Yoga helps to maintain balance amidst this disintegration. It does the job of uniting us: PM Modi
Yoga brings about peace in this modern fast paced life by combining the body, mind, spirit and soul: PM Modi
Yoga unites individuals, families, societies, countries and the world and it unites the entire humanity: PM Modi
Yoga has become one of the most powerful unifying forces in the world: PM Narendra Modi
Yoga Day has become one of the biggest mass movements in the quest for good health and well-being, says PM
The way to lead a calm, creative and content life is Yoga: PM Modi
Practicing Yoga has the ability to herald an era of peace, happiness and brotherhood: PM Modi

ഇവിടെ ഈ വേദിമനോഹരമായ മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്കും നാലാം അന്താരാഷ്ട്ര യോഗാദിനത്തില്‍ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഈ ദേവഭൂമിയില്‍ നിന്ന് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

ഗംഗാമാതാവിന്റെ ഈ പുണ്യഭൂമിയില്‍ നാലു പുണ്യ ദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഇവിടെ ഈ രീതിയില്‍ യോഗാദിനത്തിന്റെ അവസരത്തില്‍ ഒത്തുചേര്‍ന്നത് നമ്മുടെ ഭാഗ്യമാണ്. ആദി ശങ്കരാചാര്യര്‍ സന്ദര്‍ശിച്ചതും സ്വാമിവിവേകാനന്ദന്‍ നിരവധി തവണ വന്നിട്ടുള്ളതുമായ ഭൂമികൂടിയാണിത്.

അല്ലെങ്കിലും നിരവധി നൂറ്റാണ്ടുകളായി യോഗയുടെ കേന്ദ്രമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ ഈ മലനിരകളാണ് നമ്മെ നിരന്തരമായി യോഗയ്ക്കും ആയുര്‍വേദത്തിനും പ്രചോദിപ്പിക്കുന്നത്.

ഈ സ്ഥലം സന്ദര്‍ശിക്കുന്ന ഒരു സാധാരണപൗരനുപോലും ഒരു ദൈവീകവികാരം ലഭിക്കും. ഇവിടെ ഈ പുണ്യഭൂമിക്ക് അതിയായ ഊര്‍ജ്ജവും പ്രകമ്പനവും കാന്തിക ശക്തിയുമുണ്ട്.

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനകരമായ ദിവസമാണ്. ഇന്ന് സൂര്യന്‍ ഉദിച്ച് അതിന്റെ പ്രയാണം തുടങ്ങുകയും, സൂര്യരശ്മികള്‍ ഭൂമിയില്‍ എത്തുകയും അതിന്റെ പ്രകാശം പരക്കുകയും ചെയ്യുമ്പോള്‍ ആ പ്രദേശങ്ങളില്ലൊം ജനങ്ങള്‍ സൂര്യനോടൊപ്പം യോഗയേയും സ്വാഗതം ചെയ്യും.

ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങായ് മുതല്‍ ചിക്കാഗോ വരെയും ജക്കാര്‍ത്ത മുതര്‍ ജോഹനാസ്ബര്‍ഗ് വരെയും എല്ലായിടത്തും യോഗയായിരിക്കും.

ഹിമാലയപര്‍വ്വതത്തിന്റെ ആയിരക്കണക്കിന് അടി ഉയരത്തിലായായിക്കോട്ടെ സൂര്യതാപം ചുട്ടുകരിക്കുന്ന മരുഭൂമികളിലാകട്ടെ, എല്ലാ അവസ്ഥയിലും യോഗ പരിപോഷിപ്പിക്കപ്പെടുകയാണ്.

വിഭജനശക്തികള്‍ക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ അത് വിഘടനത്തിലേക്കാണ് നയിച്ചത്. അത് ജനങ്ങളെ വിഭജിക്കുന്നതിലേക്ക് നയിച്ചു, സമൂഹത്തേയും രാജ്യങ്ങളേയും തമ്മില്‍ വിഘടിപ്പിച്ചു. സമൂഹത്തില്‍ വിഘടനമുണ്ടയാല്‍ അത് കുടുംബങ്ങളിലും ഭിന്നതയുണ്ടാക്കും. വ്യക്തികള്‍ ആന്തരികമായി തകരുകയും സമ്മര്‍ദ്ദം വളരുകയും ചെയ്യും.

