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
ഇത് ഒരു സ്തുത്യര്‍ഹമായ സ്ഥാപനമാണ്. ഇവിടെ പര്‍വ്വതങ്ങള്‍ സഞ്ചരിക്കുമെന്നും നദികള്‍ നിശ്ചലമാകുമെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക വൈശിഷ്ട്യമുള്ള തമിഴ്‌നാട് സംസ്ഥാനത്തിലാണ് നമ്മള്‍. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഭാഷകളില്‍ ഒന്നായ തമിഴിന്റെ നാടാണിത്. അതോടൊപ്പം ഐ.ഐ.ടി. മദ്രാസ് എന്ന ഇന്ത്യയിലെ ഏറ്റവും പുതിയ ഭാഷകളില്‍ ഒന്നിന്റെ നാടുകൂടിയാണിത്. നിങ്ങള്‍ക്ക് ഇവിടെ പലതും നഷ്ടപ്പെടും. സാരംഗുകളും ശാസ്ത്രങ്ങളും നിങ്ങള്‍ക്ക് ഉറപ്പായും നഷ്ടപ്പെടും. നിങ്ങളുടെ ഇണ ചിറകുകളെ നഷ്ടപ്പെടും. അതേസമയം ചിലവ നിങ്ങള്‍ക്ക് നഷ്ടപ്പെടുകയുമില്ല. ഏറ്റവും പ്രധാനമായി, ഇനി നിങ്ങള്‍ക്ക് ഒരു ഭയവുമില്ലാതെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള പാദരക്ഷ വാങ്ങിക്കാം.
സുഹൃത്തുക്കളെ,
നിങ്ങള്‍ തീര്‍ച്ചയായും ഭാഗ്യവാന്മാരാണ്. വളരെ വിശിഷ്ടമായ ഒരു കോളജില്‍ നിന്നും പുറത്തുവരുന്നത് ഇന്ത്യയെ ലോകം സവിശേഷമായ അവസരങ്ങളുടെ ഭൂമിയായി ഉറ്റുനോക്കുമ്പോഴാണ്. അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള ഒരാഴ്ചത്തെ യാത്രകഴിഞ്ഞ് ഞാന്‍ നാട്ടിലെത്തിയിട്ടേയുള്ളു. ഈ യാത്രയ്ക്കിടയില്‍ ഞാന്‍ നിരവധി സംസ്ഥാനങ്ങളുടെ തലവന്മാരെ, വ്യാപാരമേധാവികളെ, നൂതനാശയക്കാരെ, സംരംഭകരെ, നിക്ഷേപകരെയൊക്കെ കണ്ടു. ഞങ്ങളുടെ ചര്‍ച്ചയില്‍ പൊതുവായ ഒരു ഇഴയുണ്ടായിരുന്നു. അത് നവ ഇന്ത്യയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമാണ്. ഇന്ത്യയിലെ യുവജനങ്ങളിലുള്ള ദൃഢവിശ്വാസവും.
സുഹൃത്തുക്കളെ,
ലോകത്തെല്ലായിടത്തും ഇന്ത്യന്‍ സമൂഹം അവരുടെ അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ശാസ്ത്ര, സാങ്കേതിക, നൂതനാശയങ്ങളില്‍. ആരാണ് ഇതിന്റെ നിയന്ത്രണശക്തി? ഭൂരിഭാഗവും ഐ.ഐ.ടിയില്‍ നിന്നുള്ള നിങ്ങളുടെ സീനിയേഴ്‌സാണ്. അങ്ങനെ ഇന്ത്യാ ബ്രാന്‍ഡ് നിങ്ങള്‍ ആഗോളതലത്തില്‍ തന്നെ ശക്തമാക്കുന്നു. ഈ ദിവസങ്ങളില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷ വിജയിച്ച യുവ ഉദ്യോഗസ്ഥരുമായി ഞാന്‍ ആശയവിനിമയം നടത്തി. അതിലെ ഐ.ഐ.ടി ബിരുദധാരികള്‍ എന്നെയും നിങ്ങളെയും അതിശയിപ്പിക്കും! അങ്ങനെ നിങ്ങള്‍ ഇന്ത്യയേയും കൂടുതല്‍ വികസിതമായ പ്രദേശമാക്കി മാറ്റുന്നു. കോര്‍പ്പറേറ്റ് ലോകത്തേയ്ക്ക് പോയിനോക്കു, ഐ.ഐ.ടിയില്‍ പഠിച്ച നിരവധി നിരവധി പേരെ നിങ്ങള്‍ക്ക് കാണാനാകും. അങ്ങനെ നിങ്ങള്‍ ഇന്ത്യയെ കൂടുതല്‍ സമ്പല്‍സമൃദ്ധവുമാക്കുന്നു.
സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടിന്റെ അടിത്തറ നൂതനാശയം, കൂട്ടായ പ്രവര്‍ത്തനം, സാങ്കേതികവിദ്യ എീ മൂന്നു തൂണുകളിലാണെന്നാണ് ഞാന്‍ കാണുന്നത്. ഇവ ഓരോന്നും പരസ്പരം സഹായിക്കുന്നവയുമാണ്.
സുഹൃത്തുക്കളെ,
സിങ്കപ്പൂര്‍-ഇന്ത്യാ ഹാക്കത്തോണില്‍ നിന്ന് ഞാന്‍ ഇപ്പോള്‍ വരികയാണ്. അവിടെ ഇന്ത്യയിലേയും സിങ്കപ്പൂരിലേയും നൂതനാശയക്കാര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. പൊതുവായ വെല്ലുവിളികള്‍ക്ക് അവര്‍ പരിഹാരം കണ്ടെത്തുന്നു. അവരെല്ലാവരും അവരുടെ ഊര്‍ജം ഒരു ദിശയിലേക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. അവരുടെ പരിചയസമ്പത്ത് വ്യത്യസ്തമാണ്. എന്നാല്‍ അവരെല്ലാം സൃഷ്ടിക്കുന്ന പരിഹാരങ്ങള്‍ ഇന്ത്യയെയോ, സിങ്കപ്പൂരിനേയോ മാത്രമല്ല, ലോകത്തെയാകമാനം രക്ഷിക്കുന്നതാണ്. ഇതാണ് നൂതനാശയത്തിന്റെ, കൂട്ടായ പ്രവര്‍ത്തനത്തിന്റെ, സാങ്കേതികവിദ്യയുടെ കരുത്ത്. ഇത് തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഗുണകരമാണ്.
ഇന്ന് ഇന്ത്യ 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ സമ്പദ്ഘടനയായി മാറുതിനുള്ള പ്രചോദനത്തിലാണ്. നിങ്ങളുടെ നൂതനാശയങ്ങള്‍, അഭിലാഷങ്ങള്‍, സാങ്കേതികവിദ്യയുടെ സമര്‍പ്പണം എന്നിവ ഈ സ്വപ്‌നത്തിന് ഇന്ധനമാകും. ഇത് വളരെയിധകം മത്സരാധിഷ്ഠിതമായ സമ്പദ്ഘടനയിലേക്കുള്ള ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് അടിത്തറയാകും.
