യുവര്‍ എക്‌സ്‌ലന്‍സി പ്രധാനമന്ത്രി പ്രായുട് ചാന്‍-ഓ ചാ, ആദരണീയരെ ,യുവര്‍ മെജസ്റ്റി
ഇന്ത്യ-ആസിയാന്‍ ഉച്ചകോടി രീതിയില്‍ ഒരിക്കല്‍ കൂടി താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഉന്നതനിലവാരത്തിലുള്ള ആതിഥ്യത്തിനും മികച്ച ഒരുക്കങ്ങള്‍ക്കും ഞാന്‍ തായ്‌ലന്‍ഡിനോട് നന്ദിപ്രകടിപ്പിക്കുന്നു. അടുത്തവര്‍ഷം ആസിയാന്റെയും പൂര്‍വ്വേഷന്‍ ഉച്ചകോടിയുടെയും ആദ്ധ്യക്ഷ്യം വഹിക്കുന്ന വിയറ്റ്‌നാമിനും ഞാന്‍ എല്ലാ നന്മകളും നേരുന്നു.
ആദരണീയരെ,
ഇന്ത്യയും-ആസിയാനും തമ്മിലുള്ള ഇന്തോ-പസഫിക്ക് പരിപ്രേക്ഷ്യത്തിലെ പരസ്പര ഏകോപനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പൂര്‍വ്വ പ്രവര്‍ത്തന നയം (ആക്ട് ഈസ്റ്റ് പോളിസി) നമ്മുടെ ഇന്തോ-പസഫിക് വീക്ഷണത്തിലെ സുപ്രധാനമായ ഭാഗമാണ്. സംയോജിപ്പിച്ച, സംഘടിപ്പിക്കപ്പെട്ട, സാമ്പത്തികമായി വികസിക്കുന്ന ആസിയാന്‍ ഇന്ത്യയുടെ ഏറ്റവും നല്ല താല്‍പര്യത്തിലുള്ളതാണ്. കൂടുതല്‍ ശക്തമായി പ്രതലത്തില്‍, സമുദ്രത്തില്‍ വ്യോമ ബന്ധിപ്പിക്കലില്‍, ഡിജിറ്റല്‍ ബന്ധിപ്പിക്കലില്‍ നമ്മുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. ഭൗതികവും ഡിജിറ്റലുമായ ബന്ധിപ്പിക്കലിന് ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ ഉപകാരപ്രദമായിരിക്കും. പഠനം, ഗവേഷണം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയ്ക്കായി ജനങ്ങളുടെ യാത്ര വലിയതോതില്‍ വര്‍ദ്ധിപ്പിക്കണമെന്നതാണ് നമ്മുടെ താല്‍പര്യം.
ഈ ലക്ഷ്യം നേടുന്നതിനായി, പരസ്പരം താല്‍പര്യമുള്ള മേഖലകളില്‍ ആസിയാനുമായുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ തയാറാണ്. കഴിഞ്ഞ വര്‍ഷത്തെ അനുസ്മരണ ഉച്ചകോടിയിലും സിങ്കപ്പൂരില്‍ നടന്ന അനൗപചാരിക ഉച്ചകോടിയിലും എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കിയതാണ് നമ്മെ കൂടുതല്‍ അടുപ്പിച്ചത്. കൃഷി, ശാസ്ത്രം, ഗവേഷണം, ഐ.സി.ടി, എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ കാര്യശേഷിനിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിന് നമ്മള്‍ തയാറാണ്. ആസിയാന്‍-ഇന്ത്യ സൗജന്യ വ്യാപാര കരാര്‍ പുനരവലോകനം ചെയ്യാന്‍ അടുത്തിടെ എടുത്ത തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
ഇത് നമ്മുടെ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുക മാത്രമല്ല, നമ്മുടെ വ്യാപാരം സന്തുലിതവുമാക്കും. സമുദ്രസുരക്ഷ, നീല സമ്പദ്ഘടന, മാനുഷിക സഹായങ്ങള്‍ എന്നീ മേഖലകളില്‍ നമ്മുടെ പങ്കാളിത്ത കൂടുതല്‍ ശക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. യുവര്‍ എക്‌സലന്‍സിയുടെ വീക്ഷണങ്ങള്‍ ശ്രദ്ധിച്ചശേഷം ചില കാര്യങ്ങള്‍ വിശദമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരിക്കല്‍ കൂടി തായ്‌ലന്‍ഡിന് എന്റെ ആഴത്തിലുള്ള നന്ദി പ്രകടിപ്പിക്കു, ഒപ്പം നിങ്ങള്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും.

നിരാകരണം: പ്രധാനമന്ത്രി പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്. ഇത് അതിന്റെ ഏകദേശം സമാനമായ തർജ്ജമയാണ് .