ഈ തകര്‍ച്ചയിലും സന്തുലിതമായി തുടരുന്നതിന് യോഗ സഹായിക്കും. അത് നമ്മെ ഒരുമിപ്പിക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്.
ശരീരം, ആത്മാവ്, മനസ് എന്നിവയുമായി ഏറ്റുമുട്ടി ഈ അതിവേഗ ആധുനിക ജീവിതത്തിലും യോഗ നമുക്ക് ശാന്തി കൊണ്ടുവരുന്നു.
വ്യക്തികളെ കുടുംബങ്ങളുമായി യോജിപ്പിച്ച് അത് കുടുംബത്തില്‍ സമാധാനം കൊണ്ടുവരുന്നു.

അത് കുടുംബങ്ങളെ സമൂഹവുമായി കൂടുതല്‍ സംവേദനക്ഷമമാക്കി സമൂഹത്തില്‍ ഐക്യം കൊണ്ടുവരുന്നു.
സമൂഹങ്ങളാണ് ദേശീയോദ്ഗ്രഥനത്തിന്റെ കണ്ണികള്‍.
ഇത്തരത്തിലുള്ള രാജ്യങ്ങളാണ് ലോകത്തില്‍ ശാന്തിയും ഐക്യവും കൊണ്ടുവരുന്നത്. മാനവികത പുഷ്ടിപ്പെടുകയും സാഹോദര്യത്തിന്റെ വികാരത്തില്‍ നിന്നും ശക്തിപ്പെടുകയും ചെയ്യും.
യോഗ വ്യക്തികളെ, കുടുംബങ്ങളെ, സമൂഹങ്ങളെ, രാജ്യങ്ങളേയും ലോകത്തേയും തന്നെ യോജിപ്പിക്കുന്നുവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അത് മാനവികതയെ പൂര്‍ണ്ണമായും ഐക്യപ്പെടുത്തുന്നു.

