യോഗ പ്രായം, നിറം, ജാതി, സമുദായം, ചിന്തകള്‍,വര്‍ഗ്ഗം, സമ്പന്നര്‍, ദരിദ്രര്‍, സംസ്ഥാനങ്ങള്‍, അതിര്‍ത്തികള്‍ എന്നിവയെ അതിജീവിക്കുന്നു: പ്രധാനമന്ത്രി
യോഗ പുരാതനവും ആധുനികവുമാണ്: പ്രധാനമന്ത്രി മോദി
വേദിയിലുള്ള ഗവര്‍ണര്‍ ദ്രൗപദിജി, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ, ജാര്‍ഖണ്ഡിലെ എന്റെ സഹോദരീ സഹോദരന്‍മാരേ.
അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തിനാകമാനവും ലോകത്തിനും എന്റെ ആശംസകള്‍. ഈ 'പ്രഭാത് താരാ മൈതാനത്ത് നിന്ന് എന്റെ നാട്ടുകാര്‍ക്കെല്ലാം സുപ്രഭാതം. ഇന്ന് ഈ 'പ്രഭാത് താരാ മൈതാനം' ലോക ഭൂപടത്തില്‍ തിളങ്ങുകയാണ്. ഈ ബഹുമതി ഇന്ന് ഝാര്‍ഖണ്ഡിന് സമ്മാനിച്ചിരിക്കുകയാണ്. ഇന്നു ലക്ഷക്കണക്കിനാളുകള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ യോഗാദിനം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. അവര്‍ക്കെല്ലാം എന്റെ ഹൃദയംഗമമായ നന്ദി.
നമ്മുടെ മാധ്യമസുഹൃത്തുക്കളും സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ടവരും ലോകത്താകമാനം യോഗയെ പരസ്യപ്പെടുത്തുന്നതിന് വഹിച്ച നിര്‍ണ്ണായകമായ പങ്ക് വളരെ സാരവത്തായതായിരുന്നു. അവരോട് ഞാനും എന്റെ നന്ദി പ്രകാശിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
യോഗാദിനം ആഘോഷിക്കുന്നതിന് ഝാര്‍ഖണ്ഡില്‍ വരുന്നത് തന്നെ വളരെ സുഖകരമായ ഒരു അനുഭവമാണ്. ഇത്രയും അതിരാവിലെ തന്നെ വളരെ അകലെയുള്ളവര്‍ പോലും ഇവിടെ വന്നതിന് ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. അഞ്ചാമത് യോഗാ ദിനാഘോഷത്തിനായി ഞാന്‍ റാഞ്ചിയില്‍ വരാന്‍ കാരണമെന്ത് എന്ന ചോദ്യം നിരവധി പേര്‍ക്കുണ്ട്. എനിക്ക് റാഞ്ചിയുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ടെങ്കിലും ഇന്നു റാഞ്ചിയില്‍ വന്നതിന് പ്രധാനമായൂം മൂന്നു കാരണങ്ങളുണ്ട്. ആദ്യത്തേത് ഝാര്‍ഖണ്ഡ് എ പേര് സൂചിപ്പിക്കുതുപോലെ ഇത് ഒരു വന ഭൂമിയാണ്. ഇത് പ്രകൃതിയുമായി വളരെ ചേര്‍് നില്‍ക്കുതാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമ്മേളനം മനുഷ്യര്‍ക്ക് മൊത്തത്തില്‍ വ്യത്യസ്തമായ ഒരു വികാരമാണ് നല്‍കുത്. ഇവിടെ വരാനുള്ള രണ്ടാമത്തെ കാരണം റാഞ്ചിയും ആരോഗ്യസുരക്ഷയും തമ്മിലുള്ള ബന്ധം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയി'ുള്ളതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23ന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യയയുടെ ജന്മവാര്‍ഷികദിനത്തില്‍ റാഞ്ചിയില്‍ നിാണ് നാം ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇ് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയായ, പ്രധാനമന്ത്രി ജന്‍-ആരോഗ്യ യോജന വളരെ ചുരുങ്ങിയ കാലം കൊണ്ടുത െപാവപ്പെ'വര്‍ വളരെയധികം കൈകാര്യംചെയ്യു ഒായി മാറി. ഇന്ത്യാക്കാരെ ആരോഗ്യമുള്ളവരാക്കുതിന് യോഗയ്ക്കുള്ള പ്രാധാന്യത്തെ നമ്മള്‍ മനസിലാക്കുു. അതുകൊണ്ട് ഇ് റാഞ്ചിയില്‍ വത് എ െസംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെ' ഒാണ്.