സുഹൃത്തുക്കളെ,
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സ്ഥാപനം എങ്ങനെ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും നേടുന്നതിന് പരിവര്‍ത്തനപ്പെടുന്നുവെതിന്റെ പ്രധാനപ്പെട്ട ഉദാഹരണമാണ് ഐ.ഐ.ടി മദ്രാസ്. ഈ കാമ്പസില്‍ ആരംഭിച്ചിരിക്കുന്ന ഗവേഷണ പാര്‍ക്ക് ഞാന്‍ കുറച്ചു മുമ്പ് സന്ദര്‍ശിച്ചിരുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പരിശ്രമമാണിത്. വളരെ ചടുവലമായ ഒരു സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി ഞാന്‍ ഇന്നു കാണുന്നു. 200ല്‍ പരം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ ഇവിടെ വികസിപ്പിച്ചെടുത്തതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. എന്റെ ഭാഗ്യം കൊണ്ട് അവയില്‍ ചിലവയെ കാണാന്‍ കഴിയുകയും ചെയ്തു. ഇലക്ട്രിക് ചലനാത്മകത, വസ്തുക്കളുടെ ഇന്റര്‍നെറ്റ്, ആരോഗ്യപരിരക്ഷ, നിര്‍മ്മിത ബുദ്ധി അങ്ങനെ പലതിലുമുള്ള പരിശ്രമങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. ഈ സ്റ്റാര്‍ട്ടപ്പുകളെല്ലാം സവിശേഷമായ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കും, ഭാവിയില്‍ അവര്‍ ലോകവിപണിയില്‍ അവരുടെ സ്ഥാനം കണ്ടെത്തുകയും ചെയ്യും.
സുഹൃത്തുക്കളെ
ഇന്ത്യയുടെ നൂതനാശയം സമ്പത്തിന്റെയൂം ആവശ്യകതയുടെയും മഹത്തായ സമ്മേളനമാണ്. ഐ.ഐ.ടി മദ്രാസ് ആ പാരമ്പര്യത്തില്‍ ജനിച്ചതാണ്. ഇവിടെ വിദ്യാര്‍ത്ഥികളും ഗവേഷകരും വളരെ കഠിനമായ ഒരു പ്രശ്‌നത്തെ ഏറ്റെടുക്കുകയും എല്ലാവര്‍ക്കും സ്വീകാര്യമായതും പ്രാവര്‍ത്തികമാക്കാനാകുന്നതുമായ ഒരു പരിഹാരവുമായി വരികയും ചെയ്യും. ഇവിടെ വിദ്യാര്‍ത്ഥികള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രാക്ടിക്കല്‍ പരിശീലനം എടുക്കുന്നുണ്ടെന്നും തങ്ങളുടെ മുറികളിലിരുന്ന് ഊണും ഉറക്കവും ഉപേഷിച്ച് സംജ്ഞാസംഗ്രഹം നടത്തുന്നുണ്ടെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. വിശപ്പും ഉറക്കമില്ലായ്മയും ഒഴിച്ച് നൂതനാശയത്തിന്റെ ഊര്‍ജ്ജവും പിന്തുടരുന്ന മികവും വരും കാലത്തും തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുത്.
സുഹൃത്തുക്കളെ,
രാജ്യത്ത് നൂതനാശയം അവയുടെ വികസിപ്പിക്കല്‍, ഗവേഷണ വികസനം എന്നിവയ്ക്കായി ഏറ്റവും കരുത്തുറ്റ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിനാണ് ഞങ്ങള്‍ പ്രയത്‌നിച്ചത്. യന്ത്രപഠനങ്ങള്‍, നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഏറ്റവും അത്യന്താധുനികമായ സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം സ്‌കുളുകളില്‍ വളരെ നേരത്തെതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവതരിപ്പിച്ചുകൊടുത്തിട്ടുണ്ട്. രാജ്യത്താകമാനം അടല്‍ ടിങ്കറിംഗ് ലാബ് സൃഷ്ടിക്കുന്നതിനാണ് നമ്മള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടേതുപോലുള്ള ഒരു സ്ഥാപനത്തില്‍ ഒരു വിദ്യാര്‍ത്ഥി ഒരിക്കല്‍ വരികയും നൂതനാശയത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്താല്‍, അവരെ സഹായിക്കുന്നതിന് നിരവധി സ്ഥാപനങ്ങളില്‍ അടല്‍ ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത വെല്ലുവിളി വിപണി കണ്ടെത്തുക, ഒരു സ്റ്റാര്‍ട്ടപ്പ് വികസിപ്പിക്കുക എന്നതാണ്. ഈ വെല്ലുവിളി നേരിടുന്നതിനായാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിന് പുറമെ, രാജ്യത്ത് ഗവേഷണ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മള്‍ പ്രധാനമന്ത്രിയുടെ റിസര്‍ച്ച് ഫെല്ലോ പദ്ധതിയും സൃഷ്ടിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
വിശ്രമമില്ലാത്ത ഈ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഇന്ത്യ ഇന്നു മികച്ച സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയുള്ള മൂന്നു രാജ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളില്‍ പുരോഗതിയുടെ ഏറ്റവും മികച്ച ഭാഗം എന്താണെന്നു നിങ്ങള്‍ക്ക് അറിയാം. ഈ വളര്‍ച്ച നിയന്ത്രിക്കുന്നത് രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെ ജനങ്ങളും ഗ്രാമീണ ഇന്ത്യയുമാണ്. ലോകത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിങ്ങള്‍ സംസാരിക്കുന്ന ഭാഷയെക്കാള്‍ നിങ്ങള്‍ക്ക് സംജ്ഞാസംഗ്രഹം ചെയ്യാന്‍ കഴിയുന്ന ഭാഷയാണ് പ്രധാനം. നിങ്ങളുടെ കുലനാമത്തിന് അവിടെ ഒരു കാര്യവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ പേര് സൃഷ്ടിക്കാനുള്ള അവസരം ഉണ്ടാകുന്നു. നിങ്ങളുടെ കഴിവാണ് ഇവിടെ കാര്യമാകുന്നത്.
സുഹൃത്തുക്കളെ,
ഐ.ഐ.ടിക്ക് വേണ്ടി നിങ്ങള്‍ ആദ്യമായി എപ്പോഴാണ് തയാറെടുത്തുതുടങ്ങിയതെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? എത്ര കഠിനമായാണ് കാര്യങ്ങള്‍ കണ്ടിരുന്നതെന്ന് ഓര്‍ക്കുക, എന്നാല്‍ നിങ്ങളുടെ കഠിനപ്രയത്‌നം അസാദ്ധ്യമായതിനെ സാദ്ധ്യമാക്കി. നിരവധി അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്, അവയെല്ലാം സുഗമമമല്ല. എന്നാല്‍ ഇന്ന് അസാദ്ധ്യമാണെന്ന് കാണുന്നത് നിങ്ങളുടെ ആദ്യ ചുവടിനായാണ് കാത്തിരിക്കുന്നത്, അതോടെ അത് നിങ്ങളുടെ പിടിയിലാകുമെന്ന് കാണാം. ചെളിയില്‍ താണുപോകാതിരിക്കുക. ഘട്ടംഘട്ടമായി വഴി കണ്ടെത്തുക. നിങ്ങള്‍ ഒരു പടിയില്‍ നിന്നും മറ്റൊന്നിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ കുറേശേ കുറേശേ പ്രശ്‌നങ്ങളുടെ കുരുക്കഴിഞ്ഞുപോകുന്നതായി കാണാനാകും. അതുകൊണ്ട് ഒരിക്കലും സ്വപ്‌നം കാണുന്നതും നിങ്ങളെ സ്വയം വെല്ലുവിളിക്കുന്നതും അവസാനിപ്പിക്കാതിരിക്കുക. നിങ്ങള്‍ക്ക് വികസിക്കാനും സ്വയം തന്നെ മികച്ച വീക്ഷണഗതി ലഭിക്കാനുമുള്ള വഴിയാണത്.