യോഗാദിനം സംബന്ധിച്ച നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പാകെ വന്നപ്പോള്‍ കൊണ്ടുവന്നപ്പോള്‍, അതിനെ പിന്തുണച്ച രാജ്യങ്ങളുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിച്ചു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അംഗീകരിച്ച ആദ്യത്തെ ഇത്തരത്തിലുള്ള നിര്‍ദ്ദേശമായിരുന്നു അത്. ഇന്ന് ലോകത്തെ എല്ലാ പൗരന്മാരും രാജ്യങ്ങളും യോഗയെ തങ്ങളുടേതാണെന്നാണ് കരുതുന്നത്. ഈ മഹനീയ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായ, ഈ മഹത്തായ പാരമ്പര്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഒരു പ്രധാനപ്പെട്ട സന്ദേശമാണിത്.
നമ്മുടെ പൈതൃകത്തില്‍ വലുതായി അഭിമാനിക്കുകയും, അതേസമയം തന്നെ കാലവുമായി യോജിക്കാത്തവയെ പരിത്യജിച്ചാല്‍ അത്തരം കാര്യങ്ങള്‍ നിലനില്‍ക്കില്ല. എന്നാല്‍ കാലത്തിന് എന്താണ് ആവശ്യം, ഭാവിരൂപപ്പെടുത്തുന്നതില്‍ എന്താണ് ഉപയോഗപ്പെടുക എന്ന രീതിയില്‍ നാം നമ്മുടെ പൈതൃകത്തില്‍ അഭിമാനിച്ചാല്‍ ലോകവും അത്തരം കാര്യങ്ങളില്‍ അഭിമാനിക്കുന്നതില്‍ നിന്നും ഒരിക്കലും മടികാണിക്കില്ല. എന്നാല്‍ നമുക്ക് തന്നെ നമ്മുടെ ശക്തിയിലും കാര്യശേഷിയിലും വിശ്വാസമില്ലെങ്കില്‍ ആരും അത് സ്വീകരിക്കില്ല. ഒരു കുടുംബം തന്നെ ആ കൂടുംബത്തിലെ ഒരു കുട്ടിയുടെ ആത്മവീര്യം കെടുത്തുകയും ആ കുട്ടിയെ ആ പ്രദേശത്തുള്ളവര്‍ മാനിക്കണമെന്നും കരുതിയാല്‍ അത് സാദ്ധ്യമല്ല. രക്ഷകര്‍ത്താക്കള്‍, കുടുംബം, സഹോദരീ സഹോരന്മാര്‍ തുടങ്ങി എല്ലാവരും കുട്ടിയെ അംഗീകരിക്കണം, അങ്ങനെ വരുമ്പോള്‍ അയല്‍ക്കാരും ആ കുട്ടിയെ അംഗീകരിച്ചു തുടങ്ങും.
ഇന്ന്, യോഗ ഇത് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യ ഒരിക്കല്‍ കൂടി യോഗയുടെ ശക്തിയെ ഒന്നിച്ചുചേര്‍ത്തപ്പോള്‍ അതുപോലെ ലോകവും യോഗയെ തങ്ങളോട് ചേര്‍ത്തുവച്ചു.
ഇന്ന് ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തികളില്‍ ഏറ്റവും കരുത്തുറ്റ ഒന്നാണ് യോഗ.
ഇന്ന് നമുക്ക് ലോകത്താകെ വലിയതോതില്‍ ജനങ്ങളെക്കൊണ്ട് യോഗ ചെയ്യിക്കാനാകുന്നുണ്ടെങ്കില്‍ പല അവിശ്വസനീയ സത്യങ്ങളും ലോകത്തിന് മുന്നില്‍ വെളിപ്പെടുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.
പാര്‍ക്കുകളില്‍, തുറസ്സായ സ്ഥലങ്ങളില്‍, റോഡരികുകളില്‍, ഓഫീസുകളില്‍ വീടുകളില്‍, ആശുപത്രികളില്‍, സ്‌കൂളുകളില്‍, കോളജുകളില്‍, ചരിത്രകെട്ടിടങ്ങളില്‍,ജനങ്ങള്‍ യോഗയ്ക്ക് വേണ്ടി ഒത്തുച്ചേരുന്നു, നിങ്ങളെപ്പോലുള്ള ജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ യോഗയ്ക്ക് വേണ്ടി ഒത്തുച്ചേരുകയാണ്. ഈ ഒത്തുചേരല്‍ സാര്‍വത്രിക സാഹോദര്യം ആഗോള സൗഹൃദം എന്നീ വികാരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നുണ്ട്.
സുഹൃത്തുക്കളെ, ലോകം ഇന്ന് യോഗയെ വാരിപുണര്‍ന്നിരിക്കുകയാണ്. ഓരോ വര്‍ഷത്തെയും അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ അതിന്റെ ഒളികള്‍ കാണാന്‍ കഴിയും.
നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അന്വേഷണത്തില്‍ സത്യത്തില്‍ ഇന്ന് യോഗാ ദിനം ഒരു വന്‍ ജനകീയ പ്രസ്ഥാനമായിട്ടുണ്ട്.
സുഹൃത്തുക്കളെ, ടോക്കിയോ മുതല്‍ ടൊറാന്റോവരെ, സ്‌റ്റോക്ക്‌ഹോം മുതല്‍ സാവോ പോളോ വരെ, ലക്ഷക്കണക്കിന് പേരുടെ ജീവിതത്തിലെ ഗുണപരമായ സ്വാധീനമായി യോഗ മാറിയിട്ടുണ്ട്.
ഇത് പ്രാചീനമാണ്, എന്നാല്‍ ഇന്നും ആധുനികമാണ്…. ഇത് സ്ഥായിയാതാണ്, എന്നാല്‍ ഇന്നും ഇത് പരിണമിക്കുന്നതാണ്. അതാണ് യോഗയെ സുന്ദരമാക്കുന്നത്.

ഇത് നമ്മുടെ ഭൂത-വര്‍ത്തമാനകാലങ്ങളിലെ നന്മയും, ഭാവി പ്രതീക്ഷയുടെ കിരണവുമാണ്.