സഹോദരി, സഹോദരന്മാരെ,
ഇനി നമുക്ക് ഈ യോഗാ പ്രചരണത്തെ വ്യത്യസ്തമായതലങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. അതാണ് ഞാന്‍ റാഞ്ചിയില്‍ വരാനുണ്ടായ മൂാമത്തേയും ഏറ്റവും ബൃഹത്തായതുമായ കാരണം.
സുഹൃത്തുക്കളെ,
യോഗ എക്കാലത്തും നമ്മുടെ രാജ്യത്തുണ്ടായിരുു, അത് നമ്മുടെ സംസ്‌ക്കാരത്തിന്റെ അവിഭാജ്യഘടകവുമാണ് ജാര്‍ഖണ്ഡിലെ 'ചാഹു നൃത്തം' വ്യത്യസ്ത ആസനങ്ങളേയും അംഗവിന്യാസങ്ങളേയും ചിത്രീകരിക്കുുണ്ട്. എാല്‍ ആധുനികയോഗയുടെ യാത്ര നമ്മുടെ രാജ്യത്തെ ഗ്രാമീണ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ വേണ്ടരീതിയില്‍ വ്യാപിച്ചി'ില്ലെത് വസ്തുതയാണ്. ഇനി ആധുനികയോഗയെ നഗരങ്ങളില്‍ നി് ഗ്രാമങ്ങളിലേക്കും വനപ്രദേശങ്ങളിലേക്കും വിദൂരപ്രദേശങ്ങളിലേക്കും നാമെല്ലാം ചേര്‍് എത്തിക്കണം. രോഗങ്ങള്‍ കൊണ്ട് വല്ലാതെ കഷ്ടപ്പെടു പാവപ്പെ'വരുടെയൂം ഗോത്രവിഭാഗത്തില്‍പ്പെ'വരുടെയും ജീവിതത്തില്‍ നിും അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഒായി എനിക്ക് യോഗയെ മാറ്റണം. ഒരു രോഗം പാവപ്പെ'വനെ കൂടുതല്‍ ദരിദ്രനാക്കും. അതുകൊണ്ട് ദാരിദ്ര്യത്തിന്റെ നിരക്ക് അതിവേഗത്തില്‍ കുറയുമ്പോള്‍, ദാരിദ്ര്യത്തില്‍ നിും പുറത്തുവരുവര്‍ക്ക് ഏറ്റവും നിര്‍ണ്ണായകമായ മാധ്യമമാണ് യോഗ. യോഗയെ ആശ്ലേഷിക്കുകയൊല്‍ അവരെ രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കരാളഹസ്തങ്ങളില്‍ നി് മോചിപ്പിക്കുകയെതാണ്.