സുഹൃത്തുക്കളെ,
അത് വളരെ മഹത്തരമാണെന്ന് എനിക്കറിയാം, ഈ വിദ്യാലയത്തില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ നിങ്ങളെ ആകര്‍ഷകമായ അവസരങ്ങള്‍ കാത്തിരിക്കുന്നുമുണ്ട്. അവയെ ഉപയോഗപ്പെടുത്തുക. എന്നാല്‍ എനിക്ക് നിങ്ങളോടെല്ലാം ഒരു അഭ്യര്‍ത്ഥനയുമുണ്ട്. നിങ്ങള്‍ എവിടെ പണിയെടുക്കുന്നുവെന്നത് പ്രശ്‌നമല്ല, നിങ്ങള്‍ എവിടെ താമസിക്കുന്നുവെന്നതും ഒരു പ്രശ്‌നമല്ല, എന്നാല്‍ നിങ്ങളുടെ മാതൃരാജ്യത്തിന്റെ ആവശ്യങ്ങള്‍ കൂടി നിങ്ങളുടെ മനസില്‍ സൂക്ഷിക്കണം. നിങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചിന്തിക്കുക, നൂതനാശയങ്ങള്‍ക്കും നിങ്ങളുടെ ഗവേഷണങ്ങള്‍ക്കും നിങ്ങളുടെ സഹ ഇന്ത്യാക്കാരെ സഹായിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം മാത്രമല്ല, ഇത് വന്‍തോതിലുള്ള വ്യാപാര അറിവുമുണ്ടാക്കും.
നമ്മുടെ വീടുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍, വ്യവസായങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച വെള്ളത്തെ പുനഃചക്രമണം ചെയ്യുന്നതിന് ചെലവുകുറഞ്ഞതും നൂതനാശയവുമായ ഒരു വഴി കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ, അങ്ങനെയാണെങ്കില്‍ ശുദ്ധജലത്തിന്റെ വേര്‍തിരിക്കലും ഉപയോഗവും കുറയ്ക്കാനാകും? ഇന്ന് ഒരു സമുഹം എന്ന നിലയില്‍ ഏകോപയോഗ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍ നിന്നും പിന്നോക്കം പോകാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്തായിരിക്കും ഇതിന് പകരം അതേ ഉപയോഗവും അതേസമയം അതിന്റെ പോരായ്മകളുമില്ലാത്ത പരിസ്ഥിതി സൗഹൃദ വസ്തു? ഇതിനാണ് നിങ്ങളെപ്പോലുള്ള യുവ നൂതനാശയക്കാരില്‍ നമ്മള്‍ ഉറ്റുനോക്കുന്നത്.
സമീപഭാവിയില്‍ വലിയവിഭാഗം ജനങ്ങളെ ബാധിക്കുന്ന രോഗങ്ങളില്‍ മിക്കവയും പരമ്പരാഗതമായ സാംക്രമികരോഗങ്ങളായിരിക്കില്ല. രക്താതിസമ്മര്‍ദ്ദം ടൈപ്പ് രണ്ട് പ്രമേഹം, അമിതവണ്ണം, സമ്മര്‍ദ്ദം, എന്നിവയെപ്പോലുള്ള ജീവിതശൈലി രോഗങ്ങളായിരിക്കും. ഡാറ്റാ ശാസ്തത്തിന്റെ വളര്‍ച്ചയും ഈ രോഗങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്കുകളുടെ സാന്നിദ്ധ്യവും കൊണ്ട് സാങ്കേതികവിദഗ്ധര്‍ക്ക് ഇവയില്‍ ഒരു ക്രമം കണ്ടെത്താനായി ഒരു വഴി കണ്ടെത്താന്‍ കഴിയും.
സാങ്കേതികവിദ്യ, ഡാറ്റാ ശാസ്ത്രം, രോഗനിര്‍ണ്ണയം, പെരുമാറ്റ ശാസ്ത്രം (ബിഹേവിയറല്‍ സയന്‍സ്) ഔഷധം എന്നിവയും സാങ്കേതികവിദ്യയും ഒന്നിച്ചുവരുമ്പോള്‍ വളരെ രസകരമായ ഉള്‍ക്കാഴ്ചകള്‍ ഉരുത്തിരിയും. അവയുടെ വ്യാപനം തിരിച്ചാക്കുന്നതിന് എന്തെങ്കിലും ചെയ്യാനാകുമോ? നമ്മള്‍ ജാഗ്രത പാലിക്കേണ്ട ക്രമങ്ങള്‍ എന്തെങ്കിലുമുണ്ടോ? സാങ്കേതികവിദ്യയ്ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുമോ? ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറ്റെടുക്കാന്‍ കഴിയുമോ?