ഒരു വ്യക്തിയെന്ന നിലയിലോ, നമ്മുടെ സമുഹമായോ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊക്കെ കൃത്യമായ പരിഹാരം യോഗയിലുണ്ട്.
ഒരിക്കലും ഉറങ്ങാത്തതാണ് നമ്മുടെ ലോകം. ഓരോ നിര്‍ദ്ദിഷ്ടസമയത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു.
വേഗതയേറിയ നിലനില്‍പ്പ് വന്‍ സമ്മര്‍ദ്ദവും ഒപ്പം കൊണ്ടുവരുന്നുണ്ട്. പ്രതിവര്‍ഷം ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ഏകദേശം 18 ദശലക്ഷം പേര്‍ മരണപ്പെടുന്നുണ്ടെന്ന് വായിക്കേണ്ടിവരുന്നത് വളരെ ഞെട്ടിപ്പിക്കുന്നതാണ്. പ്രമേഹവുമായുള്ള പോരാട്ടത്തില്‍ ഏകദേശം 1.6 ദശലക്ഷം ജനങ്ങള്‍ പരാജിതരാകുകയാണ്.
ശാന്തവും, സൃഷ്ടിപരവും മനോരമ്യവുമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നതാണ് യോഗ. സമ്മര്‍ദ്ദത്തേയും ബുദ്ധിശൂന്യമായ ഉല്‍ക്കണ്ഠയേയും പരാജയപ്പെടുത്താനുള്ള വഴി അതിന് കാണിച്ച് തരാനാകും.
വിഘടിപ്പിക്കുന്നതിന് പകരം യോഗ നമ്മെ ഒന്നിപ്പിക്കുന്നു.
വിദ്വേഷത്തിന് പകരം യോഗ ഉള്‍ച്ചേര്‍ക്കുന്നു.
ക്ലേശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പകരം അതിനെ ശമിപ്പിക്കുന്നു.
യോഗയുടെ പരിശീലനത്തിന് ശാന്തിയും സന്തുഷ്ടിയും സാഹോദര്യവും നിറഞ്ഞ ഒരു കാഘഘട്ടത്തിന്റെ ആഗമനത്തെക്കുറിച്ച് വിളംബരം ചെയ്യാനുള്ള കഴിവുണ്ടാക്കും.
കൂടുതല്‍ ആളുകള്‍ യോഗ പരിശീലിക്കുന്നുവെന്ന് പറഞ്ഞാല്‍ ലോകത്തിനെ അത് പഠിപ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ വേണമെന്നാണ് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷങ്ങളായി നിരവധി വ്യക്തികള്‍ യോഗ പഠിപ്പിക്കുന്നുണ്ട്. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. എന്തിന് സാങ്കേതികവിദ്യപോലും ആളുകളെ യോഗയുമായി ബന്ധിപ്പിക്കുന്നു. വരും കാലത്തും ഇതേ ചലനാത്മകത നിലനിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ഈ യോഗാദിനം യോഗയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനും നമുക്ക് ചുറ്റുമുളള കൂടുതല്‍ പേരെ ഇത് പരിശീലിപ്പിക്കുന്നതിന് പ്രചോദിപ്പിക്കാനുമുള്ളതാകട്ടെ. ഇതായിരിക്കും ഈ ദിവസത്തിന് സൃഷ്ടിക്കാന്‍ കഴിയുന്ന ശാശ്വതമായ ഫലം.
സുഹൃത്തുക്കളെ, അസുഖത്തിന്റെ പാതയില്‍ നിന്നും സൗഖ്യത്തിന്റെ വഴി യോഗ കാണിച്ചുതന്നിട്ടുണ്ട്.
അതാണ് ലോകത്താകമാനം യോഗയുടെ സ്വീകാര്യത വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നത്.
യോഗ നമ്മുടെ ശരീരത്തിന് സുഖം നല്‍കുകമാത്രമല്ല, അസുഖങ്ങളും വിഷാദവുമുണ്ടാക്കുന്ന ഡി.എന്‍.എയില്‍ സംഭവിക്കുന്ന മോളിക്കുലാര്‍ റിയാക്ഷനുകളെ പുറകോട്ട് നയിക്കുകയും ചെയ്യുമെന്ന് കവന്ററി സര്‍വകലാശാലയും റാഡ്ബൗഡ് സര്‍വകലാശാലയും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