സുഹൃത്തുക്കളെ,
സൗകര്യങ്ങള്‍കൊണ്ട് ജീവിതം സുഗമമാക്കിയതുകൊണ്ടു മാത്രമായില്ല. ഔഷധങ്ങള്‍, ശസ്ത്രക്രിയ എിവയിലൂടെ പരിഹാരങ്ങള്‍ കണ്ടെത്തിയതുകൊണ്ടുമാത്രവുമാകുില്ല, ഇത്തെ ഈ വെല്ലുവിളിയുടെ കാലത്തില്‍ നമ്മള്‍ സൗഖ്യത്തോടൊപ്പം രോഗങ്ങള്‍ തടയുതിനും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണം. യോഗയിലൂടെ നമുക്ക് ആ ശക്തി ലഭിക്കും. യോഗയും അതോടൊപ്പം പൗരാണിക ഇന്ത്യന്‍ തത്വശാസ്ത്രവും ഒരേ പൊരുളാണ് പങ്കുവയ്ക്കുന്നത്. അരമണിക്കൂര്‍ മൈതാനത്തോ അല്ലെങ്കില്‍ തറയിലോ അല്ലെങ്കില്‍ പായയിലോ ചെയ്തതുകൊണ്ട് മാത്രം യോഗ അനുഷ്ഠിക്കാനാവില്ല. യോഗ ഒരു അച്ചടക്കമാണ്, ഒരു അര്‍പ്പണമാണ്; അത് ജീവിതകാലം മുഴുവന്‍ അനുഷ്ഠിക്കേണ്ടതും ആചരിക്കേണ്ടതുമാണ്. പ്രായം, നിറം, ജാതി, വര്‍ഗം, സമ്പത്ത്, ദാരിദ്ര്യം, പ്രവിശ്യകള്‍ അല്ലെങ്കില്‍ അതിര്‍ത്തികള്‍ തുടങ്ങി എല്ലാ വിവേചനങ്ങള്‍ക്കുമപ്പുറമാണ് യോഗ. യോഗ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, എല്ലാവരും യോഗയില്‍ ഉള്‍പ്പെട്ടവരുമാണ്.
സുഹൃത്തുക്കളെ,
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നമ്മുടെ ഗവണ്‍മെന്റ് യോഗയെ ആരോഗ്യവും ക്ഷേമവുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രതിരോധ ആരോഗ്യ സുരക്ഷയുടെ ശക്തമായ ഒരു തൂണാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇന്നു സന്ദര്‍ശകമുറിമുതല്‍ കിടപ്പുമുറിവരെയും പാര്‍ക്കുകള്‍ മുതല്‍ നഗരങ്ങളിലെ കായിക സമുച്ചയങ്ങള്‍ വരെയും തെരുവുകള്‍ മുതല്‍ ക്ഷേമകേന്ദ്രങ്ങള്‍ വരെയും ഉള്ള എല്ലാ മേഖലകളിലും യോഗയെക്കുറിച്ചുളള അവബോധം എത്തിയിട്ടുണ്ടെന്നു ഞങ്ങള്‍ക്ക് ഉറപ്പിച്ച് പറയാനാകും. ഇന്ന് എല്ലായിടത്തും യോഗയെക്കുറിച്ചുള്ള അനുഭവജ്ഞാനമുണ്ട്.
സഹോദരീ സഹോദരന്മാരെ,
യുവതലമുറ ഈ പാരമ്പര്യരീതിയെ ആധുനികതയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുന്നുണ്ട്. യുവതയുടെ നൂതനാശയ-സൃഷ്ടിപരമായ ആശയങ്ങളുടെ സഹായത്തോടെ യോഗ മുമ്പത്തെക്കാളും ജനപ്രിയവും സജീവവുമായിട്ടുണ്ട്. ഇന്ന് ഈ അവസരത്തില്‍ യോഗ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ നമ്മുടെ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഒുരു ജൂറിയാണ് ഇക്കാര്യം തീരുമാനിച്ചത്. വളരെയധികം പ്രയത്‌നത്തിന് ശേഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഈ ആളുകളെ തെരഞ്ഞെടുത്തത്. യോഗയ്ക്ക് വേണ്ടിയുള്ള പരുസ്‌ക്കാര ജേതാക്കളുടെ സമര്‍പ്പണത്തെ ഞാന്‍ അഭിനന്ദിക്കുു.