ഞാന്‍ ശാരീരിക ക്ഷമതയേയും ആരോഗ്യപരിരക്ഷയേയും കുറിച്ചാണ് സംസാരിക്കുന്നത്, എന്തെന്നാല്‍ ജോലിയില്‍ ആഴ്ന്നിറങ്ങി നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കുന്നത് നിങ്ങളെപ്പോലെ വലിയ നേട്ടങ്ങള്‍ കൈവരിച്ചവരെ വലിയ അപകടത്തിലേക്ക് കൊണ്ടുപോകാം. സ്വന്തം കായികക്ഷമതയില്‍ കേന്ദ്രീകരിച്ചുകൊണ്ടും ആരോഗ്യമേഖലയിലെ കൂടുതല്‍ നൂതനാശയങ്ങള്‍ രൂപീകരിച്ചുകൊണ്ടും ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റില്‍ നിങ്ങളൊക്കെ സജീവ പങ്കാളികളാകണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
രണ്ടു തരത്തിലുള്ള ആളുകള്‍ ഉള്ളതായി നാം കണ്ടിട്ടുണ്ട്, ജീവിക്കുന്നവരും കേവലം നിലകൊള്ളുന്നവരും. നിങ്ങള്‍ക്ക് ജീവിതം സമ്പൂര്‍ണ്ണമായി ജീവിക്കണമോ, അതോ നിലനിന്നാല്‍ മതിയോ എന്നു നിങ്ങളാണ് തീരുമാനിക്കേണ്ടത്. കാലാവധി കഴിഞ്ഞ ഒരു കുപ്പി മരുന്നു പരിഗണിക്കുക. ഒരുപക്ഷേ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിരിക്കാം. ആ കുപ്പി നിലനില്‍ക്കും. മിക്കവാറും അതിന്റെ പാക്കിംഗ് അത്ര ആകര്‍ഷകമാകാം. അതിനുള്ളിലെ മരുന്ന് അപ്പോഴും നിലനില്‍ക്കുുണ്ടാകാം. എന്നാല്‍ എന്താണ് അതിന്റെ ഉപയോഗം? ജീവിതവും ഇതുപോലെയാകാന്‍ കഴിയുമോ? സജീവമായും സോദ്ദേശ്യപരവുമായിരിക്കണം ജീവിതം. ഒരു സമ്പൂര്‍ണ്ണ ജീവിതത്തെ അറിയുന്നതിനുള്ള ഏറ്റവും നല്ല വിധി, പഠിക്കുക, മനസിലാക്കുക, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയെന്നതാണ്.
'' മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ മാത്രമേ ജീവിക്കുന്നുള്ളു''എന്നു വിവേകാനന്ദന്‍ പറഞ്ഞത് എത്ര ശരിയാണ്.
സുഹൃത്തുക്കളെ,
നിങ്ങളുടെ ബിരുദദാനചടങ്ങ് നിങ്ങളുടെ ഇപ്പോഴത്തെ കോഴ്‌സിന്റെ പഠനത്തിലെ സമാപ്തിയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ പഠനത്തിന്റെ അവസാനമല്ല. വിദ്യാഭ്യാസവും പഠനവും ഒരു തുടര്‍ പ്രക്രിയയാണ്. നമ്മള്‍ ജീവിക്കുന്നിടം വരെ നമ്മള്‍ പഠിക്കും. നിങ്ങള്‍ക്കെല്ലാം മാനവികതയുടെ നന്മയ്ക്കായി സമര്‍പ്പിക്കുന്ന വളരെ ഉജ്ജ്വലമായ ഒരു ഭാവി ഞാന്‍ വീണ്ടും നേരുന്നു,. നിങ്ങള്‍ക്ക് നന്ദി, നിങ്ങള്‍ക്ക് വളരെയധികം നന്ദി.