എല്ലാ ദിവസവും യോഗയുടെ ഭാഗമായ ശ്വസനവ്യായാമങ്ങള്‍ ചെയ്യുകയാണെങ്കില്‍ നിരവധി അസുഖങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ കഴിയുമെന്നതിനോടൊപ്പം നല്ല ആരോഗ്യം നിലനിര്‍ത്താനുമാകും. ദിനവും യോഗ പരിശീലിക്കുന്നത് ഒരു കുടുംബത്തിന് വഹിക്കേണ്ടിവരുന്ന മെഡിക്കല്‍ ചെലവില്‍ വലിയ കുറവുണ്ടാക്കും.
എല്ലാ പ്രവര്‍ത്തനങ്ങളിലും, എല്ലാ രാഷ്ട്രനിര്‍മ്മാണ പ്രക്രിയകള്‍ക്കും നമുക്ക് ആരോഗ്യം അനിവാര്യമാണ്. അത് നല്‍കുന്നതിന് യോഗയ്ക്ക് ഒരു വലിയ പങ്കുണ്ട്.
അതുകൊണ്ട് ഇന്ന് എനിക്ക് നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്, യോഗ ചെയ്യുന്നവര്‍ അത് നിരന്തരമാക്കുക, ഇതുവരെ യോഗ ചെയ്യാന്‍ തുടങ്ങാത്തവര്‍ ഒരിക്കലെങ്കിലും ഒന്ന് പ്രയത്‌നിക്കണം.
സുഹൃത്തുക്കളെ, യോഗയുടെ പ്രചാരണം വര്‍ദ്ധിച്ചത് ലോകത്തെ ഇന്ത്യയോട് അടുപ്പിക്കുകയും ഇന്ത്യയെ ലോകത്തോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. നമ്മുടെ നിരന്തര സമ്മര്‍ദ്ദം മൂലം ലോകത്ത് ഇന്ന് യോഗയ്ക്ക് ലഭിച്ച സ്ഥാനം കാലത്തിനൊപ്പം കൂടുതല്‍ ശക്തിപ്പെടും.
ആരോഗ്യപരവും സന്തുഷ്ടവുമായ ഒരു മാനവരാശിക്ക് വേണ്ടി യോഗയെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ കൂടുതല്‍ വികസിപ്പിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ദയവുചെയ്ത് മുന്നോട്ടുവരിക, നമ്മുടെ ഉത്തരവാദിത്വം മനസില്‍ വച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാം.
ഈ പുണ്യഭൂമിയില്‍ നിന്നുകൊണ്ട് ഒരിക്കല്‍ കൂടി ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്ക് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
ഈ പരിപാടി സംഘടിപ്പിച്ച ഉത്തരാഖണ്ഡ് ഗവണ്‍മെന്റിന് എന്റെ് ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിക്കുന്നു.
വളരെയധികം നന്ദി!’ 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'Under PM Narendra Modi's guidance, para-sports is getting much-needed recognition,' says Praveen Kumar

Media Coverage

'Under PM Narendra Modi's guidance, para-sports is getting much-needed recognition,' says Praveen Kumar
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister remembers Rani Velu Nachiyar on her birth anniversary
January 03, 2025

The Prime Minister, Shri Narendra Modi remembered the courageous Rani Velu Nachiyar on her birth anniversary today. Shri Modi remarked that she waged a heroic fight against colonial rule, showing unparalleled valour and strategic brilliance.

In a post on X, Shri Modi wrote:

"Remembering the courageous Rani Velu Nachiyar on her birth anniversary! She waged a heroic fight against colonial rule, showing unparalleled valour and strategic brilliance. She inspired generations to stand against oppression and fight for freedom. Her role in furthering women empowerment is also widely appreciated."