സുഹൃത്തുക്കളെ,
'ഹൃദയ സംരക്ഷണത്തിന് യോഗ' എന്നതാണ് ഇക്കൊല്ലത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആശയം. ഹൃദയ സംരക്ഷണം ഇന്നു ലോകത്താകമാനം വലിയ വെല്ലുവിളിയായിട്ടുണ്ട്. കഴിഞ്ഞ രണ്ടു, രണ്ടര പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഹൃദ്രോഗം പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്നു യുവജനങ്ങളിലും വര്‍ധിച്ചുവരുന്നതു തികച്ചും നിര്‍ഭാഗ്യകരമാണ്. അത്തരം ഒരു സാഹചര്യത്തില്‍ ഹൃദയസുരക്ഷാ ബോധവല്‍ക്കരണത്തിന് പുറമെ യോഗയെ പ്രതിരോധത്തിന്റെയും ചികില്‍സയുടെയൂം ഭാഗമാക്കേണ്ടത് വളരെ പ്രധാനമാണ്. ഇവിടുത്തെ പ്രാദേശിക യോഗ ആശ്രമങ്ങളോട് യോഗയെ കുടുതല്‍ പ്രചരിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഋഖ്യപീഠയോഗ ആഗ്രമം, റാഞ്ചിയിലെ യോഗഡ സത്സംഗ ശാഖാ ആശ്രമം തുടങ്ങിയ ആശ്രമങ്ങളോടും മറ്റ് സ്ഥാപനങ്ങളോടും 'ഹുദയസുരക്ഷ അവബോധ'മെന്ന ആശയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
നല്ല ആരോഗ്യമുണ്ടെങ്കില്‍ ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ നേടാനുള്ള ആഗ്രഹമുണ്ടാകും. ക്ഷീണിതമായ ഒരു ശരീരത്തിനും തകര്‍ന്ന മനസിനും ഒരിക്കലും സ്വപ്‌നങ്ങള്‍ സൃഷ്ടിക്കാനോ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനോ കഴിയില്ല. മികച്ച ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാലു 'പാ'കള്‍ അതായത് വെള്ളം, പോഷകം, പരിസ്ഥിതി, കഠിനാധ്വാനം എന്നിവയെക്കുറിച്ച് ഓര്‍ക്കണം. നല്ല ശുദ്ധമായ വെള്ളം ലഭിക്കണം. ആവശ്യത്തിന് പോഷകാംശങ്ങള്‍ ലഭിക്കണം. ശുദ്ധമായ വായുപോലെ വൃത്തിയുള്ള പരിസ്ഥിതിയും ലഭിക്കണം അതോടൊപ്പം കഠിനാധ്വാനം ജീവിതത്തിന്റെ ഒരു ഭാഗമാക്കുകയും വേണം.
സുഹൃത്തുക്കളെ, 'പാ' ഫലം നല്‍കും. സൃഹൃത്തുക്കളെ, യോഗാദിനാഘോഷപരിപാടികളില്‍ സംബന്ധിച്ച ലോകത്തങ്ങളോമിങ്ങോളമുള്ള ജനങ്ങളോട് ഞാന്‍ നന്ദി പ്രകടിപ്പിക്കുകയാണ്. സൂര്യന്റെ ആദ്യകിരണത്തെ ലോകത്താകമാനമുള്ള അര്‍പ്പണമനോഭാവമുള്ള യോഗാ ആചാര്യന്മാര്‍ സ്വാഗതംചെയ്യുന്നത് മനോഹരമായ കാഴ്ചയാണ്. യോഗയെ പുണരാനും അതിനെ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. യോഗ പൗരാണികവും ആധുനികവുമാണ്. അത് സ്ഥായിയായതും പരിണാമം സംഭവിക്കുന്നതുമാണ്. നൂറ്റാണ്ടുകളായി യോഗയുടെ സത്ത അതായത് ആരോഗ്യകരമായ ശരീരം, സ്ഥിരതയുള്ള മനസ്, ഏകത്വത്തിന്റെ പൊരുള്‍ എന്നത് തന്നെയാണ്. ജ്ഞാനത്തിന്റെയും പ്രവൃത്തിയുടെയും ഭക്തിയുടെയും ശരിയായ സമ്മേളനം. യോഗ ഓരോ വ്യക്തിയെയും ചിന്തയിലും പ്രവൃത്തിയിലും ഭാവനയിലും മികച്ചവരാക്കും.
സുഹുത്തുക്കളേ,
യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം മുമ്പെത്തേക്കാളും ഒരുപക്ഷേ കൂടിയ സമയമാണിത്. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളുടെയും സമ്മര്‍ദം വര്‍ദ്ധിക്കുന്നതുമായ ഒരുകാലത്താണ് നാം ജീവിക്കുന്നത്. ജോലിസ്ഥലത്തെ വേഗമേറിയ ദൈനംദിന പ്രവര്‍ത്തനങ്ങളും സമ്മര്‍ദവും കൊണ്ടാണു രോഗങ്ങള്‍ പലതും ഉണ്ടാകുന്നത്. വളരെ സമര്‍ഥരായ യുവാക്കളെയും യുവതികളെയും ലഹരിവസ്തുക്കള്‍, മദ്യം, പ്രമേഹം തുടങ്ങിയ ആപത്തുകള്‍ ബാധിച്ചു എന്നറിയുന്നത് എന്നെ അതിയായി വേദനിപ്പിക്കാറുണ്ട്.
ഈ പ്രശ്‌നങ്ങള്‍ക്ക് യോഗ പരിഹാരം നല്‍കുന്നുണ്ട്. നമ്മുടെ ജനങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുമുള്ള ഐക്യം യോഗ മുന്നോട്ടുകൊണ്ടുപോകും. നമ്മുടെ ലോകം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഇതിന് കഴിയും.
സുഹൃത്തുക്കളെ,
സമാധാനവും ഐക്യവും യോഗയുമായി ബന്ധപ്പെട്ടവയാണ്. അഞ്ചാമത്തെ ഈ അന്താരാഷ്ട്ര യോഗാദിനത്തില്‍ നമ്മുടെ മുദ്രാവാക്യം 'യോഗ സമാധാനത്തിനും ഐക്യത്തിനും പുരോഗതിക്കും' എന്നാകട്ടെ.
സഹോദരീ സഹോദരന്മാരെ,
അന്താരാഷ്ട്ര യോഗാദിനത്തിന് ശേഷം നാം നിര്‍ണായകമായ ഏതാനും ചുവടുകള്‍ വെച്ചു. അതിന്റെ ഗുണഫലങ്ങള്‍ നമുക്കു കാണാന്‍ സാധിക്കുകയും ചെയ്യും. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് യോഗയെ ഓരോ വ്യക്തിയുടെയും ജീവിതവും സ്വഭാവവും ആക്കിത്തീര്‍ക്കുന്നതിനായി നമുക്കു വിശ്രമരഹിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. യോഗ ആചാര്യന്മാര്‍, യോഗപരിശീലകര്‍, സ്ഥാപനങ്ങള്‍ എന്നിവ അതിന് വേണ്ടി വികസിപ്പിക്കപ്പെടും. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റുന്നതിനായി മനുഷ്യശക്തി തയാറാക്കുകയും വികസിപ്പിക്കുകയും വേണ്ടതും അനിവാര്യമാണ്. യോഗയുമായും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും നിലവാരം വികസിപ്പിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളു. നമ്മുടെ ഗവണ്‍മെന്റ് ഈ ആശയവുമായി മുന്നോട്ടുപോവുകയാണ്.
സുഹൃത്തുക്കളെ,
ഇന്നു ലോകം നമ്മുടെ യോഗയെ പുണരുകയാണ്. ആ സ്ഥിതിക്ക് നമ്മള്‍ യോഗയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ കൂടുല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ മൊബൈല്‍ ഫോണുകളില്‍ പുതിയ സോഫറ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതുപോലെ നമ്മള്‍ ലോകത്തിന് യോഗയുടെ പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊടുക്കണം. അതുകൊണ്ട് യോഗയെ പരിമിതമാക്കി നിര്‍ത്താതിരിക്കുക അനിവാര്യമാണ്. മെഡിക്കല്‍, ഫിസിയോതെറാപ്പി, കൃത്രിമബുദ്ധി, എന്നിവയുമായി യോഗയെ ബന്ധിപ്പിക്കണം. എല്ലാത്തിനും ഉപരിയായി യോഗയുമായി ബന്ധപ്പെട്ട സ്വകാര്യ സംരംഭ ഭാവനകളെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം, എങ്കില്‍ മാത്രമേ നമുക്ക് യോഗയെ വികസിപ്പിക്കാന്‍ കഴിയുകയുള്ളു.
ഈ ആവശ്യങ്ങള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ട് നമ്മുടെ ഗവണ്‍മെന്റ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നല്ല ആരോഗ്യം ആശംസിക്കുകയും അന്താരാഷ്ട്ര യോഗദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്യുു. ഇപ്പോള്‍ നാം ഇവിടെ ചെയ്യാന്‍ പോകുന്ന ആസനങ്ങളുടെ സമയദൈര്‍ഘ്യം ക്രമേണ വര്‍ധിപ്പിക്കുന്നതിനു ശ്രമിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്നുവെച്ച് അത്യധികം ചെയ്യരുത്. ആസനങ്ങള്‍ നിങ്ങളുടെ ജീവിതത്തലുണ്ടാക്കുന്ന അതിശയകരമായ ഫലം നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.
ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാം മികച്ച ആരോഗ്യത്തിനും സമാധാനത്തിനും ഐക്യത്തിനും രോഗമില്ലാത്ത ക്ഷേമകരമായ ജീവിതത്തിനും ആശംസകള്‍ നേരുന്നു.
വരൂ, നമുക്ക് ഇനി യോഗ തുടങ്ങാം.
ഇത്രയും ചെറിയ സമയം കൊണ്ട് ഇത്രയും മഹത്തരമായ സൗകര്യങ്ങള്‍ ഒരുക്കിയതിന് ഞാന്‍ ഝാര്‍ഖണ്ഡ് ഗവമെന്റിനെ അഭിനന്ദിക്കുന്നു. അവര്‍ക്ക് കാലേക്കൂട്ടി ഇതേക്കുറിച്ച് ഒരു ആശയവുമുണ്ടായിരുന്നില്ല. കഷ്ടിച്ച് രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഗവണ്‍മെന്റ് രൂപീകരിച്ചശേഷമാണ് റാഞ്ചിയില്‍ ഇത്രയൂം ബൃഹത്തായൊരു ചടങ്ങ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച ആശയം എന്റെ മനസില്‍ വന്നത്. എന്നാല്‍ ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് വലിയ വിജയം തന്നെ കൈവരിച്ചു. ഇതിന് ഞാന്‍ നിങ്ങളെ
എല്ലാവരെയും ഗവമെന്റിനെയും അഭിനന്ദിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി!
Prime Minister greets valiant personnel of the Indian Navy on the Navy Day
December 04, 2024
Share
Greeting the valiant personnel of the Indian Navy on the Navy Day, the Prime Minister, Shri Narendra Modi hailed them for their commitment which ensures the safety, security and prosperity of our nation.
Shri Modi in a post on X wrote:
“On Navy Day, we salute the valiant personnel of the Indian Navy who protect our seas with unmatched courage and dedication. Their commitment ensures the safety, security and prosperity of our nation. We also take great pride in India’s rich maritime history.”
On Navy Day, we salute the valiant personnel of the Indian Navy who protect our seas with unmatched courage and dedication. Their commitment ensures the safety, security and prosperity of our nation. We also take great pride in India’s rich maritime history. pic.twitter.com/rUrgfqnIWs